ഏറ്റവും കൂടുതൽ തിരഞ്ഞവ
ما لا يسع أطفال المسلمين جهله
(തിർമിദി, അഹ്മദ്)
These files are generated automatically from the book's text; their layout may differ from the printed edition.
(തിർമിദി, അഹ്മദ്)
(മുഖദ്ദിമതു ഇബ്നി അബീ സൈദ് അൽഖയ്റുവാനി: 5)
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
(തിർമിദി)
(അബൂദാവൂദ്)
(മുസ്ലിം)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)
(മുസ്ലിം)
(മുസ്ലിം)
(തിർമിദി)
(അബൂദാവൂദ്)
(മുസ്ലിം)
(മുസ്ലിം)
(അബൂദാവൂദ്)
(അബൂദാവൂദ്)
(അഹ്മദ്)
അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നുമാജ.
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
(അബൂദാവൂദ്, ഇബ്നു മാജഃ)
(മുസ്ലിം)
(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു.
(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(അഹ്മദ്, തിർമിദി തുടങ്ങിയവർ)
അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നുമാജ.
(ബുഖാരി)
(ബുഖാരി, മുസ്ലിം)
(ബുഖാരി)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(നസാഈ, ഹദീഥിൻ്റെ അടിസ്ഥാനരൂപം ബുഖാരിയിലും മുസ്ലിമിലുമുണ്ട്)
(തിർമിദിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്)
(മുസ്ലിം, അഹ്മദ് തുടങ്ങിയവർ ഉദ്ധരിച്ചത്)
അബൂദാവൂദും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.
അബൂദാവൂദും മറ്റുള്ളവരും ഇത് നിവേദനം ചെയ്തിരിക്കുന്നു.
(ബുഖാരി)
(അഹ്മദ്, തിർമിദി)
(ഇബ്നു മാജഃ, മുവത്വഅ്)
(തിർമിദി, നസാഈ)
ഇബ്നു മാജ ഇത് ഉദ്ധരിച്ചിരിക്കുന്നു
ഹാകിമും മറ്റുള്ളവരും നിവേദനം ചെയ്തത്.
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
ബുഖാരിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
(മുസ്ലിം)
തിർമിദി നിവേദനം ചെയ്തു, അദ്ദേഹം പറഞ്ഞു: "ഹദീസ് ഹസനും സ്വഹീഹുമാണ്".
(തിർമിദി)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
(ബുഖാരി)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
അബൂദാവൂദ് നിവേദനം ചെയ്തത്
(തിർമിദി)
തിർമിദിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.
(തിർമിദി)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(തിർമിദി)
(മുസ്ലിം)
(തിർമിദി, അബൂദാവൂദ്)
(അബൂദാവൂദ്, തിർമിദി)
(ബുഖാരി, മുസ്ലിം)
അബൂദാവൂദ് നിവേദനം ചെയ്തത്
(ബുഖാരി)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(തിർമിദി, അബൂദാവൂദ്)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
അബൂദാവൂദ് നിവേദനം ചെയ്തു
ഇബ്നു മാജഃ ഉദ്ധരിച്ചത്
(തിർമിദി, ദാരിമി)
അബൂദാവൂദ് നിവേദനം ചെയ്തത്
(ബുഖാരി)
(തിർമിദി, അബൂദാവൂദ്)
(ബുഖാരി)
(ബുഖാരി)
(തിർമിദി, അഹ്മദ്)
(ബുഖാരി)
(അഹ്മദ്)
(ബുഖാരി, മുസ്ലിം)
(തിർമിദി, അഹ്മദ്)
(ബുഖാരി, മുസ്ലിം)
(തിർമിദി, ഇബ്നു മാജഃ)
(തിർമിദി, ഇബ്നു മാജഃ)
(അബൂദാവൂദ്, ഇബ്നു മാജഃ)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(അബൂ ദാവൂദ്, അഹ്മദ്)
(ബുഖാരി)
(അബൂ ദാവൂദ്, അഹ്മദ്)
(അബൂദാവൂദ്)
(ത്വബറാനി, ഇബ്നു അബീ ശൈബ)
(ബുഖാരി)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
ഇബ്നു മാജഃ ഉദ്ധരിച്ചത്.
(അബൂദാവൂദ്, ഇബ്നു മാജഃ)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(നസാഈ)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(തിർമിദി, ദാരിമി)
(തിർമിദി, അബൂദാവൂദ്, അഹ്മദ്)
(മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്)
(അബൂ ദാവൂദ്, അഹ്മദ്)
(മുസ്ലിം, അബൂദാവൂദ്)
(മുസ്ലിം)
(അബൂ ദാവൂദ്, അഹ്മദ്, തിർമിദി)
(അബൂ ദാവൂദ്, അഹ്മദ്)
(തിർമിദി, ഇബ്നു മാജഃ)
(ബുഖാരി, മുസ്ലിം)
(അഹ്മദ്)
(മുസ്ലിം)
(തിർമിദി)
(തിർമിദി, അബൂദാവൂദ്)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു.
(തിർമിദി)
(മുസ്ലിം)
(മുസ്ലിം)
(തിർമിദി, അഹ്മദ്)
(ഹാകിം, ത്വബറാനി)
(അബൂദാവൂദ്, തിർമിദി)
(അഹ്മദ്)
(അബൂദാവൂദ്, തിർമിദി)
(അഹ്മദ്)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(ബുഖാരി)
(തിർമിദി, ഇബ്നു മാജഃ)
(ബുഖാരി, മുസ്ലിം)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(അഹ്മദ്)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്, തിർമിദി)
(ബുഖാരി)
(ബുഖാരി)
(മുസ്ലിം)
(തിർമിദി)
{ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു.}
(മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(മുസ്ലിം)
(തിർമിദി, ഇബ്നു ഹിബ്ബാൻ)
(ബുഖാരി)
(തിർമിദി, ഇബ്നു മാജഃ)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ ഉദ്ധരിച്ചത്.)
(തിർമിദി)
(അബൂദാവൂദ്, തിർമിദി)
(അബൂദാവൂദ്)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്, തിർമിദി)
(അബൂദാവൂദും)
(മുസ്ലിം)
(അബൂദാവൂദ്, തിർമിദി)
(അബൂദാവൂദ്)
(മുസ്ലിം)
(മുസ്ലിം)
(ബുഖാരി, മുസ്ലിം)
(മുസ്ലിം)
(ബുഖാരി)
(ബുഖാരി)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്, തിർമിദി)
(അബൂദാവൂദ്, ഇബ്നു മാജഃ)
(മുസ്ലിം)
(ബുഖാരി)
(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ റിപ്പോർട്ട് ചെയ്തത്)
(അബൂദാവൂദ്, തിർമിദി)
മടക്കയാത്രയിൽ ഇതുതന്നെ ചൊല്ലുകയും ഒപ്പം ഇങ്ങനെ പറയുകയും ചെയ്യുക. "(ഞങ്ങൾ) മടങ്ങിപ്പോകുന്നവരും, ഖേദിച്ചുമടങ്ങുകയും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നവരു മാകുന്നു." (മുസ്ലിം)
(തിർമിദി, ഇബ്നു മാജഃ)
(അഹ്മദ്, തിർമിദി)
(തിർമിദി, ഇബ്നു മാജഃ)
(ബുഖാരി, മുസ്ലിം)
(തിർമിദി)
(അബൂദാവൂദ്)
(ഹാകിം)
(സ്വഹീഹുൽ ജാമിഅ്)
(തിർമിദി, അബൂദാവൂദ്)
(ബുഖാരി)
(ബുഖാരി, മുസ്ലിം)
(അബൂദാവൂദ്, ഇബ്നു മാജഃ)
(മുവത്വ / ഇമാം മാലിക്)
(തിർമിദി)
(അഹ്മദ്, ഇബ്നു മാജഃ)
(ബുഖാരി, മുസ്ലിം)
വ്യത്യസ്ത വിഷയങ്ങൾ:
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു.
(മുസ്ലിം)
(മുസ്ലിം)
(അബൂദാവൂദ്)
(അബൂദാവൂദ്, തിർമിദി, ഇബ്നു മാജഃ)
ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു.
മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!
പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻ്റെ നാമത്തിൽ
ആമുഖം:
ബിസ്മില്ലാഹ്, അൽഹംദുലില്ലാഹ്...
മുസ്ലിംകളായി വളരേണ്ട നമ്മുടെ മക്കൾ ഒരിക്കലും അറിയാതെ പോകാൻ പാടില്ലാത്ത മതപരമായ ചില വിഷയങ്ങളാണ് ഇനി വിവരിക്കുന്നത്. ചെറുപ്രായം മുതൽ ഈ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസം, കർമ്മശാസ്ത്രം, നബിചരിത്രം, സ്വഭാവമര്യാദകൾ, ഖുർആൻ വിശദീകരണം, ഹദീഥ്, സൽസ്വഭാവം, ദിക്റുകൾ... ഈ വിഷയങ്ങളിലെല്ലാം അനിവാര്യമായും വേണ്ട പാഠങ്ങൾ ലളിതമായി ഈ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്കും പ്രായമുള്ളവർക്കും പുതുമുസ്ലിംകൾക്കും ഇവ ഉപകാരപ്രദമാണ്. വീടുകളിലും ഹോസ്റ്റലുകളിലും സ്കൂളുകളിലും വിതരണം ചെയ്യാൻ അനുയോജ്യമായ ഈ പുസ്തകം മനപാഠമാക്കുകയും, വിശദീകരിച്ചു നൽകുകയും ചെയ്യണം. ഓരോ വിജ്ഞാനങ്ങളും വേറെവേറെയായി ക്രമീകരിച്ചിട്ടുള്ള ഈ ഗ്രന്ഥം ചോദ്യോത്തര രൂപത്തിലാണുള്ളത്. മനസ്സിൽ ഉറച്ചു നിൽക്കാനും, മനപാഠമാക്കാനുള്ള എളുപ്പത്തിനും വേണ്ടിയാണ് ഈ രീതി സ്വീകരിച്ചത്. അദ്ധ്യാപകർക്ക് ഓരോരുത്തരുടെയും പ്രായം പരിഗണിച്ചു കൊണ്ട് ഇവയിൽ നിന്ന് ചോദ്യങ്ങൾ തിരഞ്ഞെടുക്കുകയുമാവാം.
ഇത് പ്രയോജനകരവും അല്ലാഹുവിങ്കൽ സ്വീകാര്യവുമാകട്ടെ എന്ന് ഞാൻ അവനോട് പ്രാർത്ഥിക്കുന്നു.
ഇതിൻ്റെ അടിസ്ഥാനം:
അല്ലാഹുവിൻ്റെ ഈ വചനമാണ്: "സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും കഠിനഹൃദയരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും." [സൂറത്തുത്തഹ്രീം: 6]
അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം ചെയ്ത ഹദീഥിൽ കാണാം. അദ്ദേഹം പറഞ്ഞു: "ഒരു ദിവസം ഞാൻ നബി -ﷺ- യുടെ പിറകിലായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയുക! സമൂഹമൊന്നാകെ നിനക്ക് ഒരു ഉപകാരം ചെയ്തുതരാനായി ഒരുമിച്ചു ചേർന്നാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയ ഒരു ഉപകാരമല്ലാതെ നിനക്ക് ചെയ്തുതരാൻ അവർക്ക് സാധ്യമല്ല. ഇനി അവർ മുഴുവൻ നിനക്ക് ഒരു ഉപദ്രവമേൽപിക്കാനായി സംഘടിച്ചാലും അല്ലാഹു നിനക്ക് ഏൽക്കണമെന്ന് രേഖപ്പെടുത്തിയ ഒരു ഉപദ്രവമല്ലാതെ നിന്നെ ഏൽപിക്കാൻ അവർക്ക് സാധ്യമല്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. ഏടുകൾ ഉണങ്ങിപ്പോയിരിക്കുന്നു."
ചെറിയ കുട്ടികളെ ദീൻ പഠിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം:
തൻ്റെ കുട്ടിയെ ദീനുമായി ബന്ധപ്പെട്ട ആവശ്യവിവരങ്ങൾ പഠിപ്പിക്കുക എന്നത് എല്ലാവരുടെ മേലും നിർബന്ധമാണ്. ഇസ്ലാമിൻ്റെ ശുദ്ധപ്രകൃതിയിലും, അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ മേൽ പടുത്തുയർത്തിയ തൗഹീദിലും ഒരു സമ്പൂർണ്ണ വ്യക്തിയായി അവൻ വളരുക അപ്പോഴാണ്.
ഇബ്നു അബീ സൈദ് അൽ ഖയ്റുവാനീ (رحمه الله) എന്ന പണ്ഡിതൻ പറഞ്ഞത് നോക്കൂ: "കുട്ടികൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കണമെന്നും, പത്തു വയസ്സായാൽ നിസ്കാരം ഉപേക്ഷിക്കുന്നതിന് അവരെ അടിക്കണമെന്നും, കുട്ടികളെ വിരിപ്പുകളിൽ മാറ്റിക്കിടത്തണമെന്നും നബി -ﷺ- കൽപ്പിച്ചിട്ടുണ്ട്. ഇതു പോലെ കുട്ടികൾ പ്രായപൂർത്തി എത്തുന്നതിന് മുൻപ് അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയ മറ്റു വാക്കുകളും പ്രവൃത്തികളുമെല്ലാം പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രായമെത്തുമ്പോൾ ഇവയെല്ലാം ഹൃദയത്തിൽ ഉറച്ച രൂപത്തിൽ -മനസ്സ് അതിനോട് ശാന്തമായി കീഴ്പ്പെടുന്ന രൂപത്തിൽ - അവർ വളർന്നു വരികയുള്ളൂ. തങ്ങൾ ചെയ്യുന്ന കർമ്മങ്ങളോട് അവർക്ക് അടുപ്പം തോന്നാൻ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്."
അഖീദഃ (വിശ്വാസം)
അഖീദഃ വിജ്ഞാനം
ഇസ്ലാമിക അഖീദഃ (വിശ്വാസം) : അല്ലാഹു മാത്രമാണ് സർവ്വതിൻ്റെയും രക്ഷിതാവ് എന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവൻ എന്നും, അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ ഏകനാണ് എന്നുമുള്ള ഉറച്ച വിശ്വാസവും, അല്ലാഹുവിൻ്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും, അല്ലാഹുവിൻ്റെ വിധിയിലും അതിൻ്റെ നന്മതിന്മയിലും, അദൃശ്യകാര്യങ്ങളായി സ്ഥിരപ്പെട്ട കാര്യങ്ങളിലും, ദീനിൻ്റെ അടിത്തറകളിലും, ഈ ഉമ്മത്തിലെ സച്ചരിതരായ മുൻഗാമികൾ ഏകോപിച്ച വിഷയങ്ങളിലും മറ്റുമെല്ലാമുള്ള വിശ്വാസവുമാണ് ഇസ്ലാമിക വിശ്വാസമെന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ചോദ്യം 1: ആരാണ് നിൻ്റെ റബ്ബ് (രക്ഷിതാവ്)?
ഉത്തരം: എന്നെയും സർവ്വ ലോകങ്ങളെയും തൻ്റെ അനുഗ്രഹങ്ങളാൽ പരിപാലിച്ചവനാണ് എൻ്റെ രക്ഷിതാവായ അല്ലാഹു. അവനാകുന്നു എൻ്റെ ആരാധനകൾക്ക് അർഹതയുള്ള ഏക ആരാധ്യൻ; അവനല്ലാതെ മറ്റൊരു ആരാധ്യൻ എനിക്കില്ല. അവനാകുന്നു സർവ്വതിൻ്റെയും സ്രഷ്ടാവും ഉടമസ്ഥനും സർവ്വർക്കും ഉപജീവനം നൽകുന്നവനും, പ്രപഞ്ചത്തിലുള്ള സകലതിനെയും നിയന്ത്രിക്കുന്നവനും.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്: "സ്തുതി (മുഴുവനും) സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു." (ഫാതിഹഃ: 2)
ചോദ്യം 2: ഏതാണ് നിൻ്റെ ദീൻ (മതം)?
എൻ്റെ ദീൻ ഇസ്ലാമാണ്. അല്ലാഹുവിൻ്റെ ഏകത്വം(തൗഹീദ്) അംഗീകരിച്ചു കൊണ്ട് ജീവിതം അവന് സമർപ്പിക്കുകയും, അവനെ അനുസരിച്ചു കൊണ്ട് കീഴൊതുങ്ങുകയും, ബഹുദൈവാരാധനയിൽ നിന്നും അതിൻ്റെ വക്താക്കളിൽ നിന്നും അകലം പാലിക്കുകയും ചെയ്യലാണ് ഇസ്ലാം.
ചോദ്യം 3: നിൻ്റെ നബിയാരാണ്?
ഉത്തരം: മുഹമ്മദ് നബി (ﷺ).
അല്ലാഹു പറഞ്ഞു: "മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാകുന്നു." (അൽ ഫത്ഹ്: 29)
ചോദ്യം 4: എന്താണ് കലിമതുത്തൗഹീദ് (തൗഹീദിൻ്റെ വാചകം)? എന്താണ് അതിൻ്റെ അർത്ഥം?
ഉത്തരം: 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാണ് കലിമതുത്തൗഹീദ്. 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്നാകുന്നു അതിൻ്റെ അർത്ഥം.
അല്ലാഹു പറയുന്നു: "ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക." (മുഹമ്മദ്: 19)
അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു: "അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതു തന്നെയാണ് നിരര്ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍." (ഹജ്ജ്: 62)
ചോദ്യം 5: അല്ലാഹു എവിടെയാണ്?
ഉത്തരം: അല്ലാഹു ആകാശങ്ങൾക്ക് മേലെയാണുള്ളത്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും മുകളിൽ, അവൻ്റെ സിംഹാസനത്തിന് മേലാണ്. അല്ലാഹു പറഞ്ഞു: "പരമകാരുണികന് സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു." (ത്വാഹാ: 5)
അല്ലാഹു പറയുന്നു: അവനാണ് തന്റെ മുകളിൽ നിന്ന് നിയന്ത്രിക്കുന്നവൻ. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്. (അൻആം: 18)
ചോദ്യം 6: 'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം എന്താണ്?
ഉത്തരം: മുഹമ്മദ് നബി -ﷺ- യെ അല്ലാഹു അവൻ്റെ ദൂതനായി എല്ലാ ലോകരിലേക്കും നിയോഗിച്ചിരിക്കുന്നു. സ്വർഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്നവരാണ് അവർ.
നമ്മളെല്ലാം നിർബന്ധമായും:
1- നബി -ﷺ- കൽപ്പിച്ച കാര്യങ്ങളെല്ലാം അനുസരിക്കണം.
2- നബി -ﷺ- പറഞ്ഞതെല്ലാം വിശ്വസിക്കണം.
3- നബി -ﷺ- യെ ഒരിക്കലും ധിക്കരിക്കരുത്.
4- നബി -ﷺ- പഠിപ്പിച്ചതു പോലെ മാത്രം അല്ലാഹുവിനെ ആരാധിക്കണം. അഥവാ, സുന്നത്ത് (നബിചര്യ) പിൻപറ്റുകയും, ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കിയത്) ഉപേക്ഷിക്കുകയും ചെയ്യണം.
അല്ലാഹു പറയുന്നു: "(അല്ലാഹുവിന്റെ) ദൂതനെ ആര് അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന് അല്ലാഹുവെ അനുസരിച്ചു." നിസാഅ്: 80
അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു: "അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്കപ്പെടുന്നത് മാത്രമാകുന്നു." (നജ്മ്: 3-4)
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്." (അഹ്സാബ്: 21)
ചോദ്യം 7: എന്തിനാണ് അല്ലാഹു നാമേവരെയും പടച്ചത്?
ഉത്തരം: അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുന്നതിനുമാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അവൻ നമ്മെ വൃഥാ സൃഷ്ടിച്ചതോ തമാശയോ കളിയോ ആയി പടച്ചതോ അല്ല. യാതൊന്നും കൽപ്പിക്കപ്പെടാതെയും (ചെയ്തികൾക്ക്) പ്രതിഫലം നൽകാതെയും അവൻ നമ്മെ വെറുതെ വിട്ടേക്കുന്നതുമല്ല.
അല്ലാഹു പറഞ്ഞു: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." [സൂറത്തു ദ്ദാരിയാത്ത്: 56]
ചോദ്യം 8: എന്താണ് ആരാധന (ഇബാദത്)?
ഉത്തരം: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തികരമായതുമായ, ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന പദമാണ് ഇബാദത്ത്.
- ബാഹ്യമായത് എന്നാൽ നാവു കൊണ്ടുള്ള ദിക്ർ ഉദാഹരണം. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ... ഇവയൊക്കെ നാവു കൊണ്ടുള്ള ദിക്റുകളാണ്. നിസ്കാരവും ഹജ്ജും ബാഹ്യമായ (പുറമേക്ക് കാണുന്ന) ഇബാദത്തുകൾക്ക് ഉദാഹരണം തന്നെ.
- ആന്തരികമായത് എന്നാൽ ഹൃദയത്തിലുള്ള പ്രവർത്തനമാണ്. അല്ലാഹുവിൽ ഭരമേൽപ്പിക്കുക (തവക്കുൽ), അല്ലാഹുവിനെ ഭയക്കുക, അല്ലാഹുവിൽ പ്രതീക്ഷ വെക്കുക എന്നതെല്ലാം അതിൻ്റെ ഉദാഹരണങ്ങളാണ്.
ചോദ്യം 9: നമ്മുടെ മേൽ ഏറ്റവും നിർബന്ധമായ കാര്യം എന്താണ്?
ഉത്തരം: തൗഹീദ് -അല്ലാഹുവിനെ ഏകനാക്കുക എന്നത്-; അതാണ് നമ്മുടെ മേലുള്ള ഏറ്റവും വലിയ വാജിബ് (നിർബന്ധമായ കാര്യം).
അല്ലാഹു പറയുന്നു: "ദീൻ അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്കാതെ അവനെ ആരാധിക്കുവാനല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല." [അൽ ബയ്യിന: 5]
ചോദ്യം 10: തൗഹീദിൻ്റെ ഇനങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: 1- അല്ലാഹു മാത്രമാണ് റബ്ബ് എന്ന് വിശ്വസിക്കൽ (തൗഹീദു റുബൂബിയ്യഃ). അല്ലാഹു മാത്രമാണ് എല്ലാം സൃഷ്ടിച്ചതും എല്ലാവർക്കും ഉപജീവനം നൽകുന്നതും; അവനാണ് എല്ലാവരുടെയും ഉടമസ്ഥനും എല്ലാത്തിനെയും നിയന്ത്രിക്കുന്നവനും. ഈ പറഞ്ഞതിലെല്ലാം അല്ലാഹു ഏകനാണ്. ഇതിലൊന്നും അവന് ഒരു പങ്കുകാരനുമില്ല.
2- അല്ലാഹു മാത്രമാണ് ഇലാഹ് എന്ന് വിശ്വസിക്കൽ (തൗഹീദുൽ ഉലൂഹിയ്യഃ). അല്ലാഹുവിന് മാത്രം ആരാധനകൾ (ഇബാദതുകൾ) ഏകമാക്കുകയും, അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും ഇബാദത്ത് ചെയ്യാതിരിക്കുകയും വേണം.
3- അല്ലാഹുവിൻ്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലും അവൻ ഏകനാണെന്ന് വിശ്വസിക്കൽ (തൗഹീദുൽ അസ്മാഇ വസ്വിഫാത്). ഖുർആനിലും സുന്നത്തിലും വന്ന അല്ലാഹുവിൻ്റെ എല്ലാ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ വിശ്വസിക്കണം. ഈ വിശേഷണങ്ങളിലൊന്നും അല്ലാഹു സൃഷ്ടികളോട് സമനാണെന്നോ സാദൃശ്യമുള്ളവനാണെന്നോ പറയാതെ, അവയുടെ അർത്ഥമോ ഉദ്ദേശ്യമോ നിഷേധിക്കാതെ, അവയുടെ രൂപം പറയാതെ വിശ്വസിക്കണം.
തൗഹീദിൻ്റെ ഈ മൂന്ന് ഇനങ്ങൾക്കുള്ള തെളിവ്: അല്ലാഹുവിൻ്റെ വചനമാണ്: "ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?" (മർയം: 65)
ചോദ്യം 11: ഏറ്റവും ഗുരുതരമായ തിന്മ ഏതാണ്?
ഉത്തരം: ശിർക് (അല്ലാഹുവിൽ പങ്കുചേർക്കുക) ആണ് ഏറ്റവും വലിയ തിന്മ.
അല്ലാഹു പറയുന്നു: "തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്." (സൂറ നിസാഅ് 48)
ചോദ്യം 12: എന്താണ് ശിർക്ക്? എന്തെല്ലാമാണ് അതിൻ്റെ ഇനങ്ങൾ?
ഉത്തരം: ശിർക്ക് എന്നാൽ അല്ലാഹുവിന് ഒരു പങ്കുകാരനെ നിശ്ചയിക്കലാണ്. അവനുള്ള ആരാധനയിലോ, അവനാണ് സൃഷ്ടിപരിപാലകൻ എന്ന കാര്യത്തിലോ, അവൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ പങ്കുകാരനെ നിശ്ചയിച്ചാൽ അത് ബഹുദൈവാരാധനയാണ്.
ആരാധനകളുടെ ഇനങ്ങളിൽ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കുക എന്നത് ശിർക്കിൽ ഉൾപ്പെടുന്നതാണ്.
തരങ്ങൾ:
വലിയ ശിർക്: അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുക, അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുക, അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിക്കുക... ഇതെല്ലാം വലിയ ശിർകിൻ്റെ ഉദാഹരണങ്ങളാണ്.
ചെറിയ ശിർക്: ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകാത്ത വിധത്തിലുള്ള ശിർക്കാണിത്. അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക, ഉപകാരം ലഭിക്കുന്നതിനോ ഉപദ്രവം തടുക്കുന്നതിനോ വേണ്ടി ഉറുക്കുകളും ഏലസ്സുകളും ചരടുകളും മറ്റും ധരിക്കുക, ഇടക്കെപ്പോഴെങ്കിലുമൊക്കെ ജനങ്ങളെ കാണിക്കാൻ വേണ്ടി നന്മ ചെയ്യുക; ഉദാഹരണത്തിന് ജനങ്ങൾ കാണുമ്പോൾ നിസ്കാരം ഭംഗിയാക്കുക... ഇതെല്ലാം ചെറിയ ശിർകിൻ്റെ ഉദാഹരണങ്ങളാണ്.
ചോദ്യം 13: അല്ലാഹുവല്ലാത്ത ആർക്കെങ്കിലും ഗയ്ബ് (മറഞ്ഞ കാര്യം) അറിയാൻ സാധിക്കുമോ?
ഉത്തരം: അല്ലാഹുവിനല്ലാതെ ഒരാൾക്കും മറഞ്ഞ കാര്യങ്ങൾ ഒന്നും അറിയാൻ സാധിക്കുകയില്ല.
അല്ലാഹു പറഞ്ഞു: "(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല." (നംല്: 65)
ചോദ്യം 14: ഏതെല്ലാമാണ് ഈമാനിൻ്റെ സ്തംഭങ്ങൾ?
ഉത്തരം: ഈമാനിൻ്റെ സ്തംഭങ്ങൾ ആറ് കാര്യങ്ങളാണ്.
1- അല്ലാഹുവിലുള്ള വിശ്വാസം.
2- മലക്കുകളിലുള്ള വിശ്വാസം.
3- കിതാബുകളിലുള്ള (അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലുള്ള) വിശ്വാസം.
4- റസൂലുകളിലുള്ള (അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള) വിശ്വാസം.
5- ഖിയാമത്ത് നാളിലുള്ള (അന്ത്യനാളിലുള്ള) വിശ്വാസം.
6- ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.
ഇമാം മുസ്ലിം നിവേദനം ചെയ്ത, ഹദീഥു ജിബ്രീൽ എന്ന പേരിൽ പ്രസിദ്ധമായ ഒരു ഹദീഥാണ് അതിനുള്ള തെളിവ്. നബി -ﷺ- യോട് ജിബ്രീൽ ചോദിച്ചു: "എന്താണ് ഈമാൻ എന്ന് എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്."
ചോദ്യം 15: വിശ്വാസകാര്യങ്ങളുടെ സ്തംഭങ്ങൾ എന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
ഉത്തരം: അല്ലാഹുവിലുള്ള വിശ്വാസം എന്നാൽ ഉദ്ദേശിക്കുന്നത്: അല്ലാഹുവാണ് നിന്നെ സൃഷ്ടിക്കുകയും നിനക്ക് ഭക്ഷണം നൽകുകയും ചെയ്തതെന്ന് വിശ്വസിക്കലാണ്. അവനാണ് നിൻ്റെ ഉടമസ്ഥനും, എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്നവനും. അല്ലാഹുവാകുന്നു യഥാർത്ഥ ആരാധ്യൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റൊരാളുമില്ല. അവൻ്റേതാകുന്നു സർവ്വ സൃഷ്ടികളും; അവരോട് കൽപ്പിക്കാനുള്ള സർവ്വാധികാരവുമുള്ളത് അവന് മാത്രമാകുന്നു. വിധിനിശ്ചയിക്കാനും വിധിവിലക്കുകൾ നിർണ്ണയിക്കാനും അല്ലാഹുവിന് മാത്രമാണ് അധികാരമുള്ളത്; അക്കാര്യത്തിൽ അവന് യാതൊരു പങ്കുകാരനുമില്ല.
അല്ലാഹു ഏറ്റവും വലിയവനും എല്ലാ പൂർണ്ണതയും ഉള്ളവനുമാണ്. സർവ്വ സ്തുതികളും അവന് മാത്രമാണ്. ഏറ്റവും നല്ല പേരുകളും, ഏറ്റവും ഉന്നതമായ വിശേഷണങ്ങളും അല്ലാഹുവിനുണ്ട്. അവന് ഒരു പങ്കുകാരനുമില്ല. ലോകത്തിലെ ഒരു വസ്തുവും അല്ലാഹുവിനെ പോലെയില്ല.
മലക്കുകളിലുള്ള വിശ്വാസം എന്നാൽ: മലക്കുകൾ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു വിഭാഗമാണ് എന്ന് വിശ്വസിക്കലാണ്. അല്ലാഹു പ്രകാശത്തിൽ നിന്നാണ് അവരെ പടച്ചത്. അല്ലാഹുവിനെ ആരാധിക്കാനും, അവൻ്റെ കൽപ്പനകൾ പരിപൂർണ്ണമായി അനുസരിക്കാനുമാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്.
അല്ലാഹു പറഞ്ഞു: "എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്മാര് മാത്രമാകുന്നു. "അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു." (അമ്പിയാഅ്: 26-27)
നബി ﷺ പറഞ്ഞു: "മലക്കുകൾ പ്രകാശത്തിൽ നിന്നാകുന്നു സൃഷ്ടിക്കപ്പെട്ടത്."
മലക്കുകളിൽ പെട്ട ഒരു വ്യക്തിയാണ് ജിബ്രീൽ -عَلَيْهِ السَّلَامُ-. നബിമാർക്കെല്ലാം അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നത് ജിബ്രീലാണ്. അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോക രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍ (ഖുർആനുമായിറങ്ങി). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)." (ശുഅറാഅ്: 192-195)
കിതാബുകളിലുള്ള വിശ്വാസം എന്നാൽ: അല്ലാഹു അവൻ്റെ റസൂലുകൾക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ വിശ്വസിക്കലാണ്.
- മുഹമ്മദ് നബി (ﷺ) ക്ക് അവതരിക്കപ്പെട്ട ഖുർആൻ പോലെ.
ഈസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ.
മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്.
ദാവൂദ് നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് സബൂർ.
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ക്കും മൂസാ നബി -عَلَيْهِ السَّلَامُ- ക്കും മേൽ അവതരിപ്പിക്കപ്പെട്ട ഏടുകളും ഇതിൽ പെടും.
അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസം എന്നാൽ: അല്ലാഹു അവൻ്റെ ദാസന്മാരിലേക്ക് അവരെ പഠിപ്പിക്കാൻ നിയോഗിച്ചയച്ചവരാണ് നബിമാരും റസൂലുകളും. അവർ ജനങ്ങൾക്ക് സ്വർഗത്തെ കുറിച്ചും നന്മകളെ കുറിച്ചും സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ചും തിന്മകളെ കുറിച്ചും താക്കീത് നൽകുകയും ചെയ്തവരാണ്.
നബിമാരിൽ ഏറ്റവും ശ്രേഷ്ഠർ ഉലുൽ അസ്മിൽ പെട്ടവരാണ്. അവർ അഞ്ചു പേരുണ്ട്.
നൂഹ് നബി -عَلَيْهِ السَّلَامُ-.
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ-.
മൂസാ നബി -عَلَيْهِ السَّلَامُ-.
ഈസാ നബി -عَلَيْهِ السَّلَامُ-.
മുഹമ്മദ് നബി (ﷺ).
അന്ത്യ ദിനത്തിലുള്ള വിശ്വാസം എന്നാൽ: മരണത്തിന് ശേഷം ഖബ്റിൽ ജീവിതമുണ്ട്, അന്ത്യനാൾ സംഭവിക്കുന്നതാണ്, അല്ലാഹു മനുഷ്യരെ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്, അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യുന്നതാണ്, നന്മ ചെയ്തവർ സ്വർഗത്തിലും, തിന്മ ചെയ്തവർ നരകത്തിലും പ്രവേശിക്കപ്പെടുന്നതാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശ്വസിക്കലാണ്.
അല്ലാഹു പറഞ്ഞു: "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല." (ആലു ഇംറാൻ: 185)
6- ഖദാ ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.
പ്രപഞ്ചത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് അറിയാമെന്നും, അവയെല്ലാം അവൻ 'ലൗഹുൽ മഹ്ഫൂദ്' എന്ന അവൻ്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും, അവനാണ് എല്ലാം സൃഷ്ടിച്ചത് എന്നും വിശ്വസിക്കലാണ് ഖദറിലുള്ള വിശ്വാസം.
അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു." (ഖമർ: 49)
അല്ലാഹുവിൻ്റെ വിധി നാല് പടികളാണ്:
ഒന്ന്: അല്ലാഹുവിൻ്റെ അറിവ്. അല്ലാഹു എല്ലാ കാര്യങ്ങളും മുമ്പേ അറിഞ്ഞവനാണ്. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപും, ശേഷവും അവൻ അതിനെ കുറിച്ച് അറിയുന്നു.
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന് മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന് അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ലുഖ്മാൻ: 34)
രണ്ട്: അല്ലാഹു അറിഞ്ഞത് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവൻ്റെ പക്കൽ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
അല്ലാഹു പറയുന്നു: "അവന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല." (അൻആം: 59)
മൂന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. അല്ലാഹുവിൽ നിന്നോ അവൻ്റെ സൃഷ്ടികളിൽ നിന്നോ എന്തൊരു കാര്യം സംഭവിക്കുന്നെങ്കിലും അത് അവൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ സംഭവിക്കില്ല. മനുഷ്യന് തിരഞ്ഞെടുക്കാനും തീരുമാനമെടുക്കാനും കാര്യങ്ങൾ നിശ്ചയിക്കാനും സാധിക്കും; എന്നാൽ ഈ ഉദ്ദേശ്യവും തീരുമാനവുമെല്ലാം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് ശേഷം മാത്രമേ സംഭവിക്കുകയുള്ളൂ.
അല്ലാഹു പറയുന്നു: "അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. "ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." (തക്വീർ: 28-29)
നാല്: സർവ്വ വസ്തുക്കളെയും അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന വിശ്വാസം. അവയുടെ രൂപവും വിശേഷണങ്ങളും ചലനങ്ങളും അവയിലുള്ള മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവാണ് സൃഷ്ടിച്ചത്.
അല്ലാഹു പറയുന്നു: "അല്ലാഹുവാണ് നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്." (സ്വാഫ്ഫാത്: 96)
ചോദ്യം 16: എന്താണ് വിശുദ്ധ ഖുർആൻ?
ഉത്തരം: അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആൻ സൃഷ്ടിയല്ല.
അല്ലാഹു പറയുന്നു: "ബഹുദൈവവിശ്വാസികളിൽ വല്ലവനും നിൻ്റെയടുക്കൽ അഭയം തേടിവന്നാൽ അല്ലാഹുവിൻ്റെ സംസാരം അവന് കേട്ട് ഗ്രഹിക്കാൻ വേണ്ടി അവന് അഭയം നൽകുക." (തൗബ:6).
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "അല്ലാഹുവിൻ്റെ സംസാരത്തിന് സൃഷ്ടികളുടെ സംസാരത്തിന് മേലുള്ള ശ്രേഷ്ഠത സൃഷ്ടികൾക്ക് മേൽ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാകുന്നു."
ചോദ്യം 17: എന്താണ് സുന്നത്ത്?
ഉത്തരം: നബി -ﷺ- യുടെ വാക്കുകൾക്കും പ്രവർത്തികൾക്കും അവിടുത്തെ അംഗീകാരത്തിനും സുന്നത്ത് എന്ന് പറയും. അവിടുത്തെ സ്വഭാവമോ ശാരീരിക രൂപമോ വിവരിക്കുന്ന വാക്കുകൾക്കും സുന്നത്ത് എന്ന് പറയും.
ചോദ്യം 18: എന്താണ് ബിദ്അത്ത്? ബിദ്അത്തുകൾ നമ്മൾ സ്വീകരിക്കാൻ പാടുണ്ടോ?
ഉത്തരം: നബി -ﷺ- യുടെയോ സ്വഹാബികളുടെയോ കാലത്തില്ലാത്ത, ദീനിൽ പുതുതായി ജനങ്ങൾ ഉണ്ടാക്കിയ എല്ലാ കാര്യങ്ങളും ബിദ്അത്തുകളാണ്.
- അവ നാം സ്വീകരിക്കുകയില്ല; മറിച്ച് അവ തള്ളിക്കളയുക എന്നത് നമ്മുടെ മേൽ നിർബന്ധമാണ്.
കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "എല്ലാ ബിദ്അത്തും വഴികേടാകുന്നു."
- നബി (ﷺ) പറയുന്നു: "നമ്മുടെ കാര്യത്തിൽ (മതത്തിൽ) ഇല്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്."
ആരാധനകളിൽ എന്തൊരു കാര്യം അധികരിപ്പിക്കുന്നതും ബിദ്അത്തിൽ പെടും. ഉദാഹരണത്തിന് ഒരാൾ വുദൂഅ് ചെയ്യുമ്പോൾ നാലു തവണ മുഖം കഴുകിയാൽ അത് ബിദ്അത്താണ്. നബി -ﷺ- ജനിച്ച ദിവസം ആഘോഷിക്കുക എന്നതും ഇത് പോലെ ബിദ്അത്താണ്. ഇതൊന്നും നബി -ﷺ- യോ സ്വഹാബികളോ ചെയ്തിട്ടില്ല.
ചോ 19: എന്താണ് 'വലാഉം ബറാഉം'?
ഉത്തരം: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ച മുസ്ലിംകളെ സ്നേഹിക്കലും അവരെ സഹായിക്കലുമാണ് വലാഅ് എന്നു പറഞ്ഞാൽ.
അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരും വിശ്വസിച്ച സ്ത്രീകളും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു." (തൗബ: 71)
അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരെ വെറുക്കലും അവരോട് അകൽച്ച പുലർത്തലുമാണ് ബറാഅ് എന്നു പറഞ്ഞാൽ.
അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു." (മുംതഹനഃ: 4)
ചോദ്യം 20: ഇസ്ലാമല്ലാത്ത മറ്റേതെങ്കിലും മതം അല്ലാഹു സ്വീകരിക്കുമോ?
ഉത്തരം: ഇസ്ലാമല്ലാത്ത ഒരു മതവും അല്ലാഹു സ്വീകരിക്കുന്നതല്ല.
അല്ലാഹു പറയുന്നു: "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന് നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും." (ആലു ഇംറാൻ: 85)
ചോദ്യം 21: വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും വിശ്വാസം കൊണ്ടും ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോകും (കുഫ്ർ സംഭവിക്കും). ഉദാഹരണങ്ങൾ പറയാമോ?
ഉത്തരം: ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വാക്കിന് ഉദാഹരണമാണ്: അല്ലാഹുവിനെയോ അവൻ്റെ റസൂലിനെയോ (ﷺ) മോശം പറയുക എന്നത്.
ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന പ്രവർത്തിക്ക് ഉദാഹരണമാണ് വിശുദ്ധ ഖുർആനിനെ (മുസ്ഹഫ്) നിന്ദിക്കുകയോ, അല്ലാഹുവല്ലാത്തവർക്ക് മുൻപിൽ സുജൂദ് നിർവ്വഹിക്കുകയോ ചെയ്യുന്നത്.
അല്ലാഹുവല്ലാത്ത ആർക്കെങ്കിലും ആരാധനക്ക് അർഹതയുണ്ട് എന്നോ, അല്ലാഹുവല്ലാത്ത ഏതെങ്കിലും സ്രഷ്ടാവ് ഉണ്ട് എന്നോ വിശ്വസിക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വിശ്വാസത്തിന് ഉദാഹരണമാണ്.
