ഏറ്റവും കൂടുതൽ തിരഞ്ഞവ
ഫലങ്ങൾ ഫിൽറ്റർ ചെയ്യുക
339 കാർഡുകൾ
الموضوعات
الموضوعات (13)
التصنيف الشرعي
Filter ▾
حجم المحتوى4
ഉത്തരം: വേദന അനുഭവിച്ചാൽ വലതു കൈ വേദനയുള്ള ഭാഗത്ത് വെക്കുകയും, 'ബിസ്മില്ലാഹ്' എന്ന് മൂന്നു തവണ പറയുകയും വേണം. ശേഷം أعوذ بعزة الله وقدرته من شر ما أجد وأحاذر {അല്ലാഹുവിൻ്റെ പ്രതാപവും കഴിവും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുന്നതും ഭയപ്പെടുന്നതുമായ ഈ പ്രയാസത്തിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു}എന്ന പ്രാർത്ഥന ഏഴുതവണ ചൊല്ലുക.
- അല്ലാഹു വിധിച്ചതിൽ തൃപ്തിയടയുകയും, ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
ഉമ്മുൽ അലാഅ് -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ രോഗിയായിരുന്നപ്പോൾ നബി ﷺ എന്നെ സന്ദർശിച്ച വേളയിൽ പറഞ്ഞു:
"ഉമ്മുൽ അലാഅ്, സന്തോഷിച്ചു കൊള്ളുക; തീർച്ചയായും തീ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും അഴുക്കിനെ നീക്കിക്കളയുന്നത് പോലെ, ഒരു മുസ്ലിമിൻ്റെ രോഗം കൊണ്ട് അല്ലാഹു അവൻ്റെ തിന്മകളെ നീക്കിക്കളയുന്നതാണ്."
(അബൂദാവൂദ്)
- സഹോദരന് രോഗമായാൽ ഉടനടി അവനെ സന്ദർശിക്കുകയും, അവന് വേണ്ടി പ്രാർത്ഥിക്കുകയും വേണം. രോഗിയെ സന്ദർശിച്ചാൽ അവിടെ അധികനേരം ഇരിക്കരുത്.
- അവൻ മന്ത്രിച്ചു കൊടുക്കാൻ ആവശ്യപ്പെടാതെ തന്നെ അവന് വേണ്ടി മന്ത്രിച്ചു കൊടുക്കുക.
- ക്ഷമ കൈക്കൊള്ളാനും, അല്ലാഹുവിനോട് പ്രാർത്ഥിക്കാനും അവനെ ഉപദേശിക്കുക. നിസ്കാരവും ശുദ്ധീകരണവും സാധ്യമായ രൂപത്തിൽ നിലനിർത്താൻ ഓർമ്മിപ്പിക്കുക.
- രോഗിക്കുവേണ്ടി പ്രാർത്ഥിക്കുക:
"ഏറ്റവും മഹാനും, മഹത്തായ സിംഹാസനത്തിൻ്റെ റബ്ബുമായ അല്ലാഹുവിനോട് നിന്നെ സുഖപ്പെടുത്താൻ ഞാൻ തേടുന്നു." (ഏഴ് തവണ)
ഉത്തരം: 1- അല്ലാഹുവിന് വേണ്ടി മാത്രമായി, നിഷ്കളങ്കമായി (ഇഖ്'ലാസുള്ള) നിയ്യത്ത് കരുതുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"പണ്ഡിതന്മാരുമായി മത്സരിക്കാനും വിഡ്ഢികളോട് തർക്കിക്കാനും ജനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാനും വേണ്ടി വിജ്ഞാനം പഠിക്കുന്നവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്."
ഇബ്നു മാജഃ ഉദ്ധരിച്ചത്
- പഠിക്കുന്ന വിജ്ഞാനം ജീവിതത്തിൽ പ്രാവർത്തികമാക്കുക.
"അന്ത്യനാളിൽ നാല് കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല - അവയിൽ ഒന്നായി അവിടുന്ന് എടുത്തു പറഞ്ഞു - അവൻ്റെ അറിവിനെ കുറിച്ച്, എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും."
(തിർമിദി, ദാരിമി)
- അദ്ധ്യാപകനെ ആദരിക്കുകയും, അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അദ്ദേഹത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കുകയും ചെയ്യുക.
- അദ്ധ്യാപകൻ്റെ മുൻപിൽ മര്യാദകളോടെ ഇരിക്കുക.
- അദ്ധ്യാപകൻ്റെ സംസാരം നിശബ്ദമായിരുന്ന് കേൾക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം ഇടയിൽ കയറി മുറിക്കാതിരിക്കുകയും ചെയ്യുക.
- ചോദ്യം ചോദിക്കുമ്പോൾ മര്യാദ പാലിക്കുക.
