ഏറ്റവും കൂടുതൽ തിരഞ്ഞവ
ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട പ്രാർത്ഥനകൾ
ഗ്രന്ഥകർത്താവ് ശൈഖ് (അഅ്റാഫ്: 180) "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്കപ്പെടും." അല്ലാഹു (اللَّهُ); ആദ്യമെയുള്ളവൻ (الأَوَّلُ), അന്തിമൻ (الآخِرُ), ഏറ്റവും മുകളിലുള്ളവൻ (الظَّاهِرُ), ഏറ്റവും അടുത്തുള്ളവൻ (البَاطِنُ), ഉന്നതൻ (العَلِيُّ), അത്യുന്നതൻ (الأَعْلَى) റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
These files are generated automatically from the book's text; their layout may differ from the printed edition.
ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട പ്രാർത്ഥനകൾ
ഗ്രന്ഥകർത്താവ്
ശൈഖ് (അഅ്റാഫ്: 180)
ഡോ. സഈദ് ബിൻ അലി ബിൻ വഹഫ് അൽ ഖഹ്ത്വാനി "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്കപ്പെടും."
അല്ലാഹു (اللَّهُ); ആദ്യമെയുള്ളവൻ (الأَوَّلُ), അന്തിമൻ (الآخِرُ), ഏറ്റവും മുകളിലുള്ളവൻ (الظَّاهِرُ), ഏറ്റവും അടുത്തുള്ളവൻ (البَاطِنُ), ഉന്നതൻ (العَلِيُّ), അത്യുന്നതൻ (الأَعْلَى) റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
ആമുഖം.
ഔന്നത്യമുള്ളവൻ (المُتَعَالُ), മഹോന്നതനായവ (العَظِيمُ), അതീവ മഹത്വമുള്ളവൻ (المَجِيدُ), ഏറ്റവും വലിയവൻ (الكَبِيرُ), എല്ലാം കേൾക്കുന്നവൻ (السَّمِيعُ), എല്ലാം കാണുന്നവൻ (البَصِيرُ), എല്ലാം അറിയുന്നവൻ (العَلِيمُ)
സൂക്ഷ്മജ്ഞാനി (الخَبِيرُ), സ്തുത്യർഹൻ (الحَمِيدُ), മഹാപ്രതാപവാൻ (العَزِيزُ), സർവ്വ കഴിവുമുള്ളവൻ (القَدِيرُ), എല്ലാം സാധിക്കുന്നവൻ (القَادِرُ), കഴിവുറ്റവൻ (المُقْتَدِرُ), സർവ്വശക്തൻ (القَوِيُّ) നിശ്ചയം, അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. അവനെ നാം സ്തുതിക്കുകയും അവനോട് സഹായവും പാപമോചനവും തേടുകയും മനസ്സിൻ്റെ ദുഷ്ടതകളിൽ നിന്നും ഞങ്ങളുടെ പ്രവർത്തനങ്ങളിലെ തിൻമകളിൽ നിന്നും ഞങ്ങൾ അല്ലാഹുവിൽ അഭയം തേടുകയും ചെയ്യുന്നു. അല്ലാഹു സൻമാർഗത്തിലാക്കിയവനെ വഴിപിഴപ്പിക്കുന്നവനില്ല. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവനെ സൻമാർഗത്തിലാക്കുവാനും ആരുമില്ല. ആരാധനക്ക് അർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനാണ്. അവന് ഒരു പങ്കാളിയുമില്ല. നിശ്ചയം, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിൻ്റെ മേലും കുടുംബത്തിൻ്റെ മേലും അനുചരന്മാരുടെ മേലും, അന്ത്യനാൾ വരെ നന്മയിൽ അവരെ അനുഗമിക്കുകയും ചെയ്തവരുടെ മേലും അനുഗ്രഹം ചെയ്യട്ടെ.. സമാധാനം വർഷിക്കുമാറാകട്ടെ..
അതിശക്തനായവൻ (المَتِينُ), ഏറ്റവും ധന്യതയുള്ളവൻ (الغَنِيُّ), മഹാ യുക്തിമാൻ (الحَكِيمُ), സഹനമുള്ളവൻ (الحَلِيمُ), മാപ്പു നല്കുന്നവൻ (العَفُوُّ), പാപം പൊറുക്കുന്നവൻ (الغَفُورُ), വളരെയധികം പൊറുക്കുന്നവൻ (الغَفَّارُ) 'ഖുർആനിലും സുന്നത്തിലും വന്ന ദിക്റുകളും ദുആകളും മന്ത്രങ്ങളും' [3] എന്ന എൻ്റെ ഗ്രന്ഥത്തിൽ നിന്നും പ്രാർത്ഥനകളുടെ ഭാഗം സംഗ്രഹിച്ച പുസ്തകമാണിത്. ജനങ്ങൾക്ക് അവ പ്രയോജനപ്പെടുത്താൻ എളുപ്പമാകട്ടെ എന്ന ഉദ്ദേശ്യത്തിലാണ് ഇപ്രകാരം ചെയ്തത്. ചില പ്രാർത്ഥനകളും, ഉപകാരപ്രദമായ ഗുണപാഠങ്ങളും കൂടുതലായി ചേർക്കുകയും ചെയ്തിട്ടുണ്ട്. إِنْ شَاءَ اللَّهُ ഇത് അല്ലാഹുവിനെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടണമെന്ന് ആഗ്രഹിച്ചു കൊണ്ട് മാത്രമുള്ള പ്രവർത്തനമാക്കിത്തീർക്കാൻ -അല്ലാഹുവിൻ്റെ ഉന്നത നാമങ്ങൾ കൊണ്ടും വിശേഷണങ്ങൾ കൊണ്ടും- ഞാൻ അല്ലാഹുവിനോട് തേടുന്നു. അല്ലാഹുവാണ് അതിന് കഴിവുള്ളവനും രക്ഷാധികാരിയും. [3] അടിസ്ഥാനഗ്രന്ഥം ഹദീഥുകളുടെ വിശദമായ പഠനമുൾപ്പെടെ നാല് വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട് - അല്ലാഹുവിന് സ്തുതി-. ഇതിൽ ഒന്നും രണ്ടും ഭാഗങ്ങളിൽ (മുസ്ലിമിൻ്റെ രക്ഷാകവചം) എന്ന ദിക്റുകളും, മൂന്നാം ഭാഗത്തിൽ പ്രാർത്ഥനകളും, നാലാം ഭാഗത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട മന്ത്രങ്ങൾ കൊണ്ടുള്ള ചികിത്സയുമാണുള്ളത്.
പശ്ചാത്താപം സ്വീകരിക്കുന്നവൻ (التَّوَّابُ), എല്ലാം നിരീക്ഷിക്കുന്നവൻ (الرَّقِيبُ), എല്ലാറ്റിനും സാക്ഷിയാവുന്നവൻ (الشَّهِيدُ), എല്ലാം സംരക്ഷിക്കുന്നവൻ (الحَفِيظُ), ദയ കാണിക്കുന്നവൻ (اللَّطِيفُ), ഏറ്റവും അടുത്തുള്ളവൻ (القَرِيبُ), ഉത്തരം നല്കുന്നവൻ (المَجِيبُ) നമ്മുടെ നബി മുഹമ്മദ്-ﷺ-യുടെ മേൽ എല്ലാ അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ. നബിയുടെ കുടുംബത്തിലും അനുചരരിലും അവിടുത്തെ അന്ത്യനാൾ വരെ പിൻപറ്റുന്നവരിലും സദാ നന്മകൾ വർഷിക്കുമാറാകട്ടെ.
ഏറെ സ്നേഹമുള്ളവൻ (الوَدُودُ), നന്ദിയുള്ളവൻ (الشَّاكِرُ), ധാരാളമായി നന്ദിയുള്ളവൻ (الشَّكُورُ), ഉടമസ്ഥൻ (السَّيِّدُ), സർവ്വർക്കും ആശ്രയമായവൻ (الصَّمَدُ), അടക്കിഭരിക്കുന്നവൻ (القَاهِرُ), എല്ലാം അടക്കിഭരിക്കുന്നവൻ (القَهَّارُ) ഗ്രന്ഥകർത്താവ് സഈദ് ബ്നു അലി ബ്നു വഹഫ് അൽ ഖഹ്താനി
പരമാധികാരമുള്ളവൻ (الجَبَّارُ), വിചാരണ ചെയ്യുന്നവൻ (الحَسِيبُ), സന്മാർഗത്തിലാക്കുന്നവൻ (الهَادِي), വിധി നടത്തുന്നവൻ (الحَكَمُ), പരിശുദ്ധൻ (القُدُّورُ), എല്ലാ ന്യൂനതകളിൽ നിന്നും മുക്തൻ (السَّلَامُ), ഗുണം ചെയ്യുന്നവൻ (البَرُّ) എഡിറ്റ് ചെയ്തത്: ശഅ്ബാൻ മാസം, ഹി. 1408
പ്രാർത്ഥനയുടെ മഹത്വം
ഔദാര്യവാൻ (الوَهَّابُ), സർവ്വവിശാലമായ കാരുണ്യമുള്ളവൻ (الرَّحْمَنُ), അതീവമായി കരുണ ചൊരിയുന്നവൻ (الرَّحِيمُ), ഉദാരൻ (الكَرِيمُ), അത്യുദാരൻ (الأَكْرَمُ), കൃപ ചെയ്യുന്നവൻ (الرَّؤُوفُ), വിജയം നൽകുന്നവൻ (الفَتَّاحُ)
ഉപജീവനം നൽകുന്നവൻ (الرَّزَّاقُ), ധാരാളമായി ഉപജീവനം നൽകുന്നവൻ (الرَّزَّاقُ), എന്നെന്നും ജീവിച്ചിരിക്കുന്നവൻ (الحَيُّ), എല്ലാം നിയന്ത്രിക്കുന്നവൻ (القَيُّومُ), രക്ഷിതാവ് (الرَّبُّ), അധിപൻ (المَلِكُ), രാജാധിരാജൻ (المَلِيكُ) അല്ലാഹു പറയുന്നു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച." [4] അല്ലാഹു പറയുന്നു: "എൻ്റെ ദാസന്മാർ എന്നെ കുറിച്ച് നിന്നോട് ചോദിച്ചാൽ; നിശ്ചയം ഞാൻ സമീപസ്ഥനാണ്. പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ അവൻ്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം ചെയ്യുന്നതാണ്. അതിനാൽ അവർ എനിക്ക് ഉത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗ്ഗം പ്രാപിച്ചേക്കാം." [5] നബി -ﷺ- പറഞ്ഞു: നബി -ﷺ- പറഞ്ഞു: "പ്രാർത്ഥന; അത് തന്നെയാണ് ആരാധന. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു "നിങ്ങൾ എന്നോട് പ്രാർത്ഥിക്കുവിൻ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം." [6] നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും ഉദാരനുമാണ്. ഒരു അടിമ തന്നിലേക്ക് അവൻ്റെ ഇരുകൈകൾ ഉയർത്തിയാൽ അത് ശൂന്യമായി മടക്കുവാൻ അല്ലാഹു ലജ്ജിക്കുന്നു." [7] നബി -ﷺ- പറഞ്ഞു: "ഏതൊരു മുസ്ലിമും കുറ്റമോ കുടുംബ വിച്ഛേദമോ ഇല്ലാത്ത ഒരു പ്രാർത്ഥന അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നൽകാതിരിക്കില്ല. ഒന്നുകിൽ അവൻ്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകും. അല്ലെങ്കിൽ പരലോകത്തേക്ക് അവനുവേണ്ടി അതിനെ സൂക്ഷിച്ച് വെക്കും. അതുമല്ലങ്കിൽ അതുപോലുള്ള ഒരു തിന്മ അവനിൽ നിന്ന് തടയും." അപ്പോൾ സ്വഹാബികൾ ചോദിച്ചു. "നമ്മൾ അധികരിപ്പിക്കുകയാണങ്കിലോ?" അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു ഏറ്റവും അധികരിപ്പിക്കുന്നവനാകുന്നു." [8] അബൂദാവൂദ്: 1481, തിർമിദി: 2959, ഇബ്നുമാജഃ: 3828. സ്വഹീഹുൽ ജാമിഉസ്സഗീർ 3/150 ലും, സ്വഹീഹ് ഇബ്നുമാജഃ 2/ 324 യിലും അൽബാനി സ്വഹീഹെന്ന് വിലയിരുത്തിയിരിക്കുന്നു. അബൂദാവൂദ്: 2/ 78, ഹദീഥ് നം: 1488, തുർമുദി 5/ 577, ഹദീഥ് നം: 3556, ഇബ്നുമാജഃ 2/1271, ഹദീഥ് നം: 3865. ഇതിൻ്റെ പരമ്പര കുറ്റമറ്റതാണെന്ന് ഇബ്നുഹജർ പറഞ്ഞു. സ്വഹീഹ് തുർമുദി 3/ 179 ൽ അൽബാനി സ്വഹീഹെന്ന് വിലയിരുത്തുകയും ചെയ്തു. തിർമിദി: 5/ 566, 5/ 462 ഹദീഥ് നം:3573, അഹ്മദ്: 3/ 18 ഹദീഥ് നം:11150. സ്വഹീഹുൽ ജാമിഉസ്സഗീർ 5/116 ലും സ്വഹീഹ് തുർമുദി 3/ 140 ലും അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് വിധി പറഞ്ഞു.
ഏകനായവൻ (الوَاحِدُ), ഒരുവൻ (الأَحَدُ), അതിമഹത്വമുള്ളവൻ (المُتَكَبِّرُ), സർവ്വതിൻ്റെയും സ്രഷ്ടാവ് (الخَالِقُ), ധാരാളമായി സൃഷ്ടിക്കുന്നവൻ (الخَلَّاقُ), നിർമാതാവ് (البَارِئُ), രൂപം നല്കുന്നവൻ (المُصَوِّرُ) പ്രാർത്ഥനയുടെ മര്യാദകളും ഉത്തരം ലഭിക്കാനുള്ള കാരണങ്ങളും [9] പ്രാർത്ഥനയുടെ മര്യാദകളും ഉത്തരം ലഭിക്കാനുള്ള കാരണങ്ങളും തെളിവുകൾ സഹിതം മൂലകൃതിയിൽ വിശദമായി നോക്കുക. 3/ 927– 975.
സത്യപ്പെടുത്തുന്നവൻ (المُؤْمِنُ), മേൽനോട്ടക്കാരൻ (المُهَيْمِنُ), സൂക്ഷ്മ നിരീക്ഷകൻ (المُحِيطُ), മേൽനോട്ടം വഹിക്കുന്നവൻ (المُقِيتُ), കാര്യങ്ങൾ ഏറ്റെടുത്തവൻ (الوَكِيلُ), മതിയായവൻ (الكَافِي), അതീവ വിശാലതയുള്ളവൻ (الوَاسِعُ) 1- അല്ലാഹുവിനോട് മാത്രമായി, നിഷ്കളങ്കമായി പ്രാര്‍ഥിക്കുക.
ഏറ്റവും സത്യമായുള്ളവൻ (الحَقُّ), ഭംഗിയുള്ളവൻ (الجَمِيلُ), കൂടെയുള്ളവൻ (الرَّفِيقُ), ലജ്ജയുള്ളവൻ (الحَيِيُّ), ന്യൂനതകൾ മറച്ചുവെക്കുന്നവൻ (السَّتِّيرُ), ആരാധ്യൻ (الإِلَهُ), പിടിച്ചു വെക്കുന്നവൻ (القَابِضُ) 2- അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും അവനെ പ്രശംസിച്ചു കൊണ്ടും തുടങ്ങുക. പിന്നീട് നബിﷺക്കു വേണ്ടി അല്ലാഹുവിനോട് സ്വലാതിനെ ചോദിക്കുക. അവസാനിപ്പിക്കുന്നതും അങ്ങനെത്തന്നെയാവുക.
വിശാലമാക്കുന്നവൻ (البَاسِطُ), നൽകുന്നവൻ (المُعْطِي), മുന്തിക്കുന്നവൻ (المُقَدِّمُ), പിന്തിക്കുന്നവൻ (المُؤَخِّرُ), വ്യക്തമായുള്ളവൻ (المُبِينُ), കണക്കില്ലാതെ അനുഗ്രഹങ്ങൾ നൽകുന്നവൻ (المَنَّانُ), രക്ഷാധികാരി (الوَلِيُّ) 3- പ്രാർത്ഥക്ക് ഉത്തരം കിട്ടുമെന്ന ദൃഢ വിശ്വാസത്തോടെ പ്രാർത്ഥിക്കുക. കാര്യം ഉറപ്പിച്ചു ചോദിക്കുക.
യജമാനൻ (المَوْلَى), സഹായിക്കുന്നവൻ (النَّصِيرُ), ശമനം നൽകുന്നവൻ (الشَّافِي), അധിപതി (مَالِكُ المُلْكِ), ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നവൻ (جَامِعُ النَّاسِ). 4- ആവർത്തിച്ചാവർത്തിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ഉത്തരം കിട്ടാൻ ധൃതി കാണിക്കാതിരിക്കുകയും ചെയ്യുക.
ആകാശ ഭൂമികളുടെ പ്രകാശം (نُورُ السَّمَوَاتِ وَالأَرْضِ), മഹത്വവും ആദരവുമുള്ളവൻ (ذُو الجَلَالِ وَالإِكْرَامِ), ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയില്ലാതെ നിർമ്മിച്ചവൻ (بَدِيعُ السَّمَوَاتِ وَالأَرْضِ) [2] 5- മനഃസാന്നിധ്യത്തോടുകൂടി പ്രാർത്ഥിക്കുക. [2] ഈ പേരുകൾക്ക് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള തെളിവുകൾ മനസ്സിലാക്കാൻ: (അസ്മാഉൽ ഹുസ്നയുടെ വിശദീകരണം ഖുർആൻ്റെയും സുന്നത്തിൻ്റെ വെളിച്ചത്തിൽ) എന്ന ഗ്രന്ഥകാരൻ്റെ തന്നെ മറ്റൊരു പുസ്തകം നോക്കുക.
6- സുഖത്തിലും പ്രയാസത്തിലും പ്രാർത്ഥിക്കുക.
7- അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടാതിരിക്കുക.
8- കുടുംബത്തിനെതിരെയും, മക്കൾക്കെതിരെയും, സമ്പത്തിനെതിരെയും, സ്വന്തത്തിനെതിരെയും പ്രാർത്ഥിക്കാതിരിക്കുക.
9- പതിഞ്ഞ ശബ്ദത്തിൽ കൂടുതൽ ഉറക്കെയല്ലാതെ പ്രാർത്ഥിക്കുക.
10- കുറ്റം ഏറ്റ് സമ്മതിക്കുക. അതിൽ നിന്ന് പാപമോചനം തേടുക. അനുഗ്രഹം അംഗീകരിക്കുക. അതിൽ അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിക്കുക.
11- പ്രാർത്ഥിക്കുമ്പോൾ പ്രാസമൊപ്പിക്കാൻ മെനക്കെടാതിരിക്കുക
12- വണക്കത്തോടുകൂടിയും ഭയഭക്തിയോടെയും പേടിയോടെയും ആഗ്രഹത്തോടുകൂടിയും പ്രാർത്ഥിക്കുക.
13- തൗബ (പശ്ചാത്താപം) ചെയ്യുന്നതോടൊപ്പം, മറ്റുള്ളവരിൽനിന്നും അതിക്രമിച്ചു നേടിയത് തിരിച്ചുകൊടുക്കുകയും ചെയ്യുക. (ഗാഫിർ: 60) (ബഖറ: 186)
14- പ്രാർത്ഥനകൾ മൂന്ന് തവണ ആവർത്തിക്കുക.
15- ഖിബ്’ലക്ക് നേരെ തിരിഞ്ഞു പ്രാർത്ഥിക്കുക.
16- പ്രാർത്ഥനയിൽ കരങ്ങൾ ഉയർത്തുക.
17- കഴിയുമെങ്കിൽ പ്രാർത്ഥനക്ക് മുമ്പ് വുദൂഅ് ചെയ്യുക.
18- പ്രാർത്ഥനയിൽ അതിര് കവിയാതിരിക്കുക.
19- മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണെങ്കിൽ ആദ്യം തനിക്കുവേണ്ടി പ്രാർത്ഥിക്കുക. [10] അല്ലാഹുവിൻ്റെ റസൂൽ -ﷺ- തനിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങിയതായും, അല്ലാതെയും സ്ഥിരപ്പെട്ടിട്ടുണ്ട്. അനസ്, ഇബ്നുഅബ്ബാസ്, ഉമ്മു ഇസ്മാഈൽ തുടങ്ങിയവർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവിടുന്ന് ആദ്യം തനിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടില്ല. വിശദപഠനത്തിന് നോക്കുക: ശറഹ് മുസ്ലിം: 15/144, തുഹ്ഫത്തുൽ അഹ്വദി: 9/328, ഫത്ഹുൽ ബാരി: 1/281.
20- അല്ലാഹുവിൻ്റെ ഉന്നതമായ വിശേഷണങ്ങളും നല്ല നാമങ്ങളെയും മുൻനിർത്തി പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുന്നവൻ ചെയ്ത സ്വാലിഹായ ഒരു കർമ്മങ്ങൾ മുൻനിർത്തിയുള്ള പ്രാർത്ഥനയും നിർവ്വഹിക്കുക. ജീവിച്ചിരിക്കുന്ന സച്ചരിതരായ വ്യക്തികളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക എന്നതും അനുവദനീയമാണ്.
21- വസ്ത്രം, ഭക്ഷണം, പാനീയം എന്നിവ ഹലാൽ (അനുവദനീയം) ആയിരിക്കുക.
22 - കുടുംബ ബന്ധം വിച്ഛേദിക്കുന്ന കാര്യത്തിലോ കുറ്റകരമായ കാര്യത്തിലോ പ്രാർത്ഥിക്കാതിരിക്കുക.
23 - നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.
24- സർവ്വ തിന്മകളിൽ നിന്നും അകന്നു നിൽക്കുക.
പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങൾ, സമയങ്ങൾ, അവസ്ഥകൾ [11] [12] പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങൾ, സമയങ്ങൾ, അവസ്ഥകൾ എന്നിവ വിശദമായി തെളിവുകൾ സഹിതം വായിക്കാൻ മൂലകൃതി നോക്കുക. 3/975–1117.
1- ലൈലത്തുൽ ഖദ്ർ.
2- രാത്രിയുടെ അവസാന ഭാഗം.
3- ഫർദ് നിസ്കാരങ്ങളുടെ അവസാനം.
4 - ബാങ്കിൻ്റെയും ഇഖാമത്തിൻ്റെയും ഇടയിൽ.
5- എല്ലാ രാത്രിയിൽ നിന്നുമുള്ള ഒരു സമയം.
6- ഫർദ് നിസ്കാരത്തിലേക്ക് വിളിക്കുന്ന ബാങ്കിൻ്റെ സമയം.
7- മഴ വർഷിക്കുന്ന സന്ദർഭം.
8- അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള യുദ്ധത്തിന് അണിയായി നിൽക്കുന്ന വേള.
9- വെള്ളിയാഴ്ച ദിവസത്തിലെ ഒരു നിശ്ചിത സമയം.
ഇക്കാര്യത്തിൽ പ്രബലമായ അഭിപ്രായം അത് വെള്ളിയാഴ്ച അസ്റിനു ശേഷം മഗ്രിബിനു മുൻപുള്ള അവസാന സമയമാണ് എന്നാണ്. അതുപോലെ ജുമുഅഃ നിസ്കാരത്തിൻ്റെയും ഖുതുബയുടെയും സന്ദർഭവുമാകാം.
10- സത്യസന്ധമായ നിയ്യത്തോടെ (വിശ്വാസത്തോടെ) സംസം വെള്ളം കുടിക്കുമ്പോൾ.
11- സുജൂദിൻ്റെ വേളയിൽ.
12- രാത്രി ഉറക്കത്തിൽ നിന്ന് ഉണരുകയും, ആ സന്ദർഭത്തിൽ ചൊല്ലേണ്ട സ്ഥിരപ്പെട്ട പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്യുമ്പോൾ.
13 - ശുദ്ധിയോടെ ഉറങ്ങുകയും, ശേഷം രാത്രി ഉണരുകയും ചെയ്താൽ നടത്തുന്ന പ്രാർത്ഥന.
14- لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ (നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു). എന്ന ദിക്ർ ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുമ്പോൾ.
15- ഒരാൾ മരണപ്പെട്ടയുടനെ അയാൾക്കുവേണ്ടി മറ്റുള്ളവർ നടത്തുന്ന പ്രാർത്ഥന.
16- അവസാനത്തെ തശഹുദിൽ അല്ലാഹുവിനെ പുകഴ്ത്തുകയും നബിയുടെ -ﷺ- പേരിൽ സ്വലാത്ത് നിർവഹിക്കുകയും ചെയ്തതിനു ശേഷമുള്ള പ്രാർത്ഥന.
17- അല്ലാഹുവിൻ്റെ അതിമഹത്തരമായ നാമം (اسْمُ اللَّهِ الأَعْظَمُ) മുൻനിർത്തി കൊണ്ടുള്ള പ്രാർത്ഥന. ഈ നാമം മുൻനിർത്തി കൊണ്ട് നിർവ്വഹിക്കപ്പെടുന്ന പ്രാർത്ഥന അല്ലാഹു സ്വീകരിക്കുന്നതും, അത് മുഖേനയുള്ള തേട്ടങ്ങൾക്ക് അവൻ ഉത്തരം നൽകുന്നതുമാണ്. [12] അല്ലാഹുവിൻ്റെ ഉന്നതമായ നാമങ്ങൾ എന്ന ഗ്രന്ഥത്തിലെ ഹദീഥ് നമ്പർ 203, 104, 105 ലും പരിശോധിക്കുക.
18- ഒരു മുസ്ലിം തൻ്റെ മുസ്ലിമായ സഹോദരന് വേണ്ടി അവൻ്റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥന.
19- അറഫാ ദിവസം, അറഫയിൽ വെച്ച് നടത്തുന്ന പ്രാർത്ഥന.
20- റമദാൻ മാസത്തിലെ പ്രാർത്ഥന.
21- ദിക്റിൻ്റെ സദസ്സുകളിൽ മുസ്ലിംകൾ സംഗമിക്കുമ്പോഴുള്ള പ്രാർത്ഥന.
22- അപകടങ്ങളും ദുരിതങ്ങളും ബാധിച്ചാൽ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ أجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا (സാരം: തീർച്ചയായും നാം അല്ലാഹുവിൻ്റെതാകുന്നു. അവനിലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു, അല്ലാഹുവെ! എൻ്റെ പ്രയാസത്തിന് നീയെനിക്കു പ്രതിഫലം നൽകേണമേ! ഇതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകേണമേ) എന്നു പറഞ്ഞു കൊണ്ട് നിർവ്വഹിക്കുന്ന പ്രാർത്ഥന.
23- ഹൃദയം അല്ലാഹുവിലേക്ക് ലക്ഷ്യം വെക്കുകയും, ഇഖ്ലാസ് ശക്തമാവുകയും ചെയ്യുമ്പോഴുള്ള പ്രാർത്ഥന.
24- അക്രമിക്കപ്പെട്ടവൻ അക്രമിക്കെതിരെ നടത്തുന്ന പ്രാർത്ഥന.
25- മാതാപിതാക്കൾ തൻ്റെ സന്തതികൾക്ക് വേണ്ടിയോ എതിരായോ നടത്തുന്ന പ്രാർത്ഥന.
26- യാത്രക്കാരൻ്റെ പ്രാർത്ഥന.
27- നോമ്പുകാരൻ നോമ്പ് മുറിക്കുന്നത് വരെയുള്ള പ്രാർത്ഥന.
28- നോമ്പ് മുറിക്കുന്ന വേളയിലെ നോമ്പുകാരൻ്റെ പ്രാർത്ഥന.
29- കടുത്ത പ്രയാസത്തിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥന. (നിർബന്ധിതാവസ്ഥയിലുള്ള പ്രാർത്ഥന)
30- നീതിമാനായ ഭരണാധികാരിയുടെ പ്രാർത്ഥന.
31- സുകൃതവാനായ സന്തതി തൻ്റെ മാതാപിതാക്കൾക്കു വേണ്ടി നടത്തുന്ന പ്രാർത്ഥന.
32- വുദൂഇനു ശേഷം സ്ഥിരപ്പെട്ടുവന്നിട്ടുള്ള പ്രാർത്ഥന നിർവ്വഹിച്ച ശേഷം.
33- (ഹജ്ജിൽ) ചെറിയ ജംറയിൽ കല്ലെറിഞ്ഞതിനു ശേഷമുള്ള പ്രാർത്ഥന
34- മദ്ധ്യത്തിലുള്ള ജംറയിൽ കല്ലെറിഞ്ഞതിനു ശേഷമുള്ള പ്രാർത്ഥന.
35- കഅ്ബക്കുള്ളിൽ നിന്നു നടത്തുന്ന പ്രാർത്ഥന. ഹിജ്റിൻ്റെ (ഹിജ്റ് ഇസ്മാഈൽ) ഉള്ളിൽ നിന്ന് നിസ്കരിച്ചാൽ അത് കഅ്ബയുടെ ഉള്ളിൽ നിന്നുള്ള പ്രാർത്ഥനയിൽ ഉൾപ്പെടുന്നതാണ്.
36- സ്വഫയിൽ നിന്നുള്ള പ്രാർത്ഥന.
37- മർവയിൽ നിന്നുള്ള പ്രാർത്ഥന.
38- മുസ്ദലിഫയിൽ വെച്ചുള്ള പ്രാർത്ഥന.
മുഅ്മിൻ എവിടെയാണെങ്കിലും എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടവനാകുന്നു. അല്ലാഹു പറയുന്നു: "എൻ്റെ ദാസന്മാർ എന്നെ കുറിച്ച് താങ്കളോട് ചോദിച്ചാൽ, നിശ്ചയം ഞാൻ സമീപസ്ഥനാണ്. പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ അവൻ്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം ചെയ്യുന്നതാണ്. അതിനാൽ അവർ എനിക്ക് ഉത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗ്ഗം പ്രാപിച്ചേക്കാം." [13] എന്നാൽ മേൽ വിവരിച്ച സന്ദർഭങ്ങളും, സമയങ്ങളും, സ്ഥലങ്ങളും പ്രത്യേകം പരിഗണന നൽകപ്പെടേണ്ടതാണ്.
ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട പ്രാർത്ഥനകൾ
الْحَمْدُ لِلهِ وَحْدَهُ، وَالصَّلاةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ.
1- റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ. സ്തുതികൾ മുഴുവനും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. റഹ്മാനും റഹീമുമായ, പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥനായ (അല്ലാഹുവിന്). നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല." [14]
"ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്ന് നീ (ഇത്) സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു." [15]
3- "ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." [16]
4- "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ഇഹലോകത്തും പരലോകത്തും നീ നന്മ നൽകേണമേ.നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ചെയ്യേണമേ." [17]
5- "ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." [18]
6- "ഞങ്ങളുടെ റബ്ബേ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് അബദ്ധം പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് (നിന്നെയും നിൻ്റെ ദീനിനെയും) നിഷേധിച്ചവരായ ജനതക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ." [19]
"ഞങ്ങളുടെ റബ്ബേ! ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ." [21].
9- എൻ്റെ റബ്ബേ, എനിക്ക് നീ നിൻ്റെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ." [22]
10- "ഞങ്ങളുടെ റബ്ബേ! നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, (നിൻ്റെ) റസൂലിനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ." [23]
11- "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തു തരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, അവിശ്വാസികളായ (കാഫിറുകളായ) ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ." [24]
12- "ഞങ്ങളുടെ റബ്ബേ, ഇതൊന്നും നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ. ഞങ്ങളുടെ റബ്ബേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും. ഞങ്ങളുടെ റബ്ബേ, ഈമാനിലേക്ക് (ഇസ്ലാമിലേക്ക്) ക്ഷണിക്കുന്ന ഒരു പ്രബോധകന് 'നിങ്ങള്‍ നിങ്ങളുടെ റബ്ബിൽ വിശ്വസിക്കുവിന്‍' എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകള് ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ, നിന്റെ ദൂതന്മാര് മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ ഞങ്ങള്‍ ക്ക് നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച." [25] (ബഖറ: 186)
13- "ഞങ്ങളുടെ റബ്ബേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യ സാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ." [26]
14- "ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും." [27]
15- "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ." [28] (ഫാതിഹ: 1-7)
16- അല്ലാഹുവേ! "നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്. ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ." [29] (ബഖറ: 127)
17- "എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ്റെ മേലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിൻ്റെ റബ്ബ്". [30] (ബഖറ: 128)
18- "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ അക്രമികളായ ജനവിഭാഗത്തിൻ്റെ മർദ്ദനത്തിന് ഇരയാക്കരുതേ. നിന്റെ കാരുണ്യം കൊണ്ട് കാഫിറുകളായ (അവിശ്വാസികളായ) ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ." (ബഖറ: 201)
19- "എൻ്റെ റബ്ബേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും." [32] (ബഖറ: 285)
20- അല്ലാഹുവേ! "ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എൻ്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ." [33] യൂസുഫ്: 101, നോക്കുക: ഇബ്നുൽ ഖയ്യിമിൻ്റെ അൽഫവാഇദ് പേജ്: 436, 437. ബഖറ: 286
21- "എൻ്റെ റബ്ബേ, നീ ഈ നാടിനെ നിർഭയത്വമുള്ളതാക്കുകയും, എന്നെയും എൻ്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ." [34] ആലുഇംറാൻ: 8.
22- "എന്റെ റബ്ബേ, നീയെന്നെ നിസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ റബ്ബേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ." [35] ആലുഇംറാൻ: 16.
23- "ഞങ്ങളുടെ റബ്ബേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എൻ്റെ മാതാപിതാക്കൾക്കും ഈമാനുള്ളവർക്കും നീ പൊറുത്തു തരേണമേ." [36] [23] ആലുഇംറാൻ: 38.
24- "ഞങ്ങളുടെ റബ്ബേ, നിൻ്റെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിർവഹിക്കുവാൻ നീ സൗകര്യം നൽകുകയും ചെയ്യേണമേ." [37] ആലുഇംറാൻ: 53.
25- "എൻ്റെ റബ്ബേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ വാക്കുകള്‍ അവർക്ക് മനസ്സിലാകും വിധം എൻ്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ചുതരേണമേ." [38] (ആലു ഇംറാൻ: 147)
26- "എൻ്റെ റബ്ബേ, എനിക്കു നീ അറിവ് വർദ്ധിപ്പിച്ചു തരേണമേ." [39] ആലുഇംറാൻ: 191 - 194.