ചോദ്യം 22: എന്താണ് നിഫാഖ് (കപടവിശ്വാസം)? അതിൻ്റെ ഇനങ്ങൾ ഏതെല്ലാമാണ്?
1- വലിയ നിഫാഖ്. പുറത്തേക്ക് മുസ്ലിമാണെന്ന് കാണിക്കുകയും, ഉള്ളിൽ കുഫ്ർ ഒളിപ്പിച്ചു വെക്കുകയും ചെയ്യൽ വലിയ നിഫാഖാണ്.
ഒരാൾ ഇങ്ങനെ ചെയ്താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോകും.
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല." (നിസാഅ്: 145)
2- ചെറിയ നിഫാഖ്. കളവു പറയലും, വാഗ്ദാനം ലംഘിക്കലും, വിശ്വസിച്ചേൽപ്പിച്ച കാര്യത്തിൽ വഞ്ചന കാണിക്കലും അതിൽ പെടും.
എന്നാൽ ചെറിയ നിഫാഖ് കൊണ്ട് ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയില്ല. മറിച്ച്, പരലോകത്ത് ശിക്ഷ ലഭിക്കാൻ കാരണമാകുന്ന തിന്മകളിലാണ് അത് ഉൾപ്പെടുക.
നബി -ﷺ- പറഞ്ഞു: "കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവു പറയും. വാഗ്ദത്തം ചെയ്താൽ ലംഘിക്കും. വിശ്വസിക്കപ്പെട്ടാൽ വഞ്ചിക്കും."
ചോദ്യം 23: അവസാനത്തെ നബിയും റസൂലും ആരാണ്?
ഉത്തരം: മുഹമ്മദ് നബി (ﷺ)
അല്ലാഹു പറയുന്നു: "മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു." (അഹ്സാബ്: 40)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ഞാൻ നബിമാരിൽ അന്തിമനാകുന്നു. എനിക്ക് ശേഷം ഇനിയൊരു നബിയില്ല."
ചോദ്യം 24: എന്താണ് മുഅ്ജിസത്ത്?
ഉത്തരം: അല്ലാഹു അവൻ്റെ നബിമാരുടെ സത്യസന്ധത ജനസമക്ഷം ബോധ്യപ്പെടുത്താനുള്ള തെളിവുകളായി അവർക്ക് നൽകിയ അത്ഭുതസംഭവങ്ങളാണ് മുഅ്ജിസത്തുകൾ. ഉദാഹരണം:
നബി (ﷺ) ക്ക് വേണ്ടി അല്ലാഹു ചന്ദ്രനെ പിളർത്തി എന്നത്; അല്ലാഹു പറയുന്നു: ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന് പിളരുകയും ചെയ്തു. "ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും." അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു. (ഖമർ: 1-3)
- മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് വേണ്ടി സമുദ്രം രണ്ടായി പിളർന്നതും, ഫിർഔനും സൈന്യവും അതിൽ മുക്കി നശിപ്പിക്കപ്പെട്ടതും. അല്ലാഹു പറയുന്നു: "കടല്‍ പിളര്‍ന്നു നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔൻ്റെ കൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക)." (ബഖറ: 285)
ചോദ്യം 25: ആരാണ് സ്വഹാബികൾ? അവരെ സ്നേഹിക്കുക എന്നത് നമ്മുടെ മേൽ നിർബന്ധമാണോ?
ഉത്തരം: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന നിലയിൽ നബിയുമായി (ﷺ) സന്ധിക്കുകയും, മുസ്ലിമായി മരണപ്പെടുകയും ചെയ്ത വ്യക്തിക്ക് സ്വഹാബി എന്ന് പറയും.
അവരെ സ്നേഹിക്കുക എന്നതും, അവരെ മാതൃകയാക്കുക എന്നതും നമ്മുടെ മേൽ നിർബന്ധമാണ്. ഏറ്റവും ഉത്തമരായ സമൂഹവും, നബിമാർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരുമാണ് അവർ.
സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നാല് ഖലീഫമാരാണ്.
അബൂബക്ർ സിദ്ധീഖ് -رضي الله عنه-
ഉമർ ബ്നുൽ ഖത്താബ് -رضي الله عنه-
ഉഥ്മാൻ ബ്നു അഫ്ഫാൻ -رضي الله عنه-
അലിയ്യു ബ്നു അബീ ത്വാലിബ് -رضي الله عنه-
സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞു: "മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം." [തൗബ: 100]
ചോദ്യം 26: ആരാണ് ഉമ്മഹാതുൽ മുഅ്മിനീൻ (വിശ്വാസികളുടെ മാതാക്കൾ)?
ഉത്തരം: നബിയുടെ (ﷺ) പത്നിമാരാണ് ഉമ്മഹാത്തുൽ മുഅ്മിനീൻ.
അല്ലാഹു പറഞ്ഞു: "നബി സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുപ്പമുള്ളവരാകുന്നു. അവിടുത്തെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു." (അഹ്സാബ്: 6)
ചോദ്യം 27: നബിയുടെ ﷺ കുടുംബത്തോടുള്ള നമ്മുടെ ബാധ്യതകൾ എന്തെല്ലാമാണ്?
ഉത്തരം: നാം അവരെ സ്നേഹിക്കുകയും അവരോട് ആത്മബന്ധമുള്ളവരാകുകയും വേണം. അവരെ വെറുക്കുന്നവരെ നാം വെറുക്കുന്നു. എന്നാൽ അവരുടെ കാര്യത്തിൽ നാം അതിരു കവിയാൻ പാടില്ല. നബി -ﷺ- യുടെ കുടുംബം എന്നാൽ അവിടുത്തെ ഭാര്യമാരും, മക്കളും, മുസ്ലിംകളായ ബനൂ ഹാശിമുകാരും ബനുൽ മുത്വലിബുകാരുമാണ്.
അല്ലാഹു പറഞ്ഞു: "(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്." (അഹ്സാബ്: 33)
നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം: "എൻ്റെ അഹ്ലു ബയ്തിൻ്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നു. എൻ്റെ അഹ്ലു ബയ്തിൻ്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നു. എൻ്റെ അഹ്ലു ബയ്തിൻ്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നു."
ചോദ്യം 28: മുസ്ലിം ഭരണാധികാരികളോടുള്ള നമ്മുടെ ബാധ്യത എന്താണ്?
ഉത്തരം: അവരെ ആദരിക്കുകയും, തിന്മകളല്ലാത്ത കാര്യങ്ങളിൽ അവരുടെ കൽപ്പനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അവരെ രഹസ്യമായി ഗുണദോഷിക്കുക എന്നതും, അവരിൽ നിന്ന് സുവ്യക്തമായ കുഫ്ർ പ്രകടമാകാത്തിടത്തോളം അവർക്കെതിരെ പുറപ്പെടാതിരിക്കുക എന്നതും നമ്മുടെ മേൽ നിർബന്ധമാണ്.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും." (നിസാഅ്: 59)
ചോദ്യം 29: മുഅ്മിനുകളുടെ സങ്കേതം ഏതാണ്?
ഉത്തരം: സ്വർഗമാണ് മുഅ്മിനുകളുടെ സങ്കേതം. അല്ലാഹു പറയുന്നു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്." (മുഹമ്മദ്: 12)
ചോദ്യം 30: കാഫിറുകളുടെ സങ്കേതം ഏതാണ്?
ഉത്തരം: നരകമാണ് കാഫിറുകളുടെ സങ്കേതം. അല്ലാഹു പറയുന്നു: "മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തു സൂക്ഷിച്ചുകൊള്ളുക. (അല്ലാഹുവിനെയും അവൻ അവതരിപ്പിച്ചതിനെയും) നിഷേധിച്ചവർക്ക് ഒരുക്കി വെക്കപ്പെട്ടതാകുന്നു അത്." (ബഖറ: 24)
ചോദ്യം 31: എങ്ങനെയാണ് ഭയമുണ്ടാകേണ്ടത്? എങ്ങനെയാണ് പ്രതീക്ഷ വെക്കേണ്ടത്? എന്താണ് അതിനുള്ള തെളിവ്?
ഉത്തരം: അല്ലാഹുവിനെയും അവൻ്റെ ശിക്ഷയെയും ഭയക്കണം.
അല്ലാഹു (നന്മകൾക്ക്) പ്രതിഫലം നൽകുമെന്നും അവൻ പാപങ്ങൾ പൊറുക്കുമെന്നും തന്നോട് കാരുണ്യം ചെയ്യുമെന്നുമുള്ള പ്രതീക്ഷ ഉണ്ടായിരിക്കണം.
ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്: "അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു." (ഇസ്റാഅ്: 57)
അല്ലാഹു പറഞ്ഞു: "(നബിയേ!) ഞാൻ ധാരാളമായി പൊറുത്തു കൊടുക്കുന്ന ഗഫൂറാണെന്നും ധാരാളമായി കരുണ ചൊരിയുന്ന റഹീമാണെന്നും എൻ്റെ ദാസന്മാരെ അറിയിക്കുക! എൻ്റെ ശിക്ഷ തന്നെയാണ് അതീവ വേദനയുള്ള ശിക്ഷയെന്നും (അവരെ അറിയിക്കുക)." (ഹിജ്ർ: 49-50)
ചോദ്യം 32: അല്ലാഹുവിൻ്റെ ചില നാമങ്ങളും (അസ്മാഉൽ ഹുസ്നാ) ചില വിശേഷണങ്ങളും പറയാമോ?
ഉത്തരം: الله، الرب، الرحمن، السميع، البصير، العليم، الرزاق، الحي، العظيم، الحكيم തുടങ്ങിയവ അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ്.
ചോദ്യം 33: അല്ലാഹുവിൻ്റെ ഈ നാമങ്ങൾ വിശദീകരിക്കാമോ?
ഉത്തരം: അല്ലാഹു: യഥാർത്ഥ ആരാധ്യനും, സർവ്വ ഇബാദത്തുകൾക്കും അർഹതയുള്ളവനുമായ ഏകആരാധ്യൻ എന്നാണ് അതിൻ്റെ അർത്ഥം.
അർ-റബ്ബ്: സർവ്വരെയും സൃഷ്ടിച്ചവനും സർവ്വരുടെയും ഉടമസ്ഥനും എല്ലാവർക്കും ഉപജീവനം നൽകുന്നവനും എല്ലാവരെയും നിയന്ത്രിക്കുന്നവനുമാണ് റബ്ബ്.
അസ്സമീഅ്: എല്ലാ കാര്യങ്ങളും കേൾക്കുന്നവനാണ് അവൻ. വ്യത്യസ്തങ്ങളും വിവിധങ്ങളുമായ എല്ലാ ശബ്ദങ്ങളും അവൻ കേൾക്കുന്നു.
അൽ-ബസ്വീർ: എല്ലാ കാര്യങ്ങളും കാണുന്നവൻ; ചെറുതാകട്ടെ വലുതാകട്ടെ, അവയെല്ലാം അല്ലാഹു കാണുന്നതാണ്.
അൽ-അലീം: എല്ലാ കാര്യങ്ങളെയും സൂക്ഷ്മമായി അറിഞ്ഞവൻ; കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമെല്ലാം അവൻ അറിഞ്ഞിരിക്കുന്നു.
അർ-റഹ്മാൻ: സർവ്വ സൃഷ്ടികൾക്കും ജീവികൾക്കും തൻ്റെ വിശാലമായ കാരുണ്യം നൽകിയവൻ. അല്ലാഹുവിൻ്റെ കാരുണ്യത്തിന് കീഴിലാണ് എല്ലാ സൃഷ്ടികളും എല്ലാ മനുഷ്യരുമുള്ളത്.
അർ-റസ്സാഖ്: മനുഷ്യർക്കും ജിന്നുകൾക്കും മറ്റേതെല്ലാം ജീവികളുണ്ടോ അവക്കുമെല്ലാം ഉപജീവനം നൽകുന്നവനാണ് അല്ലാഹു.
അൽ-ഹയ്യ്: ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവൻ. സൃഷ്ടികളെല്ലാം മരണപ്പെടുന്നവരാണ്.
അൽഅദ്വീം: എല്ലാ നിലക്കും മഹത്വവും പരിപൂർണ്ണതയുമുള്ളവൻ. അവൻ്റെ പേരുകളും വിശേഷണങ്ങളും പ്രവർത്തികളുമെല്ലാം അതീവ മഹത്തരമാണ്.
അൽഹകീം: തൻ്റെ സൃഷ്ടികളെ യുക്തമായി സൃഷ്ടിക്കുകയും, അവരുടെ സൃഷ്ടിപ്പ് സൂക്ഷ്മമായി ക്രമീകരിക്കുകയും, ഏറ്റവും നന്നാക്കുകയും ചെയ്ത അതീവ യുക്തിമാനായവൻ. തൻ്റെ സൃഷ്ടിപ്പിലും കൽപ്പനകളിലും അവന് മഹത്തരമായ യുക്തിയുണ്ട്.
ഓരോ കാര്യങ്ങളും അതിൻ്റെ സ്ഥാനത്ത് തന്നെ നിശ്ചയിക്കുകയും, അവക്ക് അർഹമായ സ്ഥാനം കൽപ്പിക്കുകയും ചെയ്യുക എന്നതാണ് യുക്തി (ഹിക്മഃ) എന്നതിൻ്റെ ഉദ്ദേശ്യം.
ചോദ്യം 34: മുസ്ലിം പണ്ഡിതന്മാരോടുള്ള നമ്മുടെ ബാധ്യത എന്താണ്?
ഉത്തരം: മുസ്ലിം പണ്ഡിതന്മാരെ നാം ബഹുമാനിക്കണം. മതപരമായ വിഷയങ്ങൾ അറിയുന്നതിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാം അവരെ സമീപിക്കണം. ദീൻ പഠിച്ച പണ്ഡിതന്മാരെ കുറിച്ച് നല്ലതല്ലാതെ നമ്മൾ പറയാൻ പാടില്ല. ആരെങ്കിലും ഇസ്ലാമിക പണ്ഡിതന്മാരെ മോശം പറയുന്നുവെങ്കിൽ അവൻ ശരിയായ വഴിയിൽ നിന്ന് തെറ്റിപ്പോയിരിക്കുന്നു.
അല്ലാഹു പറയുന്നു: "നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (മുജാദില: 11)
ചോദ്യം 35: ആരാണ് അല്ലാഹുവിൻ്റെ ഔലിയാക്കൾ?
ഉത്തരം: (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും, ഇസ്ലാമിലെ കൽപ്പനകൾ പാലിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, നബി-ﷺ-യുടെ ചര്യ പിൻപറ്റുകയും ചെയ്യുന്നരാണ് ഔലിയാക്കൾ. അല്ലാഹു പറയുന്നു: "അറിയുക! തീർച്ചയായും അല്ലാഹുവിൻ്റെ ഔലിയാക്കൾ; അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ." (യൂനുസ്: 62-63)
ചോദ്യം 36: ഈമാൻ എന്നാൽ വാക്കും പ്രവർത്തിയും കൂടുന്നതാണോ?
ഉത്തരം: അതെ! ഈമാൻ എന്നാൽ വാക്കും പ്രവർത്തിയും വിശ്വാസവും ഒരുമിച്ചു കൂടിയ കാര്യമാണ്.
നാവ് കൊണ്ട് ചൊല്ലിപ്പറയുകയും, ഹൃദയം കൊണ്ട് വിശ്വസിക്കുകയും, അതിന്റെ പ്രവർത്തനങ്ങൾ പ്രവർത്തിക്കുകയും, ശരീരാവയവങ്ങൾ കൊണ്ട് പ്രവർത്തിക്കുകയും ചെയ്യൽ.
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്നും നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ ഈമാനിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."
ചോദ്യം 37: ഈമാൻ കൂടുകയും കുറയുകയും ചെയ്യുമോ?
ഉത്തരം: അതെ! നന്മകൾ ചെയ്യുമ്പോൾ ഈമാൻ കൂടുകയും, തിന്മകൾ പ്രവർത്തിച്ചാൽ ഈമാൻ കുറയുകയും ചെയ്യും.
അല്ലാഹു പറയുന്നു: "അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ആയത്തുകൾ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍." (അൻഫാൽ: 2)
ചോദ്യം 38: എന്താണ് ഇഹ്സാൻ?
ഉത്തരം: ഇഹ്സാൻ എന്നാൽ നീ അല്ലാഹുവിനെ കാണുന്നതു പോലെ അവനെ ആരാധിക്കലാകുന്നു. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.
ചോദ്യം 39: എപ്പോഴാണ് അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുക?
ഉത്തരം: അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കണമെങ്കിൽ രണ്ട് നിബന്ധനകൾ ഉണ്ട്.
1- അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട്, അവൻ്റെ തിരുവദനം ദർശിക്കണമെന്ന ഉദ്ദേശ്യത്തോടെ മാത്രം ഇബാദത്ത് ചെയ്യണം.
2- നബി -ﷺ- യുടെ സുന്നത്തിനോട് -അവിടുത്തെ ചര്യയോട്- യോജിച്ച രൂപത്തിലായിരിക്കണം.
ചോദ്യം 40: അല്ലാഹുവിൽ തവക്കുൽ ചെയ്യേണ്ടത് എങ്ങനെയാണ്?
ഉത്തരം: എന്തൊരു ഉപകാരം ലഭിക്കുന്നതിനും, ഏതു ഉപദ്രവം തടുക്കുന്നതിനും അല്ലാഹുവിൻ്റെ മേൽ മാത്രം നീ ഭരമേൽപ്പിക്കുക, അതോടൊപ്പം നിൻ്റെ ഉദ്ദേശ്യം നടക്കാൻ വേണ്ട പണികൾ ചെയ്യുക; ഇതാണ് തവക്കുൽ.
അല്ലാഹു പറയുന്നു: "വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്." (ത്വലാഖ്: 3)
(ഹസ്ബുഹു): അതായത് അവന് മതിയായത്.
ചോദ്യം 41: നന്മ കൽപ്പിക്കുക എന്നതും തിന്മ വിരോധിക്കുക എന്നതും നിർബന്ധമാണല്ലോ? എന്താണ് അതിൻ്റെ ഉദ്ദേശ്യം?
ഉത്തരം: അല്ലാഹുവിന് ഇഷ്ടമുള്ള, അവനെ അനുസരിക്കേണ്ട ഏതു കാര്യം കൽപ്പിച്ചാലും അത് നന്മ കൽപ്പിക്കലാണ്. അല്ലാഹുവിന് ഇഷ്ടമില്ലാത്ത, അവനെ ധിക്കരിക്കുന്ന ഏതു കാര്യം വിലക്കിയാലും അത് തിന്മ വിരോധിക്കലാണ്.
അല്ലാഹു പറയുന്നു: "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ നന്മ കല്പിക്കുകയും, തിന്മയിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു." (ആലു ഇംറാൻ: 110)
ചോദ്യം 42: ആരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ?
ഉത്തരം: വിശ്വാസത്തിലും വാക്കിലും പ്രവർത്തനങ്ങളിലും മുഹമ്മദ് നബി -ﷺ- യും അവിടുത്തെ അനുചരന്മാരായ സ്വഹാബികളും നിലകൊണ്ടിരുന്ന അതേ മാർഗത്തിൽ നിലകൊള്ളുന്നവരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ.
നബി -ﷺ- യുടെ സുന്നത്തും അവിടുത്തെ ചര്യയും പിൻപറ്റുന്നത് കൊണ്ടും, മതത്തിലെ എല്ലാ പുതിയകാര്യങ്ങളെയും ബിദ്അത്തുകളെയും ഉപേക്ഷിക്കുന്നത് കൊണ്ടുമാണ് അവർക്ക് അഹ്ലുസ്സുന്നഃ എന്ന പേര് നൽകപ്പെട്ടത്.
സത്യമാർഗത്തിൽ ഒരുമിക്കുകയും, ഐക്യത്തോടെ നിലകൊള്ളുകയും, ഭിന്നിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവർക്ക് അൽജമാഅഃ എന്ന പേര് നൽകപ്പെട്ടത്.
നബി(ﷺ) പറഞ്ഞു: "ഇസ്റാഈൽ സന്തതികൾ എഴുപത്തിരണ്ടു വിഭാഗമായി ഭിന്നിച്ചു. (എന്റെ) ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുക തന്നെ ചെയ്യും. അവരെല്ലാം നരകത്തിലാണ്; ഒരു മാർഗമൊഴികെ." സ്വഹാബികൾ ചോദിച്ചു: പ്രവാചകരെ, ആരാണ് അവർ? (വിജയിക്കുന്ന വിഭാഗം). നബി ﷺ പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഉൾക്കൊണ്ട മാർഗ്ഗം പിൻപറ്റുന്ന വിഭാഗമായിരിക്കും അത്."
ഫിഖ്ഹ് (കർമ്മശാസ്ത്രം)
ഫിഖ്ഹ് (കർമ്മശാസ്ത്രം)
ഇസ്ലാമിലെ കർമ്മപരമായ വിധിവിലക്കുകളെ കുറിച്ചുള്ള വിജ്ഞാനമാണ് ഫിഖ്ഹ്. ശുദ്ധി വരുത്തൽ, നിസ്കാരം നിർവ്വഹിക്കൽ, സകാത്ത് നൽകൽ, നോമ്പ് അനുഷ്ഠിക്കൽ, ഹജ്ജ് നിർവ്വഹിക്കൽ, ജിഹാദ് ചെയ്യൽ എന്നിങ്ങനെയുള്ള കർമ്മപരമായ മതനിയമങ്ങൾ ഉദാഹരണം.
ചോദ്യം 1: എന്താണ് ശുദ്ധീകരണം?
ഉത്തരം: അശുദ്ധി നീക്കലും, മാലിന്യം നീങ്ങലുമാണ് ശുദ്ധീകരണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നിസ്കാരത്തിൽ നിന്ന് തടയുന്ന കാര്യങ്ങളെ നീക്കലാണ് ശുദ്ധീകരണം എന്നാൽ ഉദ്ദേശിക്കുന്നത്.
നബി (ﷺ) പറഞ്ഞു: "നിസ്കാരത്തിൻ്റെ താക്കോലാണ് ശുദ്ധീകരണം."
മാലിന്യം നീക്കം ചെയ്യുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ നജസ് (മാലിന്യം) ആയിട്ടുണ്ട് എങ്കിൽ അത് നീക്കം ചെയ്യലാണ്.
അശുദ്ധി നീക്കുക എന്നാൽ വുദൂഅ് എടുക്കലും ജനാബത്തിൻ്റെ കുളി നിർവ്വഹിക്കലുമാണ്. വെള്ളം ഇല്ലാത്ത സന്ദർഭങ്ങളിലോ, വെള്ളം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സമയങ്ങളിലോ തയമ്മും ചെയ്യലും അശുദ്ധി നീക്കുന്നതിൻ്റെ ഭാഗമാണ്.
ചോദ്യം 2: നജസ് ബാധിച്ച വസ്തു എങ്ങനെയാണ് വൃത്തിയാക്കുക?
ഉത്തരം: നജസ് പോവുകയും, അങ്ങനെ വസ്തു ശുദ്ധിയാവുകയും ചെയ്യുന്നത് വരെ വെള്ളം കൊണ്ട് കഴുകുകയാണ് വേണ്ടത്. എന്നാൽ നായ പാത്രത്തിൽ തലയിടുകയോ മറ്റോ ചെയ്താൽ അത് ഏഴു തവണ കഴുകണം; അതിലെ ആദ്യത്തെ തവണ മണ്ണു കലർത്തി കൊണ്ടാണ് കഴുകേണ്ടത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നായ തലയിട്ട പാത്രം ശുദ്ധീകരിക്കേണ്ടത് അത് ഏഴ് തവണ കഴുകിക്കൊണ്ടാണ്. അതിലെ ആദ്യതവണ മണ്ണ് കൊണ്ടായിരിക്കണം."
ചോദ്യം 3: വുദൂഇൻ്റെ ശ്രേഷ്ഠത എന്താണ്?
ചോദ്യം 4: എങ്ങനെയാണ് വുദൂഅ് ചെയ്യേണ്ടത്?
ഉത്തരം: ആദ്യം രണ്ട് കൈപ്പത്തികളും മൂന്നു തവണ കഴുകുക. മൂന്ന് തവണ വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക.
വായിൽ വെള്ളം ആക്കിയ ശേഷം അത് കുലുക്കുകയും തുപ്പിക്കളയുകയും ചെയ്താൽ വായ കൊപ്ലിക്കലായി.
മൂക്കിൻ്റെ ഉള്ളിലേക്ക് വെള്ളം വലതു കൈ കൊണ്ട് ആക്കുകയും, വലിച്ചെടുക്കുകയും ചെയ്താൽ വെള്ളം മൂക്കിലേക്ക് കയറ്റലായി.
മൂക്കിൽ നിന്ന് വെള്ളം ഇടതു കൈ കൊണ്ട് പുറത്തേക്ക് ചീറ്റിക്കളഞ്ഞാൽ മൂക്ക് ചീറ്റലാവുകയും ചെയ്തു.
ശേഷം മുഖം മൂന്ന് തവണ കഴുകണം.
പിന്നീട് കൈകൾ മുട്ടുകൾ സഹിതം മൂന്ന് തവണ കഴുകണം.
പിന്നീട് തല തടവണം; രണ്ട് കൈകൾ കൊണ്ടും തലയുടെ പിറകിലേക്കും മുന്നിലേക്കും കൈകൾ കൊണ്ട് തടവുകയും, ശേഷം രണ്ട് ചെവികളും തടവുകയും ചെയ്യണം.
പിന്നീട് കാലുകൾ നെരിയാണി ഉൾപ്പെടെ മൂന്നു തവണ കഴുകുക.
ഇതാണ് വുദൂഇൻ്റെ പൂർണ്ണമായ രൂപം. നബി -ﷺ- ഇപ്രകാരം വുദൂഅ് എടുത്തതായി ഉഥ്മാനു ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ-, അബ്ദുല്ലാഹി ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- തുടങ്ങിയ സ്വഹാബികൾ അറിയിച്ചിട്ടുണ്ട്. (ബുഖാരി, മുസ്ലിം) ബുഖാരിയിലും മറ്റും നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട മറ്റൊരു കാര്യം: "അവിടുന്ന് വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ മാത്രമായും, രണ്ട് തവണകളായും നിർവ്വഹിച്ചു എന്നതാണ്." അതായത്, വുദൂഇൻ്റെ അവയവങ്ങൾ രണ്ട് തവണകൾ മാത്രമായോ, ഒരു തവണ മാത്രമായോ കഴുകുകയും ചെയ്യാം എന്നർത്ഥം.
ചോദ്യം 5: ഏതൊക്കെയാണ് വുദൂഇൻ്റെ ഫർദ്വുകൾ? അവ എത്രയെണ്ണമുണ്ട്?
ഉത്തരം: വുദൂഇൽ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത നിർബന്ധ കർമ്മങ്ങളാണ് വുദൂഇൻ്റെ ഫർദ്വുകൾ. (അവ ആറെണ്ണമുണ്ട്.)
1- മുഖം കഴുകൽ; വായ കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റലും അതിൽ പെട്ടതാണ്.
2- കൈകൾ മുട്ടുകൾ സഹിതം കഴുകൽ.
3- തല തടവൽ; ചെവി തടവുക എന്നതും അതിൻ്റെ ഭാഗമാണ്.
4- കാലുകൾ നെരിയാണി ഉൾപ്പെടെ കഴുകൽ.
5- ഈ അവയവങ്ങൾ ക്രമത്തിൽ കഴുകണം. ആദ്യം മുഖം കഴുകൽ, ശേഷം കൈകൾ, ശേഷം തല തടവൽ, പിന്നീട് കാലുകൾ കഴുകൽ.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ട് വരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക." (മാഇദ: 6)
6- തുടർച്ചയുണ്ടാവുക. അതായത് വുദൂഇൻ്റെ കർമ്മങ്ങൾ തുടരെത്തുടരെ നിർവ്വഹിക്കണം. ഒരു അവയവം കഴുകിയ ശേഷം അത് ഉണങ്ങുവോളം അടുത്ത അവയവം കഴുകുന്നത് വൈകിപ്പിക്കാൻ പാടില്ല. ഉദാഹരണത്തിന് വുദൂഇൻ്റെ പകുതി ചെയ്ത ശേഷം കുറച്ചു സമയം കഴിഞ്ഞ് അത് പൂർത്തീകരിക്കുക എന്നത് പാടില്ല. ഇങ്ങനെ ചെയ്താൽ വുദൂഅ് ശരിയാവില്ല.
ഹദീഥ് കാണുക: സ്വഹാബികളിൽ ഒരാൾ വുദൂഅ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ കാലിൽ ഒരു നാണയത്തുട്ടിൻ്റെ വലുപ്പത്തോളം ഭാഗം വെള്ളം നനയാത്തതായി കണ്ടപ്പോൾ നബി (ﷺ) അദ്ദേഹത്തോട് വുദൂഉം നിസ്കാരവും വീണ്ടും മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചിട്ടുണ്ട്.
ചോദ്യം 5: എന്താണ് വുദൂഇൻ്റെ സുന്നത്തുകൾ? അവ എത്രയെണ്ണമുണ്ട്?
ഉത്തരം: വുദൂഇൻ്റെ സന്ദർഭത്തിൽ പ്രവർത്തിച്ചാൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നതിന് കാരണമാകുന്ന, എന്നാൽ ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കാത്ത കാര്യങ്ങളാണ് സുന്നത്തുകൾ. സുന്നത്ത് ഉപേക്ഷിച്ചതു കൊണ്ട് വുദൂഅ് ശരിയാകാതിരിക്കുന്നില്ല.
1- ബിസ്മി ചൊല്ലൽ. ഹദീഥ് കാണുക: "വുദൂഅ് ചെയ്യുമ്പോൾ അല്ലാഹുവിൻ്റെ നാമം സ്മരിക്കാത്തവന് വുദൂഇല്ല."
2- പല്ലു തേക്കൽ. ഹദീഥ് കാണുക: എൻ്റെ ജനങ്ങൾക്ക് പ്രയാസകരമാവില്ലായിരുന്നെങ്കിൽ എല്ലാ വുദൂഇനോടും ഒപ്പം പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു.
3- രണ്ട് കൈപ്പത്തികളും കഴുകൽ.
4- വിരലുകൾ കോർത്തു കഴുകൽ. ഹദീഥ് കാണുക: "വുദൂഅ് പൂർത്തീകരിക്കുക. വിരലുകൾക്കിടയിൽ വിരലുകൾ കോർത്തു കൊണ്ട് (കഴുകുക). മൂക്കിൽ ശക്തിയായി വെള്ളം കയറ്റുക; നീ നോമ്പുകാരൻ ആണെങ്കിലൊഴികെ."
5- രണ്ടു തവണയോ മൂന്നു തവണയോ അവയവങ്ങൾ കഴുകൽ.
6- ആദ്യം വലതു ഭാഗം കഴുകൽ. കാരണം ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു: "ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."
7- വുദൂഇന് ശേഷമുള്ള ദിക്ർ (താഴെ കൊടുത്തത് പോലെ) ചൊല്ലൽ. "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."
8- വുദൂഇന് ശേഷം രണ്ട് റക്അത്ത് നിസ്കരിക്കൽ. ഹദീഥ് കാണുക: ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത് നിസ്കരിക്കുകയും, അതിൽ (നിസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്.
ചോദ്യം 7: വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ്?
ഉത്തരം: (1) രണ്ട് ഗുഹ്യസ്ഥാനങ്ങളിലൂടെയും എന്തെങ്കിലും പുറത്തു വരുന്നത്. മൂത്രം, മലം, കീഴ്ശ്വാസം എന്നിവ പോലെ.
(2) ഉറങ്ങുകയോ, ഭ്രാന്ത് ബാധിക്കുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യൽ. ഹദീഥ് കാണുക: "കണ്ണ് മലദ്വാരത്തിൻ്റെ കെട്ട് പോലെയാണ്; അതിനാൽ ആരെങ്കിലും ഉറങ്ങിയാൽ അവൻ വുദൂഅ് എടുക്കട്ടെ."
(3) ഒട്ടകത്തിൻ്റെ മാംസം കഴിക്കൽ. ഒരാൾ നബി (ﷺ) യോട് ചോദിച്ചു: "ഒട്ടകത്തിൻ്റെ മാംസം ഭക്ഷിച്ചാൽ ഞാൻ വുദൂഅ് ചെയ്യണോ?" നബി (ﷺ) പറഞ്ഞു: "അതെ."
(4) കൈയ്യിൻ്റെ ഉൾഭാഗം കൊണ്ട് -മറയില്ലാതെ- ഗുഹ്യസ്ഥാനത്ത് സ്പർശിക്കൽ. ഹദീഥ് കാണുക: "ആരെങ്കിലും തൻ്റെ ഗുഹ്യസ്ഥാനം സ്പർശിച്ചാൽ അവൻ വുദൂഅ് ചെയ്യട്ടെ."
ചോദ്യം 8: എന്താണ് തയമ്മും?
ഉത്തരം: വെള്ളം ലഭ്യമല്ലാത്ത സന്ദർഭത്തിലോ, വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിലോ ഭൂപ്രതലത്തിൽ ഉൾപ്പെടുന്ന മണ്ണോ മറ്റോ ഉപയോഗിച്ചു കൊണ്ട് ശുദ്ധീകരിക്കുന്നതിനാണ് തയമ്മും എന്ന് പറയുക.
അല്ലാഹു പറയുന്നു: "എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പു നല്കുന്നവനും പൊറുക്കുന്നവനുമാകുന്നു." (നിസാഅ്: 43)
ചോദ്യം 9: എങ്ങനെയാണ് തയമ്മും ചെയ്യേണ്ടത്?
ഉത്തരം: കൈയ്യിൻ്റെ ഉൾഭാഗം കൊണ്ട് ഒരു തവണ മണ്ണിൽ അടിക്കുകയും, ശേഷം മുഖവും കൈപ്പത്തിയുടെ പുറംഭാഗവും ഒരു തവണ തടവുകയും ചെയ്യുക.
കാരണം നബി (ﷺ) അമ്മാർ ബ്നു യാസിറിനോട് (رضي الله عنه) പറഞ്ഞിരിക്കുന്നു: "നീ ഇത്ര ചെയ്താൽ മതിയാകുമായിരുന്നു." ശേഷം അവിടുന്ന് തൻ്റെ കൈപ്പത്തി കൊണ്ട് മണ്ണിൽ അടിക്കുകയും, അതിൽ ഊതുകയും, ശേഷം തൻ്റെ രണ്ട് കൈകളും കൊണ്ട് തൻ്റെ മുഖവും കൈപ്പത്തികളും തടവുകയും ചെയ്തു."
ചോദ്യം 10: തയമ്മും അസാധുവാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
ഉത്തരം: വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ കൊണ്ടെല്ലാം തയമ്മും നഷ്ടമാകുന്നതാണ്.
വെള്ളം ലഭിച്ചാലും തയമ്മും അസാധുവാകും.
ചോദ്യം 11: എന്താണ് ഖുഫ്ഫകളും ജൗറബുകളും? വുദൂഇൻ്റെ സന്ദർഭത്തിൽ അവയുടെ മേൽ തടവാൻ അനുവാദമുണ്ടോ?
ഉത്തരം: തോല് കൊണ്ടും മറ്റും നിർമിക്കുന്ന കാൽ മുഴുവനായി മൂടുന്ന പാദരക്ഷയാണ് ഖുഫ്ഫ എന്നത്.
തോല് കൊണ്ടല്ലാത്ത എല്ലാ കാലുറകളും. (സോക്സ് പോലുള്ളവ.)
കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫകളുടെ മുകളിൽ തടവുക എന്നത് അനുവദനീയമാണ്.
മുഗീറതു ബ്നു ശുഅ്ബ (رضي الله عنه) നിവേദനം: നബി ﷺ വുദൂഅ് ചെയ്യുകയും, തൻ്റെ കാലുറക്ക് മേൽ തടവുകയും ചെയ്തു.
സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉള്ളത് ഇപ്രകാരമാണ്: "അവിടുന്ന് വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളുടെ മേൽ തടവുകയും ചെയ്തു."
ചോദ്യം 12: ഖുഫ്ഫകളുടെ മേൽ തടവുക എന്ന നിയമത്തിൻ്റെ യുക്തി എന്താണ്?
ഉത്തരം: അല്ലാഹു അവൻ്റെ അടിമകൾക്ക് ദീൻ എളുപ്പമാക്കുകയും, അതിൽ ഇളവുകൾ നൽകുകയും ചെയ്തിരിക്കുന്നു. തണുപ്പും ശൈത്യവും നേരിടുന്ന സന്ദർഭങ്ങളിലും, യാത്രാ വേളകളിലും ഖുഫ്ഫയുടെ മേൽ തടവുക എന്ന ഈ നിയമം വളരെ ഉപകാരപ്രദമാണ്. കാരണം, കാലിൽ നിന്ന് അവ ഓരോ പ്രാവശ്യവും ഊരിമാറ്റുക എന്നത് പ്രയാസകരമാണ്. അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല." (ബഖറ: 185)
ചോദ്യം 13: ഖുഫ്ഫകളുടെ മേൽ തടവുന്നത് ശരിയാകണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഏതെല്ലാമാണ്?
ഉത്തരം: 1- ശുദ്ധിയോടു കൂടിയായിരിക്കണം ഖുഫ്ഫകൾ ധരിക്കേണ്ടത്; അതായത് പൂർണ്ണമായും വുദൂഅ് എടുത്ത ശേഷമായിരിക്കണം.
മുഗീറത്ത് ഇബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഞാൻ നബിയോടൊപ്പം-ﷺ- ഒരു യാത്രയിലായിരുന്നു.(അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
2- ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കണം. നജസായ ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമല്ല.
3- വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും കഴുകേണ്ട കാലിൻ്റെ ഭാഗം പൂർണ്ണമായും മറക്കുന്ന തരത്തിലുള്ളതായിരിക്കണം ഖുഫ്ഫകൾ; (ചെരിപ്പുകൾ പോലുള്ളവ പറ്റില്ല).
4- നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ മാത്രമേ ഖുഫ്ഫ തടവാൻ അനുവാദമുള്ളൂ. നാട്ടിൽ താമസിക്കുന്നവർക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്ന് പകലും മൂന്ന് രാത്രികളുമെന്നാണ് കണക്ക്.
അലിയ്യു ബ്നു അബീ ത്വാലിബ് -رضي الله عنه- നിവേദനം: "നബി ﷺ യാത്രക്കാരന് മൂന്ന് പകലും രാത്രികളും, നാട്ടിൽ താമസിക്കുന്നവന് ഒരു രാത്രിയും പകലും (ഖുഫ്ഫയുടെ മേൽ തടവാനുള്ള സമയപരിധി) നിശ്ചയിച്ചിരിക്കുന്നു."
ചോദ്യം 14: ഖുഫ്ഫകളുടെ മേൽ തടവുന്നതിൻ്റെ രൂപം എന്താണ്?
ഉത്തരം: കൈവിരലുകൾ വെള്ളം കൊണ്ട് നനച്ച ശേഷം, കാലിൻ്റെ വിരലുകളുടെ ഭാഗത്ത് അവ വെക്കുകയും, ശേഷം കണങ്കാൽ വരെ തടവുകയും ചെയ്യുക. വലതു കൈ കൊണ്ട് വലതു കാലും, ഇടതു കൈ കൊണ്ട് ഇടതു കാലും തടവണം. തടവുമ്പോൾ വിരലുകൾ വിട്ടുപിടിക്കുക; ഒരു തവണ തടവിയാൽ മതി (ആവർത്തിക്കേണ്ടതില്ല).
ചോദ്യം 14: ഖുഫ്ഫകളുടെ മേൽ തടവുന്നത് എപ്പോഴാണ് അസാധുവാകുക?
ഉത്തരം: 1- ഖുഫ്ഫയുടെ മേൽ തടവാനുള്ള സമയപരിധി കഴിഞ്ഞാൽ പിന്നീട് ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദമില്ല. നാട്ടിൽ താമസിക്കുന്നവന് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്നു പകലും മൂന്നു രാത്രികളുമാണ് സമയപരിധി.
2- ഖുഫ്ഫകൾ ഊരിവെക്കുന്നത്; ഒരാൾ ഖുഫ്ഫകളിൽ തടവിയശേഷം തൻ്റെ ഖുഫ്ഫകളിൽ ഏതെങ്കിലുമൊന്നോ അവ രണ്ടുമോ ഊരിവെച്ചാൽ അതോടെ അതിന് മുകളിൽ തടവിയത് അസാധുവാകും.
ചോദ്യം 16: നിസ്കാരത്തിൻ്റെ ശ്രേഷ്ഠത എന്താണ്?
ഉത്തരം: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഒരാളുടെ വാതിലിനരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ച് നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ ശരീരത്തിൽ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ?" സ്വഹാബികൾ പറഞ്ഞു: "അവൻ്റെ മേൽ യാതൊരു മാലിന്യവും അവശേഷിക്കുകയില്ല." നബി -ﷺ- പറഞ്ഞു: "അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ ഉപമ ഈ പറഞ്ഞതാകുന്നു. അല്ലാഹു അതിലൂടെ തിന്മകൾ മായ്ച്ചു കളയുന്നതാണ്."
ഹദീഥിൽ വന്ന 'ദറൻ' എന്ന പദത്തിൻ്റെ അർത്ഥം മാലിന്യം എന്നാണ്.