- അദ്ധ്യാപകൻ്റെ പേര് വിളിക്കരുത്.
"പ്രായമായ മുസ്ലിമിനെയും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരെയും ആദരിക്കുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിൽ പെട്ടതാണ്"
(അബൂദാവൂദ്)
ഉത്തരം: 1- സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഇരിക്കുന്നവരോട് സലാം പറയുക.
- സദസ്സിൽ ഇരിക്കാൻ കഴിയുന്ന ആദ്യഭാഗത്ത് ഇരിക്കുക. ഒരാളെയും അദ്ദേഹത്തിൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, രണ്ടാളുകൾക്ക് ഇടയിൽ അവരുടെ അനുമതിയില്ലാതെ ഇരിക്കുകയോ ചെയ്യരുത്.
- മറ്റുള്ളവർക്ക് ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ സദസ്സിൽ വിശാലതയുണ്ടാക്കുക.
- സദസ്സിൽ നടന്നു കൊണ്ടിരിക്കുന്ന സംസാരത്തിന് ഭംഗം വരുത്തരുത്.
- സദസ്സിനിടയിൽ പിരിഞ്ഞു പോകുന്നതിന് മുൻപ് അനുവാദം ചോദിക്കുകയും, സലാം പറയുകയും ചെയ്യുക.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാളെ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് മറ്റൊരാൾ അവിടെ ഇരിക്കുന്നത് അദ്ദേഹം വിരോധിച്ചിരിക്കുന്നു. മറിച്ച്, നിങ്ങൾ (സ്ഥലം) വിശാലമാക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്യുക."
(ബുഖാരി)
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."
(തിർമിദി, അബൂദാവൂദ്)
- സദസ്സ് അവസാനിക്കുമ്പോൾ കഫ്ഫാറതുൽ മജ്'ലിസ് എന്ന പ്രാർത്ഥന ചൊല്ലുക. ഈ പ്രാർത്ഥനയുടെ രൂപം ഇപ്രകാരമാണ്:
(സാരം:) അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
ഉത്തരം: 1- നേരത്തെ ഉറങ്ങുക.
ഹദീഥ് കാണുക:
അബൂ ബർസഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇശായ്ക്ക് മുമ്പുള്ള ഉറക്കവും, അതിന് ശേഷമുള്ള സംസാരവും വെറുത്തിരുന്നു.
(ബുഖാരി)
- ശുദ്ധിയോടെ കിടന്നുറങ്ങുക.
- കമിഴ്ന്ന് കിടന്നുറങ്ങരുത്.
- വലതു ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുക; വലതു കൈപ്പത്തി വലതു കവിളിൻ്റെ താഴെ വെക്കുകയും ചെയ്യുക.
- വിരിപ്പ് കുടയുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിൻ്റെ വിരിപ്പിലേക്ക് ചെല്ലുമ്പോൾ നിസ്കാരത്തിനുവേണ്ടി ചെയ്യുന്നത് പോലെ വുദൂഅ് ചെയ്യുക. ശേഷം നിൻ്റെ വലതു ഭാഗം ചെരിഞ്ഞു കിടക്കുക."
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു പുരുഷൻ കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ട് പറഞ്ഞു:
"തീർച്ചയായും ഇത് അല്ലാഹു ഇഷ്ടപ്പെടാത്ത ഒരു കിടത്തമാണ്."
(തിർമിദി, അഹ്മദ്)
നബി (ﷺ) പറഞ്ഞു:
"നിങ്ങളിലൊരാൾ തൻ്റെ വിരിപ്പിലേക്ക് ചെന്നാൽ, തൻ്റെ വസ്ത്രത്തിൻ്റെ ഉൾഭാഗം കൊണ്ട് വിരിപ്പ് തട്ടിക്കുടയട്ടെ; എന്താണതിൽ കയറിക്കൂടിയതെന്ന് അവനറിയില്ലല്ലോ."
- ഉറങ്ങുന്നതിന് മുൻപുള്ള ദിക്റുകൾ ചൊല്ലുക. ആയതുൽ കുർസിയ്യും, സൂറതുൽ ഇഖ്'ലാസ്, സൂറതുൽ ഫലഖ്, സൂറതുന്നാസ് എന്നീ സൂറത്തുകൾ മൂന്നു തവണയും പാരായണം ചെയ്യുക. ശേഷം പറയുക:
«باسمك اللهم أموت وأحيا». {അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.}
- ഫജ്ർ നിസ്കാരത്തിന് വേണ്ടി എഴുന്നേൽക്കുക.
- ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ഇപ്രകാരം പറയുക:
الحمد لله الذي أحيانا بعدما أماتنا وإليه النشور {നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം.}
ഉത്തരം: 1- അല്ലാഹുവിനെ അനുസരിക്കാനുള്ള ശക്തി സംഭരിക്കുന്നതിന് വേണ്ടിയാണ് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് എന്ന നിയ്യത്ത് ഉണ്ടായിരിക്കുക.
- ഭക്ഷണത്തിന് മുമ്പ് രണ്ട് കൈകളും കഴുകൽ.
ഉമ്മുൽ മുഅ്മിനീൻ ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു:
"നബി -ﷺ- ഭക്ഷിക്കാനും കുടിക്കാനും ഉദ്ദേശിച്ചാൽ തൻ്റെ കൈകൾ കഴുകുകയും, ശേഷം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു."
(അഹ്മദ്)
- 'ബിസ്മില്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങുക. വലതു കൈ കൊണ്ട്, അടുത്തു നിന്നുള്ളത് ഭക്ഷിക്കുക. പാത്രത്തിൻ്റെ നടുവിൽ നിന്നോ, മറ്റുള്ളവരുടെ മുൻപിലുള്ള ഭാഗത്ത് നിന്നോ ഭക്ഷണം കഴിക്കരുത്.
ഹദീഥ് കാണുക:
{മോനേ! ബിസ്മില്ലാഹ് എന്ന് ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക.}
(ബുഖാരി, മുസ്ലിം)
- ബിസ്മി ചൊല്ലാൻ മറന്നാൽ പറയുക: "(സാരം:) ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ."
കാരണം ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കാനിരിക്കുകയാണെങ്കിൽ അവൻ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയട്ടെ. തുടക്കത്തിൽ പറയാൻ മറന്നുപോയാൽ 'ബിസ്മില്ലാഹി ഫീ അവ്വലിഹി വ ആഖിരിഹി' (തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിൻ്റെ നാമം മുഖേന) എന്ന് പറയുക."
(തിർമിദി, അഹ്മദ്)
- ലഭിച്ച ഭക്ഷണത്തിൽ തൃപ്തിയുള്ളവനാവുക; ഒരു ഭക്ഷണത്തെയും കുറ്റം പറയരുത്. ഇഷ്ടപ്പെട്ടാൽ ഭക്ഷിക്കുക; ഇല്ലെങ്കിൽ കഴിക്കാതിരിക്കുക.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീസിൽ അദ്ദേഹം പറഞ്ഞു:
നബി -ﷺ- ഒരിക്കൽ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടമായാൽ ഭക്ഷിക്കും. ഇഷ്ടമില്ലെങ്കിൽ അത് ഒഴിവാക്കും.
- ഭക്ഷണം അധികരിപ്പിക്കരുത്; മിതമായ(ഏതാനും ഉരുളകൾ കൊണ്ട്) ഭക്ഷണം മതിയാക്കുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യന് അവൻ്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."
(തിർമിദി, ഇബ്നു മാജഃ)
- ഭക്ഷണത്തിലോ പാനീയത്തിലോ ഊതരുത്; ചൂടുണ്ടെങ്കിൽ തണുക്കുന്നത് വരെ കാത്തുനിൽക്കുക.
"നബി ﷺ ഭക്ഷണപാനീയങ്ങളിൽ ഊതുന്നത് വിലക്കിയിരിക്കുന്നു."
- കുടുംബത്തോടും അതിഥികളോടുമൊപ്പം ഭക്ഷണം കഴിക്കുക.
ഒരാൾ നബി -ﷺ- യോട് പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല." അപ്പോൾ നബി -ﷺ- പറഞ്ഞു:
"നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."
(അബൂദാവൂദ്, ഇബ്നു മാജഃ)
- നിന്നേക്കാൾ പ്രായമുള്ളവർ ഭക്ഷണം കഴിച്ചു തുടങ്ങുന്നതിന് മുൻപ് ഭക്ഷണം കഴിക്കരുത്.
- 'ബിസ്മില്ലാഹ്' പറഞ്ഞ്, ഇരുന്നു കൊണ്ട്, മൂന്ന് തവണകളായി വെള്ളം കുടിക്കുക. പാത്രത്തിലേക്ക് ശ്വാസം വിടരുത്.
"നിങ്ങളിലൊരാളും കുടിക്കുമ്പോൾ പാത്രത്തിൽ ശ്വാസം വിടരുത്."
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ കാണാം:
"നബി ﷺ നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിരിക്കുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"നബി -ﷺ- പാനീയം കുടിക്കുമ്പോൾ മൂന്നു തവണയായി ശ്വാസമെടുക്കാറുണ്ടായിരുന്നു."
- ഭക്ഷണമോ പാനീയമോ കഴിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുക.
"ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."
ഉത്തരം: 1- വസ്ത്രം ധരിക്കുമ്പോൾ വലതു ഭാഗം കൊണ്ടാണ് തുടങ്ങേണ്ടത്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും വേണം.
