Skip to content

എൻ്റെ മുസ്ലിം സഹോദരങ്ങളോടും സുഹൃത്തുക്കളോടും ഞാൻ എങ്ങനെയാണ് പെരുമാറേണ്ടത്?

الباب / الفصل
قسم الآداب الإسلامية

السؤال

س5: كيف أكون مع إخواني وأصدقائي؟

ചോദ്യം 5: എൻ്റെ മുസ്ലിം സഹോദരങ്ങളോടും സുഹൃത്തുക്കളോടും ഞാൻ എങ്ങനെയാണ് പെരുമാറേണ്ടത്?

الجواب

ج:1. أحب وأصاحب الأخيار.

  1. أتجنب وأترك مصاحبة الأشرار.

في الحديث:

«لا تصاحب إلا مؤمنًا، ولا يأكل طعامك إلا تقي»

رواه الترمذي وأبو داود.

  1. أسلم على إخواني وأصافحهم.

«ما من مسلمين يلتقيان فيتصافحان، إلا غفر لهما قبل أن يفترقا»

رواه أبو داود والترمذي.

  1. أعودهم إذا مرضوا وأدعو لهم بالشفاء.
  2. وأشمت العاطس.
  3. أجيب دعوته إذا دعاني لزيارته.

«حق المسلم على المسلم خمس: رد السلام، وعيادة المريض، واتباع الجنائز، وإجابة الدعوة، وتشميت العاطس»

متفق عليه.

  1. أقدم له النصيحة.

«ومن أشار على أخيه بأمر يعلم أن الرشد في غيره فقد خانه»

رواه أبو داود.

  1. أنصره إذا ظلم، وأمنعه عن الظلم.

قال رسول الله صلى الله عليه وسلم:

«انصر أخاك ظالمًا أو مظلومًا» فقال رجل: يا رسول الله، أنصره إذا كان مظلومًا، أفرأيت إذا كان ظالمًا كيف أنصره؟ قال: «تحجزه - أو تمنعه - من الظلم؛ فإن ذلك نصره»

رواه البخاري.

  1. أحب لأخي المسلم ما أحب لنفسي.

في الحديث عن أنس رضي الله عنه عن النبي صلى الله عليه وسلم قال:

«لا يؤمن أحدكم حتى يحب لأخيه ما يحب لنفسه»

  1. أساعده إذا احتاج إلى مساعدتي.

«والله في عون العبد ما كان العبد في عون أخيه»

رواه مسلم.

  1. لا أمسه بأذى، بقول أو فعل.

«المسلم من سلم المسلمون من لسانه ويده»

  1. أحفظ سره.

«إذا حدث الرجل بالحديث ثم التفت فهي أمانة»

  1. لا أشتمه، ولا أغتابه، ولا أحتقره، ولا أحسده، ولا أتجسس عليه، ولا أغشه.

«المسلم أخو المسلم لا يظلمه، ولا يخذله، ولا يحقره، وحسب امرئ من الشر أن يحقر أخاه المسلم»

البخاري ومسلم.

ഉത്തരം: 1- നല്ലവരെ സ്നേഹിക്കുകയും, അവരോട് കൂട്ടുകൂടുകയും ചെയ്യുക.

  1. മോശപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കുകയും, അവരോടുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുകയും ചെയ്യുക.

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"മുഅ്മിനുമായിട്ടല്ലാതെ നീ കൂട്ടുകൂടരുത്. അല്ലാഹുവിനെ സൂക്ഷിക്കുന്നവനല്ലാതെ നിൻറെ ഭക്ഷണം കഴിക്കരുത്."

(തിർമിദി, അബൂദാവൂദ്)

  1. സുഹൃത്തുക്കൾക്ക് സലാം പറയുകയും, അവരുമായി ഹസ്തദാനം നടത്തുകയും ചെയ്യുക.

"രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല."

(അബൂദാവൂദ്, തിർമിദി)

  1. അവർക്ക് രോഗം ബാധിച്ചാൽ അവരെ സന്ദർശിക്കുകയും, അവരുടെ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
  2. തുമ്മിയവന് മറുപടി നൽകുക.
  3. അവർ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.

"ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്ഥിക്കൽ."

(ബുഖാരി, മുസ്ലിം)

  1. അവരോട് ഗുണകാംക്ഷാപൂർവ്വം വർത്തിക്കണം.

"ആരെങ്കിലും ഒരു കാര്യം വിവേകമല്ല എന്ന് ബോധ്യമുണ്ടായിട്ടും തൻ്റെ സഹോദരന് അത് നിർദേശിച്ചാൽ അവൻ അയാളെ വഞ്ചിച്ചിരിക്കുന്നു."

(അബൂദാവൂദ്)

  1. ആരെങ്കിലും അവരോട് അതിക്രമം പ്രവർത്തിച്ചാൽ അതിക്രമിക്കെതിരെ അവരെ സഹായിക്കണം. അവർ അതിക്രമം കാണിക്കുന്നുവെങ്കിൽ അതിൽ നിന്ന് അവരെ തടയണം.

നബി -ﷺ- പറഞ്ഞു:

"നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ! അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്?" നബി -ﷺ- പറഞ്ഞു: "അവനെ അക്രമത്തിൽ നിന്ന് തടയുകയോ പിടിച്ചു വെക്കുകയോ ചെയ്യുക; നിശ്ചയമായും അതാണ് അവനുള്ള സഹായം."

(ബുഖാരി)

  1. നിൻ്റെ സ്വന്തത്തിന് നീ ഇഷ്ടപ്പെടുന്ന കാര്യം നിൻ്റെ സഹോദരന് വേണ്ടിയും നീ ഇഷ്ടപ്പെടുക.

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല."

  1. അവന് സഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ അവനെ സഹായിക്കണം.

"ഒരാൾ തൻ്റെ സഹോദരനെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നിടത്തോളം അല്ലാഹു അവനെ സഹായിച്ചു കൊണ്ടിരിക്കും."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

  1. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അവനെ ഉപദ്രവിക്കരുത്.

"യഥാർത്ഥ മുസ്ലിമെന്നാൽ അവൻ്റെ നാവിൽ നിന്നും, കൈകളിൽ നിന്നും മറ്റു മുസ്ലിംകൾ സുരക്ഷിതരായിരിക്കും."

  1. അവൻ്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കണം.

"ഒരാൾ ഒരു കാര്യം സംസാരിക്കുകയും ശേഷം (ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ) തിരിഞ്ഞു നോക്കുകയും ചെയ്താൽ ആ സംഭാഷണം അമാനത്താകുന്നു."

  1. നിൻ്റെ കൂട്ടുകാരനെ ചീത്തപറയുകയോ, അവനെ കുറിച്ച് പരദൂഷണം പറയുകയോ, അവനെ ഇകഴ്ത്തുകയോ, അവനോട് അസൂയ വെക്കുകയോ, അവനെതിരെ ചാരപ്പണി നടത്തുകയോ, അവനെ വഞ്ചിക്കുകയോ ചെയ്യരുത്.

"ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവൻ തന്റെ സഹോദരനെ നിന്ദിക്കുകയില്ല, കൈവെടിയുകയില്ല, (ആപത്തിലേക്ക്) അവനെ ഏല്പിച്ചുകൊടുക്കുകയുമില്ല.സ്വന്തം സഹോദരനായ മുസ്ലിമിനെ നിന്ദിക്കുക എന്നത് തന്നെ മതി, ഒരു മനുഷ്യന് തിന്മയായി."