ചോദ്യം 17: എന്താണ് നിസ്കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഉത്തരം: നിശ്ചിത വാക്കുകൾ പറഞ്ഞു കൊണ്ടും, പ്രവർത്തികൾ ചെയ്തു കൊണ്ടും അല്ലാഹുവിനെ ആരാധിക്കലാണ് നിസ്കാരം. അതിൻ്റെ ആരംഭം തക്ബീർ കൊണ്ടും, അവസാനം സലാം വീട്ടൽ കൊണ്ടുമാണ്.
ചോദ്യം 18: എന്താണ് നിസ്കാരത്തിൻ്റെ വിധി?
ഉത്തരം: നിസ്കാരം എല്ലാ മുസ്ലിമിൻ്റെ മേലും നിർബന്ധമാണ്.
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധബാധ്യതയാകുന്നു." [നിസാഅ്: 103]
ചോദ്യം 19: നിസ്കാരം ഉപേക്ഷിക്കുന്നതിൻ്റെ വിധി എന്താണ്?
ഉത്തരം: നിസ്കാരം മനപ്പൂർവം ഉപേക്ഷിക്കൽ കുഫ്റാണ്. നബി -ﷺ- പറഞ്ഞു: "നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) ഇടയിലുള്ള രേഖ (അന്തരം) നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."
ചോദ്യം 20: പകലും രാത്രിയുമായി എത്ര തവണ ഒരു മുസ്ലിം നിർബന്ധമായും നിസ്കരിക്കണം? ഓരോ നിസ്കാരത്തിലുമുള്ള റക്അത്തുകളുടെ എണ്ണം എത്രയാണ്?
ഉത്തരം: രാത്രിയിലും പകലിലുമായി അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്.
-ഫജ്ർ നിസ്കാരം: രണ്ട് റക്അത്തുകളാകുന്നു.
- ദ്വുഹർ നിസ്കാരം (നാല് റക്അത്തുകൾ)
- അസ്വർ നിസ്കാരം (നാല് റക്അത്തുകൾ)
- മഗ്രിബ് നിസ്കാരം (മൂന്ന് റക്അത്തുകൾ)
- ഇശാഅ് നിസ്കാരം (നാല് റക്അത്തുകൾ)
ചോദ്യം 21: നിസ്കാരത്തിൻ്റെ നിബന്ധനകൾ (ശർത്വുകൾ) ഏതെല്ലാമാണ്?
ഉത്തരം: 1- മുസ്ലിമാവുക; കാഫിറിൻ്റെ നിസ്കാരവും (മറ്റു ആരാധനകളും) സ്വീകരിക്കപ്പെടുകയില്ല. കാരണം ശിർക്ക് ചെയ്തവരുടെ പ്രവർത്തനം നിഷ്ഫലമാണ്.
അല്ലാഹു പറയുന്നു: "നീ അല്ലാഹുവിൽ പങ്കുചേർത്താൽ തീർച്ചയായും നിന്റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകും" (സുമർ: 65)
2- ബുദ്ധിയുണ്ടാവുക; ഭ്രാന്തൻ്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.
3- വകതിരിവുണ്ടായിരിക്കുക; കാര്യങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ചെറിയ കുട്ടികളുടെ നിസ്കാരം ശരിയാവുകയില്ല.
നബി ﷺ പറഞ്ഞു: "മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."
4- നിയ്യത്ത് (ഉദ്ദേശ്യം).
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "പ്രവർത്തനങ്ങൾ നിയ്യത്തുകളുടെ (ഉദ്ദേശ്യങ്ങളുടെ) അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുള്ളത്."
5- നിസ്കാര സമയം ആവുക. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാകുന്നു." (നിസാഅ്: 103)
6- അശുദ്ധി നീക്കം ചെയ്യുക (വുദൂഅ് / തയമ്മും) ഹദീഥ് കാണുക: "ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല."
7- നജസുകളിൽ നിന്ന് വൃത്തിയാവുക. അല്ലാഹു പറയുന്നു: "നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക." (മുദ്ദഥിർ: 4)
8- ഔറത്ത് മറക്കുക. അല്ലാഹു പറയുന്നു: "ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക" (അഅ്റാഫ്: 31)
9. ഖിബ്'ലക്ക് നേരെ തിരിയുക. അല്ലാഹു പറയുന്നു: "മസ്ജിദുല്‍ ഹറാമിൻ്റെ നേര്‍ക്ക് നിൻ്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിൻ്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്." (ബഖറ: 144)
ചോദ്യം 22: നിസ്കാരത്തിൻ്റെ സ്തംഭങ്ങൾ (റുക്നുകൾ) ഏതെല്ലാമാണ്?
ഉത്തരം: നിസ്കാരത്തിന് പതിനാല് റുക്നുകളുണ്ട്. അവ താഴെ പറയാം:
1- ഫർദ്വ് നിസ്കാരങ്ങളിൽ നിൽക്കാൻ സാധിക്കുന്നവൻ നിന്നു കൊണ്ട് നിസ്കരിക്കണം. ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."
2- തക്ബീറതുൽ ഇഹ്റാം അഥവാ തുടക്കത്തിൽ 'അല്ലാഹു അക്ബർ' എന്നു പറയുക. നബി ﷺ പറഞ്ഞത് പ്രകാരം: "നീ നിസ്കാരത്തിന് വേണ്ടി നിന്നാൽ തക്ബീർ (അല്ലാഹു അക്ബർ എന്ന്) ചൊല്ലുക."
3- സൂറതുൽ ഫാതിഹഃ പാരായണം ചെയ്യണം. നബി ﷺ പറഞ്ഞിരിക്കുന്നു: "(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
4- റുകൂഅ് ചെയ്യണം. മുതുക് നേരെയാക്കുകയും, ശിരസ്സ് അതിന് സമാനമായി വെക്കുകയും വേണം.
5- റുകൂഇൽ നിന്ന് ഉയരണം.
6- ഇഅ്തിദാലിൽ നിൽക്കണം. നബി(ﷺ) പറഞ്ഞു: "ശേഷം അടക്കത്തോടെ റുകൂഇലേക്ക് പോവുക; അതിന് ശേഷം നേരെനിൽക്കാനായി റുകൂഇൽ നിന്ന് ഉയരുക."
7- സുജൂദ് ചെയ്യണം. നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തികൾ, കാൽമുട്ടുകൾ, കാൽവിരലുകൾ എന്നിവ സുജൂദിൻ്റെ സ്ഥാനത്ത് ചേർത്തു വെക്കണം.
8- സുജൂദിൽ നിന്ന് ഉയരണം.
9- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരിക്കണം. നബി ﷺ പറഞ്ഞതു പ്രകാരം: "ശേഷം സുജൂദ് ചെയ്യുകയും, അതിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക; അതിന് ശേഷം സുജൂദിൽ നിന്ന് ഉയരുകയും അടക്കത്തോടെ ഇരിക്കുകയും ചെയ്യുക."
വലതു കാൽ കുത്തിവെച്ച നിലയിൽ ഖിബ്'ലയുടെ ദിശയിലേക്ക് വെച്ചു കൊണ്ട് ഇടതു കാൽ പരത്തി വെച്ചു കൊണ്ട് അതിന്മേൽ ഇഫ്തിറാശിൻ്റെ ഇരുത്തം ഇരിക്കുക. ഈ രീതി സ്വീകരിക്കുന്നതാണ് സുന്നത്ത്. കാരണം ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു: "നബി (സ) തൻ്റെ ഇടതുകാൽ താഴെവെച്ചു കൊണ്ട് അതിന്മേൽ ഇരിക്കുകയും, വലതു കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു."
10- നിസ്കാരത്തിൽ മുഴുവനായും അടക്കം പാലിക്കണം. ഓരോ റുക്നിലും അല്പസമയമെങ്കിലും അടങ്ങി നിൽക്കണം.
11- അവസാനത്തെ തശഹ്ഹുദ് നിർവ്വഹിക്കണം. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "തശഹ്ഹുദ് നിർബന്ധമാക്കപ്പെടുന്നതിന് മുൻപ് ഞങ്ങൾ ഇപ്രകാരം പറഞ്ഞിരുന്നു..."
12- അതിന് വേണ്ടി ഇരിക്കണം.
13- രണ്ട് സലാമുകൾ. ഇതിനായി 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് രണ്ട് തവണ പറയണം. ഹദീഥ് കാണുക: "നബി (സ) തൻ്റെ വലതു ഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം പറയുമായിരുന്നു; അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി' എന്നു പറഞ്ഞു കൊണ്ട്."
14- ഈ പറഞ്ഞ റുക്നുകളെല്ലാം ഇതേ ക്രമത്തിൽ നിർവ്വഹിക്കണം. ഉദാഹരണത്തിന്, ഒരാൾ സുജൂദിന് മുൻപ് റുകൂഅ് ചെയ്താൽ അവൻ്റെ നിസ്കാരം അസാധുവാകും. മറന്നു കൊണ്ട് അങ്ങനെ ചെയ്താൽ നിർബന്ധമായും അവൻ റുകൂഇലേക്ക് തിരിച്ചു വരികയും, അത് നിർവ്വഹിച്ച ശേഷം സുജൂദ് ചെയ്യുകയും വേണം.
ചോദ്യം 23: നിസ്കാരത്തിലെ നിർബന്ധ കർമ്മങ്ങൾ (വാജിബുകൾ) ഏതെല്ലാമാണ്?
ഉത്തരം: നിസ്കാരത്തിലെ വാജിബുകൾ എട്ടു കാര്യങ്ങളാണ്. അവ താഴെ പറയാം:
1- തക്ബീറതുൽ ഇഹ്റാം ഒഴികെയുള്ള തക്ബീറുകൾ.
2- 'സമി അല്ലാഹു ലിമൻ ഹമിദഹ്' എന്നു പറയൽ; ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിക്കും.
3- 'റബ്ബനാ വലകൽ ഹംദ്' എന്ന് പറയൽ.
4- 'സുബ്ഹാന റബ്ബിയൽ അദ്വീം' എന്ന് ഒരു തവണ റുകൂഇൽ പറയൽ.
5- 'സുബ്ഹാന റബ്ബിയൽ അഅ്ലാ' എന്ന് ഒരു തവണ സുജൂദിൽ പറയൽ.
6- സുജൂദുകൾക്ക് ഇടയിൽ 'റബ്ബിഗ്ഫിർ ലീ' എന്ന് പറയൽ.
7- ഒന്നാമത്തെ തശഹ്ഹുദ്.
8- ഒന്നാമത്തെ തശഹ്ഹുദിന് വേണ്ടി ഇരിക്കൽ.
ചോദ്യം 24: നിസ്കാരത്തിലെ സുന്നത്തുകൾ ഏതെല്ലാമാണ്?
ഉത്തരം: നിസ്കാരത്തിൽ പതിനൊന്ന് സുന്നത്തുകളുണ്ട്. അവ താഴെ പറയാം:
1- തക്ബീറതുൽ ഇഹ്റാമിന് ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലൽ. (സ്ഥിരപ്പെട്ട പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമാണ്) (അർത്ഥം: അല്ലാഹുവേ! നിൻ്റെ പരിശുദ്ധി വാഴ്ത്തുന്നതിനൊപ്പം ഞാൻ നിന്നെ സ്തുതിക്കുന്നു. നിൻ്റെ നാമം അനുഗ്രഹപൂർണ്ണമായിരിക്കുന്നു. നിൻ്റെ മഹത്വം ഉന്നതമാവുകയും ചെയ്തിരിക്കുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല."
2- അഊദു ചൊല്ലൽ.
3- ബിസ്മി ചൊല്ലൽ.
4- ആമീൻ എന്ന് പറയൽ.
5- ഫാതിഹഃക്ക് ശേഷം ഒരു സൂറത്ത് പാരായണം ചെയ്യൽ.
6- ഇമാം നിസ്കാരത്തിൽ ഉറക്കെ പാരായണം ചെയ്യൽ.
7- 'റബ്ബനാ വലകൽ ഹംദ്' എന്ന വാക്കിന് ശേഷം 'മിൽഅസ്സമാവാതി' എന്നു തുടങ്ങുന്ന പ്രാർത്ഥന പറയൽ.
8- റുകൂഇൽ ഒന്നിൽ കൂടുതൽ തവണ -രണ്ടോ മൂന്നോ അതിൽ കൂടുതലോ തവണകൾ- തസ്ബീഹ് പറയുക എന്നത്.
9- സുജൂദിലെ തസ്ബീഹ് ഒന്നിലധികം തവണ പറയൽ.
10- രണ്ട് സുജൂദുകൾക്ക് ഇടയിൽ പറയുന്നത് ഒന്നിലധികം തവണ ആവർത്തിക്കൽ.
11. അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- യുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും സ്വലാത്തും സലാമും ബറകതും ചൊല്ലുകയും, അതിന് ശേഷം പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യും..
നിസ്കാരത്തിലെ പ്രവർത്തികളിലുള്ള സുന്നത്തുകൾ താഴെ പറയാം:
1- തക്ബീറതുൽ ഇഹ്റാം ചൊല്ലുന്നതിനൊപ്പം രണ്ട് കൈകളും ഉയർത്തൽ.
2- റുകൂഇൻ്റെ സന്ദർഭത്തിൽ കൈകൾ ഉയർത്തൽ.
3- റുകൂഇൽ നിന്ന് ഉയരുമ്പോൾ കൈകൾ ഉയർത്തൽ.
4- ഈ പറഞ്ഞതിന് ശേഷം കൈകൾ താഴ്ത്തിയിടൽ.
5- വലതു കൈ ഇടതു കയ്യിൻ്റെ മുകളിലായി വെക്കൽ.
6- സുജൂദിൻ്റെ സ്ഥാനത്തേക്ക് നോക്കൽ.
7- നിൽക്കുമ്പോൾ രണ്ട് കാലുകളും അകറ്റി വെക്കൽ.
8- റുകൂഇൽ കാൽമുട്ടുകളിൽ പിടിക്കുകയും, പ്രസ്തുത വേളയിൽ കൈവിരലുകൾ പരത്തി വെക്കുകയും, റുകൂഇൽ മുതുക് പരത്തി വെക്കുകയും, തല അതിന് നേരെയാകുന്ന വിധം പിടിക്കുകയും ചെയ്യൽ.
9- സുജൂദിൻ്റെ അവയവങ്ങൾ ഭൂമിയിൽ ചേർത്തു വെക്കൽ. സുജൂദിൻ്റെ സ്ഥാനത്തോട് ഈ അവയവങ്ങൾ സ്പർശിച്ചിരിക്കണം.
10- സുജൂദിൻ്റെ സന്ദർഭത്തിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈകൾ അകറ്റിയ നിലയിൽ വെക്കുക. ഇതു പോലെ, വയറിൽ നിന്ന് കാലിൻ്റെ തുടകളും, തുടകളിൽ നിന്ന് കണങ്കാലുകളും, രണ്ട് കാൽ മുട്ടുകൾ തമ്മിലും അകറ്റി വെക്കുക. സുജൂദിൽ കാൽപ്പത്തികൾ കുത്തിനിർത്തുകയും, അതിലെ വിരലുകൾ ഭൂമിയിൽ പതിയുന്ന തരത്തിൽ വിടർത്തി വെക്കുകയും വേണം. രണ്ട് കൈപ്പത്തികളും തോളിന് നേരെയാകും വിധം പരത്തി വെക്കുകയും, വിരലുകൾ ചേർത്തു പിടിക്കുകയും വേണം.
11- രണ്ട് സുജൂദുകൾക്ക് ഇടയിലും ഒന്നാമത്തെ തശഹ്ഹുദിലും ഇഫ്തിറാശിൻ്റെ ഇരുത്തം സ്വീകരിക്കുക. രണ്ടാമത്തെ തശഹ്ഹുദിൽ തവർറുകിൻ്റെ ഇരുത്തവും സ്വീകരിക്കുക.
12- രണ്ട് കൈകളും കാലിൻ്റെ തുടകൾക്ക് മേൽ വെക്കുകയും, കൈവിരലുകൾ ചേർത്തു പിടിച്ച നിലയിൽ തുടക്ക് മേൽ പരത്തി വെക്കുകയും ചെയ്യുക. തശഹ്ഹുദിലും ഇതു പോലെത്തന്നെ; എന്നാൽ വലതു കൈയ്യിൻ്റെ ചെറുവിരലും മോതിരവിരലും മടക്കി വെക്കുകയും, നടുവിരലും തള്ളവിരലും കൊണ്ട് ഒരു വട്ടമുണ്ടാക്കുകയും, അല്ലാഹുവിനെ സ്മരിക്കുന്ന സന്ദർഭത്തിൽ ചൂണ്ടുവിരൽ കൊണ്ട് ചൂണ്ടുകയും ചെയ്യുക.
13- സലാം വീട്ടുമ്പോൾ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിക്കുക.
ചോദ്യം 25: നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: (1) നിസ്കാരത്തിലെ ഏതെങ്കിലും റുക്നോ ശർത്വോ ഉപേക്ഷിക്കുക.
(2) നിസ്കാരത്തിൽ ബോധപൂർവ്വം സംസാരിക്കുക.
(3) ഭക്ഷണ-പാനീയങ്ങൾ കഴിക്കുക.
(4) തുടർച്ചയായി ധാരാളം ചലിക്കുക.
5. നിസ്കാരത്തിലെ വാജിബുകളിൽ ഒന്ന് മനഃപൂർവം ഉപേക്ഷിക്കൽ.
ചോദ്യം 26: ഒരു മുസ്ലിം എങ്ങനെയാണ് നിസ്കരിക്കേണ്ടത്?
ഉത്തരം: നിസ്കാരത്തിൻ്റെ രൂപം ഇപ്രകാരമാണ്:
1- ശരീരം മുഴുവൻ ഖിബ്'ലക്ക് നേരെ തിരിക്കുക. ഖിബ്'ലയിൽ നിന്ന് ചെരിയുകയോ ദിശ മാറുകയോ ചെയ്യരുത്.
2- ശേഷം അവൻ നിർവഹിക്കുന്ന നിസ്കാരം ഏതാണോ അത് മനസ്സിൽ കരുതുക. നിയ്യത്ത് ഹൃദയത്തിലാണ്; അത് നാവ് കൊണ്ട് ഉച്ചരിക്കേണ്ട കാര്യമില്ല.
3- ശേഷം 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു കൊണ്ട് തക്ബീറതുൽ ഇഹ്റാം കെട്ടുക. രണ്ട് കൈകളും ഈ സന്ദർഭത്തിൽ തോളു വരെ ഉയർത്തുക.
4- ശേഷം തൻ്റെ വലതു കൈപ്പത്തി ഇടത് കൈപ്പത്തിയുടെ പുറംഭാഗത്തായി -നെഞ്ചിന് മുകളിൽ- വെക്കുക.
പകരമായി ഇങ്ങനെയും പറയുക: (സാരം) "അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിന്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."
6- ശേഷം അഊദു ചൊല്ലുക. "ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു."
7- ശേഷം ബിസ്മി ചൊല്ലുകയും, സൂറത്തുൽ ഫാതിഹഃ പാരായണം നടത്തുകയും ചെയ്യുക. "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍ സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു പരമകാരുണികനും കരുണാനിധിയും. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്). നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല." (ഫാതിഹഃ: 1-7)
ശേഷം 'ആമീൻ' പറയുക. 'അല്ലാഹുവേ! പ്രാർത്ഥനക്ക് ഉത്തരം നൽകണേ!' എന്നാണ് അതിൻ്റെ അർത്ഥം.
8- ശേഷം ഖുർആനിൽ നിന്ന് സാധിക്കുന്നത് പാരായണം ചെയ്യുക. സുബ്ഹ് നിസ്കാരത്തിൽ ഈ പാരായണം അധികരിപ്പിക്കുന്നത് സുന്നത്താണ്.
9- ശേഷം റുകൂഅ് ചെയ്യുക; അല്ലാഹുവിനോടുള്ള ആദരവായി കൊണ്ട് അവൻ തൻ്റെ മുതുക് കുനിക്കലാണ് റുകൂഅ്. റുകൂഇൻ്റെ സന്ദർഭത്തിൽ തക്ബീർ ചൊല്ലുകയും, രണ്ട് കൈകളും തോളിന് നേരെയാകുന്ന വിധത്തിൽ ഉയർത്തുകയും ചെയ്യണം. മുതുക് പരത്തി വെക്കുക എന്നതും, ശിരസ്സ് അതിന് നേരെയാകും വിധം വെക്കുക എന്നതും, രണ്ട് കൈകളും മുട്ടിന് മേൽ വെക്കുകയും, വിരലുകൾ വിടർത്തിപിടിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത്.
10- റുകൂഇൽ 'മഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ മൂന്നുതവണ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.
11- ശേഷം റുകൂഇൽ നിന്ന് തലയുയർത്തുകയും 'അല്ലാഹുവിനെ സ്തുതിച്ചവന് അവൻ ഉത്തരം നൽകിയിരിക്കുന്നു' എന്നർത്ഥമുള്ള വാക്ക് പറയുകയും ചെയ്യുക. കൈകൾ തോളിന് നേരെയാകുന്ന വിധത്തിൽ ഈ സന്ദർഭത്തിലും ഉയർത്തണം. എന്നാൽ ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുന്ന മഅ്മൂം ഇപ്രകാരം പറയേണ്ടതില്ല. മറിച്ച്, ഇതിന് പകരമായി 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്നർത്ഥം വരുന്ന ദിക്റാണ് അവൻ ചൊല്ലേണ്ടത്.
12- റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം പറയുക: (അർത്ഥം) "ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും. ആകാശങ്ങളും ഭൂമിയും നിറയെ. അതിന് ശേഷം നീ ഉദ്ദേശിക്കുന്നതെല്ലാം നിറയെ."
13- ശേഷം ഒന്നാമത്തെ സുജൂദ് ചെയ്യുക. സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയണം. ഏഴ് അവയവങ്ങൾക്ക് മേലാണ് ഒരാൾ സുജൂദ് ചെയ്യേണ്ടത്; നെറ്റിയും മൂക്കും, രണ്ട് കൈപ്പത്തികൾ, രണ്ട് കാല്‍മുട്ടുകൾ, കാൽപ്പാദങ്ങളുടെ അറ്റങ്ങൾ എന്നിവയാണവ. സുജൂദിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈമുട്ടുകൾ അകറ്റി പിടിക്കണം. കൈത്തണ്ട ഭൂമിയിൽ പരത്തി വെക്കാൻ പാടില്ല. അവൻ്റെ വിരലുകൾ ഖിബ്'ലയുടെ ദിശയിലേക്ക് ആയിരിക്കുകയും വേണം.
14- സുജൂദിൽ 'ഔന്നത്യമുടയവനായ എൻ്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ മൂന്നുതവണ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.
15- ശേഷം 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് തലയുയർത്തുക.
16- ശേഷം രണ്ട് സുജൂദുകൾക്കിടയിൽ തൻ്റെ ഇടത് കാൽ പാദത്തിന്മേൽ ഇരിക്കുകയും, വലത് കാൽപാദം നാട്ടിവെക്കുകയും, തൻ്റെ രണ്ട് കൈകളും തുടകളുടെയും കാൽമുട്ടുകളുടെയും മേൽ വെക്കുകയും ചെയ്യുക.
17- രണ്ട് സുജൂദുകൾക്ക് ഇടയിലുള്ള ഇരുത്തത്തിൽ ഇപ്രകാരം പറയുക: (സാരം:) "എൻ്റെ രക്ഷിതാവേ! എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും ഉപജീവനം നൽകുകയും എൻ്റെ കുറവുകൾ നികത്തുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ!"
18- ശേഷം രണ്ടാമത്തെ സുജൂദിലേക്ക് പോവുക; ഇത് ആദ്യത്തെ സുജൂദിനെ പോലെ തന്നെ. അവിടെ ചെയ്തതും പറഞ്ഞതും ഇവിടെയും ആവർത്തിക്കണം. സുജൂദിലേക്ക് പോകുന്ന സന്ദർഭത്തിൽ അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലുകയും വേണം.
19- ശേഷം രണ്ടാമത്തെ സുജൂദിൽ നിന്ന് 'അല്ലാഹു അക്ബർ' എന്ന് ചൊല്ലിക്കൊണ്ട് എഴുന്നേൽകുക. ആദ്യത്തെ റക്അത്ത് പോലെ തന്നെ രണ്ടാമത്തെ റക്അത്തും നിസ്കരിക്കുക; അതിൽ പറഞ്ഞതും ചെയ്തതുമെല്ലാം രണ്ടാമത്തെ റക്അത്തിലും വേണം; പ്രാരംഭപ്രാർത്ഥന ഒഴികെ.
20- രണ്ടാമത്തെ റക്അത്ത് കഴിഞ്ഞതിന് ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുകയും, രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരുന്ന രൂപത്തിൽ ഇവിടെ ഇരിക്കുകയും ചെയ്യുക.
21- ഈ ഇരുത്തത്തിൽ തശഹ്ഹുദ് പാരായണം ചെയ്യുക. (സാരം) "സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ സ്വലാത് വർഷിച്ചതു (അല്ലാഹുവിൻ്റെ ഉന്നതമായ സദസ്സിൽ അവൻ നബിയെ സ്മരിക്കലാണ് അല്ലാഹുവിൻ്റെ സ്വലാത് എന്നത് കൊണ്ടുള്ള ഉദ്ദേശം) പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ സ്വലാത് വർഷിക്കേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു." ശേഷം അവന് ഇഷ്ടമുള്ള പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട് ഇഹപരലോകത്തെ നന്മകൾ അവന് ചോദിക്കാവുന്നതാണ്.
22- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.
23- നിസ്കാരം മൂന്ന് റക്അത്തുള്ളതോ നാലു റക്അത്തുള്ളതോ ആണെങ്കിൽ ഒന്നാമത്തെ തശഹ്ഹുദിൻ്റെ അവസാനത്തിൽ -അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു' എന്ന ഭാഗം- വരെ അവൻ ചൊല്ലുക.
24- ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് എഴുന്നേൽക്കുക. രണ്ട് കൈകളും തോളിന് നേരെ വരുന്ന രൂപത്തിൽ ഉയർത്തുകയും വേണം.
25- ശേഷം ബാക്കിയുള്ള നിസ്കാരം രണ്ടാമത്തെ റക്അത്തിലേതു പോലെ പൂർത്തീകരിക്കുക; എന്നാൽ ഫാതിഹഃക്ക് ശേഷമുള്ള സൂറത്ത് ഈ റക്അത്തിൽ വേണ്ടതില്ല.
26- ശേഷം തവർറുകിൻ്റെ ഇരുത്തം ഇരിക്കുക; അവൻ്റെ വലതു കാൽപാദം കുത്തി നിർത്തുകയും, ഇടതുകാൽ പാദം അവൻ്റെ വലതു കാലിൻ്റെ കണങ്കാലിന് കീഴിലൂടെ പുറത്തു കൊണ്ടുവരികയും ചെയ്യുക. പൃഷ്ഠം ഭൂമിയിലേക്ക് അമർത്തി വെക്കുകയും, തൻ്റെ രണ്ട് കൈകളും ഒന്നാമത്തെ തശഹ്ഹുദിൽ ചെയ്തതു പോലെ കാൽത്തുടകളുടെ മേൽ വെക്കുകയും ചെയ്യുക.
27- ഈ ഇരുത്തത്തിൽ തശഹ്ഹുദ് മുഴുവനായി ചൊല്ലണം.
28- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.
ചോദ്യം 27: നിസ്കാരത്തിൽ നിന്നും സലാം വീട്ടിയതിനു ശേഷം ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?
ഉത്തരം: 'أَسْتَغْفِرُ اللّٰه' (അല്ലാഹുവേ! എനിക്ക് പൊറുത്തു തരേണമേ!) എന്ന് മൂന്ന് തവണ പറയുക.
ശേഷം ഈയർത്ഥം വരുന്ന ദുആ ചൊല്ലുക: "അല്ലാഹുവേ! നീയാണ് എല്ലാ ന്യൂനതകളിൽ നിന്നും സുരക്ഷിതനായവൻ. സുരക്ഷ നിന്നിൽ നിന്നാകുന്നു. ഏറ്റവും മഹത്വവും ആദരവുകളുമുള്ളവനേ! നീ അനുഗ്രഹസമ്പൂർണനാകുന്നു."
സുബ്ഹാനല്ലാഹ് (33 പ്രാവശ്യം)
അൽഹംദുലില്ലാഹ് (33 പ്രാവശ്യം)
അല്ലാഹു അക്ബർ (33 പ്രാവശ്യം)
പിന്നീട് എണ്ണം നൂറ് പൂർത്തീകരിച്ചു കൊണ്ട് പറയുക: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവന്നാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
സുബ്ഹ്, മഗ്രിബ് എന്നീ നിസ്കാരങ്ങൾക്ക് ശേഷം ഇത്രയും ചൊല്ലിയതിന് ശേഷം സൂറതുൽ ഇഖ്'ലാസും സൂറതുൽ ഫലഖും സൂറതുന്നാസും മൂന്നു തവണ വീതം പാരായണം ചെയ്യുക. മറ്റു നിസ്കാരങ്ങൾക്ക് ശേഷം ഈ സൂറത്തുകൾ ഒരു തവണ പാരായണം ചെയ്താൽ മതി.
ശേഷം ആയതുൽ കുർസിയ്യ് ഒരു തവണ പാരായണം ചെയ്യുക.
ചോ. 28: റവാതിബ് സുന്നത്തുകൾ എന്നാൽ എന്ത്? അവയുടെ ശ്രേഷ്ഠത എന്ത്?
ഉത്തരം: സുബ്ഹിന് മുൻപ് രണ്ട് റക്അത്തുകൾ.
ദ്വുഹറിന് മുൻപ് നാല് റക്അത്തുകൾ.
ദ്വുഹ്റിന് ശേഷം രണ്ട് റക്അത്തുകൾ.
മഗ്രിബിന് ശേഷം രണ്ട് റക്അത്തുകൾ.
ഇശാഇന് ശേഷം രണ്ട് റക്അത്തുകൾ.
അതിന്റെ ശ്രേഷ്ഠത ബോധ്യപ്പെടുത്തി കൊണ്ട് നബി (ﷺ) പറഞ്ഞു: "ആരെങ്കിലും രാവിലെയും രാത്രിയുമായി പന്ത്രണ്ട് റക്അത്തുകൾ ഐഛികമായി നിസ്കരിച്ചാൽ അല്ലാഹു സ്വർഗത്തിൽ അവന് വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതാണ്."
ചോദ്യം 29: ആഴ്ചയിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ്?
ഉത്തരം: വെള്ളിയാഴ്ച്ച ദിവസം. നബി -ﷺ- അതിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് പറഞ്ഞു: "നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച്ച ദിവസമാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം മരണപ്പെട്ടതും. അന്നാണ് അന്ത്യനാളിലെ കാഹളമൂത്ത് ഉണ്ടാവുക. അന്നാണ് (മനുഷ്യരെല്ലാം) നിലംപതിക്കുക. അതിനാൽ അന്നേ ദിവസം നിങ്ങൾ എൻ്റെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക; നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിക്കപ്പെടുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങ് മണ്ണായിത്തീർന്നിരിക്കെ എങ്ങനെയാണ് ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് കാണിക്കപ്പെടുക?!" "തീർച്ചയായും അല്ലാഹു നബിമാരുടെ ശരീരങ്ങൾ മണ്ണ് തിന്നുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു."
ചോദ്യം 30: ജുമുഅഃ നിസ്കാരത്തിൻ്റെ വിധി എന്താണ്?
ഉത്തരം: പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, നാട്ടിൽ താമസിക്കുന്ന (യാത്രക്കാരനല്ലാത്ത), പുരുഷനായ ഓരോ മുസ്ലിമിൻ്റെ മേലും വ്യക്തിപരമായ നിർബന്ധബാധ്യതയാണ് ജുമുഅ നിസ്കാരം.
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍." (ജുമുഅഃ: 9)
ചോദ്യം 31: ജുമുഅഃ നിസ്കാരത്തിന് എത്ര റക്അത്തുകളുണ്ട്?
ജുമുഅ നിസ്കാരം, ഇമാം ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്ന രണ്ട് റക്അത്തുകളാണ്; അതിന് മുമ്പായി എല്ലാവർക്കും അറിയാവുന്നതുപോലെ രണ്ട് ഖുതുബകളും ഉണ്ടായിരിക്കും.
ചോദ്യം 32: ജുമുഅഃ നിസ്കാരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് അനുവദനീയമാണോ?
ഉത്തരം: ജുമുഅഃ നിസ്കാരത്തിൽ നിന്ന് മതപരമായ യാതൊരു ഒഴിവുകഴിവുമില്ലാതെ പിന്തിനിൽക്കുക എന്നത് അനുവദനീയമല്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും മൂന്ന് ജുമുഅഃകൾ അവഗണനയോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്."
ചോദ്യം 33: ജുമുഅ ദിവസത്തെ സുന്നത്തുകൾ.
1- കുളിക്കൽ. നബി ﷺ പറഞ്ഞുവല്ലോ: "വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്."
2- സുഗന്ധം പുരട്ടൽ. ഹദീഥ് കാണുക: "വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് മുസ്ലിമീങ്ങളുടെ മേലുള്ള ഒരു ബാധ്യതയാണ്. തൻ്റെ വീട്ടിലുള്ള സുഗന്ധം അവൻ പുരട്ടുകയും ചെയ്യട്ടെ."
3- ഏറ്റവും നല്ല വസ്ത്രം ധരിക്കൽ. ഹദീഥ് കാണുക: "നിങ്ങളിലൊരാൾക്ക് കഴിവുണ്ടെങ്കിൽ, തൻ്റെ ജോലിയിൽ അവൻ ഉടുക്കുന്ന രണ്ട് തുണികൾക്ക് പുറമെ ജുമുഅക്ക് വേണ്ടി രണ്ട് തുണികൾ ഒരുക്കുന്നതിന് എന്താണ് ഒരു വിരോധം?"
4- മസ്ജിദിലേക്ക് നേരത്തെ പുറപ്പെടുക.
7- മസ്ജിദിലേക്ക് നടന്നു പോവുക. ഹദീഥ് കാണുക: "ആരെങ്കിലും ജുമുഅഃ ദിവസം കുളിക്കുകയും ശരീരം കഴുകി വൃത്തിയാക്കുകയും, നേരത്തെ പുറപ്പെടുകയും ആദ്യ സമയത്തു തന്നെ എത്തുകയും, (ഇമാമിനോട്) അടുത്തിരിക്കുകയും, ശ്രദ്ധിച്ചു കേൾക്കുകയും നിശബ്ദത പാലിക്കുകയും ചെയ്താൽ, അവൻ വെക്കുന്ന ഓരോ കാൽച്ചുവടിനും ഒരു വർഷത്തെ നോമ്പിൻ്റെയും രാത്രി നിസ്കാരത്തിൻ്റെയും പ്രതിഫലം അവനുണ്ടായിരിക്കും."
6- നബി ﷺ-യുടെ മേൽ സ്വലാത്ത് അധികരിപ്പിക്കുക. നബി(ﷺ) പറഞ്ഞു: "വെള്ളിയാഴ്ച്ച ദിവസം നിങ്ങൾ എൻ്റെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക; കാരണം അത് മലക്കുകൾ സാക്ഷ്യം വഹിക്കുന്നതാണ്. നിശ്ചയമായും, ഒരാൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ, അതിൽ നിന്ന് വിരമിക്കുന്നത് വരെ അവൻ്റെ സ്വലാത്ത് എനിക്ക് പ്രദർശിക്കപ്പെടുന്നതാണ്."
6- സൂറതുൽ കഹ്ഫ് പാരായണം ചെയ്യുക. ഹദീഥ് കാണുക: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ, രണ്ട് ജുമുഅകൾക്കിടയിൽ അവന് പ്രകാശം ലഭിക്കുന്നതാണ്."
8- പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യതയുള്ള സമയത്ത് പ്രാർത്ഥിക്കുക. അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) വെള്ളിയാഴ്ച ദിവസത്തെക്കുറിച്ച് പരാമർശിക്കവെ പറഞ്ഞു: "വെള്ളിയാഴ്ച്ച ദിവസത്തിൽ ഒരു നിശ്ചിത സമയമുണ്ട്; ആ നേരം മുസ്ലിമായ ഒരു ദാസൻ നിസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് എന്തൊരു കാര്യം തേടിയാലും അല്ലാഹു അത് അവന് നൽകുക തന്നെ ചെയ്യുന്നതാണ്."
ചോദ്യം 34: ജമാഅത്ത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠത എന്താണ്?
ഉത്തരം: അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ജമാഅത്തായ നിസ്കാരം ഒറ്റക്കുള്ള നിസ്കാരത്തേക്കാൾ ഇരുപത്തിഏഴ് പടികൾ ശ്രേഷ്ഠതയുള്ളതാണ്."
ചോദ്യം 35: നിസ്കാരത്തിലെ ഭയഭക്തി (ഖുശൂഅ്) എന്നാൽ എന്താണ്?
ഉത്തരം: നിസ്കാരത്തിൽ ഹൃദയസാന്നിധ്യം ഉണ്ടാവുകയും, ശരീരത്തിലെ അവയവങ്ങൾ അടക്കത്തോടെ ആവുകയും ചെയ്യുക എന്നതാണ് ഭയഭക്തി.
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായവരാരോ അവർ." (മുഅ്മിനൂൻ: 1-2)
ചോദ്യം 36: സകാത്ത് എന്നാൽ എന്ത്?
ഉത്തരം: നിശ്ചിത സമ്പത്തുകളിൽ നിന്ന്, നിശ്ചയിക്കപ്പെട്ട ചില വിഭാഗങ്ങൾക്ക്, നിശ്ചയിക്കപ്പെട്ട ചില സമയങ്ങളിൽ നൽകേണ്ട സാമ്പത്തിക ബാധ്യതയാണത്.
- ഇസ്ലാമിലെ സ്തംഭങ്ങളിൽ ഒന്നാണത്. സമ്പന്നരിൽ നിന്ന് സ്വീകരിച്ച് ദരിദ്രരിൽ വിതരണം ചെയ്യപ്പെടേണ്ട സമ്പത്താണത്.
അല്ലാഹു പറഞ്ഞു: "നിങ്ങൾ സകാത്ത് നല്‍കുക." (ബഖറ: 43)
ചോദ്യം 37: എന്താണ് ഐഛികമായ സ്വദഖ?
ഉത്തരം: സകാത്തിന് പുറമേ നൽകുന്ന ദാനങ്ങളാണ് സ്വദഖകൾ. ഏതു സന്ദർഭത്തിലും ഒരാൾ നന്മയുടെ മാർഗത്തിൽ എന്തൊന്ന് ചെലവഴിച്ചാലും അത് സ്വദഖയിൽ പെടും.
അല്ലാഹു പറയുന്നു: "അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക." (ബഖറ: 195)
ചോദ്യം 38: എന്താണ് നോമ്പ്?
ഉത്തരം: പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെച്ചു കൊണ്ട് നിയ്യത്തോടെ ആരാധന നിർവ്വഹിക്കുന്നതിനാണ് നോമ്പ് എന്ന് പറയുക. നോമ്പ് രണ്ട് രൂപത്തിലുണ്ട്.
1- നിർബന്ധ നോമ്പ്: റമദാൻ മാസത്തിലെ നോമ്പ് പോലെ, അത് ഇസ്ലാമിന്റെ സ്തംഭങ്ങളിൽ ഒന്നാണ്.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്." (ബഖറ: 183)
2. നിർബന്ധമല്ലാത്ത നോമ്പ്: എല്ലാ ആഴ്ച്ചയിലെയും തിങ്കളും വ്യാഴവുമുള്ള നോമ്പുകളും, എല്ലാ മാസത്തിലെയും മൂന്നു ദിവസം നോമ്പെടുക്കലും ഉദാഹരണം. ഹിജ്റ മാസത്തിലെ 13, 14, 15 എന്നീ ദിവസങ്ങളാണ് ഓരോ മാസത്തിലെയും ഏറ്റവും ശ്രേഷ്ഠമായ നോമ്പുകൾ.
ചോദ്യം 39: റമദാൻ മാസത്തിലെ നോമ്പിൻ്റെ ശ്രേഷ്ഠത എന്താണ്?
ഉത്തരം: അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാൻ മാസം നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
ചോ 40: റമദാനിലല്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുന്നതിന്റെ ശ്രേഷ്ഠതയെന്ത്?
അബൂ സഈദ് അൽ ഖുദ്രി (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം ഏതൊരാൾ നോമ്പെടുത്താലും അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റാതിരിക്കുകയില്ല."
എഴുപത് വർഷം എന്നാണ് ഹദീഥിലെ ഖരീഫ് എന്ന പദത്തിൻ്റെ ഉദ്ദേശ്യം.
ചോ 41: നോമ്പ് മുറിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
ഉത്തരം: 1- മനപ്പൂർവ്വം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക.
2- മനപ്പൂർവ്വം ഛർദ്ദി വരുത്തുക.
ചോദ്യം 42: നോമ്പിൻ്റെ സുന്നത്തുകൾ ഏതെല്ലാമാണ്?
ഉത്തരം: 1- നോമ്പുതുറക്ക് സമയമായാൽ ഉടനെ നോമ്പുതുറക്കാൻ ധൃതികൂട്ടുക.
