Skip to content

അനുവാദം ചോദിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س20: ما آداب الاستئذان؟

ചോദ്യം 20: അനുവാദം ചോദിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?

الجواب

ج:1. أستأذن قبل الدخول إلى المكان.

  1. أستأذن ثلاث مرات ولا أزيد، وبعدها أنصرف.

في الحديث:

«إذا استأذن أحدكم ثلاثا فلم يؤذن له، فليرجع»

متفق عليه.

  1. أطرق الباب برفق، ولا أقف في مواجهة الباب، بل على يمينه أو يساره. وأقول: السلام عليكم.

لحديث:

«كان رسول الله صلى الله عليه وسلم إذا أتى باب قوم لم يستقبل الباب من تلقاء وجهه، ولكن من ركنه الأيمن أو الأيسر ويقول: السلام عليكم، السلام عليكم»

رواه أبو داود.

  1. لا أدخل على أبي وأمي أو أحد الغرف قبل الاستئذان، وخصوصًا قبل الفجر، ووقت القيلولة من الظهر، وبعد صلاة العشاء.
  • لقوله تعالى:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِيَسۡتَـٔۡذِنكُمُ ٱلَّذِينَ مَلَكَتۡ أَيۡمَٰنُكُمۡ وَٱلَّذِينَ لَمۡ يَبۡلُغُواْ ٱلۡحُلُمَ مِنكُمۡ ثَلَٰثَ مَرَّٰتٖۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَآءِۚ ثَلَٰثُ عَوۡرَٰتٖ لَّكُمۡۚ لَيۡسَ عَلَيۡكُمۡ وَلَا عَلَيۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّٰفُونَ عَلَيۡكُم بَعۡضُكُمۡ عَلَىٰ بَعۡضٖۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۗ وَٱللَّهُ عَلِيمٌ حَكِيمٞ﴾

[النور: ٥٨].

  1. يمكن أن أدخل الأماكن غير المسكونة، مثل: المشفى أو المتجر بدون استئذان.
  • قال تعالى:

﴿لَّيۡسَ عَلَيۡكُمۡ جُنَاحٌ أَن تَدۡخُلُواْ بُيُوتًا غَيۡرَ مَسۡكُونَةٖ فِيهَا مَتَٰعٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ﴾

[النور: ٢٩].

ഉത്തരം: 1- ഒരു സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കണം.

  1. മൂന്നു തവണയാണ് സമ്മതം ചോദിക്കേണ്ടത്. അതിൽ അധികരിപ്പിക്കാൻ പാടില്ല. അതിന് ശേഷവും കയറാൻ അനുമതി ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുകയാണ് വേണ്ടത്.

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"നിങ്ങളിലൊരാൾ മൂന്നു തവണ അനുവാദം ചോദിച്ചിട്ട് അനുമതി ലഭിച്ചില്ലെങ്കിൽ അവൻ തിരിച്ചു പോകട്ടെ."

(ബുഖാരി, മുസ്ലിം)

  1. വാതിലിൽ സൗമ്യമായി മുട്ടുക. വാതിലിന് അഭിമുഖമായി നിൽക്കാതെ, അതിൻ്റെ വലതുവശത്തോ ഇടതുവശത്തോ മാറി നിൽക്കുക. അസ്സലാമു അലൈകും എന്ന് പറയുകയും ചെയ്യുക.

ഹദീഥ് കാണുക:

റസൂൽ -ﷺ- ആരുടെയെങ്കിലും വാതിൽക്കൽ ചെല്ലുമ്പോൾ വാതിലിന് നേരെ അഭിമുഖമായി നിൽക്കുമായിരുന്നില്ല. മറിച്ച്, അതിൻ്റെ വലതു ഭാഗത്തോ ഇടതു ഭാഗത്തോ മാറി നിന്നുകൊണ്ട് «السَّلَامُ عَلَيْكُمْ، السَّلَامُ عَلَيْكُمْ» എന്ന് പറയുമായിരുന്നു.

(അബൂദാവൂദ്)

  1. സമ്മതം ചോദിക്കാതെ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്കോ മറ്റു മുറികളിലേക്കോ പ്രവേശിക്കരുത്, പ്രത്യേകിച്ചും ഫജ്റിന് മുൻപും, ളുഹ്റ് സമയത്തെ ഉച്ചയുറക്കിൻ്റെ വേളയിലും, ഇശാ നിസ്കാരത്തിന് ശേഷവും.

അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാത നിസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു."

[സൂറത്തുന്നൂർ:27]

  1. ജനങ്ങൾ സ്ഥിരതാമസമില്ലാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അനുവാദം ചോദിക്കേണ്ടതില്ല. കച്ചവട സ്ഥലങ്ങളിലേക്കോ ഹോസ്പിറ്റലിലേക്കോ പ്രവേശിക്കുന്നത് ഉദാഹരണം.

അല്ലാഹു പറഞ്ഞു:

"ആള്‍ പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു."