സൂറ. മാഊൻ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س١٠: اقرأ سورة الماعون وفسرها.
ചോദ്യം 2: സൂറ. മാഊൻ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة الماعون وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ 1
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ 2
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ 3
فَوَيۡلٞ لِّلۡمُصَلِّينَ 4
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ 5
ٱلَّذِينَ هُمۡ يُرَآءُونَ 6
وَيَمۡنَعُونَ ٱلۡمَاعُونَ 7﴾
[سورة الماعون: ١ - ٧].
التفسير:
- ﴿أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ1﴾:
هل عرفت الذي يكذب بالجزاء يوم القيامة؟!
- ﴿فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ2﴾:
فهو ذلك الذي يدفع اليتيم بغلظة عن حاجته.
- ﴿وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ3﴾:
ولا يحثّ نفسه، ولا يحث غيره على إطعام الفقير.
- ﴿فَوَيۡلٞ لِّلۡمُصَلِّينَ4﴾:
فهلاك وعذاب للمصلِّين.
- ﴿ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ5﴾:
الذين هم عن صلاتهم لاهون، لا يبالون بها حتى ينقضي وقتها.
- ﴿ٱلَّذِينَ هُمۡ يُرَآءُونَ6﴾:
الذين هم يراؤون بصلاتهم وأعمالهم، لا يخلصون العمل لله.
- ﴿وَيَمۡنَعُونَ ٱلۡمَاعُونَ7﴾:
ويمنعون إعانة غيرهم بما لا ضرر في الإعانة به.
ഉത്തരം: സൂറതുൽ മാഊനിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
(അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന് പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
എന്നാൽ നിസ്കാരക്കാർക്കാകുന്നു നാശം.
തങ്ങളുടെ നിസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നിസ്കാരക്കാർക്ക്).
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നിസ്കാരക്കാർക്ക്).
പരോപകാര വസ്തുക്കള്‍ അവർ മുടക്കുകയും ചെയ്യുന്നു.
(മാഊൻ: 1-7)
വിശദീകരണം:
അന്ത്യനാളിൽ പ്രതിഫലം നൽകപ്പെടും എന്നതിനെ കളവാക്കുന്നവനെ നീ അറിഞ്ഞുവോ?
അനാഥന് അവൻ്റെ അവകാശം പരുഷമായി തടഞ്ഞു വെക്കുന്നവനാരോ; അവനാണത്.
അവൻ സ്വന്തത്തെയോ മറ്റുള്ളവരെയോ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്നില്ല.
നിസ്കരിക്കുന്ന ആ ആളുകൾക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ!
തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവരാണവർ; അവർ അതിനെ ഗൗനിക്കാത്തതിനാൽ നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുകയും ചെയ്യും. അവർ നിസ്കരിച്ചിട്ടുണ്ടാവുകയില്ല
തങ്ങളുടെ നിസ്കാരം കൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളെ കാണിക്കുന്നവർ; തങ്ങളുടെ പ്രവർത്തനങ്ങൾ അവർ അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കുന്നില്ല.
ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ ചെയ്യുന്നതിൽ നിന്ന് പോലും മറ്റുള്ളവരെ അവർ തടയുകയും ചെയ്യുന്നു.