2- അത്താഴം കഴിക്കലും, അത് വൈകിപ്പിക്കലും.
3- നന്മകളും ആരാധനകളും നോമ്പിൻ്റെ വേളയിൽ അധികരിപ്പിക്കുക.
4- നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് പറയുക.
5- നോമ്പ് തുറക്കുമ്പോൾ പ്രാർത്ഥിക്കുക.
6- ഈത്തപ്പഴമോ കാരക്കയോ കഴിച്ചു കൊണ്ട് നോമ്പ് തുറക്കുക. ഇത് ലഭിച്ചില്ലെങ്കിൽ വെള്ളം കുടിച്ചു കൊണ്ട് നോമ്പ് തുറക്കുക.
ചോദ്യം 43: എന്താണ് ഹജ്ജ്?
ഉത്തരം: അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയെ ലക്ഷ്യം വെച്ചു കൊണ്ട് പുറപ്പെടുകയും, നിശ്ചയിക്കപ്പെട്ട സമയത്ത് നിശ്ചിതമായ ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഹജ്ജ്.
അല്ലാഹു പറയുന്നു: "ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു." (ആലു ഇംറാൻ: 97)
ചോദ്യം 44: ഹജ്ജിൻ്റെ സ്തംഭങ്ങൾ ഏതെല്ലാമാണ്?
1- ഇഹ്റാമിൽ പ്രവേശിക്കൽ.
2- അറഫയിൽ നിൽക്കൽ.
3- ത്വവാഫുൽ ഇഫാദ്വ.
4- സ്വഫാ മർവക്കിടയിലുള്ള നടത്തം.
ചോദ്യം 45: ഹജ്ജിൻ്റെ ശ്രേഷ്ഠത എന്ത്?
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെയാണ്."
'ഉമ്മ പ്രസവിച്ച ദിവസത്തേതു പോലെ' എന്നാൽ ഒരു തെറ്റുമില്ലാതെ തിരിച്ചു വരും എന്നാണർത്ഥം.
ചോദ്യം 46: ഉംറ എന്നാൽ എന്ത്?
ഉത്തരം: അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയെ ലക്ഷ്യം വെച്ചു കൊണ്ട് പുറപ്പെടുകയും, നിശ്ചിതമായ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഉംറ. ഇതിന് പ്രത്യേക സമയമില്ല. ഏത് കാലത്തും ഉംറ നിർവഹിക്കാം.
ചോദ്യം 47: ഉംറയുടെ സ്തംഭങ്ങൾ ഏതെല്ലാമാണ്?
1- ഇഹ്റാമിൽ പ്രവേശിക്കൽ.
2- കഅ്ബ ത്വവാഫ് ചെയ്യൽ.
4- സ്വഫാ മർവക്കിടയിലുള്ള നടത്തം.
ചോദ്യം 48: അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് എന്നാൽ എന്താണ്?
ഉത്തരം: ഇസ്ലാമിൻ്റെ പ്രചാരണത്തിന് വേണ്ടി സാധ്യമായ പരിശ്രമമെല്ലാം നടത്തുന്നതിനും, ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിരോധിക്കുന്നതിനുമാണ് ജിഹാദ് എന്ന് പറയുക. ഇസ്ലാമിനും മുസ്ലിംകൾക്കെതിരെ നിലകൊള്ളുന്ന ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിനും ജിഹാദ് എന്ന് പറയും.
അല്ലാഹു പറഞ്ഞു: "നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍." (തൗബ: 41)
******
പ്രവാചക ചരിത്ര വിഭാഗം
നബിചരിത്ര വിജ്ഞാനം:
നബിചരിത്രം: അത് റസൂൽ മുഹമ്മദ് -ﷺ- യുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ജീവിതത്തെക്കുറിച്ചുള്ള അറിവാണ്.
ചോദ്യം 1: നമ്മുടെ നബിയുടെ (ﷺ) കുടുംബ പരമ്പര പറയുക.
ഉത്തരം: മുഹമ്മദ് ബ്നു അബ്ദില്ലാഹി ബ്നി അബ്ദിൽ മുത്വലിബ് ബ്നി ഹാശിം. ഹാശിം ഖുറൈശിയും ഖുറൈശികൾ അറബികളിൽ പെട്ടവരുമാകുന്നു. അറബികൾ ഇബ്റാഹീം നബിയുടെ(عليه السلام) പുത്രൻ ഇസ്മാഈൽ നബിയുടെ(عليه السلام) സന്താന പരമ്പരയിൽ പെട്ടവരാണ്. നമ്മുടെ നബിയുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.
ചോദ്യം 2: നമ്മുടെ നബിയുടെ (ﷺ) ഉമ്മയുടെ പേരെന്താണ്?
ഉത്തരം: ആമിനഃ ബിൻത് വഹബ്.
ചോദ്യം 3: എപ്പോഴാണ് നബി -ﷺ- യുടെ പിതാവ് മരണപ്പെട്ടത്?
ഉത്തരം: നബി -ﷺ- മാതാവിൻ്റെ ഗർഭത്തിലായിരിക്കെ, അവിടുന്ന് ജനിക്കുന്നതിന് മുൻപാണ് പിതാവ് മദീനയിൽ വെച്ച് മരണപ്പെട്ടത്.
ചോദ്യം 4: എന്നാണ് നബി (ﷺ) ജനിച്ചത്?
ഉത്തരം: അബ്രഹതും കൂട്ടരും കഅ്ബ തകർക്കാൻ വന്ന വർഷമായ 'ആമുൽ ഫീലിൽ', റബീഉൽ അവ്വൽ മാസത്തിൽ ഒരു തിങ്കളാഴ്ച്ചയാണ് അവിടുന്ന് ജനിച്ചത്.
ചോദ്യം 5: ഏതു നാട്ടിലാണ് നബി -ﷺ- ജനിച്ചത്?
ഉത്തരം: മക്കയിൽ.
ചോദ്യം 6: നബി -ﷺ- യുടെ മാതാവിന് പുറമെ അവിടുത്തേക്ക് മുലപ്പാൽ നൽകിയവർ ആരെല്ലാമാണ്? അവിടുത്തെ വളർത്തുമ്മമാർ ആരെല്ലാമാണ്?
ഉത്തരം: നബി -ﷺ- യുടെ പിതാവിൻ്റെ അടിമയായിരുന്ന ഉമ്മു അയ്മൻ.
നബി -ﷺ- യുടെ പിതൃസഹോദരനായിരുന്ന അബൂ ലഹബിൻ്റെ അടിമ, ഥുവയ്ബഃ.
ഹലീമഃ സഅ്ദിയ്യഃ.
ചോദ്യം 7: നബി -ﷺ- യുടെ മാതാവ് എപ്പോഴാണ് മരണപ്പെട്ടത്?
ഉത്തരം: നബി -ﷺ- ക്ക് ആറു വയസ്സുള്ളപ്പോഴാണ് അവിടുത്തെ മാതാവ് മരണപ്പെട്ടത്. പിന്നീട് അവിടുത്തെ പിതാമഹനായ അബ്ദുൽ മുത്വലിബാണ് നബിക്ക് സംരക്ഷണമേകി വളർത്തിയത്.
ചോദ്യം 8: അബ്ദുൽ മുത്വലിബിൻ്റെ മരണശേഷം ആരാണ് നബിയെ -ﷺ- വളർത്തിയത്?
ഉത്തരം: നബി (ﷺ) ക്ക് എട്ടു വയസ്സുള്ളപ്പോൾ അബ്ദുൽ മുത്വലിബ് മരണപ്പെട്ടു. ശേഷം അവിടുത്തെ പിതൃസഹോദരനായ അബൂ ത്വാലിബാണ് നബി (ﷺ) യെ എടുത്തു വളർത്തിയത്.
ചോദ്യം 9: തൻ്റെ പിതൃസഹോദരനോടൊപ്പം എത്രാമത്തെ വയസ്സിലാണ് നബി -ﷺ- ശാമിലേക്ക് യാത്ര പോയത്?
ഉത്തരം: നബി (ﷺ) ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അവിടുന്ന് അബൂ ത്വാലിബിനോടൊപ്പം ശാമിലേക്ക് യാത്ര പോയത്.
ചോദ്യം 10: നബി -ﷺ- യുടെ രണ്ടാമത്തെ യാത്ര എപ്പോഴായിരുന്നു?
ഉത്തരം: ഖദീജഃ (رضي الله عنها) യുടെ കച്ചവട സ്വത്തുമായാണ് അവിടുന്ന് രണ്ടാമത്തെ യാത്ര നടത്തിയത്. ഈ യാത്ര കഴിഞ്ഞു വന്ന ശേഷമാണ് അവിടുന്ന് ഖദീജഃ (رضي الله عنها) യെ വിവാഹം കഴിച്ചത്. നബി (ﷺ) ക്ക് വിവാഹ സമയത്ത് ഇരുപത്തി അഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു.
ചോദ്യം 11: ഖുറൈശികൾ കഅ്ബയുടെ പുനർനിർമ്മാണം നടത്തിയത് എപ്പോഴായിരുന്നു?
ഉത്തരം: ഖുറൈശികൾ കഅ്ബ പുനർനിർമ്മിച്ചത് നബി -ﷺ- ക്ക് മുപ്പത്തി അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ്.
ഹജറുൽ അസ്വദ് കഅ്ബക്കുള്ളിലേക്ക് വെക്കേണ്ടത് ആരാണെന്ന കാര്യത്തിൽ ഖുറൈശികൾ ഭിന്നിച്ചപ്പോൾ നബി -ﷺ- യെയാണ് അവർ തങ്ങളുടെ വിധികർത്താവാക്കിയത്. അവിടുന്ന് ഹജറുൽ അസ്വദ് ഒരു വിരിപ്പിൽ വെക്കുകയും,ഖുറൈശികളിലെ നാല് ഗോത്രനേതാക്കന്മാരോടും തുണിയുടെ ഓരോ ഭാഗം പിടിക്കാൻ പറയുകയും, അവർ അത് എടുത്ത് കൊണ്ടുപോയി അതിൻ്റെ സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. ശേഷം നബി -ﷺ- തൻ്റെ തിരുകരങ്ങൾ കൊണ്ട് അത് എടുത്തു വെക്കുകയും ചെയ്തു.
ചോദ്യം 12: നബി -ﷺ- പ്രവാചകനായി നിയോഗിക്കപ്പെടുന്ന സമയം അവിടുത്തേക്ക് എത്ര വയസ്സുണ്ടായിരുന്നു? അവിടുന്ന് ആരിലേക്കെല്ലാമാണ് നിയോഗിക്കപ്പെട്ടത്?
ഉത്തരം: അവിടുന്ന് നബിയാകുമ്പോൾ നാൽപ്പത് വയസ്സായിരുന്നു. എല്ലാ ജനങ്ങളിലേക്കുമുള്ള പ്രവാചകനായാണ് അവിടുത്തെ നിയോഗിച്ചിരിക്കുന്നത്. സന്തോഷവാർത്ത അറിയിക്കുന്നവരും, നൽകുന്നവരുമായിക്കൊണ്ട് സർവ്വ മനുഷ്യരിലേക്കുമാണ് നബി -ﷺ- നിയോഗിക്കപ്പെട്ടത്.
ചോദ്യം 13: നബി (ﷺ) ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചു തുടങ്ങുന്നതിൻ്റെ ആരംഭം എങ്ങനെയായിരുന്നു?
ഉത്തരം: നല്ല സ്വപ്നങ്ങളായിരുന്നു ആദ്യത്തെ അടയാളം. അവിടുന്ന് ഏതൊരു സ്വപ്നം കണ്ടാലും അത് നേർക്കുനേരെ പുലർന്നു കാണുമായിരുന്നു.
ചോദ്യം 14: നബി -ﷺ- ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്'യ് ലഭിക്കുന്നതിന് മുൻപ് അവിടുത്തെ അവസ്ഥ എന്തായിരുന്നു? എപ്പോഴാണ് ആദ്യമായി അവിടുത്തേക്ക് വഹ്'യ് ലഭിച്ചത്?
ഉത്തരം: നബി -ﷺ- ഹിറാ ഗുഹയിൽ അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് കഴിഞ്ഞു കൂടുകയായിരുന്നു.
ഗുഹയിൽ ഇപ്രകാരം ഇരിക്കുന്ന സന്ദർഭങ്ങളിലൊരിക്കൽ അദ്ദേഹത്തിന് അല്ലാഹുവിൻ്റെ സന്ദേശം വന്നെത്തി.
ചോദ്യം 15: നബി -ﷺ- ക്ക് ആദ്യമായി അവതരിച്ച ഖുർആൻ വചനങ്ങൾ ഏതാണ്?
ഉത്തരം: അല്ലാഹുവിൻ്റെ ഈ വചനങ്ങളാണത്: "സൃഷ്ടിച്ചവനായ നിൻ്റെ റബ്ബിൻ്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിൻ്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു." (അലഖ്: 1-5)
ചോദ്യം 16: നബി -ﷺ- യിൽ ആദ്യമായി വിശ്വസിച്ചത് ആരെല്ലാമാണ്?
ഉത്തരം: പുരുഷന്മാരിൽ ആദ്യം വിശ്വസിച്ചത് അബൂബക്ർ സിദ്ധീഖ് (رضي الله عنه) ആണ്.
സ്ത്രീകളിൽ നിന്ന്: ഖദീജഃ ബിൻത് ഖുവൈലിദ് -رَضِيَ اللَّهُ عَنْهَا-.
കുട്ടികളിൽ നിന്ന്: അലിയ്യ് ഇബ്നു അബീത്വാലിബ്. (رضي الله عنه)
മോചിതരായ അടിമകളിൽ നിന്നും: സയ്ദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُ-.
- അടിമകളിൽ നിന്ന്: ബിലാൽ അൽ-ഹബശി -رَضِيَ اللَّهُ عَنْهُم-.
ചോദ്യം 17: എങ്ങനെയായിരുന്നു ഇസ്ലാമിലേക്ക് നബി -ﷺ- പ്രബോധനം നടത്തിയത്?
ഉത്തരം: മൂന്ന് വർഷക്കാലത്തോളം രഹസ്യമായാണ് നബി (ﷺ) പ്രബോധനം നടത്തിയത്. ശേഷം അല്ലാഹു അവിടുത്തോട് പ്രബോധനം പരസ്യമാക്കാൻ കൽപ്പിച്ചു.
ചോദ്യം 18: പ്രബോധനം പരസ്യമാക്കിയതിന് ശേഷം നബി (ﷺ) യുടെയും അവിടുത്തെ പ്രബോധനത്തിൽ വിശ്വസിച്ചവരുടെയും അവസ്ഥ എന്തായിരുന്നു?
ഉത്തരം: നബി -ﷺ- യെയും മുസ്ലിംകളെയും ഇതോടു കൂടെ മുശ്രിക്കുകൾ കഠിനമായി ഉപദ്രവിച്ചു. പ്രയാസങ്ങൾ കടുത്തതോടെ നജ്ജാശിയുടെ ഭരണത്തിന് കീഴിലുള്ള അബ്സീനിയ എന്ന രാജ്യത്തേക്ക് പലായനം ചെയ്യാൻ അല്ലാഹു മുസ്ലിംകൾക്ക് അനുവാദം നൽകി.
എന്നാൽ നബി -ﷺ- യെ ഉപദ്രവിക്കാനും അവിടുത്തെ കൊലപ്പെടുത്താനും മുശ്രിക്കുകൾ എല്ലാവരും ഒത്തുചേർന്നു. അല്ലാഹു അവരിൽ നിന്ന് അബൂത്വാലിബിലൂടെ നബി -ﷺ- യെ കാത്തുരക്ഷിച്ചു.
ചോദ്യം 19: നബി (ﷺ) ക്ക് പ്രവാചകത്വം ലഭിച്ചതിന് പത്തു വർഷങ്ങൾക്ക് ശേഷം മരണപ്പെട്ട രണ്ടു പേർ ആരെല്ലാമാണ്?
ഉത്തരം: നബി -ﷺ- യുടെ പിതൃസഹോദരനായ അബൂ ത്വാലിബും, അവിടുത്തെ പത്നിയായ ഖദീജഃ -رَضِيَ اللَّهُ عَنْهَا- യും ഈ വർഷത്തിലാണ് മരണപ്പെട്ടത്.
ചോദ്യം 20: എപ്പോഴായിരുന്നു ഇസ്റാഉം മിഅ്റാജും നടന്നത്?
ഉത്തരം: നബി -ﷺ- ക്ക് അൻപതു വയസ്സുള്ളപ്പോഴാണ് ഇസ്റാഉം മിഅ്റാജും നടന്നത്. അപ്പോഴാണ് അഞ്ചുനേരത്തെ നിസ്കാരങ്ങൾ നിർബന്ധമാക്കപ്പെട്ടത്.
ഇസ്റാഅ് എന്നാൽ മസ്ജിദുൽ ഹറാമിൽ നിന്ന് ബയ്തുൽ മഖ്ദിസിലേക്ക് ഒരു രാത്രി കൊണ്ട് നടത്തിയ യാത്രയാണ്.
മിഅ്റാജ് എന്നാൽ മസ്ജിദുൽ അഖ്സ്വായിൽ നിന്ന് ആകാശ ലോകത്തുള്ള സിദ്റതുൽ മുൻതഹാ വരെ നടത്തിയ യാത്രയുമാണ്.
ചോദ്യം 21: മക്കയുടെ പുറത്ത് എങ്ങനെയായിരുന്നു നബി (ﷺ) ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചിരുന്നത്?
ഉത്തരം: നബി (ﷺ) ത്വാഇഫിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അതോടൊപ്പം ഹജ്ജിൻ്റെ സന്ദർഭങ്ങളിലും ജനങ്ങൾ ഒരുമിച്ചു കൂടുന്ന വേളകളിലും അവിടുന്ന് ഇസ്ലാമിലേക്ക് അവരെ ക്ഷണിക്കുമായിരുന്നു. അങ്ങനെയിരിക്കെ മദീനയിൽ നിന്ന് അൻസ്വാരികൾ വന്നെത്തി. അവർ നബി (ﷺ) യിൽ വിശ്വസിക്കുകയും, അവിടുത്തെ സഹായിക്കാം എന്ന് കരാർ നൽകുകയും ചെയ്തു.
ചോദ്യം 22: നബി (ﷺ) എത്ര കാലമാണ് മക്കയിൽ തൻ്റെ പ്രബോധനം നിർവ്വഹിച്ചത്?
ഉത്തരം: നബി -ﷺ- പതിമൂന്ന് വർഷം മക്കയിൽ പ്രബോധനം നടത്തിയിട്ടുണ്ട്.
ചോദ്യം 23: നബി -ﷺ- എവിടേക്കാണ് ഹിജ്റ (പാലായനം) ചെയ്തത്?
ഉത്തരം: മക്കയിൽ നിന്ന് മദീനയിലേക്കാണ് നബി -ﷺ- ഹിജ്റ ചെയ്തത്.
ചോദ്യം 24: എത്ര കാലമാണ് നബി -ﷺ- മദീനയിൽ ജീവിച്ചത്?
ഉത്തരം: പത്ത് വർഷക്കാലം.
ചോദ്യം 25: മദീനയിലായിരിക്കെ നബി -ﷺ- ക്ക് മേൽ നിർബന്ധമാക്കപ്പെട്ട കർമ്മങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ്, ബാങ്ക് വിളി എന്നിങ്ങനെയുള്ള നിയമങ്ങൾ മദീനയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത്.
ചോദ്യം 26: നബി (ﷺ) യുടെ ജീവിതത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: ബദർ യുദ്ധം ഹിജ്റ രണ്ടാം വർഷത്തിൽ.
- ഉഹ്ദ് യുദ്ധം: ഹിജ്റ വർഷം മൂന്നിൽ.
- അഹ്സാബ് യുദ്ധം: ഹിജ്റ അഞ്ചാം വർഷം.
- മക്കാ വിജയ യുദ്ധം. ഹിജ്റ എട്ടാം വർഷം.
ചോദ്യം 27: ഖുർആനിൽ നിന്ന് അവസാനമായി അവതരിച്ച വചനം ഏതാണ്?
ഉത്തരം: അല്ലാഹുവിൻ്റെ ഈ വചനങ്ങളാണത്: "നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല." (ബഖറ: 281)
ചോദ്യം 28: നബി (ﷺ) എപ്പോഴാണ് വഫാത്തായത്? എത്രാമത്തെ വയസ്സിലായിരുന്നു അത്?
ഉത്തരം: റബീഉൽ അവ്വൽ മാസത്തിലാണ് നബി -ﷺ- വഫാത്തായത്. ഹിജ്റ നടന്നതിന് ശേഷമുള്ള പതിനൊന്നാമത്തെ വർഷമായിരുന്നു അത്. നബി -ﷺ- ക്ക് 63 വയസ്സുള്ളപ്പോഴാണ് അവിടുന്ന് വഫാത്തായത്.
ചോദ്യം 29: നബി (ﷺ) യുടെ ഭാര്യമാരുടെ പേരുകൾ പറയുക.
ഉത്തരം: 1- ഖദീജഃ ബിൻത് ഖുവൈലിദ് -رَضِيَ اللَّهُ عَنْهَا-
2- സൗദ ബിൻത് സംഅഃ -رَضِيَ اللَّهُ عَنْهَا-
3- ആയിഷ ബിൻത് അബീബക്കർ സിദ്ധീഖ് -رضي الله عنهما-
4- ഫഫ്സ്വ ബിൻത് ഉമർ -رَضِيَ اللَّهُ عَنْهَا-
5- സൈനബ് ബിൻത് ഖുസൈമഃ -رضي الله عنها-
6- ഉമ്മു സലമഃ ഹിന്ദ് ബിൻത് അബീ ഉമയ്യഃ -رَضِيَ اللَّهُ عَنْهَا-
7- ഉമ്മുഹബീബ റംലഃ ബിൻത് അബീസുഫ്യാൻ -رضي الله عنها-
8- ജുവൈരിയ്യ ബിൻതുൽ ഹാരിസ് -رضي الله عنها-
9- മൈമൂന ബിൻതുൽ ഹാരിസ് -رضي الله عنها-
10- സ്വഫിയ്യ ബിൻത് ഹുയയ്യ് -رضي الله عنها-
11-സൈനബ് ബിൻത് ജഹ്ശ് -رضي الله عنها-
ചോദ്യം 30: നബി (ﷺ) യുടെ മക്കളുടെ പേരുകൾ പറയുക
ഉത്തരം: അവിടുത്തേക്ക് മൂന്ന് ആൺ മക്കളുണ്ടായിരുന്നു.
ഖാസിം; ഈ പേര് ചേർത്തു കൊണ്ട് അവിടുത്തെ അബൂ ഖാസിം എന്ന് വിളിക്കാറുണ്ടായിരുന്നു.
- അബ്ദുല്ലയും.
ഇബ്രാഹീം.
നബി -ﷺ- യുടെ പെണ്മക്കൾ ഇവരാണ്:
ഫാത്വിമ -رَضِيَ اللَّهُ عَنْهَا-
റുഖയ്യഃ -رَضِيَ اللَّهُ عَنْهَا-
ഉമ്മു കുൽഥൂം -رَضِيَ اللَّهُ عَنْهَا-
സൈനബ് -رَضِيَ اللَّهُ عَنْهَا-
നബി (ﷺ) യുടെ മക്കളെല്ലാം ഖദീജഃ (رضي الله عنها) യിൽ നിന്നായിരുന്നു; മാരിയഃ അൽ ഖിബ്തിയ്യഃയിൽ നിന്നുള്ള ഇബ്രാഹീം ഒഴികെ. നബി (ﷺ) യുടെ മരണത്തിന് മുൻപ് അവിടുത്തെ മക്കളെല്ലാം മരണപ്പെട്ടിട്ടുണ്ട്; ഫാത്വിമഃ ഒഴികെ. അവിടുന്ന് വഫാത്തായതിന് ആറു മാസങ്ങൾക്ക് ശേഷം അവർ മരണപ്പെട്ടു.
ചോദ്യം 31: നബി -ﷺ- യുടെ ചില ശാരീരീക പ്രത്യേകതകൾ പറയൂ.
ഉത്തരം: നബി -ﷺ- ഒത്ത ശരീരപ്രകൃതിയുള്ളവരായിരുന്നു. അവിടുന്ന് കുറിയവരോ ഏറെ നീളമുള്ളവരോ ആയിരുന്നില്ല; മറിച്ച് അതിനിടയിലായിരുന്നു. അവിടുന്ന് ചുവപ്പ് കലർന്ന വെളുപ്പുള്ള നിറമായിരുന്നു. തിങ്ങിയ താടിയും അവിടുത്തേക്കുണ്ടായിരുന്നു. വിശാലമായ നയനങ്ങളും, വിശാലമായ മുതുകും, വലിപ്പമുള്ള വായയും കറുത്ത മുടിയിഴകളുമായിരുന്നു അവിടുത്തേക്കുണ്ടായിരുന്നത്. സുഗന്ധമേറിയ ശരീരവുമായിരുന്നു അവിടുത്തേത്. സുന്ദരമായ ശരീരപ്രകൃതിയുള്ളവരായിരുന്നു അവിടുന്ന്.
ചോദ്യം 32: നബി (ﷺ) തൻ്റെ ഉമ്മത്തിനെ വിട്ടേച്ചു പോയത് ഏതു കാര്യത്തിലാണ്?
ഉത്തരം: പ്രവാചകൻ (ﷺ) പ്രഭാ പൂരിതമായ തെളിവുകളുടെ പാതയിലാണ് തന്റെ സമുദായത്തെ വിട്ടേച്ചുപോയത്. അതിന്റെ രാവുകളും പകൽ പോലെത്തന്നെയാണ്; സ്വയം നശിക്കാൻ തീർച്ചപ്പെടുത്തിയവനല്ലാതെ അതിൽ നിന്നും തെറ്റിപ്പോവുകയില്ല. ഒരു നന്മയും തന്റെ സമുദായത്തിന് അറിയിച്ചുകൊടുക്കാതെയും, ഒരു തിന്മയെ കുറിച്ച് അവർക്ക് താക്കീത് നൽകാതെയും അവിടുന്ന് വിട്ടുപോയിട്ടില്ല.
*******
തഫ്സീർ
തഫ്സീർ (ഖുർആൻ വ്യാഖ്യാന ശാസ്ത്രം):
വിശദീകരണം: വിശ്വാസകാര്യങ്ങൾ, ആരാധനാ കർമ്മങ്ങൾ, ഇടപാടുകൾ, സദാചാരങ്ങൾ, ഹലാലും ഹറാമും, കൽപ്പനകളും വിലക്കുകളും തുടങ്ങിയവയിൽ സന്മാർഗ്ഗദർശനം ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആനിലെ ആയത്തുകളുടെ അർത്ഥങ്ങളെക്കുറിച്ചുള്ള വിജ്ഞാനമാണ് തഫ്സീർ.
ഓർമ്മപ്പെടുത്തൽ: ഈ ഭാഗം ആയത്തുകൾ മനപാഠമാക്കുന്നതിനും അവയുടെ ആശയം ഗ്രഹിക്കുന്നതിനും വേണ്ടിയുള്ളതാണ്.
ചോദ്യം 1: സൂറതുൽ ഫാതിഹഃ ഓതുകയും, അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ ഫാതിഹഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍ സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. പരമകാരുണികനും കരുണാനിധിയും. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്). നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല." (ഫാതിഹഃ: 1-7)
വിശദീകരണം:
വിശുദ്ധ ഖുർആനിൻ്റെ പ്രാരംഭം ഫാതിഹഃ സൂറത്ത് കൊണ്ടാണ് എന്നതിനാലാണ് ഈ അർത്ഥം വരുന്ന ഫാതിഹഃ എന്ന പേര് ഈ അദ്ധ്യായത്തിന് നൽകപ്പെട്ടത്.
1. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ തിരുനാമത്തില്‍. അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു. അവനോട് ഞാൻ സഹായം തേടുകയും, അവൻ്റെ പേര് ഉച്ചരിച്ചു കൊണ്ട് ബറകത്ത് (അനുഗ്രഹം) തേടുകയും ചെയ്യുന്നു.
- അല്ലാഹു യഥാർത്ഥ ആരാധ്യൻ. പരിശുദ്ധനായ അവനല്ലാതെ മറ്റൊരാൾക്കും ആ പേരിന് അർഹതയില്ല.
- റഹ്മാന് സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ.
- ﴾അര്‍റഹീം﴿ എന്നാല്‍: മുഅ്മിനുകളോട് കാരുണ്യമുള്ളവൻ.
2. സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു അതായത്, സ്തുതിയുടെ സർവ ഇനങ്ങളും പൂർണ്ണതയും അല്ലാഹുവിന് മാത്രമാണ്.
3. കരുണാനിധിയും പരമകാരുണികനും സർവ്വതിനെയും ഉൾക്കൊള്ളുന്ന വിശാലമായ കാരുണ്യമുള്ളവനും, വിശ്വാസികൾക്ക് കരുണ ചൊരിയുന്നവനും.
4. പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്) അത് ഖിയാമത്ത് നാളാണ്.
5. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. അതായത്: നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
6. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അത് ഇസ്ലാമിലേക്കും സുന്നത്തിലേക്കുമുള്ള മാർഗ ദർശനമാകുന്നു.
7. അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. അതായത്, നബിമാരും അവരെ പിൻപറ്റിയവരുമായ അല്ലാഹുവിൻ്റെ സ്വാലിഹുകളായ അടിമകളുടെ മാർഗ്ഗം; നസ്വാറാക്കളുടെയും ജൂതന്മാരുടെയും മാർഗ്ഗമല്ല.
ഫാതിഹഃ ഓതിക്കഴിഞ്ഞാൽ 'ആമീൻ' എന്ന് പറയൽ സുന്നത്താണ്. അല്ലാഹുവേ! ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ! എന്നാണ് അതിൻ്റെ അർത്ഥം.
ചോദ്യം 2: സൂറ. സൽസലഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറതു സൽസലയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്:
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളിയാൽ അതിന് എന്തുപറ്റി എന്ന് മനുഷ്യന് പറയുകയും ചെയ്താല്‍ അന്നേ ദിവസം അത് (ഭൂമി) അതിൻ്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്. (സൽസല:1-8)
വിശദീകരണം:
1. ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. അന്ത്യനാളിൽ ഭൂമി ശക്തമായി പ്രകമ്പനം കൊള്ളിക്കപ്പെടുകയും;
2. ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളിയാൽ, ഭൂമി അതിൻ്റെ ഉള്ളിലുള്ള മൃതദേഹങ്ങളെയും മറ്റും പുറന്തള്ളുകയും ചെയ്താൽ.
3. അതിന് എന്തുപറ്റി എന്ന് മനുഷ്യന് പറയുകയും ചെയ്താല്‍ പരിഭ്രാന്തിയോടെ മനുഷ്യൻ ചോദിക്കുകയും ചെയ്താൽ: ഭൂമിക്ക് എന്തു സംഭവിച്ചു? എന്തു കൊണ്ടാണതിങ്ങനെ ഇളകുകയും കുലുങ്ങുകയും ചെയ്യുന്നത്?
4. അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ് അന്നേ ദിവസം ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.
5. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. കാരണം അല്ലാഹു അതിന് (അവ) അറിയിച്ചു നൽകുകയും, അപ്രകാരം ചെയ്യാൻ അതിനോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
6. അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസത്തിൽ, ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചതെന്തോ, അതിന് സാക്ഷ്യം വഹിക്കുന്നതിനായി വിവിധ വിഭാഗങ്ങളായി പുറപ്പെടുന്നതാണ്.
7. അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. അപ്പോൾ ആരെങ്കിലും ഒരു ചെറിയ ഉറുമ്പിൻ്റെ വലുപ്പത്തോളം നന്മയോ സൽകർമ്മമോ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തൻ്റെ മുന്നിൽ കാണുക തന്നെ ചെയ്യും.
8. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും. ആരെങ്കിലും അത്ര തന്നെ ചെറിയ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തൻ്റെ മുന്നിൽ കാണുക തന്നെ ചെയ്യും.
ചോദ്യം 3: സൂറ. ആദിയാത്ത് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ ആദിയാത്തിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം. അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും, അതിലൂടെ (ശത്രു) സംഘത്തിൻ്റെ നടുവിൽ പ്രവേശിച്ചവയും (കുതിരകൾ) തന്നെ സത്യം. തീര്‍ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ തീര്‍ച്ചയായും അവന് അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. തീര്‍ച്ചയായും അവന് ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന് അറിയുന്നില്ലേ? ഖബ്റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍. തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു. (ആദിയാത്ത്: 1-11)
വിശദീകരണം:
1. കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം. വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിൻ്റെ കിതപ്പിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.
2. അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ. പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
3. എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ. പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും, തങ്ങളുടെ ചലനം കൊണ്ട് അവ പൊടിപറത്തിയിരിക്കുന്നു.
അതിലൂടെ (ശത്രു) സംഘത്തിൻ്റെ നടുവിൽ പ്രവേശിച്ചവയും (കുതിരകൾ) തന്നെ സത്യം. അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു.
6. തീര്‍ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. തീർച്ചയായും മനുഷ്യൻ അവൻ്റെ രക്ഷിതാവ് അവനിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയോട് വളരെ നിഷേധാത്മക സമീപനമുള്ളവൻ തന്നെ.
7. തീര്‍ച്ചയായും അവന് അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. താൻ നന്മയോട് വിമുഖത കാണിക്കുന്നവനാണ് എന്നതിന് അവൻ സ്വയം തന്നെ സാക്ഷിയാണ്; അത്ര വ്യക്തമാണ് അക്കാര്യം എന്നതിനാൽ അവനത് നിഷേധിക്കുക സാധ്യമല്ല തന്നെ.
8. തീര്‍ച്ചയായും അവന് ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. സമ്പത്തിനോടുള്ള അവൻ്റെ കഠിനമായ സ്നേഹം കാരത്താൽ അവൻ പിശുക്കനായി തീർന്നിരിക്കുന്നു.
9. എന്നാല്‍ അവന് അറിയുന്നില്ലേ? ഖബ്റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും ഐഹിക ജീവിതത്തിൽ വഞ്ചിതനായിട്ടുള്ള ഈ മനുഷ്യൻ മനസ്സിലാക്കുന്നില്ലേ, അല്ലാഹു ഖബ്റുകളിൽ കിടക്കുന്ന മരിച്ചവരെ തിരിച്ചു കൊണ്ടു വരികയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ ഭൂമിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്താൽ അവൻ ധരിച്ചു വെച്ചതു പോലെയായിരിക്കില്ല കാര്യമെന്ന്?!
10. ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍, ഹൃദയങ്ങളിൽ ഉണ്ടായിരുന്ന ഉദ്ദേശങ്ങളും വിശ്വാസങ്ങളും മറ്റും പുറത്തു കൊണ്ടു വരപ്പെടുകയും, അതെല്ലാം വ്യക്തമാവുകയും ചെയ്താൽ;
തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു. തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിരിക്കുകയില്ല. അതിൻ്റെ അടിസ്ഥാനത്തിൽ തന്നെ അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
ചോദ്യം 2: സൂറ. ഖാരിഅഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ ഖാരിഅഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
ഭയങ്കരമായ ആ സംഭവം. ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞി പോലെയും ആയിത്തീരും. അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ കനം തൂങ്ങിയോ. അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ. അവൻ്റെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്. ഭയങ്കരമായ ആ സംഭവം.
വിശദീകരണം:
1. ഭയങ്കരമായ ആ സംഭവം. ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം.
2. ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന ആ സമയം എന്നാൽ എന്താകുന്നു?
3. ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്.
4. മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും.
5. പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞി പോലെയും ആയിത്തീരും. പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെ പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും.
6. അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ കനം തൂങ്ങിയോ എന്നാൽ ഏതൊരാളുടെ നന്മകൾ അവൻ്റെ തിന്മകളേക്കാൾ ഘനം തൂങ്ങിയോ;
അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും. അവന് ലഭിക്കുന്ന സ്വർഗത്തിൽ അവൻ തൃപ്തികരമായ ജീവിതം നയിക്കും.
8. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ എന്നാൽ ഏതൊരാളുടെ തിന്മകൾ അവൻ്റെ നന്മകളേക്കാൾ ഘനം തൂങ്ങിയോ;
അവൻ്റെ സങ്കേതം ഹാവിയഃ ആയിരിക്കും. അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും.
10. ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? റസൂലേ! 'ഹാവിയഃ' എന്നാൽ എന്താണെന്ന് താങ്കൾക്കറിയാമോ?
ചൂടേറിയ നരകാഗ്നിയത്രെ അത്. കടുത്ത ചൂടുള്ള നരഗാഗ്നിയത്രെ അത്.
ചോദ്യം 2: സൂറ. തകാഥുർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തു തകാഥുറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഖബ്റിടങ്ങൾ സന്ദര്‍ശിക്കുന്നത് വരേക്കും. നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും. പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും. നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (തകാഥുർ: 1-8)
വിശദീകരണം:
1. പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. അല്ലയോ ജനങ്ങളേ! സമ്പാദ്യവും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ നിങ്ങളെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.
2. നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും. നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ പ്രവേശിക്കുകയും ചെയ്യുന്നത് വരെ.
നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും. അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പൊങ്ങച്ചം നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിൻ്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.
പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും. വീണ്ടും! നിങ്ങൾ വഴിയെ ഇതിന്റെ അനന്തരഫലം അറിഞ്ഞു കൊള്ളും.
5. നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍. നിങ്ങൾ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവർ ആണെന്നും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുമെന്നും നിങ്ങൾക്ക് ദൃഢമായ ബോധ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളൊരിക്കലും സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറുമായിരുന്നില്ല. സത്യം!
6. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.
7. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. വീണ്ടും! നിങ്ങൾ നരകത്തെ -ഒരു സംശയവുമില്ലാത്ത വണ്ണം- നന്നായി കാണുക തന്നെ ചെയ്യും.
8. പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പിന്നീട് അല്ലാഹു നിങ്ങളോട് അന്നേ ദിവസം നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും -{ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം}- ചോദിക്കുക തന്നെ ചെയ്യും.
ചോദ്യം 2: സൂറതുൽ അസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ അസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
കാലം തന്നെയാണെ സത്യം. തീര്‍ച്ചയായും മനുഷ്യന് നഷ്ടത്തില്‍ തന്നെയാകുന്നു വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (അസ്ർ: 1-3)
വിശദീകരണം:
1. കാലം തന്നെയാണെ സത്യം. അല്ലാഹു കാലത്തെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.
2. തീര്‍ച്ചയായും മനുഷ്യന് നഷ്ടത്തില്‍ തന്നെയാകുന്നു. അതായത്: എല്ലാ മനുഷ്യരും നഷ്ടത്തിലും നാശത്തിലുമാകുന്നു.
3. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യത്തിലേക്ക് ക്ഷണിക്കുകയും അതിന്മേൽ ക്ഷമിക്കുകയും ചെയ്തവരൊഴികെ. അവർ തന്നെയാണ് നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടവർ.
ചോദ്യം 2: സൂറതുൽ ഹുമസഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറതുൽ ഹുമസയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവൻ്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു. നിസ്സംശയം, അവന് ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ). തീർച്ചയായും അത് അവരുടെ മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്. (ഹുമാസഃ: 1-9)
വിശദീകരണം:
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം. ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ വാക്കുകൾ കൊണ്ട് ദ്രോഹിക്കുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.
2. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവൻ്റെ കാര്യമായ ചിന്ത സമ്പത്ത് സ്വരുക്കൂട്ടലും അതെണ്ണി തിട്ടപ്പെടുത്തി വെക്കലുമാണ്. അതല്ലാത്ത മറ്റൊരു ചിന്തയും അവനില്ല.
അവൻ്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു. അവൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് അവനെ രക്ഷിക്കുകയും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്.
4. നിസ്സംശയം, അവന് ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഈ വിഡ്ഡി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. കാഠിന്യം കാരണം വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന, നരകാഗ്നിയിൽ അവൻ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും.
5. 'ഹുത്വമ' എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അല്ലാഹുവിൻ്റെ റസൂലേ! വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന ഈ നരകാഗ്നി -ഹുത്വമ- എന്താണെന്ന് അങ്ങേക്ക് അറിയുമോ?
6. അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. കത്തിജ്വലിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ നരഗാഗ്നിയാകുന്നു അത്.
7. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ). മനുഷ്യരുടെ ശരീരങ്ങൾ കത്തിക്കരിച്ചതിന് ശേഷം അത് അവരുടെ ഹൃദയങ്ങളിലേക്ക് എത്തും.
തീർച്ചയായും അത് അവരുടെ മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും. അതിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്. അതിൽ നിന്ന് പുറത്തു കടക്കാതിരിക്കാൻ നീട്ടിയുണ്ടാക്കപ്പെട്ട തൂണുകളിൽ (ബന്ധിക്കപ്പെടും)
ചോദ്യം 3: സൂറതുൽ ഫീൽ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ ഫീലിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവൻ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവൻ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി. (ഫീൽ: 1-5)
വിശദീകരണം:
1. ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അല്ലാഹുവിൻ്റെ റസൂലേ! അബ്റഹതും ആനപ്പുറത്തേറി വന്ന അവൻ്റെ കൂട്ടാളികളും അല്ലാഹുവിൻ്റെ ഭവനമായ കഅ്ബ തകർക്കാൻ ഉദ്ദേശിച്ചപ്പോൾ നിൻ്റെ രക്ഷിതാവ് അവരെ എന്താണ് ചെയ്തതെന്ന് നീ അറിഞ്ഞില്ലേ?!