27- "നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു." [40] മാഇദ: 83
28- "എൻ്റെ റബ്ബേ, നീയെന്നെ ഏകനായി (പിന്തുടർച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ." [41] അഅ്റാഫ്: 23
29- "എൻ്റെ റബ്ബേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. "അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്റെ റബ്ബേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു." [42] അഅ്റാഫ്: 47
30- "ഞങ്ങളുടെ റബ്ബേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കരുണ ചെയ്യുന്നവരിൽ ഉത്തമനാണല്ലോ." [43] അഅ്റാഫ്: 155- 156.
31- "എൻ്റെ റബ്ബേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ." [44] (31) തൗബ: 129.
32- "ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാകുന്നു." [45] യൂനുസ്: 85-86.
33- "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ." [46] ഹൂദ്: 47.
34- "എൻ്റെ റബ്ബേ, എനിക്ക് നീ ദീനിൽ അവഗാഹം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ." [47]
35- "അവർ (മനുഷ്യർ) ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ." [48] [35] ഇബ്രാഹീം: 35.
36- "എൻ്റെ റബ്ബേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള നിൻ്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിൻ്റെ കാരുണ്യത്താൽ നിൻ്റെ സദ്'വൃത്തരായ ദാസൻമാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടുത്തുകയും ചെയ്യേണമേ." [49] [40] ഇബ്രാഹീം: 40.
37- "എൻ്റെ റബ്ബേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ." [50] [41] ഇബ്രാഹീം: 41.
38- "എൻ്റെ റബ്ബേ, അക്രമികളായ ജനതയിൽ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ." [51] കഹ്ഫ്: 10
39- "എൻ്റെ റബ്ബ് ശരിയായ മാർഗത്തിലേക്ക് എന്നെ നയിച്ചേക്കാം." [52] ത്വാഹാ: 25-28.
40- "എൻ്റെ റബ്ബേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാൻ അങ്ങേയറ്റം ആവശ്യക്കാരനാകുന്നു." [53] ത്വാഹാ: 114.
41- "എൻ്റെ റബ്ബേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കണമേ." [54] അമ്പിയാഅ്: 87.
42- "എൻ്റെ റബ്ബേ, സദ്വൃത്തരിൽ പെട്ടവരെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ." [55] അമ്പിയാഅ്: 89.
43- "എൻ്റെ റബ്ബേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എൻ്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീഴ്പ്പെടുന്നവരായ (മുസ്ലിംകളുടെ) കൂട്ടത്തിലാകുന്നു." [56] മുഅ്മിനൂൻ: 97-98.
44- "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്കും ഈമാനോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, ഈമാനുള്ളവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണ ചൊരിയുന്നവനുമാകുന്നു." [57] മുഅ്മിനൂൻ: 109.
45- "ഞങ്ങളുടെ റബ്ബേ, നിൻ്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും, നിന്നിലേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് തിരിച്ചുവരവ്." [58] മുഅ്മിനൂൻ: 118.
47- "എൻ്റെ റബ്ബേ, എൻ്റെ മാതാപിതാക്കൾക്കും എൻ്റെ വീട്ടിൽ ഈമാനുള്ളവനായി പ്രവേശിച്ചവനും മറ്റു ഈമാൻ കൈകൊണ്ട പുരുഷന്മാർക്കും സ്ത്രീകൾക്കും നീ പൊറുത്തു തരേണമേ." [60] ഫുർഖാൻ : 74.
48- "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് നീ പൂർത്തീകരിച്ച് തരികയും, ഞങ്ങൾക്ക് നീ പൊറുത്തു തരികയും ചെയ്യേണമേ. തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു." [61] ശുഅറാഅ് : 83-85.
49- "അല്ലാഹുവേ, ആളുകൾ ഭിന്നിച്ച വിഷയത്തിൽ എനിക്ക് നിൻ്റെ അനുവാദത്താൽ സത്യത്തിലേക്ക് നേർവഴി നീ കാണിക്കേണമേ. തീർച്ചയായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാർഗ്ഗത്തിലേക്ക് നീ തന്നെ വഴി നടത്തുന്നു." [62] ബഖറ: 213 ൽ നിന്ന് സ്വാംശീകരിച്ച ദുആ. ശുഅറാഅ് : 87-89.
നംല് :19.
50- "അല്ലാഹുവേ, എനിക്ക് യുക്തിജ്ഞാനം നൽകേണമേ. ആർക്കാണോ അത് ലഭിക്കുന്നത് അയാൾക്ക് ധാരാളം നന്മകൾ ലഭിച്ചിരിക്കുന്നു." [63] ബഖറ: 269 ൽ നിന്ന് സ്വാംശീകരിച്ച ദുആ. ഖസ്വസ് :16.
ഖസ്വസ്: 21.
51- "അല്ലാഹുവേ, ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് എന്നെ നീ ഉറപ്പിച്ചു നിറുത്തേണമേ." [64] ഇബ്റാഹീം- 27 ൽ നിന്ന് സ്വാംശീകരിച്ച ദുആ. ഖസ്വസ്: 22.
ഖസ്വസ്: 24.
52- "അല്ലാഹുവേ, ഈമാനിനെ ഞങ്ങൾക്ക് നീ പ്രിയങ്കരമാക്കുകയും ഞങ്ങളുടെ ഹൃദയങ്ങൾക്ക് അതൊരു അലങ്കാരമാക്കുകയും ചെയ്യേണമേ. അവിശ്വാസവും അധർമവും അനുസരണക്കേടും ഞങ്ങൾക്ക് നീ അനിഷ്ടകരമാക്കിത്തീർക്കുകയും ഞങ്ങളെ നീ സന്മാർഗികളാക്കി തീർക്കുകയും ചെയ്യേണമേ." [65] ഹുജറാത്ത് - 7 ൽ നിന്ന് സ്വാംശീകരിച്ച ദുആ. അൻകബൂത്ത്: 30.
സ്വാഫ്ഫാത്ത്: 100.
53- "അല്ലാഹുവേ, എൻ്റെ മനസ്സിൻ്റെ പിശുക്കിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കുകയും വിജയികളിൽ ചേർക്കുകയും ചെയ്യേണമേ." [66] സൂറഃ തഗാബുൻ - 16 ൽ നിന്ന് സ്വാംശീകരിച്ച ദുആ. അഹ്ഖാഫ്: 15.
ഹശ്ർ: 10.
54- "അല്ലാഹുവേ, ഇഹലോകത്ത് ഞങ്ങൾക്ക് നീ നന്മ നൽകേണമേ. പരലോകത്തും ഞങ്ങൾക്ക് നീ നന്മ നൽകുകയും നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ." [67] ബുഖാരി: 4522, 6389, മുസ്ലിം: 2690. മുംതഹിന: 4.
മുംതഹിന: 5.
55- "അല്ലാഹുവേ, നരകത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും, ഖബ്റിൻ്റെ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും, ധനത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും പരീക്ഷണത്തിൻ്റെ ദോഷത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ, മസീഹു ദ്ദജ്ജാലിൻ്റെ കുഴപ്പങ്ങൾ കൊണ്ടുണ്ടാകുന്ന ദോഷത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ, തണുത്തുറഞ്ഞ വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും എൻ്റെ ഹൃദയത്തെ നീ വിമലീകരിക്കേണമേ. അഴുക്കിൽ നിന്നും വെള്ളവസ്ത്രം നീ ശുദ്ധമാക്കിയത് പോലെ എൻ്റെ ഹൃദയത്തെ പാപങ്ങളിൽ നിന്നും നീ ശുദ്ധമാക്കേണമേ. ഉദയാസ്തമയ സ്ഥാനങ്ങളെ തമ്മിൽ നീ അകറ്റിയതു പോലെ എന്നെയും എൻ്റെ പാപങ്ങളെയും തമ്മിൽ നീ അകറ്റേണമേ. അല്ലാഹുവേ, അലസതയിൽ നിന്നും പാപക്കെടുതിയിൽ നിന്നും കടബാധ്യതയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു." [68] ബുഖാരി: 832, മുസ്ലിം: 589. നൂഹ്: 28.
തഹ്രീം: 8.
56- "അല്ലാഹുവേ, ബലഹീനത, അലസത, ഭീരുത്വം, വാർദ്ധക്യം, ലുബ്ധത തുടങ്ങിയവയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും ജീവിതത്തിന്റേയും മരണത്തിന്റേയും പരീക്ഷണങ്ങളിൽ നിന്നും നിന്നോട് ഞാൻ കാവലിനെ തേടുന്നു." [69] ബുഖാരി: 2823, മുസ്ലിം: 2706.
57- "അല്ലാഹുവേ, പരീക്ഷണങ്ങളുടെ കഷ്ടതയിൽ നിന്നും, ദൗർഭാഗ്യം നേരിടേണ്ടി വരുന്നതിൽനിന്നും, വിധിയുടെ തിന്മയിൽ നിന്നും ശത്രുക്കളുടെ സ്വാധീനത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു." [70] ബുഖാരി: 6347, മുസ്ലിം: 2707. "നബി -ﷺ- പരീക്ഷണങ്ങളുടെ കഷ്ടതയിൽ നിന്നും, നാശത്തിൻ്റെ ദുര്യോഗത്തിൽ നിന്നും വിധിയുടെ തിന്മയിൽ നിന്നും ശത്രുക്കളുടെ സ്വാധീനത്തിൽ നിന്നും രക്ഷ തേടാറുണ്ടായിരുന്നു." എന്നാണ് മുസ്ലിം ഉദ്ധരിച്ച ഹദീഥിലുള്ളത്.
59- "അല്ലാഹുവേ! സന്മാർഗവും (ഹിദായത്ത്), ധർമ്മനിഷ്ഠയും (തഖ്വ), ജീവിതവിശുദ്ധിയും (അഫാഫ്), ധന്യതയും (ഗിനാ) നിന്നോട് ഞാൻ ചോദിക്കുന്നു." [72] മുസ്ലിം: 2721.
61- "അല്ലാഹുവേ, എന്നെ നേർമാർഗത്തിലേക്ക് നയിക്കുകയും ശരിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ! അല്ലാഹുവേ, സന്മാർഗവും ശരിയായ നിലപാടും ഞാൻ നിന്നോട് ചോദിക്കുന്നു." [74] മുസ്ലിം: 2725.
63- "അല്ലാഹുവേ, ഞാൻ പ്രവർത്തിച്ചതിൻ്റെ ദോഷത്തിൽ നിന്നും, പ്രവർത്തിക്കാത്തതിൻ്റെ ദോഷത്തിൽ നിന്നും നിന്നോട് രക്ഷ ചോദിക്കുന്നു." [76] മുസ്ലിം: 2716.
64- "അല്ലാഹുവേ, എനിക്ക് സമ്പത്തും സന്താനവും നീ വർദ്ധിപ്പിക്കേണമേ. നീ എനിക്ക് നൽകിയതിലെല്ലാം അനുഗ്രഹം ചൊരിയേണമേ." [77]. "നിന്നെ അനുസരിച്ചു കൊണ്ടുള്ള ദീർഘായുസ്സ് എനിക്ക് നീ നൽകേണമേ. എൻ്റെ കർമങ്ങൾ നന്നാക്കുകയും പാപങ്ങൾ പൊറുക്കുകയും ചെയ്യേണമേ." [78]. അനസ് -رَضِيَ اللَّهُ عَنْهُ- വിന് വേണ്ടി നബി -ﷺ- പ്രാർത്ഥിച്ച പ്രാർത്ഥനയാണിത്: "അല്ലാഹുവേ, അദ്ദേഹത്തിന് സമ്പത്തും സന്താനവും നീ വർദ്ധിപ്പിക്കേണമേ. നീ അദ്ദേഹത്തിന് നൽകിയതിലെല്ലാം അനുഗ്രഹം ചൊരിയേണമേ." (ബുഖാരി: 1982, മുസ്ലിം: 660) ബുഖാരിയുടെ അദബുൽ മുഫ്റദ്: 653, സിൽസിലത്തുൽ അഹാദീസിസ്സഹീഹ 2241ലും സ്വഹീഹു അദബിൽ മുഫ്റദ് 244 ലും അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് പറഞ്ഞിരിക്കുന്നു. "ഏറ്റവും നല്ല മനുഷ്യനാര്"? എന്ന ചോദ്യത്തിന് നബി -ﷺ- മറുപടി പറഞ്ഞു: "ആയുസ്സ് ദീർഘിക്കുകയും കർമ്മങ്ങൾ നന്നാവുകയും ചെയ്തവൻ." തിർമിദി: 2329, അഹ്മദ് 17716. സ്വഹീഹുത്തിർമിദി 2/271 ൽ അൽബാനി സ്വഹീഹെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ പ്രാർത്ഥന സുന്നത്താണോ എന്ന് ആദരണീയനായ ഷെയ്ഖ് ഇബ്നുബാസിനോട് ഞാൻ (ഗ്രന്ഥ കർത്താവ്) ചോദിച്ചപ്പോൾ അദ്ദേഹം 'അതെ' എന്നാണ് മറുപടി പറഞ്ഞത്.
65- "ഏറ്റവും മഹാനും, സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടേയും ഭൂമിയുടെയും പരിപാവനമായ സിംഹാസനത്തിൻ്റെയും അധിപനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല." [79] ബുഖാരി: 6345, മുസ്ലിം: 2730.
66- "അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിലാണ് ഞാൻ പ്രതീക്ഷ വെക്കുന്നത്. അതിനാൽ കണ്ണിമവെട്ടുന്ന നേരത്തെക്കു പോലും എൻ്റെ കാര്യങ്ങൾ എന്നിലേക്കു തന്നെ നീ ഏൽപ്പിക്കരുതേ. എൻ്റെ സർവ്വ കാര്യങ്ങളും നീ എനിക്ക് നന്നാക്കിത്തരേണമേ! നീയല്ലാതെ ആരാധനക്കർഹനില്ല." [80] അബൂദാവൂദ്: 5090, അഹ്മദ്: 5/42. സ്വഹീഹ് അബീദാവൂദിലും 3/250 , സ്വഹീഹ് അദബുൽ മുഫ്റദ് 260 ലും അൽബാനി ഈ ഹദീഥ് സ്വഹീഹ് ആണെന്ന് പറഞ്ഞിരിക്കുന്നു. തുഹ്ഫത്തുൽ അഖ്യാർ 24 ൽ ശൈഖ് ഇബ്നുബാസും ഇതിൻ്റെ സനദ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്.
67- "നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു." [81] തിർമിദി: 3505, ഹാകിം ഈ ഹദീഥ് സ്വഹീഹാണെന്ന് പറയുകയും ഇമാം ദഹബി അതിനോട് യോജിക്കുകയും ചെയ്തിരിക്കുന്നു. 1/505, സ്വഹീഹ് തിർമിദി 3/168 ൽ അൽബാനി ഇത് സ്വഹീഹാണെന്ന് പറഞ്ഞു. ഹദീഥിൻ്റെ വാചകം ഇപ്രകാരമാണ്: "യൂനുസ് നബി (അ) മത്സ്യത്തിൻ്റെ വയറ്റിലായിരുന്നപ്പോൾ നടത്തിയ പ്രാർത്ഥന - "നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു- (അമ്പിയാഅ്: 87) ആ വാചകങ്ങൾ മുൻനിർത്തി കൊണ്ട് മുസ്ലിമായ ഏതൊരാൾ പ്രാർത്ഥിച്ചാലും അല്ലാഹു അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകാതിരിക്കുകയില്ല."
68- "അല്ലാഹുവേ, ഞാൻ നിൻ്റെ അടിമയും, നിൻ്റെ അടിമയുടേയും അടിയാത്തിയുടേയും പുത്രനുമാകുന്നു. എൻ്റെ മൂർദ്ധാവ് നിൻ്റെ കയ്യിലാണ്. നിൻ്റെ തീരുമാനമാണ് എന്നിൽ നടപ്പാകുക. നിൻ്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നിനക്കുള്ള മുഴുവൻ നാമങ്ങളും മുൻനിറുത്തി ഞാൻ നിന്നോട് ചോദിക്കുന്നു; നീ നിനക്ക് നൽകിയ എല്ലാ പേരുകൾ കൊണ്ടും, നിൻ്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ചതോ, നിൻ്റെ സൃഷ്ടികളിലാർക്കെങ്കിലും നീ പഠിപ്പിച്ചതോ, നിൻ്റെ പക്കലുള്ള അദൃശ്യജ്ഞാനത്തിൽ നീ ആർക്കും അറിയിക്കാതെ മറച്ചു വെച്ചതോ ആയ നാമങ്ങൾ; (അവയെല്ലാം മുൻനിറുത്തി നിന്നോട് ഞാൻ ചോദിക്കുന്നു). പരിശുദ്ധ ഖുർആനിനെ എൻ്റെ ഹൃദയത്തിൻ്റെ വസന്തവും, നെഞ്ചകത്തെ പ്രകാശവും, ദുഃഖം നീക്കുന്നതും, മനോവ്യഥകൾ ഇല്ലായ്മ ചെയ്യുന്നതുമാക്കേണമേ." [82] അഹ്മദ്: 1/391, 452, ഹാകിം: 1/509, അദ്കാർ എന്ന ഗ്രന്ഥത്തിൻ്റെ വിവരണത്തിൽ ഹാഫിദ് ഇത് ഹസനാണെന്ന് പറഞ്ഞിരിക്കുന്നു. കലിമുത്തയ്യിബിൽ ഹദീഥിൻ്റെ വിവരണത്തിൽ അൽബാനിയും ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു: പേജ്: 73.
69- "അല്ലാഹുവേ! ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിന്നെ അനുസരിക്കുന്നതിലേക്ക് നീ തിരിച്ചു വിടേണമേ." [83] മുസ്ലിം: 2654.
70- "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിക്കേണമേ." [84] തിർമിദി: 3522, അഹ്മദ്: 4/182, ഹാകിം: 1/525, 528, അദ്ദേഹം അത് സ്വഹീഹാണെന്ന് പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തിരിക്കുന്നു. സ്വഹീഹുൽ ജാമിഅ്: 6/309 ലും സ്വഹീഹുത്തിർമിദി 3/171 ലും അൽബാനി ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തി. ഉമ്മുസലമഃ (റഹ) പറഞ്ഞിരിക്കുന്നു: "നബി -ﷺ- ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്ന ദുആ ഇതായിരുന്നു."
71- "അല്ലാഹുവേ, ഇഹലോകത്തും പരലോകത്തും നിന്നോട് ഞാൻ സൗഖ്യം ചോദിക്കുന്നു." [85] തിർമിദി: 3514, ബുഖാരിയുടെ അദബുൽ മുഫ്റദ്: 726, തിർമിദിയുടെ റിപ്പോർട്ടിൽ "ഇഹ-പര സൗഖ്യത്തിനായി നിങ്ങൾ അല്ലാഹുവോട് തേടുക" എന്നും "നിങ്ങൾ അല്ലാഹുവോട് മാപ്പും സൗഖ്യവും ചോദിക്കുക. തീർച്ചയായും ദൃഢവിശ്വാസം കഴിഞ്ഞാൽ സൗഖ്യത്തേക്കാൾ നല്ല ഒരു കാര്യം ഒരാൾക്കും നൽകപ്പെട്ടിട്ടില്ല." എന്നും കാണാവുന്നതാണ്. സ്വഹീഹ് ഇബ്നു മാജയിൽ അൽബാനി ഇത് സ്വഹീഹാണെന്ന് വിലയിരുത്തി. 3/180, 3/185, 3/170. അതിനെ ശക്തിപ്പെടുത്തുന്ന മറ്റു റിപ്പോർട്ടുകളും കാണാം. കൂടുതൽ അറിയാൻ അഹ്മദ് ശാക്കിർ ക്രോഡീകരിച്ച ഇമാം അഹ്മദിൻ്റെ മുസ്നദ് 1/156-157 നോക്കുക.
72- "അല്ലാഹുവേ, എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ പര്യവസാനം നീ നന്നാക്കിത്തരേണമേ. ദുനിയാവിലെ നിന്ദ്യതയിൽ നിന്നും പരലോകശിക്ഷയിൽ നിന്നും ഞങ്ങളെ നീ സംരക്ഷിക്കേണമേ." [86] അഹ്മദ്: 4/181, ത്വബ്റാനിയുടെ അൽകബീർ: 33/2/1169, ദുആ: 1436, ഇബ്നുഹിബ്ബാൻ: 2424, 2425. ഹാഫിദ് ഹയ്ഥമീ മജ്മഉസ്സവാഇദ് 10/178ൽ പറഞ്ഞു: "അഹ്മദിൻ്റെ നിവേദകരും, ത്വബ്റാനിയുടെ പരമ്പരകളിലൊന്നിലെ നിവേദകരും വിശ്വസ്തരാണ്."
73- "എൻ്റെ റബ്ബേ, എന്നെ നീ സഹായിക്കേണമേ; എനിക്കെതിരെ നീ സഹായിക്കരുതേ! എനിക്ക് വിജയം നൽകേണമേ; എനിക്കെതിരെ വിജയം നൽകരുതേ! എനിക്കനുകൂലമായി നീ തന്ത്രം പ്രയോഗിക്കേണമേ; എനിക്കെതിരെ നീ തന്ത്രം പ്രയോഗിക്കരുതേ! എന്നെ നേർമാർഗത്തിലാക്കുകയും നേർമാർഗം എനിക്ക് എളുപ്പമാക്കിത്തീർക്കുകയും ചെയ്യേണമേ. എന്നെ അക്രമിച്ചവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ. എൻ്റെ റബ്ബേ, എന്നെ നിനക്കേറ്റവും നന്ദിയുള്ളവനും, നിന്നെ ധാരാളമായി ദിക്റ് ചെയ്യുന്നവനും, നിന്നെ ശക്തമായി ഭയപ്പെടുന്നവനും, നിന്നോട് അനുസരണയുള്ളവനും, താഴ്മയുള്ളവനും, പശ്ചാതപിക്കുന്നവനും, നിന്നിലേക്ക് ഖേദിച്ച് മടങ്ങുന്നവനുമാക്കേണമേ. എൻ്റെ റബ്ബേ! എൻ്റെ തൗബഃ നീ എന്നിൽ നിന്ന് സ്വീകരിക്കുകയും, പാപക്കറയിൽ നിന്ന് എന്നെ ശുദ്ധീകരിക്കുകയും, എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും എൻ്റെ തെളിവ് ഉറപ്പിക്കുകയും, എൻ്റെ ഹൃദയത്തെ നേർമാർഗത്തിലേക്ക് നയിക്കുകയും, എൻ്റെ നാവിനെ നേരെയാക്കുകയും, എൻ്റെ ഹൃദയത്തിലെ വിദ്വേഷത്തെ നീ ഊരിക്കളയുകയും ചെയ്യേണമേ." [87] ബുഖാരിയുടെ അദബുൽ മുഫ്റദ്: 664, 665, അബൂദാവൂദ്: 1510, 1511, തിർമിദി: 3551, ഇബ്നുമാജ: 3830, അഹ്മദ്: 1/127, ഹാകിം സ്വഹീഹെന്ന് വിധി പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/519, അൽബാനി സ്വഹീഹ് അബീദാവൂദിലും1/414, സ്വഹീഹ് തിർമിദിയിലും 3/178 സ്വഹീഹാണെന്ന് രേഖപ്പെടുത്തി.
74- "അല്ലാഹുവേ, നിൻ്റെ നബി മുഹമ്മദ് -ﷺ- നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞങ്ങളും നിന്നോട് ചോദിക്കുന്നു. നിൻ്റെ നബി മുഹമ്മദ് -ﷺ- നിന്നോട് അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞങ്ങളും നിന്നോട് അഭയം തേടുന്നു. നിന്നോടാണ് സഹായം തേടേണ്ടത്; എത്തിച്ചുകൊടുക്കൽ ബാധ്യതയേറ്റിട്ടുള്ളവനും നീയാണ്; അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല തന്നെ." [88] തിർമിദി: 3521, ഇബ്നുമാജഃ 3846. തിർമിദി പറഞ്ഞു: (ഈ ഹദീഥ് ഹസനും ഗരീബുമാണ്) അൽബാനി ദഈഫുത്തിർമിദിയിൽ ഇതിനെ ദുർബലമെന്ന് വിലയിരുത്തിയിട്ടുണ്ട്. പേജ്: 387.
75- "അല്ലാഹുവേ, എൻ്റെ കേൾവിയുടേയും, കാഴ്ചയുടേയും, നാവിൻ്റെയും, ഹൃദയത്തിൻ്റെയും, ഇന്ദ്രിയത്തിൻ്റെയും ദോഷങ്ങളിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു." [89] അബൂദാവൂദ്: 1551, തിർമിദി: 3492, നസാഈ: 5470. അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു (സ്വഹീഹ് തിർമിദി: 3/166, സ്വഹീഹ് നസാഈ: 3/1108.)
76- "അല്ലാഹുവേ, പാണ്ട്, ഭ്രാന്ത്, കുഷ്ഠം, തുടങ്ങിയവയിൽ നിന്നും എല്ലാ ദുഷിച്ച രോഗങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു." [90] അബൂദാവൂദ്: 1554, നസാഈ: 5493, അഹ്മദ്: 3/192. അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു. (സ്വഹീഹ് നസാഈ: 3/1116, സ്വഹീഹ് തിർമിദി: 3/184)
77- "അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും, തന്നിഷ്ടങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു." [91] തിർമിദി: 3591, ഇബ്നുഹിബ്ബാൻ: 2422, ഹാകിം: 1/ 532, ത്വബ്റാനി അൽകബീറിൽ 36/19/19, അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു. (സ്വഹീഹ് തിർമിദി: 3/184)
78- "അല്ലാഹുവേ, നീ ഔദാര്യവാനും, മാപ്പാക്കുന്നവനും, മാപ്പാക്കുന്നത് ഇഷ്ടപ്പെടുന്നവനുമാണല്ലോ. അതിനാൽ നീ എനിക്ക് മാപ്പ് നൽകേണമേ." [92] തിർമിദി: 3513, നസാഈ അൽകുബ്റയിൽ: 7712, അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു: സ്വഹീഹ് തിർമിദി: 3/170.
79- "അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കാനും തിന്മകൾ വെടിയാനും, പാവപ്പെട്ടവരെ സ്നേഹിക്കാനും എന്നെ അനുഗ്രഹിക്കേണമേ. എനിക്ക് പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ. ഒരു വിഭാഗത്തെ നീ കുഴപ്പത്തിലാക്കാനുദ്ദേശിക്കുമ്പോൾ കുഴപ്പത്തിലകപ്പെടാതെ എന്നെ നീ മരിപ്പിക്കേണമേ, നിന്നെ സ്നേഹിക്കുവാനും, നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുവാനും, നിൻ്റെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന കർമങ്ങളെ സ്നേഹിക്കുവാനും എന്നെ നീ അനുഗ്രഹിക്കേണമേ." [93] അഹ്മദ്: 5/243, തിർമിദി: 3235. ഈ ഹദീഥ് അദ്ദേഹം കുറ്റമറ്റത് എന്ന് വിലയിരുത്തി. അദ്ദേഹം പറഞ്ഞു: ഞാൻ ഇമാം ബുഖാരിയോട് ഈ ഹദീഥിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: "ഈ ഹദീഥ് ഹസനും സ്വഹീഹുമാണ്" എന്നാണ്. ഹദീഥിൻ്റെ അവസാനം നബി -ﷺ- പറഞ്ഞു: "ഇത് സത്യമായ കാര്യമാണ്. നിങ്ങൾ അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക." ഹാകിം: 1/521, അൽബാനി സ്വഹീഹുത്തിർമിദി 3/318 ൽ ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തി.
80- "അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, നിൻ്റെ നബിയും അടിമയുമായ മുഹമ്മദ് നബി -ﷺ- നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിൻ്റെ നബിയും അടിമയുമായ മുഹമ്മദ് നബി -ﷺ- അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവൃത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ." [94] ഇബ്നുമാജഃ: 3846, അഹ്മദ്: 6/134, ഹാകിം സ്വഹീഹെന്ന് വിധി പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/521, അൽബാനി സ്വഹീഹ് ഇബ്നുമാജയിൽ 2/327 ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തി.
81- "അല്ലാഹുവേ, ഞാൻ നിൽക്കുമ്പോൾ നീ ഇസ്ലാമിനെ കൊണ്ട് എന്നെ നീ സംരക്ഷിക്കേണമേ! ഞാൻ ഇരിക്കുമ്പോഴും ഇസ്ലാമിനെ കൊണ്ട് നീ എന്നെ സംരക്ഷിക്കേണമേ! ഞാൻ കിടക്കുമ്പോഴും ഇസ്ലാം കൊണ്ട് എന്നെ നീ സുരക്ഷിതനാക്കേണമേ. ശത്രുവിനോ, അസൂയക്കാരനോ എന്നിലൂടെ സന്തോഷിക്കാൻ നീ അവസരം നൽകരുതേ. അല്ലാഹുവേ, മുഴുവൻ നന്മകളും നിന്നോട് ചോദിക്കുന്നു; അവയുടെ ഖജനാവുകളെല്ലാം നിൻ്റെ കരങ്ങളിലാണല്ലോ. മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് രക്ഷ ചോദിക്കുന്നു, അവയുടെ ഖജനാവുകളെല്ലാം നിൻ്റെ കരങ്ങളിലാണല്ലോ." [95] ഹാകിം സ്വഹീഹെന്ന് വിലയിരുത്തുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/525, അൽബാനി സ്വഹീഹുൽ ജാമിഅ് 2/398 ലും സ്വഹീഹഃ: 4/54 ലും ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തി. ഹദീഥ് നമ്പർ 1540.
82- "അല്ലാഹുവേ, ഞങ്ങൾക്കും നിന്നെ ധിക്കരിക്കുന്നതിനുമിടയിൽ മറയിടുന്നവിധമുള്ള ഭയഭക്തി നീ ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളെ സ്വർഗത്തിലെത്തിക്കും വിധം നിന്നോടുള്ള അനുസരണം നീ ഞങ്ങൾക്ക് നൽകേണമേ. ഐഹീകജീവിതത്തിലെ പരീക്ഷണങ്ങൾ നിസ്സാരമാക്കുന്ന ദൃഢവിശ്വാസം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളെ നീ ജീവിപ്പിക്കുന്നകാലമത്രയും ഞങ്ങളുടെ കേൾവിയും കാഴ്ചയും ആരോഗ്യവുമെല്ലാം പ്രയോജനപ്രദമാക്കുകയും, അവയെ ഞങ്ങളുടെ അനന്തരമാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ പ്രതികാരം ഞങ്ങളെ അക്രമിച്ചവരോടാക്കേണമേ. ഞങ്ങളോട് ശത്രുത വെച്ചവർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ. ഞങ്ങളുടെ ദീനിൽ ഞങ്ങൾക്ക് വിപത്ത് നിശ്ചയിക്കരുതേ. ഐഹിക ജീവിതത്തെ ഞങ്ങളുടെ മുഖ്യചിന്തയോ അറിവിൻ്റെ ആകെത്തുകയോ ആക്കരുതേ. ഞങ്ങളോട് കനിവ് കാണിക്കാത്തവർക്ക് ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ." [96] തിർമിദി: 3502, ഹാകിം സ്വഹീഹെന്നു വിധി പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/528, ഇബ്നുസ്സുന്നി: 446, അൽബാനി സ്വഹീഹുത്തിർമിദി 3/168 ലും സ്വഹീഹുൽ ജാമിഅ് 1/400 ലും സ്വഹീഹാണെന്ന് രേഖപ്പെടുത്തി.
83- "അല്ലാഹുവേ, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൻ്റെ നിസ്സഹായാവസ്ഥയിലേക്ക് മടക്കപ്പെടുന്നതിൽ നിന്നും, ഐഹിക ജീവിതത്തിൻ്റെ പരീക്ഷണത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു." [97] ബുഖാരി: 2822.
84- "അല്ലാഹുവേ, എൻ്റെ പാപവും, വിവരക്കേടും, കാര്യങ്ങളിലെ അതിർലംഘനവും, എന്നിൽ നിന്നുണ്ടായിട്ടുള്ളതായി നീയറിയുന്നതെല്ലാം എനിക്ക് നീ പൊറുത്തു തരേണമേ. അല്ലാഹുവേ, കാര്യമായോ, തമാശയായോ, അബദ്ധമായോ, മനഃപൂർവ്വമായോ സംഭവിച്ചെതെല്ലാം -[അതെല്ലാം എന്നിൽ സംഭവിച്ചിട്ടുണ്ട്]- എനിക്ക് നീ പൊറുത്തു തരേണമേ." [98] ബുഖാരി: 6398, മുസ്ലിം: 2719.
85- "അല്ലാഹുവേ, ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം ചെയ്തിട്ടുണ്ട്. നീയല്ലാതെ തെറ്റുകൾ പൊറുക്കുന്നവനില്ല. അതിനാൽ നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം നൽകി എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ ചെയ്യുകയും ചെയ്യേണമേ. നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ." [99] ബുഖാരി: 834, മുസ്ലിം: 2705.
87- "അല്ലാഹുവേ, നിൻ്റെ കാരുണ്യം അനിവാര്യമാക്കുന്ന കാര്യങ്ങളും, പാപമോചനം ഉറപ്പാക്കുന്ന കാര്യങ്ങളും, എല്ലാ പാപങ്ങളിൽ നിന്നുമുള്ള സൗഖ്യവും, എല്ലാ പുണ്യങ്ങളിൽ നിന്നുമുള്ള സമ്പൂർണ്ണലാഭവും, സ്വർഗം നേടിയെടുക്കാനും, നരകത്തിൽ നിന്നുള്ള മോചനവും നിന്നോട് ഞങ്ങൾ തേടുന്നു." [101] ഹാകിം സ്വഹീഹെന്ന് വിലയിരുത്തുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/525, ബൈഹഖി: 206, നവവിയുടെ അദ്കാർ: 340, അബ്ദുൽ ഖാദർ അർനാഊത്ത് ഹസനെന്ന് വിലയിരുത്തി.
88- "അല്ലാഹുവേ, മുഅ്മിനീങ്ങളായ പുരുഷന്മാർക്കും സ്ത്രീകൾക്കും നീ പൊറുത്തു കൊടുക്കേണമേ." [102] ഉബാദ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "ഈമാനുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി ആരെങ്കിലും പൊറുക്കലിനെ തേടിയാൽ, ഓരോ മുഅ്മിനീങ്ങളുടെയും എണ്ണമനുസരിച്ച് അവന് നന്മ രേഖപ്പെടുത്തപ്പെടും." ത്വബ്റാനി അൽകബീറിൽ 5/202 ഹദീഥ് 5092, 3/334 ഹദീഥ്: 2155, ഹൈതമി ഇതിൻ്റെ സനദ് കുറ്റമറ്റതാണെന്ന് പറഞ്ഞു: മജ്മഉസ്സവാഇദ്: 10/210, അൽബാനി ഹസനെന്ന് വിലയിരുത്തി: സ്വഹീഹുൽ ജാമിഅ്: 5/242 ഹദീഥ്: 5902.