അബൂ ഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു:
"നിങ്ങൾ വസ്ത്രം ധരിച്ചാലും നിങ്ങൾ വുദൂഅ് എടുത്താലും വലതു ഭാഗം കൊണ്ട് ആരംഭിക്കുക."
(അബൂ ദാവൂദ്, അഹ്മദ്)
- നെരിയാണിക്ക് താഴേക്ക് വസ്ത്രം താഴ്ത്തിയുടുക്കരുത്.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"രണ്ട് നെരിയാണികൾക്ക് താഴെയുള്ള വസ്ത്രം നരകത്തിലാകുന്നു."
(ബുഖാരി)
കാൽപ്പാദത്തിൻ്റെ ഇരുവശങ്ങളിലായി പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് എല്ലുകളാണ് നെരിയാണി.
- ആൺകുട്ടികൾ പെൺകുട്ടികളുടെയോ പെൺകുട്ടികൾ ആൺകുട്ടികളുടെയോ വസ്ത്രം ധരിക്കരുത്.
{സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.}
- മുസ്ലിംകളല്ലാത്തവരുടെയോ മോശം പ്രവൃത്തികൾ ചെയ്യുന്നവരുടെയോ അടയാളമായ വസ്ത്രങ്ങൾ ധരിക്കരുത്.
ഹദീഥ് കാണുക:
"ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാകും."
(അബൂദാവൂദ്)
- വസ്ത്രം ഊരുമ്പോൾ ബിസ്മില്ലാഹ് ചൊല്ലുക.
"നിങ്ങളിലൊരാൾ തൻ്റെ വസ്ത്രം ഊരുമ്പോൾ 'ബിസ്മില്ലാഹ്' എന്ന് പറയുന്നതാണ് ആദമിൻ്റെ സന്തതികളുടെ ഔറത്തുകൾക്കും ജിന്നുകൾക്കുമിടയിലുള്ള മറ."
(ത്വബറാനി, ഇബ്നു അബീ ശൈബ)
- ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം വലതു കാലിൽ ധരിക്കുക. ഊരുമ്പോൾ ഇടതു കാലിലേത് ആദ്യം ഊരിവെക്കുക.
കാരണം ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു:
"ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."
ഉത്തരം: 1. ഇങ്ങനെ പറയുക: "(സാരം:) അല്ലാഹുവിൻ്റെ നാമത്തിൽ, സ്തുതികൾ മുഴുവനും അല്ലാഹുവിനാകുന്നു",
"ഞങ്ങൾക്കിത് സൗകര്യപ്പെടുത്തിത്തന്നവനാരോ അവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിന് സാധിക്കുമായിരുന്നില്ല."
തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.
(സുഖ്റുഫ്: 13-14)
- മുസ്ലിമായ ഒരാളുടെ അരികിലൂടെ പോകുമ്പോൾ അവനോട് സലാം പറയുക.
ഉത്തരം: 1- നടത്തത്തിൽ മിതത്വവും വിനയവും പാലിക്കുക.
അല്ലാഹു പറഞ്ഞു:
"നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച."
(ഇസ്റാഅ്: 57)
- കണ്ടുമുട്ടുന്നവരോട് സലാം പറയണം.
നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "ഇസ്ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു:
"ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."
(ബുഖാരി, മുസ്ലിം)
- കണ്ണുകൾ താഴ്ത്തണം; ഒരാളെയും ഉപദ്രവിക്കരുത്.
- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം.
നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം:
"വഴിയുടെ അവകാശങ്ങൾ നിങ്ങൾ നൽകുക." അവർ ചോദിച്ചു: "എന്താണ് വഴിയുടെ അവകാശങ്ങൾ?" നബി -ﷺ- പറഞ്ഞു: "കണ്ണുകൾ താഴ്ത്തൽ, ഉപദ്രവങ്ങളിൽ നിന്ന് വിട്ടു നിൽക്കൽ, സലാം മടക്കൽ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ."
- വഴിയിലുള്ള ഉപദ്രവങ്ങൾ നീക്കം ചെയ്യണം.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കുന്നതും ദാനധർമ്മമാണ്."
ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിൽ നിന്ന് പുറത്തേക്ക് വരേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം:
"അല്ലാഹുവിൻ്റെ നാമത്തിൽ, ഞാൻ അവൻ്റെ മേൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. അല്ലാഹുവേ! ഞാൻ വഴിതെറ്റുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) വഴിതെറ്റിക്കുന്നതിൽ നിന്നും, എനിക്ക് അബദ്ധം പിണയുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) അബദ്ധത്തിൽ വീഴ്ത്തുന്നതിൽ നിന്നും, ഞാൻ അതിക്രമം കാണിക്കുന്നതിൽ നിന്നും എന്നോട് അതിക്രമം കാണിക്കപ്പെടുന്നതിൽ നിന്നും, ഞാൻ അവിവേകം പ്രവർത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം പ്രവർത്തിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു."
