Skip to content

സദസ്സിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س10: ما آداب المجلس؟

ചോദ്യം 10: സദസ്സിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?

الجواب

ج:1. أسلم على أهل المجلس.

  1. أجلس حيث ينتهي بي المجلس، لا أقيم أحدًا من مجلسه، أو أجلس بين اثنين إلا بإذنهما.
  2. أفسح المجلس ليجلس غيري.
  3. لا أقاطع حديث المجلس.
  4. أستأذن وأسلم قبل الانصراف من المجلس.
  • فعن ابن عمر رضي الله عنهما، عن النبي صلى الله عليه وسلم:

«أنه نهى أن يقام الرجل من مجلسه، ويجلس فيه آخر، ولكن تفسحوا وتوسعوا».

رواه البخاري.

  • في الحديث:

«إذا انتهى أحدكم إلى المجلس فليسلم، فإذا أراد أن يقوم فليسلم، فليست الأولى بأحق من الآخرة»

رواه الترمذي وأبو داود.

  1. عندما ينتهي المجلس أدعو دعاء كفارة المجلس وهو:

«سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك».

ഉത്തരം: 1- സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഇരിക്കുന്നവരോട് സലാം പറയുക.

  1. സദസ്സിൽ ഇരിക്കാൻ കഴിയുന്ന ആദ്യഭാഗത്ത് ഇരിക്കുക. ഒരാളെയും അദ്ദേഹത്തിൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, രണ്ടാളുകൾക്ക് ഇടയിൽ അവരുടെ അനുമതിയില്ലാതെ ഇരിക്കുകയോ ചെയ്യരുത്.
  2. മറ്റുള്ളവർക്ക് ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ സദസ്സിൽ വിശാലതയുണ്ടാക്കുക.
  3. സദസ്സിൽ നടന്നു കൊണ്ടിരിക്കുന്ന സംസാരത്തിന് ഭംഗം വരുത്തരുത്.
  4. സദസ്സിനിടയിൽ പിരിഞ്ഞു പോകുന്നതിന് മുൻപ് അനുവാദം ചോദിക്കുകയും, സലാം പറയുകയും ചെയ്യുക.

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

"ഒരാളെ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് മറ്റൊരാൾ അവിടെ ഇരിക്കുന്നത് അദ്ദേഹം വിരോധിച്ചിരിക്കുന്നു. മറിച്ച്, നിങ്ങൾ (സ്ഥലം) വിശാലമാക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്യുക."

(ബുഖാരി)

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."

(തിർമിദി, അബൂദാവൂദ്)

  1. സദസ്സ് അവസാനിക്കുമ്പോൾ കഫ്ഫാറതുൽ മജ്'ലിസ് എന്ന പ്രാർത്ഥന ചൊല്ലുക. ഈ പ്രാർത്ഥനയുടെ രൂപം ഇപ്രകാരമാണ്:

(സാരം:) അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.