തമാശകൾ പറയുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س٢٣: ما آداب المزاح؟
ചോദ്യം 23: തമാശകൾ പറയുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
الجواب
ج:١. الصدق في المزاح وعدم الكذب.
- في الحديث:
«ويل للذي يحدث فيكذب ليضحك به القوم، ويل له، ويل له»
رواه أبو داود وأحمد والترمذي.
- المزاح الخالي من السخرية والاستهزاء والإيذاء والترويع.
- قال عليه الصلاة والسلام:
«لا يحل لمسلم أن يروِّع مسلمًا»
رواه أبو داود وأحمد.
- عدم الإكثار من المزاح.
«ولا تكثر الضحك؛ فإن كثرة الضحك تميت القلب»
رواه الترمذي وابن ماجه.
ഉത്തരം: 1- തമാശയിൽ പോലും കളവ് പറയരുത്. സത്യമേ പറയാവൂ.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"ജനങ്ങളെ ചിരിപ്പിക്കുന്നതിനായി സംസാരിക്കുമ്പോൾ കളവു പറയുന്നവർക്ക് നാശം; അവന് നാശം, അവന് നാശം."
(അബൂ ദാവൂദ്, അഹ്മദ്, തിർമിദി)
2-പരിഹാസമോ കളിയാക്കലോ മറ്റുള്ളവരെ ഉപദ്രവിക്കലോ ഭയപ്പെടുത്തലോ അടങ്ങുന്ന തരത്തിലുള്ള തമാശകൾ പാടില്ല.
നബി(ﷺ) പറഞ്ഞു:
ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്തൽ അനുവദനീയമല്ല.
(അബൂ ദാവൂദ്, അഹ്മദ്)
- തമാശകൾ അധികരിപ്പിക്കാൻ പാടില്ല.
ധാരാളമായി ചിരിക്കരുത്; കാരണം അധികമായി ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.
(തിർമിദി, ഇബ്നു മാജഃ)