അവരുടെ തന്ത്രം അവൻ പിഴവിലാക്കിയില്ലേ? കഅ്ബ തകർക്കാൻ വേണ്ടി അവർ മെനഞ്ഞ കുതന്ത്രം അല്ലാഹു വൃഥാവിലാക്കി. കഅ്ബയിൽ നിന്ന് ജനങ്ങളെ തിരിച്ചു കളയുക എന്ന അവരുടെ ഉദ്ദേശം അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല. (അല്ല!) ഒന്നും തന്നെ അവർക്കതിൽ നിന്ന് ലഭിച്ചില്ല.
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. അവരുടെ നേർക്ക് അവൻ പക്ഷികളെ നിയോഗിച്ചു; അവ അവരിലേക്ക് കൂട്ടംകൂട്ടമായി പറന്നു ചെന്നു.
അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു. അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ അവൻ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി. അങ്ങനെ അല്ലാഹു അവരെ കന്നുകാലികൾ തിന്നുകയും ചവിട്ടി മെതിക്കുകയും ചെയ്ത ഇലകളെ പോലെയാക്കി.
ചോദ്യം 2: സൂറ. ഖുറൈശ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തു ഖുറൈശിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, അതിനാൽ ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം നിർഭയത്വം നല്‍കുകയും ചെയ്തവനെ. (ഖുറൈശ്: 1-4)
വിശദീകരണം:
1. ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. അതുകൊണ്ട് ഉദ്ദേശിക്കുന്നത്, ശൈത്യകാലത്തും ഉഷ്ണകാലത്തും അവര്‍ പതിവാക്കിയിരുന്ന യാത്രയാണ്.
2. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കുമുള്ള നിർഭയത്വത്തോടെയുള്ള അവരുടെ യാത്ര.
3. അതിനാൽ ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അവർക്ക് ഈ യാത്ര എളുപ്പമാക്കി നൽകിയ, പരിശുദ്ധമായ ഈ ഭവനത്തിൻ്റെ റബ്ബിനെ മാത്രം അവർ ആരാധിക്കട്ടെ; അവനുള്ള ആരാധനയിൽ ഒരാളെയും അവർ പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ.
4. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം നിർഭയത്വം നല്‍കുകയും ചെയ്തവനെ. അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയത്തിൽ നിന്ന് നിർഭയത്വം നൽകുകയും ചെയ്തവനായ -അറബികളുടെ മനസ്സിൽ പരിശുദ്ധ കഅ്ബയോടുള്ള ആദരവും അതിൻ്റെ ചുറ്റുപാടും താമസിക്കുന്നവരോട് ബഹുമാനവും നിശ്ചയിച്ച- അല്ലാഹുവിനെ;
ചോദ്യം 2: സൂറ. മാഊൻ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറതുൽ മാഊനിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
(അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന് പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. എന്നാൽ നിസ്കാരക്കാർക്കാകുന്നു നാശം. തങ്ങളുടെ നിസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നിസ്കാരക്കാർക്ക്). ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നിസ്കാരക്കാർക്ക്). പരോപകാര വസ്തുക്കള്‍ അവർ മുടക്കുകയും ചെയ്യുന്നു. (മാഊൻ: 1-7)
വിശദീകരണം:
1. (അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അന്ത്യനാളിൽ പ്രതിഫലം നൽകപ്പെടും എന്നതിനെ കളവാക്കുന്നവനെ നീ അറിഞ്ഞുവോ?
2. അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. അനാഥന് അവൻ്റെ അവകാശം പരുഷമായി തടഞ്ഞു വെക്കുന്നവനാരോ; അവനാണത്.
3. സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന് പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. അവൻ സ്വന്തത്തെയോ മറ്റുള്ളവരെയോ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്നില്ല.
എന്നാൽ നിസ്കാരക്കാർക്കാകുന്നു നാശം. നിസ്കരിക്കുന്ന ആ ആളുകൾക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ!
5. തങ്ങളുടെ നിസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നിസ്കാരക്കാർക്ക്). തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവരാണവർ; അവർ അതിനെ ഗൗനിക്കാത്തതിനാൽ നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുകയും ചെയ്യും. അവർ നിസ്കരിച്ചിട്ടുണ്ടാവുകയില്ല
6. ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നിസ്കാരക്കാർക്ക്). തങ്ങളുടെ നിസ്കാരം കൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളെ കാണിക്കുന്നവർ; തങ്ങളുടെ പ്രവർത്തനങ്ങൾ അവർ അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കുന്നില്ല.
7. പരോപകാര വസ്തുക്കള്‍ അവർ മുടക്കുകയും ചെയ്യുന്നു. ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ ചെയ്യുന്നതിൽ നിന്ന് പോലും മറ്റുള്ളവരെ അവർ തടയുകയും ചെയ്യുന്നു.
ചോദ്യം 2: സൂറതുൽ കൗഥർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറതുൽ കൗഥറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്ത്തുന്നവന് തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍). (കൗസർ: 1-3)
വിശദീകരണം:
1. തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ ചെയ്തു തന്നിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള 'കൗഥർ' എന്ന അരുവി.
2. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. അതിനാൽ അല്ലാഹു നിനക്ക് ചെയ്തു തന്ന ഈ അനുഗ്രഹത്തിനുള്ള നന്ദിയായി അവന് വേണ്ടി മാത്രം നിസ്കരിക്കുകയും, അവന് മാത്രമായി ബലിയറുക്കുകയും ചെയ്യുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയറുക്കുന്നതിന് കടകവിരുദ്ധമായിരിക്കണം നിൻ്റെ ബലി.
3. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്ത്തുന്നവന് തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍). നിന്നോട് വിദ്വേഷമുള്ളവൻ തന്നെയാണ് എല്ലാ നന്മകളിൽ നിന്നും വിഛേദിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്യുന്നവൻ. അവൻ്റെ പേര് പരാമർശിക്കപ്പെട്ടാൽ തന്നെയും മോശമായി കൊണ്ട് മാത്രമേ അത് പരാമർശിക്കപ്പെടുകയുള്ളൂ.
ചോദ്യം 3: സൂറതുൽ കാഫിറൂൻ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറതുൽ കാഫിറൂനിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എൻ്റെ മതവും. സൂറത്തുൽ കാഫിറൂൻ.
വിശദീകരണം:
1. (നബിയേ,) പറയുക: അവിശ്വാസികളേ, അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!
നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നില്ല.
നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ. നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ.
5. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നില്ല.
നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എൻ്റെ മതവും. നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങൾക്കാവാം; എനിക്ക് അല്ലാഹു എൻ്റെ മേൽ അവതരിപ്പിച്ചു തന്ന എൻ്റെ മതം മതി.
ചോദ്യം 2: സൂറതുൽ നസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ നസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നു കിട്ടിയാല്‍. ജനങ്ങള്‍ അല്ലാഹുവിൻ്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍. നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവൻ്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (നസ്വ് ർ: 1-3)
വിശദീകരണം:
1. അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നൽകപ്പെട്ട ദീനിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ.
2. ജനങ്ങള്‍ അല്ലാഹുവിൻ്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍ ജനങ്ങൾ ഇസ്ലാമിലേക്ക് നിവേദകസംഘങ്ങളായി -കൂട്ടംകൂട്ടമായി- പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താൽ.
3. നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവൻ്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. നിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിൻ്റെയും, നിൻ്റെ വിയോഗം അടുക്കുകയും രക്ഷിതാവിനെ കണ്ടുമുട്ടുകയും ചെയ്യാറായി എന്നതിൻ്റെയും അടയാളമാണതെന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തൻ്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന 'തവ്വാബ്' ആണവൻ.
ചോദ്യം 2: സൂറ. മസദ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറതുൽ മസദിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
അബൂലഹബിൻ്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീ ജ്വാലകളുള്ള നരകാഗ്നിയില്‍ അവന് കടന്നെരിയുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. (മസദ്: 1-5)
വിശദീകരണം:
അബൂലഹബിൻ്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. നബി-ﷺ-യുടെ പിതൃസഹോദരനായ അബൂലഹബ് ബ്നു അബ്ദിൽ മുത്വലിബിൻ്റെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായതിലൂടെ അയാളുടെ രണ്ട് കൈകളും നശിച്ചിരിക്കുന്നു. കാരണം അയാൾ നബി-ﷺ-യെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവൻ്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.
2. അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. അവൻ്റെ സമ്പാദ്യവും സന്താനങ്ങളും എന്ത് നേട്ടമാണ് അവന് നേടിക്കൊടുത്തത്? അവയൊന്നും അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കുകയോ, അവൻ്റെ കാരുണ്യം നേടിക്കൊടുക്കുകയോ ചെയ്തില്ല.
3. തീ ജ്വാലകളുള്ള നരകാഗ്നിയില്‍ അവന് കടന്നെരിയുന്നതാണ്. ഖിയാമത്ത് നാളിൽ കത്തിയെരിയുന്ന തീജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. അതിൻ്റെ കടുത്ത ചൂട് അവൻ അനുഭവിക്കുകയും ചെയ്യും.
4. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവൻ്റെ ഭാര്യ -ഉമ്മു ജമീലും- (കത്തിയെരിയുന്ന തീജ്വാലകളുള്ള) നരകത്തിൽ പ്രവേശിക്കുന്നതാണ്. നബി-ﷺ-യുടെ വഴികളിൽ മുള്ളുകൾ വിതറി അവൾ അവിടുത്തെ ഉപദ്രവിക്കാറുണ്ടായിരുന്നു.
അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. കെട്ടിമെടഞ്ഞ ഒരു കയർ അവളുടെ കഴുത്തിലുണ്ടായിരിക്കും; അതിൽ പിടിച്ച് അവളെ നരകത്തിലേക്ക് വലിച്ചിഴക്കുന്നതാണ്.
ചോദ്യം 2: സൂറ. ഇഖ്'ലാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ ഇഖ്'ലാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഇഖ്'ലാസ്:1-4)
വിശദീകരണം:
1. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- അവനാകുന്നു അല്ലാഹു; അവനല്ലാതെ മറ്റൊരു ആരാധ്യനില്ല.
2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അതായത്, സൃഷ്ടികളുടെ ആവശ്യങ്ങൾ അവനിലേക്ക് ഉയർത്തപ്പെടുന്നു.
3. അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് സന്താനവുമില്ല; പിതാവുമില്ല.
4. അവന്ന് തുല്യനായി ആരും ഇല്ലതാനും. അവൻ്റെ സൃഷ്ടികളിൽ അവനോട് തുല്യനായ ഒരാളുമില്ല.
ചോദ്യം 2: സൂറതുൽ ഫലഖ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറത്തുൽ ഫലഖിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും. അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും. (ഫലഖ്: 1-5).
വിശദീകരണം:
1. പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.
2. അവന് സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഉപദ്രവകാരികളായ സൃഷ്ടികളുടെ കെടുതിയിൽ നിന്ന്.
3. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍ നിന്നും. രാത്രിയിൽ പുറത്തു വരുന്ന ഉപദ്രവങ്ങളിൽ നിന്നും - {വിഷജന്തുക്കൾ, കള്ളന്മാർ തുടങ്ങിയവ }- ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു.
4. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും കെട്ടുകളിൽ ഊതുന്ന മാരണക്കാരികളായ സ്ത്രീകളുടെ കെടുതിയിൽ നിന്നും ഞാൻ അല്ലാഹുവിനോട് രക്ഷ പ്രാപിക്കുന്നു.
5. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും. അല്ലാഹു ജനങ്ങൾക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങളുടെ പേരിൽ അവരോട് അസൂയപ്പെടുകയും, ആ അനുഗ്രഹങ്ങൾ അവരിൽ നിന്ന് നീങ്ങിപ്പോകണമെന്നും അവർക്ക് ഉപദ്രവമേൽക്കണമെന്നും ആഗ്രഹിക്കുകയും ചെയ്യുന്ന, ജനങ്ങളോട് വിദ്വേഷമുള്ള അസൂയാലുവിൻ്റെ കെടുതിയിൽ നിന്നും.
ചോദ്യം 3: സൂറ. നാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
ഉത്തരം: സൂറ. നാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ആരാധ്യനോട്. ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (നാസ്: 1-6)
വിശദീകരണം:
1. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു: പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- ജനങ്ങളുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.
2. മനുഷ്യരുടെ രാജാവിനോട് അവരുടെ കാര്യത്തിൽ ഉദ്ദേശം പോലെ കൈകാര്യ കർതൃത്വം നിർവ്വഹിക്കുന്നവൻ. അവർക്ക് അവനല്ലാതെ മറ്റൊരു ഉടമസ്ഥനില്ല.
3. മനുഷ്യരുടെ ആരാധ്യനോട് അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.
4. ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവനെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. ജനങ്ങളിൽ ദുർമന്ത്രണം നടത്തുന്ന പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന്.
5. അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ. മനുഷ്യരുടെ ഹൃദയങ്ങളിൽ അവൻ തൻ്റെ ദുർബോധനം ഇട്ടുകൊടുക്കുന്നു.
6. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ ദുർബോധനം നടത്തുന്നവൻ ജിന്നുകളിലുമുണ്ടാകും, മനുഷ്യരിലുമുണ്ടാകും.
*******
ഹദീഥ്
ഹദീഥ് വിജ്ഞാനം
നബി -ﷺ- യിലേക്ക് ചേർക്കപ്പെട്ട അവിടുത്തെ വാക്ക്, പ്രവൃത്തി, അംഗീകാരം, അവിടുത്തെ സ്വഭാവപരമോ ശാരീരികമോ ആയ വിശേഷണങ്ങൾ എന്നിവയാണ് സുന്നത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഹദീഥ് (1)
ചോദ്യം: "പ്രവർത്തനങ്ങൾ നിയ്യത്തുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്." - ഈ ഹദീഥ് പൂർണ്ണമായും, അതിൽ നിന്നുള്ള ചില പാഠങ്ങളും പറയുക.
ഉത്തരം: അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണ് ഉണ്ടായിരിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കുമാണെങ്കിൽ അവൻ്റെ ആ പലായനം അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. ആരുടെയെങ്കിലും പലായനം നേടാനുദ്ദേശിക്കുന്ന എന്തെങ്കിലും ഐഹികവിഭവത്തിനോ, വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പലായനം അവൻ എന്തിലേക്കാണോ ചെയ്തത്; അതിലേക്കാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഏതൊരു പ്രവൃത്തിക്കും മുൻപ് നിയ്യത്ത് ഉണ്ടായിരിക്കണം. നിസ്കാരവും നോമ്പും ഹജ്ജും മറ്റു പ്രവർത്തനങ്ങൾക്കുമെല്ലാം നിയ്യത്ത് ഉണ്ടായിരിക്കണം.
2- നിയ്യത്ത് വെക്കുമ്പോൾ അല്ലാഹുവിന് വേണ്ടി മാത്രമാണ് ഞാൻ ഈ പ്രവർത്തനം ചെയ്യുന്നത് എന്ന ഉദ്ദേശ്യം ഉണ്ടായിരിക്കണം.
ഹദീഥ് (2)
ചോദ്യം 2: "നമ്മുടെ ഈ കാര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ" എന്ന ഹദീഥ് പൂർണ്ണമായി പറയുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
ഉത്തരം: ഉമ്മുൽ മുഅ്മിനീൻ ഉമ്മു അബ്ദില്ലാഹ് ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ദീനിൽ പുതിയ കാര്യങ്ങൾ നിർമ്മിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.
2- ഇസ്ലാമിൽ കടത്തികൂട്ടപ്പെട്ട പുതിയ കാര്യങ്ങൾ തള്ളിക്കളയേണ്ടതാണ്; അവ സ്വീകരിക്കരുത്.
ഹദീഥ് (3)
ചോദ്യം 3: 'ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുമ്പോൾ..." എന്ന് തുടങ്ങുന്ന ഹദീഥ് പൂർണ്ണമായി പറയുക. അതിലെ ചില പാഠങ്ങളും വിവരിക്കുക.
ഉത്തരം: ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിലേക്ക് വന്നിരിക്കുകയും, തൻ്റെ കാൽമുട്ട് നബി -ﷺ- യുടെ കാൽമുട്ടിനോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികൾ തുടമേൽ വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മുഹമ്മദ്! ഇസ്ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക?! നബി -ﷺ- പറഞ്ഞു: "ഇസ്ലാം എന്നാൽ താങ്കൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, സാധ്യമാണെങ്കിൽ ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യലാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ഞങ്ങൾ അയാളുടെ കാര്യത്തിൽ അത്ഭുതപ്പെട്ടു; നബി -ﷺ- യോട് ചോദിക്കുകയും, പറഞ്ഞത് ശരിയാണെന്ന് അയാൾ തന്നെ സത്യപ്പെടുത്തുകയും ചെയ്യുകയോ?! (ശേഷം) അദ്ദേഹം ചോദിച്ചു: എങ്കിൽ ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക? നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ -അതിൻ്റെ നന്മയിലും തിന്മയിലും- വിശ്വസിക്കലുമാണ്." അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തരിക! നബി -ﷺ- പറഞ്ഞു: "(ഇഹ്സാൻ എന്നാൽ) അല്ലാഹുവിനെ കാണുന്നത് പോലെ താങ്കൾ അവനെ ആരാധിക്കലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്." അദ്ദേഹം പറഞ്ഞു: "എങ്കിൽ അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി -ﷺ- പറഞ്ഞു: "ചോദിക്കപ്പെടുന്ന വ്യക്തി ചോദ്യകർത്താവിനേക്കാൾ ഇക്കാര്യത്തിൽ അറിവുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "അടിമ സ്ത്രീ തൻ്റെ ഉടമയെ പ്രസവിക്കലും, വിവസ്ത്രരും നഗ്നപാദുകരും ദരിദ്രരുമായ ആട്ടിടയന്മാർ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പരസ്പരം മത്സരിക്കലുമാണ്." ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും അറിയുക." അവിടുന്ന് പറഞ്ഞു: "അത് ജിബ്രീലാണ്. നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിച്ചു നൽകുന്നതിനായി വന്നതാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഇസ്ലാമിൻ്റെ അഞ്ച് സ്തംഭങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്:
'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ.
നിസ്കാരം നിലനിർത്തൽ.
സകാത്ത് നൽകൽ.
റമദാൻ മാസത്തിൽ നോമ്പെടുക്കൽ.
അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ പോയി ഹജ്ജ് നിർവ്വഹിക്കൽ.
2- ഈമാനിൻ്റെ ആറ് സ്തംഭങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്:
അല്ലാഹുവിലുള്ള വിശ്വാസം
അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം.
അല്ലാഹുവിൻ്റെ കിതാബുകളിലുള്ള വിശ്വാസം.
അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസം.
അന്ത്യനാളിലുള്ള വിശ്വാസം.
ഖദാ ഖദറിലുള്ള (അല്ലാഹുവിൻ്റെ വിധിയിലുള്ള) -അതിൻ്റെ നന്മയിലും തിന്മയിലുമുള്ള- വിശ്വാസം.
3- ഇഹ്സാനിൻ്റെ സ്തംഭം ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു: അല്ലാഹുവിനെ നീ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണത്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
4- അന്ത്യനാൾ സംഭവിക്കുന്ന സമയമോ ദിവസമോ ഒരാൾക്കും അറിയുന്നതല്ല.
ഹദീഥ് (4)
ചോദ്യം: "മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണതയുള്ളവൻ..." - ഈ ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ പറയുകയും ചെയ്യുക.
ഉത്തരം: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായ ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- സൽസ്വഭാവം കാഴ്ചവെക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.
2- സൽസ്വഭാവത്തിൻ്റെ പൂർണ്ണത ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്.
3- ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നതാണ്.
ഹദീഥ് (5)
ചോദ്യം 5: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ..." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.
ഉത്തരം: അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
- അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക എന്നത് അനുവദനീയമല്ല.
- അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്യുക എന്നത്(വാക്കിൽ സംഭവിക്കുന്ന) ശിർകിൽ പെടുന്ന കാര്യമാണ്.
ഹദീഥ് (6)
ചോദ്യം 6: "ഞാൻ അവന് ഏറ്റവും പ്രിയങ്കരനായി തീരുന്നത് വരെ..." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.
ഉത്തരം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും ഈമാനുള്ളവറാകുകയില്ല."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
- എല്ലാ ജനങ്ങളെക്കാളും നബി -ﷺ- യെ സ്നേഹിക്കുക എന്നത് നിർബന്ധമാണ്.
- ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഇക്കാര്യം.
ഹദീഥ് (7)
ചോദ്യം 7: "തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.
ഉത്തരം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- നിൻ്റെ സ്വന്തത്തിന് വേണ്ടി നീ ആഗ്രഹിക്കുന്ന നല്ല കാര്യം നിൻ്റെ സഹോദരങ്ങളായ മുസ്ലിംകൾക്ക് ലഭിക്കണമെന്നും നിനക്ക് ആഗ്രഹമുണ്ടായിരിക്കണം.
- ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഇക്കാര്യം.
ഹദീഥ് (8)
ചോദ്യം 8: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം!" - ഈ ഹദീഥ് പൂർണ്ണമായി പറയുക. അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുക.
ഉത്തരം: അബൂസഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തീർച്ചയായും അത് (സൂറതുൽ ഇഖ്'ലാസ്) ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- സൂറതുൽ ഇഖ്'ലാസിൻ്റെ ശ്രേഷ്ഠത.
2- ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ് സൂറ. ഇഖ്'ലാസ്.
ഹദീഥ് (9)
ചോദ്യം 9: «لا حول ولا قوة إلا بالله' എന്ന ദിക്റിനെ കുറിച്ച് ഒരു ഹദീഥ് പറയുക. അതിൽ നിന്നുള്ള ചില പാഠങ്ങളും വിവരിക്കുക.
ഉത്തരം: അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: {لا حول ولا قوة إلا بالله} (അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല) എന്ന വാക്ക് സ്വർഗത്തിലെ നിധികളിലൊരു നിധിയാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഈ ദിക്റിൻ്റെ ശ്രേഷ്ഠതയും, അത് സ്വർഗത്തിലെ നിധികളിലൊരു നിധിയാണെന്നതും.
2- ഒരാളും തന്റെ കഴിവിലോ ശക്തിയിലോ അല്ല അവലംബമർപ്പിക്കേണ്ടത്. അവൻ്റെ കാര്യങ്ങളെല്ലാം അവൻ അല്ലാഹുവിൻ്റെ മേലാണ് ഏൽപ്പിക്കേണ്ടത്.
ഹദീഥ് (10)
ചോദ്യം 2: "അറിയുക! ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്." എന്ന ഹദീഥ് പൂർണ്ണമായി പറയുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
ഉത്തരം: നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നാകും. അത് മോശമായാൽ ശരീരം മുഴുവൻ മോശമാകും. അറിയുക! ഹൃദയമാകുന്നു അത്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഹൃദയം ശരിയാകുന്നതോടെ മനുഷ്യൻ്റെ ഉള്ളും പുറവും നന്നാകും.
2- ഹൃദയം നന്നാക്കാൻ ശ്രദ്ധയോടെ പരിശ്രമിക്കണം; കാരണം മനുഷ്യൻ നന്നാകുന്നത് അതിലൂടെയാണ്.
ഹദീഥ് (11)
ചോദ്യം 11: "ആരുടെയെങ്കിലും അവസാന വാക്ക് 'لا إله إلا الله' എന്നായാൽ.... ഈ ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
ഉത്തരം: മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ആരുടെയെങ്കിലും അവസാന വാക്ക് 'لا إله إلا الله' എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ ശ്രേഷ്ഠതയും, അതു മുഖേന അടിമകൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും.
2- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് പറഞ്ഞു കൊണ്ട് മരിക്കുന്നവർക്കുള്ള ശ്രേഷ്ഠത.
ഹദീഥ് (12)
ചോദ്യം 12: "ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ..." എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
ഉത്തരം: അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- നിരർത്ഥകമോ മോശമോ ആയ ഒരു വാക്കും പറയരുത്.
2- മുഅ്മിനിൻ്റെ നാവിൻ്റെ വിശേഷണമാണത്.(നല്ലതല്ലാത്തതൊന്നും അവൻ പറയില്ല.)
ഹദീഥ് (13)
ചോദ്യം 13: "ഒരാളുടെ ഇസ്ലാമിൻ്റെ മേന്മയിൽ പെട്ടതാണ്" എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
ഉത്തരം: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാളുടെ ഇസ്ലാമിൻ്റെ മേന്മയിൽ പെട്ടതാണ് അവന് ആവശ്യമില്ലാത്ത കാര്യങ്ങളെ അവൻ ഉപേക്ഷിക്കുക എന്നത്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഒരാൾക്ക് പ്രയോജനകരമല്ലാത്ത മറ്റുള്ളവരുടെ മതകാര്യത്തിൽ നിന്നോ, ദുനിയാവിൻ്റെ കാര്യത്തിൽ നിന്നോ വിട്ടുനിൽക്കുക.
2- ഒരാളുടെ ഇസ്ലാമിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് അവന് പ്രയോജനകരമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത്.
ഹദീഥ് (14)
ചോദ്യം 14: "ആരെങ്കിലും അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം " എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
ഉത്തരം: അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് അതുമുഖേന ഒരു നന്മയുണ്ടായിരിക്കും. ആ നന്മക്ക് സമാനമായി പത്തെണ്ണവും. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുകയില്ല. മറിച്ച്, അലിഫ് ഒരക്ഷരവും, ലാം മറ്റൊരു അക്ഷരവും, മീം വേറൊരു അക്ഷരവുമാണ്."
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഖുർആൻ പാരായണത്തിൻ്റെ ശ്രേഷ്ഠത.
2- ഖുർആനിലെ ഓരോ വാക്കുകൾ പാരായണം ചെയ്യുമ്പോഴും അവന് അനേകം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്.
***
ഇസ്ലാമിക മര്യാദകൾ.
ഇസ്ലാമിക മര്യാദകൾ
ഇസ്ലാമിക മര്യാദകൾ (ആദാബ്): ഇസ്ലാമിക ശരീഅത്തിൽ പ്രതിപാദിച്ചിട്ടുള്ള നല്ല സ്വഭാവങ്ങൾ, പ്രവർത്തനങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാനം. അല്ലാഹുവോടുള്ള മര്യാദകളും അവന്റെ സൃഷ്ടികളോടുള്ള മര്യാദകളും ഇതിൽ ഉൾപ്പെടുന്നു.
അല്ലാഹുവിനോടുള്ള മര്യാദകൾ:
ചോദ്യം 1: അല്ലാഹുവിനോടുള്ള മര്യാദ പാലിക്കേണ്ടത് എങ്ങനെയാണ്?
ഉത്തരം: 1- അല്ലാഹുവിനോട് ആദരവും ബഹുമാനവും ഉണ്ടായിരിക്കുക. അല്ലാഹു പറഞ്ഞു: "അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതു കൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന് അതീതനായിരിക്കുന്നു." (സുമർ: 67)
2- അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: "കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും" (ബയ്യിനഃ: 5)
3- അല്ലാഹുവിനെ അനുസരിക്കുക. അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക." [സൂറത്തു മുഹമ്മദ്:33]
4- അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുക. അല്ലാഹു പറയുന്നു: "ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യ വാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്." (നിസാഅ്: 14)
5- അല്ലാഹു നൽകിയ കണക്കറ്റ അനുഗ്രഹങ്ങൾക്കും ഔദാര്യങ്ങൾക്കും അവനോട് നന്ദി കാണിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക. അല്ലാഹു പറഞ്ഞു: "അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍." (നഹ്ൽ: 97)
6- അല്ലാഹുവിൻ്റെ വിധിയിൽ ക്ഷമിക്കുക. അല്ലാഹു പറയുന്നു: "നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു." (അൻഫാൽ: 38)
നബി (സ) യോടുള്ള മര്യാദകൾ
ചോദ്യം 2: അല്ലാഹുവിൻ്റെ റസൂലിനോടുള്ള മര്യാദ പാലിക്കേണ്ടത് എങ്ങനെയാണ്?
ഉത്തരം: 1- നബിയെ -ﷺ- പിൻപറ്റുകയും, അവിടുത്തെ മാതൃകയാക്കുകയും ചെയ്യുക. അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്." (അഹ്സാബ്: 21)
2- നബിയെ -ﷺ- അനുസരിക്കുക.
3- നബിയെ -ﷺ- ധിക്കരിക്കാതിരിക്കുക. അല്ലാഹു പറഞ്ഞു: "(അല്ലാഹുവിന്റെ) ദൂതനെ ആര് അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന് അല്ലാഹുവെ അനുസരിച്ചു. ആര് പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല." (നിസാഅ്: 80)
4- നബി -ﷺ- അറിയിച്ച കാര്യങ്ങൾ നിസ്സംശയം വിശ്വസിക്കുക. അല്ലാഹു പറഞ്ഞു: "അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്കപ്പെടുന്നത് മാത്രമാകുന്നു." (നജ്മ്: 3-4)
5- നബിയുടെ -ﷺ-ചര്യയിൽ യാതൊന്നും അധികരിപ്പിക്കാതെ,അനാചാരങ്ങളും, ബിദ്അത്തുകളും ഉപേക്ഷിക്കുക. നബി(ﷺ) പറഞ്ഞു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്."
6- നബിയെ -ﷺ- സ്വന്തത്തേക്കാളും സർവ്വജനങ്ങളേക്കാളും സ്നേഹിക്കുക. നബി(ﷺ) പറഞ്ഞു: "തൻ്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും ഈമാനുള്ളവനാകുകയില്ല."
7- നബിയെ -ﷺ- ആദരിക്കുകയും,അവിടുത്തെയും അദ്ദേഹത്തെയും അവിടുത്തെ സുന്നത്തിനെയും സഹായിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: "അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും." [അൽ-ഫത്ഹ്:9]
മാതാപിതാക്കളോടുള്ള മര്യാദകൾ
ചോദ്യം 3: മാതാപിതാക്കളോടുള്ള മര്യാദകൾ എന്തെല്ലാമാണ്?
ഉത്തരം: 1- മാതാപിതാക്കളെ അനുസരിക്കുക; അവർ തിന്മ ചെയ്യാൻ പറഞ്ഞാലൊഴികെ.
2- മാതാപിതാക്കളെ സേവിക്കുക.
3- മാതാപിതാക്കളെ സഹായിക്കുക.
4- അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക.
5- മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
6- മര്യാദ പാലിച്ചു കൊണ്ട് മാത്രം അവരോട് സംസാരിക്കുക; 'ഛെ' എന്ന വാക്ക് പോലും അവരോട് പറഞ്ഞു കൂടാ; അതാകട്ടെ, ഏറ്റവും നിസ്സാരമായ വാക്കുകളിലൊന്നാണ്.
7- മാതാപിതാക്കളെ പുഞ്ചിരിച്ചു കൊണ്ട് മാത്രം അഭിമുഖീകരിക്കുക; അവരോട് ഒരിക്കലും മുഖം ചുളിക്കരുത്.
8- മാതാപിതാക്കളുടെ ശബ്ദത്തിന് മുകളിൽ ശബ്ദം ഉയർത്തരുത്. അവർ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കണം. അവരുടെ സംസാരം തടസ്സപ്പെടുത്തരുത്. അവരെ പേരു പറഞ്ഞ് വിളിക്കരുത്. മറിച്ച്, 'അബീ' (എൻ്റെ ഉപ്പാ), 'ഉമ്മീ' (എൻ്റെ ഉമ്മാ) എന്നിങ്ങനെയാണ് വിളിക്കേണ്ടത്.
9- ഉപ്പയും ഉമ്മയും ഒരു മുറിയിലായിരിക്കുമ്പോൾ സമ്മതം ചോദിച്ചു കൊണ്ടേ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ.
10- മാതാപിതാക്കളുടെ ശിരസ്സിലും കൈകളിലും ചുംബനം നൽകുക.
അല്ലാഹു പറഞ്ഞു: "തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക." (ഇസ്റാഅ്: 23-24)
ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ ജിഹാദിൽ (യുദ്ധത്തിൽ) പങ്കെടുക്കാൻ അനുവാദം ചോദിച്ചു കൊണ്ടുവന്നു: അപ്പോൾ നബി (സ) ചോദിച്ചു: "നിനക്ക് മാതാപിതാക്കളുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ." നബി (സ) പറഞ്ഞു: "എങ്കിൽ അവരുടെ കാര്യത്തിൽ നീ ജിഹാദ് (കഠിനപരിശ്രമം) നടത്തുക."
കുടുംബബന്ധം ചേർക്കുന്നതിൻ്റെ മര്യാദകൾ:
ചോദ്യം 4: എങ്ങനെയാണ് ഞാൻ കുടുംബബന്ധം ചേർക്കേണ്ടത്?
ഉത്തരം: 1- എൻ്റെ കുടുംബങ്ങളെ ഞാൻ സന്ദർശിക്കണം. എൻ്റെ സഹോദരനെയും സഹോദരിയെയും മൂത്താപ്പയെയും മൂത്തുമ്മയെയും എളാപ്പയെയും എളാമ്മയെയും അമ്മാവനെയും അമ്മായിയെയും മറ്റു കുടുംബക്കാരെയുമെല്ലാം ഞാൻ സന്ദർശിക്കണം.
2- കുടുംബത്തിൽ പെട്ടവരോട് നല്ല വാക്കുകൾ പറയുകയും, നല്ല നിലയിൽ വർത്തിക്കുകയും വേണം. അവരെ സഹായിക്കണം.
3- അവരെ ഫോണിൽ വിളിച്ചു ബന്ധപ്പെടുകയും, അവർക്ക് സുഖമാണോ എന്ന് ചോദിച്ചറിയുകയും വേണം.
അല്ലാഹു പറഞ്ഞു: "എന്നാല്‍ നിങ്ങള്‍ കൈകാര്യ കര്‍ത്തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?" [മുഹമ്മദ്:22]
ഒരു ഹദീസിൽ കാണാം: "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സാഹോദര്യത്തിൽ പാലിക്കേണ്ട മര്യാദകൾ:
ചോദ്യം 5: എൻ്റെ മുസ്ലിം സഹോദരങ്ങളോടും സുഹൃത്തുക്കളോടും ഞാൻ എങ്ങനെയാണ് പെരുമാറേണ്ടത്?
ഉത്തരം: 1- നല്ലവരെ സ്നേഹിക്കുകയും, അവരോട് കൂട്ടുകൂടുകയും ചെയ്യുക.
2- മോശപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കുകയും, അവരോടുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുകയും ചെയ്യുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "മുഅ്മിനുമായിട്ടല്ലാതെ നീ കൂട്ടുകൂടരുത്. അല്ലാഹുവിനെ സൂക്ഷിക്കുന്നവനല്ലാതെ നിൻറെ ഭക്ഷണം കഴിക്കരുത്."
3- സുഹൃത്തുക്കൾക്ക് സലാം പറയുകയും, അവരുമായി ഹസ്തദാനം നടത്തുകയും ചെയ്യുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "രണ്ട് മുസ്ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല."
4- അവർക്ക് രോഗം ബാധിച്ചാൽ അവരെ സന്ദർശിക്കുകയും, അവരുടെ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
5. തുമ്മിയവന് മറുപടി നൽകുക.
6- അവർ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്ഥിക്കൽ."
7- അവരോട് ഗുണകാംക്ഷാപൂർവ്വം വർത്തിക്കണം. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ആരെങ്കിലും ഒരു കാര്യം വിവേകമല്ല എന്ന് ബോധ്യമുണ്ടായിട്ടും തൻ്റെ സഹോദരന് അത് നിർദേശിച്ചാൽ അവൻ അയാളെ വഞ്ചിച്ചിരിക്കുന്നു."
8- ആരെങ്കിലും അവരോട് അതിക്രമം പ്രവർത്തിച്ചാൽ അതിക്രമിക്കെതിരെ അവരെ സഹായിക്കണം. അവർ അതിക്രമം കാണിക്കുന്നുവെങ്കിൽ അതിൽ നിന്ന് അവരെ തടയണം. നബി -ﷺ- പറഞ്ഞു: "നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ! അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്?" നബി -ﷺ- പറഞ്ഞു: "അവനെ അക്രമത്തിൽ നിന്ന് തടയുകയോ പിടിച്ചു വെക്കുകയോ ചെയ്യുക; നിശ്ചയമായും അതാണ് അവനുള്ള സഹായം."
9- നിൻ്റെ സ്വന്തത്തിന് നീ ഇഷ്ടപ്പെടുന്ന കാര്യം നിൻ്റെ സഹോദരന് വേണ്ടിയും നീ ഇഷ്ടപ്പെടുക. അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തനിക്ക് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും പൂർണ മുഅ്മിനാകുകയില്ല."
10- അവന് സഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ അവനെ സഹായിക്കണം. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഒരാൾ തൻ്റെ സഹോദരനെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നിടത്തോളം അല്ലാഹു അവനെ സഹായിച്ചു കൊണ്ടിരിക്കും."
11- വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അവനെ ഉപദ്രവിക്കരുത്. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "യഥാർത്ഥ മുസ്ലിമെന്നാൽ അവൻ്റെ നാവിൽ നിന്നും, കൈകളിൽ നിന്നും മറ്റു മുസ്ലിംകൾ സുരക്ഷിതരായിരിക്കും."
12- അവൻ്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കണം. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഒരാൾ ഒരു കാര്യം സംസാരിക്കുകയും ശേഷം (ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ) തിരിഞ്ഞു നോക്കുകയും ചെയ്താൽ ആ സംഭാഷണം അമാനത്താകുന്നു."
13- നിൻ്റെ കൂട്ടുകാരനെ ചീത്തപറയുകയോ, അവനെ കുറിച്ച് പരദൂഷണം പറയുകയോ, അവനെ ഇകഴ്ത്തുകയോ, അവനോട് അസൂയ വെക്കുകയോ, അവനെതിരെ ചാരപ്പണി നടത്തുകയോ, അവനെ വഞ്ചിക്കുകയോ ചെയ്യരുത്.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവൻ തന്റെ സഹോദരനെ നിന്ദിക്കുകയില്ല, കൈവെടിയുകയില്ല, (ആപത്തിലേക്ക്) അവനെ ഏല്പിച്ചുകൊടുക്കുകയുമില്ല.സ്വന്തം സഹോദരനായ മുസ്ലിമിനെ നിന്ദിക്കുക എന്നത് തന്നെ മതി, ഒരു മനുഷ്യന് തിന്മയായി."
അയൽവാസികളോടുള്ള മര്യാദകൾ:
ചോദ്യം 6: അയൽവാസിയോടുള്ള മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- അയൽവാസിയോടുള്ള വാക്കും പ്രവൃത്തിയും നന്നാക്കുക. അവർക്ക് സഹായം ആവശ്യമാണെങ്കിൽ സഹായിക്കുക.
2- പെരുന്നാളോ വിവാഹമോ മറ്റോ പോലുള്ള സന്തോഷങ്ങൾ വന്നെത്തിയാൽ അവന് ആശംസകൾ നേരുക.
3- രോഗിയായാൽ അവനെ സന്ദർശിക്കുകയും, എന്തെങ്കിലും പ്രയാസം ബാധിച്ചാൽ അവനെ ആശ്വസിപ്പിക്കുകയും ചെയ്യുക.
4- നീ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് സാധ്യമായത് അവനുമായി പങ്കുവെക്കുക.
5- അവനെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കരുത്.
6- ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ടോ, ചാരപ്പണി നടത്തിക്കൊണ്ടോ അയൽവാസിക്ക് പ്രയാസം സൃഷ്ടിക്കരുത്. അവൻ്റെ ഭാഗത്തു നിന്നുള്ള പ്രയാസങ്ങളിൽ നീ ക്ഷമ കൈക്കൊള്ളുക.
അല്ലാഹു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല." (നിസാഅ്: 36)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "ഹേ അബൂദർ! നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."
നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ."
ആദിത്യ മര്യാദകൾ:
ചോദ്യം 7: അതിഥികളും ആതിഥേയരും പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?
ഉത്തരം: 1- ഒരാൾ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക.
2- ഒരാളെ സന്ദർശിക്കാൻ ഉദ്ദേശിക്കുമ്പോൾ അവനോട് അനുവാദം ചോദിക്കുകയും, മുൻകൂട്ടി സമയം വാങ്ങുകയും ചെയ്യുക.
3- ആതിഥേയൻ്റെ അടുത്ത് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കുക.
4- സന്ദർശിക്കുമ്പോൾ പറഞ്ഞ സമയത്തിൽ നിന്ന് വൈകരുത്.
5- വീട്ടുകാരിൽ നിന്ന് കണ്ണുകൾ താഴ്ത്തണം.
6- അതിഥിയെ സ്വാഗതം ചെയ്യുകയും, നല്ല രൂപത്തിൽ സ്വീകരിച്ചിരുത്തുകയും ചെയ്യുക. പുഞ്ചിരിക്കുന്ന മുഖത്തോടെയും, നല്ല വാക്കുകളോടെയും അദ്ദേഹത്തെ വരവേൽക്കുക.