89- "അല്ലാഹുവേ, എൻ്റെ തെറ്റ് പൊറുക്കുകയും, എൻ്റെ വീട്ടിൽ എനിക്ക് വിശാലത നൽകുകയും, എൻ്റെ ഉപജീവനത്തിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ." [103] അഹ്മദ്: 16599, 23114, 23188, തിർമിദി: 3500, മുസ്നദിൻ്റെ നിരൂപകന്മാർ ഈ ഹദീഥ് മറ്റു ഹദീഥുകളുടെ പിൻബലമുള്ള ഹസനാണെന്ന് പറഞ്ഞു: 27/ 144, 38/ 197, 38/ 145.
90- "അല്ലാഹുവേ, നിൻ്റെ ഔദാര്യത്തിൽ നിന്നും കാരുണ്യത്തിൽ നിന്നും നിന്നോട് ഞാൻ ചോദിക്കുന്നു. നീ മാത്രമാണല്ലോ അത് ഉടമപ്പെടുത്തുന്നത്." [104] ത്വബ്റാനി, ഹയ്ഥമി മജ്മഉസ്സവാഇദിൽ 10/159 ഹദീഥ് സ്ഥിരപ്പെട്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിലയിരുത്തിയിട്ടുമുണ്ട്. സ്വഹീഹുൽ ജാമിഅ്: 1/404 ഹദീഥ് 1278.
91- "അല്ലാഹുവേ, വാർദ്ധക്യത്തിൽ നിന്നും, ഉയരങ്ങളിൽ നിന്ന് താഴെ വീഴുന്നതിൽ നിന്നും, തകർന്ന് വീഴുന്നതിന്നടിയിൽ പെടുന്നതിൽ നിന്നും, വെള്ളത്തിൽ മുങ്ങിത്താഴുന്നതിൽ നിന്നും, അഗ്നിബാധയിൽ നിന്നും, മനോവിഷമങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. മരണവേളയിൽ പിശാച് എന്നെ അവതാളത്തിലാക്കുന്നതിൽ നിന്നും, നിൻ്റെ മാർഗത്തിലുള്ള പോരാട്ടത്തിൽ നിന്ന് പിന്തിരിഞ്ഞോടി മരിക്കുന്നതിൽ നിന്നും, വിഷജന്തുക്കളുടെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും നിന്നോട് അഭയം തേടുന്നു." [105] അബൂദാവൂദ്: 1552, നസാഈ: 5531, 5532. അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു: സ്വഹീഹുന്നസാഈ 3/1123, സ്വഹീഹ് അബീദാവൂദ്: 1/425.
92- "അല്ലാഹുവേ, പട്ടിണിയിൽ നിന്ന് നിന്നോട് രക്ഷ ചോദിക്കുന്നു, തീർച്ചയായും അത് കിടപ്പറയിലെ മോശമായ സഹചാരി തന്നെ. വഞ്ചനയിൽ നിന്നും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു; തീർച്ചയായും അത് ക്ഷുദ്രമനസ്സ് തന്നെ." [106] അബൂദാവൂദ്: 1547, നസാഈ: 5483. അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു: സ്വഹീഹുന്നസാഈ: 3/1112.
93- "അല്ലാഹുവേ! അശക്തി, ഉദാസീനത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, പാരുഷ്യം, അശ്രദ്ധ, അപര്യാപ്തത, നിന്ദ്യത, പതിത്വം തുടങ്ങിയവയിൽ നിന്നെല്ലാം ഞാൻ നിന്നോട് രക്ഷ തേടുന്നു. ദാരിദ്ര്യം, അവിശ്വാസം, അധർമ്മം, കലഹം, കാപട്യം, പ്രശസ്തിക്കു വേണ്ടി പ്രവർത്തിക്കൽ, ലോകമാന്യത എന്നിവയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. അന്ധത, ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, പാണ്ട്, ദുഷിച്ച രോഗങ്ങൾ എന്നിവയിൽ നിന്നും നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു." [107] നസാഇ: 5493, ഹാകിം: 1/530, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹുൽ ജാമിഅ്: 1/406, ഇർവാഉൽ ഗലീൽ: 852.
94- "അല്ലാഹുവേ! ദാരിദ്ര്യം, അപര്യാപ്തത, നിന്ദ്യത എന്നിവയിൽ നിന്നും നിന്നോട് ഞാൻ അഭയം ചോദിക്കുന്നു. അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." [108] അബൂദാവൂദ് 1544, നസാഈ 5475. ശൈഖ് അൽബാനി സ്വഹീഹെന്ന് വിലയിരുത്തി. സ്വഹീഹുന്നസാഈ 3/1111, സ്വഹീഹുൽ ജാമിഅ് 1/407, സ്വഹീഹ് മവാരിദു ദംആൻ 2/455.
95- "അല്ലാഹുവേ! സ്ഥിരമായി താമസിക്കുന്ന ഇടങ്ങളിൽ ചീത്ത അയൽവാസി ഉണ്ടാകുന്നതിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. താൽകാലിക അയൽവാസി മാറിപ്പോകുമല്ലോ." [109] ബുഖാരിയുടെ അദബുൽ മുഫ്റദ്: 117, ഹാകിം: 1/532, അദ്ദേഹം സ്വഹീഹെന്ന് വിലയിരുത്തുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. നസാഈ: 5517, അൽബാനി സ്വഹീഹെന്ന് രേഖപ്പെടുത്തി: സ്വഹീഹുൽ ജാമിഅ്: 1/408, സ്വഹീഹുന്നസാഈ 3/1118.
96- "ഭക്തിയില്ലാത്ത ഹൃദയം, ഉത്തരംകിട്ടാത്ത പ്രാർത്ഥന, മതിവരാത്ത മനസ്സ്, പ്രയോജനമില്ലാത്ത അറിവ് എന്നിവയിൽ നിന്ന് നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. ഈ നാല് കാര്യങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു." [110] തിർമിദി: 3482, അബൂദാവൂദ്: 1549, അൽബാനി സ്വഹീഹാണെന്ന് വിലയിരുത്തി: സ്വഹീഹുൽ ജാമിഅ്: 1295, സ്വഹീഹുന്നസാഈ: 3/1113.
97- "അല്ലാഹുവേ! ചീത്ത രാവ്, ചീത്ത പകൽ, മോശം സമയം, ദുഷിച്ച കൂട്ടുകാരൻ, നിത്യവാസത്തിൻ്റെ ഭവനത്തിലെ ചീത്ത അയൽവാസി എന്നിവയിൽ നിന്നെല്ലാം നിന്നോട് രക്ഷതേടുന്നു." [111] ത്വബ്റാനി, ഹൈതമി പറഞ്ഞു: ഇതിൻ്റെ റിപ്പോർട്ടർമാരെല്ലാം സ്വഹീഹിൻ്റെ റിപ്പോർട്ടർമാരാണ്: മജ്മഉസ്സവാഇദ്: 10/144, അൽബാനി ഹസൻ എന്ന് വിലയിരുത്തി: സ്വഹീഹുൽ ജാമിഅ്: 1/411 ഹദീഥ് 1290.
98- "അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു. നരകത്തിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു." (മൂന്ന് തവണ പ്രാർത്ഥിക്കുക) [112] തിർമിദി: 2572, ഇബ്നു മാജ: 3340, നസാഈ: 5536, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി. സ്വഹീഹുത്തിർമിദി: 2/319, സ്വഹീഹുന്നസാഈ: 3/1121, ഹദീഥിൻ്റെ പദം ഇപ്രകാരമാണ്: "ആരെങ്കിലും അല്ലാഹുവിനോട് മൂന്ന് പ്രാവശ്യം സ്വർഗം ചോദിച്ചാൽ "അല്ലാഹുവേ അവനെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ" എന്ന് സ്വർഗം പറയും. ആരെങ്കിലും നരകത്തിൽ നിന്ന് മൂന്ന് പ്രാവശ്യം കാവലിനെ തേടിയാൽ "അല്ലാഹുവേ അവനെ നീ നരകത്തിൽ നിന്ന് രക്ഷിക്കണേ" എന്ന് നരകം പറയും."
99- "അല്ലാഹുവേ, എനിക്ക് ദീനിൽ അവഗാഹം നൽകേണമേ." [113] ഇബ്നു അബ്ബാസിന് -رَضِيَ اللَّهُ عَنْهُمَا- വേണ്ടിയുള്ള നബിയുടെ -ﷺ- പ്രാർത്ഥന ഇതിന് തെളിവാണ്. ബുഖാരി: 143, മുസ്ലിം: 2477.
100- "അല്ലാഹുവേ, അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കു ചേർക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അറിയാതെ സംഭവിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ പൊറുക്കലിനെ ചോദിക്കുന്നു." [114] അഹ്മദ്: 4/403, ഇബ്നു അബീശൈബ: 10/337, ത്വബ്റാനി: 4/284, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി; സ്വഹീഹുത്തർഗീബു വത്തർഹീബ്: 1/19.
101- "അല്ലാഹുവേ, നീ എനിക്ക് നൽകിയ വിജ്ഞാനം എനിക്ക് പ്രയോജനപ്പെടുത്തണേ! എനിക്ക് പ്രയോജനകരമായത് എനിക്ക് നീ പഠിപ്പിക്കേണമേ! എനിക്ക് നീ അറിവ് വർദ്ധിപ്പിച്ചു തരേണമേ." [115] തിർമിദി: 3599, ഇബ്നു മാജ: 259, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹ് ഇബ്നുമാജഃ 1/47.
102- "അല്ലാഹുവേ! ഉപകാരപ്രദമായ അറിവും, പരിശുദ്ധമായ ഉപജീവനവും, സ്വീകാര്യമായ കർമവും ഞാൻ നിന്നോട് ചോദിക്കുന്നു." [116] ഇബ്നു മാജ: 925, നസാഈ/അമലുൽ യൗമി വൽ ലൈല: 102, അഹ്മദ്: 6/294, 305, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹ് ഇബ്നുമാജഃ: 1/152.
103- "അല്ലാഹുവേ! നീ ഏകനും, ഒരുവനും, സ്വയംപര്യാപ്തനും, ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ലാത്തവനും, തുല്യമായി ആരും തന്നെ ഇല്ലാത്തവനുമാണ്. എൻ്റെ പാപങ്ങൾ പൊറുത്തുതരേണമേ എന്ന് നിന്നോട് ഞാൻ പ്രാർത്ഥിക്കുന്നു. നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ." [117] നസാഈ: 1300, നസാഈ/കുബ്റാ: 7665, അബൂദാവൂദ്: 985, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹുന്നസാഈ: 1/147.
104- "അല്ലാഹുവേ! നിനക്കാണ് സർവ്വ സ്തുതിയും, നീയല്ലാതെ ആരാധ്യനില്ല; നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്; ഔദാര്യവാനും ആകാശഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവനുമാണ്; ഏറ്റവും മഹത്വമുള്ളവനും ആദരവുകൾക്ക് ഉടയവനുമായവനേ! എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിച്ച് കൊണ്ടിരിക്കുന്നവനുമായവനേ! നിന്നോട് ഞാൻ സ്വർഗം ചോദിക്കുകയും നരകത്തിൽ നിന്നും കാവൽ തേടുകയും ചെയ്യുന്നു." [118] അബൂദാവൂദ്: 1495, നസാഇ: 1299, തിർമിദി: 3544, ഇബ്നുമാജഃ: 3858, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹുന്നസാഈ: 1/279, സ്വഹീഹ് ഇബ്നുമാജഃ: 2/329.
105- "അല്ലാഹുവേ! ഞാൻ നിന്നോട് തേടുന്നു; നീയല്ലാതെ ആരാധനക്കർഹനില്ല എന്ന് സാക്ഷ്യം വഹിച്ചു കൊണ്ടും, നീ ഏകനും സ്വയംപര്യാപ്തനും ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ലാത്തവനും, നിനക്ക് തുല്യമായി ആരും തന്നെ ഇല്ലാത്തവനുമാണ് എന്നത് മുൻനിർത്തിക്കൊണ്ടും)." [119] അബൂദാവൂദ്: 985, തിർമിദി: 3475, ഇബ്നു മാജ: 3857, അഹ്മദ്: 5/360, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹുത്തിർമിദി: 3/163.
106- "എൻ്റെ റബ്ബേ, നീ എനിക്ക് പൊറുത്തു തരികയും എൻ്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറെ പശ്ചാതാപം സ്വീകരിക്കുന്നവനും പൊറുക്കുന്നവനുമാണല്ലോ." [120] അബൂദാവൂദ്: 1518, തിർമിദി: 3434, ഇബ്നു മാജ: 3814, നസാഇ: 10292, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹുത്തിർമിദി: 3/153, സ്വഹീഹ് ഇബ്നുമാജഃ: 2/321.
107- "അല്ലാഹുവേ, നിൻ്റെ അദൃശ്യജ്ഞാനവും, സൃഷ്ടികളുടെ മേലുള്ള നിൻ്റെ ശക്തിയും മുൻനിറുത്തി ഞാനിതാ നിന്നോട് ചോദിക്കുന്നു. ജീവിതമാണ് എനിക്ക് ഉത്തമമെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് ഉത്തമമെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ. അല്ലാഹുവേ! രഹസ്യത്തിലും പരസ്യത്തിലും നിന്നോടുള്ള ഭയഭക്തിയും, തൃപ്തിയിലും കോപത്തിലും സത്യം ഉച്ചരിക്കാനും, സുഭിക്ഷതയിലും ക്ഷാമത്തിലും മിതത്വം പാലിക്കാനും (എനിക്ക് വഴികാട്ടാൻ) ഞാൻ നിന്നോട് ചോദിക്കുന്നു! അല്ലാഹുവേ! അവസാനിക്കാത്ത സുഖാനുഗ്രഹവും, അറ്റുപോകാത്ത കൺകുളിർമയും, നിൻ്റെ വിധിക്ക് ശേഷമുള്ള തൃപ്തിയും, മരണാനന്തരമുള്ള സുഖജീവിതവും, നിൻ്റെ തിരുമുഖം ദർശിക്കുന്നതിൻ്റെ ആസ്വാദനവും, ക്ലേശപൂർണമായ പ്രയാസമോ വഴിപിഴപ്പിക്കുന്ന പരീക്ഷണങ്ങളോ കൂടാതെ നിന്നെ കണ്ടുമുട്ടാനുള്ള അഭിലാഷവും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! ഈമാനിൻ്റെ സൗന്ദര്യംകൊണ്ട് നീ ഞങ്ങളെ അലങ്കരിക്കേണമേ! ഞങ്ങളെ നീ സന്മാർഗം പ്രാപിച്ചവരും സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നവരുമാക്കേണമേ." [121] നസാഇ: 1305, അഹ്മദ്: 4/264, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹുന്നസാഈ: 1/280, 1/281.
108- "അല്ലാഹുവേ! നിന്നോടുള്ള സ്നേഹവും, എനിക്ക് നിൻ്റെയരികിൽ പ്രയോജനമേകുന്ന വിധത്തിലുള്ളവരോടുള്ള സ്നേഹവും എനിക്ക് നീ പ്രദാനം ചെയ്യേണമേ. അല്ലാഹുവേ! ഞാൻ ഇഷ്ടപ്പെടുന്നതായി നീ നൽകിയതെല്ലാം നിൻ്റെ ഇഷ്ടത്തിന് വിനിയോഗിക്കാനുള്ള ശക്തിയാക്കിത്തരേണമേ! അല്ലാഹുവേ! ഞാൻ ഇഷ്ടപ്പെടുന്നതിൽ നിന്ന് നീ എനിക്ക് തടഞ്ഞു വെച്ചതെല്ലാം നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നിർവഹിക്കാനുള്ള ഒഴിവുവേളയാക്കിത്തരേണമേ." [122] തിർമിദി: 3491, അദ്ദേഹം അത് ഹസനാണെന്ന് വിലയിരുത്തി, ശൈഖ് അബ്ദുൽ ഖാദിർ അർനാഊത്ത് അതിനോട് യോജിച്ചിട്ടുണ്ട്. ജാമിഉൽ ഉസൂൽ: 4/341.
109- "അല്ലാഹുവേ! തെറ്റുകളിൽ നിന്നും പാപങ്ങളിൽ നിന്നും എന്നെ നീ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! അഴുക്കിൽ നിന്നും വെള്ള വസ്ത്രം ശുദ്ധിയാക്കപ്പെടുന്നത് പോലെ എന്നെ നീ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ! തണുത്ത വെള്ളവും ഹിമവും മഞ്ഞും കൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ!" [123] മുസ്ലിം: 476, നസാഇ: 400.
110- "അല്ലാഹുവേ, ലുബ്ധത, ഭീരുത്വം, ആയുസ്സിൻ്റെ (ദൈർഘ്യം കൊണ്ടുണ്ടാകുന്ന) ദുരവസ്ഥ, ഹൃദയത്തിൻ്റെ കുഴപ്പങ്ങൾ, ഖബ്റിലെ ശിക്ഷ എന്നിവയിൽ നിന്നെല്ലാം നിന്നോട് ഞാൻ രക്ഷതേടുന്നു." [124] നസാഈ: 5469, "നബി -ﷺ- ലുബ്ധത, ഭീരുത്വം, ആയുസ്സിൻ്റെ (ദൈർഘ്യം കൊണ്ടുണ്ടാകുന്ന) ദുരവസ്ഥ, ഹൃദയത്തിൻ്റെ കുഴപ്പങ്ങൾ, ഖബ്റിലെ ശിക്ഷ എന്നീ അഞ്ച് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കാറുണ്ടായിരുന്നു" എന്നാണ് ഹദീഥിലുള്ള പദം. അബൂദാവൂദ്: 1539, അർനഊത്ത് ഇത് ഹസനെന്ന് വിലയിരുത്തി. ജാമിഉൽ ഉസൂൽ: 4/363.
111- "ജിബ്രീലിൻ്റെയും, മീകാഈലിൻ്റെയും, ഇസ്റാഫീലിൻ്റെയും റബ്ബായ അല്ലാഹുവേ, നരകത്തിൻ്റെ ചൂടിൽ നിന്നും ഖബ്റിൻ്റെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു." [125] നസാഈ: 1344, അഹ്'മദ്: 6/61, ദഅവാത്ത് / ബൈഹഖി: 109, സ്വഹീഹുന്നസാഈ / അൽബാനി : 3/1121 ലും സിൽസിലത്തുൽ അഹാദീഥിസ്വഹീഹ: 1544 ലും സ്വഹീഹെന്ന് വിലയിരുത്തി.
112- "അല്ലാഹുവേ, എനിക്ക് നേർവഴി തോന്നിപ്പിക്കുകയും എൻ്റെ മനസ്സിൻ്റെ തിന്മയിൽ നിന്ന് എന്നെ രക്ഷിക്കുകയും ചെയ്യേണമേ." [126] തിർമിദി: 5/519, ഹദീഥ് 3483, ഹാകിം: 1/510, അഹ്'മദ്: 33/197 ഹദീഥ് 19992. മുസ്നദിൻ്റെ പരിശോധകർ ഈ ഹദീഥിൻ്റെ പരമ്പര ബുഖാരിയുടെയും മുസ്ലിമിൻ്റെയും നിബന്ധനയനുസരിച്ചുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. തിർമിദി ഉദ്ധരിച്ച പദങ്ങൾ അൽബാനി ദുർബലപ്പെടുത്തിയിട്ടുണ്ട്: ദഈഫത്തുർമുദി: 397.
113- "അല്ലാഹുവേ, ഉപകാരപ്പെടുന്ന വിജ്ഞാനം ഞാൻ നിന്നോട് ചോദിക്കുന്നു. ഉപകാരപ്പെടാത്ത വിജ്ഞാനത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." [127] നസാഈ: 7867, ഇബ്നു മാജ: 3843, അൽബാനി ഈ ഹദീഥ് 'ഹസൻ' ആണെന്ന് രേഖപ്പെടുത്തി: സ്വഹീഹ് ഇബ്നുമാജഃ 2/327. "ഉപകാരപ്പെടുന്ന വിജ്ഞാനം നിങ്ങൾ അല്ലാഹുവോട് ചോദിക്കുക, ഉപകാരപ്പെടാത്ത വിജ്ഞാനത്തിൽ നിന്നും അല്ലാഹുവോട് അഭയം തേടുകയും ചെയ്യുക." എന്നാണ് നസാഇയിൽ വന്നിട്ടുള്ള പദം.
114- "അല്ലാഹുവേ, ഏഴ് ആകാശങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിൻ്റെയും അധിപനായവനേ, ഞങ്ങളുടേയും സർവ്വ ചരാചരങ്ങളുടെയും ഉടമസ്ഥനേ, ധാന്യവും വിത്തും പിളർക്കുന്നവനേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ, നീ മൂർദ്ദാവിനു പിടിച്ചിട്ടുള്ള (നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന) സർവ്വ വസ്തുക്കളുടേയും ദോഷത്തിൽ നിന്ന് നിന്നിൽ ഞാൻ അഭയം തേടുന്നു. അല്ലാഹുവേ, നീയാണ് എന്നേയുള്ളവൻ; നിനക്കു മുമ്പായി യാതൊന്നുമില്ല. നീയാണ് എന്നുമുണ്ടാകുന്നവൻ; നിനക്ക് ശേഷം യാതൊന്നുമില്ല; നീയാണ് ഏറ്റവും മുകളിലുള്ളവൻ. നിനക്കു മുകളിൽ യാതൊന്നുമില്ല; നീയാണ് ഏറ്റവും അടുത്തുള്ളവൻ; നിന്നെക്കാൾ അടുത്ത് മറ്റൊന്നുമില്ല. ഞങ്ങളുടെ കടങ്ങൾ നീ തീർക്കുകയും, ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് ധന്യത നൽകുകയും ചെയ്യേണമേ." [128] [129] മുസ്ലിം: 2713.
115- "അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ നീ ഇണക്കമുണ്ടാക്കേണമേ. ഞങ്ങൾ തമ്മിലെ ബന്ധം നീ നന്നാക്കേണമേ. സമാധാനത്തിൻ്റെ വഴികളിലേക്ക് ഞങ്ങളെ നീ നയിക്കുകയും അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് രക്ഷിക്കുകയും ചെയ്യേണമേ. പ്രത്യക്ഷവും പരോക്ഷവുമായ തിന്മകളിൽ നിന്നും ഞങ്ങളെ നീ അകറ്റേണമേ. ഞങ്ങളുടെ കണ്ണുകളിലും കാതുകളിലും ഹൃദയങ്ങളിലും ഇണകളിലും സന്താനങ്ങളിലും നീ അനുഗ്രഹം ചൊരിയേണമേ. ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കേണമേ. തീർച്ചയായും നീ ഏറെ പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണല്ലോ. ഞങ്ങളെ നിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരും അതിൻ്റെ പേരിൽ നിന്നെ പ്രശംസിക്കുന്നവരും അവയെ സ്വീകരിക്കുന്നവരുമാക്കണേ. അവ ഞങ്ങൾക്ക് നീ പൂർത്തിയാക്കി നൽകേണമേ." [129] അബൂദാവൂദ്: 969, ഹാകിം: 1/265, ഇമാം മുസ്ലിമിൻ്റെ നിബന്ധനയനുസരിച്ചുള്ള ഹദീസാണ് ഇത് എന്ന് അദ്ദേഹം പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/ 26. സ്വഹീഹ് അദബുൽ മുഫ്രദിൽ അൽബാനിയും സ്വഹീഹ് എന്ന് വിലയിരുത്തിയിട്ടുണ്ട്: ഹദീഥ് 630.
116- "അല്ലാഹുവേ, ഏറ്റവും നല്ല തേട്ടവും, ഏറ്റവും നല്ല പ്രാർത്ഥനയും, ഏറ്റവും നല്ല വിജയവും, ഏറ്റവും നല്ല പ്രവർത്തനവും, ഏറ്റവും നല്ല പ്രതിഫലവും, ഏറ്റവും നല്ല ജീവിതവും, ഏറ്റവും നല്ല മരണവും നിന്നോട് ഞാൻ തേടുന്നു. എനിക്കു നീ സ്ഥൈര്യം നൽകേണമേ. എൻ്റെ തുലാസുകൾ നന്മകളാൽ കനം കൂട്ടേണമേ. എൻ്റെ വിശ്വാസം യാഥാർത്ഥ്യമാക്കേണമേ. എൻ്റെ പദവികൾ ഉയർത്തേണമേ. എൻ്റെ നിസ്കാരം സ്വീകരിക്കേണമേ. എൻ്റെ പാപങ്ങൾ പൊറുക്കേണമേ. സ്വർഗത്തിൽ ഉന്നതമായ പദവികൾ ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, നന്മയുടെ ആരംഭങ്ങളും പര്യവസാനങ്ങളും സമ്പൂർണ്ണതകളും അതിൻ്റെ ആദ്യവും ബാഹ്യവും ആന്തരികവും, സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു. എൻ്റെ ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ. അല്ലാഹുവേ, ഞാൻ കൊണ്ടുവരുന്നതിലേറ്റവും ഉത്തമമായതും, അനുഷ്ഠിക്കുന്നതിലേറ്റവും ഉത്തമമായതും, പ്രത്യക്ഷമായതിലേറ്റവും ഉത്തമമായതും, പരോക്ഷമായതിലേറ്റവും ഉത്തമമായതും, സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു. എൻ്റെ ഈ പ്രാർത്ഥന സ്വീകരിക്കേണമേ. അല്ലാഹുവേ, എൻ്റെ കീർത്തി നീ ഉയർത്തേണമേ. എൻ്റെ പാപങ്ങൾ നീക്കേണമേ. എൻ്റെ കാര്യങ്ങൾ നന്നാക്കി തീർക്കുകയും എൻ്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയും, ഗുഹ്യസ്ഥാനത്തെ നിഷിദ്ധങ്ങളിൽ നിന്ന് കാത്തുസൂക്ഷിക്കുകയും, എൻ്റെ ഹൃദയത്തെ പ്രകാശിപ്പിക്കുകയും, എൻ്റെ പാപങ്ങൾ പൊറുക്കുകയും ചെയ്യേണമേ. സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു. എൻ്റെ ഈ പ്രാർത്ഥന സ്വീകരിക്കേണമേ. അല്ലാഹുവേ, എൻ്റെ മനസ്സിലും കണ്ണിലും കാതിലും ആത്മാവിലും രൂപത്തിലും സ്വഭാവത്തിലും കുടുംബത്തിലും ജീവിതത്തിലും മരണത്തിലും കർമത്തിലുമെല്ലാം നീ അനുഗ്രഹം നൽകേണമേ. എൻ്റെ സൽകർമ്മങ്ങൾ നീ സ്വീകരിക്കേണമേ. സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു. എൻ്റെ ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ." [130] ഹാകിം: 1/520, ഈ ഹദീഥ് സ്വഹീഹാക്കുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/520, ബൈഹഖി 225, ത്വബ്റാനി 23/326 ഹദീഥ് നം: 717
117- "അല്ലാഹുവേ, വൃത്തികെട്ട സ്വഭാവങ്ങളിൽ നിന്നും, തന്നിഷ്ടങ്ങളിൽ നിന്നും, കർമങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും എന്നെ അകറ്റേണമേ." [131] ഹാകിം: 1/523, 'ഇമാം മുസ്ലിമിൻ്റെ നിബന്ധനയനുസരിച്ചുള്ള ഹദീസാണ് ഇത്)) എന്ന് അദ്ദേഹം പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/532, ത്വബ്റാനി: 19/19 ഹദീഥ് നം: 36, ദിലാലുൽ ജന്നയിൽ അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: ഹദീഥ് നം: 13.
118- "അല്ലാഹുവേ, നീ നൽകിയ വിഭവങ്ങൾ കൊണ്ട് എന്നെ സംപ്രീതനാക്കുകയും അതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. എന്നിൽ നിന്നും മറഞ്ഞുപോയതിനെല്ലാം ഏറ്റവും ഉത്തമമായത് നീ എനിക്ക് പകരം നൽകേണമേ." [132] ഹാകിം: 1/532 ഈ ഹദീഥ് സ്വഹീഹെന്ന് വിലയിരുത്തുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/510. ബൈഹഖി: അൽ ആദാബ് 1084, ദഅവാത്ത്: 211, ഇബ്നുഹജർ ഫുതൂഹാത്തിൽ ഹസന് എന്ന് വിലയിരുത്തിയിട്ടുണ്ട്: 4/383.
119- "അല്ലാഹുവേ, എൻ്റെ വിചാരണ ഏറ്റവും ലഘുവായ വിചാരണയാക്കേണമേ." [133] അഹ്മദ്: 6/48, ഹാകിം: 1/255. "ഇമാം മുസ്ലിമിൻ്റെ നിബന്ധനയനുസരിച്ചുള്ള ഹദീസാണ് ഇത്" എന്ന് അദ്ദേഹം പറയുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. ആയിശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: നബി -ﷺ- പ്രാർത്ഥനയിൽ നിന്ന് വിരമിച്ചപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിൻ്റെ നബിയേ, എന്താണ് ലഘുവായ വിചാരണ? അവിടുന്ന് -ﷺ- പറഞ്ഞു: "ഒരാളുടെ കർമ്മഗ്രന്ഥത്തിൽ നോക്കി വിട്ടുവീഴ്ച ചെയ്യലാകുന്നു. ആരെങ്കിലും കണിശമായി വിചാരണ ചെയ്യപ്പെട്ടാൽ അവൻ നശിച്ചതുതന്നെ. ഒരു മുസ്ലിമിന് ബാധിക്കുന്ന എല്ലാം - ഒരു മുള്ള് തറക്കുന്നത് പോലും - അവന് പാപമോചനത്തിന് കാരണമാകും." ഈ ഹദീഥിൻ്റെ സനദ് 'ജയ്യിദ്' ആണെന്ന് അൽബാനി മിശ്കാത്തുൽ മസ്വാബീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
120- "അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും, നിനക്ക് നന്ദി ചെയ്യുവാനും, നല്ലനിലയിൽ ഇബാദത്ത് ചെയ്യുവാനും ഞങ്ങളെ നീ സഹായിക്കേണമേ." [134] അഹ്മദ്: 2/299, ഹാകിം: 1/499, ഈ ഹദീഥിനെ സ്വഹീഹെന്ന് വിലയിരുത്തുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. അബൂദാവൂദ്: 1524, നസാഈ: 9973, അദബുൽ മുഫ്റദിൽ അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തിയിട്ടുണ്ട്; ഹദീഥ് നം: 534.
121- "അല്ലാഹുവേ, പിന്തിരിയാത്ത ഈമാനും, തീർന്നുപോകാത്ത അനുഗ്രഹവും, നിത്യസ്വർഗത്തിൻ്റെ അത്യുന്നതിയിൽ മുഹമ്മദ് നബിയോടൊപ്പമുള്ള -ﷺ- സഹവാസവും ഞാൻ നിന്നോട് തേടുന്നു." [135] ഇബ്നു ഹിബ്ബാൻ (മവാരിദ്) പേജ്: 604 ഹദീഥ്: 2436 ഇബ്നുമസ്ഊദിൽ -رَضِيَ اللَّهُ عَنْهُ- നിന്ന് ഉദ്ധരിച്ചത്. അഹ്മദ്: 1/386, 400, നസാഈ: 869 അൽബാനി ഹസന് എന്ന് വിലയിരുത്തിയിട്ടുണ്ട് സ്വഹീഹഃ: 2301.
122- "അല്ലാഹുവേ, എൻ്റെ മനസ്സിൻ്റെ തിന്മയിൽ നിന്ന് എന്നെ കാത്തീടണമേ, എൻ്റെ കാര്യത്തിൽ ഏറ്റവും ശരിയായത് എനിക്ക് നീ ഉറപ്പിക്കേണമേ. അല്ലാഹുവേ, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും എൻ്റെ അബദ്ധവും ഞാൻ അറിഞ്ഞ് ചെയ്തതും അറിയാതെ ചെയ്തതും നീ എനിക്ക് പൊറുത്തു തരേണമേ." [136] നസാഈ (അൽ കുബ്റ) 6/246, ഹദീഥ് 10830 ഹാകിം സ്വഹീഹാക്കുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു. 1/510. അഹ്മദ് 4/444. ഇബ്നുഹജർ ഇസ്വാബയിൽ പറഞ്ഞു: (ഇതിൻ്റെ സനദ് സ്വഹീഹാണ്) റിയാദുസ്വാലിഹീനിൽ അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി (1495 ആം നമ്പർ ഹദീഥിൻ്റെ അടിക്കുറിപ്പ് നോക്കുക.)
123- "അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് സ്വാധീനം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു." [137] നസാഈ: 5475, അഹ്മദ് 2/173, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹ് നസാഈ 3/1113
124- "അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ, എന്നെ സന്മാർഗത്തിൽ നയിക്കേണമേ, എനിക്ക് ഉപജീവനം നൽകേണമേ, എനിക്ക് സൗഖ്യം തരേണമേ, അന്ത്യനാളിൽ നിൽക്കുന്നിടം ഇടുങ്ങുന്നതിൽ നിന്നും അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു." [138] നസാഇ: 1617, ഇബ്നു മാജ: 1356 അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹ് നസാഈ 1/356, സ്വഹീഹ്: ഇബ്നു മാജ 1/226.
125- "അല്ലാഹുവേ, എൻ്റെ കേൾവികൊണ്ടും കാഴ്ചകൊണ്ടും എനിക്ക് പ്രയോജനമേകേണമേ. എന്നിൽ നിന്നും നീ അവയെ അനന്തരമാക്കേണമേ. എന്നെ അക്രമിക്കുന്നവന്നെതിരിൽ എന്നെ നീ സഹായിക്കുകയും അവനിൽ നിന്നും എനിക്കുവേണ്ടി പ്രതികാരമെടുക്കുകയും ചെയ്യേണമേ." [139] തിർമിദി: 3681, ബുഖാരി (അദബുൽ മുഫ്റദ്) 650, ഹാകിം സ്വഹീഹാക്കുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു 1/523. അൽബാനി സ്വഹീഹ് തിർമിദിയിൽ ഹസന് എന്ന് വിലയിരുത്തി രേഖപ്പെടുത്തി. 3/188.
