Skip to content

സൂറ. സൽസലഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الباب / الفصل
قسم التفسير

السؤال

س2: اقرأ سورة الزلزلة وفسرها.

ചോദ്യം 2: സൂറ. സൽസലഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الجواب

ج:سورة الزلزلة وتفسيرها:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

﴿إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا 1

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا 2

وَقَالَ ٱلۡإِنسَٰنُ مَا لَهَا 3

يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا 4

بِأَنَّ رَبَّكَ أَوۡحَىٰ لَهَا 5

يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ 6

فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ 7

وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ 8﴾

[الزلزلة: 1-8].

التفسير:

  1. ﴿إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا1﴾:

إذا حُرِّكت الأرض التحريك الشديد الَّذي يحدث لها يوم القيامة.

  1. ﴿وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا2﴾:

وأخرجت الأرض ما في بطنها من الموتى وغيرهم.

  1. ﴿وَقَالَ ٱلۡإِنسَٰنُ مَا لَهَا3﴾:

وقال الإنسان متحيِّرًا: ما شأن الأرض تتحرك وتضطرب؟!

  1. ﴿يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا4﴾:

في ذلك اليوم العظيم تخبر الأرض بما عمل عليها من خير وشرّ.

  1. ﴿بِأَنَّ رَبَّكَ أَوۡحَىٰ لَهَا5﴾:

لأن الله أعلمها وأمرها بذلك.

  1. ﴿يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ6﴾:

في ذلك اليوم العظيم، الَّذي تتزلزل فيه الأرض، يخرج الناس من موقف الحساب فِرَقًا؛ ليشاهدوا أعمالهم التي عملوها في الدنيا.

  1. ﴿فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ7﴾:

فمن يعمل وزن نملةٍ صغيرة من أعمال الخير والبرّ؛ يره أمامه.

  1. ﴿وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ8﴾:

ومن يعمل وزنها من الأعمال الشرّيرة؛ يره أمامه.

ഉത്തരം: സൂറതു സൽസലയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്:

"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം.

ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളിയാൽ

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍

അന്നേ ദിവസം അത് (ഭൂമി) അതിൻ്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്.

നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.

ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്.

ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്.

(സൽസല:1-8)

വിശദീകരണം:

അന്ത്യനാളിൽ ഭൂമി ശക്തമായി പ്രകമ്പനം കൊള്ളിക്കപ്പെടുകയും;

ഭൂമി അതിൻ്റെ ഉള്ളിലുള്ള മൃതദേഹങ്ങളെയും മറ്റും പുറന്തള്ളുകയും ചെയ്താൽ.

പരിഭ്രാന്തിയോടെ മനുഷ്യൻ ചോദിക്കുകയും ചെയ്താൽ: ഭൂമിക്ക് എന്തു സംഭവിച്ചു? എന്തു കൊണ്ടാണതിങ്ങനെ ഇളകുകയും കുലുങ്ങുകയും ചെയ്യുന്നത്?

അന്നേ ദിവസം ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.

കാരണം അല്ലാഹു അതിന് (അവ) അറിയിച്ചു നൽകുകയും, അപ്രകാരം ചെയ്യാൻ അതിനോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസത്തിൽ, ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചതെന്തോ, അതിന് സാക്ഷ്യം വഹിക്കുന്നതിനായി വിവിധ വിഭാഗങ്ങളായി പുറപ്പെടുന്നതാണ്.

അപ്പോൾ ആരെങ്കിലും ഒരു ചെറിയ ഉറുമ്പിൻ്റെ വലുപ്പത്തോളം നന്മയോ സൽകർമ്മമോ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തൻ്റെ മുന്നിൽ കാണുക തന്നെ ചെയ്യും.

ആരെങ്കിലും അത്ര തന്നെ ചെറിയ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തൻ്റെ മുന്നിൽ കാണുക തന്നെ ചെയ്യും.