7- അതിഥിയെ ഏറ്റവും നല്ല സ്ഥലത്ത് ആനയിച്ചിരുത്തുക.
8- ഭക്ഷണവും പാനീയവും നൽകി അദ്ദേഹത്തെ ആദരിക്കുക.
അല്ലാഹു പറഞ്ഞു: "ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്). [സൂറത്തുന്നൂർ:27]
നബി (ﷺ) പറഞ്ഞു: 'അല്ലാഹു അനുവാദം തേടൽ നിയമമാക്കിയത് (രഹസ്യങ്ങൾ) കാണുവാൻ ഇടയാകുമെന്നതിനാലാണ്'
- നബി (ﷺ) പറയുന്നു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
രോഗവേളയിലെ മര്യാദകൾ:
ചോദ്യം 8: രോഗവേളയിലെയും രോഗിയെ സന്ദർശിക്കുമ്പോഴുമുള്ള മര്യാദകൾ എന്തെല്ലാമാണ്?
ഉത്തരം: വേദന അനുഭവിച്ചാൽ വലതു കൈ വേദനയുള്ള ഭാഗത്ത് വെക്കുകയും, 'ബിസ്മില്ലാഹ്' എന്ന് മൂന്നു തവണ പറയുകയും വേണം. ശേഷം أعوذ بعزة الله وقدرته من شر ما أجد وأحاذر {അല്ലാഹുവിൻ്റെ പ്രതാപവും കഴിവും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുന്നതും ഭയപ്പെടുന്നതുമായ ഈ പ്രയാസത്തിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു}എന്ന പ്രാർത്ഥന ഏഴുതവണ ചൊല്ലുക.
2- അല്ലാഹു വിധിച്ചതിൽ തൃപ്തിയടയുകയും, ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. ഉമ്മുൽ അലാഅ് -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ രോഗിയായിരുന്നപ്പോൾ നബി ﷺ എന്നെ സന്ദർശിച്ച വേളയിൽ പറഞ്ഞു: "ഉമ്മുൽ അലാഅ്, സന്തോഷിച്ചു കൊള്ളുക; തീർച്ചയായും തീ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും അഴുക്കിനെ നീക്കിക്കളയുന്നത് പോലെ, ഒരു മുസ്ലിമിൻ്റെ രോഗം കൊണ്ട് അല്ലാഹു അവൻ്റെ തിന്മകളെ നീക്കിക്കളയുന്നതാണ്."
3- സഹോദരന് രോഗമായാൽ ഉടനടി അവനെ സന്ദർശിക്കുകയും, അവന് വേണ്ടി പ്രാർത്ഥിക്കുകയും വേണം. രോഗിയെ സന്ദർശിച്ചാൽ അവിടെ അധികനേരം ഇരിക്കരുത്.
4- അവൻ മന്ത്രിച്ചു കൊടുക്കാൻ ആവശ്യപ്പെടാതെ തന്നെ അവന് വേണ്ടി മന്ത്രിച്ചു കൊടുക്കുക.
5- ക്ഷമ കൈക്കൊള്ളാനും, അല്ലാഹുവിനോട് പ്രാർത്ഥിക്കാനും അവനെ ഉപദേശിക്കുക. നിസ്കാരവും ശുദ്ധീകരണവും സാധ്യമായ രൂപത്തിൽ നിലനിർത്താൻ ഓർമ്മിപ്പിക്കുക.
6. രോഗിക്കുവേണ്ടി പ്രാർത്ഥിക്കുക: "ഏറ്റവും മഹാനും, മഹത്തായ സിംഹാസനത്തിൻ്റെ റബ്ബുമായ അല്ലാഹുവിനോട് നിന്നെ സുഖപ്പെടുത്താൻ ഞാൻ തേടുന്നു." (ഏഴ് തവണ)
ഇസ്ലാമിക വിജ്ഞാനം തേടുന്നതിൻ്റെ മര്യാദകൾ:
ചോദ്യം 9: ഇസ്ലാമിക വിജ്ഞാനം തേടുന്നതിൻ്റെ മര്യാദകൾ എന്തൊക്കെയാണ്?
ഉത്തരം: 1- അല്ലാഹുവിന് വേണ്ടി മാത്രമായി, നിഷ്കളങ്കമായി (ഇഖ്'ലാസുള്ള) നിയ്യത്ത് കരുതുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "പണ്ഡിതന്മാരുമായി മത്സരിക്കാനും വിഡ്ഢികളോട് തർക്കിക്കാനും ജനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാനും വേണ്ടി വിജ്ഞാനം പഠിക്കുന്നവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്."
2- പഠിക്കുന്ന വിജ്ഞാനം ജീവിതത്തിൽ പ്രാവർത്തികമാക്കുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "അന്ത്യനാളിൽ നാല് കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല - അവയിൽ ഒന്നായി അവിടുന്ന് എടുത്തു പറഞ്ഞു - അവൻ്റെ അറിവിനെ കുറിച്ച്, എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും."
3- അദ്ധ്യാപകനെ ആദരിക്കുകയും, അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അദ്ദേഹത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കുകയും ചെയ്യുക.
4- അദ്ധ്യാപകൻ്റെ മുൻപിൽ മര്യാദകളോടെ ഇരിക്കുക.
5- അദ്ധ്യാപകൻ്റെ സംസാരം നിശബ്ദമായിരുന്ന് കേൾക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം ഇടയിൽ കയറി മുറിക്കാതിരിക്കുകയും ചെയ്യുക.
6- ചോദ്യം ചോദിക്കുമ്പോൾ മര്യാദ പാലിക്കുക.
7- അദ്ധ്യാപകൻ്റെ പേര് വിളിക്കരുത്. നബി (ﷺ) പറഞ്ഞു: "പ്രായമായ മുസ്ലിമിനെയും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരെയും ആദരിക്കുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിൽ പെട്ടതാണ്"
സദസ്സിൽ പാലിക്കേണ്ട മര്യാദകൾ:
ചോദ്യം 10: സദസ്സിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?
ഉത്തരം: 1- സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഇരിക്കുന്നവരോട് സലാം പറയുക.
2- സദസ്സിൽ ഇരിക്കാൻ കഴിയുന്ന ആദ്യഭാഗത്ത് ഇരിക്കുക. ഒരാളെയും അദ്ദേഹത്തിൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, രണ്ടാളുകൾക്ക് ഇടയിൽ അവരുടെ അനുമതിയില്ലാതെ ഇരിക്കുകയോ ചെയ്യരുത്.
3- മറ്റുള്ളവർക്ക് ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ സദസ്സിൽ വിശാലതയുണ്ടാക്കുക.
4- സദസ്സിൽ നടന്നു കൊണ്ടിരിക്കുന്ന സംസാരത്തിന് ഭംഗം വരുത്തരുത്.
5- സദസ്സിനിടയിൽ പിരിഞ്ഞു പോകുന്നതിന് മുൻപ് അനുവാദം ചോദിക്കുകയും, സലാം പറയുകയും ചെയ്യുക.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാളെ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് മറ്റൊരാൾ അവിടെ ഇരിക്കുന്നത് അദ്ദേഹം വിരോധിച്ചിരിക്കുന്നു. മറിച്ച്, നിങ്ങൾ (സ്ഥലം) വിശാലമാക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്യുക."
6- സദസ്സ് അവസാനിക്കുമ്പോൾ കഫ്ഫാറതുൽ മജ്'ലിസ് എന്ന പ്രാർത്ഥന ചൊല്ലുക. ഈ പ്രാർത്ഥനയുടെ രൂപം ഇപ്രകാരമാണ്: (സാരം:) അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
ഉറക്ക മര്യാദകൾ:
ചോദ്യം 11: ഉറക്ക മര്യാദകൾ ഏവ?
ഉത്തരം: 1- നേരത്തെ ഉറങ്ങുക. ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: അബൂ ബർസഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇശായ്ക്ക് മുമ്പുള്ള ഉറക്കവും, അതിന് ശേഷമുള്ള സംസാരവും വെറുത്തിരുന്നു.
2- ശുദ്ധിയോടെ കിടന്നുറങ്ങുക.
3- കമിഴ്ന്ന് കിടന്നുറങ്ങരുത്.
4- വലതു ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുക; വലതു കൈപ്പത്തി വലതു കവിളിൻ്റെ താഴെ വെക്കുകയും ചെയ്യുക.
5- വിരിപ്പ് കുടയുക.
നബി (ﷺ) പറഞ്ഞു: ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിൻ്റെ വിരിപ്പിലേക്ക് ചെല്ലുമ്പോൾ നിസ്കാരത്തിനുവേണ്ടി ചെയ്യുന്നത് പോലെ വുദൂഅ് ചെയ്യുക. ശേഷം നിൻ്റെ വലതു ഭാഗം ചെരിഞ്ഞു കിടക്കുക."
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു പുരുഷൻ കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ട് പറഞ്ഞു: "തീർച്ചയായും ഇത് അല്ലാഹു ഇഷ്ടപ്പെടാത്ത ഒരു കിടത്തമാണ്."
നബി (ﷺ) പറഞ്ഞു: "നിങ്ങളിലൊരാൾ തൻ്റെ വിരിപ്പിലേക്ക് ചെന്നാൽ, തൻ്റെ വസ്ത്രത്തിൻ്റെ ഉൾഭാഗം കൊണ്ട് വിരിപ്പ് തട്ടിക്കുടയട്ടെ; എന്താണതിൽ കയറിക്കൂടിയതെന്ന് അവനറിയില്ലല്ലോ."
6- ഉറങ്ങുന്നതിന് മുൻപുള്ള ദിക്റുകൾ ചൊല്ലുക. ആയതുൽ കുർസിയ്യും, സൂറതുൽ ഇഖ്'ലാസ്, സൂറതുൽ ഫലഖ്, സൂറതുന്നാസ് എന്നീ സൂറത്തുകൾ മൂന്നു തവണയും പാരായണം ചെയ്യുക. ശേഷം പറയുക: «باسمك اللهم أموت وأحيا». {അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.}
7- ഫജ്ർ നിസ്കാരത്തിന് വേണ്ടി എഴുന്നേൽക്കുക.
8- ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ഇപ്രകാരം പറയുക: الحمد لله الذي أحيانا بعدما أماتنا وإليه النشور {നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം.}
ഭക്ഷണ മര്യാദകൾ:
ചോദ്യം 6: ഭക്ഷണവേളയിൽ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- അല്ലാഹുവിനെ അനുസരിക്കാനുള്ള ശക്തി സംഭരിക്കുന്നതിന് വേണ്ടിയാണ് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് എന്ന നിയ്യത്ത് ഉണ്ടായിരിക്കുക.
2- ഭക്ഷണത്തിന് മുമ്പ് രണ്ട് കൈകളും കഴുകൽ.
ഉമ്മുൽ മുഅ്മിനീൻ ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു: "നബി -ﷺ- ഭക്ഷിക്കാനും കുടിക്കാനും ഉദ്ദേശിച്ചാൽ തൻ്റെ കൈകൾ കഴുകുകയും, ശേഷം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു."
3- 'ബിസ്മില്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങുക. വലതു കൈ കൊണ്ട്, അടുത്തു നിന്നുള്ളത് ഭക്ഷിക്കുക. പാത്രത്തിൻ്റെ നടുവിൽ നിന്നോ, മറ്റുള്ളവരുടെ മുൻപിലുള്ള ഭാഗത്ത് നിന്നോ ഭക്ഷണം കഴിക്കരുത്.
കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: {മോനേ! ബിസ്മില്ലാഹ് എന്ന് ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക.}
4- ബിസ്മി ചൊല്ലാൻ മറന്നാൽ പറയുക: "(സാരം:) ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ."
കാരണം ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കാനിരിക്കുകയാണെങ്കിൽ അവൻ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയട്ടെ. തുടക്കത്തിൽ പറയാൻ മറന്നുപോയാൽ 'ബിസ്മില്ലാഹി ഫീ അവ്വലിഹി വ ആഖിരിഹി' (തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിൻ്റെ നാമം മുഖേന) എന്ന് പറയുക."
5- ലഭിച്ച ഭക്ഷണത്തിൽ തൃപ്തിയുള്ളവനാവുക; ഒരു ഭക്ഷണത്തെയും കുറ്റം പറയരുത്. ഇഷ്ടപ്പെട്ടാൽ ഭക്ഷിക്കുക; ഇല്ലെങ്കിൽ കഴിക്കാതിരിക്കുക.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീസിൽ അദ്ദേഹം പറഞ്ഞു: നബി -ﷺ- ഒരിക്കൽ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടമായാൽ ഭക്ഷിക്കും. ഇഷ്ടമില്ലെങ്കിൽ അത് ഒഴിവാക്കും.
6- ഭക്ഷണം അധികരിപ്പിക്കരുത്; മിതമായ(ഏതാനും ഉരുളകൾ കൊണ്ട്) ഭക്ഷണം മതിയാക്കുക.
നബി (ﷺ) പറഞ്ഞു: "മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യന് അവൻ്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."
7- ഭക്ഷണത്തിലോ പാനീയത്തിലോ ഊതരുത്; ചൂടുണ്ടെങ്കിൽ തണുക്കുന്നത് വരെ കാത്തുനിൽക്കുക.
നബി (ﷺ) പറഞ്ഞു: "നബി ﷺ ഭക്ഷണപാനീയങ്ങളിൽ ഊതുന്നത് വിലക്കിയിരിക്കുന്നു."
8- കുടുംബത്തോടും അതിഥികളോടുമൊപ്പം ഭക്ഷണം കഴിക്കുക.
ഒരാൾ നബി -ﷺ- യോട് പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."
9- നിന്നേക്കാൾ പ്രായമുള്ളവർ ഭക്ഷണം കഴിച്ചു തുടങ്ങുന്നതിന് മുൻപ് ഭക്ഷണം കഴിക്കരുത്.
10. 'ബിസ്മില്ലാഹ്' പറഞ്ഞ്, ഇരുന്നു കൊണ്ട്, മൂന്ന് തവണകളായി വെള്ളം കുടിക്കുക. പാത്രത്തിലേക്ക് ശ്വാസം വിടരുത്.
കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിലൊരാളും കുടിക്കുമ്പോൾ പാത്രത്തിൽ ശ്വാസം വിടരുത്."
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ കാണാം: "നബി ﷺ നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിരിക്കുന്നു."
കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നബി -ﷺ- പാനീയം കുടിക്കുമ്പോൾ മൂന്നു തവണയായി ശ്വാസമെടുക്കാറുണ്ടായിരുന്നു."
11. ഭക്ഷണമോ പാനീയമോ കഴിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുക.
വസ്ത്രധാരണ മര്യാദകൾ:
ചോദ്യം 13: വസ്ത്ര ധാരണ മര്യാദകൾ എന്തൊക്കെയാണ്?
ഉത്തരം: 1- വസ്ത്രം ധരിക്കുമ്പോൾ വലതു ഭാഗം കൊണ്ടാണ് തുടങ്ങേണ്ടത്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും വേണം.
അബൂ ഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "നിങ്ങൾ വസ്ത്രം ധരിച്ചാലും നിങ്ങൾ വുദൂഅ് എടുത്താലും വലതു ഭാഗം കൊണ്ട് ആരംഭിക്കുക."
2- നെരിയാണിക്ക് താഴേക്ക് വസ്ത്രം താഴ്ത്തിയുടുക്കരുത്.
നബി (ﷺ) പറഞ്ഞു: "രണ്ട് നെരിയാണികൾക്ക് താഴെയുള്ള വസ്ത്രം നരകത്തിലാകുന്നു." കാൽപ്പാദത്തിൻ്റെ ഇരുവശങ്ങളിലായി പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് എല്ലുകളാണ് നെരിയാണി.
3- ആൺകുട്ടികൾ പെൺകുട്ടികളുടെയോ പെൺകുട്ടികൾ ആൺകുട്ടികളുടെയോ വസ്ത്രം ധരിക്കരുത്.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: {സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.}
4- മുസ്ലിംകളല്ലാത്തവരുടെയോ മോശം പ്രവൃത്തികൾ ചെയ്യുന്നവരുടെയോ അടയാളമായ വസ്ത്രങ്ങൾ ധരിക്കരുത്.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാകും."
5- വസ്ത്രം ഊരുമ്പോൾ ബിസ്മില്ലാഹ് ചൊല്ലുക.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിലൊരാൾ തൻ്റെ വസ്ത്രം ഊരുമ്പോൾ 'ബിസ്മില്ലാഹ്' എന്ന് പറയുന്നതാണ് ആദമിൻ്റെ സന്തതികളുടെ ഔറത്തുകൾക്കും ജിന്നുകൾക്കുമിടയിലുള്ള മറ."
6- ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം വലതു കാലിൽ ധരിക്കുക. ഊരുമ്പോൾ ഇടതു കാലിലേത് ആദ്യം ഊരിവെക്കുക.
കാരണം, ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു: "ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ (നല്ല) കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."
വാഹനത്തിൽ കയറുമ്പോഴുള്ള മര്യാദകൾ:
ചോദ്യം 14: വാഹനത്തിൽ കയറുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?
ഉത്തരം: 1. ഇങ്ങനെ പറയുക: "(സാരം:) അല്ലാഹുവിൻ്റെ നാമത്തിൽ, സ്തുതികൾ മുഴുവനും അല്ലാഹുവിനാകുന്നു", "ഞങ്ങൾക്കിത് സൗകര്യപ്പെടുത്തിത്തന്നവനാരോ അവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിന് സാധിക്കുമായിരുന്നില്ല." തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. (സുഖ്റുഫ്: 13-14)
2- മുസ്ലിമായ ഒരാളുടെ അരികിലൂടെ പോകുമ്പോൾ അവനോട് സലാം പറയുക.
വഴി മര്യാദകൾ:
ചോദ്യം 15: വഴിയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?
ഉത്തരം: 1- നടത്തത്തിൽ മിതത്വവും വിനയവും പാലിക്കുക. അല്ലാഹു പറഞ്ഞു: "നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച." (ഇസ്റാഅ്: 37)
2- കണ്ടുമുട്ടുന്നവരോട് സലാം പറയണം.
നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "ഇസ്ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."
3- കണ്ണുകൾ താഴ്ത്തണം; ഒരാളെയും ഉപദ്രവിക്കരുത്.
4- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം. നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം: "വഴിയുടെ അവകാശങ്ങൾ നിങ്ങൾ നൽകുക." അവർ ചോദിച്ചു: "എന്താണ് വഴിയുടെ അവകാശങ്ങൾ?" നബി -ﷺ- പറഞ്ഞു: "കണ്ണുകൾ താഴ്ത്തൽ, ഉപദ്രവങ്ങളിൽ നിന്ന് വിട്ടു നിൽക്കൽ, സലാം മടക്കൽ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ."
5- വഴിയിലുള്ള ഉപദ്രവങ്ങൾ നീക്കം ചെയ്യണം.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കുന്നതും ദാനധർമ്മമാണ്."
വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴുമുള്ള മര്യാദകൾ:
ചോദ്യം 16: വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴുമുള്ള മര്യാദകൾ ഏവ?
ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിൽ നിന്ന് പുറത്തേക്ക് വരേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം: "അല്ലാഹുവിൻ്റെ നാമത്തിൽ, ഞാൻ അവൻ്റെ മേൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. അല്ലാഹുവേ! ഞാൻ വഴിതെറ്റുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) വഴിതെറ്റിക്കുന്നതിൽ നിന്നും, എനിക്ക് അബദ്ധം പിണയുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) അബദ്ധത്തിൽ വീഴ്ത്തുന്നതിൽ നിന്നും, ഞാൻ അതിക്രമം കാണിക്കുന്നതിൽ നിന്നും എന്നോട് അതിക്രമം കാണിക്കപ്പെടുന്നതിൽ നിന്നും, ഞാൻ അവിവേകം പ്രവർത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം പ്രവർത്തിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു."
2- വലതു കാൽ വെച്ചു കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിക്കേണ്ടത്. ഇപ്രകാരം പറയുകയും വേണം: "അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പ്രവേശിക്കുന്നു. അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പുറത്തു പോവുകയും ചെയ്തു. നമ്മുടെ റബ്ബിൻ്റെ മേൽ നാം ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു."
3- വീട്ടിലേക്ക് കയറിയാൽ ആദ്യം ചെയ്യേണ്ടത് പല്ലുതേക്കലാണ്. ശേഷം വീട്ടുകാർക്ക് സലാം പറയണം.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: അവിടുന്ന് വീട്ടിൽ പ്രവേശിച്ചാൽ പല്ലു തേച്ചു കൊണ്ടായിരുന്നു ആരംഭിച്ചിരുന്നത്.
മലമൂത്ര വിസർജ്ജന മര്യാദകൾ:
ചോദ്യം 17: മലമൂത്ര വിസർജ്ജന മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്.
2- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇപ്രകാരം പറയണം: "അല്ലാഹുവിൻ്റെ നാമത്തിൽ. അല്ലാഹുവേ, ആൺ പിശാചുക്കളുടെയും പെൺ പിശാചുക്കളുടെയും കെടുതികളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു."
3- അല്ലാഹുവിൻ്റെ നാമമുള്ള യാതൊന്നും വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുത്,
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ അവിടുത്തെ മോതിരം ഊരിവെക്കുമായിരുന്നു.
4- വിസർജ്ജനവേളയിൽ മറ സ്വീകരിക്കണം.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) തൻ്റെ ആവശ്യ നിർവഹണത്തിനായി മറ തേടാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ഉയർന്ന സ്ഥലമോ ഈന്തപ്പനകളുടെ കൂട്ടമോ ആയിരുന്നു."
5- വിസർജ്ജനസ്ഥലത്ത് സംസാരിക്കരുത്.
6- ഖിബ്'ലക്ക് നേരെ തിരിഞ്ഞു കൊണ്ടോ, അതിന് എതിർ ദിശയിലേക്ക് ഇരുന്നു കൊണ്ടോ മലമൂത്ര വിസർജ്ജനം നിർവ്വഹിക്കരുത്.
നബി ﷺ പറഞ്ഞു: "ഖിബ്ലക്ക് നേരെ തിരിഞ്ഞുകൊണ്ട് മലമൂത്ര വിസർജ്ജനം നിർവ്വഹിക്കരുത്. മറിച്ച് കിഴക്കു ഭാഗത്തേക്കോ പടിഞ്ഞാറു ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക"
7- വൃത്തികേടുകൾ നീക്കാൻ ഇടതു കൈയ്യാണ് ഉപയോഗപ്പെടുത്തേണ്ടത്. വലതു കൈ അതിനായി ഉപയോഗിക്കരുത്.
- കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "...വലതുകൈ കൊണ്ട് വിസർജനശേഷം ശുചിയാക്കുന്നത് അവിടുന്ന് നമ്മെ വിലക്കിയിരിക്കുന്നു."
8- ജനങ്ങൾ സഞ്ചരിക്കുന്ന വഴികളിലോ അവർ തണൽ കൊള്ളുന്ന സ്ഥലങ്ങളിലോ മലമൂത്ര വിസർജ്ജനം നടത്തരുത്.
- അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "ശാപം ക്ഷണിച്ചുവരുത്തുന്ന രണ്ട് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! എന്തൊക്കെയാണ് ആ കാര്യങ്ങൾ?" അവിടുന്ന് പറഞ്ഞു: "ഒരാൾ ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലോ, അവർ തണൽ കൊള്ളുന്നിടത്തോ മലമൂത്ര വിസർജ്ജനം നടത്തുന്നത്."
9- വിസർജ്ജനത്തിന് ശേഷം കൈകൾ കഴുകുക. ജരീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി-ﷺ-യോടൊപ്പം ആയിരുന്നു. അപ്പോൾ അവിടുന്ന് വിസർജ്ജനസ്ഥലത്തേക്ക് പോയി ആവശ്യം നിർവ്വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: "ജരീർ, ശുദ്ധീകരണത്തിനുള്ള വെള്ളം കൊണ്ടുവരിക." അപ്പോൾ ഞാൻ വെള്ളം കൊണ്ടുവന്നു കൊടുത്തു. ശേഷം അവിടുന്ന് വെള്ളം കൊണ്ട് ഇസ്തിൻജാഅ് ചെയ്യുകയും, തൻ്റെ കൈ കൊണ്ട് ഭൂമിയിൽ ഉരസുകയും ചെയ്തു.
10- വലതു കാൽ വെച്ചു കൊണ്ടാണ് വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തേക്ക് വരേണ്ടത്. 'അല്ലാഹുവേ! നിന്നോട് പൊറുക്കലിനെ തേടുന്നു' എന്ന് പ്രാർത്ഥിക്കുകയും വേണം.
മസ്ജിദിൽ പാലിക്കേണ്ട മര്യാദകൾ:
ചോദ്യം 18: മസ്ജിദിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണ്?
ഉത്തരം: 1- വലതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിലേക്ക് പ്രവേശിക്കേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം: "അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട്. അല്ലാഹുവേ! നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ നീയെനിക്ക് തുറന്നു നൽകേണമേ!"
2- രണ്ട് റക്അത്തുകൾ നിസ്കരിക്കാതെ മസ്ജിദിൽ ഇരിക്കരുത്.
കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നിസ്കരിക്കാതെ അവൻ ഇരിക്കരുത്."
3- നിസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കരുത്. നഷ്ടപ്പെട്ട വസ്തു മസ്ജിദിൽ വെച്ച് അന്വേഷിക്കുകയോ, മസ്ജിദിൽ വെച്ച് വാങ്ങലും വിൽക്കലും നടത്തുകയോ ചെയ്യരുത്. നബി(ﷺ) പറഞ്ഞു: "നിസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവൻ്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)."
അല്ലാഹുവിൻ്റെ റസൂൽ -ﷺ- ൻ്റെ വചനവും: "മസ്ജിദിൽ വെച്ച് ഒരാൾ നഷ്ടപ്പെട്ട ഒരു വസ്തുവിനെക്കുറിച്ച് വിളിച്ചു പറയുന്നത് കേട്ടാൽ, 'അല്ലാഹു നിനക്കത് മടക്കി നൽകാതിരിക്കട്ടെ' എന്ന് അവൻ പറയട്ടെ. കാരണം, മസ്ജിദുകൾ ഇതിനായി നിർമ്മിക്കപ്പെട്ടതല്ല."
നബി (ﷺ) പറഞ്ഞു: "മസ്ജിദിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവനെ നിങ്ങൾ കണ്ടാൽ പറയുക: അല്ലാഹു നിൻ്റെ കച്ചവടം ലാഭത്തിലാക്കാതിരിക്കട്ടെ."
4- മസ്ജിദ് വൃത്തിയായി സൂക്ഷിക്കുക.
- ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു: "ഗോത്രങ്ങളിൽ മസ്ജിദുകൾ നിർമ്മിക്കാനും അവ വൃത്തിയിലും സുഗന്ധത്തിലും കാത്തു സൂക്ഷിക്കാനും നബി -ﷺ- കൽപ്പന നൽകി."
5- ഇടതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിൽ നിന്ന് പുറത്തിറങ്ങേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം: "അല്ലാഹുവേ! നിൻ്റെ ഔദാര്യത്തിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു."
സലാം പറയുന്നതിൻ്റെ മര്യാദകൾ:
ചോദ്യം 19: സലാം പറയുന്നതിൻ്റെ മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- ഒരു മുസ്ലിമിനെ കണ്ടുമുട്ടുമ്പോൾ "അസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു കൊണ്ട് സലാം ആരംഭിക്കണം. സലാം പറയാതെ മറ്റൊന്നും കൊണ്ട് തുടങ്ങരുത്. കൈ കൊണ്ട് മാത്രം ആംഗ്യം കാണിക്കാനും പാടില്ല.
2- സലാം പറയുമ്പോൾ പുഞ്ചിരിയോടെ പറയുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
3- വലതു കൈ കൊണ്ട് ഹസ്തദാനം ചെയ്യുക.
4- എന്നോട് ഒരാൾ അഭിവാദനം അറിയിച്ചാൽ അതിനേക്കാൾ നല്ല രൂപത്തിൽ ഞാൻ തിരിച്ച് അഭിവാദനം അറിയിക്കണം; അതല്ലെങ്കിൽ തത്തുല്യമായതെങ്കിലും പറയണം.
അല്ലാഹു പറഞ്ഞു: "നിങ്ങള്‍ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു." (നിസാഅ്: 86)
5. കാഫിറിനോട് അങ്ങോട്ട് സലാം പറഞ്ഞ് ആരംഭിക്കരുത്; അവർ ഇങ്ങോട്ട് സലാം പറഞ്ഞാൽ 'വഅലയ്കും' എന്ന് മറുപടി നൽകണം.
കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ സലാം അങ്ങോട്ടു പറയരുത്."
6- ചെറിയവർ മുതിർന്നവരോടും, വാഹനത്തിലുള്ളവൻ നടക്കുന്നവനോടും, നടക്കുന്നവൻ ഇരിക്കുന്നവനോടും, കുറച്ചു പേരുള്ള സംഘം കൂടുതൽ പേരുള്ള സംഘത്തോടും സലാം പറയണം. നബി -ﷺ- പറഞ്ഞു: "വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും,ചെറിയ സംഘം വലിയ സംഘത്തിനും (സലാം പറയണം).
7- വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾ ഒഴികെയുള്ള അന്യസ്ത്രീകൾക്ക് ഹസ്തദാനം ചെയ്യാൻ പാടില്ല.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു: 'ഇല്ല, അല്ലാഹുവാണെ സത്യം, അല്ലാഹുവിൻ്റെ ദൂതൻ്റെ കൈകൾ ഒരു സ്ത്രീയുടെ കൈകളുമായും സ്പർശിച്ചിട്ടേയില്ല'
പ്രവേശനത്തിനുള്ള സമ്മതം ചോദിക്കുന്നതിൻ്റെ മര്യാദകൾ:
ചോദ്യം 20: അനുവാദം ചോദിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- ഒരു സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കണം.
2- മൂന്നു തവണയാണ് സമ്മതം ചോദിക്കേണ്ടത്. അതിൽ അധികരിപ്പിക്കാൻ പാടില്ല. അതിന് ശേഷവും കയറാൻ അനുമതി ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുകയാണ് വേണ്ടത്.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിലൊരാൾ മൂന്നു തവണ അനുവാദം ചോദിച്ചിട്ട് അനുമതി ലഭിച്ചില്ലെങ്കിൽ അവൻ തിരിച്ചു പോകട്ടെ."
3- വാതിലിൽ സൗമ്യമായി മുട്ടുക. വാതിലിന് അഭിമുഖമായി നിൽക്കാതെ, അതിൻ്റെ വലതുവശത്തോ ഇടതുവശത്തോ മാറി നിൽക്കുക. അസ്സലാമു അലൈകും എന്ന് പറയുകയും ചെയ്യുക. ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: റസൂൽ -ﷺ- ആരുടെയെങ്കിലും വാതിൽക്കൽ ചെല്ലുമ്പോൾ വാതിലിന് നേരെ അഭിമുഖമായി നിൽക്കുമായിരുന്നില്ല. മറിച്ച്, അതിൻ്റെ വലതു ഭാഗത്തോ ഇടതു ഭാഗത്തോ മാറി നിന്നുകൊണ്ട് «السَّلَامُ عَلَيْكُمْ، السَّلَامُ عَلَيْكُمْ» എന്ന് പറയുമായിരുന്നു.
4- സമ്മതം ചോദിക്കാതെ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്കോ മറ്റു മുറികളിലേക്കോ പ്രവേശിക്കരുത്, പ്രത്യേകിച്ചും ഫജ്റിന് മുൻപും, ളുഹ്റ് സമയത്തെ ഉച്ചയുറക്കിൻ്റെ വേളയിലും, ഇശാ നിസ്കാരത്തിന് ശേഷവും.
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാത നിസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു." [അന്നൂർ:58]
5- ജനങ്ങൾ സ്ഥിരതാമസമില്ലാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അനുവാദം ചോദിക്കേണ്ടതില്ല. കച്ചവട സ്ഥലങ്ങളിലേക്കോ ഹോസ്പിറ്റലിലേക്കോ പ്രവേശിക്കുന്നത് ഉദാഹരണം.
അല്ലാഹു പറഞ്ഞു: "ആള് പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു." [അന്നൂർ:29]
മൃഗങ്ങളോട് അലിവ് കാണി ക്കേണ്ടതിൻ്റെ മര്യാദകൾ:
ചോദ്യം 21: മൃഗങ്ങളോട് അലിവ് കാണിക്കേണ്ടതിൻ്റെ മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- മൃഗത്തിന് ഭക്ഷണവും വെള്ളവും നൽകുക.
നബി (ﷺ) പറഞ്ഞു: സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മൃഗങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!" നബി -ﷺ- പറഞ്ഞു: "പച്ചക്കരളുള്ള ഓരോ ജീവിക്കും (നന്മ ചെയ്യുന്നതിൽ) പ്രതിഫലമുണ്ട്."
- അല്ലാഹുവിൻ്റെ റസൂൽ ﷺ, വയറ് മുതുകുമായി ഒട്ടിപ്പോയ ഒരു ഒട്ടകത്തിനരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: "ഈ മൃഗങ്ങളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക."
2- കാരുണ്യവും ദയയും കാണിക്കണം. അതിന് താങ്ങാൻ കഴിയാത്തത് അതിനെക്കൊണ്ട് വഹിപ്പിക്കരുത്.
- ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: നബി(ﷺ) പറഞ്ഞു: "ഈ ഒട്ടകത്തിൻ്റെ ഉടമസ്ഥൻ ആരാണ്? ആരുടേതാണ് ഈ ഒട്ടകം?" അപ്പോൾ അൻസാരികളിൽപ്പെട്ട ഒരു യുവാവ് മുന്നോട്ട് വന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, അത് എൻ്റേതാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു നിന്നെ ഉടമയാക്കിയ ഈ മൃഗത്തിൻ്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? കാരണം, നീ അതിനെ പട്ടിണിക്കിടുകയും കഠിനമായി പണിയെടുപ്പിക്കുകയും ചെയ്യുന്നുവെന്ന് അത് എന്നോട് പരാതിപ്പെട്ടിരിക്കുന്നു." ഹദീഥിൽ വന്നിട്ടുള്ള 'തുദ്ഇബുഹു' എന്ന പദത്തിൻ്റെ അർഥം; അയാൾ അതിന് താങ്ങാനാകാത്ത ജോലികൾ അതിനെക്കൊണ്ട് ചെയ്യിക്കുന്നു എന്നാണ്.
3- മൃഗങ്ങളെ യാതൊരു തരത്തിലും ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: മുഖത്ത് മുദ്രകുത്തപ്പെട്ട ഒരു കഴുതയുടെ അരികിലൂടെ കടന്നുപോകവേ നബി -ﷺ- പറഞ്ഞു: "മൃഗത്തിൻ്റെ മുഖത്ത് അടയാളം വെക്കുന്നവനെയും, അതിൻ്റെ മുഖത്തടിക്കുന്നവനെയും ഞാൻ ശപിച്ചിരിക്കുന്നു എന്ന വിവരം നിങ്ങൾക്ക് ലഭിച്ചിട്ടില്ലേ?" അപ്രകാരം നബി(ﷺ) അക്കാര്യം വിരോധിച്ചു.
കളിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ:
ചോദ്യം 22: വിനോദങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- അല്ലാഹുവിനെ അനുസരിക്കുകയും അവനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആരാധനകൾ നിർവ്വഹിക്കാനുള്ള ശക്തി സംഭരിക്കുന്നതിന് വേണ്ടിയാണ് കളികളിൽ ഏർപ്പെടുന്നത് എന്ന നിയ്യത്ത് (ഉദ്ദേശ്യം) ഉണ്ടായിരിക്കുക.
2- നിസ്കാര സമയത്ത് കളികൾ പാടില്ല.
അല്ലാഹു പറഞ്ഞു: "എന്നാല്‍ നിസ്കാരക്കാര്ക്കാകുന്നു നാശം. തങ്ങളുടെ നിസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നിസ്കാരക്കാർക്ക്)." (മാഊൻ: 4-5)
3- ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം കളിക്കരുത്.
4- ഔറത്ത് മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളേ കളിക്കുമ്പോൾ ധരിക്കാൻ പാടുള്ളൂ.
5- നിഷിദ്ധമായ കളികളിൽ ഏർപ്പെടാൻ പാടില്ല. മുഖത്ത് അടിക്കുകയോ, ഔറത്ത് വെളിവാവുകയോ ചെയ്യുന്ന കളികൾ പാടില്ല.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിലൊരാൾ തൻ്റെ സഹോദരനുമായി പോരാടുകയാണെങ്കിൽ മുഖം ഒഴിവാക്കട്ടെ."
തമാശകൾ പറയുമ്പോഴുള്ള മര്യാദകൾ:
ചോദ്യം 23: തമാശകൾ പറയുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- തമാശയിൽ പോലും കളവ് പറയരുത്. സത്യമേ പറയാവൂ.
ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ജനങ്ങളെ ചിരിപ്പിക്കുന്നതിനായി സംസാരിക്കുമ്പോൾ കളവു പറയുന്നവർക്ക് നാശം; അവന് നാശം, അവന് നാശം."
2-പരിഹാസമോ കളിയാക്കലോ മറ്റുള്ളവരെ ഉപദ്രവിക്കലോ ഭയപ്പെടുത്തലോ അടങ്ങുന്ന തരത്തിലുള്ള തമാശകൾ പാടില്ല.
നബി(ﷺ) പറഞ്ഞു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്തൽ അനുവദനീയമല്ല.
3- തമാശകൾ അധികരിപ്പിക്കാൻ പാടില്ല.
നബി(ﷺ) പറഞ്ഞു: ധാരാളമായി ചിരിക്കരുത്; കാരണം അധികമായി ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.
തുമ്മുമ്പോൾ പാലിക്കേണ്ട മര്യാദകൾ:
ചോദ്യം 24: തുമ്മുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- തുമ്മുമ്പോൾ കൈ കൊണ്ടോ വസ്ത്രം കൊണ്ടോ ടവ്വൽ കൊണ്ടോ മുഖം പൊത്തുക.
2- തുമ്മിയതിന് ശേഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അൽഹംദുലില്ലാഹ് എന്ന് പറയുക.
3- അത് കേൾക്കുന്ന വ്യക്തി 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ) എന്ന് പറയണം.
അങ്ങനെ പറഞ്ഞാൽ അവനോട് 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹ് ബാലകും' (അല്ലാഹു നിന്നെ നേർമാർഗത്തിലാക്കുകയും നിന്റെ അവസ്ഥ നന്നാക്കിത്തരികയും ചെയ്യുമാറാകട്ടെ) എന്ന് പറയണം.
കോട്ടുവായി ടുമ്പോൾ പാലിക്കേണ്ട മര്യാദകൾ:
ചോദ്യം 25: കോട്ടുവായിടുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- കോട്ടുവായ് പരമാവധി പിടിച്ചു വെക്കാൻ ശ്രമിക്കുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "കോട്ടുവായ് പിശാചിൽ നിന്നുള്ളതാണ്, അതിനാൽ നിങ്ങളിലൊരാൾ കോട്ടുവായ് ഇട്ടാൽ കഴിയുന്നത്ര അതിനെ തടുക്കട്ടെ."
2- ‘ആഹ് ആഹ്’ എന്ന് ശബ്ദമുയർത്താൻ പാടില്ല.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഒരാളും 'ആഹ്, ആഹ്' എന്ന് പറയരുത്; കാരണം നിങ്ങളിലൊരാൾ തൻ്റെ വായ തുറന്നാൽ, തീർച്ചയായും പിശാച് അവനെ നോക്കി ചിരിക്കുന്നതാണ്."
3- വായ കൈ കൊണ്ട് പൊത്തിപ്പിടിക്കുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിലൊരാൾ കോട്ടുവായ് ഇട്ടാൽ തൻ്റെ കൈ കൊണ്ട് വായയുടെ മേൽ പൊത്തിപ്പിടിക്കട്ടെ; തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കുന്നതാണ്."
പ്രാർത്ഥനയുടെ മര്യാദകൾ:
ചോദ്യം 26: പ്രാർത്ഥനയുടെ മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആരംഭിക്കുക.
നബി -ﷺ- യുടെ മേലുള്ള സ്വലാത്ത്.
നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം: "നീ നിസ്കരിച്ച് ഇരുന്നാൽ, അല്ലാഹുവിനെ അവൻ അർഹിക്കുന്ന പ്രകാരം സ്തുതിക്കുകയും, എൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും, ശേഷം അവനോട് പ്രാർത്ഥിക്കുകയും ചെയ്യുക."
3. പ്രാർത്ഥനയിൽ കൈകൾ ഉയർത്തൽ.
അല്ലാഹുവിൻ്റെ തിരുദൂതർ (ﷺ) പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് അങ്ങേയറ്റം ലജ്ജയുള്ളവനും അത്യുദാരനുമാണ്. തൻ്റെ അടിമ അവനിലേക്ക് ഇരുകരങ്ങൾ ഉയർത്തിയാൽ അവ ശൂന്യമായി തിരിച്ചയക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു."
4. തൗബയും കുറ്റം ഏറ്റു സമ്മതിക്കലും.