- വലതു കാൽ വെച്ചു കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിക്കേണ്ടത്. ഇപ്രകാരം പറയുകയും വേണം:
"അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പ്രവേശിക്കുന്നു. അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പുറത്തു പോവുകയും ചെയ്തു. നമ്മുടെ റബ്ബിൻ്റെ മേൽ നാം ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു."
- വീട്ടിലേക്ക് കയറിയാൽ ആദ്യം ചെയ്യേണ്ടത് പല്ലുതേക്കലാണ്. ശേഷം വീട്ടുകാർക്ക് സലാം പറയണം.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
അവിടുന്ന് വീട്ടിൽ പ്രവേശിച്ചാൽ പല്ലു തേച്ചു കൊണ്ടായിരുന്നു ആരംഭിച്ചിരുന്നത്.
ഇബ്നു മാജഃ ഉദ്ധരിച്ചത്
ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്.
- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇപ്രകാരം പറയണം:
"അല്ലാഹുവിൻ്റെ നാമത്തിൽ. അല്ലാഹുവേ, ആൺ പിശാചുക്കളുടെയും പെൺ പിശാചുക്കളുടെയും കെടുതികളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു."
- അല്ലാഹുവിൻ്റെ നാമമുള്ള യാതൊന്നും വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുത്,
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ അവിടുത്തെ മോതിരം ഊരിവെക്കുമായിരുന്നു.
(അബൂദാവൂദ്, ഇബ്നു മാജഃ)
- വിസർജ്ജനവേളയിൽ മറ സ്വീകരിക്കണം.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"അല്ലാഹുവിൻ്റെ റസൂൽ (ﷺ) തൻ്റെ ആവശ്യ നിർവഹണത്തിനായി മറ തേടാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ഉയർന്ന സ്ഥലമോ ഈന്തപ്പനകളുടെ കൂട്ടമോ ആയിരുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
- വിസർജ്ജനസ്ഥലത്ത് സംസാരിക്കരുത്.
- ഖിബ്'ലക്ക് നേരെ തിരിഞ്ഞു കൊണ്ടോ, അതിന് എതിർ ദിശയിലേക്ക് ഇരുന്നു കൊണ്ടോ മലമൂത്ര വിസർജ്ജനം നിർവ്വഹിക്കരുത്.
നബി ﷺ പറഞ്ഞു:
"ഖിബ്ലക്ക് നേരെ തിരിഞ്ഞുകൊണ്ട് മലമൂത്ര വിസർജ്ജനം നിർവ്വഹിക്കരുത്. മറിച്ച് കിഴക്കു ഭാഗത്തേക്കോ പടിഞ്ഞാറു ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക"
(ബുഖാരി, മുസ്ലിം)
- വൃത്തികേടുകൾ നീക്കാൻ ഇടതു കൈയ്യാണ് ഉപയോഗപ്പെടുത്തേണ്ടത്. വലതു കൈ അതിനായി ഉപയോഗിക്കരുത്.
ഹദീഥ് കാണുക:
"...വലതുകൈ കൊണ്ട് വിസർജനശേഷം ശുചിയാക്കുന്നത് അവിടുന്ന് നമ്മെ വിലക്കിയിരിക്കുന്നു."
- ജനങ്ങൾ സഞ്ചരിക്കുന്ന വഴികളിലോ അവർ തണൽ കൊള്ളുന്ന സ്ഥലങ്ങളിലോ മലമൂത്ര വിസർജ്ജനം നടത്തരുത്.
- അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു:
"ശാപം ക്ഷണിച്ചുവരുത്തുന്ന രണ്ട് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! എന്തൊക്കെയാണ് ആ കാര്യങ്ങൾ?" അവിടുന്ന് പറഞ്ഞു: "ഒരാൾ ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലോ, അവർ തണൽ കൊള്ളുന്നിടത്തോ മലമൂത്ര വിസർജ്ജനം നടത്തുന്നത്."
- വിസർജ്ജനത്തിന് ശേഷം കൈകൾ കഴുകുക.
ജരീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി-ﷺ-യോടൊപ്പം ആയിരുന്നു. അപ്പോൾ അവിടുന്ന് വിസർജ്ജനസ്ഥലത്തേക്ക് പോയി ആവശ്യം നിർവ്വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു:
"ജരീർ, ശുദ്ധീകരണത്തിനുള്ള വെള്ളം കൊണ്ടുവരിക." അപ്പോൾ ഞാൻ വെള്ളം കൊണ്ടുവന്നു കൊടുത്തു. ശേഷം അവിടുന്ന് വെള്ളം കൊണ്ട് ഇസ്തിൻജാഅ് ചെയ്യുകയും, തൻ്റെ കൈ കൊണ്ട് ഭൂമിയിൽ ഉരസുകയും ചെയ്തു.
