സൂറതുൽ ഫാതിഹഃ ഓതുകയും, അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س1: اقرأ الفاتحة وفسرها.
ചോദ്യം 1: സൂറതുൽ ഫാതിഹഃ ഓതുകയും, അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة الفاتحة وتفسيرها:
﴿بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ 1
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ 2
ٱلرَّحۡمَٰنِ ٱلرَّحِيمِ 3
مَٰلِكِ يَوۡمِ ٱلدِّينِ 4
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ 5
ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ 6
صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ 7﴾
[الفاتحة: 1 - 7].
التفسير:
سُمِّيت سورة الفاتحة؛ لافتتاح كتاب الله بها.
- ﴿بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ1﴾
باسم الله أبدأ قراءة القرآن، مستعينًا به تَعَالَى متبركًا بذكر اسمه.
- ﴿الله﴾ أي:
المعبود بحق، ولا يسمى به غيره سُبْحَانَهُ.
- ﴿ٱلرَّحۡمَٰنُ﴾ أي:
ذو الرحمة الواسعة، التي وسعت رحمته كل شيء.
- ﴿ٱلرَّحِيمِ﴾ أي:
ذو الرحمة بالمؤمنين.
- ﴿ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ2﴾
أي: جميع أنواع المحامد والكمال لله وحده.
- ﴿ٱلرَّحۡمَٰنِ ٱلرَّحِيمِ3﴾ أي:
ذو الرحمة الواسعة التي وسعت كل شيء، وذو الرحمة الواصلة للمؤمنين.
- ﴿مَٰلِكِ يَوۡمِ ٱلدِّينِ4﴾:
هو يوم القيامة.
- ﴿إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ5﴾
أي: نعبدك وحدك ونستعين بك وحدك.
- ﴿ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ6﴾:
وهو الهداية إلى الإسلام والسُّنَّة.
- ﴿صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ7﴾
أي: طريق عباد الله الصالحين من الأنبياء ومن تبعهم، غير طريق النصارى واليهود.
- ويسن أن يقول بعد قراءتها: "آمين" أي: استجب لنا.
ഉത്തരം: സൂറത്തുൽ ഫാതിഹഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
"സ്തുതി (മുഴുവനും) സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു."
പരമകാരുണികനും കരുണാനിധിയും.
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്).
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല."
(ഫാതിഹഃ: 2)
വിശദീകരണം:
വിശുദ്ധ ഖുർആനിൻ്റെ പ്രാരംഭം ഫാതിഹഃ സൂറത്ത് കൊണ്ടാണ് എന്നതിനാലാണ് ഈ അർത്ഥം വരുന്ന ഫാതിഹഃ എന്ന പേര് ഈ അദ്ധ്യായത്തിന് നൽകപ്പെട്ടത്.
അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു. അവനോട് ഞാൻ സഹായം തേടുകയും, അവൻ്റെ പേര് ഉച്ചരിച്ചു കൊണ്ട് ബറകത്ത് (അനുഗ്രഹം) തേടുകയും ചെയ്യുന്നു.
- അല്ലാഹു
യഥാർത്ഥ ആരാധ്യൻ. പരിശുദ്ധനായ അവനല്ലാതെ മറ്റൊരാൾക്കും ആ പേരിന് അർഹതയില്ല.
- റഹ്മാന്
സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ.
- ﴾അര്‍റഹീം﴿ എന്നാല്‍:
മുഅ്മിനുകളോട് കാരുണ്യമുള്ളവൻ.
അതായത്, സ്തുതിയുടെ സർവ ഇനങ്ങളും പൂർണ്ണതയും അല്ലാഹുവിന് മാത്രമാണ്.
- കരുണാനിധിയും പരമകാരുണികനും
സർവ്വതിനെയും ഉൾക്കൊള്ളുന്ന വിശാലമായ കാരുണ്യമുള്ളവനും, വിശ്വാസികൾക്ക് കരുണ ചൊരിയുന്നവനും.
അത് ഖിയാമത്ത് നാളാണ്.
അതായത്: നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
അത് ഇസ്ലാമിലേക്കും സുന്നത്തിലേക്കുമുള്ള മാർഗ ദർശനമാകുന്നു.
അതായത്, നബിമാരും അവരെ പിൻപറ്റിയവരുമായ അല്ലാഹുവിൻ്റെ സ്വാലിഹുകളായ അടിമകളുടെ മാർഗ്ഗം; നസ്വാറാക്കളുടെയും ജൂതന്മാരുടെയും മാർഗ്ഗമല്ല.
ഫാതിഹഃ ഓതിക്കഴിഞ്ഞാൽ 'ആമീൻ' എന്ന് പറയൽ സുന്നത്താണ്. അല്ലാഹുവേ! ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ! എന്നാണ് അതിൻ്റെ അർത്ഥം.