സൂറതുൽ ഫലഖ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س16: اقرأ سورة الفلق وفسرها.
ചോദ്യം 2: സൂറതുൽ ഫലഖ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة الفلق وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ 1
مِن شَرِّ مَا خَلَقَ 2
وَمِن شَرِّ غَاسِقٍ إِذَا وَقَبَ 3
وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ 4
وَمِن شَرِّ حَاسِدٍ إِذَا حَسَدَ 5﴾
[الفلق: 1-5].
التفسير:
- ﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾:
قل - يا أيها الرسول -: أعتصم بربّ الصبح، وأستجير به.
- ﴿مِن شَرِّ مَا خَلَقَ2﴾:
من شرّ ما يؤذي من المخلوقات.
- ﴿وَمِن شَرِّ غَاسِقٍ إِذَا وَقَبَ3﴾:
وأعتصم بالله من الشرور التي تظهر في الليل من دواب ولصوص.
- ﴿وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ4﴾:
وأعتصم به من شرّ السواحر اللائي يَنْفُثْن في العُقَد.
- ﴿وَمِن شَرِّ حَاسِدٍ إِذَا حَسَدَ5﴾:
ومن شر حاسد مبغض للناس إذا حسدهم على ما وهبهم الله من نِعَم، يريد زوالها عنهم، وإيقاع الأذى بهم.
ഉത്തരം: സൂറത്തുൽ ഫലഖിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്.
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും.
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും.
അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും.
(ഫലഖ്: 1-5).
വിശദീകരണം:
പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.
ഉപദ്രവകാരികളായ സൃഷ്ടികളുടെ കെടുതിയിൽ നിന്ന്.
രാത്രിയിൽ പുറത്തു വരുന്ന ഉപദ്രവങ്ങളിൽ നിന്നും - {വിഷജന്തുക്കൾ, കള്ളന്മാർ തുടങ്ങിയവ }- ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു.
കെട്ടുകളിൽ ഊതുന്ന മാരണക്കാരികളായ സ്ത്രീകളുടെ കെടുതിയിൽ നിന്നും ഞാൻ അല്ലാഹുവിനോട് രക്ഷ പ്രാപിക്കുന്നു.
അല്ലാഹു ജനങ്ങൾക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങളുടെ പേരിൽ അവരോട് അസൂയപ്പെടുകയും, ആ അനുഗ്രഹങ്ങൾ അവരിൽ നിന്ന് നീങ്ങിപ്പോകണമെന്നും അവർക്ക് ഉപദ്രവമേൽക്കണമെന്നും ആഗ്രഹിക്കുകയും ചെയ്യുന്ന, ജനങ്ങളോട് വിദ്വേഷമുള്ള അസൂയാലുവിൻ്റെ കെടുതിയിൽ നിന്നും.