(നസാഈ)
- വലതു കാൽ വെച്ചു കൊണ്ടാണ് വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തേക്ക് വരേണ്ടത്. 'അല്ലാഹുവേ! നിന്നോട് പൊറുക്കലിനെ തേടുന്നു' എന്ന് പ്രാർത്ഥിക്കുകയും വേണം.
ഉത്തരം: 1- വലതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിലേക്ക് പ്രവേശിക്കേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം:
"അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട്. അല്ലാഹുവേ! നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ നീയെനിക്ക് തുറന്നു നൽകേണമേ!"
- രണ്ട് റക്അത്തുകൾ നിസ്കരിക്കാതെ മസ്ജിദിൽ ഇരിക്കരുത്.
ഹദീഥ് കാണുക:
"നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നിസ്കരിക്കാതെ അവൻ ഇരിക്കരുത്."
(ബുഖാരി, മുസ്ലിം)
- നിസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കരുത്. നഷ്ടപ്പെട്ട വസ്തു മസ്ജിദിൽ വെച്ച് അന്വേഷിക്കുകയോ, മസ്ജിദിൽ വെച്ച് വാങ്ങലും വിൽക്കലും നടത്തുകയോ ചെയ്യരുത്.
നബി(ﷺ) പറഞ്ഞു:
"നിസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവൻ്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)."
അല്ലാഹുവിൻ്റെ റസൂൽ -ﷺ- ൻ്റെ വചനവും:
"മസ്ജിദിൽ വെച്ച് ഒരാൾ നഷ്ടപ്പെട്ട ഒരു വസ്തുവിനെക്കുറിച്ച് വിളിച്ചു പറയുന്നത് കേട്ടാൽ, 'അല്ലാഹു നിനക്കത് മടക്കി നൽകാതിരിക്കട്ടെ' എന്ന് അവൻ പറയട്ടെ. കാരണം, മസ്ജിദുകൾ ഇതിനായി നിർമ്മിക്കപ്പെട്ടതല്ല."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
ഒരു ഹദീസിൽ കാണാം:
"മസ്ജിദിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവനെ നിങ്ങൾ കണ്ടാൽ പറയുക: അല്ലാഹു നിൻ്റെ കച്ചവടം ലാഭത്തിലാക്കാതിരിക്കട്ടെ."
(തിർമിദി, ദാരിമി)
- മസ്ജിദ് വൃത്തിയായി സൂക്ഷിക്കുക.
- ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു:
"ഗോത്രങ്ങളിൽ മസ്ജിദുകൾ നിർമ്മിക്കാനും അവ വൃത്തിയിലും സുഗന്ധത്തിലും കാത്തു സൂക്ഷിക്കാനും നബി -ﷺ- കൽപ്പന നൽകി."
(തിർമിദി, അബൂദാവൂദ്, അഹ്മദ്)
- ഇടതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിൽ നിന്ന് പുറത്തിറങ്ങേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം:
"അല്ലാഹുവേ! നിൻ്റെ ഔദാര്യത്തിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു."
ഉത്തരം: 1- ഒരു മുസ്ലിമിനെ കണ്ടുമുട്ടുമ്പോൾ "അസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു കൊണ്ട് സലാം ആരംഭിക്കണം. സലാം പറയാതെ മറ്റൊന്നും കൊണ്ട് തുടങ്ങരുത്. കൈ കൊണ്ട് മാത്രം ആംഗ്യം കാണിക്കാനും പാടില്ല.
- സലാം പറയുമ്പോൾ പുഞ്ചിരിയോടെ പറയുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
- വലതു കൈ കൊണ്ട് ഹസ്തദാനം ചെയ്യുക.
- എന്നോട് ഒരാൾ അഭിവാദനം അറിയിച്ചാൽ അതിനേക്കാൾ നല്ല രൂപത്തിൽ ഞാൻ തിരിച്ച് അഭിവാദനം അറിയിക്കണം; അതല്ലെങ്കിൽ തത്തുല്യമായതെങ്കിലും പറയണം.
അല്ലാഹു പറയുന്നു:
"നിങ്ങള്‍ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു."
നിസാഅ്: 80
- കാഫിറിനോട് അങ്ങോട്ട് സലാം പറഞ്ഞ് ആരംഭിക്കരുത്; അവർ ഇങ്ങോട്ട് സലാം പറഞ്ഞാൽ 'വഅലയ്കും' എന്ന് മറുപടി നൽകണം.