126- "അല്ലാഹുവേ, പരിശുദ്ധിയുള്ള ജീവിതവും, സമാധാനത്തോടെയുള്ള മരണവും, നിന്ദ്യതയോ അവഹേളനമോ കൂടാത്ത മടക്കവും നിന്നോട് ഞാൻ തേടുന്നു." [140] ഹാകിം: 1/541, സവാഇദു മുസ്നദിൽ ബസ്സാർ: 2/442, ത്വബ്റാനി/അദ്ദുആ: 1435, മജ്മഅുസ്സവാഇദ് 10/179: ത്വബ്റാനിയുടെ പരമ്പര നല്ലതാണെന്ന് ഹൈതമി പറഞ്ഞു.
127- "അല്ലാഹുവേ, സ്തുതികളഖിലവും നിനക്കുള്ളതാണ്. അല്ലാഹുവേ, നീ വിശാലമാക്കിയത് പിടിച്ചു വെക്കുന്നവനില്ല, നീ പിടിച്ചു വെച്ചത് വിശാലമാക്കുന്നവനുമില്ല. നീ വഴികേടിലാക്കിയവന് നേർമാർഗം നൽകുന്നവനില്ല, നീ സൻമാർഗത്തിലാക്കിയവനെ വഴിപിഴപ്പിക്കാനുമാവില്ല. നീ തടയുന്നത് നൽകുന്നവനില്ല, നീ നൽകിയത് തടയുന്നവനുമില്ല. നീ അകറ്റിയത് അടുപ്പിക്കാനാവില്ല, നീ അടുപ്പിച്ചത് അകറ്റാനുമാവില്ല. അല്ലാഹുവേ, നിൻ്റെ അനുഗ്രഹങ്ങളും കാരുണ്യവും ഔദാര്യവും ഉപജീവനവും ഞങ്ങൾക്ക് നീ വിശാലമാക്കി തരേണമേ. അല്ലാഹുവേ, ഒരിക്കലും നീങ്ങിപോകാത്തതും മാറാത്തതുമായ ശാശ്വത സൗഭാഗ്യത്തിനായി നിന്നോട് ഞാൻ തേടുന്നു. പ്രാരാബ്ധ ദിനത്തിൽ സുഭിക്ഷതയും, ഭയപ്പാടിൻ്റെ നാളിൽ നിർഭയത്വവും നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, നീ നൽകിയിട്ടുള്ളതിൻ്റെ ദോഷത്തിൽ നിന്നും തടഞ്ഞിട്ടുള്ളതിൻ്റെ ദോഷത്തിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. അല്ലാഹുവേ, ഈമാനിനെ ഞങ്ങൾക്ക് നീ പ്രിയങ്കരമാക്കുകയും ഞങ്ങളുടെ ഹൃദയത്തിൽ അതിനെ അലംകൃതമാക്കുകയും, അവിശ്വാസവും അധർമവും അനുസരണക്കേടും ഞങ്ങൾക്ക് വെറുക്കപ്പെട്ടതാക്കുകയും ഞങ്ങളെ നേർമാർഗികളാക്കുകയും ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളെ മുസ്ലിങ്ങളായി ജീവിപ്പിക്കുകയും മുസ്ലിങ്ങളായി മരിപ്പിക്കുകയും യാതൊരുവിധ കുഴപ്പമോ നിന്ദ്യതയോ കൂടാതെ സദ് വൃത്തരിൽ ഞങ്ങളെ ചേർക്കുകയും ചെയ്യേണമേ. അല്ലാഹുവേ, നിൻ്റെ ദൂതൻമാരെ നിഷേധിച്ച് തള്ളിയവരും നിൻ്റെ മാർഗത്തിൽ നിന്ന് തടുക്കുന്നവരുമായ നിഷേധികളായ അവിശ്വാസികളെ നീ നശിപ്പിക്കേണമേ. നിൻ്റെ ശിക്ഷയും ശാപവും അവർക്ക് നീ നൽകേണമേ. യഥാർത്ഥ ആരാധ്യനായ അല്ലാഹുവേ, ഗ്രന്ഥം നൽകപ്പെട്ടവരിൽ നിന്നുള്ള നിഷേധികൾക്ക് നീ നാശം നൽകേണമേ. എൻ്റെ ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ." [141] അഹ്മദ്: 3/424, 24/246 ഹദീഥ് നം: 15492, ഹാകിം: 1/507, 3/23-24, ബുഖാരി (അദബുൽ മുഫ്റദ്) 699, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: ഫിഖ്ഹുസ്സീറ പേജ്: 284 സ്വഹീഹ് അദബുൽ മുഫ്റദ്: 538, പേജ്: 259.
128- "അല്ലാഹുവേ, എൻ്റെ പാപങ്ങൾ പൊറുക്കേണമേ. എന്നോട് കരുണ ചെയ്യേണമേ. എനിക്ക് നേർമാർഗവും സൗഖ്യവും ഉപജീവനവും നൽകണമേ." [142] മുസ്ലിം: 2696, 2697 മുസ്ലിമിൻ്റെ റിപ്പോർട്ടിൽ "ഈ കാര്യങ്ങൾ നിനക്ക് ഇഹലോകവും പരലോകവും നേടിത്തരും" എന്നും കൂടിയുണ്ട്. അബൂദാവൂദ്: 850 പ്രസ്തുത റിപ്പോർട്ടിൽ (ആ ഗ്രാമീണൻ പോയപ്പോൾ നബി -ﷺ- പറഞ്ഞു: "അവൻ ഇരുകരങ്ങളും നന്മകളാൽ നിറച്ചിരിക്കുന്നു."
"എൻ്റെ കുറവുകൾ നികത്തുകയും, എന്നെ നീ (പദവികൾ) ഉയർത്തുകയും ചെയ്യേണമേ." [143] ഇബ്നു മാജ: 898, തിർമിദി: 284, സ്വഹീഹ് ഇബ്നുമാജ: 1/148, സ്വഹീഹ് തിർമിദി: 1/90.
129- "അല്ലാഹുവേ, ഞങ്ങൾക്ക് നന്മകൾ യാതൊന്നും കുറയാതെ നീ വർദ്ധിപ്പിച്ചു തരേണമേ, ഞങ്ങളെ നിന്ദ്യരാക്കാതെ നീ ആദരിക്കേണമേ, തടഞ്ഞുവെക്കാതെ നീ വിശാലമായി നൽകേണമേ, ഞങ്ങൾക്കെതിരെ സ്ഥാനം നൽകാതെ ഞങ്ങൾക്ക് നീ മുൻഗണന നൽകേണമേ, ഞങ്ങളെ നീ തൃപ്തിപ്പെടുകയും സംതൃപ്തരാക്കുകയും ചെയ്യേണമേ." [144] തിർമിദി: 5/326 ഹദീഥ് നമ്പർ: 3173, ഹാകിം: സ്വഹീഹ് എന്ന് വിലയിരുത്തി 2/98, അബ്ദുൽ ഖാദിർ അർനാഊത്ത് ഹസനാണെന്ന് പറഞ്ഞു: ജാമിഉൽ ഉസൂൽ: 11/282 ഹദീഥ് 8847.
130- "അല്ലാഹുവേ, എൻ്റെ ആകാരം ഭംഗിയാക്കിയതുപോലെ എൻ്റെ സ്വഭാവവും നന്നാക്കിത്തരേണമേ." [145] അഹ്മദ്: 6/68, 155, 1/403, ഇബ്നുഹിബ്ബാൻ (മവാരിദ്-2423), ത്വയാലിസി: 374, മുസ്നദ് അബൂയഅ്'ല: 5075, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: ഇർവാഉൽ ഗലീൽ 1/115 ഹദീഥ് നം:74.
131- "അല്ലാഹുവേ, എനിക്ക് സ്ഥൈര്യം നൽകേണമേ. എന്നെ സൻമാർഗത്തിൽ നയിക്കുന്നവനും നയിക്കപ്പെടുന്നവനുമാക്കേണമേ." [146] ജരീർ -رَضِيَ اللَّهُ عَنْهُ- വിന് വേണ്ടിയുള്ള നബിയുടെ -ﷺ- പ്രാർത്ഥന ഇതിന് തെളിവാണ്. ബുഖാരി: 6333, 3020, 3036.
132- "അല്ലാഹുവേ,കാര്യങ്ങളിൽ [വിശിഷ്യാ ദീനിൽ] സ്ഥിരതയും, നേർമാർഗത്തിൽ ദൃഢതയും നിന്നോട് ഞാൻ തേടുന്നു. നിൻ്റെ കാരുണ്യം അനിവാര്യമാക്കുന്നതും നിൻ്റെ പാപമോചനം ഉറപ്പിച്ചു തരുന്നതും ഞാൻ നിന്നോട് തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത കാട്ടാനും, നല്ലനിലയിൽ നിനക്ക് ഇബാദത്ത് ചെയ്യുവാനും എന്നെ നീ അനുഗ്രഹിക്കേണമേ, കളങ്കമില്ലാത്ത ഹൃദയവും സത്യസന്ധമായ നാവും നീ നൽകേണമേ, നീ അറിയുന്ന നന്മ ഞാൻ തേടുന്നു, നീ അറിയുന്ന തിന്മയിൽ നിന്ന് നിന്നോട് ഞാൻ രക്ഷയും തേടുന്നു, നീ അറിയുന്ന പാപങ്ങൾ എനിക്ക് പൊറുത്തു തരേണമേ, എല്ലാ അദൃശ്യങ്ങളും അറിയുന്നവൻ നീ മാത്രമാണല്ലോ." [147] അഹ്മദ് 28/338 ഹദീഥ് നം:17114, 28/356 ഹദീഥ് നം: 17133, തുർമുദി 3407, ത്വബ്റാനി (മുഅ്ജമുൽ കബീർ) 7135, 7157, 7175, 7176, 7177, 7178, 7179, 7180, ഇബ്നുഹിബ്ബാൻ 3/215 ഹദീഥ് നം: 935, 5/310 ഹദീഥ് നം: 1974, ശുഐബ് അർനാഊത്ത് ഹസന് എന്ന് വിലയിരുത്തി. (സ്വഹീഹ് ഇബ്നുഹിബ്ബാൻ) 5/312, മുസ്നദിൻ്റെ നിരൂപകരും അതേ പരമ്പര ഹസന് എന്ന് വിലയിരുത്തിയിട്ടുണ്ട്: 28/338, അൽബാനി സിൽസിലത്തു സ്വഹീഹ ഏഴാം വാള്യത്തിലും 3228, സ്വഹീഹ് മവാരിദിലും ഉദ്ധരിച്ചു: ഹദീഥ് നം: 2416, 2418.
133- "അല്ലാഹുവേ, സ്വർഗത്തിലെ ഉന്നതമായ ഫിർദൗസ് നിന്നോട് ഞാൻ തേടുന്നു." [148] "അല്ലാഹുവിനോട് ചോദിക്കുകയാണെങ്കിൽ നിങ്ങൾ ഫിർദൗസിനെ ചോദിക്കുക. നിശ്ചയമായും അത് സ്വർഗ്ഗത്തിൻ്റെ മധ്യമവും ഉന്നതവുമായ സ്ഥാനമാണ്.അതിൻ്റെ മീതെയാണ് അല്ലാഹുവിൻ്റെ സിംഹാസനം. അതിൽ നിന്നാണ് സ്വർഗ്ഗത്തിലെ അരുവികളെല്ലാം ഉറവ പൊട്ടുന്നത്." (ബുഖാരി. 2790, 7423)
134- "അല്ലാഹുവെ, എൻ്റെ ഹൃദയത്തിൽ നീ ഈമാനിനെ നവീകരിക്കേണമേ." [149] അബ്ദുല്ലാഹി ബ്നു ഉമറിൻ്റെ -رَضِيَ اللَّهُ عَنْهُمَا- ഹദീഥ്: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ ഉള്ളിൽ ഈമാൻ പഴയ വസ്ത്രം പോലെ നുരുമ്പുന്നതാണ്; അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാൻ പുതുക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക." - ഹാകിം, 1/4, ഇത് സ്വഹീഹാണെന്ന് അദ്ദേഹം പറഞ്ഞു. ദഹബി അതിനെ അംഗീകരിച്ചു. ഹൈതമി മജ്മഅ് അൽ-സവാഇദ്, 1/52 ൽ പറഞ്ഞു: "ഇത് തബറാനി അൽ-കബീറിൽ റിപ്പോർട്ട് ചെയ്തു, അതിൻ്റെ സനദ് ഹസൻ ആണ്." - അൽബാനി സ്വഹീഹ: 4/113, ഹദീഥ് നമ്പർ 1585 ൽ ഹസൻ എന്ന് രേഖപ്പെടുത്തി.
135- "അല്ലാഹുവെ, ഉപകാരപ്രദമല്ലാത്ത നിസ്കാരത്തിൽ നിന്ന് നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു." [150] അബൂദാവൂദ് 1549, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹ് അബീദാവൂദ് 1/424.
136- "അല്ലാഹുവെ, മോശം അയൽവാസിയിൽ നിന്നും നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു. നര ബാധിക്കുന്നതിന് മുമ്പ് എനിക്ക് നര നൽകുന്ന ഇണയിൽ നിന്നും നിന്നോട് കാവലിനെ ചോദിക്കുന്നു. എൻ്റെ മേലിൽ ഉടമസ്ഥാവകാശം നേടിയെടുക്കുന്ന മക്കളിൽ നിന്നും നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു. എനിക്ക് ശിക്ഷയായി ഭവിക്കുന്ന സമ്പത്തിൽ നിന്നും നിന്നോട് രക്ഷ ചോദിക്കുന്നു. അപ്രകാരം ചതിയനായ കൂട്ടുകാരനിൽ നിന്നും - അവൻ്റെ കണ്ണ് എന്നെ നിരീക്ഷിക്കുകയും അവൻ്റെ ഹൃദയം എൻ്റെ നാശത്തിനു വേണ്ടി പതിയിരിക്കുകയും ചെയ്യുന്നതിൽ നിന്നും - നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു. അവൻ എന്തെങ്കിലും നന്മ കണ്ടാൽ അതിനെ മൂടിവെക്കുകയും എന്തെങ്കിലും തിന്മ കണ്ടാൽ അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരനാണ്." [151] ത്വബ്റാനി (ദുആ) 3/1425 ഹദീഥ് 1339, അൽബാനിയുടെ സിൽസില സ്വഹീഹ 7/377, ഹദീഥ് നം: 3137.
137- "അല്ലാഹുവെ, ഖിയാമത്ത് നാളിൽ എന്നെ നീ നിന്ദിക്കരുതേ" [152]. അഹ്മദ്: 29/596 ഹദീഥ് നം: 18056, മുസ്നദിൻ്റെ നിരൂപകർ പറഞ്ഞു: 'ഇതിൻ്റെ സനദ് സ്വഹീഹാണ്', ത്വബ്റാനി (മുഅ്ജമുൽ കബീർ): 3/20 ഹദീഥ് നം: 2524 "ഖിയാമത്ത് നാളിൽ എന്നെ നീ നിന്ദിക്കരുതേ, പ്രയാസത്തിൻ്റെ ദിനത്തിൽ എന്നെ നീ നിന്ദിക്കരുതേ" എന്നാണ് അദ്ദേഹം ഉദ്ധരിച്ച പദം..
138- "അല്ലാഹുവെ, ദുനിയാവിലും ആഖിറത്തിലും എല്ലാവിധ ആഫിയത്തും (സൗഖ്യം) നിന്നോട് ഞാൻ ചോദിക്കുന്നു." [153] ഇബ്നു മാജ 3851, അൽബാനി സ്വഹീഹാണെന്ന് വിലയിരുത്തി. സ്വഹീഹ് ഇബ്നുമാജഃ 3/259, സിൽസില സ്വഹീഹ: 1138.
139- "അല്ലാഹുവെ, ഉപകാരപ്രദമല്ലാത്ത വിജ്ഞാനത്തിൽ നിന്നും, ഉയർത്തപ്പെടാത്ത കർമ്മത്തിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, കേൾക്കപ്പെടാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് നാം കാവലിനെ ചോദിക്കുന്നു." [154] ഇബ്നു ഹിബ്ബാൻ (മവാരിദ്): 2440, അൽബാനി സ്വഹീഹാണെന്ന് വിലയിരുത്തി, സ്വഹീഹ് മവാരിദ് 2/454, ഹദീഥ് നം: 2066.
140- "അല്ലാഹുവേ, ദുഃഖത്തിൽ നിന്നും ആശങ്കയിൽ നിന്നും, അശക്തിയിൽ നിന്നും മടിയിൽ നിന്നും, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും, കടം കുമിഞ്ഞുകൂടുന്നതിൽ നിന്നും, മറ്റുള്ള ആളുകൾ എന്നെ അതിജയിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവലിനെ ചോദിക്കുന്നു." [155] അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞാൻ (നബി യാത്ര കഴിഞ്ഞ് നാട്ടിൽ) ഇറങ്ങിയാലെല്ലാം റസൂലിന് -ﷺ- സേവനം ചെയ്യുന്ന ആളായിരുന്നു. റസൂൽ-ﷺ- ധാരാളമായി ഇത് പ്രാർത്ഥിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു." (ബുഖാരി 6363).
141- "അല്ലാഹുവെ, നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ഗോപ്യവും പ്രകടവുമായ എല്ലാ ഫിത്നയിൽ നിന്നും, ദജ്ജാലിൻ്റെ ഫിത്നയിൽ നിന്നും നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു" [156] "നരക ശിക്ഷയിൽ നിന്നും അല്ലാഹുവിനോട് നിങ്ങൾ രക്ഷ ചോദിക്കുക. അതുപോലെ ഖബ്ർ ശിക്ഷയിൽ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുക..." (മുസ്ലിം: 2867)
142- "അല്ലാഹുവെ, നിൻ്റെ മാർഗ്ഗത്തിൽ രക്തസാക്ഷിത്വത്തെ ഞാൻ നിന്നോട് ചോദിക്കുന്നു." [157] "ആരെങ്കിലും സത്യസന്ധമായി അല്ലാഹുവിനോട് രക്തസാക്ഷിത്വത്തെ ചോദിച്ചാൽ അവനെ അല്ലാഹു ശഹീദുകളുടെ പദവികളിൽ എത്തിക്കുന്നതായിരിക്കും.അവനവൻ്റെ കിടക്കപ്പായയിൽ വെച്ച് മരണപ്പെട്ടാൽ പോലും." (മുസ്ലിം: 1909)
143- "അല്ലാഹുവെ, എനിക്ക് നീ പൊറുത്തു തരേണമേ. അല്ലാഹുവെ, ഖിയാമത്ത് നാളിൽ നിൻ്റെ സൃഷ്ടികളിൽ ഒരുപാട് പേരേക്കാൾ എൻ്റെ സ്ഥാനം നീ ഉയർത്തേണമേ. അല്ലാഹുവെ, എൻ്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തു തരേണമേ. ഖിയാമത്തുനാളിൽ മാന്യമായ പ്രവേശന സ്ഥാനത്തിൽ എന്നെ നീ പ്രവേശിപ്പിക്കേണമേ." [158] അബൂ ബുർദ -رَضِيَ اللَّهُ عَنْهُ- വിന് വേണ്ടിയും,അബൂ ആമിർ ഉബൈദ് -رَضِيَ اللَّهُ عَنْهُ- വിന് വേണ്ടിയുമുള്ള നബിയുടെ ﷺ പ്രാർത്ഥനയിൽ നിന്നും എടുത്തത്. (ബുഖാരി 4323, മുസ്ലിം 2498)
144- "അല്ലാഹുവേ, നീ സൻമാർഗ്ഗത്തിൽ എത്തിച്ചവരുടെ കൂട്ടത്തിൽ എന്നെയും നീ ഉൾപ്പെടുത്തേണമെ. നീ ആഫിയത്ത് നൽകിയവരിലും നീ ഏറ്റെടുത്തവരിലും എന്നെ നീ ഉൾപ്പെടുത്തേണമെ. നീ എനിക്ക് നൽകിയതിൽ നീ ബറകത്ത് നൽകുകയും നീ വിധിച്ചതിൻ്റെ എല്ലാ തിന്മയിൽ നിന്നും എന്നെ നീ സംരക്ഷിക്കുകയും ചെയ്യേണമേ. നീ സുരക്ഷ ഏറ്റെടുത്തവർ നിന്ദ്യരാവുകയില്ല. ഞങ്ങളുടെ റബ്ബേ! നീ എല്ലാ നന്മകളും നിറഞ്ഞവനാണ്. നീ പരമോന്നതനാണ്." [159] അഹ്മദ്: 3/249 ഹദീഥ് നമ്പർ: 1723 (ഇതിൻ്റെ സനദ് സ്വഹീഹാണ്) എന്ന് മുസ്നദിൻ്റെ നിരൂപകർ പറഞ്ഞു 3/249. മറ്റു റിപ്പോർട്ടുകളിൽ ഈ പ്രാർത്ഥന വിത്റിൽ പരിമിതമായി വന്നത് പോലെ പരിമിതമായി വന്ന റിപ്പോർട്ടല്ല ഇത്. (നിരുപാധികം വന്നതാണ്) ഈ റിപ്പോർട്ടിൽ അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഈ പ്രാർത്ഥന നബി -ﷺ- ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു."
145- "അന്ത്യദിനത്തിൽ എൻ്റെ പാപങ്ങളെ നീയെനിക്ക് പൊറുത്തു തരേണമേ." [160] നബിയോട് ﷺ ചോദിക്കപ്പെട്ടു: "റസൂലെ, ജാഹിലിയ്യാ കാലത്ത് ഇബ്നു ജുദ്ആൻ കുടുബംബന്ധം ചേർക്കുന്നവനും, പാവങ്ങൾക്ക് ഭക്ഷണം നൽകുന്നവനുമായിരുന്നു. അത് അദ്ദേഹത്തിന് ഉപകരിക്കുമോ? അപ്പോൾ നബി ﷺ പറഞ്ഞു: "ഇല്ല, അയാൾക്കത് ഉപകരിക്കുകയില്ല. ഒരിക്കൽ പോലും "എൻ്റെ റബ്ബേ! അന്ത്യദിനത്തിൽ എൻ്റെ പാപങ്ങളെ നീ എനിക്ക് പൊറുത്തു തരേണമെ" എന്ന് അയാൾ പറഞ്ഞിട്ടില്ല." (മുസ്ലിം: 214)
146- "അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. അവൻ ഏറ്റവും മഹാനാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ (അവനോടാണ് ഞാൻ പാപമോചനം തേടുന്നത്) അവനിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു." [161] "ആരെങ്കിലും അങ്ങനെ പറഞ്ഞാൽ, അവൻ യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടിയവനായാലും ശരി അവന് അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്." (തിർമിദി 3577) അൽബാനിയുടെ സ്വഹീഹ് തിർമിദി 3/469.
147- "അല്ലാഹുവെ, എൻ്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തു തരണമേ, എൻ്റെ ഹൃദയത്തിൻ്റെ ക്രോധം നീ ഒഴിവാക്കി തരേണമേ, ഫിത്നയുടെ എല്ലാ വഴികേടുകളിൽ നിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ." [162] [163] ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് വേണ്ടി നബി -ﷺ- ഇപ്രകാരം പ്രാർത്ഥിച്ചതായി കാണാവുന്നതാണ്: "അല്ലാഹുവെ, ഇവളുടെ പാപങ്ങൾ നീ പൊറുത്തു കൊടുക്കേണമേ, ഇവളുടെ ഹൃദയത്തിൻ്റെ ക്രോധം നീ ഒഴിവാക്കി കൊടുക്കേണമേ, ഫിത്നയുടെ എല്ലാ വഴികേടുകളിൽ നിന്നും ഇവളെ രക്ഷപ്പെടുത്തേണമേ" ഇബ്നു അസാകിർ "അൽ അർബഈൻ ഫീ മനാഖിബി ഉമ്മഹാതിൽ മുഅ്മിനീൻ" പേജ്: 85 ൽ ആയിശ -رَضِيَ اللَّهُ عَنْهَا- യിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: (ഇത് 'ഹസനും സ്വഹീഹുമാണ്'. ബഖിയ്യത്തുബ്നുൽ വലീദിൻ്റെ ഹദീഥിൽ നിന്നുമാകുന്നു). ഇബ്നുസ്സുന്നി "അമലുൽ യൗമി വല്ലൈല" ഹദീഥ് 457, മറ്റൊരു കോപ്പിയിൽ (ഫിത്നയുടെ കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടുത്തേണമേ) എന്നതിന് പകരം (പിശാചിൽ നിന്ന് രക്ഷപ്പെടുത്തേണമേ) എന്നാണുള്ളത്. അൽബാനിയുടെ 'സിൽസിലത്തു ദഈഫ' ഹദീഥ് നം: 4207. ഈ ഹദീഥിനെ ശക്തിപ്പെടുത്തുന്ന ഒരു ഹദീഥ് ഉമ്മുസലമ -رَضِيَ اللَّهُ عَنْهَا- വിൽ നിന്നും ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട് 26576, 2/44. ഹൈതമി അതിനെ 'ഹസൻ' ആക്കിയിട്ടുണ്ട്. മജ്മഉസ്സവാഇദ് 10/27. ത്വബ്റാനി (മുഅ്ജമുൽ കബീർ) 23/338 ഹദീഥ് 785. അതിന് ഉപോൽബലകമായി ഉമ്മുഹാനി -رَضِيَ اللَّهُ عَنْهَا- യിൽ നിന്നുദ്ധരിക്കപ്പെടുന്ന ഹദീഥും കാണാം. ഖറാഇത്വി (മസാവിഉൽ അഖ്ലാഖ്) 323
148- "അല്ലാഹുവെ, നിൻ്റെ നബിയുടെ -ﷺ- ചര്യയിൽ എന്നെ നീ ജീവിപ്പിക്കേണമേ, അദ്ദേഹത്തിൻ്റെ മാർഗത്തിൽ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ, വഴികേടിലാക്കുന്ന ഫിത്നകളിൽ നിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ." [163] ബൈഹഖി (അൽ കുബ്റയിൽ) ഇബ്നു ഉമറിൻ്റെ -رَضِيَ اللَّهُ عَنْهُ- പ്രാർത്ഥനയായി ഉദ്ധരിച്ചത് 5/95. അത് "ഇബ്നുൽ മുലഖിൻ" (ബദ്റുൽ മുനീറിൽ) എടുത്തുദ്ധരിച്ചു 6/309. (ഇതിൻ്റെ സനദ് ജയ്യിദ് ആണ്) എന്ന് 'ദിയാഅ്' പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്. ഇബ്നുമസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അല്ലാഹുവേ പരീക്ഷണങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു" എന്ന് നിങ്ങളാരും പ്രാർത്ഥിക്കരുത്; കാരണം എല്ലാവരും പരീക്ഷണങ്ങളിലാണ്. കാരണം അല്ലാഹു പറഞ്ഞു: "നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങൾക്ക് പരീക്ഷണമാകുന്നു" (തഗാബുൻ: 15). അതിനാൽ ആരെങ്കിലും അല്ലാഹുവോട് അഭയം തേടുകയാണെങ്കിൽ വഴികേടിലാക്കുന്ന ഫിത്നകളിൽ നിന്നും രക്ഷ തേടിക്കൊള്ളട്ടെ." ഇബ്നുജരീർ തൻ്റെ തഫ്സീറിൽ ഉദ്ധരിച്ചത്: 13/475, ഹദീഥ് നം: 15912. ഇബ്നു ബത്താൽ സ്വഹീഹുൽ ബുഖാരിയുടെ വിവരണത്തിലും ഉദ്ധരിച്ചിട്ടുണ്ട്. 4/13.
149- "അല്ലാഹുവേ, ഇബ്രാഹീം നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്തത് പോലെ, മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും ഉന്നതനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചൊരിയേണമേ. തീർച്ചയായും [നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും ഉന്നതനുമാകുന്നു.]" [164] ബുഖാരി: 3370. ബ്രാക്കറ്റിൽ കൊടുത്ത ഭാഗം ഇമാം മുസ്ലിം ഉദ്ധരിച്ച അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്നുള്ളതാകുന്നു, ഹദീഥ് 405.
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، كَمَا يَلِيقُ بِجَلالِهِ، وَعَظِيمِ سُلْطَانِهِ، اللّهُمَّ صَلِّ وسَلِّم على نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ، وَأصْحَابِهِ، وَأتْبَاعِهِ بـِـإِحْسَانٍ إِلَى يَوْمِ الدِّينِ.
മന്ത്രങ്ങൾ കൊണ്ടുള്ള ചികിത്സ
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും.
ഗ്രന്ഥകാരൻ
ഡോ: സഈദ് ബിൻ അലി ബിൻ വഹഫ് അൽ ഖഹ്ത്വാനി.
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
ആമുഖം: ഖുർആനും സുന്നത്തും അവലംബിച്ചുള്ള ചികിത്സയുടെ പ്രാധാന്യം
إنَّ الْحَمْدَ للِّهِ نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ، وَعَلَى آلِهِ، وَأصْحَابِهِ، وَمَنْ تَبِعَهُمْ بِإحْسَانٍ إلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمَاً كَثِيرَاً. أَمَّا بَعْدُ:
വിശുദ്ധ ഖുർആൻ കൊണ്ടും, നബിയിൽ ﷺ നിന്ന് സ്ഥിരീകരിക്കപ്പെട്ട മന്ത്രങ്ങൾ കൊണ്ടുമുള്ള ചികിത്സ ഏറ്റവും പ്രയോജനകരവും സമ്പൂർണ്ണമായ ശമനം നൽകുന്നതുമാണെന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു: "നീ പറയുക: അത് (ഖുര്‍ആന്‍) ഈമാനുള്ളവർക്ക് മാര്‍ഗദര്‍ശനവും ശമനൗഷധവുമാകുന്നു." അല്ലാഹു പറഞ്ഞു: "ഈമാനുള്ളവർക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല." തീർച്ചയായും ഖുർആൻ പൂർണമായും ശമനമാണ് എന്നതിന് ഈ വചനം തെളിവാണ്. [3] അല്ലാഹു പറയുന്നു: "മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്ക് വന്നു കിട്ടിയിരിക്കുന്നു. ഈമാനുള്ളവർക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും വന്നു കിട്ടിയിരിക്കുന്നു." [4]
മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന, ഐഹികവും പാരത്രികവുമായ എല്ലാ രോഗങ്ങൾക്കും കുഴപ്പങ്ങളും വിശുദ്ധ ഖുർആൻ സമ്പൂർണ്ണമായ ശിഫാആണ്. എന്നാൽ വിശുദ്ധ ഖുർആനിൽ നിന്നുള്ള ശമനം നേടിയെടുക്കാൻ എല്ലാവർക്കും അല്ലാഹുവിൻ്റെ തൗഫീഖ് നൽകപ്പെട്ടു കൊള്ളണമെന്നില്ല. രോഗബാധിതൻ ഖുർആൻ കൊണ്ടുള്ള ചികിത്സ നല്ലവിധത്തിൽ നിർവ്വഹിക്കുകയും, വിശ്വാസത്തോടെയും ഉറപ്പോടെയും ഹൃദയത്തിൽ പരിപൂർണ്ണമായി അംഗീകരിച്ചു കൊണ്ടും ഖുർആൻ മുഖേന ചികിത്സിക്കുകയും, ഇതിൽ രോഗശമനമുണ്ട് എന്ന ദൃഢവിശ്വാസത്തോടെയും ചികിത്സയുടെ നിബന്ധനകൾ പാലിച്ചു കൊണ്ടും മുന്നോട്ടു പോവുകയും ചെയ്താൽ ഒരു രോഗത്തിനും അതിനെതിരെ പിടിച്ചു നിൽക്കുക സാധ്യമല്ല. എങ്ങനെയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ വചനത്തിന് മുൻപിൽ രോഗങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കുക. ഖുർആനാകട്ടെ, പർവ്വതങ്ങൾക്ക് മേലായിരുന്നു അത് അവതരിച്ചിരുന്നത് എങ്കിൽ അവ തകർന്നു പോവുകയും, ഭൂമിക്ക് മേലായിരുന്നു അത് ഇറങ്ങിയിരുന്നത് എങ്കിൽ അതിനെ രണ്ടായി പിളർത്തുകയും ചെയ്യുമായിരുന്നു. മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന ഏതൊരു രോഗത്തിനുമുള്ള ചികിത്സയെ കുറിച്ചും അതിൻ്റെ കാരണങ്ങളെ കുറിച്ചും അതിൽ നിന്നുള്ള പ്രതിരോധത്തെ കുറിച്ചും ഖുർആനിലും സൂചനകളും അറിയിപ്പുകളും ഇല്ലാതെയില്ല. വിശുദ്ധ ഖുർആനിൽ അല്ലാഹു ഹൃദയങ്ങളെയും ശരീരങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് വിവരിക്കുകയും, അവർക്ക് രണ്ടിനുമുള്ള ചികിത്സയെ കുറിച്ച് വിശദമാക്കുകയും ചെയ്തിട്ടുണ്ട്. ജവാബുൽ കാഫീ / ഇബ്നുൽ ഖയ്യിം: 20. (ഫുസ്സിലത്: 44) (ഇസ്റാഅ്: 82) (യൂനുസ്: 57)
ഹൃദയത്തിൻ്റെ രോഗങ്ങൾ രണ്ട് വിധമാണ്: ഒന്ന്; സംശയത്തിൻ്റെയും ആശയക്കുഴപ്പങ്ങളുടെയും രോഗം, രണ്ട്; ദേഹേച്ഛയുടെയും അധാർമികതയുടെയും രോഗം. അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ ഹൃദയത്തിൻ്റെ രോഗങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്; അവയുടെ കാരണങ്ങളും ചികിത്സയും പരാമർശിക്കുന്നുമുണ്ട്. [5] അല്ലാഹു പറയുന്നു: "നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു എന്നതു തന്നെ അവര്‍ക്ക് മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതി കേൾപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ കാരുണ്യവും ഉല്‍ബോധനവുമുണ്ട്." [6] ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: "ഖുർആൻ ഒരാളെ സുഖപ്പെടുത്തുന്നില്ലെങ്കിൽ അല്ലാഹു അവനെ സുഖപ്പെടുത്താതിരിക്കട്ടെ; ആർക്കെങ്കിലും അത് മതിയാകുന്നില്ലെങ്കിൽ അവൻ അല്ലാഹു വേണ്ടത് നൽകാതിരിക്കട്ടെ." [7] സാദുൽ മആദ് / ഇബ്നുൽ ഖയ്യിം: 4/6, 4/352. സാദുൽ മആദ്: 4/352.
