Skip to content

പ്രസവാനന്തരമുള്ള രക്തമായ നിഫാസ് വന്നു കൊണ്ടിരിക്കുന്നതിനാൽ ഒരു സ്ത്രീ റമദാൻ മാസത്തിൽ ഏഴു ദിവസം നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ഈ നഷ്ടപ്പെട്ട നോമ്പുകൾ അവൾ നോറ്റുവീട്ടുന്നതിന് മുൻപ് അടുത്ത റമദാൻ വന്നെത്തി. രണ്ടാമത്തെ വർഷം റമദാൻ പ്രവേശിച്ചപ്പോൾ അവൾ കുട്ടിക്ക് മുലപ്പാൽ നൽകുന്ന അവസ്ഥയിലായിരുന്നു; അതിനാൽ പ്രസ്തുത മാസത്തിലും ഏഴു ദിവസങ്ങൾ അവൾക്ക് നോമ്പ് നഷ്ടമായി. ഈ നോമ്പുകളും അവൾ നോറ്റുവീട്ടിയിട്ടില്ല; നോമ്പ് നോറ്റുവീടാൻ സാധിക്കാത്ത വിധം രോഗം ബാധിച്ചിരുന്നു എന്നാണ് അവൾ പറയുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ റമദാൻ വന്നെത്താനായിരിക്കുന്നു; ഈ സന്ദർഭത്തിൽ അവൾ ചെയ്യേണ്ടതെന്താണ്? ഞങ്ങൾക്ക് ഉത്തരം നൽകിയാലും; അല്ലാഹു താങ്കൾക്ക് പ്രതിഫലം നൽകട്ടെ!

السؤال

ചോദ്യം 1:

س19: امرأةٌ أفطرت في رمضان سبعة أيامٍ وهي نفساء، ولم تقض حتى أتاها رمضان الثاني، وطافها من رمضان الثاني سبعة أيامٍ وهي مرضعٌ، ولم تقض؛ بحجّة مرضٍ عندها، فماذا عليها وقد أوشك دخول رمضان الثالث؟ أفيدونا أثابكم الله.

الجواب

ഉത്തരം:

ചോദ്യത്തിൽ പറഞ്ഞതു പോലെ, നോമ്പ് നോറ്റുവീട്ടാൻ സാധിക്കാത്ത വിധമുള്ള രോഗമുള്ളത് കൊണ്ടാണ് അവൾ നഷ്ടമായ നോമ്പുകൾ കടംവീട്ടാതെ നീട്ടിവെച്ചത് എങ്കിൽ അവൾക്ക് ഇനിയെപ്പോഴാണോ നോമ്പ് നോൽക്കാൻ സാധിക്കുക അപ്പോൾ അവയെല്ലാം അവൾ നോറ്റുവീട്ടട്ടെ. കാരണം രോഗമുണ്ട് എന്ന ഇളവുള്ളതിനാലാണ് അവൾ നോമ്പിൻ്റെ കടംവീട്ടുന്നത് നീട്ടിവെച്ചത്; ഒരു റമദാനിലെ നോമ്പ് നഷ്ടമായി അടുത്ത റമദാൻ വന്നെത്തിയാൽ പോലും ഈ അവസ്ഥയിൽ അവൾ തെറ്റുകാരിയല്ല.

എന്നാൽ അവൾക്ക് നോമ്പ് നോറ്റുവീട്ടാതിരിക്കാൻ അർഹമായ ഒഴിവുകഴിവോ പ്രയാസമോ ഇല്ലെങ്കിൽ -കേവലം ഒരു ന്യായം പറഞ്ഞു കൊണ്ട് ഈ വിഷയത്തിൽ അലസത കാണിക്കുകയാണ് അവൾ ചെയ്തത് എങ്കിൽ- അടുത്ത റമദാൻ വരെ നോമ്പ് നോറ്റുവീട്ടാൻ വേണ്ടി കാത്തിരിക്കുന്നത് അവൾക്ക് അനുവദനീയമല്ല.

ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞതായി കാണാം: എൻ്റെ മേൽ നോറ്റുവീട്ടാനുള്ള നോമ്പുകൾ ഉണ്ടാകാറുണ്ടായിരുന്നു; ശഅ്ബാൻ വന്നെത്തിയാലല്ലാതെ എനിക്ക് അത് നോറ്റുവീട്ടാൻ സാധിക്കാറുണ്ടായിരുന്നില്ല.

അതിനാൽ ചോദ്യത്തിൽ പരാമർശിക്കപ്പെട്ട സ്ത്രീ തൻ്റെ സ്വന്തം കാര്യം ശരിയാംവണ്ണം വിലയിരുത്തട്ടെ; ഒരു ഒഴിവുകഴിവുമില്ലാതെയാണ് അവൾ നോമ്പ് നോറ്റുവീട്ടാതെ വൈകിച്ചത് എങ്കിൽ അവൾ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും, തൻ്റെ മേൽ ബാധ്യതയുള്ള നോമ്പുകൾ ഉടനടി നോറ്റുവീട്ടുകയും വേണം. ഇനി അവൾക്ക് രോഗമോ മറ്റോ കാരണമുള്ള ഒഴിവുകഴിവ് ഉണ്ട് എങ്കിൽ അവൾ കടംവീട്ടുന്നത് വൈകിപ്പിക്കുന്നതിൽ തെറ്റില്ല. ഒന്നോ രണ്ടോ വർഷം ഈ രൂപത്തിൽ നോമ്പ് കടംവീട്ടുന്നത് വൈകിപ്പോയാലും കുഴപ്പമില്ല.

ﺟ19: إذا كانت هذه المرأة كما ذكرت عن نفسها -أنها في مرضٍ، ولا تستطيع القضاء- فإنها متى استطاعت صامته؛ لأنها معذورةٌ، حتى ولو جاء رمضان الثاني.

أما إذا كان لا عذر لها، وإنما تتعلل وتتهاون، فإنه لا يجوز لها أن تؤخّر قضاء رمضان إلى رمضان الثاني، قالت عائشة رضي الله عنها:

«كَانَ يَكُونُ عَلَيَّ الصَّوْمُ، فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلَّا فِي شَعْبَانَ» [1].

[4] البخاري، كتاب الصوم، باب متى يقضي قضاء رمضان (1950)، ومسلم، كتاب الصيام، باب في جواز تأخير قضاء رمضان (151) (1147).

وعلى هذا، فعلى هذه المرأة أن تنظر في نفسها، إذا كان لا عذر لها فهي آثمةٌ، وعليها أن تتوب إلى الله، وأن تبادر بقضاء ما في ذمتها من الصّيام، وإن كانت معذورةً فلا حرج عليها، ولو تأخرت سنةً أو سنتين.