- മൂസാ -عَلَيْهِ السَّلَامُ- യുടെ പ്രാർത്ഥനയിൽ കാണാം: "അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (ഖസ്വസ്: 16)
5. ഹദീഥിൽ വന്നിട്ടുള്ള 'ഇൽഹാഹ്' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ദുആ അധികരിപ്പിക്കലും ആവർത്തിക്കലുമാണ്.
6- ഉത്തരം കിട്ടാൻ ധൃതി കാണിക്കാതിരിക്കുക.
7. കുറ്റകരമായ കാര്യത്തിനോ, കുടുംബ ബന്ധം വിച്ഛേദിക്കുന്നതിനോ വേണ്ടി പ്രാര്‍ത്ഥിക്കരുത്.
ഹദീഥിൽ നബി (ﷺ) പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസൻ ഒരു തിന്മക്ക് വേണ്ടിയോ കുടുംബ ബന്ധം മുറിക്കുന്നതിനോ അല്ലാതെ പ്രാർത്ഥിക്കുന്നിടത്തോളം അവന് ഉത്തരം നൽകപ്പെടും; അവൻ ധൃതി കൂട്ടുന്നത് വരെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ധൃതികൂട്ടൽ?" നബി -ﷺ- പറഞ്ഞു: "അവർ പറയും: ഞാൻ പ്രാർത്ഥിച്ചു. വീണ്ടും വീണ്ടും പ്രാർത്ഥിച്ചു. എന്നാൽ എനിക്ക് ഉത്തരം നൽകപ്പെടുന്നത് കാണുന്നില്ല. അങ്ങനെ അവൻ മടുപ്പ് കാണിക്കുകയും പ്രാർത്ഥന ഉപേക്ഷിക്കുകയും ചെയ്യും."
8- പതിഞ്ഞ ശബ്ദത്തിൽ പ്രാർത്ഥിക്കുക.
അല്ലാഹു പറഞ്ഞു: "താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക." (അഅ്റാഫ്: 54)
9- മനഃ സാന്നിധ്യത്തോടുകൂടി പ്രാർത്ഥിക്കുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക, ശ്രദ്ധയില്ലാത്തതും അലക്ഷ്യവുമായ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയില്ലെന്ന് നിങ്ങൾ അറിയുകയും ചെയ്യുക."
10- അല്ലാഹുവിനോട് നിഷ്കളങ്കത പുലർത്തുകയും, പ്രയാസത്തിലും സുഖത്തിലും അവനോട് മാത്രം ചോദിക്കുകയും ചെയ്യുക.
അല്ലാഹു പറഞ്ഞു: "മസ്ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും." [സൂറത്തുൽ ജിന്ന്:18]
11. വിശിഷ്ടമായ അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് തവസ്സുൽ ചെയ്യൽ.
അല്ലാഹു പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക." (അഅ്റാഫ്: 54)
12. ഖിബ്ലക്ക് നേരെ തിരിയുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "അവിടുന്ന് ഖിബ്ലക്ക് നേരെ തിരിഞ്ഞ്, തൻ്റെ കൈകൾ നീട്ടിക്കൊണ്ട് റബ്ബിനോട് വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു; തൻ്റെ മേൽ തട്ടം ചുമലുകളിൽ നിന്ന് താഴെ വീഴുന്നതുവരെ."
13- ഭക്ഷണവും വസ്ത്രവും വിശുദ്ധമാക്കുക. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടി പുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ റബ്ബേ! എൻ്റെ റബ്ബേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധത്തിൽ മുങ്ങി കുളിച്ചിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?
ഖുർആൻ പാരായണത്തിൻ്റെ മര്യാദകൾ:
ചോദ്യം 27: ഖുർആൻ പാരായണത്തിൻ്റെ മര്യാദകൾ ഏതെല്ലാമാണ്?
ഉത്തരം: 1- വുദൂഅ് എടുത്ത ശേഷം ശുദ്ധിയുള്ള അവസ്ഥയിലാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്.
2- മര്യാദയോടും ഗാംഭീര്യത്തോടും കൂടിയാണ് ഖുർആൻ പാരായണം ചെയ്യാനായി ഇരിക്കേണ്ടത്.
3- ഖുർആൻ പാരായണം തുടങ്ങുന്നതിന് മുൻപ് أعوذ بِاللّٰهِ مِنَ الشَّيْطَانِ الرَّجِيم എന്ന് ചൊല്ലണം. അല്ലാഹു പറഞ്ഞു: "നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക." (നഹ്ൽ: 97)
4- ഖുർആനിൻ്റെ അർത്ഥത്തെ കുറിച്ചും ഉദ്ദേശ്യത്തെ കുറിച്ചും ചിന്തിക്കണം. അല്ലാഹു പറഞ്ഞു: "അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല് പൂട്ടുകളിട്ടിരിക്കയാണോ?" [മുഹമ്മദ്:24]
*******
സൽസ്വഭാവം.
സ്വഭാവ മര്യാദകൾ.
അഖ്ലാക്വ്: നന്മയും തിന്മയും എന്തെന്ന് തിരിച്ചറിയുകയും, അല്ലാഹുവിനോടും അവൻ്റെ സൃഷ്ടികളോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന വിജ്ഞാനമാണ് അഖ്ലാക്വ് എന്നറിയപ്പെടുന്നത്.
ചോ 1: സൽസ്വഭാവത്തിൻ്റെ ശ്രേഷ്ഠത എന്താണ്?
ഉത്തരം: നബി -ﷺ- പറഞ്ഞിരിക്കുന്നു: "മുഅ്മിനീങ്ങളിൽ പൂർണ്ണ ഈമാനുള്ളവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."
ചോദ്യം 2: എന്തിനാണ് നാം ഇസ്ലാമിക സ്വഭാവമര്യാദകൾ പാലിക്കുന്നത്?
ഉത്തരം: 1- കാരണം നല്ല സ്വഭാവഗുണങ്ങൾ പാലിക്കുന്നത് അല്ലാഹുവിൻ്റെ സ്നേഹം ലഭിക്കാൻ കാരണമാകും.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "അല്ലാഹുവിൻ്റെ അടിമകളിൽ വെച്ച് അവന് ഏറ്റവും പ്രിയപ്പെട്ടവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു."
2- മറ്റുള്ളവർ നമ്മെ സ്നേഹിക്കാനും അത് കാരണമാകും.
3- അല്ലാഹുവിൻ്റെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്ന കാര്യം നല്ല സ്വഭാവമാണ്.
നബി (ﷺ) പറഞ്ഞു: "അന്ത്യനാളിൽ തുലാസിൽ ഏറ്റവും കനം തൂങ്ങുന്ന ഒന്നാണ് സൽസ്വഭാവം."
4- സൽസ്വഭാവത്തിനുള്ള പ്രതിഫലം ഇരട്ടിയിരട്ടിയായി നൽകപ്പെടുന്നതാണ്.
നബി (ﷺ) പറഞ്ഞു: "തീർച്ചയായും ഒരു മുഅ്മിനിന് തൻ്റെ സൽസ്വഭാവം കൊണ്ട് രാത്രി നിന്ന് നിസ്കരിക്കുന്നവൻ്റെയും പകൽ നോമ്പനുഷ്ഠിക്കുന്നവൻ്റെയും പദവികൾ കരസ്ഥമാക്കാൻ കഴിയും."
5- ഈമാനിൻ്റെ പൂർണ്ണതയുടെ അടയാളമാണ് സൽസ്വഭാവം.
ചോദ്യം 3: എവിടെ നിന്നാണ് നല്ല സ്വഭാവങ്ങൾ പഠിക്കാൻ കഴിയുക?
ഉത്തരം: - വിശുദ്ധ ഖുർആനിൽ നിന്ന്. അല്ലാഹു പറഞ്ഞിരിക്കുന്നു: "തീർച്ചയായും ഈ ഖുർആൻ ഏറ്റവും നേരായതിലേക്ക് വഴികാട്ടുന്നു." (ഇസ്റാഅ്: 9)
നബി -ﷺ- യുടെ സുന്നത്തിൽ നിന്നും നല്ല സ്വഭാവങ്ങൾ പഠിക്കാൻ കഴിയും. അവിടുന്ന് പറഞ്ഞു: "നല്ല സ്വഭാവഗുണങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടത്."
ചോദ്യം 4: എന്താണ് 'ഇഹ്സാൻ' എന്ന സ്വഭാവം? അതിൻ്റെ രൂപങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: എല്ലാ സന്ദർഭത്തിലും അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കലാണ് ഇഹ്സാൻ. അതോടൊപ്പം ചുറ്റുപാടുമുള്ള മനുഷ്യർക്കും ജീവജാലങ്ങൾക്കും നന്മകൾ ചെയ്യലുമാണ്.
നബി ﷺ പറഞ്ഞിരിക്കുന്നു: "അല്ലാഹു എല്ലാ കാര്യത്തിലും ഇഹ്സാൻ നിശ്ചയിച്ചിരിക്കുന്നു."
ഇഹ്സാനിൻ്റെ ചില രൂപങ്ങൾ താഴെ പറയാം:
- അല്ലാഹുവിനുള്ള ആരാധനയിൽ പാലിക്കേണ്ട ഇഹ്സാൻ; അവനുള്ള ആരാധനകൾ അവന് മാത്രം നിഷ്കളങ്കമായി നിർവ്വഹിക്കലാണ് അത് കൊണ്ടുള്ള ഉദ്ദേശ്യം.
- മാതാപിതാക്കളോടുള്ള ഇഹ്സാൻ; അവരോട് നല്ല വാക്കുകൾ പറയലും, നല്ല നിലയിൽ വർത്തിക്കലും അതിൽ പെടുന്നു.
- കുടുംബക്കാരോടും അടുത്ത ബന്ധമുള്ളവരോ ടുമുള്ള ഇഹ്സാൻ.
- അയൽവാസിയോട്...
- അനാഥരോടും ദരിദ്രരോടും...
- നിന്നോട് അതിക്രമം പ്രവർത്തിച്ചവരോട്...
- തർക്കത്തിലും സംവാദത്തിലും പാലിക്കേണ്ട ഇഹ്സാൻ.
- സംസാരത്തിൽ പാലിക്കേണ്ട ഇഹ്സാൻ.
- മൃഗങ്ങളോട്...
ചോദ്യം 5: ഇഹ്സാനിൻ്റെ വിരുദ്ധ സ്വഭാവം ഏതാണ്?
ഉത്തരം: ഇഹ്സാൻ എന്നാൽ എല്ലാ കാര്യവും ഏറ്റവും നന്നാക്കലാണെങ്കിൽ അതിൻ്റെ വിപരീതം കാര്യങ്ങൾ മോശമാക്കലാണ്.
അല്ലാഹുവിനോടുള്ള ആരാധനയിൽ പങ്കുചേർക്കുക എന്നത് അതിൽ പെടും.
- മാതാപിതാക്കളെ ദ്രോഹിക്കൽ...
- കുടുംബബന്ധം മുറിക്കൽ.
- അയൽവാസിയെ ഉപദ്രവിക്കൽ
- ദരിദ്രരോടും പാവപ്പെട്ടവരോടും നന്മ ചെയ്യുന്നത് ഉപേക്ഷിക്കൽ... ഇതു പോലെ എല്ലാ മോശം വാക്കുകളും പ്രവൃത്തികളും ഇഹ്സാനിന് വിരുദ്ധമാണ്.
ചോദ്യം 6: വിശ്വസ്തത (അമാനത്ത്) എന്ന സ്വഭാവം എങ്ങനെയാണ്? അതിൻ്റെ രൂപങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: 1- അല്ലാഹുവിനോടുള്ള കടമകൾ നിറവേറ്റുന്നതിൽ വിശ്വസ്തത പുലർത്തൽ.
2- അല്ലാഹു നമ്മുടെ മേൽ നിർബന്ധമാക്കിയ ആരാധനാകർമ്മങ്ങളായ നിസ്കാരവും സകാത്തും നോമ്പും ഹജ്ജും മറ്റുമെല്ലാം നിർവ്വഹിക്കുന്നതിൽ വിശ്വസ്തത പാലിക്കണം.
3- മനുഷ്യരോടുള്ള ബാധ്യതകളിൽ വിശ്വസ്തത പുലർത്തണം.
- ജനങ്ങളുടെ അഭിമാനം കാത്തുസൂക്ഷിക്കൽ.
- അവരുടെ സമ്പത്തിൽ വിശ്വസ്തത കാത്തുസൂക്ഷിക്കൽ.
- അവരുടെ ജീവൻ്റെ കാര്യത്തിൽ വിശ്വസ്തത ഉണ്ടാവൽ.
- അവരുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുക; ജനങ്ങൾ നിന്നെ വിശ്വസിച്ചേൽപ്പിച്ച ഏതൊരു കാര്യത്തിലും വിശ്വസ്തത പുലർത്തുക.
വിജയികളായ മനുഷ്യരുടെ വിശേഷണങ്ങൾ വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: "തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരുമാണ് (വിശ്വാസികൾ)". (മുഅ്മിനൂൻ: 8)
ചോദ്യം 7: അമാനത്തിൻ്റെ വിരുദ്ധ സ്വഭാവം ഏതാണ്?
ഉത്തരം: വഞ്ചനയാണത്. അല്ലാഹുവിനോടുള്ള ബാധ്യതകളിലും ജനങ്ങളോടുള്ള ബാധ്യതകളിലും ഇത് സംഭവിക്കാം.
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്." (അൻഫാൽ: 38)
നബി -ﷺ- പറഞ്ഞു: "കപടവിശ്വാസിയായ മുനാഫിഖിൻ്റെ സ്വഭാവം മൂന്നാണ്." അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: "അവൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ടാൽ വഞ്ചിക്കും."
ചോദ്യം 8: സത്യസന്ധത എന്ന സൽസ്വഭാവത്തെ കുറിച്ച് വിവരിക്കുക.
ഉത്തരം: യാഥാർത്ഥ്യത്തോട് യോജിക്കുന്ന സംസാരമാണ് സത്യം. അതല്ലെങ്കിൽ, എല്ലാ കാര്യവും എങ്ങനെയാണോ അതു പോലെത്തന്നെ പറയുക.
അതിൻ്റെ ചില രൂപങ്ങൾ താഴെ പറയാം:
- ജനങ്ങളോടുള്ള സംസാരത്തിൽ സത്യം പറയുക.
- വാഗ്ദാനം നൽകിയാൽ അത് പാലിക്കുക.
- എല്ലാ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത പാലിക്കുക.
നബി -ﷺ- പറഞ്ഞു: "തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും. തീർച്ചയായും നന്മ സ്വർഗത്തിലേക്ക് നയിക്കും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അങ്ങനെ സ്വിദ്ദീഖ് (അതീവ സത്യസന്ധൻ) ആയിത്തീരുകയും ചെയ്യുന്നതാണ്."
ചോദ്യം 9: സത്യസന്ധതയുടെ വിപരീതം എന്താണ്?
ഉത്തരം: യാഥാർത്ഥ്യത്തിന് വിരുദ്ധമായത് പറയലാണ് കളവ്. ജനങ്ങളോട് കളവ് പറയുന്നതും, വാഗ്ദാനങ്ങൾ ലംഘിക്കുന്നതും, കള്ളസാക്ഷ്യം പറയുന്നതുമെല്ലാം കളവിൽ പെട്ടതാണ്.
നബി -ﷺ- പറഞ്ഞു: "കപടവിശ്വാസിയായ മുനാഫിഖിൻ്റെ സ്വഭാവം മൂന്നാണ്." അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: "സംസാരിച്ചാൽ അവൻ കളവ് പറയും. വാഗ്ദാനം നൽകിയാൽ അവൻ ലംഘിക്കും."
ചോദ്യം 10: ക്ഷമയുടെ തരങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: - അല്ലാഹുവിനെ അനുസരിക്കുന്നതിൽ വേണ്ട ക്ഷമ.
- തിന്മയിൽ നിന്ന് വിട്ടുനിൽക്കാൻ വേണ്ട ക്ഷമ.
- പ്രയാസകരമായ വിധിയിൽ ക്ഷമ കൈക്കൊള്ളുകയും;.എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക.
അല്ലാഹു പറഞ്ഞു: "അല്ലാഹു ക്ഷമാശീലരെ സ്നേഹിക്കുന്നു." (ആലു ഇംറാൻ: 85)
നബി -ﷺ- പറഞ്ഞു: "മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."
ചോദ്യം 11: ക്ഷമയോട് വിരുദ്ധമാകുന്ന കാര്യം എന്താണ്?
ഉത്തരം: അല്ലാഹുവിനെ അനുസരിക്കുന്നതിലോ, അവൻ വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലോ ക്ഷമ കൈവെടിയുന്നതും, അല്ലാഹുവിൻ്റെ വിധിയിൽ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ അക്ഷമ കാണിക്കുന്നതും ക്ഷമയുടെ നേർവിപരീതമാണ്.
അതിൻ്റെ രൂപങ്ങളിൽ പെട്ടതാണ്:
- മരണം ആഗ്രഹിക്കൽ.
നബി (ﷺ) പറഞ്ഞു: "തനിക്ക് ബാധിച്ച ദുരിതത്തിൻ്റെ പേരിൽ നിങ്ങളിലൊരാളും മരണത്തെ ആഗ്രഹിക്കരുത്. ഇനി അനിവാര്യമായും അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ജീവിതം എത്രയാണോ എനിക്ക് ഉത്തമം, അത്രയും നീ എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് ഉത്തമമെങ്കിൽ നീ എന്നെ മരിപ്പിക്കേണമേ'."
- കവിളത്തടിക്കൽ.
- വസ്ത്രം വലിച്ചു കീറൽ.
- മുടി പരത്തിയിടൽ.
- സ്വന്തത്തിനെതിരെ നാശത്തിനായി പ്രാർത്ഥിക്കൽ.
നബി(ﷺ) പറഞ്ഞു: "കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല."
നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലുപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."
ചോദ്യം 12: സഹകരണം എന്ന സൽസ്വഭാവത്തെ കുറിച്ച് വിവരിക്കുക.
ഉത്തരം: സത്യത്തിനു വേണ്ടിയും നന്മകൾക്ക് വേണ്ടിയും മനുഷ്യർ പരസ്പരം സഹകരിക്കണം.
സഹകരണത്തിന്റെ രൂപങ്ങൾ:
- മനുഷ്യരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.
- അതിക്രമിയുടെ കയ്യിൽ നിന്ന് അന്യായമായി നേടിയത് തിരിച്ചെടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.
- മനുഷ്യരുടെ ആവശ്യങ്ങളും ദരിദ്രരുടെ പ്രയാസങ്ങളും നീക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.
- എല്ലാ നന്മകളിലും പുലർത്തേണ്ട പരസ്പര സഹകരണം.
- തിന്മകളിലും ഉപദ്രവങ്ങളിലും ശത്രുതയിലും പരസ്പരം സഹകരണം നടത്താതിരിക്കൽ.
അല്ലാഹു പറഞ്ഞു: "പുണ്യത്തിലും ധര്‍മ്മ നിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." (മാഇദ: 104)
നബി -ﷺ- പറഞ്ഞു: "ഒരു മുഅ്മിനും മറ്റൊരു മുഅ്മിനുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്; അവ പരസ്പരം ബലം പകരുന്നു."
നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനെ അക്രമിക്കുകയോ അവനെ (ശത്രുവിൻ്റെ കയ്യിൽ) വിട്ടുകളയുകയോ ഇല്ല. ആരെങ്കിലും തൻ്റെ സഹോദരൻ്റെ ആവശ്യം നിർവ്വഹിക്കുന്നെങ്കിൽ അല്ലാഹു അവൻ്റെ ആവശ്യം നിറവേറ്റുന്നതായിരിക്കും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ പ്രയാസം നീക്കിക്കൊടുത്താൽ അല്ലാഹു അവൻ്റെ അന്ത്യനാളിലെ പ്രയാസം എടുത്തു നീക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ തിന്മകൾ മറച്ചു പിടിച്ചാൽ അല്ലാഹു അന്ത്യനാളിൽ (അവൻ്റെ തിന്മകളെ) മറച്ചു പിടിക്കുന്നതാണ്."
ചോദ്യം 13: ലജ്ജ എന്ന സ്വഭാവം കൊണ്ട് ഉദ്ദേശ്യം എന്താണ്?
ഉത്തരം: 1- അല്ലാഹുവിനോട് ലജ്ജ പാലിക്കൽ; അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിനക്ക് ലജ്ജയുണ്ടായിരിക്കണം.
2- ജനങ്ങളോടുള്ള ലജ്ജ; വൃത്തികെട്ട സംസാരങ്ങൾ ഉപേക്ഷിക്കലും, മോശത്തരങ്ങൾ പറയാതിരിക്കലും, ഔറത്ത് വെളിവാക്കാതെ സൂക്ഷിക്കലുമെല്ലാം അതിൻ്റെ ഭാഗമാണ്.
അല്ലാഹുവിൻറെ തിരുദൂതർ (ﷺ) പറഞ്ഞു: "ഈമാൻ എഴുപതിൽ പരം ശാഖയാകുന്നു. അതിൽ ഏറ്റവും ഉന്നതമായത് ലാ ഇലാഹ ഇല്ലല്ലാഹു എന്നതും ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യലുമാകുന്നു. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാകുന്നു."
ചോദ്യം 14: കാരുണ്യം ഏതൊക്കെ രൂപങ്ങളിലുണ്ട്?
ഉത്തരം: - പ്രായത്തിൽ മുതിർന്നവരോട് കരുണ കാണിക്കുകയും അവരെ ആദരിക്കുകയും വേണം.
- ചെറിയ പ്രായത്തിലുള്ളവരോടും കുട്ടികളോടും കരുണ കാണിക്കണം. നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കരുണ കാണിക്കാത്തവനും നമ്മിൽ പെട്ടവനല്ല.'
- ദരിദ്രരോടും പാവപ്പെട്ടവരോടും ആവശ്യക്കാരായ ജനങ്ങളോടും കരുണ കാണിക്കണം.
- മൃഗങ്ങളോട് കരുണ കാണിക്കണം; അവർക്ക് ഭക്ഷണം നൽകുകയും അവരെ ഉപദ്രവിക്കാതിരിക്കുകയും വേണം.
നബി -ﷺ- പറഞ്ഞതു പോലെ: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുസ്ലിംകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."
ചോദ്യം 13: സ്നേഹം ഏതൊക്കെ രൂപത്തിലുണ്ട്?
ഉത്തരം: ഒന്നാമതായി അല്ലാഹുവിനെ സ്നേഹിക്കണം.
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ." (ബഖറ: 285)
- അല്ലാഹുവിൻ്റെ റസൂൽ (ﷺ) യെ സ്നേഹിക്കണം.
നബി ﷺ പറഞ്ഞിരിക്കുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! നിങ്ങളിലൊരാളും തൻ്റെ മാതാപിതാക്കളേക്കാളും തൻ്റെ മക്കളേക്കാളും എന്നെ സ്നേഹിക്കുന്നതു വരെ ഈമാനുള്ളവരാകുകയില്ല."
- മുഅ്മിനീങ്ങളെ സ്നേഹിക്കുക; നിനക്ക് നന്മ ആഗ്രഹിക്കുന്നതു പോലെ നീ അവർക്കും നന്മ ആഗ്രഹിക്കുക.
നബി -ﷺ- പറഞ്ഞു: "താൻ ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും പൂർണ മുഅ്മിനാവുകയില്ല."
ചോദ്യം 16: മുഖപ്രസന്നത എന്ന സ്വഭാവം കൊണ്ട് ഉദ്ദേശ്യം എന്താണ്?
ഉത്തരം: മുഖം എപ്പോഴും പ്രസന്നമായിരിക്കണം; സന്തോഷവും പുഞ്ചിരിയും അനുകമ്പയും ജനങ്ങളെ കാണുമ്പോഴുള്ള ആഹ്ളാദവും കാത്തുസൂക്ഷിക്കുമ്പോൾ മുഖം പ്രസന്നമാകും.
എന്നാൽ മുഖം ചുളിക്കുകയോ ജനങ്ങൾ അകന്നു പോകുന്ന തരത്തിൽ മുഖത്ത് നീരസം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഈ സ്വഭാവത്തിൻ്റെ നേർവിപരീതമാണ്.
സൽസ്വഭാവങ്ങൾ പഠിപ്പിക്കുന്ന അനേകം ഹദീഥുകളുണ്ട്. അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറഞ്ഞു: "നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "നിൻ്റെ സഹോദരൻ്റെ മുഖത്ത് നോക്കി നീ പുഞ്ചിരിക്കുക എന്നത് ഒരു ദാനധർമ്മമാണ്."
ചോദ്യം 17: അസൂയ എന്ന ദുസ്വഭാവം എങ്ങനെയാണ് ഒഴിവാക്കുക?
ഉത്തരം: അസൂയയെന്നാൽ മറ്റൊരാളുടെ നന്മകൾ നഷ്ടപ്പെട്ടു കാണാനുള്ള ആഗ്രഹമോ, അവന് നന്മ ലഭിക്കുന്നത് കാണുമ്പോഴുള്ള അനിഷ്ടമോ ആണ്.
അല്ലാഹു പറഞ്ഞു: {അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും (ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു).} (ഫലഖ്: 5)
അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം വെറുപ്പ് കാണിക്കുകയോ, പരസ്പരം അസൂയ കാണിക്കുകയോ, പരസ്പരം കണ്ടാൽ തിരിഞ്ഞു കളയുകയോ ചെയ്യരുത്. ഏകോദര സഹോദരങ്ങളെന്നോണം, അല്ലാഹുവിൻ്റെ അടിമകളായി നിങ്ങൾ മാറുക."
ചോദ്യം 18: പരിഹാസം എന്ന ദുസ്വഭാവം എങ്ങനെയാണ്?
ഉത്തരം: നിൻ്റെ സഹോദരനായ മുസ്ലിമിനെ കളിയാക്കുകയോ ഇകഴ്ത്തി കാണിക്കുകയോ ചെയ്യുന്നത് പരിഹാസമാണ്. അതൊരിക്കലും അനുവദനീയമല്ല.
അല്ലാഹു അക്കാര്യം വിലക്കി കൊണ്ട് പറഞ്ഞു: "സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍." (ഹുജുറാത്: 11)
ചോദ്യം 19: എന്താണ് വിനയം?
ഉത്തരം: മറ്റു ജനങ്ങളേക്കാൾ തനിക്ക് എന്തെങ്കിലും ഔന്നി ത്യമുണ്ടെന്ന് ഒരാൾ ധരിക്കാതിരിക്കലാണ് വിനയം. ജനങ്ങളെ അവൻ തരംതാഴ്ത്തി കാണുകയോ, സത്യത്തെ നിരസിക്കുകയോ ചെയ്യുകയില്ല.
അല്ലാഹു പറഞ്ഞു: "ഭൂമിയിലൂടെ താഴ്മയോടെ നടക്കുന്നവരാണ് റഹ്മാനായ അല്ലാഹുവിൻ്റെ ദാസന്മാർ." (ഫുർഖാൻ: 63), അതായത്, അവർ വിനയമുള്ളവരായിരിക്കും.
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ അല്ലാഹുവിന് വേണ്ടി വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."
ചോദ്യം 20: നിഷിദ്ധമായ അഹങ്കാരം എന്ന ദുസ്വഭാവത്തിൻ്റെ രൂപങ്ങൾ പറയുക.
ഉത്തരം: 1- സത്യത്തിനെതിരിൽ അഹങ്കാരം നടിക്കൽ. സത്യത്തെ തിരസ്കരിക്കലും അതിനെ സ്വീകരിക്കാതിരിക്കലും ഈ പറഞ്ഞതിൽ പെടും.
2. ജനങ്ങളോടുള്ള അഹങ്കാരം: അവരെ നിസ്സാരമായി കാണലും പുച്ഛിക്കലുമാണ്.
നബി -ﷺ- പറഞ്ഞു: "ഹൃദയത്തിൽ തരിമ്പു പോലും അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല." അപ്പോൾ ഒരാൾ പറഞ്ഞു: "ചിലർ തൻ്റെ വസ്ത്രവും ചെരുപ്പും നല്ലതായിരിക്കാൻ ആഗ്രഹിക്കാറുണ്ടല്ലോ?" നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരമെന്നാൽ സത്യത്തെ തിരസ്കരിക്കലും ജനങ്ങളെ തരംതാഴ്ത്തലുമാണ്."
- സത്യത്തെ തിരസ്കരിക്കൽ എന്നാൽ അതിനെ തള്ളിക്കളയലാണ്.
- ജനങ്ങളെ ഇകഴ്ത്തുക എന്നാൽ അവരെ തരംതാഴ്ന്നവരായി കാണലാണ്.
- നല്ല വസ്ത്രമോ നല്ല ചെരുപ്പോ ധരിക്കുന്നത് ഒരിക്കലും അഹങ്കാരത്തിൻ്റെ പരിധിയിൽ പെടില്ല.
ചോദ്യം 21: നിഷിദ്ധമാക്കപ്പെട്ട വഞ്ചനയുടെ ചില ഇനങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: കച്ചവടത്തിലും കൊടുക്കൽ വാങ്ങലുകളിലും വഞ്ചന സംഭവിക്കാം. വിൽക്കുന്ന വസ്തുവിൻ്റെ ന്യൂനത പറയാതിരിക്കുക എന്നത് ഉദാഹരണം.
- പഠിക്കുന്ന കാര്യത്തിലും ചിലർ വഞ്ചന കാണിക്കും; ഉദാഹരണത്തിന് പരീക്ഷകളിൽ കോപ്പിയടിക്കുക എന്നത് വഞ്ചനയാണ്.
- സംസാരത്തിലുള്ള വഞ്ചനക്ക് ഉദാഹരണമാണ് കള്ളസാക്ഷ്യവും കളവു പറയലും.
- നീ പറയുന്നത് പാലിക്കാതിരിക്കുകയും, ജനങ്ങളോട് ചെയ്ത കരാറുകൾ ലംഘിക്കലും അതിൻ്റെ മറ്റു രൂപങ്ങളിൽ പെടും.
വഞ്ചനയെ വിരോധിക്കുന്ന വിഷയത്തിൽ: നബി -ﷺ- ഭക്ഷണം കൂട്ടിയിട്ടു വിൽക്കുന്ന ഒരാൾക്ക് അരികിലൂടെ നടന്നു പോയി. തൻ്റെ കൈ അതിൻ്റെ ഉള്ളിലേക്ക് അവിടുന്ന് പ്രവേശിപ്പിച്ചപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് തട്ടി. അവിടുന്ന് പറഞ്ഞു: "ഭക്ഷണത്തിൻ്റെ ഉടമസ്ഥരേ! ഇതെന്താണ്?!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അത് മഴവെള്ളം തട്ടിയതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നിനക്കത് മുകളിൽ വെച്ചുകൂടായിരുന്നോ?! ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല."
ഹദീഥിൽ വന്ന ''الصُّبْرَة എന്ന പദത്തിന്റെ അർത്ഥം കൂട്ടിയിട്ട ഭക്ഷണസാധനം എന്നാണ്.
ചോദ്യം 22: എന്താണ് ഗീബത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം?
ഉത്തരം: നിൻ്റെ സഹോദരനായ മുസ്ലിമിനെ അവൻ്റെ അഭാവത്തിൽ അവന് ഇഷ്ടപ്പെടാത്തത് പറയലാണ്.
അല്ലാഹു പറഞ്ഞു: "നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്. തന്റെ സഹോദരന് മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ഹുജുറാത്: 12)
ചോദ്യം 23: എന്താണ് ഏഷണി?
ഉത്തരം: ജനങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ സംസാരം അങ്ങോട്ടുമിങ്ങോട്ടും എത്തിച്ചു കൊടുക്കലാണ് നമീമത്ത്.
നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഏഷണിയുമായി നടക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
ചോദ്യം 24: എന്താണ് അലസത?
ഉത്തരം: നന്മകളും തൻ്റെ മേൽ നിർബന്ധമായ ബാധ്യതകളും ചെയ്യാനുള്ള താൽപ്പര്യക്കുറവിനാണ് അലസത എന്ന് പറയുക.
അല്ലാഹു നിർബന്ധമാക്കിയ കർമ്മങ്ങൾ ചെയ്യാനുള്ള മടി അതിൽ പെട്ടതാണ്.
അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും കപട വിശ്വാസികള്‍ അല്ലാഹുവെ കബളിപ്പിക്കാൻ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്. അവര്‍ നിസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ." (നിസാഅ്: 142)
അതിനാൽ മടി ഉപേക്ഷിക്കുകയും ചടഞ്ഞിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടവനാണ് ഓരോ മുസ്ലിമും. പ്രവർത്തിക്കാനും അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങൾ ചെയ്യാൻ ഉന്മേഷത്തോടെ പരിശ്രമിക്കാനും ഈ ജീവിതത്തിൽ നമുക്ക് സാധിക്കണം.
ചോദ്യം 25: ദേഷ്യത്തിൻ്റെ ഇനങ്ങൾ ഏതെല്ലാം?
ഉത്തരം: 1- ദേഷ്യം ചിലപ്പോൾ നല്ലതാണ്; അല്ലാഹുവിന് വേണ്ടി ദേഷ്യപ്പെടുക എന്നത് അതിൽ പെട്ടതാണ്. അല്ലാഹുവിനെ നിഷേധിക്കുന്നവരോ കപടവിശ്വാസികളോ മറ്റോ ഇസ്ലാമിക വിധിവിലക്കുകൾ ധിക്കരിക്കുമ്പോഴുണ്ടാകുന്ന ദേഷ്യം ഉദാഹരണം.
2- ദേഷ്യം വെറുക്കപ്പെട്ടതാകുന്ന സമയവുമുണ്ട്; ഒരാൾക്ക് അനുയോജ്യമല്ലാത്ത വാക്കുകൾ പറയാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദേഷ്യം അതിൽ പെടുന്നതാണ്.
അല്ലാഹുവിന് ഇഷ്ടമില്ലാത്ത തരത്തിൽ ദേഷ്യം പിടിക്കുന്നത് ഒഴിവാക്കാനുള്ള വഴി ഇതാണ്:
- വുദൂഅ് ചെയ്യുക.
- ദേഷ്യം വരുമ്പോൾ നിൽക്കുകയാണെങ്കിൽ ഇരിക്കുക; ഇരിക്കുകയാണെങ്കിൽ കിടക്കുക.
- നബി (ﷺ) യുടെ ഉപദേശം ഓർക്കുക; അവിടുന്ന് പറഞ്ഞു: "നീ ദേഷ്യപ്പെടരുത്."
- ദേഷ്യത്തിൻ്റെ സന്ദർഭത്തിൽ ശരീരം കൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കുക.
- ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുക.
- മൗനം അവലംബിക്കുക.
ചോദ്യം 26: എന്താണ് ചാരപ്പണി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?
ഉത്തരം: ജനങ്ങളുടെ രഹസ്യങ്ങൾ തപ്പിനടക്കുകയും അവർ മറച്ചു വെക്കാൻ ആഗ്രഹിക്കുന്നത് കണ്ടെത്താൻ ശ്രമിക്കലും പ്രചരിപ്പിക്കലും ചാരപ്പണിയിൽ പെടും.
നിഷിദ്ധമായ ചാരപ്പണിയുടെ രൂപത്തിൽ പെട്ടതാണ്:
- ജനങ്ങളുടെ രഹസ്യങ്ങളിലേക്ക് -അവരുടെ വീടുകൾക്കു ള്ളിലേക്ക്-എത്തിനോക്കുക എന്നത്.
- ഒരു കൂട്ടരുടെ സംസാരം അവർ അറിയാതെ കേൾക്കാൻ ശ്രമിക്കുക എന്നത്.
അല്ലാഹു പറഞ്ഞു: "നിങ്ങൾ ചാരപ്പണി നടത്തരുത്." (ഹുജുറാത്: 12)
ചോദ്യം 27: ധൂർത്ത്, പിശുക്ക്, ഉദാരത എന്നീ സ്വഭാവങ്ങളെ കുറിച്ച് വിവരിക്കുക.
ഉത്തരം: അനാവശ്യമായി പണം ചെലവഴിക്കുന്നതിന് ധൂർത്ത് എന്ന് പറയും. പിശുക്ക് അതിന് നേർവിപരീതമാണ്. ചെലവാക്കേണ്ട കാര്യങ്ങളിൽ വരെ പണം ചെലവഴിക്കാതെ പിടിച്ചു വെക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം.
ഈ പറഞ്ഞതിന് രണ്ടിനും ഇടയിലാണ് മദ്ധ്യമ നിലപാട്. അതിനാണ് ഉദാരത എന്ന് പറയുക.
അല്ലാഹു പറഞ്ഞു: "ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍." (ഫുർഖാൻ: 67)
ചോദ്യം 28: ധീരതയും ഭീരുത്വവും എങ്ങനെ വിവരിക്കാം?
ഉത്തരം: ഭയപ്പെടാൻ പാടില്ലാത്ത കാര്യങ്ങളെ വരെ ഭയപ്പെടുന്നതാണ് ഭീരുത്വം.
സത്യം തുറന്നു പറയാനും, തിന്മകളെ എതിർക്കാനുമുള്ള ഭയം ഉദാഹരണം.
ധീരതയെന്നാൽ സത്യത്തിന് വേണ്ടി മുന്നോട്ടു കുതിക്കലാണ്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനും, ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും പ്രതിരോധിക്കുന്നതിനും വേണ്ടി നിലകൊള്ളുന്നത് ഉദാഹരണം.
നബി -ﷺ- യുടെ പ്രാർത്ഥനയിൽ ഇപ്രകാരം വന്നിട്ടുണ്ട്: "അല്ലാഹുവേ! ഞാൻ നിന്നോട് ഭീരുത്വത്തിൽ നിന്ന് രക്ഷതേടുന്നു."
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനേക്കാൾ ഉൽകൃഷ്ടനും അല്ലാഹുവിന് പ്രിയങ്കരനും. എല്ലാ മുഅ്മിനിലും നന്മയുണ്ട്."
ചോദ്യം 29: നാവു കൊണ്ടുള്ള നിഷിദ്ധമായ ചില സംസാരങ്ങൾ?
ഉത്തരം: - ശാപവാക്കുകളും ആക്ഷേപവാക്കുകളും പറയുന്നത് ഉദാഹരണം.
- ഉദാഹരണത്തിന് ഒരാളെ മൃഗത്തിൻ്റെ പേരി ൽ വിളിക്കലും, സമാനമായ വാക്കുകൾ പ്രയോഗിക്കലും.
- മ്ലേഛമായ വാക്കുകൾ പറയുന്നതും, വൃത്തികെട്ട വാക്കുകൾ പ്രയോഗിക്കുന്നതും, രഹസ്യഭാഗങ്ങളുടെ പേരുകൾ വിളിക്കുന്നതും.
- നബി -ﷺ- ഈ പറഞ്ഞതെല്ലാം വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടുകൾ പറയുന്നവനോ, മ്ലേഛനോ അല്ല."
ചോദ്യം 30: സൽസ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താൻ ഒരു മുസ്ലിമിനെ സഹായിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
ഉത്തരം: 1- അല്ലാഹു നിനക്ക് നല്ല സ്വഭാവം നൽകുന്നതിന് വേണ്ടിയും അക്കാര്യത്തിൽ നിന്നെ സഹായിക്കുന്നതിന് വേണ്ടിയും അവനോട് ദുആ ചെയ്യുക.
2- എപ്പോഴും അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ചിന്ത നിലനിർത്തുക. നിന്നെ കുറിച്ച് അവൻ അറിയുന്നുണ്ട് എന്നും, നിന്നെ അവൻ എപ്പോഴും കാണുകയും കേൾക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എന്നും ഓർക്കുക.
3- സൽസ്വഭാവത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ഓർക്കുകയും, അത് സ്വർഗപ്രവേശനത്തിന് വഴിയൊരുക്കും എന്ന് മനസ്സിലാക്കുകയും ചെയ്യുക.
4- മോശം സ്വഭാവത്തിൻ്റെ പര്യവസാനത്തെ കുറിച്ച് ചിന്തിക്കുകയും, അത് നരകപ്രവേശനത്തിന് കാരണമാകുമെന്ന് അറിയുകയും ചെയ്യുക.
5- സൽസ്വഭാവത്തിലൂടെ അല്ലാഹുവിൻ്റെ സ്നേഹവും അവൻ്റെ സൃഷ്ടികളുടെ സ്നേഹവും നേടിയെടുക്കാൻ സാധിക്കും. എന്നാൽ മോശം സ്വഭാവം അല്ലാഹുവിൻ്റെ കോപവും മനുഷ്യരുടെ വെറുപ്പുമാണ് നേടിത്തരുക.
6- നബി -ﷺ- യുടെ ചരിത്രം വായിക്കുകയും, അവിടുത്തെ മാതൃകയാക്കുകയും ചെയ്യുക.
7- സൽസ്വഭാവികളെ പിൻപറ്റുകയും, മോശം കൂട്ടുകാരെ അകറ്റി നിർത്തുകയും ചെയ്യുക.