ഇനി ശരീരത്തിൻ്റെ രോഗങ്ങളുടെ കാര്യമാണുള്ളത്; വിശുദ്ധ ഖുർആൻ വൈദ്യത്തിൻ്റെ അടിത്തറകളിലേക്ക് വെളിച്ചം വീശുകയും, വൈദ്യത്തിൻ്റെ അടിസ്ഥാനനിയമങ്ങളും പൊതുരീതികളും വിവരിക്കുന്നുമുണ്ട്. ശരീരത്തിൻ്റെ വൈദ്യവുമായി ബന്ധപ്പെട്ട മൂന്ന് അടിത്തറകൾ ഖുർആനിൽ കാണാം; ആരോഗ്യസംരക്ഷണം, ഉപദ്രവകരമായതിനെ അകറ്റി നിർത്തൽ, ഉപദ്രവം സൃഷ്ടിക്കുന്ന ഘടകങ്ങൾ പുറംതള്ളൽ; ഈ മൂന്ന് അടിത്തറകളിൽ നിന്ന് മറ്റെല്ലാ രോഗങ്ങളെയും വേറിട്ടു പഠിക്കുക സാധ്യമാണ്. [8] സാദുൽ മആദ്: 4/352, 4/6. അൻകബൂത്: 51.
ഒരാൾ വിശുദ്ധ ഖുർആൻ കൊണ്ട് ശരിയായ വിധത്തിൽ ചികിത്സ തേടുകയാണെങ്കിൽ ഉടനടി രോഗശമനം ലഭിക്കുന്നതിൽ അതിനുള്ള സ്വാധീനം അത്ഭുതകരമായ വിധത്തിൽ അവന് കണ്ടെത്താൻ സാധിക്കും.
ഇമാം ഇബ്നുൽ ക്വയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: "മക്കയിൽ വെച്ച് ഞാൻ ഒരിക്കൽ രോഗബാധിതനായി. അവിടെ വൈദ്യന്മാരോ മരുന്നുകളോ ലഭ്യമല്ലായിരുന്നു. അപ്പോൾ ഞാൻ സ്വയം സൂറത്തുൽ ഫാതിഹഃ ഓതിക്കൊണ്ട് ചികിത്സിച്ചു. അതിന് അത്ഭുതകരമായ ഫലമുണ്ടായിരുന്നു: ഞാൻ ഒരു ഗ്ലാസ് സംസം വെള്ളമെടുത്ത് അതിൽ പലതവണ ഫാതിഹാ സൂറത്ത് ഓതിയ ശേഷം കുടിച്ചു. അതിലൂടെ എനിക്ക് പൂർണ്ണമായ രോഗശമനം ലഭിക്കുകയുണ്ടായി. പിന്നീട് പല വേദനകൾക്കും ഇതേ രീതി ഞാൻ അവലംബിക്കുകയും അതിലൂടെ പരമാവധി ഫലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ശാരീരിക വേദനകൾ അനുഭവിക്കുന്ന മറ്റു പലർക്കും ഈ രീതി ഞാൻ പിന്നീട് നിർദ്ദേശിക്കാറുണ്ടായിരുന്നു; അവരിൽ ധാരാളം പേർ വേഗത്തിൽ സുഖം പ്രാപിക്കുകയുമുണ്ടായി." [9] സാദുൽ മആദ്: 4/178, അൽ ജവാബുൽ കാഫി: 21 പരിശോധിക്കുക.
ഇതേ പോലെത്തന്നെയാണ്, നബിയുടെ -ﷺ- സുന്നത്തിൽ സ്ഥിരപ്പെട്ട മന്ത്രങ്ങൾ (റുഖിയ) ഉപയോഗിച്ച് ചികിത്സിക്കുകയെന്നതും. ഏറ്റവും ഫലപ്രദമായ മരുന്നുകളിൽ ഒന്നാണത്. സ്വീകാര്യയോഗ്യമായ പ്രാർത്ഥന; ദോഷങ്ങളെ അകറ്റാനും, ആഗ്രഹിച്ച കാര്യങ്ങൾ നേടാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് ഉറച്ച പ്രതീക്ഷയോടെയുള്ള നിരന്തരമായ തേട്ടം. ദുരിതങ്ങളുടെ എതിരാളിയാണത്. ദുരിതങ്ങളെ അത് പ്രതിരോധിക്കുകയും പരിഹരിക്കുകയും അത് വന്നുഭവിക്കുന്നതിനെ തടയുകയും, വന്നുപതിക്കുകയാണെങ്കിൽ തന്നെയും അതിനെ ലഘൂകരിക്കുകയും ചെയ്യാൻ പ്രാർത്ഥനകൾക്ക് സാധിക്കും. [10] നബി -ﷺ- പറഞ്ഞിരിക്കുന്നു: "പ്രാർത്ഥന; അത് സംഭവിച്ച ദുരിതങ്ങളിലും സംഭവിക്കാത്ത ദുരിതങ്ങളിലും പ്രയോജനം ചെയ്യുന്നതാണ്; അതിനാൽ, അല്ലാഹുവിൻ്റെ ദാസരേ! നിങ്ങൾ പ്രാർത്ഥനയെ മുറുകെ പിടിക്കുക." [11] നബി-ﷺ- പറഞ്ഞു: "വിധിയെ പ്രതിരോധിക്കാൻ പ്രാർത്ഥനക്ക് മാത്രമേ സാധിക്കുകയുള്ളൂ; ആയുസ്സിൽ വർദ്ധനവുണ്ടാക്കാൻ പുണ്യങ്ങൾക്ക് മാത്രമേ സാധിക്കൂ." [12] എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്: അതായത്, രോഗശമനത്തിനും മന്ത്രത്തിനും ഒരാൾ സ്വീകരിക്കുന്ന ആയത്തുകളും, ദിക്റുകളും, പ്രാർത്ഥനകളും, മന്ത്രങ്ങളുമെല്ലാം പ്രയോജനകരവും രോഗശമനം നൽകുന്ന മാർഗങ്ങളുമാണ്. എന്നാൽ അവയുടെ ഫലപ്രാപ്തി, ഇവ പ്രയോഗിക്കുന്നവൻ്റെ ഈമാനിൻ്റെ ശക്തിയും സ്വാധീനവും അനുസരിച്ചായിരിക്കും. അതിനാൽ, ഇവ കൊണ്ട് ഒരാളുടെ രോഗം ശമനപ്പെടുന്നില്ലെങ്കിൽ അത് ഒന്നല്ലെങ്കിൽ പ്രാർത്ഥനകളിൽ സംഭവിച്ച ദുർബലതയുടെ കാരണത്താലായിരിക്കും; അല്ലെങ്കിൽ രോഗിയുടെ ശരീരം അത് സ്വീകരിക്കാൻ തയ്യാറാകാത്തതിനാലായിരിക്കും. അതുമല്ലെങ്കിൽ മരുന്നും ശമനവും പ്രവർത്തിക്കാൻ സമ്മതികാത്ത വിധം തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും ഘടകങ്ങളുടെ ഫലമായിരിക്കും. മന്ത്രങ്ങൾ കൊണ്ട് ചികിത്സിക്കുമ്പോൾ രണ്ട് കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്: ജവാബുൽ കാഫി: 22-25. തിർമിദി: 3548, ഹാകിം: 1/ 670, അഹ്മദ്: 22044, അൽബാനി ഹസൻ ആണെന്ന് വിലയിരുത്തി. (സ്വഹീഹുൽ ജാമിഅ്: 3/151, 3403) ഹാകിം: 1/670, തിർമിദി 2139, അൽബാനി ഹസനാണെന്ന് വിലയിരുത്തി: സ്വഹീഹഃ: 1/76 ഹദീഥ് 154.
ഒന്നാമത്തെ കാര്യം: രോഗിയുടെ ഭാഗത്ത് നിന്നുള്ളതാണ്; അവൻ തൻ്റെ മനസ്സിൽ ഈമാനികമായ ശക്തി കാത്തുസൂക്ഷിക്കുകയും, അല്ലാഹുവിലേക്ക് സത്യസന്ധമായി മടങ്ങുകയും, ഈമാനുള്ളവർക്ക് ഖുർആൻ ശമനവും കാരുണ്യവുമാകുന്നു എന്ന ഉറച്ച വിശ്വാസം ഹൃദയത്തിൽ ഊട്ടിയുറപ്പിക്കുകയും, മനസ്സും നാവും ഒരുമിക്കുന്ന വിധത്തിൽ ശരിയായ രീതിയിൽ അല്ലാഹുവിനോട് രക്ഷ തേടുകയും ചെയ്യണം. കാരണം ഇത് ഒരു തരം യുദ്ധം തന്നെയാണ്; യുദ്ധം ചെയ്യുന്നവന് തൻ്റെ ശത്രുവിനെ തോൽപ്പിക്കാൻ രണ്ട് കാര്യങ്ങൾ നിർബന്ധമായും വേണം:
ഒന്ന്, ആയുധം നല്ലതും മൂർച്ചയുള്ളതുമായിരിക്കണം; രണ്ട്, അത് പ്രയോഗിക്കുന്നവന് ശക്തിയുണ്ടായിരിക്കണം. ഇതിൽ ഏതെങ്കിലും ഒന്നിൻ്റെ അഭാവം സംഭവിച്ചാൽ തന്നെ ആയുധം വലിയ പ്രയോജനം ചെയ്യുകയില്ല. എങ്കിൽ ഈ രണ്ട് കാര്യങ്ങളും ഒരുപോലെ ഇല്ലാതായാലുള്ള അവസ്ഥ എത്ര പരിതാപകരമായിരിക്കും!? ഹൃദയം തൗഹീദോ അല്ലാഹുവിലുള്ള തവക്കുലോ (ഭരമേൽപ്പിക്കൽ) തഖ്വയോ (സൂക്ഷ്മത) ഇല്ലാതെ തകർന്നടിയുകയും, അതിനോടൊപ്പം പ്രാർത്ഥനയെന്ന ആയുധം നഷ്ടമാവുകയും ചെയ്തവൻ്റെ കാര്യമെന്തായിരിക്കും?!
രണ്ടാമത്തെ കാര്യം: ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും ചികിത്സിക്കുന്ന വൈദ്യൻ്റെ ഭാഗത്ത് നിന്നുള്ളതാണ്; മേൽ പറഞ്ഞ രണ്ട് കാര്യങ്ങൾ (വിശ്വാസവും തേട്ടവും) അവനിലും ഉണ്ടായിരിക്കണം. [13] ഇതു കൊണ്ടാണ് ഇബ്നുത്തീൻ (റഹി) ഇപ്രകാരം പറഞ്ഞത്: "'മുഅവ്വിദാത്ത്' കൊണ്ടോ അല്ലാഹുവിൻ്റെ നാമവിശേഷണങ്ങൾ കൊണ്ടോ ഉള്ള മന്ത്രങ്ങൾ ആത്മീയമായ ചികിത്സയാണ്. അത് ഈമാനുള്ള സുകൃതവാൻമാരായവരുടെ നാവിൽ നിന്ന് അത് സംഭവിക്കുമ്പോൾ അല്ലാഹുവിൻ്റെ അനുമതിയാൽ രോഗശമനം ലഭിക്കുന്നതാണ്." [14] സാദുൽ മഅാദ്: 4/68, അൽ ജവാബുൽ കാഫി: 21 പരിശോധിക്കുക. ഫത്ഹുൽ ബാരീ / ഇബ്നു ഹജർ: 10/196.
മൂന്ന് നിബന്ധനകൾ പാലിക്കപ്പെട്ടാൽ മന്ത്രങ്ങൾ (റുഖിയഃ) അനുവദനീയമാണ് എന്നതിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു:
ആദ്യത്തെ നിബന്ധന: മന്ത്രങ്ങൾ അല്ലാഹുവിൻ്റെ വചനങ്ങളാലോ, അവൻ്റെ നാമഗുണവിശേഷണങ്ങളാലോ, അല്ലെങ്കിൽ അവൻ്റെ റസൂലിൻ്റെ ﷺ വചനങ്ങളാലോ ആയിരിക്കണം.
രണ്ടാമത്തെ നിബന്ധന: അറബി ഭാഷയിൽ ആയിരിക്കണം; മറ്റേതെങ്കിലും ഭാഷയിലാണെങ്കിൽ അർത്ഥം മനസ്സിലാകുന്ന വാക്കുകൾ കൊണ്ടായിരിക്കണം.
മൂന്നാമത്തെ നിബന്ധന: മന്ത്രങ്ങൾ സ്വയം ഫലപ്രദമല്ല, മറിച്ച് അല്ലാഹുവിൻ്റെ കഴിവിനാൽ മാത്രമാണ് അത് ഫലപ്രദമാകുന്നത് എന്ന വിശ്വാസമുണ്ടായിരിക്കണം. [15] അല്ലാഹു നിശ്ചയിച്ച കാരണങ്ങളിൽ ഒരു കാരണം മാത്രമാണ് മന്ത്രങ്ങളും റുഖിയഃയും. ഫത്ഹുൽബാരി 10/195, ഫതാവാ / ഇബ്നു ബാസ്: 2/384.
ഈ വിഷയത്തിൻ്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ട്; 'ഖുർആനിലും സുന്നത്തിലും വന്ന ദിക്റുകളും ദുആകളും മന്ത്രങ്ങളും' എന്ന എൻ്റെ ഗ്രന്ഥത്തിൽ നിന്ന് മന്ത്രങ്ങളും റുഖിയകളുമായി ബന്ധപ്പെട്ട ഭാഗം മാത്രം ഇവിടെ ഹ്രസ്വമായി ക്രോഡീകരിച്ചിരിക്കുന്നു. ചില ഉപകാരപ്രദമായ ഗുണപാഠങ്ങളും വിജ്ഞാനങ്ങളും അതോടു കൂടെ ചേർത്തിട്ടുമുണ്ട്. അല്ലാഹുവിൻ്റെ ഉത്തമ നാമങ്ങളും, ഉന്നതമായ വിശേഷണങ്ങളും മുഖേന അവനോട് ഞാൻ തേടുന്നു; ഈ കർമം അല്ലാഹു അവൻ്റെ തിരുവദനം ഉദ്ദേശിച്ചു മാത്രമുള്ളതാക്കട്ടെ! ഇത് എനിക്കും, ഇത് വായിക്കുന്നവർക്കും പ്രസിദ്ധീകരിക്കുന്നവർക്കും അതിനു സഹായിക്കുന്നവർക്കും എല്ലാ മുസ്ലിംകൾക്കും പ്രയോജനം നൽകുന്നതാകട്ടെ! അല്ലാഹുവാണ് അത് ഏറ്റെടുക്കുന്നവനും അതിന് കഴിവുള്ളവനും. നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരന്മാരിലും അവരെ നന്നായി പിന്തുടർന്നവരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
ഗ്രന്ഥകാരൻ
ഡോ: സഈദ് ബിൻ അലി അൽ ഖഹ്ത്വാനി
എഡിറ്റ് ചെയ്തത്: 18 / 6 / 1414 (ഹിജ്റ)
1- സിഹ്റിൻ്റെ ചികിത്സ
സിഹ്റിനുള്ള ഇസ്ലാമികമായ ചികിത്സ രണ്ട് തരമാണ്:
ഒന്ന്: സിഹ്ർ സംഭവിക്കുന്നതിന് മുമ്പ് അതിൻ്റെ ഉപദ്രവം തടുക്കാൻ സഹായകമായ കാര്യങ്ങൾ:
1- എല്ലാ വാജിബുകളും (നിർബന്ധകർമ്മങ്ങൾ) നിർവഹിക്കുകയും, സകല ഹറാമുകളെയും (നിഷിദ്ധവൃത്തികൾ) ഉപേക്ഷിക്കുകയും, സർവ്വ പാപങ്ങളിൽ നിന്നും തൗബ ചെയ്യുകയും ചെയ്യുക.
2- വിശുദ്ധ ഖുർആൻ പാരായണം അധികരിപ്പിക്കുക; ഓരോ ദിവസവും ഒരു നിശ്ചിതഭാഗം ഖുർആനിൽ നിന്ന് പാരായണം ചെയ്യാൻ സ്ഥിരമായി സ്വയം നിശ്ചയിക്കുക.
3- പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട പ്രാർത്ഥനകളും, രക്ഷാ തേട്ടങ്ങളും, ദിക്റുകളും ചൊല്ലിക്കൊണ്ട് അല്ലാഹുവിൽ സംരക്ഷണം തേടുക. അത്തരം ദിക്റുകളിൽ പെട്ടതാണ് ഈ പ്രാർത്ഥന: «بِسْمِ اللهِ الَّذِي لا يَضُرُّ مَعَ اسْمِهِ شَيْءٌ في الأرْضِ وَلاَ في السَّمَاءِ وَهُوَ السَّمِيعُ العَلِيمُ» (സാരം) "അല്ലാഹുവിൻ്റെ നാമത്തിൽ, അവൻ്റെ നാമം ഉച്ചരിച്ചാൽ ഭൂമിയിലോ ആകാശത്തിലോ ഒന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ ദിക്ർ പ്രഭാതത്തിലും പ്രദോഷത്തിലും മൂന്നു തവണ വീതം ചൊല്ലുക. [16] എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കു ശേഷവും, ഉറങ്ങാൻ കിടക്കുമ്പോഴും, പ്രഭാതത്തിലും, പ്രദോഷത്തിലും ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക. [17] സൂറത്തുൽ ഇഖ്ലാസും സൂറത്തുൽ ഫലഖും നാസും രാവിലെയും വൈകുന്നേരവും ഉറക്കത്തിനു മുൻപും മൂന്ന് തവണ വീതം പാരായണം ചെയ്യുക. لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാകുന്നു യഥാർഥ ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതികളും. അവൻ എല്ലാ കാര്യങ്ങൾക്കും അങ്ങേയറ്റം കഴിവുള്ളവനാകുന്നു." - ഈ ദിക്ർ എല്ലാ ദിവസവും നൂറ് തവണ ചൊല്ലുക.[18] രാവിലെയും, വൈകുന്നേരവും, നിസ്കാര ശേഷവും, ഉറങ്ങുന്നതിന് മുൻപും, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാലും, മസ്ജിദിൽ പ്രവേശിക്കുമ്പോഴും, പുറത്തുവരുമ്പോഴും, വീടിനകത്ത് പ്രവേശിക്കുമ്പോഴും, പുറത്തു പോകുമ്പോഴും, യാത്ര പുറപ്പെടുമ്പോഴും, മസ്ജിദിൽ പ്രവേശിക്കുമ്പോഴും, മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാലും, വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തുവരുമ്പോഴും, പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോഴും മറ്റുമെല്ലാം പഠിപ്പിക്കപ്പെട്ട -നിത്യജീവിതത്തിൽ പതിവാക്കേണ്ട ദുആകളും ദിക്റുകളും- സ്ഥിരമായി നിലനിർത്തുക. ഓരോ സന്ദർഭങ്ങളിലും ചൊല്ലേണ്ട അനേകം ദിക്റുകളും മറ്റും (ഹിസ്നുൽ മുസ്ലിം - നിത്യജീവിതത്തിലെ പ്രാർത്ഥനകൾ) എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. ഓരോ അവസ്ഥകളും, സാഹചര്യങ്ങളും, സ്ഥലങ്ങളും, സമയങ്ങളും വേർതിരിച്ചു കൊണ്ട് പ്രസ്തുത ഗ്രന്ഥത്തിൽ നിങ്ങൾക്ക് വായിക്കാം. സിഹ്ർ, കണ്ണേറ്, പൈശാചിക ബാധ എന്നിവയിൽ നിന്നെല്ലാം -അല്ലാഹുവിൻ്റെ അനുമതിയോടെ- സംരക്ഷണം നേടാൻ ഈ പ്രാർത്ഥനകൾ പതിവായി നിർവഹിക്കുന്നത് സഹായകമാണ് എന്നതിൽ സംശയമില്ല. പ്രയാസങ്ങളും ദുരിതങ്ങളും ബാധിച്ചതിന് ശേഷവും അവ പ്രയോജനകരമാണ്. [19] തിർമിദി: 3388, അബൂദാവൂദ്: 5088, ഇബ്നു മാജഃ: 3869, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി: സ്വഹീഹ് ഇബ്നുമാജഃ 2/332. ഹാകിം: 1/562, ഹദീഥ് സ്വഹീഹാണെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്; അതിനോട് ദഹബി യോജിച്ചിട്ടുമുണ്ട്. സ്വഹീഹു തർഗീബി വ തർഹീബ്: 1/273, ഹദീഥ് നം: 658, അൽബാനി സ്വഹീഹെന്ന് വിലയിരുത്തി. ബുഖാരി: 3293, മുസ്ലിം: 2691. നോക്കുക: സാദുൽ മഅാദ്, 4/126, മജ്മൂഅ് ഫതാവാ / ഇബ്നു ബാസ്: 3/277, ഈ പുസ്തകത്തിലെ മൂന്നാം ഭാഗത്തിൽ 'കണ്ണേറിനുള്ള ചികിത്സ' എന്ന ഭാഗത്ത് അസൂയാലുവിൻ്റെയും സിഹ്ർ ചെയ്യുന്നവൻ്റെയും ദോഷത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്ന പത്ത് കാരണങ്ങൾ വായിക്കുക.
4- സാധിക്കുമെങ്കിൽ രാവിലെ വെറും വയറ്റിൽ ഏഴ് അജ്വാ ഈത്തപ്പഴം കഴിക്കുക. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും നേരംപുലരുമ്പോൾ ഏഴ് അജ്വാ ഈത്തപ്പഴങ്ങൾ ഭക്ഷിച്ചാൽ അന്നേ ദിവസം അവനെ വിഷമോ സിഹ്റോ പ്രയാസമേൽപ്പിക്കുന്നതല്ല." [20] മദീനഃയുടെ രണ്ട് ഹർറത്തുകൾക്ക് (ഹറം പരിസരത്തിനുള്ളിൽ) നിന്നുള്ള ഈത്തപ്പഴമാണ് ഏറ്റവും നല്ലത്. മുസ്ലിമിൻ്റെ നിവേദനത്തിൽ ഈ പറഞ്ഞതിന് സൂചനയുണ്ട്; ശൈഖ് ഇബ്നു ബാസ് (റഹി) യുടെ വീക്ഷണത്തിൽ മദീനയിലെ എല്ലാ ഈത്തപ്പഴങ്ങൾക്കും ഈ പറഞ്ഞ പ്രത്യേകതയുണ്ട്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും രാവിലെ മദീനയുടെ രണ്ട് ഹർറത്തുകൾക്ക് ഇടയിൽ നിന്നുള്ള ഏഴ് ഈന്തപ്പഴം കഴിച്ചാൽ (അവന് സിഹ്ർ ഉപദ്രവമേൽപ്പിക്കില്ല)" എന്ന രൂപത്തിലും ഹദീഥ് വന്നിട്ടുണ്ട്. [21] [22] ബുഖാരി: 5445, മുസ്ലിം: 2047. രണ്ട് ഹർറത്തുകൾ എന്നത് കൊണ്ട് ഉദ്ദേശ്യം മദീനയുടെ അതിരുകളിൽ കാണപ്പെടുന്ന, കത്തിക്കരിഞ്ഞതു പോലെ കാണപ്പെടുന്ന കറുത്ത കല്ലുകൾ നിറഞ്ഞ പ്രദേശമാണ്. മദീനയുടെ ചുറ്റും ഇവ കാണപ്പെടുന്നു. (ഫൈദുൽ ഖദീർ / മുനാവി: 2/514) മുസ്ലിം: 2047.
മദീനക്ക് പുറത്തു നിന്നുള്ള ഏഴ് ഈത്തപ്പഴങ്ങൾ കഴിക്കുന്നവർക്കും ഹദീഥിൽ പറയപ്പെട്ട സംരക്ഷണം പ്രതീക്ഷിക്കാവുന്നതാണ് എന്നും ശൈഖ് ഇബ്നു ബാസ് (റഹി) അഭിപ്രായപ്പെട്ടിട്ടുണ്ട്.
രണ്ടാം ഭാഗം: സിഹ്ർ ബാധിച്ചാലുള്ള ചികിത്സ. ഇത് പലരൂപത്തിലുണ്ട്.
ഒന്നാമത്തെ ഇനം: സിഹ്ർ ചെയ്യപ്പെട്ട വസ്തു എവിടെയാണെന്ന് അറിയാൻ കഴിയുമെങ്കിൽ അത് കണ്ടെത്തുകയും, സിഹ്റിനെ ഇല്ലാതാക്കുകയും ചെയ്യുക. ഇത് അല്ലാഹുവിൻ്റെ ദീനിൽ അനുവദിച്ച മാർഗങ്ങളിലൂടെ മാത്രമേ ചെയ്യാൻ പാടുള്ളൂ. സിഹ്ർ ബാധിച്ചവന് നൽകാവുന്ന ഏറ്റവും ഫലപ്രദമായ ചികിത്സ ഇതാണ്. [23] നോക്കുക: സാദുൽ മആദ്: 4/124, ബുഖാരി: 10/132, നമ്പർ 5765, മുസ്ലിം, 4/1917, നമ്പർ 2189, മജ്മൂഉ ഫതാവാ / ഇബ്നു ബാസ്: 3/228.
രണ്ടാമത്തെ ഇനം: ഇസ്ലാമിക മന്ത്രങ്ങൾ (റുഖിയഃ ശർഇയ്യഃ) ഉപയോഗപ്പെടുത്തി കൊണ്ടുള്ളതാണ്. അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ താഴെ വിശദീകരിക്കാം. [24] ഫത്ഹുൽ ഹഖിൽ മുബീൻ ഫീ ഇലാജി സ്വർഇ വസ്സിഹ്രി വൽ ഐൻ: പേജ് 138.
ഒന്ന്: സിദ്ർ ചെടിയുടെ ഏഴു പച്ച ഇലകൾ രണ്ട് കല്ലുകൾക്കിടയിലോ മറ്റോ വെച്ച് ഇടിച്ചുപൊടിക്കുക. ശേഷം അതിൽ കുളിക്കാൻ മതിയാകുന്നത്ര വെള്ളം ഒഴിക്കുക. അതിന് ശേഷം താഴെ പറയുന്ന ആയത്തുകൾ ഈ വെള്ളത്തിൽ പാരായണം ചെയ്യുക:
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (സാരം) ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു. "അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ." [25]
"മൂസായ്ക്ക് നാം ബോധനം നല്കി; നീ നിന്റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ അത് അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ അതാ വിഴുങ്ങുന്നു." [117] "അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു. അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്മാരായി മാറുകയും ചെയ്തു. ജാലവിദ്യക്കാർ സാഷ്ടാംഗത്തിലായി വീഴുകയും ചെയ്തു. അവർ പറഞ്ഞു: ലോകങ്ങളുടെ റബ്ബിൽ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും റബ്ബിൽ." [26] (ബഖറ: 255)
"ഫിര്ഔന് പറഞ്ഞു: 'എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ട് വരൂ. അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: 'നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ. അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: 'നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച. സത്യത്തെ അല്ലാഹു അവന്റെ വചനങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതാണ്. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി." [27] (അഅ്റാഫ്: 117-122)
"അവര്‍ പറഞ്ഞു: ഓ; മൂസാ, നീ എറിയുക. അല്ലെങ്കില്‍ ഞങ്ങള്‍ ആദ്യം എറിയുന്നവരാകട്ടെ. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്‍ മൂസായ്ക്ക് തന്റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നിത്യം നേടുന്നവന്. നിന്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന് എവിടെച്ചെന്നാലും വിജയിയാവുകയില്ല. ഉടനെ ആ ജാലവിദ്യക്കാര്‍ സുജൂദിലായിക്കൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്റെയും മൂസായുടെയും റബ്ബിൽ വിശ്വസിച്ചിരിക്കുന്നു." (28) യൂനുസ്: 79-82.
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ. "നബിയേ, പറയുക: (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിച്ചവരേ! നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും." ത്വാഹാ : 65-70.
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ. "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും."
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ. "പറയുക: പുലരിയുടെ റബ്ബിനോട് ഞാന്‍ ശരണം തേടുന്നു. അവന് സൃഷ്ടിച്ചിട്ടുള്ള സർവ്വതിൻ്റെയും കെടുതിയിൽ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന മാരണക്കാരികളായ സ്ത്രീകളുടെ കെടുതിയില്‍ നിന്നും. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും."
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ. "പറയുക: മനുഷ്യരുടെ റബ്ബിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ അധിപനോട്; മനുഷ്യരുടെ ആരാധ്യനോട്. ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ. മനുഷ്യരിലും ജിന്നുകളിലും പെട്ട(വരിൽ നിന്ന്)."
മുകളിൽ പരാമർശിക്കപ്പെട്ട ആയത്തുകൾ വെള്ളത്തിൽ ഓതിയ ശേഷം അതിൽ നിന്ന് മൂന്നു തവണ കുടിക്കുകയും ബാക്കിയുള്ള വെള്ളം കൊണ്ട് കുളിക്കുകയും ചെയ്താൽ -അല്ലാഹുവിൻെറ അനുമതിയോടെ- രോഗം മാറുന്നതാണ്. ഈ ചികിത്സ രണ്ടോ അതിലധികമോ തവണ ആവർത്തിക്കേണ്ടി വരുമെങ്കിൽ - രോഗം മാറുന്നത് വരെ - അത് ചെയ്യാവുന്നതാണ്. ധാരാളം പേർക്ക് പ്രയോജനകരമായി തീർന്നിട്ടുള്ള -അല്ലാഹുവിൻ്റെ അനുമതിയാൽ ഉപകാരം ചെയ്തിട്ടുള്ള- ചികിത്സയാണിത്. ഭാര്യയുമായി ബന്ധപ്പെടാൻ സിഹ്ർ മൂലം തടസ്സം അനുഭവപ്പെടുന്നവർക്കും ഇത് നല്ലതാണ്. [29] ഫതാവാ / ഇബ്നു ബാസ്: 3/279, ഫത്ഹുൽ മജീദ്: പേജ് 346, വഹീദ് അബ്ദുസ്സലാമിൻ്റെ 'അസ്വാരിമുൽ ബത്താർ ഫിത്തസ്വദി ലിസ്സഹറത്തി വൽ അഷ്റാർ', പേജ് 109-117 എന്നിവ കാണുക. അല്ലാഹുവിൻ്റെ അനുമതിപ്രകാരം ഉപകാരം ചെയ്യുന്ന ദീർഘമായ മന്ത്രങ്ങൾ വേറെയും ധാരാളമുണ്ട്.അബ്ദുൽ റസാഖിൻ്റെ മുസന്നഫ്: 11/13, ഇബ്നു ഹജറിൻ്റെ ഫത്ഹുൽ ബാരി: 10/233 എന്നിവയും നോക്കുക.
രണ്ടാമതായി: സൂറത്തുൽ ഫാതിഹ, ആയത്തുൽ കുർസീ, സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്തുകൾ, സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദതൈനി (സൂറത്തുൽ ഫലഖും സൂറത്തുന്നാസും) എന്നിവ മൂന്നു തവണയോ അല്ലെങ്കിൽ അതിൽ കൂടുതൽ തവണയോ പാരായണം ചെയ്യുക. അതിനൊപ്പം ഊതി മന്ത്രിക്കുകയും വേദനയുള്ള ഭാഗത്ത് വലതുകൈ കൊണ്ട് തടവുകയും ചെയ്യുക. [30] മുസ്ലിം: 1728/4 ഹദീഥ് നമ്പർ: 2202.
മൂന്നാമതായി: ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ട രക്ഷാമന്ത്രങ്ങളും സമഗ്രമായ ആശയമുള്ള ദുആകളും അധികരിപ്പിക്കുക. നോക്കുക. ബുഖാരി (ഫത്ഹുൽ ബാരി): 62/9, ഹദീഥ് നമ്പർ: 5016, മുസ്ലിം:1723/4 ഹദീഥ് നമ്പർ: 2192.
1- ഏറ്റവും മഹാനും, മഹത്തായ സിംഹാസനത്തിൻ്റെ റബ്ബുമായ അല്ലാഹുവിനോട് നിന്നെ സുഖപ്പെടുത്താൻ ഞാൻ തേടുന്നു." (ഏഴ് തവണ) [31] അബൂ ദാവൂദ്: 3/187, 3106, തിർമിദി: 2/410, 2083, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തിയിരിക്കുന്നു. സ്വഹീഹുൽ ജാമിഅ് 5/180, 322, സ്വഹീഹ് അബീദാവൂദ് 2/276.
2-രോഗി തൻ്റെ ശരീരത്തിൽ വേദന അനുഭവിക്കുന്ന ഭാഗത്ത് കൈവെച്ചു മൂന്ന് തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ പ്രാർത്ഥന പറയുക: (സാരം) "അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിറുത്തി ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് അവനോട് രക്ഷ ചോദിക്കുന്നു." [32] മുസ്ലിം: 2709.
3- "അല്ലാഹുവേ, ജനങ്ങളുടെ റബ്ബേ, നീ ദോഷങ്ങൾ നീക്കേണമേ. രോഗത്തിന് ശമനം നൽകുകയും ചെയ്യേണമേ. നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനവുമില്ല. ഒരു പ്രയാസവും അവശേഷിക്കാത്ത ശമനം നീ നൽകേണമേ." [33] ബുഖാരി: 5745, മുസ്ലിം: 2194.
4- "അല്ലാഹുവിൻ്റെ പരിപൂർണമായ വചനങ്ങൾ മുഖേന ഞാൻ എല്ലാ പിശാചുക്കളിൽ നിന്നും, എല്ലാ ഹിംസ്ര ജന്തുക്കളിൽ നിന്നും, എല്ലാ കണ്ണേറിൽ നിന്നും കാവൽ തേടുന്നു." [34] ബുഖാരി: 3371.
6- "അല്ലാഹുവിൻ്റെ പരിപൂർണമായ വചനങ്ങൾ മുഖേന ഞാൻ രക്ഷതേടുന്നു; അവൻ്റെ കോപത്തിൽ നിന്നും, അവൻ്റെ ശിക്ഷയിൽ നിന്നും, അവൻ്റെ അടിമകളുടെ കെടുതികളിൽ നിന്നും, പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നും, അവർ എൻ്റെയരികിൽ സന്നിഹിതരാകുന്നതിൽ നിന്നും." [36] [152] അബൂദാവൂദ്: 3893, തിർമിദി: 3528, അൽബാനി ഹസൻ ആണെന്ന് പറഞ്ഞു (സ്വഹീഹുത്തിർമിദി) 3/171).
