Skip to content

സൂറ. ആദിയാത്ത് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الباب / الفصل
قسم التفسير

السؤال

س٣: اقرأ سورة العاديات وفسرها.

ചോദ്യം 3: സൂറ. ആദിയാത്ത് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الجواب

ج:سورة العاديات وتفسيرها:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

﴿وَٱلۡعَٰدِيَٰتِ ضَبۡحٗا 1

فَٱلۡمُورِيَٰتِ قَدۡحٗا 2

فَٱلۡمُغِيرَٰتِ صُبۡحٗا 3

فَأَثَرۡنَ بِهِۦ نَقۡعٗا 4

فَوَسَطۡنَ بِهِۦ جَمۡعًا 5

إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ 6

وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ 7

وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ 8

۞ أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ 9

وَحُصِّلَ مَا فِي ٱلصُّدُورِ 10

إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ 11﴾

[العاديات: ١-١١].

التفسير:

  1. ﴿وَٱلۡعَٰدِيَٰتِ ضَبۡحٗا1﴾:

أقسم الله بالخيل التي تجري حتى يُسْمَع لنَفَسِها صوتٌ من شدة الجري.

  1. ﴿فَٱلۡمُورِيَٰتِ قَدۡحٗا2﴾:

وأقسم بالخيل التي تُوقِد النار بحوافرها إذا لامست بها الصخور لشدة وقعها عليها.

  1. ﴿فَٱلۡمُغِيرَٰتِ صُبۡحٗا3﴾:

وأقسم بالخيل التي تُغِير على الأعداء وقت الصباح.

  1. ﴿فَأَثَرۡنَ بِهِۦ نَقۡعٗا4﴾:

فحركن بجريهنّ غبارًا.

  1. ﴿فَوَسَطۡنَ بِهِۦ جَمۡعًا5﴾:

فتوسّطن بفوارسهنّ جَمْعًا من الأعداء.

  1. ﴿إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ6﴾:

إن الإنسان لمَنُوع للخير الذي يريده منه ربه.

  1. ﴿وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ7﴾:

وإنه على منعه للخير لشاهد، لا يستطيع إنكار ذلك لوضوحه.

  1. ﴿وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ8﴾:

وإنه لفرط حبه للمال يبخل به.

  1. ﴿۞ أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ9﴾:

أفلا يعلم هذا الإنسان المغترّ بالحياة الدنيا إذا بعث الله ما في القبور من الأموات وأخرجهم من الأرض للحساب والجزاء أن الأمر لم يكن كما كان يتوهم؟!

  1. ﴿وَحُصِّلَ مَا فِي ٱلصُّدُورِ10﴾:

وأُبْرِز وبُيِّن ما في القلوب من النيات والاعتقادات وغيرها.

  1. ﴿إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ11﴾:

إن ربهم بهم في ذلك اليوم لخبير، لا يخفى عليه من أمر عباده شيء، وسيجازيهم على ذلك.

ഉത്തരം: സൂറത്തുൽ ആദിയാത്തിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍

കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം.

അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ

എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ

അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും,

അതിലൂടെ (ശത്രു) സംഘത്തിൻ്റെ നടുവിൽ പ്രവേശിച്ചവയും (കുതിരകൾ) തന്നെ സത്യം.

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ

തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.

എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും

ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍.

തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു.

(ആദിയാത്ത്: 1-11)

വിശദീകരണം:

വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിൻ്റെ കിതപ്പിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.

പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.

പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

തങ്ങളുടെ ചലനം കൊണ്ട് അവ പൊടിപറത്തിയിരിക്കുന്നു.

അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു.

തീർച്ചയായും മനുഷ്യൻ അവൻ്റെ രക്ഷിതാവ് അവനിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയോട് വളരെ നിഷേധാത്മക സമീപനമുള്ളവൻ തന്നെ.

താൻ നന്മയോട് വിമുഖത കാണിക്കുന്നവനാണ് എന്നതിന് അവൻ സ്വയം തന്നെ സാക്ഷിയാണ്; അത്ര വ്യക്തമാണ് അക്കാര്യം എന്നതിനാൽ അവനത് നിഷേധിക്കുക സാധ്യമല്ല തന്നെ.

സമ്പത്തിനോടുള്ള അവൻ്റെ കഠിനമായ സ്നേഹം കാരത്താൽ അവൻ പിശുക്കനായി തീർന്നിരിക്കുന്നു.

ഐഹിക ജീവിതത്തിൽ വഞ്ചിതനായിട്ടുള്ള ഈ മനുഷ്യൻ മനസ്സിലാക്കുന്നില്ലേ, അല്ലാഹു ഖബ്റുകളിൽ കിടക്കുന്ന മരിച്ചവരെ തിരിച്ചു കൊണ്ടു വരികയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ ഭൂമിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്താൽ അവൻ ധരിച്ചു വെച്ചതു പോലെയായിരിക്കില്ല കാര്യമെന്ന്?!

ഹൃദയങ്ങളിൽ ഉണ്ടായിരുന്ന ഉദ്ദേശങ്ങളും വിശ്വാസങ്ങളും മറ്റും പുറത്തു കൊണ്ടു വരപ്പെടുകയും, അതെല്ലാം വ്യക്തമാവുകയും ചെയ്താൽ;

തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിരിക്കുകയില്ല. അതിൻ്റെ അടിസ്ഥാനത്തിൽ തന്നെ അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.