Skip to content

സൂറ. തകാഥുർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الباب / الفصل
قسم التفسير

السؤال

س٥: اقرأ سورة التكاثر وفسرها.

ചോദ്യം 2: സൂറ. തകാഥുർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الجواب

ج:سورة التكاثر وتفسيرها:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

﴿أَلۡهَىٰكُمُ ٱلتَّكَاثُرُ 1

حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ 2

كَلَّا سَوۡفَ تَعۡلَمُونَ 3

ثُمَّ كَلَّا سَوۡفَ تَعۡلَمُونَ 4

كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ 5

لَتَرَوُنَّ ٱلۡجَحِيمَ 6

ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ 7

ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ 8﴾

[سورة التكاثر: ١ - ٨].

التفسير:

  1. ﴿أَلۡهَىٰكُمُ ٱلتَّكَاثُرُ1﴾:

شغلكم - أيها الناس - التفاخر بالأموال والأولاد عن طاعة الله.

  1. ﴿حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ2﴾:

حتى متُّم ودخلتم قبوركم.

  1. ﴿كَلَّا سَوۡفَ تَعۡلَمُونَ3﴾:

ما كان لكم أن يشغلكم التفاخر بها عن طاعة الله، سوف تعلمون عاقبة ذلك الانشغال.

  1. ﴿ثُمَّ كَلَّا سَوۡفَ تَعۡلَمُونَ4﴾:

ثم سوف تعلمون عاقبته.

  1. ﴿كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ5﴾:

حقًّا لو أنكم تعلمون يقينًا أنكم مبعوثون إلى الله، وأنه سيجازيكم على أعمالكم، لما انشغلتم بالتفاخر بالأموال والأولاد.

  1. ﴿لَتَرَوُنَّ ٱلۡجَحِيمَ6﴾:

والله لتشاهدنَّ النار يوم القيامة.

  1. ﴿ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ7﴾:

ثم لتشاهدنَّها مشاهدة يقين لا شك فيه.

  1. ﴿ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ﴾:

ثم ليسألنّكم الله في ذلك اليوم عما أنعم به عليكم من الصحة والغنى وغيرهما.

ഉത്തരം: സൂറത്തു തകാഥുറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍

പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

നിങ്ങള്‍ ഖബ്‌റിടങ്ങൾ സന്ദര്‍ശിക്കുന്നത് വരേക്കും.

നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍.

ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.

പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

(തകാഥുർ: 1-8)

വിശദീകരണം:

അല്ലയോ ജനങ്ങളേ! സമ്പാദ്യവും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ നിങ്ങളെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.

നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ പ്രവേശിക്കുകയും ചെയ്യുന്നത് വരെ.

അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പൊങ്ങച്ചം നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിൻ്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

വീണ്ടും! നിങ്ങൾ വഴിയെ ഇതിന്റെ അനന്തരഫലം അറിഞ്ഞു കൊള്ളും.

നിങ്ങൾ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവർ ആണെന്നും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുമെന്നും നിങ്ങൾക്ക് ദൃഢമായ ബോധ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളൊരിക്കലും സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറുമായിരുന്നില്ല. സത്യം!

അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.

വീണ്ടും! നിങ്ങൾ നരകത്തെ -ഒരു സംശയവുമില്ലാത്ത വണ്ണം- നന്നായി കാണുക തന്നെ ചെയ്യും.

പിന്നീട് അല്ലാഹു നിങ്ങളോട് അന്നേ ദിവസം നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും -{ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം}- ചോദിക്കുക തന്നെ ചെയ്യും.