7- "അല്ലാഹുവിൻ്റെ പരിപൂർണമായ വചനങ്ങൾ മുഖേന ഞാൻ രക്ഷതേടുന്നു. നല്ലവനോ മോശക്കാരനോ ആയ ആർക്കും അത് വിട്ടുകടക്കാൻ സാധ്യമല്ല. അല്ലാഹു സൃഷ്ടിക്കുകയും രൂപം നൽകുകയും വിതറുകയും ചെയ്തതിൻ്റെ കെടുതികളിൽ നിന്ന്. ആകാശത്തുനിന്ന് താഴെയിറങ്ങുന്നവയുടെയും അതിലേക്ക് കയറിപ്പോകുന്നവയുടെയും, അല്ലാഹു ഭൂമിയിൽ വിതാനിച്ചവയുടെയും, ഭൂമിയിൽ നിന്ന് പുറത്തേക്ക് വരുന്നതിൻ്റെയും കെടുതികളിൽ നിന്നും. രാത്രിയിലെയും പകലിലെയും കുഴപ്പങ്ങളുടെ കെടുതികളിൽ നിന്നും. രാത്രി ഉദിച്ചുവരുന്ന സർവ്വതിൻ്റെയും കെടുതികളിൽ നിന്നും; നന്മയുമായി ഉദിക്കുന്നവയൊഴികെ. റഹ്മാനായ റബ്ബേ!" [37] മുസ്നദ് അഹ്മദ്: 15461, ഇബ്നുസ്സുന്നി: 637, മജ്മഉ സവാഇദ്: 10/127, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് രേഖപ്പെടുത്തി: 7/196.
8- "അല്ലാഹുവേ, ഏഴ് ആകാശങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിൻ്റെയും അധിപനായവനേ, ഞങ്ങളുടേയും സർവ്വ ചരാചരങ്ങങ്ങളുടെയും റബ്ബേ, ധാന്യവും വിത്തും മുളപ്പിക്കുന്നവനേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ, നീ മൂർദ്ദാവിനു പിടിച്ചിട്ടുള്ള (നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന) സർവ്വ വസ്തുക്കളുടേയും ദോഷത്തിൽ നിന്ന് നിന്നിൽ ഞാൻ അഭയം തേടുന്നു. നീയാണ് ആദിമൻ, നിനക്കു മുമ്പായി യാതൊന്നുമില്ല; നീയാണ് അന്തിമൻ, നിനക്ക് ശേഷം യാതൊന്നുമില്ല; നീയാണ് മുകളിലുള്ളവൻ, നിനക്കു മീതെ യാതൊന്നുമില്ല; നീയാണ് അടുത്തുള്ളവൻ, നിന്നെക്കാൾ അടുത്ത് യാതൊന്നുമില്ല." [38] മുസ്ലിം: 2713.
ഖാഫ്: 9.
9- "അല്ലാഹുവിൻ്റെ നാമം കൊണ്ട് ഞാൻ നിന്നെ മന്ത്രിക്കുന്നു; നിന്നെ ഉപദ്രവിക്കുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിൻ്റെയും ദോഷത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും അല്ലാഹു നിന്നെ സുഖപ്പെടുത്തട്ടെ. അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ നിന്നെ മന്ത്രിക്കുന്നു." [39] മുസ്ലിം: 4/1718, നം: 2186, അബൂ സഈദിൻ്റെ ഹദീഥിൽ നിന്ന്.
10- "അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ നിനക്ക് എല്ലാ രോഗങ്ങളിൽ നിന്ന് ശമനവും സൗഖ്യവും നൽകട്ടെ. അസൂയക്കാരൻ്റെ ദോഷത്തിൽ നിന്നും, എല്ലാ കണ്ണേറുകാരുടെയും ദോഷത്തിൽ നിന്നും നിന്നെ രക്ഷിക്കട്ടെ." [40] മുസ്ലിം: 4/1718, നം: 2185.
11- "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ നിന്നെ മന്ത്രിക്കുന്നു; നിന്നെ ഉപദ്രവിക്കുന്ന എല്ലാ കാര്യത്തിൽ നിന്നും, അസൂയക്കാരൻ്റെ അസൂയയിൽ നിന്നും, എല്ലാ കണ്ണേറിൽ നിന്നും.അല്ലാഹു നിനക്ക് ശമനം നൽകട്ടെ." [41] സുനൻ ഇബ്നു മാജ, 3527, ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്, ശൈഖ് അൽബാനി സഹീഹ് ഇബ്നു മാജ: 2/268-യിൽ സ്വഹീഹെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഈ രക്ഷാമന്ത്രങ്ങളും പ്രാർത്ഥനകളും റുഖിയകളും, സിഹ്ർ, കണ്ണേറ്, ജിന്ന് ബാധ തുടങ്ങിയ സർവ്വ രോഗങ്ങൾക്കും ചികിത്സിയാകുന്നു; ഇവയെല്ലാം സമഗ്രമായ ആശയം ഉൾക്കൊള്ളുന്നവയും അല്ലാഹുവിൻ്റെ അനുമതിയാൽ പ്രയോജനം ചെയ്യുന്നതുമാകുന്നു.
മൂന്നാമത്തെ ഇനം: സിഹ്ർ ബാധിച്ച അവയവത്തിൽ -അല്ലെങ്കിൽ സ്ഥലത്ത്- സാധ്യമാണെങ്കിൽ ഹിജാമ (രക്തം പുറത്തെടുക്കൽ) വഴി ശുദ്ധീകരണം നടത്തുക; സാധ്യമല്ലെങ്കിൽ, മുമ്പ് പറഞ്ഞ ചികിത്സകൾ മതിയാകും; അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും. [42] നോക്കുക: സാദുൽ മആദ്: 4/125, സിഹ്ർ സംഭവിച്ചവരുടെ മേൽ പരീക്ഷിച്ചു ഫലപ്രദമായ ചികിത്സാമാർഗ്ഗങ്ങൾ പ്രയോഗിക്കുന്നതിൽ (അവയിൽ ഇസ്ലാമിക വിധിവിലക്കുകൾക്ക് എതിരായ കാര്യങ്ങൾ ഇല്ലെങ്കിൽ) തെറ്റില്ല. കൂടുതൽ അറിയാൻ: മുസന്നഫ് ഇബ്നു അബീ ഷൈബ: 7/386-387, ഫത്ഹുൽ ബാരി: 10/233- 234, മുസന്നഫ് അബ്ദുൽ റസാഖ്: 11/13, അസ്വാരിമുൽ ബത്താർ: പേജ് 194- 200, സിഹ്ർ: ഹഖീഖതുഹു വ ഹുക്മുഹു / ഡോ. മുസ്ഫർ അൽ ദമീനി: പേജ് 64- 66.
നാലാമത്തെ ഇനം: പ്രകൃതിദത്ത ഔഷധങ്ങൾ. വിശുദ്ധ ഖുർആനും തിരുസുന്നത്തും അറിയിച്ച ഇത്തരം ഔഷധങ്ങൾ ഉറച്ച വിശ്വാസത്തോടും, സത്യപ്പെടുത്തുന്ന മനസ്സോടെയും, ഫലസിദ്ധി അല്ലാഹുവിൽ നിന്ന് മാത്രമാണ് എന്ന ബോധ്യത്തോടും കൂടി സ്വീകരിച്ചാൽ അല്ലാഹു -അവൻ ഉദ്ദേശിച്ചാൽ- അവയിലൂടെ പ്രയോജനം നൽകും. പച്ചിലകളിൽ നിന്നും മറ്റുമെല്ലാം നിർമ്മിച്ച ചില ഔഷധങ്ങൾ വേറെയുമുണ്ട്; അനുഭവങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ ഉപകാരപ്രദമാണെന്ന് സ്ഥിരപ്പെട്ട ഇത്തരം ചികിത്സാരീതികൾ -ഇസ്ലാമിക വിധിവിലക്കുകൾക്ക് വിരുദ്ധമാകാത്തിടത്തോളം- ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല. [43] നോക്കുക: ഫത്ഹുൽ ഹഖിൽ മുബീൻ ഫീ ഇലാജി സ്വർഇ വസ്സിഹ്രി വൽ ഐൻ: പേജ് 139. ഈ പുസ്തകത്തിലെ സിഹ്റിനുള്ള ചികിത്സയിലെ രണ്ടാം ഭാഗത്തിൽ മുമ്പ് പറഞ്ഞത് കാണുക.
അല്ലാഹുവിൻ്റെ അനുമതിയോടെ പ്രയോജനം നൽകുന്ന ഫലപ്രദമായ ഇത്തരം ഔഷധങ്ങളിൽ പെട്ടതാണ്: തേനും[44], കരിഞ്ചീരകവും [45], സംസം വെള്ളവും [46], മഴവെള്ളവുമെലലം. അല്ലാഹു പറയുന്നു: "ആകാശത്തുനിന്ന് നാം അനുഗൃഹീതമായ മഴ വര്‍ഷിപ്പിച്ചിരിക്കുന്നു." [47] ഫത്ഹുൽ ഹഖ് അൽ മുബീൻ, പേജ് 140 കാണുക. തേൻ ഉപയോഗിച്ചുള്ള ചികിത്സയുടെ രൂപം വഴിയെ പരാമർശിക്കുന്നുണ്ട്. ഫത്ഹുൽ ഹഖ് അൽ മുബീൻ, പേജ് 141 കാണുക. കരിഞ്ചീരകം ഉപയോഗിച്ചുള്ള ചികിത്സയുടെ രൂപം വഴിയെ പരാമർശിക്കുന്നുണ്ട്. ഫത്ഹുൽ ഹഖ് അൽ മുബീൻ, പേജ് 144 കാണുക, സംസം വെള്ളം ഉപയോഗിച്ചുള്ള ചികിത്സയുടെ രൂപം വഴിയെ പരാമർശിക്കുന്നുണ്ട്.
ഒലിവ് എണ്ണയും അതിൽ പെട്ടതാണ്; നബി ﷺ പറഞ്ഞു: "നിങ്ങൾ ഒലീവ് ഭക്ഷിക്കുകയും, അതിൻ്റെ എണ്ണ ഉപയോഗിക്കുകയും ചെയ്യുക; കാരണം അത് അനുഗ്രഹീതമായ വൃക്ഷത്തിൽ നിന്നുള്ളതാണ്." [48] ഏറ്റവും നല്ല എണ്ണയാണ് ഔലീവിൻ്റെ എണ്ണ എന്നത് അനുഭവത്തിൽ നിന്നും, ഉപയോഗത്തിൽ നിന്നും, വൈദ്യഗ്രന്ഥങ്ങളുടെ വായനയിൽ നിന്നും സ്ഥിരപ്പെട്ട കാര്യമാണ്. [49], പ്രകൃതിദത്തമായ മരുന്നുകളിൽ പെട്ടതാണ്: കുളിയും, ശുചിത്വം പാലിക്കലും, സുഗന്ധ വസ്തുക്കൾ ഉപയോഗിക്കലും. [50]. അഹ്മദ് 16055, തിർമിദി: 1851, ഇബ്നു മാജ: 3319, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് സ്വഹീഹുത്തിർമിദി 2/166 ല്‍ രേഖപ്പെടുത്തി. ഫത്ഹുൽ ഹഖിൽ മുബീൻ ഫീ ഇലാജി സ്വർഇ വസ്സിഹ്രി വൽ ഐൻ, പേജ് 142. ഫത്ഹുൽ ഹഖിൽ മുബീൻ ഫീ ഇലാജി സ്വർഇ വസ്സിഹ്രി വൽ ഐൻ: പേജ് 145.
2- കണ്ണേറിനുള്ള ചികിത്സ.
കണ്ണേറു കൊണ്ടുള്ള ദോഷം മാറ്റാനുള്ള മാർഗങ്ങൾ പലവിധമാണ്:
ഒന്നാമതായി: കണ്ണേറ് ബാധിക്കപ്പെടുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങളാണ്. അത് പല രൂപത്തിലുണ്ട്:
1- കണ്ണേറ് ബാധിക്കുമെന്ന് വിചാരിക്കപ്പെടുന്ന വ്യക്തി ദിക്റുകളും, പ്രാർത്ഥനകളും, ദീനിൽ പഠിപ്പിക്കപ്പെട്ട മന്ത്രങ്ങളും ഉപയോഗിച്ച് അല്ലാഹുവിൽ അഭയം തേടുക. സിഹ്റിൻ്റെ ചികിത്സയുടെ രൂപം വിവരിച്ചു കൊണ്ട് ആദ്യ ഭാഗത്തിൽ വന്ന കാര്യങ്ങൾ ഇവിടെയും ബാധകമാണ്. [51] ഈ ഗ്രന്ഥത്തിൽ സിഹ്റിൽ നിന്നുള്ള ചികിത്സയെ സംബന്ധിച്ച് മുൻപ് പറഞ്ഞത് പരിശോധിക്കുക.
2- തൻ്റെ കണ്ണേറ് മറ്റാർക്കെങ്കിലും ബാധിക്കുമെന്ന് ഭയപ്പെടുന്നവർ സ്വന്തം ശരീരത്തിലോ തൻ്റെ സമ്പത്തിലോ സന്താനങ്ങളിലോ സഹോദരങ്ങളിലോ അവന് ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യങ്ങളിലോ സന്തോഷകരമായ എന്തു കണ്ടാലും അതിൽ ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുകയും, ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുക: مَا شَاءَ اللَّهُ لاَ قُوَّةَ إِلاَّ بِاللَّهِ، اللَّهُمَّ بَارِكْ عَلَيْهِ "അല്ലാഹു ഉദ്ദേശിച്ചതിനാൽ (ഇപ്രകാരം ഉണ്ടായിരിക്കുന്നു). അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല. അല്ലാഹുവേ! ഇതിൽ നീ അനുഗ്രഹം ചൊരിയേണമേ!" ഈ പറഞ്ഞതിനുള്ള തെളിവ് നബി -ﷺ- യുടെ വാക്കാണ്: "നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരനിൽ ആശ്ചര്യപ്പെടുത്തുന്ന വല്ല കാര്യവും കണ്ടാൽ അവന് ബറകത്തിനായി (അനുഗ്രഹത്തിനായി) പ്രാർത്ഥിക്കുക." [52] മുവത്വ / മാലിക്: 2/938, ഇബ്നുമാജ: 3509, അഹ്മദ്: 15700, സ്വഹീഹു ഇബ്നി മാജ: 2/265, സാദുൽ മഅാദ്: 4/170, സാറിമുൽ ബത്താർ ഫീത്തസദ്ദീ ലിസ്സഹറത്തി വൽ അശ്റാർ: 229-252.
3- കണ്ണേറ് ബാധിക്കുമെന്ന് ഭയപ്പെടുന്നവരിലെ സൗന്ദര്യവും പ്രത്യേകതകളും മറച്ചുവെക്കുക. ശർഹുസ്സുന്ന / ബഗവീ: 13/116, സാദുൽ മആദ്: 4/173.
രണ്ടാമത്തേത്: കണ്ണേറ് ബാധിച്ചതിന് ശേഷം ചെയ്യേണ്ടത്; ഇതും പല രൂപത്തിലുണ്ട്:
1- ഇന്ന വ്യക്തിയുടെ പക്കൽ നിന്നാണ് കണ്ണേറ് ബാധിച്ചത് എന്ന കാര്യം അറിയാൻ സാധിച്ചാൽ അവനോട് വുദ്വു ചെയ്യാൻ കൽപ്പിക്കുകയും, ശേഷം കണ്ണേറ് ബാധിച്ച വ്യക്തി ആ വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യുക. [54]. അബൂദാവൂദ്: 5056, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് രേഖപ്പെടുത്തി, സ്വഹീഹഃ: 6/61, സാദുൽ മആദ്: 4/163, അൽ വിഖായതു വൽ ഇലാജ് / മുഹമ്മദ് ശായിഅ്: പേജ്: 144-147. ശൂറാ : 30.
2- താഴെ പറയുന്ന ഭാഗങ്ങൾ ധാരാളമായി പാരായണം ചെയ്യുക. സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്, ഫാതിഹഃ, ആയതുൽ കുർസിയ്യ്, സൂറത്തുൽ ബഖറയുടെ അവസാന ഭാഗങ്ങൾ എന്നിവ പാരായണം ചെയ്യുക. അതോടൊപ്പം സിഹ്റിൻ്റെ ചികിത്സയുടെ ഭാഗമായി വിവരിച്ച 1-11 വരെയുള്ള ഖണ്ഡികകളിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കുക; അതിനായി സ്ഥിരപ്പെട്ട ദുആകൾ, ദിക്റുകൾ എന്നിവ ചൊല്ലിക്കൊണ്ട് വലതുകൈ കൊണ്ട് വേദനയുള്ള ഭാഗം തടവുകയും, അതിലേക്ക് ഊതുകയും ചെയ്യുക. [55] സിഹ്റിനുള്ള ചികിത്സയുടെ രണ്ടാമത്തെ ഭാഗമായി നാം വായിച്ചത് പരിശോധിക്കുക.
3- ഖുർആൻ പാരായണം ചെയ്യുകയും, ശേഷം വെള്ളത്തിൽ ഊതുകയും, ശേഷം രോഗി അത് കുടിക്കുകയും, ബാക്കിയുള്ളത് ശരീരത്തിന് മേൽ ഒഴിക്കുകയും ചെയ്യുക. [56] അല്ലെങ്കിൽ ഒലിവ് എണ്ണയിൽ പാരായണം ചെയ്ത് അതു കൊണ്ട് ശരീരത്തിൽ തേക്കുക [57]. സംസം വെള്ളത്തിൽ പാരായണം ചെയ്ത ശേഷം ഇപ്രകാരം ചെയ്യുകയാണെങ്കിൽ അതാണ് കൂടുതൽ നല്ലത്. [58] അല്ലെങ്കിൽ മഴവെള്ളത്തിലുമാകാം. [59] സുനൻ അബീദാവൂദ്: 3885, സാബിത് ഇബ്നു ഖൈസിൻ്റെ കാര്യത്തിൽ നബി -ﷺ- ഈ രീതി സ്വീകരിച്ചിട്ടുണ്ട് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്; എന്നാൽ ശൈഖ് അൽബാനി ഈ ഹദീഥ് ദുർബലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്നദ് അഹ്മദ്: 16055, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് രേഖപ്പെടുത്തി. സിൽസില സ്വഹീഹ: 1/ 108, 379. ഈ പുസ്തകത്തിൽ സിഹ്റിനുള്ള നാലാമത്തെ ചികിത്സാമാർഗ്ഗത്തിൽ മുമ്പ് പറഞ്ഞത് വായിക്കുക. ഈ പുസ്തകത്തിൽ സിഹ്റിനുള്ള രണ്ടാം ചികിത്സാമാർഗം കാണുക.
4- ഖുർആനിലെ ചില ആയത്തുകൾ ഒരു ഏടിൽ രേഖപ്പെടുത്തുകയും, ശേഷം അത് കഴുകിയ വെള്ളം കുടിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. [60] ഫാതിഹ, ആയതുൽ കുർസിയ്യ്, സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്തുകൾ, സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്, (സിഹ്ർ ചികിത്സയുടെ രണ്ടാം വിഭാഗത്തിൽ പരാമർശിക്കപ്പെട്ട) ഇസ്ലാമിൽ സ്ഥിരപ്പെട്ട ശരിയായ മന്ത്രങ്ങൾ എന്നിവയെല്ലാം ഇപ്രകാരം ഏടിൽ എഴുതി കുടിക്കാവുന്നതാണ്. സാദുൽ മആദ് / ഇബ്നുൽ ഖയ്യിം: 4/170, ഫതാവാ / ഇബ്നു തൈമിയ്യ: 19/64. ഈ പുസ്തകത്തിൽ സിഹ്റിനുള്ള നാലാമത്തെ ചികിത്സാമാർഗ്ഗം വിവരിച്ച ഭാഗം കാണുക.
മൂന്നാമത്തേത്: അസൂയക്കാരൻ്റെ കണ്ണേറിനെ പ്രതിരോധിക്കാൻ സഹായകമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക. അവ താഴെ വിവരിക്കാം:
1- അസൂയക്കാരൻ്റെ ദോഷത്തിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക.
2- അല്ലാഹുവിനോടുള്ള തഖ്വ കാത്തുസൂക്ഷിക്കുകയും, അവൻ്റെ കൽപ്പനകളും വിലക്കുകളും സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക. "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അല്ലാഹു നിന്നെ സംരക്ഷിക്കും. [62]. തിർമിദി: 2516, ഇമാം അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുത്തി (സ്വഹീഹ് തിർമിദി: 2/309).
3- അസൂയക്കാരൻ്റെ ഉപദ്രവത്തിൽ ക്ഷമ കൈക്കൊള്ളുകയും, അവന് മാപ്പ് നൽകുകയും ചെയ്യുക. അവനോട് പോരടിക്കുകയോ, അവനെക്കുറിച്ച് പരാതി പറയുകയോ, അവനെ ദ്രോഹിക്കാൻ തീരുമാനമെടുക്കുകയോ ചെയ്യരുത്.
4- അല്ലാഹുവിൽ ഭരമേൽപിക്കുക; അല്ലാഹുവിൽ ഒരാൾ ഭരമേൽപ്പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്.
5- അസൂയാലുവിനെ ഭയപ്പെടാതിരിക്കുക. അവനെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് ഹൃദയം നിറക്കാതിരിക്കുകയും ചെയ്യുക. ഇത് ഏറ്റവും പ്രയോജനകരമായ ഔഷധങ്ങളിൽ ഒന്നാണ്.
6- അല്ലാഹുവിലേക്ക് അടുക്കുകയും ആരാധനകൾ നിഷ്കളങ്കമാക്കുകയും, അവൻ്റെ തൃപ്തി മാത്രം തേടുകയും ചെയ്യുക.
7- പാപങ്ങളിൽ നിന്ന് നിർബന്ധമായും തൗബ (പശ്ചാത്താപം) ചെയ്യുക; കാരണം, പാപങ്ങൾ മനുഷ്യനു മേൽ അവൻ്റെ ശത്രുക്കൾക്ക് ആധിപത്യം നൽകുന്നു. "നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റ [പാപങ്ങൾ] ഫലമായിട്ടുതന്നെയാണ്. മിക്കതും അവന് മാപ്പാക്കുകയും ചെയ്യുന്നു." [63]
8- ദാനധർമ്മവും,മറ്റുള്ളവർക്ക് സുകൃതം ചെയ്യലും സാധിക്കും വിധം വർദ്ധിപ്പിക്കുക; കാരണം,അവക്കെല്ലാം ദുരിതങ്ങൾ, കണ്ണേറ്, അസൂയക്കാരുടെ ദോഷം എന്നിവ തടയുന്നതിൽ അത്ഭുതകരമായ സ്വാധീനം ചെലുത്താൻ സാധിക്കും.
9- അസൂയക്കാരുടെയും അതിക്രമികളുടെയും ഉപദ്രവകാരികളുടെയും ദോഷത്തിൻ്റെ അഗ്നിയും ചൂടും അവരോട് നന്മയിൽ വർത്തിച്ചു കൊണ്ട് കെടുത്തിക്കളയാൻ ശ്രമിക്കുക. നിനക്കു നേരെ അവരുടെ ഉപദ്രവവും ദ്രോഹവും പീഡനവും അസൂയയും വർദ്ധിക്കുമ്പോൾ, നീ അവരോട് തിരിച്ച് നന്മയിലും ഗുണകാംക്ഷയിലും ആർദ്രതയിലും നിലകൊള്ളുക. അല്ലാഹുവിൽ നിന്നുള്ള അപാരമായ സൗഭാഗ്യം ലഭിച്ചവർക്കല്ലാതെ അതിന് സാധിക്കുകയില്ല.
10- തൗഹീദിന് സമ്പൂർണമായി വിധേയപ്പെടുകയും, പ്രതാപവാനും യുക്തിഞ്ജനുമായ അല്ലാഹുവിന് മാത്രം ആരാധനകൾ സമർപ്പിക്കുകയും ചെയ്യുക. അവൻ്റെ അനുമതിയില്ലാതെ യാതൊരു ഉപകാരമോ ഉപദ്രവമോ ഒരാളെയും ബാധിക്കുകയില്ല. അവൻ തന്നെയാണ് സർവ്വതും ഒരുമിപ്പിക്കുന്നവൻ. കാര്യകാരണങ്ങളെല്ലാം അവൻ്റെ നിയന്ത്രണത്തിലാണ്. തൗഹീദ് അല്ലാഹുവിൻ്റെ ഏറ്റവും മഹത്തായ കോട്ടയാണ്; അതിൽ പ്രവേശിക്കുന്നവർ സുരക്ഷിതരും നിർഭയരുമായിരിക്കും.
അസൂയയിൽ നിന്നും, മാരണത്തിൽ നിന്നും, കണ്ണേറിൽ നിന്നും സുരക്ഷയേകുന്ന പത്ത് കാരണങ്ങളാണ് മുകളിൽ വിശദീകരിക്കപ്പെത്. [64] ബദാഇഉൽ ഫവാഇദ് / ഇബ്നുൽ ഖയ്യിം: 2/238-245.
3- ജിന്ന് ബാധയേറ്റാലുള്ള ചികിത്സ.
ജിന്ന് ബാധയേറ്റ വ്യക്തിക്കുള്ള ചികിത്സ രണ്ട് വിധമുണ്ട്:
ഒന്നാമതായി: ബാധിക്കപ്പെടുന്നതിന് മുമ്പുള്ള പ്രതിരോധമാർഗങ്ങളാണ്:
ജിന്ന് ബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ മാർഗത്തിൽ പെട്ടതാണ്; എല്ലാ ഫർദുകളും വാജിബുകളും നിർവ്വഹിക്കുന്നതിൽ സൂക്ഷ്മത പുലർത്തുകയും, എല്ലാ ഹറാമുകളിൽ നിന്നും വിട്ടുനിൽക്കുകയും, എല്ലാ പാപങ്ങളിൽ നിന്നും തൗബ (പശ്ചാത്താപം) നിർവ്വഹിക്കുകയും ചെയ്യൽ. അതോടൊപ്പം, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ദിക്റുകളും, ദുആകളും, രക്ഷാ തേട്ടങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ സംരക്ഷണം തേടുകയും ചെയ്യുക.
രണ്ടാമതായി: ജിന്ന് ബാധയേറ്റതിനു ശേഷമുള്ള ചികിത്സയാണ്:
ഹൃദയവും നാവും ഒരുമിച്ചു കൊണ്ട് മുസ്ലിമായ ഒരാൾ ഖുർആൻ പാരായണം ചെയ്യുക എന്നതാണ് അതിനുള്ള വഴി. ഇപ്രകാരം ജിന്ന് ബാധയേറ്റ വ്യക്തിയുടെ മേൽ ഇസ്ലാമികമായ മന്ത്രം ചൊല്ലുക. അതിൽ തന്നെയും ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരൂപമാണ് സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുക എന്നത്. [65] ആയതുൽ കുർസിയ്യ്, സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്തുകൾ, സൂറത്തുൽ ഇഖ്ലാസ്, - സൂറത്തുൽ ഫലഖ്, - സൂറത്തുന്നാസ് എന്നിവ പാരായണം ചെയ്യുന്നതോടൊപ്പം ജിന്ന് ബാധയേറ്റ വ്യക്തിയുടെ മേൽ ഊതുകയും, മൂന്ന് പ്രാവശ്യമോ അതിലധികം തവണയോ അത് ആവർത്തിക്കുകയും ചെയ്യുക എന്നതും ചികിത്സയുടെ രീതിൽ പെട്ടതാണ്. ഇതോടൊപ്പം ഖുർആനിലെ മറ്റു ആയത്തുകളും പാരായണം ചെയ്യാം; കാരണം ഖുർആൻ മുഴുവനും ഹൃദയങ്ങളിലെ രോഗങ്ങൾക്ക് ശമനവും, ഔഷധവും, മാർഗ്ഗദർശനവും, ഈമാനുള്ളവർക്ക് കാരുണ്യവുമാണ്. [66] ഇതോടൊപ്പം സിഹ്റിനുള്ള ചികിത്സയുടെ രണ്ടാമത്തെ രൂപത്തിൽ നാം മുൻപ് വിവരിച്ച കാര്യങ്ങളും ഉൾപ്പെടുത്താം. [67] ഈ ചികിത്സയിൽ നിർബന്ധമായും രണ്ട് കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്. സുനനു അബീദാവൂദ്: 3896, അഹ്മദ്: 21835, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് സ്വഹീഹഃയിൽ 2028 ല്‍ രേഖപ്പെടുത്തി. ഫത്ഹു റബ്ബാനി: 17/183.
ഒന്ന് ജിന്ന് ബാധയേറ്റ വ്യക്തിയുടെ കാര്യത്തിലാണ്; അയാൾ തൻ്റെ ഈമാനികമായ മനക്കരുത്ത് കാത്തുസൂക്ഷിച്ചു കൊണ്ടും, അല്ലാഹുവിലേക്ക് സത്യസന്ധമായി മടങ്ങിക്കൊണ്ടും, ഹൃദയവും നാവും ഒരുമിക്കുന്ന വിധത്തിൽ അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടും സജ്ജനാകുക.
രണ്ടാമത്തേത് ചികിത്സിക്കുന്ന വ്യക്തിയുടെ കാര്യത്തിലാണ്; മേൽ പറഞ്ഞ ഗുണങ്ങൾ അവനും ഉണ്ടായിരിക്കണം. കാരണം ആയുധത്തിൻ്റെ പ്രയോജനം ഉപയോഗിക്കുന്ന വ്യക്തിയുടെ ഗുണം പോലെയിരിക്കുമെന്നാണ്. [68] ശൈഖ് വഹീദ് അബ്ദുസ്സലാം എഴുതിയ 'അസ്സാറിം അൽബത്താർ' എന്ന ഗ്രന്ഥത്തിലെ ദീർഘമായ, പ്രയോജനകരമായ റുഖ്യ എന്ന ഭാഗം കാണുക, പേജ് 109-117. 'സാദുൽ മഅാദ്', 4/ 66-69, ഈദ്വാഹുൽ ഹഖ് ഫീ ദുഖൂലിൽ ജിന്നിയ്യ് / അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസ്, പേജ് 14, മജ്മൂഉൽ ഫതാവാ / ഇബ്നു തൈമിയ്യഃ: 19/9-65, 24/276, അൽവിഖായതു വൽ ഇലാജ് / മുഹമ്മദ് ബ്നു ശായിഅ്: പേജ് 66-69, കയ്ഫിയ്യതു ത്വർദിൽ ജിന്ന് / മുഹമ്മദ് ബിൻ ഷായിഅ്: പേജ് 59, ആലമുൽ ജിന്നി വ ശ്വയാത്വീൻ / സുലൈമാൻ അശ്കർ: പേജ് 130.
പിശാച് ബാധയേറ്റവൻ്റെ ചെവിയിൽ ബാങ്ക് വിളിക്കുന്നത് നല്ലതാണ്. കാരണം പിശാച് ബാങ്ക് കേട്ടാൽ അതിൽ നിന്ന് ഓടിയകലുന്നതാണ്. [69] ബുഖാരി: 574.
4- മാനസിക രോഗങ്ങൾക്കുള്ള ചികിത്സ:
നോക്കുക: ഹൃദയവിശാലതയുടെ കാരണങ്ങൾ എന്ന വിഷയം സാദുൽ മആദ്: 2/23-28 ൽ നോക്കുക, അൽവസാഇലുൽ മുഫീദഃ / സഅ്ദി.
മാനസിക രോഗങ്ങൾക്കും, ഞെരുക്കങ്ങൾക്കും ഉത്തമമായ ചികിത്സ ചുരുങ്ങിയ രൂപത്തിൽ താഴെ വിവരിക്കാം:
1- സന്മാർഗവും തൗഹീദും ഹൃദയ വിശാലത ലഭിക്കാനുള്ള പ്രധാന മാർഗങ്ങളാണ്; അതുപോലെ, ദുർമാർഗവും ശിർക്കും മാനസിക ഞെരുക്കത്തിൻ്റെ പ്രധാന കാരണങ്ങളുമാണ്.
2- അല്ലാഹു തൻ്റെ അടിമയുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന സത്യസന്ധമായ ഈമാനിൻ്റെ പ്രകാശവും സൽകർമ്മങ്ങളും.
3- ഉപകാരപ്രദമായ വിജ്ഞാനം; ഒരാളുടെ അറിവ് വികസിക്കുമ്പോൾ അവൻ്റെ ഹൃദയം തുറക്കുകയും മനസ്സ് വിശാലമാകുകയും ചെയ്യുന്നു.
4- അല്ലാഹുവിലേക്ക് ഇബാദത്തുകൾ ചെയ്തു കൊണ്ട് ഖേദിച്ചു മടങ്ങുകയും, ഹൃദയം നിറഞ്ഞു കൊണ്ട് അവനെ സ്നേഹിക്കുകയും, അവനിലേക്ക് മുന്നിടുകയും, അവന് ഇബാദത്തുകൾ ചെയ്യുന്നതിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യൽ.
5- ഏതവസ്ഥയിലും, എവിടെയാണെങ്കിലും നിരന്തരം അല്ലാഹുവിനെ ദിക്ർ ചെയ്യുക. ഹൃദയ വിശാലത നൽകുന്നതിലും, മനസ്സിന് സമാധാനം ഏകുന്നതിലും, വിഷമങ്ങളും ദുഃഖങ്ങളും നീക്കുന്നതിലും ദിക്റുകൾക്ക് അത്ഭുതകരമായ സ്വാധീനമാണുള്ളത്.
6- സൃഷ്ടികൾക്ക് സാധിക്കും വിധം ഗുണം ചെയ്യുകയും, ഉപകാരം നിർവഹിക്കുകയും ചെയ്യുക. ജനങ്ങളോട് നന്മകൾ ചെയ്യുകയും അവർക്ക് ഉപകാരങ്ങൾ നൽകുകയും ചെയ്യുന്നവൻ അവരിൽ ഏറ്റവും വിശാലമായ മനസ്സിൻ്റെ ഉടമയും ഏറ്റവും ശുദ്ധവും ആസ്വാദ്യകരവുമായ ഹൃദയമുള്ളവനുമായിരിക്കും.
7- ധീരതയുള്ളവനാവുക; ധീരന്മാർ വിശാലഹൃദയരും, മാനസിക ധന്യതയുള്ളവനുമായിരിക്കും.
