വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴുമുള്ള മര്യാദകൾ ഏവ?
- الباب / الفصل
- قسم الآداب الإسلامية
السؤال
س16: ما آداب دخول البيت والخروج منه؟
ചോദ്യം 16: വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴുമുള്ള മര്യാദകൾ ഏവ?
الجواب
ج:1. أخرج بقدمي اليسرى وأقول:
«بسم الله، توكلت على الله، لا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل، أو أزل أو أزل، أو أظلم أو أظلم، أو أجهل أو يجهل عليَّ».
- أدخل البيت بقدمي اليمنى، وأقول:
«بسم الله ولجنا، وبسم الله خرجنا، وعلى ربنا توكلنا».
- وأبدأ بالسواك، ثم أسلم على أهل البيت.
- في الحديث:
«كان إذا دخل يبدأ بالسواك»
رواه ابن ماجه.
ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിൽ നിന്ന് പുറത്തേക്ക് വരേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം:
"അല്ലാഹുവിൻ്റെ നാമത്തിൽ, ഞാൻ അവൻ്റെ മേൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. അല്ലാഹുവേ! ഞാൻ വഴിതെറ്റുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) വഴിതെറ്റിക്കുന്നതിൽ നിന്നും, എനിക്ക് അബദ്ധം പിണയുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) അബദ്ധത്തിൽ വീഴ്ത്തുന്നതിൽ നിന്നും, ഞാൻ അതിക്രമം കാണിക്കുന്നതിൽ നിന്നും എന്നോട് അതിക്രമം കാണിക്കപ്പെടുന്നതിൽ നിന്നും, ഞാൻ അവിവേകം പ്രവർത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം പ്രവർത്തിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു."
- വലതു കാൽ വെച്ചു കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിക്കേണ്ടത്. ഇപ്രകാരം പറയുകയും വേണം:
"അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പ്രവേശിക്കുന്നു. അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പുറത്തു പോവുകയും ചെയ്തു. നമ്മുടെ റബ്ബിൻ്റെ മേൽ നാം ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു."
- വീട്ടിലേക്ക് കയറിയാൽ ആദ്യം ചെയ്യേണ്ടത് പല്ലുതേക്കലാണ്. ശേഷം വീട്ടുകാർക്ക് സലാം പറയണം.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
അവിടുന്ന് വീട്ടിൽ പ്രവേശിച്ചാൽ പല്ലു തേച്ചു കൊണ്ടായിരുന്നു ആരംഭിച്ചിരുന്നത്.
ഇബ്നു മാജഃ ഉദ്ധരിച്ചത്