ഹദീഥ് കാണുക:
"യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ സലാം അങ്ങോട്ടു പറയരുത്."
- ചെറിയവർ മുതിർന്നവരോടും, വാഹനത്തിലുള്ളവൻ നടക്കുന്നവനോടും, നടക്കുന്നവൻ ഇരിക്കുന്നവനോടും, കുറച്ചു പേരുള്ള സംഘം കൂടുതൽ പേരുള്ള സംഘത്തോടും സലാം പറയണം.
നബി -ﷺ- പറഞ്ഞു:
"വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും,ചെറിയ സംഘം വലിയ സംഘത്തിനും (സലാം പറയണം).
(ബുഖാരി, മുസ്ലിം)
- വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾ ഒഴികെയുള്ള അന്യസ്ത്രീകൾക്ക് ഹസ്തദാനം ചെയ്യാൻ പാടില്ല.
- ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു:
'ഇല്ല, അല്ലാഹുവാണെ സത്യം, അല്ലാഹുവിൻ്റെ ദൂതൻ്റെ കൈകൾ ഒരു സ്ത്രീയുടെ കൈകളുമായും സ്പർശിച്ചിട്ടേയില്ല'
ഉത്തരം: 1- ഒരു സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കണം.
- മൂന്നു തവണയാണ് സമ്മതം ചോദിക്കേണ്ടത്. അതിൽ അധികരിപ്പിക്കാൻ പാടില്ല. അതിന് ശേഷവും കയറാൻ അനുമതി ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുകയാണ് വേണ്ടത്.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"നിങ്ങളിലൊരാൾ മൂന്നു തവണ അനുവാദം ചോദിച്ചിട്ട് അനുമതി ലഭിച്ചില്ലെങ്കിൽ അവൻ തിരിച്ചു പോകട്ടെ."
(ബുഖാരി, മുസ്ലിം)
- വാതിലിൽ സൗമ്യമായി മുട്ടുക. വാതിലിന് അഭിമുഖമായി നിൽക്കാതെ, അതിൻ്റെ വലതുവശത്തോ ഇടതുവശത്തോ മാറി നിൽക്കുക. അസ്സലാമു അലൈകും എന്ന് പറയുകയും ചെയ്യുക.
ഹദീഥ് കാണുക:
റസൂൽ -ﷺ- ആരുടെയെങ്കിലും വാതിൽക്കൽ ചെല്ലുമ്പോൾ വാതിലിന് നേരെ അഭിമുഖമായി നിൽക്കുമായിരുന്നില്ല. മറിച്ച്, അതിൻ്റെ വലതു ഭാഗത്തോ ഇടതു ഭാഗത്തോ മാറി നിന്നുകൊണ്ട് «السَّلَامُ عَلَيْكُمْ، السَّلَامُ عَلَيْكُمْ» എന്ന് പറയുമായിരുന്നു.
(അബൂദാവൂദ്)
- സമ്മതം ചോദിക്കാതെ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്കോ മറ്റു മുറികളിലേക്കോ പ്രവേശിക്കരുത്, പ്രത്യേകിച്ചും ഫജ്റിന് മുൻപും, ളുഹ്റ് സമയത്തെ ഉച്ചയുറക്കിൻ്റെ വേളയിലും, ഇശാ നിസ്കാരത്തിന് ശേഷവും.
അല്ലാഹു പറയുന്നു:
"സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാത നിസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു."
[സൂറത്തുന്നൂർ:27]
- ജനങ്ങൾ സ്ഥിരതാമസമില്ലാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അനുവാദം ചോദിക്കേണ്ടതില്ല. കച്ചവട സ്ഥലങ്ങളിലേക്കോ ഹോസ്പിറ്റലിലേക്കോ പ്രവേശിക്കുന്നത് ഉദാഹരണം.
അല്ലാഹു പറഞ്ഞു:
"ആള് പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു."
ഉത്തരം: 1- മൃഗത്തിന് ഭക്ഷണവും വെള്ളവും നൽകുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മൃഗങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!" നബി -ﷺ- പറഞ്ഞു: "പച്ചക്കരളുള്ള ഓരോ ജീവിക്കും (നന്മ ചെയ്യുന്നതിൽ) പ്രതിഫലമുണ്ട്."
(ബുഖാരി, മുസ്ലിം)
- അല്ലാഹുവിൻ്റെ റസൂൽ ﷺ, വയറ് മുതുകുമായി ഒട്ടിപ്പോയ ഒരു ഒട്ടകത്തിനരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് പറഞ്ഞു:
"ഈ മൃഗങ്ങളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക."
(അബൂദാവൂദ്)
- കാരുണ്യവും ദയയും കാണിക്കണം. അതിന് താങ്ങാൻ കഴിയാത്തത് അതിനെക്കൊണ്ട് വഹിപ്പിക്കരുത്.
- ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: നബി(ﷺ) പറഞ്ഞു:
"ഈ ഒട്ടകത്തിൻ്റെ ഉടമസ്ഥൻ ആരാണ്? ആരുടേതാണ് ഈ ഒട്ടകം?" അപ്പോൾ അൻസാരികളിൽപ്പെട്ട ഒരു യുവാവ് മുന്നോട്ട് വന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, അത് എൻ്റേതാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു നിന്നെ ഉടമയാക്കിയ ഈ മൃഗത്തിൻ്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? കാരണം, നീ അതിനെ പട്ടിണിക്കിടുകയും കഠിനമായി പണിയെടുപ്പിക്കുകയും ചെയ്യുന്നുവെന്ന് അത് എന്നോട് പരാതിപ്പെട്ടിരിക്കുന്നു."
(അബൂ ദാവൂദ്, അഹ്മദ്)
ഹദീഥിൽ വന്നിട്ടുള്ള 'തുദ്ഇബുഹു' എന്ന പദത്തിൻ്റെ അർഥം; അയാൾ അതിന് താങ്ങാനാകാത്ത ജോലികൾ അതിനെക്കൊണ്ട് ചെയ്യിക്കുന്നു എന്നാണ്.
- മൃഗങ്ങളെ യാതൊരു തരത്തിലും ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: മുഖത്ത് മുദ്രകുത്തപ്പെട്ട ഒരു കഴുതയുടെ അരികിലൂടെ കടന്നുപോകവേ നബി -ﷺ- പറഞ്ഞു:
"മൃഗത്തിൻ്റെ മുഖത്ത് അടയാളം വെക്കുന്നവനെയും, അതിൻ്റെ മുഖത്തടിക്കുന്നവനെയും ഞാൻ ശപിച്ചിരിക്കുന്നു എന്ന വിവരം നിങ്ങൾക്ക് ലഭിച്ചിട്ടില്ലേ?" അപ്രകാരം നബി(ﷺ) അക്കാര്യം വിരോധിച്ചു.
(മുസ്ലിം, അബൂദാവൂദ്)
ഉത്തരം: 1- അല്ലാഹുവിനെ അനുസരിക്കുകയും അവനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആരാധനകൾ നിർവ്വഹിക്കാനുള്ള ശക്തി സംഭരിക്കുന്നതിന് വേണ്ടിയാണ് കളികളിൽ ഏർപ്പെടുന്നത് എന്ന നിയ്യത്ത് (ഉദ്ദേശ്യം) ഉണ്ടായിരിക്കുക.
- നിസ്കാര സമയത്ത് കളികൾ പാടില്ല.
അല്ലാഹു പറഞ്ഞു:
എന്നാൽ നിസ്കാരക്കാർക്കാകുന്നു നാശം.
തങ്ങളുടെ നിസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നിസ്കാരക്കാർക്ക്).
(മാഊൻ: 4-5)
- ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം കളിക്കരുത്.
- ഔറത്ത് മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളേ കളിക്കുമ്പോൾ ധരിക്കാൻ പാടുള്ളൂ.
- നിഷിദ്ധമായ കളികളിൽ ഏർപ്പെടാൻ പാടില്ല. മുഖത്ത് അടിക്കുകയോ, ഔറത്ത് വെളിവാവുകയോ ചെയ്യുന്ന കളികൾ പാടില്ല.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"നിങ്ങളിലൊരാൾ തൻ്റെ സഹോദരനുമായി പോരാടുകയാണെങ്കിൽ മുഖം ഒഴിവാക്കട്ടെ."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
ഉത്തരം: 1- തമാശയിൽ പോലും കളവ് പറയരുത്. സത്യമേ പറയാവൂ.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"ജനങ്ങളെ ചിരിപ്പിക്കുന്നതിനായി സംസാരിക്കുമ്പോൾ കളവു പറയുന്നവർക്ക് നാശം; അവന് നാശം, അവന് നാശം."
(അബൂ ദാവൂദ്, അഹ്മദ്, തിർമിദി)
2-പരിഹാസമോ കളിയാക്കലോ മറ്റുള്ളവരെ ഉപദ്രവിക്കലോ ഭയപ്പെടുത്തലോ അടങ്ങുന്ന തരത്തിലുള്ള തമാശകൾ പാടില്ല.
നബി(ﷺ) പറഞ്ഞു:
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്തൽ അനുവദനീയമല്ല.
(അബൂ ദാവൂദ്, അഹ്മദ്)
- തമാശകൾ അധികരിപ്പിക്കാൻ പാടില്ല.
ധാരാളമായി ചിരിക്കരുത്; കാരണം അധികമായി ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.
(തിർമിദി, ഇബ്നു മാജഃ)