അതിഥികളും ആതിഥേയരും പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س7: ما هي آداب الضيافة والضيف؟
ചോദ്യം 7: അതിഥികളും ആതിഥേയരും പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?
الجواب
ج:1. أجيب من دعاني إلى ضيافته.
- إذا أردت زيارة أحد أطلب الإذن والموعد.
- أستأذن قبل الدخول.
- لا أتأخر في الزيارة.
- أغض البصر عن أهل البيت.
- أرحب بالضيف وأستقبله أحسن استقبال، ببشاشة وجه، وأحسن عبارات الترحيب.
- أجلس الضيف في أحسن مكان.
- أكرمه بالضيافة من طعام وشراب.
- قال تعالى:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ﴾
[النور: ٢٧].
- في الحديث:
«إنما جعل الله الاستئذان من أجل البصر»
متفق عليه.
- وقوله عليه الصلاة والسلام:
«من كان يؤمن بالله واليوم الآخر فليكرم ضيفه»
ഉത്തരം: 1- ഒരാൾ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക.
- ഒരാളെ സന്ദർശിക്കാൻ ഉദ്ദേശിക്കുമ്പോൾ അവനോട് അനുവാദം ചോദിക്കുകയും, മുൻകൂട്ടി സമയം വാങ്ങുകയും ചെയ്യുക.
- ആതിഥേയൻ്റെ അടുത്ത് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കുക.
- സന്ദർശിക്കുമ്പോൾ പറഞ്ഞ സമയത്തിൽ നിന്ന് വൈകരുത്.
- വീട്ടുകാരിൽ നിന്ന് കണ്ണുകൾ താഴ്ത്തണം.
- അതിഥിയെ സ്വാഗതം ചെയ്യുകയും, നല്ല രൂപത്തിൽ സ്വീകരിച്ചിരുത്തുകയും ചെയ്യുക. പുഞ്ചിരിക്കുന്ന മുഖത്തോടെയും, നല്ല വാക്കുകളോടെയും അദ്ദേഹത്തെ വരവേൽക്കുക.
- അതിഥിയെ ഏറ്റവും നല്ല സ്ഥലത്ത് ആനയിച്ചിരുത്തുക.
- ഭക്ഷണവും പാനീയവും നൽകി അദ്ദേഹത്തെ ആദരിക്കുക.
അല്ലാഹു പറഞ്ഞു:
"ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്).
[സൂറത്തുന്നൂർ:27]
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
'അല്ലാഹു അനുവാദം തേടൽ നിയമമാക്കിയത് (രഹസ്യങ്ങൾ) കാണുവാൻ ഇടയാകുമെന്നതിനാലാണ്'
(ബുഖാരി, മുസ്ലിം)
- നബി (ﷺ) പറയുന്നു:
"ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."