Skip to content

മൃഗങ്ങളോട് അലിവ് കാണിക്കേണ്ടതിൻ്റെ മര്യാദകൾ ഏതെല്ലാമാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س21: ما آداب الرفق بالحيوان؟

ചോദ്യം 21: മൃഗങ്ങളോട് അലിവ് കാണിക്കേണ്ടതിൻ്റെ മര്യാദകൾ ഏതെല്ലാമാണ്?

الجواب

ج:1. أطعم الحيوان وأسقيه.

  • في الحديث:

قالوا: يا رسول الله، وإن لنا في البهائم أجرًا؟ قال: «في كل كبد رطبة أجر»

متفق عليه.

  • ومر رسول الله صلى الله عليه وسلم ببعير قد لحق ظهره ببطنه، فقال:

«اتقوا الله في هذه البهائم»

رواه أبو داود.

  1. الرحمة والشفقة وعدم تحميله ما لا يطيق.
  • في الحديث: قال عليه الصلاة والسلام:

«من رب هذا الجمل؟ لمن هذا الجمل؟ فجاء فتى من الأنصار فقال: لي يا رسول الله. فقال: أفلا تتقي الله في هذه البهيمة التي ملكك الله إياها؛ فإنه شكا إليَّ أنك تجيعه وتدئبه»

رواه أبو داود وأحمد.

تدئبه: أي تتعبه.

  1. لا أعذب الحيوان بأي نوع من العذاب والأذى.
  • في الحديث عن جابر رضي الله عنه، أن النبي صلى الله عليه وسلم مر عليه بحمار قد وسم في وجهه، فقال:

«أما بلغكم أني قد لعنت من وسم البهيمة في وجهها، أو ضربها في وجهها؟» فنهى عن ذلك.

رواه مسلم وأبو داود واللفظ له.

ഉത്തരം: 1- മൃഗത്തിന് ഭക്ഷണവും വെള്ളവും നൽകുക.

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മൃഗങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!" നബി -ﷺ- പറഞ്ഞു: "പച്ചക്കരളുള്ള ഓരോ ജീവിക്കും (നന്മ ചെയ്യുന്നതിൽ) പ്രതിഫലമുണ്ട്."

(ബുഖാരി, മുസ്ലിം)

  • അല്ലാഹുവിൻ്റെ റസൂൽ ﷺ, വയറ് മുതുകുമായി ഒട്ടിപ്പോയ ഒരു ഒട്ടകത്തിനരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് പറഞ്ഞു:

"ഈ മൃഗങ്ങളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക."

(അബൂദാവൂദ്)

  1. കാരുണ്യവും ദയയും കാണിക്കണം. അതിന് താങ്ങാൻ കഴിയാത്തത് അതിനെക്കൊണ്ട് വഹിപ്പിക്കരുത്.
  • ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: നബി(ﷺ) പറഞ്ഞു:

"ഈ ഒട്ടകത്തിൻ്റെ ഉടമസ്ഥൻ ആരാണ്? ആരുടേതാണ് ഈ ഒട്ടകം?" അപ്പോൾ അൻസാരികളിൽപ്പെട്ട ഒരു യുവാവ് മുന്നോട്ട് വന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, അത് എൻ്റേതാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു നിന്നെ ഉടമയാക്കിയ ഈ മൃഗത്തിൻ്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? കാരണം, നീ അതിനെ പട്ടിണിക്കിടുകയും കഠിനമായി പണിയെടുപ്പിക്കുകയും ചെയ്യുന്നുവെന്ന് അത് എന്നോട് പരാതിപ്പെട്ടിരിക്കുന്നു."

(അബൂ ദാവൂദ്, അഹ്മദ്)

ഹദീഥിൽ വന്നിട്ടുള്ള 'തുദ്ഇബുഹു' എന്ന പദത്തിൻ്റെ അർഥം; അയാൾ അതിന് താങ്ങാനാകാത്ത ജോലികൾ അതിനെക്കൊണ്ട് ചെയ്യിക്കുന്നു എന്നാണ്.

  1. മൃഗങ്ങളെ യാതൊരു തരത്തിലും ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: മുഖത്ത് മുദ്രകുത്തപ്പെട്ട ഒരു കഴുതയുടെ അരികിലൂടെ കടന്നുപോകവേ നബി -ﷺ- പറഞ്ഞു:

"മൃഗത്തിൻ്റെ മുഖത്ത് അടയാളം വെക്കുന്നവനെയും, അതിൻ്റെ മുഖത്തടിക്കുന്നവനെയും ഞാൻ ശപിച്ചിരിക്കുന്നു എന്ന വിവരം നിങ്ങൾക്ക് ലഭിച്ചിട്ടില്ലേ?" അപ്രകാരം നബി(ﷺ) അക്കാര്യം വിരോധിച്ചു.

(മുസ്ലിം, അബൂദാവൂദ്)