8- ഹൃദയം ഇടുക്കമുള്ളതാക്കുകയും അതിനെ ശിക്ഷകളിൽ കെട്ടിയിടുകയും ചെയ്യുന്ന ദുർഗുണങ്ങളിൽ നിന്ന് അതിനെ ശുദ്ധീകരിക്കുക. [71] അസൂയ, വെറുപ്പ്, പക, വൈരാഗ്യം, വിദ്വേഷം, പ്രതികാര മനോഭാവം, അതിക്രമം എന്നിവയെല്ലാം അവക്ക് ഉദാഹരണങ്ങളാണ്. നബിയോട് ﷺ- ആരാണ് ഏറ്റവും ഉത്തമൻ എന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "ശുദ്ധമായ ഹൃദയത്തിൻ്റെയും സത്യസന്ധമായ നാവിൻ്റെയും ഉടമ." അപ്പോൾ സ്വഹാബികൾ ചോദിച്ചു: "സത്യസന്ധമായ നാവിൻ്റെ ഉടമ എന്നത് ഞങ്ങൾക്കറിയാം; എന്നാൽ ശുദ്ധമായ ഹൃദയം എന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?" നബി ﷺ പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന വ്യക്തിയാണവൻ; അവൻ്റെ ഹൃദയത്തിൽ തിന്മയോ അതിക്രമമോ വിദ്വേഷമോ അസൂയയോ ഇല്ല." [72] ഹൃദയത്തെ ബാധിക്കുന്ന ന്യൂനതകൾക്കും അതിനെ നശിപ്പിക്കുന്ന കാര്യങ്ങൾക്കും അറബിയിൽ 'ദഗൽ' (دغل) എന്നാണ് പറയുക. ഇബ്നു മാജഃ: 4216, സ്വഹീഹ് ഇബ്നു മാജഃ 2/411 ൽ അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.
9- അനാവശ്യമായ നോട്ടങ്ങൾ, വാക്കുകൾ, കേൾവികൾ, സമാഗമങ്ങൾ, അമിതമായ ഭക്ഷണം, ഉറക്കം എന്നിവ ഒഴിവാക്കുക; കാരണം, അവ ഒഴിവാക്കുന്നത് ഹൃദയ വിശാലതക്കും, മാനസിക ഉല്ലാസത്തിനും, വിഷമങ്ങളും വ്യഥകളും നീങ്ങുന്നതിനും സഹായിക്കുന്നതാണ്.
10ـ ഉപകാരപ്രദമായ വല്ല പ്രവർത്തനങ്ങളിലോ, വിജ്ഞാനം കരസ്ഥമാക്കുന്നതിലോ മുഴുകുക; അത് മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളെ അവഗണിക്കാൻ സഹായിക്കും. ഇൻസാൻ: 9.
11- അന്നന്നത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഭാവിയെ കുറിച്ചുള്ള ആശങ്കയിൽ നിന്നും, കഴിഞ്ഞകാലത്തെ കുറിച്ചുള്ള ദുഃഖത്തിൽ നിന്നും മനസ്സിനെ മോചിപ്പിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ അടിമ തൻ്റെ ദീനിലും ദുനിയാവിലും ഉപകാരപ്രദമായ കാര്യങ്ങളിൽ പരിശ്രമിക്കുകയും തൻ്റെ ലക്ഷ്യങ്ങളുടെ വിജയത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനോട് സഹായം തേടുകയും ആശ്രയിക്കുകയും ചെയ്യണം. ദുഃഖങ്ങൾക്കും വിശാദങ്ങൾക്കും ആശ്വാസം പകരാൻ അത് സഹായകമാണ്.
12- നിന്നേക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക; സുഖാനുഗ്രഹങ്ങളിലും അതിനോടനുബന്ധമായ കാര്യങ്ങളിലും, സമ്പാദ്യത്തിലും അതിൻ്റെ ഭാഗമായ കാര്യങ്ങളിലും നിന്നേക്കാൾ മുകളിലുള്ളവരിലേക്ക് നോക്കരുത്.
13 - നമുക്ക് തടുക്കാൻ സാധിക്കാത്ത, കഴിഞ്ഞ കാലത്തുണ്ടായ ദുരനുഭവങ്ങൾ മറക്കുക; അവയെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കുക.
14- ഒരു മനുഷ്യന് വിപത്തുകൾ ബാധിച്ചാൽ, അവൻ അതിനെ സാധ്യമാകുന്നിടത്തോളം ലഘൂകരിക്കാനുള്ള വഴികൾ തേടണം. അക്കാര്യം സംഭവിക്കാവുന്ന ഏറ്റവും മോശമായ അവസ്ഥയെ സങ്കൽപ്പിക്കുകയും, അവന് സാധ്യമായ വിധത്തിൽ അതിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള വഴികൾ സ്വീകരിക്കുകയും വേണം.
15- ഹൃദയത്തിൽ ശക്തി സംഭരിക്കുക; തോന്നലുകളുടെയും ഭാവനകളുടെയും മോശമായ ചിന്തകളുടെയും അടിസ്ഥാനത്തിൽ ഹൃദയം അസ്വസ്ഥമാക്കാതിരിക്കുക. അതോടൊപ്പം കോപം നിയന്ത്രിക്കുകയും ചെയ്യുക. തനിക്ക് പ്രിയങ്കരമായത് നഷ്ടമാകുമെന്ന ആശങ്കയിലോ പ്രയാസകരമായതെന്തെങ്കിലും സംഭവിക്കുമെന്ന ഭീതിയിലോ ജീവിക്കരുത്. മറിച്ച്, കാര്യങ്ങളെല്ലാം അല്ലാഹുവിലേക്ക് ഏൽപ്പിക്കുകയും, നിനക്ക് സാധ്യമായ മാർഗങ്ങളും കാരണങ്ങളും സ്വീകരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പാപമോചനത്തിനും സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
16- സമ്പൂർണ്ണമായി അല്ലാഹുവിൻ്റെ മേൽ മനസ്സ് കൊണ്ട് അവലംബിക്കുകയും, അവനിൽ ഭരമേൽപ്പിക്കുകയും, അവനെക്കുറിച്ച് നല്ല വിചാരം വെച്ചുപുലർത്തുകയും ചെയ്യുക. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവനെ മിഥ്യാധാരണകൾ സ്വാധീനിക്കുകയില്ല. അബൂദാവൂദ്: 5090, അഹ്മദ്: 0430, സ്വഹീഹ് അൽജാമിഅ്: 3388 ലും, സ്വഹീഹ് സുനൻ അബീദാവൂദ് 3/251 ലും അൽബാനി ഈ ഹദീഥ് സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
17- സന്തോഷവും സമാധാനവുമുള്ള ജീവിതമാണ് ആരോഗ്യകരമായ ജീവിതം എന്ന് ബുദ്ധിയുള്ളവർക്ക് ബോധ്യമുണ്ടായിരിക്കും. ജീവിതമാകട്ടെ, തീർത്തും ഹ്രസ്വവുമാണ്. അതിൽ ആകുലതകളും പരിഭവങ്ങളും ദുഃഖങ്ങളും കൊണ്ട് പ്രയാസം സൃഷ്ടിക്കാൻ അയാൾ തയ്യാറാവുകയില്ല. ആരോഗ്യകരമായ ഒരു ജീവിതത്തിൻ്റെ നേർവിപരീതമാണത്.
18- ജീവിതത്തിൽ എന്തെങ്കിലും പ്രയാസങ്ങൾ ബാധിക്കുകയാണെങ്കിൽ അവന് ലഭിച്ച ഭൗതികവും ആത്മീയവുമായ മറ്റു അനുഗ്രഹങ്ങളെയും തന്നെ ബാധിച്ചിരിക്കുന്ന പ്രയാസത്തെയും അവൻ തുലനം ചെയ്യട്ടെ. തനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ തന്നെ ബാധിച്ച പ്രയാസത്തേക്കാൾ എത്രയോ വലുതും അധികവുമാണെന്ന് അവന് ബോധ്യപ്പെടുന്നതാണ്. അതുപോലെ തന്നെ, ഭാവിയിൽ അവൻ ഭയപ്പെടുന്ന നാശനഷ്ടങ്ങളെ കുറിച്ചും അതിൽ നിന്ന് രക്ഷപ്പെടാനുള്ള അനേകം സാധ്യതകളെക്കുറിച്ചും അവൻ താരതമ്യം നടത്തുക. ദുർബലമായ സാധ്യതകളെ ശക്തമായ അനേകം സാധ്യതകൾക്കു മേൽ ആധിപത്യം നേടാൻ അനുവദിക്കരുത്. ഇത് അവൻ്റെ ഭയങ്ങളും ആശങ്കകളും നീക്കാൻ സഹായിക്കുന്നതാണ്.
19- ജനങ്ങളിൽ നിന്നുണ്ടാവുന്ന പ്രയാസങ്ങൾ, -ചീത്തവാക്കുകൾ പ്രത്യേകിച്ചും- നിനക്ക് ഉപദ്രവം ചെയ്യില്ലെന്ന് മനസ്സിലാക്കുക. മറിച്ച് അതിൻ്റെ ഉപദ്രവം അവ ചെയ്തവർക്ക് തന്നെയാണ് സംഭവിക്കുക. അതിനാൽ അത്തരം കാര്യങ്ങളെ ഗൗനിക്കാതിരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുക; എങ്കിൽ അവയൊന്നും നിന്നെ പ്രയാസമേൽപ്പിക്കുന്നതല്ല.
20- ചിന്തകൾ ദീനിലും ദുനിയാവിലും ഉപകാരപ്രദമായ കാര്യങ്ങളിൽ കേന്ദ്രീകരിക്കുക.
21- അല്ലാഹുവിൻ്റെ ദാസൻ തൻ്റെ നന്മകൾക്കും, നൽകിയ സഹായങ്ങൾക്കും അല്ലാഹുവിൽ നിന്ന് മാത്രമേ പ്രതിഫലം പ്രതീക്ഷിക്കാവൂ. അവൻ മനസ്സിലാക്കണം; അവൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവുമായുള്ള ഇടപാടുകളിൽ പെട്ടതാണ്. അതിനാൽ, താൻ ഉപകാരങ്ങൾ ചെയ്തുകൊടുത്തവർ നന്ദി പ്രകടിപ്പിക്കുന്നോ ഇല്ലയോ എന്നത് അവൻ ഗൗനിക്കേണ്ടതില്ല. "(അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങൾക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." [73]
22- ഉപകാരപ്രദമായ കാര്യങ്ങൾ അവൻ തൻ്റെ പ്രധാന ലക്ഷ്യമായി നിശ്ചയിക്കുകയും, അവ സാക്ഷാത്കരിക്കാൻ വേണ്ടി പണിയെടുക്കുകയും ചെയ്യുക. ഉപദ്രവകരമായ കാര്യങ്ങളെ അവഗണിക്കുകയും, മനസ്സിനെയും ചിന്തയെയും അവ അലട്ടുന്ന സ്ഥിതി ഒഴിവാക്കുകയും ചെയ്യുക.
23- ദൈനംദിന പ്രവർത്തനങ്ങൾ അപ്പപ്പോൾ തന്നെ പൂർത്തിയാക്കുകയും, ഭാവിയിൽ ചെയ്യാനുള്ളവയ്ക്ക് വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യുക; വരാനിരിക്കുന്ന കാര്യങ്ങളെ ശക്തമായ ചിന്തയോടും, പ്രവർത്തന ക്ഷമതയോടും കൂടി സമീപിക്കാൻ ഈ വഴി സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതാണ്. ഹദീദ്: 22-23.
24- ഫലപ്രദമായ കാര്യങ്ങളിൽ നിന്നും ഉപകാരപ്രദമായ വിജ്ഞാനങ്ങളിൽ നിന്നും ഏറ്റവും പ്രാധാന്യമുള്ളവയെ ക്രമമനുസരിച്ച് തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് അവയിൽ നിനക്ക് കൂടുതൽ താൽപ്പര്യമുള്ളവയെ. അതോടൊപ്പം അല്ലാഹുവിനോട് സഹായം തേടുകയും, നിനക്ക് വിശ്വസ്തരായ കൂട്ടുകാരോട് കൂടിയാലോചന നടത്തുകയും ചെയ്യുക. നീ തീരുമാനിച്ച കാര്യം ഗുണകരമാണെന്ന് വ്യക്തമായാൽ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുക. തഗാബുൻ: 11.
25- അല്ലാഹു നൽകിയിട്ടുള്ള പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ അനുസ്മരിക്കുക. കാരണം അവ തിരിച്ചറിയുകയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളായി എടുത്തു പറയുകയും ചെയ്യുന്നത് അല്ലാഹു തൻ്റെ അടിമയുടെ വിഷമവും ദുഃഖവും നീക്കുവാൻ കാരണമാകുന്നതാണ്. അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കാൻ അതവന് പ്രേരണ നൽകുകയും ചെയ്യും.
26- ഒരാളുടെ ഇണയിലോ ബന്ധുവിലോ അവൻ ഇടപെടുന്ന മറ്റേതൊരു മനുഷ്യനിലോ എന്തെങ്കിലും ന്യുനതകൾ കണ്ടാൽ അതോടൊപ്പം അയാളുടെ പക്കലുള്ള നന്മകൾ കൂടെ ഓർക്കുകയും, അവ രണ്ടും തമ്മിൽ താരതമ്യം നടത്തുകയും ചെയ്യുക. ഇക്കാര്യം ശ്രദ്ധിച്ചാൽ ബന്ധങ്ങൾ നിലനിൽക്കുകയും മനസ്സിന് ആശ്വാസം ലഭിക്കുകയും ചെയ്യും; അതിനാലാണ് നബി -ﷺ- പറഞ്ഞത്: "ഒരു മുഅ്മിനായ പുരുഷൻ തൻ്റെ മുഅ്മിനത്തായ ഭാര്യയെ വെറുക്കുകയില്ല. അവളിലുള്ള ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും." [74] മുസ്ലിം: 1469.
27 - എല്ലാ കാര്യങ്ങളും നന്നാകുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനകൾ നിർവ്വഹിക്കുക; അത്തരം പ്രാർത്ഥനകളിലൊന്നാണ് ഇത്: "അല്ലാഹുവേ, എൻ്റെ രക്ഷാകവചമായ ദീനിനെ നീ എനിക്കുവേണ്ടി നന്നാക്കി തീർക്കേണമേ. എൻ്റെ ഉപജീവനമാർഗമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും എനിക്കുവേണ്ടി നീ നന്നാക്കി തീർക്കേണമേ. എൻ്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എൻ്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ." [75] മറ്റൊരു പ്രാർത്ഥന ഇതാ: "അല്ലാഹുവേ, നിൻ്റെ കാരുണ്യമാണ് ഞാൻ തേടുന്നത്. അതിനാൽ കണ്ണിമവെട്ടുന്ന നേരത്തേക്കു പോലും എന്നിലേക്ക് തന്നെ എൻ്റെ കാര്യങ്ങളെ നീ ഏൽപ്പിക്കരുതേ. എൻ്റെ സർവ്വ കാര്യങ്ങളും എനിക്ക് നീ ഗുണകരമാക്കേണമേ. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല." [76] മുസ്ലിം: 2720. അബൂദാവൂദ്: 5092, അഹ്മദ്: 20430, ഇർവാഉൽ ഗലീൽ: 3/357, അൽഅർനാവൂത് മുസ്നദിൽ നടത്തിയ പഠനം: 34/75.
28- അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ്; നബി ﷺ പറഞ്ഞിരിക്കുന്നു: "നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുക; അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്) സ്വർഗ്ഗത്തിൻ്റെ വാതിലുകളിലൊന്നാണ് .അതിലൂടെ അല്ലാഹു തൻ്റെ അടിമകളെ തീരാവിഷമത്തിൽ നിന്നും ദുഃഖത്തിൽ നിന്നും രക്ഷപ്പെടുത്തുന്നു." [77] അഹ്മദ്: 21624, 22680, 22732, ഹാകിം ഈ ഹദീഥ് സ്വഹീഹാണെന്ന് രേഖപ്പെടുത്തി, 2/75, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുത്തി, സ്വഹീഹഃ: 2/274.
ഇത്രയും നാം വിവരിച്ച മാർഗങ്ങളും ഉപാധികളും മാനസിക രോഗങ്ങൾ ചികിത്സിക്കാൻ സഹായകമായ ചികിത്സയിൽ പെട്ടതാണ്. ഇവ നന്നായി ആലോചിച്ച് മനസ്സിലാക്കുകയും ഉറച്ച വിശ്വാസത്തോടെയും ഇഖ്ലാസോടെയും അവ പ്രാവർത്തികമാക്കുകയുമാണെങ്കിൽ മാനസിക പ്രതിസന്ധികൾക്ക് ഏറ്റവും വലിയ ചികിത്സ ഇവയിലൂടെ കണ്ടെത്താൻ സാധിക്കും. പണ്ഡിതന്മാരിൽ ചിലർ ഈ മാർഗങ്ങൾ കൊണ്ട് അനേകം മാനസിക പ്രതിസന്ധികളും രോഗങ്ങളും ചികിത്സിക്കുകയും അതിലൂടെ വലിയ പ്രയോജനങ്ങൾ അല്ലാഹു നൽകുകയും ചെയ്തിട്ടുണ്ട് എന്നത് അനുഭവവേദ്യമായ കാര്യമാണ്. നോക്കുക: അൽവസാഇലുൽ മുഫീദഃ / സഅ്ദി: 5/6.
5- മുറിവിനും പുണ്ണിനുമുള്ള ചികിത്സ.
റസൂൽ -ﷺ- ഒരാൾക്ക് വേദനയോ, മുറിവോ, പുണ്ണോ ഉണ്ടായാൽ, തൻ്റെ ചൂണ്ടുവിരലുകൾ മണ്ണിൽ വെക്കുകയും, എന്നിട്ട് അവ ഉയർത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവിൻ്റെ നാമത്തിൽ, നമ്മുടെ ഭൂമിയുടെ മണ്ണും, നമ്മുടെ ചിലരുടെ ഉമിനീരും കാരണമായി നമ്മിലെ രോഗികൾക്ക് -നമ്മുടെ റബ്ബിൻ്റെ അനുമതിയാൽ- ശമനം നൽകപ്പെടട്ടെ." [79] ബുഖാരി: 5750, മുസ്ലിം: 2191
തൃപ്തിക്ക് വിരുദ്ധമായ കോപം, ദേഷ്യം എന്നൊക്കെ سُخْط' سَخَط എന്നീ വാക്കുകൾക്ക് അർത്ഥം പറയപ്പെടുന്നു. 'سَخِطَ' എന്നാൽ ദേഷ്യപ്പെടുക എന്നർത്ഥം. 'سَاخِطٌ' എന്നത് ദേഷ്യപ്പെടുന്നവൻ, 'أَسْخَطَهُ' എന്നത് അവനെ ദേഷ്യപ്പെടുത്തുക,' تَسَخَّطَ عَطَاءَهُ എന്നത് തനിക്ക് ലഭിച്ചത് കുറവാണെന്ന് തോന്നുക, നിസ്സാരമായി കാണുക. കൂടുതൽ വിശദീകരണങ്ങൾക്ക്: മിസ്ബാഹുൽ മുനീറിൽ സഖത്വ എന്ന പദം കാണുക.
നബി ﷺ തൻ്റെ ഉമിനീർ ചൂണ്ടുവിരലിൽ ആക്കുകയും, ശേഷം അത് മണ്ണിൽ വെക്കുകയും, വിരലിൽ പറ്റിപ്പിടിച്ച മണ്ണോടു കൂടി അത് മുറിവിലോ രോഗബാധിത സ്ഥലത്തോ വെച്ചു കൊണ്ട് തടവുകയും ചെയ്തു കൊണ്ടായിരുന്നു ഈ പ്രാർത്ഥന ചൊല്ലിയിരുന്നത് എന്ന് ഹദീഥിൻ്റെ പദങ്ങളിൽ നിന്ന് മനസ്സിലാക്കാം. [80] ശറഹ് സഹീഹ് മുസ്ലിം / നവവി: 14/184, ഫത്ഹുൽ ബാരീ / ഇബ്നു ഹജർ: 10/208, ഹദീഥിൻ്റെ സമഗ്രമായ വിശദീകരണം കാണുക: സാദുൽ മആദ്: 4/186-187. മുസ്ലിമായ ഒരാളുടെ കാര്യത്തിലാണ് ഈ പ്രതിഫലങ്ങൾ ബാധകമാവുക.
6- വിപത്തുകൾക്കുള്ള ചികിത്സ.
"ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. ഇങ്ങനെ നാം ചെയ്തത്, നിങ്ങൾ നഷ്ടപ്പെട്ടതിന്റെ പേരിൽ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന് നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ (പരിധിവിട്ട്) ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല." [81]
3- "ഒരടിമ വല്ല ആപത്തും ബാധിച്ച ശേഷം "നാം അല്ലാഹുവിന്റേതാണ്, അവനിലേക്ക് തന്നെയാണ് നാം തിരിച്ചുപോകേണ്ടതും. അല്ലാഹുവേ, എനിക്കുണ്ടായ ഈ വിപത്തിൽ നീയെനിക്ക് പ്രതിഫലം നൽകേണമേ. ഈ നഷ്ടപ്പെട്ടതിനേക്കാൾ നല്ലത് നീയെനിക്ക് പകരം നൽകേണമേ." (എന്ന സാരം വരുന്ന പ്രാർത്ഥന) പറയുകയും അല്ലാഹു അവനെ ബാധിച്ച വിപത്തിൽ അവന് പ്രതിഫലം നൽകുകയും, അതിനേക്കാൾ (അവന് നഷ്ടമായതിനേക്കാൾ) ഉത്തമമായത് അവന് പകരം നൽകുകയും ചെയ്യും." [83] മുസ്ലിം: 918.
4- "ഒരടിമയുടെ കുഞ്ഞ് മരണപ്പെട്ടാൽ അല്ലാഹു തൻ്റെ മലക്കുകളോട് ചോദിക്കും: 'എൻ്റെ അടിമയുടെ മകൻ്റെ ജീവൻ നിങ്ങളെടുത്തോ?' അവർ പറയും: 'അതെ.' അല്ലാഹു വീണ്ടും ചോദിക്കും: 'അവൻ്റെ ഹൃദയത്തിൻ്റെ കനിയെ നിങ്ങൾ എടുത്തോ?' അവർ പറയും: 'അതെ.' അല്ലാഹു ചോദിക്കും: 'എൻ്റെ അടിമ എന്ത് പറഞ്ഞു?' അവർ പറയും: 'അവൻ നിന്നെ സ്തുതിക്കുകയും, 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്ന് പറയുകയും ചെയ്തു.' അല്ലാഹു പറയും: "എൻ്റെ അടിമക്ക് സ്വർഗത്തിൽ ഒരു വീട് പണിയുക. അതിന് 'ബൈതുൽ ഹംദ്' എന്ന് പേരിടുകയും ചെയ്യുക." [85] - [1021] തിർമിദി: 1021, അൽബാനി ഈ ഹദീഥ് 'ഹസൻ' ആണെന്ന് സ്വഹീഹ് തിർമിദിയിൽ 1/298-ൽ രേഖപ്പെടുത്തി.
5- "അല്ലാഹു പറയുന്നു: "എൻ്റെ മുഅ്മിനായ ദാസന് ഇഹലോകത്ത് പ്രിയപ്പെട്ട ഒരാളെ ഞാൻ മരിപ്പിക്കുകയും, അതിൽ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് അവൻ ക്ഷമിക്കുകയും ചെയ്താൽ സ്വർഗമല്ലാതെ മറ്റൊന്നും എൻ്റെയരികിൽ അവന് പ്രതിഫലമായില്ല." [86] ബുഖാരി: 6424.
6- നബി-ﷺ- തൻ്റെ മകൻ മരണപ്പെട്ട ഒരാളോട് പറഞ്ഞു: "സ്വർഗത്തിൻ്റെ എല്ലാ കവാടങ്ങളിലും വന്ന് അവൻ നിനക്കായി കാത്തുനിൽക്കുന്നത് കാണാൻ നീ ആഗ്രഹിക്കുന്നില്ലേ?!" [87] അഹ്മദ്: 15595, നസാഈ: 4/23, (1870), ഹദീഥിൻ്റെ പരമ്പര സ്വഹീഹുകളുടെ നിബന്ധനക്ക് യോജിച്ചതാണ്. ഇബ്നു ഹിബ്ബാൻ 8/209, അൽബാനി എന്നിവർ ഈ ഹദീഥ് സ്വഹീഹാണെന്ന് വിലയിരുത്തിയിട്ടുണ്ട്. സ്വഹീഹു തര്ഗീബി വ തർഹീബ്: 2007, ഫത്ഹുൽ ബാരി 11/243 നോക്കുക.
7- "അല്ലാഹു പറയുന്നു: "ഞാൻ എൻ്റെ ദാസനെ അവൻ്റെ പ്രിയപ്പെട്ടവരായ (കണ്ണുകളെ) കൊണ്ട് പരീക്ഷിക്കുകയും, അവൻ അതിൽ ക്ഷമയോടെ നിലകൊള്ളുകയും, (പ്രതിഫലം പ്രതീക്ഷിക്കുകയും) ചെയ്താൽ, അവയ്ക്ക് പകരം ഞാൻ അവന് സ്വർഗം നൽകും." [88] ബുഖാരി: 5653, ഹദീഥിലെ ചില പദങ്ങൾ തിർമിദി: 2400 യാണ് ഉദ്ധരിച്ചിട്ടുള്ളത്. സഹീഹ് തിർമിദി: 2/286.
8- "ഒരു മുസ്ലിമിനെ ബാധിക്കുന്ന ഉപദ്രവം; അത് രോഗമോ മറ്റെന്തെങ്കിലും ആകട്ടെ, ഒരു വൃക്ഷം ഇല പൊഴിച്ചു കളയുന്നത് പോലെ അല്ലാഹു അവൻ്റെ പാപങ്ങളെ ഇല്ലാതാക്കും." [89] ബുഖാരി: 5648, മുസ്ലിം: 2571.
9- "ഒരു മുസ്ലിമിൻ്റെ മേൽ തറക്കുന്ന ഒരു മുള്ളോ അതിനു മുകളിലുള്ളതോ ആകട്ടെ; അതുകൊണ്ടെല്ലാം അവന് ഒരു പദവി രേഖപ്പെടുത്തപ്പെടുകയും, ഒരു പാപം മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്." [90] മുസ്ലിം: 2572.
10- "ഒരു മുഅ്മിനിനെ ബാധിക്കുന്ന രോഗമോ [91], ക്ഷീണമോ [92], അസുഖമോ, സങ്കടമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ [93] ആകട്ടെ; അവയെല്ലാം കാരണമായി അവൻ്റെ തിന്മകൾ അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല." [94] വസ്വബ്: സ്ഥിരമായ വേദന. അല്ലാഹു പറഞ്ഞു: (അവർക്ക് ശാശ്വതമായ (വാസ്വിബായ) ശിക്ഷയുമുണ്ട്.) അതായത് സ്ഥിരമായ, ഉറച്ച ശിക്ഷയുണ്ട് എന്നർത്ഥം. നവവിയുടെ വിശദീകരണം, 16/130. നസ്വബ്: ക്ഷീണം. 'يَهُمُّه' എന്ന് യാഇന് ഫത്ഹ് ആയും ഹാഇന് ദമ്മായും, 'يُهَمُّه' എന്ന് യാഇന് ദമ്മായും ഹാഇന് ഫത്ഹായും വായനയുണ്ട്. അഥവാ: "يغمه" എന്നർത്ഥം. ഇരു രൂപങ്ങളും ശരിയാണ്. നവവിയുടെ "സ്വഹീഹ് മുസ്ലിം" വ്യാഖ്യാനം, 16 / 130 കാണുക. മുസ്ലിം: 2573.
11- "പ്രതിഫലത്തിൻ്റെ വലുപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്." തിർമിദി: 2698, ഇബ്നുമാജ: 4023, ശൈഖ് അൽബാനി ഈ ഹദീഥിൻ്റെ സനദ് 'ഹസൻ' ആണെന്ന് രേഖപ്പെടുത്തി.
12- " ... അല്ലാഹുവിൻ്റെ അടിമക്ക് പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. [97] എത്രത്തോളമെന്നാൽ യാതൊരു പാപക്കറയും ബാധിച്ചിട്ടില്ലാത്ത നിലയിൽ അവൻ ഭൂമിയിലൂടെ നടക്കുന്നതാണ്." [98] തിർമിദി: 2396, ഇബ്നു മാജഃ: 4031, അൽബാനി ഈ ഹദീഥ് 'ഹസൻ' ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. (സ്വഹീഹ് തിർമിദി: 2/286)
7- ആശങ്കയും ദുഃഖവും ഇല്ലാതാക്കാനുള്ള ചികിത്സ.
1- ഒരാൾക്ക് ദുഃഖവും വ്യസനവും ബാധിച്ചപ്പോൾ - ""അല്ലാഹുവേ, ഞാൻ നിൻ്റെ അടിമയും, നിൻ്റെ അടിമയുടേയും അടിയാത്തിയുടേയും പുത്രനുമാകുന്നു. എൻ്റെ മൂർദ്ധാവ് നിൻ്റെ കയ്യിലാണ്. നിൻ്റെ തീരുമാനമാണ് എന്നിൽ നടപ്പാകുക. നിൻ്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നിനക്കുള്ള മുഴുവൻ നാമങ്ങളും മുൻനിറുത്തി ഞാൻ നിന്നോട് ചോദിക്കുന്നു. അത് നീ സ്വയം നാമകരണം ചെയ്തതാകട്ടെ, നിൻ്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ചതാകട്ടെ, നിൻ്റെ സൃഷ്ടികളിലാർക്കെങ്കിലും നീ പഠിപ്പിച്ചതാകട്ടെ, നിൻ്റെ പക്കലുള്ള അദൃശ്യജ്ഞാനത്തിൽ നീ ആർക്കും അറിയിച്ചുകൊടുക്കാതെ വെച്ചതാകട്ടെ, (അവയെല്ലാം മുൻനിറുത്തി നിന്നോട് ഞാൻ ചോദിക്കുന്നു.) പരിശുദ്ധ ഖുർആനിനെ നീ എൻ്റെ ഹൃദയത്തിൻ്റെ വസന്തവും നെഞ്ചിൻ്റെ പ്രകാശവും ദുഃഖം നീക്കുന്നതും മനോവ്യഥകൾ പോക്കുന്നതുമാക്കേണമേ." - ഇപ്രകാരം അവൻ പറഞ്ഞാൽ അല്ലാഹു അവൻ്റെ ദുഃഖവും മനോവ്യഥയും നീക്കുകയും, പകരം സന്തോഷവും സമാധാനവും അവന് നൽകുകയും ചെയ്യുന്നതാണ്." [99] അഹ്മദ്: 3712, അൽബാനി സ്വഹീഹെന്ന് വിലയിരുത്തിയിട്ടുണ്ട്; സ്വഹീഹുത്തർഗീബു വത്തർഹീബ്: 182.
2- "അല്ലാഹുവേ, ദുഃഖത്തിൽ നിന്നും ആശങ്കയിൽ നിന്നും, അശക്തിയിൽ നിന്നും മടിയിൽ നിന്നും, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും, കടം കുമിഞ്ഞുകൂടുന്നതിൽ നിന്നും, ശത്രുക്കളുടെ അധിനിവേശത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു." [100] ബുഖാരി 2893, നബി ﷺ ഈ പ്രാർത്ഥന വർധിപ്പിക്കാറുണ്ടായിരുന്നു.
8- പ്രയാസഘട്ടങ്ങളിലെ പരിഹാര ചികിത്സ.
1- "അതിമഹാനും സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിമഹത്തായ സിംഹാസനത്തിൻ്റെ അധിപനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആകാശഭൂമികളുടെയും പരിപാവനമായ സിംഹാസനത്തിൻ്റെയും റബ്ബായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല." [101] ബുഖാരി: 6346, മുസ്ലിം: 2730.
2-
"അല്ലാഹുവേ, നിൻ്റെ കാരുണ്യമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ കണ്ണിമവെട്ടുന്ന നേരത്തേക്കു പോലും എൻ്റെ കാര്യങ്ങൾ എന്നിലേക്ക് തന്നെ നീ ഏൽപ്പിക്കരുതേ. എൻ്റെ മുഴുവൻ കാര്യങ്ങളും എനിക്ക് നീ ഗുണകരമാക്കേണമേ. നീയല്ലാതെ ആരാധനക്കർഹനില്ല." [102]
3- "നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു." [103] തിർമിദി: 3505, ഹാകിം സ്വഹീഹെന്ന് വിലയിരുത്തുകയും ദഹബി അതിനോട് യോജിക്കുകയും ചെയ്തു 1/505, അൽബാനി സ്വഹീഹുത്തിർമിദി 3/168 ലും സ്വഹീഹാണെന്ന് രേഖപ്പെടുത്തി.
4- "അല്ലാഹു! അല്ലാഹുവാണ് എൻ്റെ റബ്ബ്! അവനോട് യാതൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല." [104] അബൂദാവൂദ്: 1525, സ്വഹീഹ് ഇബ്നുമാജഃ 2/335 ലും, സ്വഹീഹ് തിർമിദി 4/196 ലും അൽബാനി സ്വഹീഹായി രേഖപ്പെടുത്തിയിരിക്കുന്നു.
9- രോഗി സ്വയം നിർവഹിക്കേണ്ട ചികിത്സ.
"നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്ന് തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴ് തവണ ഈ ദുആ ചൊല്ലുക: (സാരം) "അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിറുത്തി ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് അവനോട് ഞാൻ രക്ഷ ചോദിക്കുന്നു." [105] മുസ്ലിം: 2202. അഹ്ഖാഫ് :25.
10- രോഗിയെ സന്ദർശിക്കുന്നവർ രോഗിക്ക് നൽകേണ്ടുന്ന ചികിത്സ.
നഹ്ൽ: 69.
"ഏതൊരു മുസ്ലിമും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴ് തവണ ഇപ്രകാരം തേടുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. (പ്രാർത്ഥനയുടെ സാരം:) "അതിമഹാനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു." [106] തിർമിദി: 2083, അബൂദാവൂദ്: 3893, അൽബാനി സ്വഹീഹാണെന്ന് പറഞ്ഞു: സ്വഹീഹുത്തിർമിദി 2/210, സ്വഹീഹുൽ ജാമിഅ് 5/180.
11- ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നാലോ പരിഭ്രമിച്ചാലോ ചെയ്യേണ്ട ചികിത്സ.
"അല്ലാഹുവിൻ്റെ പരിപൂർണങ്ങളായ വചനങ്ങൾ മുഖേന ഞാൻ രക്ഷതേടുന്നു; അവൻ്റെ കോപത്തിൽ നിന്നും, അവൻ്റെ ശിക്ഷയിൽ നിന്നും, അവൻ്റെ അടിമകളുടെ കെടുതികളിൽ നിന്നും, പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നും, അവ എൻ്റെയരികിൽ സന്നിഹിതരാകുന്നതിൽ നിന്നും." [107] അബൂദാവൂദ്: 3893, അൽബാനി ഹസനെന്ന് വിലയിരുത്തി. സ്വഹീഹുത്തിർമിദി: 3/171.
