സൂറ. ഖാരിഅഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س٤: اقرأ سورة القارعة وفسرها.
ചോദ്യം 2: സൂറ. ഖാരിഅഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة القارعة وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿ٱلۡقَارِعَةُ 1
مَا ٱلۡقَارِعَةُ 2
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ 3
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ 4
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ 5
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ 6
فَهُوَ فِي عِيشَةٖ رَّاضِيَةٖ 7
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ 8
فَأُمُّهُۥ هَاوِيَةٞ 9
وَمَآ أَدۡرَىٰكَ مَا هِيَهۡ 10
نَارٌ حَامِيَةُۢ 11﴾
[القارعة: ١-١١].
التفسير:
- ﴿ٱلۡقَارِعَةُ1﴾:
الساعة التي تقرع قلوب الناس لعظم هولها.
- ﴿مَا ٱلۡقَارِعَةُ2﴾:
ما هذه الساعة التي تقرع قلوب الناس لعظم هولها؟!
- ﴿وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ3﴾:
وما أعلمك -أيها الرسول- ما هذه الساعة التي تقرع قلوب الناس لعظم هولها؟! إنها يوم القيامة.
- ﴿يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ4﴾:
يوم تقرع قلوب الناس، يكونون كالفراش المُنْتَشِر المتناثر هنا وهناك.
- ﴿وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ5﴾:
وتكون الجبال مثل الصوف المَندُوف في خفة سيرها وحركتها.
- ﴿فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ6﴾:
فأما من رجحت أعماله الصالحة على أعماله السيئة.
- ﴿فَهُوَ فِي عِيشَةٖ رَّاضِيَةٖ7﴾:
فهو في عيشة مرضية ينالها في الجنة.
- ﴿وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ8﴾:
وأما من رجحت أعماله السيئة على أعماله الصالحة.
- ﴿فَأُمُّهُۥ هَاوِيَةٞ9﴾:
فمسكنه ومستقرّه يوم القيامة هو جهنم.
- ﴿وَمَآ أَدۡرَىٰكَ مَا هِيَهۡ 10﴾:
وما أعلمك - أيها الرسول - ما هي؟!
- ﴿نَارٌ حَامِيَةُۢ11﴾:
هي نار شديدة الحرارة.
ഉത്തരം: സൂറത്തുൽ ഖാരിഅഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
ഭയങ്കരമായ ആ സംഭവം.
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞി പോലെയും ആയിത്തീരും.
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ കനം തൂങ്ങിയോ.
അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ.
അവൻ്റെ സങ്കേതം ഹാവിയഃ ആയിരിക്കും.
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ചൂടേറിയ നരകാഗ്നിയത്രെ അത്.
വിശദീകരണം:
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം.
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന ആ സമയം എന്നാൽ എന്താകുന്നു?
അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്.
മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും.
പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെ പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും.
എന്നാൽ ഏതൊരാളുടെ നന്മകൾ അവൻ്റെ തിന്മകളേക്കാൾ ഘനം തൂങ്ങിയോ;
അവന് ലഭിക്കുന്ന സ്വർഗത്തിൽ അവൻ തൃപ്തികരമായ ജീവിതം നയിക്കും.
എന്നാൽ ഏതൊരാളുടെ തിന്മകൾ അവൻ്റെ നന്മകളേക്കാൾ ഘനം തൂങ്ങിയോ;
അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും.
റസൂലേ! 'ഹാവിയഃ' എന്നാൽ എന്താണെന്ന് താങ്കൾക്കറിയാമോ?
കടുത്ത ചൂടുള്ള നരഗാഗ്നിയത്രെ അത്.