*******
പ്രാർത്ഥനകളും ദിക്റുകളും
ദിക്റുകൾ
ദിക്റിൻ്റെ നിർവ്വചനം: തഹ്ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ്), തക്ബീർ (അല്ലാഹു അക്ബർ), തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്മീദ് (അൽഹംദുലില്ലാഹ്) എന്നിവ ചൊല്ലിയും, ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നടത്തിയും, അല്ലാഹു -سُبْحَانَهُ وَتَعَالَى- വിനെ സ്തുതിച്ചും നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കലാണത്. രാവിലത്തെയും വൈകുന്നേരത്തെയും ദിക്റുകൾ, നിസ്കാരങ്ങളുടെ ദിക്റുകൾ, ഉറങ്ങുമ്പോഴും ഉണരുമ്പോഴും ചൊല്ലുന്നവ, കൂടാതെ നബി -ﷺ- യിൽ നിന്ന് വന്നിട്ടുള്ള മറ്റു സന്ദർഭങ്ങളിലെ ദിക്റുകളും പ്രാർത്ഥനകളും ഇതിൽ ഉൾപ്പെടും.
- ഏറ്റവും ശ്രേഷ്ഠമായ ദിക്ർ എന്നത് ഹൃദയവും നാവും ഒത്തുചേരുന്നതാണ്.
ചോദ്യം 1: ദിക്ർ ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത വിവരിക്കുക.
ഉത്തരം: നബി -ﷺ- പറഞ്ഞു: "തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണം പോലെയാണ്."
കാരണം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ തോതനുസരിച്ചാണ് ഒരാളുടെ മഹത്വവും മൂല്യവും വർദ്ധിക്കുന്നത്.
ചോദ്യം 2: ദിക്ർ ചൊല്ലുന്നതിൻ്റെ ചില ഉപകാരങ്ങൾ വിവരിക്കുക.
ഉത്തരം: 1- അത് റഹ്മാനായ അല്ലാഹുവിന് തൃപ്തികരമായ കാര്യമാണ്.
2- ദിക്ർ പിശാചിനെ അകറ്റുന്നതാണ്.
3- ഉപദ്രവങ്ങളിൽ നിന്ന് തടുക്കുന്നതാണ്.
4- മഹത്തരമായ പ്രതിഫലവും പുണ്യവും ലഭിക്കാൻ കാരണമാണ്.
ചോദ്യം 3: ഏറ്റവും മഹത്തരമായ ദിക്ർ ഏതാണ്?
ചോദ്യം 4: ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം."
ചോദ്യം 5: വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "ഈ വസ്ത്രം എന്നെ ഉടുപ്പിക്കുകയും എനിക്കിത് എൻ്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ സ്തുതിയും..."
ചോദ്യം 6: വസ്ത്രം ഊരിവെക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)
ചോദ്യം 7: പുതിയ വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും. നീയാണ് എന്നെയിത് ഉടുപ്പിച്ചത്. ഇതിൻ്റെ നന്മയെ ഞാൻ നിന്നോട് ചോദിക്കുന്നു. ഇത് ഏതൊരു നന്മക്ക് വേണ്ടി നിർമിക്കപ്പെട്ടുവോ ആ നന്മയിൽ നിന്നും ഞാൻ ചോദിക്കുന്നു. ഇതിൻ്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. ഇത് ഏതൊരു തിന്മക്ക് വേണ്ടി നിർമിക്കപ്പെട്ടുവോ ആ തിന്മയിൽ നിന്നും ഞാൻ രക്ഷ തേടുന്നു."
4. പുതുവസ്ത്രം ധരിച്ചയാൾക്കു വേണ്ടിയുള്ള പ്രാർത്ഥന ഏതാണ്?
ഉത്തരം: മറ്റൊരാൾ പുതിയ വസ്ത്രം ധരിച്ചതായി കണ്ടാൽ നീ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇപ്രകാരമാണ് അത്: "ഉപയോഗിച്ച് പഴകട്ടെ, അല്ലാഹു പകരം നൽകട്ടെ"
ചോദ്യം 9: മലമൂത്ര വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?
ചോദ്യം 10: വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വരുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ പൊറുക്കലിനെ ഞാൻ ചോദിക്കുന്നു."
ചോദ്യം 11: വുദൂഅ് എടുക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)
ചോദ്യം 12: വുദൂഇനു ശേഷമുള്ള ദിക്ർ എന്താണ്?
ചോദ്യം 13: വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള ദിക്ർ ഏതാണ്?
ഉത്തരം: "അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവിൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല."
ചോദ്യം 14: വീട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദിക്ർ ഏതാണ്?
ഉത്തരം: "അല്ലാഹുവിൻ്റെ നാമത്തിൽ നാം കയറുകയും അല്ലാഹുവിൻ്റെ നാമത്തിൽ നാം പുറത്തിറങ്ങുകയും, നമ്മുടെ റബ്ബായ അല്ലാഹുവിൻ്റെ മേൽ നാം ഭരമേല്പിക്കുകയും ചെയ്തിരിക്കുന്നു. (ശേഷം വീട്ടുകാരോട് സലാം പറയുക.)"
ചോദ്യം 15: മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ചോദ്യം 16: മസ്ജിദിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?
ചോദ്യം 17: ബാങ്ക് വിളി കേൾക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബാങ്ക് വിളിക്കുന്ന വ്യക്തി പറയുന്നതു പോലെ പറയണം. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽ ഫലാഹ്' എന്നിങ്ങനെ പറയുമ്പോൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം.
ചോദ്യം 18: ബാങ്ക് വിളി കഴിഞ്ഞതിന് ശേഷം എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "നബി (ﷺ) ക്ക് മേൽ സ്വലാത്ത് ചൊല്ലുക"
ബാങ്കിനും ഇഖാമത്തിനും ഇടയിൽ പ്രാർത്ഥിക്കാം; ഈ സമയത്തുള്ള പ്രാർത്ഥന തള്ളപ്പെടുന്നതല്ല.
ചോദ്യം 19: രാവിലെയും വൈകുന്നേരവും നീ ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?
2- ശേഷം പാരായണം ചെയ്യുക: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ തിരുനാമത്തില്‍ "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഇഖ്ലാസ്: 1-4) മൂന്ന് തവണ.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ തിരുനാമത്തില്‍ "പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും. അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും. [അൽ ഫലഖ്: 1-5] മൂന്നു തവണ.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ തിരുനാമത്തില്‍ "പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ആരാധ്യനോട്. ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍." (നാസ്: 1-6) മൂന്നു തവണ
ചോദ്യം 20: ഉറങ്ങുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു."
ചോദ്യം 21: ഭക്ഷണം കഴിക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ) തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ ഇങ്ങനെ പറയുക: "ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ."
ചോദ്യം 22: ഭക്ഷണം കഴിച്ച ശേഷമുള്ള പ്രാർത്ഥന എന്താണ്?
ഉത്തരം: "എന്നെ ഇത് ഭക്ഷിപ്പിക്കുകയും. എനിക്കിത് എൻ്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ സ്തുതിയും..."
ചോദ്യം 23: വിരുന്നുകാരൻ ആതിഥേയന് വേണ്ടി പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ്?
ഉത്തരം: "അല്ലാഹുവേ! അവർക്ക് നൽകിയ ഉപജീവനത്തിൽ നീ ബറകത്ത് നൽകേണമേ! അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും ചെയ്യേണമേ!"
ചോദ്യം 24: ഒരാൾ തുമ്മിയാൽ പറയേണ്ടത് എന്താണ്?
ഉത്തരം: "അൽഹംദുലില്ലാഹ്." അത് കേൾക്കുന്ന വ്യക്തി 'യർഹമുകല്ലാഹ്' എന്ന് പറയണം. അങ്ങനെ പറഞ്ഞാൽ അവനോട് 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലകും' എന്ന് പറയണം.
ചോദ്യം 25: ഒരു സദസ്സിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പറയേണ്ട കഫ്ഫാറതുൽ മജ്'ലിസ് എന്ന പ്രാർത്ഥന എങ്ങനെയാണ്?
'ഉത്തരം: "അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു."
ചോദ്യം 26: വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന ഏതാണ്?
ഉത്തരം: "ബിസ്മില്ലാഹ്, അൽഹംദുലില്ലാഹ്, ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു. [അസ്സുഖ്റുഫ്: 13-14]. അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഞാൻ നിന്നെ സ്തുതിക്കുന്നു. ഞാൻ എന്നോട് തന്നെ അതിക്രമം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ! തീർച്ചയായും നീയല്ലാതെ തെറ്റുകൾ പൊറുക്കുന്നവനായില്ല."
ചോദ്യം 27: യാത്ര പോകുമ്പോഴുള്ള ദുആ എന്താണ്?
ഉത്തരം: "അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ. ഞങ്ങൾക്ക് ഇതിനെ (വാഹനത്തെ) കീഴ്പ്പെടുത്തിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്ക് ഇതിനെ വരുതിയിലാക്കാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുന്നവരാണ്. [സുഖ്റുഫ്: 13-14]. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയിൽ നന്മയും സൂക്ഷ്മതയും നീ തൃപ്തിപ്പെടുന്ന പ്രവർത്തനങ്ങളും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്ര നീ ഞങ്ങൾക്ക് എളുപ്പമാക്കിത്തരികയും ഇതിൻ്റെ ദൂരം ചുരുക്കിത്തരികയും ചെയ്യേണമേ! അല്ലാഹുവേ! നീയാണ് യാത്രയിൽ കൂടെയുള്ളവനും കുടുംബത്തിൽ പകരമായുള്ളവനും. അല്ലാഹുവേ! യാത്രയുടെ ക്ലേശങ്ങളിൽ നിന്നും ദുഃഖകരമായ കാഴ്ചകൾ കാണേണ്ടിവരുന്നതിൽ നിന്നും, തിരിച്ചു ചെല്ലുമ്പോൾ കുടുംബത്തിലും സമ്പത്തിലും മോശമായത് സംഭവിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു."
ചോദ്യം 28: യാത്ര പോകുമ്പോൾ നാട്ടിൽ നിൽക്കുന്നവരോട് എന്തു പറയണം?
ഉത്തരം: "നിങ്ങളെ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു. ഏതൊരുവനെ ഏൽപിക്കുന്ന കാര്യങ്ങൾ പാഴായിപ്പോവുകയില്ലയോ ആ അല്ലാഹുവിനെ."
ചോദ്യം 29: യാത്ര പോകുന്നവനെ യാത്രയയക്കുമ്പോൾ പറയേണ്ടത് എന്താണ്?
ഉത്തരം: "താങ്കളുടെ ദീനും, വിശ്വാസ്യതയും, പ്രവർത്തനങ്ങളുടെയെല്ലാം പരിണിതിയും ഞാൻ അല്ലാഹുവിനെ ഏൽപിക്കുന്നു."
ചോദ്യം 30: അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമാകുന്നു. അവൻ്റെ കൈയിലാകുന്നു നന്മ. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
ചോദ്യം 31: ദേഷ്യം പിടിക്കുമ്പോഴുള്ള പ്രാർത്ഥന എന്താണ്?
ഉത്തരം: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു.
ചോദ്യം 32: ഉപകാരം ചെയ്തുതന്നവർക്കുവേണ്ടിയുള്ള ദുആ എങ്ങനെയാണ്?
ഉത്തരം: അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നൽകട്ടെ.
ചോദ്യം 33: ഒരാളുടെ വാഹനം തകരാറിലായാൽ എന്തു പറയണം?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)
ചോദ്യം 34: നിനക്ക് സന്തോഷകരമായ ഒരു കാര്യം സംഭവിച്ചാൽ എന്തു പറയണം?
ഉത്തരം: അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവൻ്റെ അനുഗ്രഹം കൊണ്ടാകുന്നു സൽക്കർമങ്ങൾ പൂർണ്ണമാവുന്നത്.
ചോദ്യം 35: നിനക്ക് വെറുപ്പുള്ള എന്തെങ്കിലും സംഭവിച്ചാൽ എന്തു പറയണം?
ഉത്തരം: എല്ലാ അവസ്ഥകളിലും സ്തുതികൾ മുഴുവനും അല്ലാഹുവിനാകുന്നു.
ചോദ്യം 36: സലാം പറയുകയും മടക്കുകയും ചെയ്യേണ്ട രൂപം എങ്ങനെയാണ്?
ഉത്തരം: ഓരോ മുസ്ലിമും മറ്റൊരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ ഇപ്രകാരം പറയണം: "അസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹ്." അതിന് മറുപടിയായി സഹോദരൻ പറയണം: "വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹ്"
ചോദ്യം 37: മഴ പെയ്യുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: അല്ലാഹുവേ! ഉപകാരപ്രദമായ മഴ നൽകേണമേ!
ചോദ്യം 38: മഴ പെയ്തു കഴിഞ്ഞാൽ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: അല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.
ചോദ്യം 39: കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: "അല്ലാഹുവേ! നിന്നോട് ഞാൻ ഇതിൻ്റെ നന്മയെ ചോദിക്കുന്നു. ഇതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുകയും ചെയ്യുന്നു."
ചോദ്യം 40: ഇടിനാദം കേൾക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: "ഇടിനാദം അവനെ (അല്ലാഹുവിനെ) സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. അവനെ ഭയപ്പെട്ടുകൊണ്ട് മലക്കുകളും. അങ്ങനെയുള്ളവൻ എത്ര പരിശുദ്ധൻ!"
ചോദ്യം 41: പരീക്ഷിക്കപ്പെട്ട ഒരാളെ കണ്ടാൽ എന്തു പ്രാർത്ഥിക്കണം?
ഉത്തരം: "നിന്നെ ബാധിച്ച പരീക്ഷണത്തിൽ നിന്ന് എനിക്ക് രക്ഷ നൽകുകയും, തൻ്റെ സൃഷ്ടികളിൽ ബഹുഭൂരിപക്ഷത്തേക്കാളും എന്നെ ശ്രേഷ്ഠനാക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും."
ചോദ്യം 42: തൻ്റെ കണ്ണേറ് ആർക്കെങ്കിലും ബാധിക്കുമെന്ന് ഭയപ്പെട്ടാൽ എന്തു പ്രാർത്ഥിക്കണം?
ഉത്തരം: നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരനിലോ അവൻ്റെ ശരീരത്തിലോ സമ്പത്തിലോ ആശ്ചര്യപ്പെടുത്തുന്ന വല്ല കാര്യവും കണ്ടാൽ അവന് ബറകത് ലഭിക്കാനായി പ്രാർത്ഥിക്കുക. കാരണം കണ്ണേർ സത്യമാണ്."
ചോദ്യം 43: എങ്ങനെയാണ് നബിയുടെ -ﷺ- മേൽ സ്വലാത്ത് ചൊല്ലേണ്ടത്?
*******
വ്യത്യസ്ത വിഷയങ്ങൾ.
വ്യത്യസ്ത വിഷയങ്ങൾ: വിവിധ വിജ്ഞാനശാഖകളിലെ പ്രധാനപ്പെട്ട ചോദ്യോത്തരങ്ങളുടെ സമാഹാരമാണിത്.
ചോദ്യം 1: ഏതെല്ലാമാണ് ഇസ്ലാമിലെ അഞ്ച് വിധിവിലക്കുകൾ?
ഉത്തരം: 1- അത് നിർബന്ധമായ കാര്യമാണ്.
2- മുസ്തഹബ്ബ് (ഐഛികം)
3- ഹറാം (നിഷിദ്ധം)
4- മക്റൂഹ് (വെറുക്കപ്പെട്ടത്)
5- മുബാഹ് (അനുവദനീയം)
ചോദ്യം 2: ഈ വിധിവിലക്കുകളുടെ വിശദീകരണം പറയാമോ?
ഉത്തരം: 1- വാജിബ്: നിർബന്ധമായി ചെയ്യേണ്ടത്; അഞ്ചു നേരത്തെ നിസ്കാരവും റമദാൻ മാസത്തിലെ നോമ്പും മാതാപിതാക്കൾക്ക് നന്മ ചെയ്യലും പോലെ.
- വാജിബുകൾ ചെയ്തവർക്ക് പ്രതിഫലവും, ഉപേക്ഷിച്ചവർക്ക് ശിക്ഷയുമുണ്ട്.
2- മുസ്തഹബ്ബ് (ഐഛികം): ഇത് നിർബന്ധമായി ചെയ്യേണ്ട ഒന്നല്ല. റവാത്തിബ് സുന്നത്തുകൾ, രാത്രി നിസ്കാരം, ഭക്ഷണം നൽകൽ, സലാം പറയൽ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇതിനെ സുന്നത്ത്, മൻദൂബ് എന്നും വിളിക്കപ്പെടുന്നു.
- മുസ്തഹബ്ബായ കാര്യം ചെയ്യുന്നവർക്ക് പ്രതിഫലമുണ്ട്; ഉപേക്ഷിക്കുന്നവർ ശിക്ഷാർഹരല്ല.
പ്രത്യേകം ശ്രദ്ധിക്കുക:
ഒരു കാര്യം സുന്നത്താണെന്നോ മുസ്തഹബ്ബാണെന്നോ കേൾക്കുമ്പോൾ അത് ചെയ്യാനും, നബി -ﷺ- യുടെ മാതൃക പിൻപറ്റാനും താൽപ്പര്യത്തോടെ മുന്നോട്ടു വരികയാണ് ഓരോ മുസ്ലിമും ചെയ്യേണ്ടത്.
3- ഹറാം (നിഷിദ്ധം): അത് ഉപേക്ഷിക്കൽ നിർബന്ധമായ കാര്യമാണ്. ഉദാഹരണം: മദ്യപാനം, മാതാപിതാക്കളെ ധിക്കരിക്കൽ, കുടുംബ ബന്ധം വിച്ഛേദിക്കൽ.
- ഹറാം ഉപേക്ഷിക്കുന്നതിന് പ്രതിഫലമുണ്ട്. ചെയ്യുന്നതിന് ശിക്ഷയും.
4- മക്റൂഹ് (വെറുക്കപ്പെട്ടത്): അത് ഉപേക്ഷിക്കൽ നിർബന്ധമില്ല. ഉദാഹരണത്തിന്: ഇടത് കൈ കൊണ്ട് വാങ്ങലും കൊടുക്കലും, നിസ്കാരത്തിൽ വസ്ത്രം ചുരുട്ടിവെക്കൽ.
- മക്റൂഹ് ചെയ്യുന്നതിന് ശിക്ഷയില്ല; ഉപേക്ഷിക്കുന്നതിന് പ്രതിഫലമുണ്ട് താനും.
5- മുബാഹ്: ചെയ്യുവാനും ഉപേക്ഷിക്കുവാനും ഒരുപോലെ സ്വാതന്ത്ര്യമുള്ള കാര്യങ്ങളാണിത്. ഉദാഹരണത്തിന്, ആപ്പിൾ കഴിക്കുക, ചായ കുടിക്കുക എന്നിവ. ഇതിന് ജാഇസ്, ഹലാൽ എന്നും പേരുണ്ട്.
- മുബാഹ് ഉപേക്ഷിക്കുന്നതിന് പ്രതിഫലമോ ചെയ്യുന്നതിന് ശിക്ഷയോ ഇല്ല.
ചോ. 3- ദീനിൽ അവഗാഹം നേടുന്നതിൻ്റെ ഫലവും മഹത്വവും എന്താണ്?
ഉത്തരം: ഇഹലോകത്തും പരലോകത്തും സൗഭാഗ്യം നേടിത്തരുന്ന രൂപത്തിൽ വാക്കുകളും, പ്രവർത്തനങ്ങളും, വിശ്വാസങ്ങളും ശരിയായിരിക്കുക.
മുആവിയ ബ്നു അബീസുഫ്യാൻ -رضي الله عنهما- നിവേദനം: നബി -ﷺ- പറഞ്ഞു: ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്ലാമിക വിജ്ഞാനങ്ങളിൽ) ദീനിൽ അവഗാഹം നൽകുന്നതാണ്.
അതായത്, മതവിധികളെ കുറിച്ച് അറിവുള്ളവനാക്കി അവനെ മാറ്റുന്നു.
ചോദ്യം 4: കച്ചവടത്തിൻ്റെയും ഇടപാടുകളുടെയും വിധിയെന്താണ്?
ഉത്തരം: എല്ലാ കച്ചവടങ്ങളും ഇടപാടുകളും അനുവദനീയമാണ് എന്നതാണ് ഇസ്ലാമിലെ പൊതുവായ വിധി. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ അതിൽ നിന്ന് ഒഴിച്ചു നിർത്തണമെന്ന് മാത്രം.
അല്ലാഹു പറഞ്ഞു: "കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു." (ബഖറ: 285)
ചോദ്യം 5: നിഷിദ്ധമായ ചില ഇടപാടുകളും കച്ചവടങ്ങളും ഏതെല്ലാമാണ്?
ഉത്തരം: 1- വഞ്ചന. കച്ചവടച്ചരക്കിൻ്റെ ന്യൂനത മറച്ചുവെക്കുന്നത് അതിൽ പെട്ടതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഭക്ഷണം കൂട്ടിയിട്ടു വിൽക്കുന്ന ഒരാൾക്ക് അരികിലൂടെ നടന്നു പോയി. തൻ്റെ കൈ അതിൻ്റെ ഉള്ളിലേക്ക് അവിടുന്ന് പ്രവേശിപ്പിച്ചപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് തട്ടി. അവിടുന്ന് ചോദിച്ചു: "എന്താണിത് കച്ചവടക്കാരാ?!" അയാൾ പറഞ്ഞു: മഴ ബാധിച്ചതാണ് നബിയേ! അവിടുന്ന് പറഞ്ഞു: "എങ്കിൽ നിനക്ക് അത് ഭക്ഷണത്തിൻ്റെ മുകളിൽ -ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ- വെച്ചുകൂടായിരുന്നോ? ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല."
2- പലിശ: ഉദാഹരണത്തിന് ഒരാളുടെ പക്കൽ നിന്ന് ഞാൻ ആയിരം രൂപ കടം വാങ്ങിക്കുകയും പകരം രണ്ടായിരം തിരിച്ചു തരാം എന്ന് പറയുകയും ചെയ്താൽ അത് പലിശയാണ്.
അധികമായി നൽകിയ ആ പണം പലിശയാണ്. അല്ലാഹു പറഞ്ഞു: "കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു." (ബഖറ: 285)
3- അവ്യക്തതയും (കച്ചവട വസ്തുവിനെ കുറിച്ചുള്ള) അറിവില്ലായ്മയും. ഉദാഹരണത്തിന് ആടിൻ്റെ അകിടിലുള്ള പാല് വിൽക്കുകയോ, വെള്ളത്തിലുള്ള മത്സ്യത്തെ പിടിക്കുന്നതിന് മുൻപ് അതിനെ വിൽക്കുകയോ ചെയ്യുക.
നബി (ﷺ) പറഞ്ഞു: "നബി -ﷺ- അജ്ഞമായത് വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു."
ചോദ്യം 6: അല്ലാഹു നിനക്ക് നൽകിയ ചില അനുഗ്രഹങ്ങൾ വിവരിക്കുക.
ഉത്തരം: 1- ഇസ്ലാമാകുന്ന ഏറ്റവും വിലമതിക്കാനാകാത്ത അനുഗ്രഹം; അല്ലാഹു എന്നെ കുഫ്ഫാറുകളിൽ പെട്ടവനാക്കിയില്ല.
2- സുന്നത്താകുന്ന അമൂല്യമായ അനുഗ്രഹം; അല്ലാഹു എന്നെ ബിദ്അത്തുകാരിൽ ഉൾപ്പെടുത്തിയില്ല.
3- ആരോഗ്യവും സൗഖ്യവും എന്ന അനുഗ്രഹം; കേൾവി, കാഴ്ച, നടത്തം തുടങ്ങിയവ പോലെ.
4- ഭക്ഷണവും വെള്ളവും വസ്ത്രവും അല്ലാഹുവിൻ്റെ അനുഗ്രഹമാണ്.
അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ അനേകമുണ്ട്; അവ എണ്ണിത്തിട്ടപ്പെടുത്തുക എന്നത് സാധ്യമല്ല.
അല്ലാഹു പറഞ്ഞു: {അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.} (നഹ്ൽ: 97)
ചോദ്യം 7: അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ കാര്യത്തിൽ നിൻ്റെ മേലുള്ള ബാധ്യതയെന്താണ്? എങ്ങനെയാണ് നീ അല്ലാഹുവിനോട് ഈ കാര്യങ്ങളിൽ നന്ദി കാണിക്കുക?
ഉത്തരം: അല്ലാഹു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി കാണിക്കുകയും, അല്ലാഹുവിനെ സ്തുതിക്കുകയും, അവന് മാത്രമാണ് അതിലെല്ലാം ഔദാര്യമുള്ളത് എന്ന് വിശ്വസിക്കുകയും വേണം. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നതിന് വേണ്ടി മാത്രമേ ഞാൻ ഉപയോഗിക്കാവൂ; അവനെ ധിക്കരിക്കാൻ വേണ്ടി ഇതൊന്നും ഉപയോഗിക്കരുത്.
അല്ലാഹു പറഞ്ഞു: "ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. എങ്കിൽ നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്." (ബഖറ: 285)
ചോദ്യം 7: ഏതെല്ലാമാണ് മുസ്ലിംകളുടെ ആഘോഷങ്ങൾ?
ഉത്തരം:ഈദുൽ ഫിത്റും ഈദുൽ അദ്ഹായും അനസ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീസിൽ വന്നതുപ്രകാരം: നബി (ﷺ) മദീനയിൽ എത്തുന്ന കാലഘട്ടത്തിൽ അവിടെയുള്ളവർ ആഘോഷമായി കൊണ്ടാടിയിരുന്ന രണ്ട് പെരുന്നാളുകൾ ഉണ്ടായിരുന്നു. നബി (ﷺ) ചോദിച്ചു: "എന്താണ് ഈ രണ്ട് ദിവസങ്ങൾ?!" അവർ പറഞ്ഞു: "ജാഹിലിയ്യഃ കാലഘട്ടത്തിൽ ഞങ്ങൾ ഈ രണ്ട് ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടായിരുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ആ രണ്ട് ദിവസങ്ങൾക്ക് പകരം അവയേക്കാൾ ഉത്തമമായത് നൽകിയിരിക്കുന്നു: ബലിപെരുന്നാൾ ദിനവും, ഈദുൽ ഫിത്ർ ദിനവും."
ഈ രണ്ട് പെരുന്നാളുകൾക്ക് പുറമെയുള്ളതെല്ലാം അകറ്റി നിർത്തപ്പെടേണ്ട ബിദ്അത്തുകളാണ്.
ചോദ്യം 8: ഏറ്റവും ശ്രേഷ്ഠമായ മാസം ഏതാണ്?
ഉത്തരം: റമദാൻ മാസം.
ചോദ്യം 9: ഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ്?
ഉത്തരം: വെള്ളിയാഴ്ച്ച.
ചോദ്യം 10: ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ്?
ഉത്തരം: യൗമുന്നഹ്ർ, അറഫാ ദിവസമാണെന്നും അഭിപ്രായമുണ്ട്.
ചോദ്യം 11: ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ രാത്രി ഏതാണ്?
ഉത്തരം: ലൈലതുൽ ഖദ്ർ.
ചോദ്യം 12: അന്യസ്ത്രീയെ കാണുമ്പോൾ നീ നിർബന്ധമായും ചെയ്യേണ്ട കാര്യമെന്താണ്?
നിർബന്ധമായത് കണ്ണുകൾ താഴ്ത്തലാണ്, അല്ലാഹു പറഞ്ഞു: "(നബിയേ) നീ ഈമാനുള്ളവരോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക." [സൂറത്തുന്നൂർ:3]
ചോദ്യം 14: മുസ്ലിം സ്ത്രീയുടെ ഹിജാബിൻ്റെ സവിശേഷതകൾ എന്തെല്ലാമാണ്?
ഉത്തരം: - ശരീരം മുഴുവൻ മറയ്ക്കുന്നതായിരിക്കണം.
- അതിൽ അലങ്കാരം ഇല്ലാതിരിക്കുക.
– സുതാര്യമാകരുത്.
– ഇടുങ്ങിയതാകരുത്; മറിച്ച് വിശാലമായിരിക്കണം.
– സുഗന്ധം പുകച്ചതോ പുരട്ടിയതോ ആകരുത്.
– പുരുഷന്മാരുടെ വസ്ത്രധാരണത്തോട് സദൃശ്യമാകാൻ പാടില്ല.
– അവിശ്വാസിനികളുടെയോ അധർമ്മകാരിണികളുടെയോ വസ്ത്രങ്ങളോട് സാദൃശ്യം പുലർത്താതിരിക്കുക.
അല്ലാഹു പഞ്ഞു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (അഹ്സാബ്: 59)
ഈ ആയത്തിൻ്റെ താല്പര്യം: നബിയേ! താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും, അവരുടെ മുഖങ്ങളും നെഞ്ചുകളും തലകളും മറക്കുന്നതിനായി തങ്ങളുടെ മേൽ വസ്ത്രങ്ങളും പുതപ്പുകളും തലയിലൂടെയും മുഖത്തിലൂടെയും താഴ്ത്തിയിടാൻ പറയുക. അവർ തങ്ങളുടെ വസ്ത്രം കൊണ്ടും സംരക്ഷിതത്താലും തിരിച്ചറിയപ്പെടാനും, അങ്ങനെ അവർക്ക് യാതൊരുവിധ ഉപദ്രവമോ ശല്യമോ ഏൽക്കാതിരിക്കാനും അതാണ് ഏറ്റവും നല്ല മാർഗ്ഗം. മുൻപ് സംഭവിച്ചുപോയത് നിങ്ങൾക്ക് പൊറുത്തു തന്നതിനാലും, അനുവദനീയമായതും നിഷിദ്ധമായതും നിങ്ങൾക്ക് വ്യക്തമാക്കിയതിലൂടെ കരുണ ചൊരിഞ്ഞതിനാലും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ചോദ്യം 13: ആരാണ് മനുഷ്യരുടെ ശത്രുക്കൾ?
ഉത്തരം: 1- തിന്മ കൽപ്പിക്കുന്ന നഫ്സ്: അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട്, മനുഷ്യൻ തൻ്റെ നഫ്സും ദേഹേച്ഛയും കൽപ്പിക്കുന്നതിനെ പിൻപറ്റലാണ്. അല്ലാഹു പറയുന്നു: "തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എൻ്റെ റബ്ബിൻ്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എൻ്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (യൂസുഫ്: 53)
2. പിശാച്: അവൻ മനുഷ്യൻ്റെ ശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയും, തിന്മകൾക്കായി അവന് ദുർബോധനം നൽകുകയും, നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവൻ്റെ ലക്ഷ്യം. അല്ലാഹു പറഞ്ഞു: "പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു." (ബഖറ: 285)
3. ചീത്തകൂട്ടുകാർ: തിന്മക്ക് പ്രേരിപ്പിക്കുകയും നന്മയിൽ നിന്ന് തടയുകയും ചെയ്യുന്നവർ. അല്ലാഹു പറഞ്ഞു: "സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ." (സുഖ്റുഫ്: 67)
ചോദ്യം 16: തഖ് വ എന്നാൽ എന്താണ്?
ഉത്തരം: നന്മകൾ ചെയ്യുകയും തിന്മകൾ ഉപേക്ഷിക്കുകയും ചെയ്യലാണ്.
അല്ലാഹു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക." (ബഖറ: 285)
ചോദ്യം 14: എന്താണ് തൗബ?
ഉത്തരം: അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് ഉപേക്ഷിച്ച് അവനെ അനുസരിക്കുന്നതിലേക്ക് മടങ്ങലാണ് തൗബ. അല്ലാഹു പറഞ്ഞു: "പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ." [ത്വാഹാ:82]
ചോദ്യം 15: തൗബ ശരിയായി നിർവ്വഹിക്കാനുള്ള നിബന്ധനകൾ ഏതെല്ലാമാണ്?
ഉത്തരം: 1- തിന്മകൾ ഉപേക്ഷിക്കുക.
2- സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമുണ്ടാവുക.
3- പ്രസ്തുത തിന്മയിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനം ഉണ്ടാവുക.
4- മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നിട്ടുണ്ടെങ്കിൽ അത് തിരിച്ചേൽപ്പിക്കുക.
ചോദ്യം 19: മുസ്ലിങ്ങൾക്ക് പ്രതാപത്തിന്റെയും വിജയത്തിന്റെയും മാർഗം എന്താണ്?
ഉത്തരം: ഇസ്ലാം അനുസരിച്ച് പ്രവർത്തിക്കുകയും, തെറ്റുകുറ്റങ്ങൾ ഉപേക്ഷിക്കുകയും ചെയ്യലാണ്.
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവൻ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്." [സൂറത്തു മുഹമ്മദ്:7]
അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു: "ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച." (റഅ്ദ്: 11)
ചോദ്യം 20: പ്രാർത്ഥനയുടെ പ്രാധാന്യം എന്താണ്?
ഉത്തരം: പ്രാർത്ഥന, ആരാധനകളിൽ വെച്ച് ഏറ്റവും മഹത്തരവും, പുണ്യ കർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവുമാണ്.
അല്ലാഹു പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച." (ഗാഫിർ: 60)
നബി (ﷺ) പറഞ്ഞു: "പ്രാർത്ഥന;അത് തന്നെയാണ് ആരാധന."
ചോദ്യം 16: നബിയുടെ -ﷺ- മേലുള്ള സ്വലാത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം എന്താണ്?
ഉത്തരം: അല്ലാഹു അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ നബിയെ -ﷺ- പുകഴ്ത്തിപ്പറയാൻ വേണ്ടി നീ പ്രാർത്ഥിക്കലാണ് നബിയുടെ -ﷺ- മേലുള്ള സ്വലാത്ത്.
ചോദ്യം 17: സുബ്ഹാനല്ലാഹ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?
ഉത്തരം: എല്ലാ ന്യൂനതകളിൽ നിന്നും, കുറവുകളിൽ നിന്നും, മോശമായ വിശേഷണങ്ങളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് വാഴ്ത്തലാണ് സുബ്ഹാനല്ലാഹ് (തസ്ബീഹ്) എന്നത് കൊണ്ട് ഉദ്ദേശ്യം.
ചോദ്യം 18: അൽഹംദുലില്ലാഹ് എന്നതിൻ്റെ അർത്ഥം എന്താണ്?
ഉത്തരം: അല്ലാഹുവിനെ സ്തുതിക്കലും, സകല പൂർണ്ണതയുടെയും ഗുണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കലുമാണ് ഹംദ് കൊണ്ടുള്ള ഉദ്ദേശ്യം.
ചോദ്യം 19: അല്ലാഹു അക്ബർ എന്നതിൻ്റെ അർത്ഥം എന്താണ്?
ഉത്തരം: അല്ലാഹു സർവ്വതിനേക്കാളും വലിയവനും, എല്ലാത്തിനേക്കാളും മഹത്വവും പ്രതാപവും ഔന്നി ത്യവും ഉള്ളവനുമാണെന്നാണ് അതിൻ്റെ അർത്ഥം.
ചോദ്യം 20: 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നതിൻ്റെ അർത്ഥം എന്താണ്?
ഉത്തരം: മനുഷ്യന് ഏതൊരവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാനുള്ള ശേഷിയോ, എന്തെങ്കിലുമൊരു ശക്തിയോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല എന്നാണർത്ഥം.
ചോദ്യം 21: അസ്തഗ്ഫിറുല്ലാഹ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?
ഉത്തരം: തൻ്റെ തിന്മകൾ പൊറുത്തു തരാനും തൻ്റെ ന്യൂനതകൾ മറച്ചു വെക്കാനും അല്ലാഹുവിനോട് പ്രാർത്ഥിക്കലാണ് ഈ വാക്ക് കൊണ്ടുള്ള വിവക്ഷ.
*******
സമാപനം.
അവസാനമായി പറയട്ടെ;
തങ്ങളുടെ മക്കൾക്ക് പഠിപ്പിച്ചു നൽകുകയും വിശദീകരിച്ചു കൊടുക്കുകയും ചെയ്യേണ്ട ചില ചോദ്യങ്ങളാണിവ. നമ്മുടെ മക്കൾ ശരിയായ വിശ്വാസവും വാക്കുകളും പ്രവർത്തികളും ഉൾക്കൊണ്ട നിലയിൽ വളർന്നു വരാൻ അത് സഹായകമാണ്. മക്കൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്നതിനേക്കാൾ പ്രധാനമാണ് ഈ പറഞ്ഞ പാഠങ്ങൾ അവർക്ക് പഠിപ്പിച്ചു നൽകുക എന്നത്. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും." [സൂറത്തുത്തഹ്രീം:6]
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "പുരുഷൻ തൻ്റെ വീട്ടിലുള്ളവരെ മേയ്ക്കുന്നവനാണ്; തൻ്റെ കീഴിലുള്ളവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീട്ടിലുള്ളവരെ മേയ്ക്കുന്നവളാണ്; അവരെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നതാണ്."
നമ്മുടെ നബി മുഹമ്മദിലും ﷺ അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ...
Related books
All books
ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്78 ഭാഷകൾഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്
"ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്" എന്ന ഈ ഗ്രന്ഥം ഏറെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ്. മതപരമായ അറിവും വ്യക്തതയാര്‍ന്ന വിവരണവും ഒരുമിക്കുന്ന ശൈലിയിലാണ് ഈ ഗ്രന്ഥം രൂപപ്പെടുത്തിയിട്ടുള്ളത്. ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിശ്വാസപരമായ അടിത്തറകളും, ഇസ്ലാമിക നിയമങ്ങളും, സൽസ്വഭാവങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിന്തകളെ പ്രകാശിപ്പിക്കുകയും, നമ്മുടെ കാഴ്ചപ്പാടുകളെ ശുദ്ധീകരിക്കുകയും കർമ്മങ്ങളെ ശരിയായ ദിശയിലാക്കുകയും ചെയ്യുന്ന സ്വച്ഛന്ദമായ ശൈലിയിലാണ് ഇത് രചിച്ചിട്ടുള്ളത്. വിജയത്തിലേക്കുള്ള താക്കോലും, അനുസരണയുടെയും അറിവിന്റെയും പാതകളിൽ സഞ്ചരിക്കുന്നവർക്ക്…
സൗഭാഗ്യ പൂർണ്ണമായ ജീവിതം നേടാൻ85 ഭാഷകൾസൗഭാഗ്യ പൂർണ്ണമായ ജീവിതം നേടാൻ
ശൈഖ് അബ്ദുറഹ്മാൻ ബ്നു നാസ്വിർ അസ്സഅ്ദി എഴുതിയ അൽ വസാഇലുൽ മുഫീദ ലിൽ ഹയാത്തി സഈദഃ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. യഥാർത്ഥ സൗഭാഗ്യം നേടിയെടുക്കാൻ സ്വീകരിക്കേണ്ട വഴികൾ ആഴത്തിലുള്ള ഈമാനിക പരിപ്രേക്ഷ്യത്തിലൂടെ സമീപിക്കുകയാണ് ശൈഖ് സഅ്ദി ഈ കൃതിയിലൂടെ ചെയ്തിട്ടുള്ളത്. വായനക്കാരനെ ഹൃദയ ശാന്തിയുടെ വഴികളിലേക്ക് അദ്ദേഹം ഇതിലൂടെ നയിക്കുന്നു. ഈമാനും സൽപ്രവർത്തനങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള നിരന്തരസ്മരണയും, കൈവശമുള്ള കാര്യങ്ങളിലുള്ള സംതൃപ്തിയും, ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചുള്ള ചിന്തയും, പരോപകാരവും അല്ലാഹുവിൽ ഭരമേല്പിക്കലും ക്ഷമയും കാര്യങ്ങളെ ശരിയായ രൂപത്തിൽ വിലയിരുത്തലുമാണ് സമാധാനം നിറഞ്ഞ ഹൃദയം…
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ78 ഭാഷകൾപൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ
ശൈഖ് ഇബ്നു ബാസ് رحمه الله എഴുതിയ 'പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ' എന്ന പുസ്തകം ഏറെ പ്രയോജനപ്രദമായ ഒരു ലഘുകൃതിയാണ്. മുസ്ലിം പൊതുജനങ്ങൾക്ക് അവരുടെ ജീവിതയാത്രയിലെ ഒരു വൈജ്ഞാനിക വിഭവമാകാൻ വേണ്ടിയാണ് ഇമാം ഇബ്നു ബാസ് ഈ പുസ്തകം രചിച്ചത്. തൗഹീദ്, ഇസ്ലാം, ഈമാൻ തുടങ്ങിയ ദീനിന്റെ അടിസ്ഥാന നിയമങ്ങളും അടിത്തറയുമാണ് ഈ പുസ്തകത്തിൽ ശൈഖ് കൈകാര്യം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിസ്കാരം, ശുദ്ധീകരണം തുടങ്ങിയ കർമശാസ്ത്ര വിഷയങ്ങളും ഇസ്ലാമക മര്യാദകളും ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ശിർക്കിന്റെയും മറ്റു തിന്മകളുടെയും അപകടം വിശദീകരിക്കുകയും അതിനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അതെല്ലാം ഏറെ…
ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)61 ഭാഷകൾഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ഇസ്ലാം പരാമർശിത വിഷയങ്ങളുടെ തെളിവുകൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങളുടെ തെളിവുകൾ കൂടി ഉൾപ്പെടുത്തിയ മറ്റൊരു പതിപ്പ് താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്: https://islamhouse.com/ar/books/2830071 ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ കുറിപ്പിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ലേഖനം ഭാഷയുടെയോ…