Skip to content

ഇസ്ലാമിക വിജ്ഞാനം തേടുന്നതിൻ്റെ മര്യാദകൾ എന്തൊക്കെയാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س9: ما آداب طلب العلم؟

ചോദ്യം 9: ഇസ്ലാമിക വിജ്ഞാനം തേടുന്നതിൻ്റെ മര്യാദകൾ എന്തൊക്കെയാണ്?

الجواب

ج:1. إخلاص النية لله عَزَّ وَجَلَّ.

في الحديث:

«من تعلم العلم ليباهي به العلماء، ويجاري به السفهاء، ويصرف به وجوه الناس إليه أدخله الله جهنم»

رواه ابن ماجه.

  1. أعمل بالعلم الذي تعلمته.

«لا تزول قدما عبد يوم القيامة حتى يسأل عن أربع: -وذكر منها- وعن علمه ماذا عمل فيه»

رواه الترمذي والدارمي.

  1. أحترم المعلم وأوقره في حضوره وغيابه.
  2. أجلس أمامه بأدب.
  3. أنصت إليه جيدًا ولا أقاطعه في درسه.
  4. أتأدب بطرح السؤال.
  5. لا أناديه باسمه.
  • في الحديث:

«إن من إجلال الله إكرام ذي الشيبة المسلم، وحامل القرآن»

رواه أبو داود.

ഉത്തരം: 1- അല്ലാഹുവിന് വേണ്ടി മാത്രമായി, നിഷ്കളങ്കമായി (ഇഖ്'ലാസുള്ള) നിയ്യത്ത് കരുതുക.

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"പണ്ഡിതന്മാരുമായി മത്സരിക്കാനും വിഡ്ഢികളോട് തർക്കിക്കാനും ജനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാനും വേണ്ടി വിജ്ഞാനം പഠിക്കുന്നവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്."

ഇബ്നു മാജഃ ഉദ്ധരിച്ചത്

  1. പഠിക്കുന്ന വിജ്ഞാനം ജീവിതത്തിൽ പ്രാവർത്തികമാക്കുക.

"അന്ത്യനാളിൽ നാല് കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല - അവയിൽ ഒന്നായി അവിടുന്ന് എടുത്തു പറഞ്ഞു - അവൻ്റെ അറിവിനെ കുറിച്ച്, എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും."

(തിർമിദി, ദാരിമി)

  1. അദ്ധ്യാപകനെ ആദരിക്കുകയും, അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അദ്ദേഹത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കുകയും ചെയ്യുക.
  2. അദ്ധ്യാപകൻ്റെ മുൻപിൽ മര്യാദകളോടെ ഇരിക്കുക.
  3. അദ്ധ്യാപകൻ്റെ സംസാരം നിശബ്ദമായിരുന്ന് കേൾക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം ഇടയിൽ കയറി മുറിക്കാതിരിക്കുകയും ചെയ്യുക.
  4. ചോദ്യം ചോദിക്കുമ്പോൾ മര്യാദ പാലിക്കുക.
  5. അദ്ധ്യാപകൻ്റെ പേര് വിളിക്കരുത്.

"പ്രായമായ മുസ്‌ലിമിനെയും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരെയും ആദരിക്കുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിൽ പെട്ടതാണ്"

(അബൂദാവൂദ്)