നിസ്കാരത്തിൻ്റെ സ്തംഭങ്ങൾ (റുക്നുകൾ) ഏതെല്ലാമാണ്?
- الباب / الفصل
- قسم الفقه
السؤال
س٢٢: ما أركان الصلاة؟
ചോദ്യം 22: നിസ്കാരത്തിൻ്റെ സ്തംഭങ്ങൾ (റുക്നുകൾ) ഏതെല്ലാമാണ്?
الجواب
ج:هي أربعة عشر ركنًا، كما يلي:
- أحدها: القيام في الفرض على القادر.
لحديث عمران بن حصين رضي الله عنه، عن النبي صلى الله عليه وسلم:
«صل قائمًا، فإن لم تستطع فقاعدًا، فإن لم تستطع فعلى جنب»
رواه البخاري.
- تكبيرة الإحرام، وهي: "الله أكبر".
لقوله عليه الصلاة والسلام:
«إذا قمت إلى الصلاة فكبر»
متفق عليه.
- قراءة الفاتحة.
«لا صلاة لمن لم يقرأ بفاتحة الكتاب»
- الركوع، ويمد ظهره مستويًا ويجعل رأسه حياله.
الرفع منه.
- الاعتدال قائمًا.
لقوله صلى الله عليه وسلم:
«ثم اركع حتى تطمئن راكعًا، ثم ارفع حتى تعتدل قائمًا»
- السجود، وتمكين جبهته، وأنفه، وكفيه، وركبتيه، وأطراف أصابع قدميه من محل سجوده.
- الرفع من السجود.
- الجلوس بين السجدتين.
«ثم اسجد حتى تطمئن ساجدًا، ثم ارفع حتى تطمئن جالسًا»
والسُّنَّة: أن يجلس مفترشًا على رجله اليسرى، وينصب اليمنى، ويوجهها إلى القبلة.
لحديث أم المؤمنين عائشة رضي الله عنها:
«وكان يفرش رجله اليسرى، وينصب رجله اليمنى»
رواه مسلم.
- الطمأنينة، وهي السكون في كل ركن فعلي.
- التشهد الأخير.
لحديث ابن مسعود رضي الله عنه قال:
كنا نقول في الصلاة قبل أن يفرض التشهد.
رواه النسائي وأصله في الصحيحين.
- الجلوس له.
- التسليمتان، وهو أن يقول مرتين: "السَّلام عليكم ورحمة الله".
لحديث:
«أنه كان يسلم عن يمينه وعن يساره: السلام عليكم ورحمة الله، السلام عليكم ورحمة الله»
رواه الترمذي وغيره.
- ترتيب الأركان -كما ذكرنا-، فلو سجد مثلًا قبل ركوعه عمدًا؛ بطلت صلاته، وسهوًا؛ لزمه الرجوع ليركع، ثم يسجد.
ഉത്തരം: നിസ്കാരത്തിന് പതിനാല് റുക്നുകളുണ്ട്. അവ താഴെ പറയാം:
- ഫർദ്വ് നിസ്കാരങ്ങളിൽ നിൽക്കാൻ സാധിക്കുന്നവൻ നിന്നു കൊണ്ട് നിസ്കരിക്കണം.
ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."
(ബുഖാരി)
- തക്ബീറതുൽ ഇഹ്റാം അഥവാ തുടക്കത്തിൽ 'അല്ലാഹു അക്ബർ' എന്നു പറയുക.
നബി ﷺ പറഞ്ഞത് പ്രകാരം:
"നീ നിസ്കാരത്തിന് വേണ്ടി നിന്നാൽ തക്ബീർ (അല്ലാഹു അക്ബർ എന്ന്) ചൊല്ലുക."
(ബുഖാരി, മുസ്ലിം)
- സൂറതുൽ ഫാതിഹഃ പാരായണം ചെയ്യണം.
"(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
- റുകൂഅ് ചെയ്യണം. മുതുക് നേരെയാക്കുകയും, ശിരസ്സ് അതിന് സമാനമായി വെക്കുകയും വേണം.
- റുകൂഇൽ നിന്ന് ഉയരണം.
- ഇഅ്തിദാലിൽ നിൽക്കണം.
നബി(ﷺ) പറഞ്ഞു:
"ശേഷം അടക്കത്തോടെ റുകൂഇലേക്ക് പോവുക; അതിന് ശേഷം നേരെനിൽക്കാനായി റുകൂഇൽ നിന്ന് ഉയരുക."
- സുജൂദ് ചെയ്യണം. നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തികൾ, കാൽമുട്ടുകൾ, കാൽവിരലുകൾ എന്നിവ സുജൂദിൻ്റെ സ്ഥാനത്ത് ചേർത്തു വെക്കണം.
- സുജൂദിൽ നിന്ന് ഉയരണം.
- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരിക്കണം.
"ശേഷം സുജൂദ് ചെയ്യുകയും, അതിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക; അതിന് ശേഷം സുജൂദിൽ നിന്ന് ഉയരുകയും അടക്കത്തോടെ ഇരിക്കുകയും ചെയ്യുക."
വലതു കാൽ കുത്തിവെച്ച നിലയിൽ ഖിബ്'ലയുടെ ദിശയിലേക്ക് വെച്ചു കൊണ്ട് ഇടതു കാൽ പരത്തി വെച്ചു കൊണ്ട് അതിന്മേൽ ഇഫ്തിറാശിൻ്റെ ഇരുത്തം ഇരിക്കുക. ഈ രീതി സ്വീകരിക്കുന്നതാണ് സുന്നത്ത്.
കാരണം ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞിരിക്കുന്നു:
"നബി (സ) തൻ്റെ ഇടതുകാൽ താഴെവെച്ചു കൊണ്ട് അതിന്മേൽ ഇരിക്കുകയും, വലതു കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
- നിസ്കാരത്തിൽ മുഴുവനായും അടക്കം പാലിക്കണം. ഓരോ റുക്നിലും അല്പസമയമെങ്കിലും അടങ്ങി നിൽക്കണം.
- അവസാനത്തെ തശഹ്ഹുദ് നിർവ്വഹിക്കണം.
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"തശഹ്ഹുദ് നിർബന്ധമാക്കപ്പെടുന്നതിന് മുൻപ് ഞങ്ങൾ ഇപ്രകാരം പറഞ്ഞിരുന്നു..."
(നസാഈ, ഹദീഥിൻ്റെ അടിസ്ഥാനരൂപം ബുഖാരിയിലും മുസ്ലിമിലുമുണ്ട്)
- അതിന് വേണ്ടി ഇരിക്കണം.
- രണ്ട് സലാമുകൾ. ഇതിനായി 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് രണ്ട് തവണ പറയണം.
ഹദീഥ് കാണുക:
"നബി (സ) തൻ്റെ വലതു ഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം പറയുമായിരുന്നു; അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി' എന്നു പറഞ്ഞു കൊണ്ട്."
(തിർമിദിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്)
- ഈ പറഞ്ഞ റുക്നുകളെല്ലാം ഇതേ ക്രമത്തിൽ നിർവ്വഹിക്കണം. ഉദാഹരണത്തിന്, ഒരാൾ സുജൂദിന് മുൻപ് റുകൂഅ് ചെയ്താൽ അവൻ്റെ നിസ്കാരം അസാധുവാകും. മറന്നു കൊണ്ട് അങ്ങനെ ചെയ്താൽ നിർബന്ധമായും അവൻ റുകൂഇലേക്ക് തിരിച്ചു വരികയും, അത് നിർവ്വഹിച്ച ശേഷം സുജൂദ് ചെയ്യുകയും വേണം.