Skip to content

ഉറക്ക മര്യാദകൾ ഏവ?

الباب / الفصل
قسم الآداب الإسلامية

السؤال

س11: ما آداب النوم؟

ചോദ്യം 11: ഉറക്ക മര്യാദകൾ ഏവ?

الجواب

ج:1. أنام مبكرًا.

لحديث:

«عن أبي برزة رضي الله عنه أن رسول الله صلى الله عليه وسلم كان يكره النوم قبل العشاء، والحديث بعدها»

رواه البخاري.

  1. أنام على طهارة.
  2. لا أنام على بطني.
  3. أنام على جنبي الأيمن، وأضع يدي اليمنى تحت خدي الأيمن.
  4. أنفض فراشي.
  • في الحديث:

عن البراء بن عازب رضي الله عنه قال: قال النبي صلى الله عليه وسلم:

«إذا أتيت مضجعك فتوضأ وضوءك للصلاة ثم اضطجع على شقك الأيمن»

  • وعن أبي هريرة رضي الله عنه قال: رأى رسول الله صلى الله عليه وسلم رجلا مضطجعا على بطنه فقال:

«إن هذه ضجعة لا يحبها الله»

رواه الترمذي وأحمد.

  • وقال النبي صلى الله عليه وسلم:

«إذا أوى أحدكم إلى فراشه، فلينفض فراشه بداخلة إزاره؛ فإنه لا يدري ما خلفه عليه»

  1. أتلو أذكار النوم، من آية الكرسي، وسورة الإخلاص، والمعوذتين ثلاث مرات. وأقول:

«باسمك اللهم أموت وأحيا».

  1. أستيقظ لصلاة الفجر.
  2. وأقول بعد الاستيقاظ من النوم:

«الحمد لله الذي أحيانا بعدما أماتنا وإليه النشور».

ഉത്തരം: 1- നേരത്തെ ഉറങ്ങുക.

ഹദീഥ് കാണുക:

അബൂ ബർസഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇശായ്ക്ക് മുമ്പുള്ള ഉറക്കവും, അതിന് ശേഷമുള്ള സംസാരവും വെറുത്തിരുന്നു.

(ബുഖാരി)

  1. ശുദ്ധിയോടെ കിടന്നുറങ്ങുക.
  2. കമിഴ്ന്ന് കിടന്നുറങ്ങരുത്.
  3. വലതു ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുക; വലതു കൈപ്പത്തി വലതു കവിളിൻ്റെ താഴെ വെക്കുകയും ചെയ്യുക.
  4. വിരിപ്പ് കുടയുക.

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

"നിൻ്റെ വിരിപ്പിലേക്ക് ചെല്ലുമ്പോൾ നിസ്കാരത്തിനുവേണ്ടി ചെയ്യുന്നത് പോലെ വുദൂഅ് ചെയ്യുക. ശേഷം നിൻ്റെ വലതു ഭാഗം ചെരിഞ്ഞു കിടക്കുക."

അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു പുരുഷൻ കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ട് പറഞ്ഞു:

"തീർച്ചയായും ഇത് അല്ലാഹു ഇഷ്ടപ്പെടാത്ത ഒരു കിടത്തമാണ്."

(തിർമിദി, അഹ്മദ്)

നബി (ﷺ) പറഞ്ഞു:

"നിങ്ങളിലൊരാൾ തൻ്റെ വിരിപ്പിലേക്ക് ചെന്നാൽ, തൻ്റെ വസ്ത്രത്തിൻ്റെ ഉൾഭാഗം കൊണ്ട് വിരിപ്പ് തട്ടിക്കുടയട്ടെ; എന്താണതിൽ കയറിക്കൂടിയതെന്ന് അവനറിയില്ലല്ലോ."

  1. ഉറങ്ങുന്നതിന് മുൻപുള്ള ദിക്റുകൾ ചൊല്ലുക. ആയതുൽ കുർസിയ്യും, സൂറതുൽ ഇഖ്'ലാസ്, സൂറതുൽ ഫലഖ്, സൂറതുന്നാസ് എന്നീ സൂറത്തുകൾ മൂന്നു തവണയും പാരായണം ചെയ്യുക. ശേഷം പറയുക:

«باسمك اللهم أموت وأحيا». {അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.}

  1. ഫജ്ർ നിസ്കാരത്തിന് വേണ്ടി എഴുന്നേൽക്കുക.
  2. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ഇപ്രകാരം പറയുക:

الحمد لله الذي أحيانا بعدما أماتنا وإليه النشور {നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം.}