അയൽവാസിയോടുള്ള മര്യാദകൾ ഏതെല്ലാമാണ്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س6: ما هي آداب الجار؟
ചോദ്യം 6: അയൽവാസിയോടുള്ള മര്യാദകൾ ഏതെല്ലാമാണ്?
الجواب
ج:1. أحسن للجار بالقول والفعل، وأساعده إذا احتاج مساعدتي.
- أهنئه إذا فرح بالعيد أو الزواج أو غيرهما.
- أعوده إذا مرض وأعزيه إذا أصيب.
- أقدم له ما أصنع من الطعام ما أمكن.
- لا ألحق به أذى بقول أو فعل.
- لا أزعجه بصوت مرتفع أو أتجسس عليه، وأصبر عليه.
- قال تعالى:
﴿۞ وَٱعۡبُدُواْ ٱللَّهَ وَلَا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗا وَبِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱلۡجَارِ ذِي ٱلۡقُرۡبَىٰ وَٱلۡجَارِ ٱلۡجُنُبِ وَٱلصَّاحِبِ بِٱلۡجَنۢبِ وَٱبۡنِ ٱلسَّبِيلِ وَمَا مَلَكَتۡ أَيۡمَٰنُكُمۡۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخۡتَالٗا فَخُورًا﴾
[النساء: ٣٦].
- وقال رسول الله صلى الله عليه وسلم:
«يا أبا ذر، إذا طبخت مرقة فأكثر ماءها وتعاهد جيرانك»
رواه مسلم.
- في الحديث عن النبي صلى الله عليه وسلم:
«من كان يؤمن بالله واليوم الآخر فلا يؤذي جاره»
متفق عليه.
ഉത്തരം: 1- അയൽവാസിയോടുള്ള വാക്കും പ്രവൃത്തിയും നന്നാക്കുക. അവർക്ക് സഹായം ആവശ്യമാണെങ്കിൽ സഹായിക്കുക.
- പെരുന്നാളോ വിവാഹമോ മറ്റോ പോലുള്ള സന്തോഷങ്ങൾ വന്നെത്തിയാൽ അവന് ആശംസകൾ നേരുക.
- രോഗിയായാൽ അവനെ സന്ദർശിക്കുകയും, എന്തെങ്കിലും പ്രയാസം ബാധിച്ചാൽ അവനെ ആശ്വസിപ്പിക്കുകയും ചെയ്യുക.
- നീ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് സാധ്യമായത് അവനുമായി പങ്കുവെക്കുക.
- അവനെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കരുത്.
- ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ടോ, ചാരപ്പണി നടത്തിക്കൊണ്ടോ അയൽവാസിക്ക് പ്രയാസം സൃഷ്ടിക്കരുത്. അവൻ്റെ ഭാഗത്തു നിന്നുള്ള പ്രയാസങ്ങളിൽ നീ ക്ഷമ കൈക്കൊള്ളുക.
അല്ലാഹു പറഞ്ഞു:
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല."
നിസാഅ്: 80
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"ഹേ അബൂദർ! നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം:
"ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ."
(ബുഖാരി, മുസ്ലിം)