12- പനിക്കുള്ള ചികിത്സ.
നബി -ﷺ- പറഞ്ഞു: ''പനി നരകത്തിൻ്റെ ചൂടിൽ നിന്നാണ്. അതിനെ വെള്ളം കൊണ്ട് തണുപ്പിക്കുക.'' [108] ബുഖാരി: 3264, മുസ്ലിം: 2210.
13- വിഷ ജീവിയുടെ കുത്തേറ്റാൽ ചെയ്യേണ്ട ചികിത്സ.
ശുഅറാഅ്: 88-89.
1- ഉമിനീർ കൂട്ടി കടിയേറ്റ സ്ഥലത്ത് തുപ്പുന്നതോടൊപ്പം സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുക.[109] ബുഖാരി: 208.
2- വെള്ളവും ഉപ്പും ഉപയോഗിച്ച് അവിടെ തടവുന്നതോടൊപ്പം, താഴെ പറയുന്ന സൂറത്തുകൾ പാരായണം ചെയ്യുക. സൂറത്തുൽ കാഫിറൂൻ. മുഅവ്വിദത്തൈനി (സൂറത്തുൽ ഫലഖും നാസും) [110] ത്വബ്റാനി 830/2. സിൽസിലത്തുൽ അഹാദീസി സ്വഹീഹയിൽ അൽബാനി സ്വഹീഹെന്ന് വിലയിരുത്തി.
14- കോപത്തിനുള്ള ചികിത്സ.
കോപത്തിനുള്ള ചികിത്സ രണ്ട് രൂപത്തിലാണ്:
1) കോപം വരുന്നതിന് മുമ്പ് ചെയ്യേണ്ട മുൻകരുതലുകൾ.
കോപത്തിലേക്ക് നയിക്കുന്ന വഴികളിൽ നിന്ന് അകലം പാലിക്കുക വഴി കോപം നിയന്ത്രിക്കാൻ സാധിക്കും. അഹങ്കാരം, ആത്മപ്രശംസ, പൊങ്ങച്ചം, ദുരാഗ്രഹം, അനാവശ്യമായ തമാശ, ഹാസ്യം പോലുള്ളവ - ഇവയെല്ലാം കോപത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. യൂനുസ്: 57. ഇസ്റാഅ്: 82.
2- ദേഷ്യം വന്നാൽ അതിനെ നിയന്ത്രിക്കുന്നതിനുള്ള ചികിത്സ.
അവ നാല് ഇനങ്ങളിലായി ചുരുക്കാം:
പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുക.
വുദൂഅ് ചെയ്യുക.
ദേഷ്യം പിടിച്ചിരിക്കുന്ന വ്യക്തി നിലവിലുള്ള അവസ്ഥയിൽ നിന്ന് മാറുക: നിൽക്കുകയാണെങ്കിൽ ഇരിക്കുകയും, ഇരിക്കുകയാണെങ്കിൽ കിടക്കുകയും, വീടിനകത്താണെങ്കിൽ പുറത്തേക്ക് പോകുകയും, സംസാരിക്കുകയാണെങ്കിൽ കൂടുതൽ സംസാരിക്കാതെ ആത്മനിയന്ത്രണം പാലിക്കുകയും മറ്റു ഫലവത്തായ വഴികൾ സ്വീകരിക്കുകയും ചെയ്യുക. അൻആം: 122.
കോപം അടക്കിവെക്കുന്നതിന് ലഭിക്കുന്ന പ്രതിഫലവും, കോപത്തിൻ്റെ ദൂരവ്യാപകവും നിന്ദ്യവുമായ അനന്തരഫലങ്ങളും ഓർക്കുക. [111] ഇതിൻ്റെയെല്ലാം വിശദമായ വിവരണം ശരിയായ തെളിവുകൾ സഹിതം വായിക്കുക: നാവിൻ്റെ അപകടങ്ങൾ / ഖഹ്ത്വാനീ: പേജ്: 110-112, അൽഹിക്മത്തു ഫിദ്ദഅ്വത്തി ഇലല്ലാഹ്: പേജ്:64-66.
15- കരിഞ്ചീരകം കൊണ്ടുള്ള ചികിത്സ.
നബി-ﷺ- പറഞ്ഞു: "കരിഞ്ചീരകത്തിൽ എല്ലാ രോഗങ്ങൾക്കും ശമനമുണ്ട്, മരണമൊഴികെ." ഇമാം ഇബ്നു ശിഹാബ് പറഞ്ഞു: 'السَّامُ': മരണം, 'الْحَبَّةُ السَّوْدَاء': കരിഞ്ചീരകം. [112] കരിഞ്ചീരകം വളരെ ഔഷധ മൂല്യമുള്ള ഒന്നാണ്. "എല്ലാ രോഗങ്ങൾക്കും ശമനമുണ്ട്." എന്ന പ്രയോഗം അല്ലാഹുവിൻ്റെ ഈ വചനത്തിലെ പ്രയോഗത്തിന് സമാനമാണ്: "തന്റെ റബ്ബിൻ്റെ കല്പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിക്കുന്നു." [113] അതായത്, നശിപ്പിക്കാൻ സാധ്യമാകുന്ന എല്ലാത്തിനെയും അത് നശിപ്പിക്കുന്നതാണ്. (ഇതു പോലെ, സുഖപ്പെടുത്താവുന്ന എല്ലാ രോഗങ്ങളെയും കരിഞ്ചീരകം സുഖപ്പെടുത്തുന്നതാണ്.) [114]. ബുഖാരി: 5688, മുസ്ലിം: 2215. വായിക്കുക: സാദുൽ മആദ്: 4/297, അൽമുവഫ്ഫഖുദ്ദീൻ അബ്ദുൽ ലതീഫ് അൽബഗ്ദാദി രചിച്ച 'അത്വിബ്ബു മിനൽ കിതാബി വസ്സുന്ന' എന്ന പുസ്തകം: 88.
16- തേൻ കൊണ്ടുള്ള ചികിത്സ.
1- അല്ലാഹു തേനിനെ കുറിച്ച് പറയുന്നു: "അവയുടെ(തേനീച്ചയുടെ) ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്." [115]
2- നബി-ﷺ- പറഞ്ഞു:
"മൂന്ന് കാര്യങ്ങളിൽ രോഗശമനമുണ്ട്: ഹിജാമ (മോശം രക്തം പുറത്തെടുക്കൽ) ചെയ്യുന്നതിൽ, തേൻ കുടിക്കുന്നതിൽ, അല്ലെങ്കിൽ തീകൊണ്ട് ചികിത്സിക്കുന്നതിൽ. എന്നാൽ ഞാൻ എൻ്റെ ഉമ്മത്തിനെ തീകൊണ്ട് ചികിത്സിക്കുന്നതിൽ നിന്ന് വിലക്കുന്നു." [116] ബുഖാരി: 5681, സാദുൽ മആദ്: 50-62, തിബ്ബ്: 129-136.
17- സംസം വെള്ളം കൊണ്ടുള്ള ചികിത്സ.
1- സംസം വെള്ളത്തെ കുറിച്ച് നബി -ﷺ- പറഞ്ഞു: "ഇത് അനുഗ്രഹീതമാണ്, ഇത് ഭക്ഷിക്കുന്നവന് ഭക്ഷണമാണ് [കുടിക്കുന്നവന് രോഗശമനവുമാണ്." [117] മുസ്ലിം: 2473, ബസ്സാർ: 2/86, ബൈഹഖി: 5/147, തബറാനി: 3/247, മജ്മഅുസ്സവാഇദ്: 3/286.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി-ﷺ- പറഞ്ഞതായി ഉദ്ധരിക്കുന്നു: "സംസം വെള്ളം അതെന്തിന് വേണ്ടിയാണോ കുടിക്കപ്പെടുന്നത് അതിനുള്ളതാണ്. (അത് നേടാൻ കാരണമാണ്." [118]. ഇബ്നു മാജഃ: 3062, അൽബാനി സ്വഹീഹാണെന്ന് വിലയിരുത്തി. സ്വഹീഹ് ഇബ്നുമാജഃ: 2/183, ഇർവാഉൽ ഗലീൽ: 4/320.
3- നബി -ﷺ- യാത്രകളിലും മറ്റും സംസം വെള്ളം തോൽ സഞ്ചികളിലും, പാത്രങ്ങളിലും [119] നിറച്ച് കൊണ്ടുപോകുകയും, രോഗികൾക്കു മേൽ ഒഴിക്കുകയും, അവരെ കുടിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു." [120]. ഇമാം ഇബ്നുൽ ക്വയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: "സംസം വെള്ളം ഉപയോഗിച്ച് രോഗശമനം തേടിയപ്പോൾ അത്ഭുതകരമായ കാര്യങ്ങൾ ഞാനും മറ്റനേകം പേരും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. [121] പല രോഗങ്ങൾക്കും ഇതുപയോഗിച്ച് ചികിത്സ തേടിയപ്പോൾ -അല്ലാഹുവിൻ്റെ അനുമതിയോടെ- എനിക്ക് രോഗമുക്തി ലഭിക്കുകയുണ്ടായി." [122] ഇദാവ: ശുദ്ധീകരിക്കപ്പെട്ടത്, ബഹുവചനം: അദാവാ. മുഖ്താറുസ്സിഹാഹ്: 1/11. തിർമിദി: 963, ബൈഹഖി: 5/ 202, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് രേഖപ്പെടുത്തി. സ്വഹീഹ് തിർമിദി: 1/ 284, സിൽസിലത്തുൽ അഹാദീഥ് സ്വഹീഹ: 2/ 572, 883, സാദുൽ മആദ്: 4/ 392. - സാദുൽ മആദ്: 178 (4/393).
18- ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ.
ഹൃദയങ്ങൾ മൂന്ന് തരമുണ്ട്:
1- സുരക്ഷിതമായ ഹൃദയം (قَلْبٌ سَلِيمٌ): ഇത്തരം ഹൃദയവുമായി അല്ലാഹുവിങ്കൽ എത്തുന്നവർക്ക് മാത്രമാണ് ക്വിയാമത്ത് നാളിൽ രക്ഷപ്പെടാൻ സാധിക്കുക.അല്ലാഹു പറഞ്ഞിരിക്കുന്നു: "സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത (പരലോക) ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ." [123]
കുറ്റമറ്റ ഹൃദയം എന്നത് അല്ലാഹുവിൻ്റെ ആജ്ഞക്കും നിരോധനത്തിനും വിരുദ്ധമായ എല്ലാ ആഗ്രഹങ്ങളിൽ നിന്നും, അവൻ്റെ വചനത്തെ എതിർക്കുന്ന എല്ലാ ആശയക്കുഴപ്പങ്ങളിൽ നിന്നും, അല്ലാഹുവല്ലാത്തവരോടുള്ള അടിമത്തത്തിൽ നിന്നും, അല്ലാഹുവിൻ്റെ റസൂൽ -ﷺ- അല്ലാത്തവരുടെ നിയമസംഹിതകൾ സ്വീകരിക്കുന്നതിൽ നിന്നും മോചിതമായ ഹൃദയമാണ്.
അല്ലാഹുവല്ലാത്തവർക്ക് യാതൊരു തരത്തിലും പങ്കില്ലാത്ത ഹൃദയമാണ് കുറ്റമറ്റ, ശരിയായ ഹൃദയം. മറിച്ച്, അല്ലാഹുവിന് മാത്രം അടിമത്തം കാഴ്ചവെക്കുന്ന അവസ്ഥയിൽ; ഉദ്ദേശ്യത്തിലും, സ്നേഹത്തിലും, ആശ്രയത്തിലും, മടക്കത്തിലും, വിനയത്തിലും, ഭയത്തിലും, പ്രതീക്ഷയിലും അവനെ മാത്രം ലക്ഷ്യമാക്കി നിഷ്കളങ്കമായി പ്രവർത്തിക്കുന്നതായിരിക്കും ആ ഹൃദയം. അവൻ സ്നേഹിക്കുന്നെങ്കിൽ അല്ലാഹുവിന് വേണ്ടിയായിരിക്കും സ്നേഹിക്കുന്നത്; വെറുക്കുന്നെങ്കിൽ അല്ലാഹുവിന് വേണ്ടിയായിരിക്കും വെറുക്കുന്നത്; ഒരാൾക്ക് കൊടുക്കുന്നെങ്കിൽ അല്ലാഹുവിന് വേണ്ടിയായിരിക്കും അവൻ നൽകുന്നത്; ആർക്കെങ്കിലും തടഞ്ഞു വെക്കുന്നെങ്കിൽ അല്ലാഹുവിന് വേണ്ടിയായിരിക്കും അവൻ തടഞ്ഞു വെക്കുന്നത്. അവൻ്റെ എല്ലാ ഉദ്ദേശ്യങ്ങളും അല്ലാഹുവിനായിരിക്കും. സ്നേഹവും പ്രവർത്തനങ്ങളുടെ പിന്നിലെ ഉദ്ദേശ്യവും, ശരീരവും പ്രവൃത്തികളും ഉറക്കവും ഉണർച്ചയും സംസാരവുമെല്ലാം അല്ലാഹുവിന് വേണ്ടിയായിരിക്കും. അല്ലാഹുവിനെക്കുറിച്ചുള്ള സംസാരമായിരിക്കും മറ്റേത് സംസാരങ്ങളെക്കാളും അവന് പ്രിയങ്കരം. അവൻ്റെ ചിന്തകൾ പോലും അല്ലാഹുവിൻ്റെ തൃപ്തിയിലും, പ്രീതിയിലും കേന്ദ്രീകരിച്ചിരിക്കുന്നു. [124] ഇത്തരത്തിലുള്ള ഹൃദയം നേടാൻ അല്ലാഹുവിനോട് നാം അപേക്ഷിക്കുന്നു. ഇഗാസതുല്ലഹ്ഫാൻ / ഇബ്നുൽ ഖയ്യിം റഹ്മതുള്ളാഹി അലൈഹി: 1/7, 73. കാണുക.
2- മരിച്ച ഹൃദയം (القَلْبُ المَيِّتُ): ഇത് ആദ്യത്തേതിന് വിരുദ്ധമാണ്. അല്ലാഹുവിനെ അറിയാത്ത, അവൻ്റെ കല്പനപ്രകാരം അവൻ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾക്കൊത്ത് അല്ലാഹുവിനെ മാത്രം ആരാധിച്ചു സുകൃതങ്ങൾ പ്രവർത്തിക്കാൻ സന്നദ്ധമാകാത്ത ഹൃദയമാണത്. മറിച്ച്, തൻ്റെ ഇഷ്ടങ്ങളും ആസ്വാദനങ്ങളും നിറവേറ്റുന്നതിൽ മാത്രം അത് മുഴുകിയിരിക്കുന്നു, അവയിൽ അല്ലാഹുവിൻ്റെ കോപവും ക്രോധവും ഉണ്ടെങ്കിലും അവനത് പ്രശ്നമല്ല. അല്ലാഹുവിന് പുറമെയുള്ളവരെയാണ് പ്രസ്തുത ഹൃദയമുള്ളവൻ ആരാധിക്കുന്നത്: സ്നേഹത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, തൃപ്തിയിലും, വെറുപ്പിലും, ബഹുമാനത്തിലും, വിനയത്തിലുമെല്ലാം അവൻ അല്ലാഹുവല്ലാത്തവരെ ലക്ഷ്യമാക്കുന്നു. അവൻ ഒരാളെ വെറുക്കുന്നെങ്കിൽ അത് അവൻ്റെ ഇഷ്ടം പരിഗണിച്ചു കൊണ്ട് മാത്രമായിരിക്കും. സ്നേഹിക്കുമ്പോഴും നൽകുമ്പോഴും തടയുമ്പോഴുമെല്ലാം ഇതു തന്നെ അവൻ്റെ അവസ്ഥ. തന്നിഷ്ടമാണ് അവൻ്റെ നേതാവ്, ദേഹേച്ഛയാണ് അവൻ്റെ നായകൻ, അജ്ഞതയാണ് അവൻ്റെ വഴികാട്ടി. അശ്രദ്ധയാകുന്നു അവൻ്റെ വാഹനം. [125] ഇത്തരം ഹൃദയത്തിൽ നിന്ന് നാം അല്ലാഹുവിൽ അഭയം പ്രാപിക്കുന്നു. ഇഗാസതുല്ലഹ്ഫാൻ: 1/9. കാണുക.
3- രോഗാതുരമായ ഹൃദയം: അതിന് ജീവനുണ്ട്, പക്ഷേ അതിൽ രോഗവുമുണ്ട്. അതിനെ ഈ രണ്ട് ഘടകങ്ങളും മാറി മാറി സ്വാധീനിക്കുന്നു. അവയിൽ ഏതാണോ അധികമായി ആധിപത്യം നേടുന്നത് അതിനനുസരിച്ച് പ്രസ്തുത ഹൃദയത്തിൻ്റെ ഉടമ പ്രവർത്തിക്കുന്നു. അല്ലാഹുവിനോടുള്ള സ്നേഹം, അവനിലുള്ള വിശ്വാസം, അവനോടുള്ള ഇഖ്ലാസ്, അവനിൽ ഭരമേൽപ്പിക്കൽ എന്നിവയാണ് അതിൻ്റെ ജീവൻ നിലനിൽക്കാനുള്ള ഘടകങ്ങൾ. എന്നാൽ ദേഹേച്ഛകളോടുള്ള ഇഷ്ടവും, അവ നേടാനുള്ള അടങ്ങാത്ത ആഗ്രഹവും, അസൂയ, അഹങ്കാരം, ആത്മപ്രശംസ, താൻപോരിമ, നേതൃമോഹം, കാപട്യം, ലോകമാന്യത, പിശുക്ക്, ലുബ്ധത തുടങ്ങിയവയാണ് അതിൻ്റെ നാശത്തിൻ്റെയും തകർച്ചയുടെയും ഘടകങ്ങൾ. [126] ഇത്തരം ഹൃദയത്തിൽ നിന്ന് അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു. ഇഗാസത്തുൽ ലഹ്ഫാൻ: 1/ 9. കാണുക.
ഹൃദയത്തിൻ്റെ സർവ്വ രോഗങ്ങൾക്കുമുള്ള ശമനം ഖുർആനിൽ ഉൾക്കൊള്ളുന്നു.
അല്ലാഹു പറഞ്ഞു: "മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗങ്ങൾക്ക് ശമനവും നിങ്ങൾക്ക് വന്നുകിട്ടിയിരിക്കുന്നു. ഈമാനുള്ളവർക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്." [127] അല്ലാഹു പറഞ്ഞു: "ഈമാനുള്ളവർക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല." [128]
ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ രണ്ട് തരത്തിലാകുന്നു:
ഒന്നാമതായി: രോഗമുണ്ടാകുമ്പോൾ ഉടമയ്ക്ക് വേദന അനുഭവപ്പെടാത്ത തരത്തിലുള്ള ഹൃദയ രോഗങ്ങൾ. ദീനിലുള്ള അജ്ഞതയുടെയും, ആശയക്കുഴപ്പങ്ങളുടെയും, സന്ദേഹങ്ങളുടെയും രോഗമാണിത്. യഥാർത്ഥത്തിൽ ഇത് കഠിനമായ വേദയുണ്ടാക്കുന്ന രോഗമാണ്; പക്ഷേ ഹൃദയത്തിൻ്റെ ദുഷ്ടത കാരണം അതവൻ അനുഭവിക്കുന്നില്ല എന്ന് മാത്രം.
രണ്ടാമത്തെ രൂപം: വേദന അനുഭവപ്പെടുന്ന രോഗങ്ങൾ: ആകുലത, വിഷാദം, ദുഃഖം, ദേഷ്യം പോലുള്ളവ.ഇത്തരം രോഗങ്ങൾ അതിൻ്റെ കാരണങ്ങൾ നീക്കം ചെയ്യുന്നതിലൂടെയും മറ്റുമുള്ള പ്രകൃതിപരമായ മരുന്നുകൾ കൊണ്ടും നീങ്ങിപ്പോകുന്നതാണ്. ഇഗാസതുല്ലഹ്ഫാൻ: 1/44. കാണുക.
ഹൃദയ ചികിത്സ നാല് കാര്യങ്ങളിലൂടെ നടപ്പിലാക്കാം:
ഒന്നാമത്തെ കാര്യം: പരിശുദ്ധ ഖുർആൻ. അത് ഹൃദയങ്ങളിലെ സന്ദേഹങ്ങളും, ശിർക്കിൻ്റെയും, കുഫ്രിൻ്റെയും മാലിന്യങ്ങളും, ആശയക്കുഴപ്പങ്ങളുടെയും ദേഹേഛകളുടെയും രോഗങ്ങളുമെല്ലാം നീക്കം ചെയ്യുന്നതും ശമനമേകുന്നതുമാണ്. സത്യം അറിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് ഖുർആൻ സന്മാർഗമാണ്. അതിലൂടെ മുഅ്മിനീങ്ങൾക്ക് ലഭിക്കുന്ന ഐഹികവും പാരത്രികവുമായ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ അവർക്കുള്ള അതിമഹത്തരമായ കാരുണ്യവുമാണത്. "നിർജീവാവസ്ഥയിലായിരിക്കെ നാം ജീവൻ നൽകുകയും, നാം ഒരു (സത്യ) പ്രകാശം നൽകിയിട്ട് അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവൻ്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളിൽ അകപ്പെട്ട അവസ്ഥയിൽ കഴിയുന്നവൻ്റേത് പോലെയാണോ? അങ്ങനെ, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് തങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു." [130]
രണ്ടാമത്തെ കാര്യം: ഹൃദയത്തിന് മൂന്ന് കാര്യങ്ങൾ ആവശ്യമുണ്ട്:
1- മാനസികമായ കരുത്ത് നിലനിർത്താൻ സഹായിക്കുന്ന ദൃഢവിശ്വാസവും, സൽകർമ്മവും, ദീനിൽ സ്ഥിരപ്പെട്ട മറ്റു നന്മകൾ പ്രവർത്തിക്കലും.
2- ദോഷകരമായ കാര്യങ്ങളിൽ നിന്ന് സുരക്ഷയൊരുക്കൽ; അതായത് സകല തിന്മകളിൽ നിന്നും, ദീനിനെതിരായ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
3- ഹൃദയത്തെ മലീമസമാക്കുന്ന സർവ്വതിൽ നിന്നും തൗബ കൊണ്ടും ഇസ്തിഗ്ഫാർ കൊണ്ടും അതിനെ ശുദ്ധീകരിക്കുക.
മൂന്നാമത്തെ കാര്യം: മനസ്സിൻ്റെ ഇഛകൾ ഹൃദയത്തെ കീഴടക്കുന്ന രോഗത്തിൽ നിന്നുള്ള ചികിത്സ:
ഇതിന് രണ്ട് ചികിത്സകളുണ്ട്: ആത്മവിചാരണയും, മനസ്സിൻ്റെ ഇഛകളോട് എതിരാകലും. ആത്മവിചാരണ രണ്ട് വിധമാണ്:
ഒന്നാമത്തേത്: പ്രവൃത്തിക്ക് മുമ്പ്, അതിന് നാല് ഘട്ടങ്ങളുണ്ട്:
1- ഈ പ്രവർത്തനം തനിക്ക് സാധിക്കുമോ? എന്ന് ചിന്തിക്കുക.
2- ഈ പ്രവൃത്തി ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കാൾ ഗുണകരമാണോ? എന്ന് ആലോചിക്കുക.
3- ഈ പ്രവർത്തനം അല്ലാഹുവിൻ്റെ വജ്ഹിനെ ലക്ഷ്യമാക്കി ചെയ്യുന്നതാണോ? എന്ന് പരിശോധിക്കുക.
4- ഈ പ്രവൃത്തി ചെയ്യാൻ മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുമോ? സഹായം ആവശ്യമെങ്കിൽ അതിന് സഹായികളും പിന്തുണയും ലഭ്യമാകുമോ? ഇവക്കുള്ള ഉത്തരങ്ങളെല്ലാം നല്ലതാണെങ്കിൽ അതുമായി മുന്നോട്ട് പോകുക, അല്ലെങ്കിൽ ഒരിക്കലും അതിലേക്ക് നീങ്ങരുത്.
രണ്ടാമത്തേത്: പ്രവൃത്തിക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അവ മൂന്ന് വിധമാണ്:
1- നന്മകളുടെ കാര്യത്തിലുള്ള വിചാരണ; അവയിൽ അല്ലാഹുവിനോടുള്ള ബാധ്യതകളിൽ വീഴ്ചവരുത്തുകയും, അർഹിക്കുന്ന രൂപത്തിൽ അവ നിർവ്വഹിക്കാൻ സാധിക്കാതെ പോവുകയും ചെയ്തോ എന്ന് പരിശോധിക്കുക. അല്ലാഹുവിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്: ഇഖ്ലാസ്, (അല്ലാഹുവിനെ മാത്രം ലക്ഷ്യമാക്കി നന്മകൾ ചെയ്യുക), ദീനിലുളള ഗുണകാംക്ഷ, നബിയെ -ﷺ- സമ്പൂർണ്ണമായി പിൻപറ്റിക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അല്ലാഹു നൽകിയ അനുഗ്രഹങ്ങളും സുകൃതങ്ങളും ഓർക്കുക. ഇതിനെല്ലാം പുറമേ തൻ്റെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചകളും നന്ദികേടും തിരിച്ചറിയുക.
2- പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത് ഉപേക്ഷിക്കലാകുമായിരുന്ന പ്രവർത്തനങ്ങളുടെ കാര്യത്തിൽ സ്വന്തത്തെ വിചാരണ ചെയ്യുക.
3- അനുവദനീയമായ ഒരു കാര്യം താൻ ഉപേക്ഷിച്ചതും ശീലമാക്കിയ എന്തെങ്കിലും കാര്യം ചെയ്യാതെ വിട്ടതുമെല്ലാം അല്ലാഹുവിനെ ഉദ്ദേശിച്ചു കൊണ്ടും പരലോകരക്ഷ ഉദ്ദേശിച്ചു കൊണ്ടും തന്നെയായിരുന്നോ എന്ന ആത്മപരിശോധന നടത്തുക. ഈ ഉദ്ദേശ്യത്തിലായിരുന്നു അവൻ അത് ചെയ്തത് എങ്കിൽ അവൻ ലാഭം നേടിയിരിക്കുന്നു. എന്നാൽ ഇഹലോകത്തിൻ്റെ നേട്ടങ്ങളാണ് അവൻ അത് കൊണ്ട് ഉദ്ദേശിച്ചത് എങ്കിൽ അവൻ നഷ്ടക്കാരനാവുകയും ചെയ്തിരിക്കുന്നു.
ഇത്രയും പറഞ്ഞതിൻ്റെയെല്ലാം ആകെത്തുക എന്നാൽ: അല്ലാഹു തൻ്റെ മേൽ നിർബന്ധമാക്കിയ കാര്യങ്ങൾ നിറവേറ്റിയിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കലും, അതിന് ശേഷം അതിൽ വന്ന കുറവുകൾ പരിഹരിക്കാൻ സ്വന്തത്തെ പ്രേരിപ്പിക്കലും, അതിന് ശേഷം അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ എൻ്റെ പക്കൽ നിന്ന് സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കലും, അതിൽ എന്തെങ്കിലും ചെയ്തു പോയിട്ടുണ്ടെങ്കിൽ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങിക്കൊണ്ട് തൗബ ചെയ്തും, പശ്ചാത്തപിച്ചു കൊണ്ട് ഇസ്തിഗ്ഫാർ അധികരിപ്പിച്ചും ആ കുറവുകൾ നികത്തലുമാണ്. അതിന് ശേഷം തൻ്റെ ശരീരം കൊണ്ട് ചെയ്തു പോയ മറ്റു കാര്യങ്ങൾ പരിശോധിക്കലും, അശ്രദ്ധ സംഭവിച്ച മേഖലകൾ പരിശോധിക്കലുമാണ് അടുത്തതായി വേണ്ടത്. [131] ഇഗാസത്തുൽ ലഹ്ഫാൻ: 1/136.
4- ഹൃദയത്തെ പിശാചിൻ്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ചികിത്സ:
പിശാച് മനുഷ്യൻ്റെ ശത്രുവാണ്, അവനിൽ നിന്നുള്ള മോചനം അല്ലാഹു നിർദ്ദേശിച്ചിട്ടുള്ള പ്രാർത്ഥനകളിലൂടെയാണ് നേടിയെടുക്കാൻ സാധിക്കുക. നബി -ﷺ- സ്വന്തം നഫ്സിൻ്റെ ദുർബോധനങ്ങളിൽ നിന്നും, പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നും ഒരുപോലെ സംരക്ഷണം തേടുന്ന പ്രാർത്ഥനകൾ പഠിപ്പിച്ചിട്ടുണ്ട്. അബൂബക്ർ സിദ്ധീഖ് (റ) വിനോട് നബി -ﷺ- പറഞ്ഞു: "നീ പറയുക: "അല്ലാഹുവേ! ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനേ! ദൃശ്യവും അദൃശ്യവും അറിയുന്നവനേ! എല്ലാ വസ്തുക്കളുടെയും റബ്ബും ഉടമസ്ഥനുമായിട്ടുള്ളവനേ! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എൻ്റെ മനസ്സിൻ്റെ തിന്മയിൽ നിന്നും, പിശാചിൻ്റെ ഉപദ്രവങ്ങളിൽ നിന്നും, അവൻ്റെ കെണികളിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു. വല്ല തിന്മയും ഞാൻ എൻ്റെ മേൽ വരുത്തി വെക്കുന്നതിൽ നിന്നും, അല്ലെങ്കിൽ ഏതെങ്കിലുമൊരു മുസ്ലിമിൻ്റെ മേൽ ഞാനത് വലിച്ചിഴക്കുന്നതിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു". നീ ഇത് പ്രഭാതത്തിലും, പ്രദോഷത്തിലും, ഉറങ്ങാൻ പോകുമ്പോഴും പറയുക." [132] തിർമിദി: 3392, അബൂദാവൂദ്: 5058, അൽബാനി സ്വഹീഹാണെന്ന് വിലയിരുത്തി. (സ്വഹീഹ് തിർമിദി 3/142)
അല്ലാഹുവിനോടുള്ള രക്ഷാതേട്ടവും, ഭരമേൽപ്പിക്കലും, ഇഖ്ലാസുമെല്ലാം (അവനെ ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കൽ) പിശാച് മനുഷ്യരുടെ മേൽ അധികാരം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്ന കാര്യങ്ങളാ. [133] ഇഗാസതുല്ലഹ്ഫാൻ: 1/145-162.
وَصَلَّى اللَّهُ وَسَلَّمَ عَلَى عَبْدِهِ وَرَسُولِهِ مُحَمَّدٍ، وَعَلَى آلِهِ وَأصْحَابِهِ أَجْمَعِينَ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ.
Related books
All books
ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.54 ഭാഷകൾഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.
ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ ഹജ്ജ്, ഉംറ, സിയാറത്ത് എന്നീ വിഷയങ്ങളിലെ വിധിവിലക്കുകൾ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിത്; ഹജ്ജിലെയും ഉംറയിലെയും നിർബന്ധകാര്യങ്ങൾ, ഇഹ്റാമിലായിരിക്കെയുള്ള വിലക്കുകൾ, മസ്ജിദുന്നബവി സിയാറത്തിന്റെ മര്യാദകൾ എന്നിവ വിവരിക്കുകയും, ഈ കർമങ്ങളിലെ ബിദ്അത്തുകളുടെ ഗൗരവം അറിയിക്കുകയും ചെയ്യുന്നു.
ഹിസ്നുൽ മുസ്ലിം: ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള ദിക്റുകൾ57 ഭാഷകൾഹിസ്നുൽ മുസ്ലിം: ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള ദിക്റുകൾ
വിവിധ സമയങ്ങളിലും സാഹചര്യങ്ങളിലും എളുപ്പത്തിൽ ചൊല്ലുന്നതിനായി വിശുദ്ധ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള ദിക്റുകൾ സമാഹരിച്ച ഈ കൃതിയാണിത്. ഇതിൽ ഉറക്കമുണരുമ്പോഴും, വുദൂഇലും, നിസ്കാരത്തിലും, യാത്രയിലും മറ്റ് വ്യത്യസ്ത സന്ദർഭങ്ങളിലുമുള്ള പ്രാർത്ഥനകളും ഉൾപ്പെടുന്നു. ഇവ ഒരു മുസ്ലിമിനെ അല്ലാഹുവിന്റെ സംരക്ഷണത്തിലും കാവലിലും ആയിരിക്കാൻ സഹായിക്കുന്നു.
സൗഭാഗ്യ പൂർണ്ണമായ ജീവിതം നേടാൻ85 ഭാഷകൾസൗഭാഗ്യ പൂർണ്ണമായ ജീവിതം നേടാൻ
ശൈഖ് അബ്ദുറഹ്മാൻ ബ്നു നാസ്വിർ അസ്സഅ്ദി എഴുതിയ അൽ വസാഇലുൽ മുഫീദ ലിൽ ഹയാത്തി സഈദഃ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. യഥാർത്ഥ സൗഭാഗ്യം നേടിയെടുക്കാൻ സ്വീകരിക്കേണ്ട വഴികൾ ആഴത്തിലുള്ള ഈമാനിക പരിപ്രേക്ഷ്യത്തിലൂടെ സമീപിക്കുകയാണ് ശൈഖ് സഅ്ദി ഈ കൃതിയിലൂടെ ചെയ്തിട്ടുള്ളത്. വായനക്കാരനെ ഹൃദയ ശാന്തിയുടെ വഴികളിലേക്ക് അദ്ദേഹം ഇതിലൂടെ നയിക്കുന്നു. ഈമാനും സൽപ്രവർത്തനങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള നിരന്തരസ്മരണയും, കൈവശമുള്ള കാര്യങ്ങളിലുള്ള സംതൃപ്തിയും, ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചുള്ള ചിന്തയും, പരോപകാരവും അല്ലാഹുവിൽ ഭരമേല്പിക്കലും ക്ഷമയും കാര്യങ്ങളെ ശരിയായ രൂപത്തിൽ വിലയിരുത്തലുമാണ് സമാധാനം നിറഞ്ഞ ഹൃദയം…
المنهج لمريد العمرة والحج17 ഭാഷകൾالمنهج لمريد العمرة والحج
كتيب يحتوي على دليل مفصل حول مناسك الحج والعمرة، يشرح بدقة الخطوات والآداب الواجب اتباعها خلال تأدية هذه الشعائر. يبدأ بالتأكيد على أهمية الحج في الإسلام كونه أحد أركان الإسلام الخمسة. ويشدد على ضرورة الإخلاص في النية واتباع سنة النبي محمد صلى الله عليه وسلم في جميع الأفعال والأقوال أثناء تأدية هذه الشعيرة المباركة.