നിസ്കാരത്തിൻ്റെ നിബന്ധനകൾ (ശർത്വുകൾ) ഏതെല്ലാമാണ്?
- الموضوعات
- الصلاةشروط الصلاة
- التصنيف الشرعي
- الفقهالصلاةشروط الصلاة
- الباب / الفصل
- قسم الفقه
السؤال
س21: ما هي شروط الصلاة؟
ചോദ്യം 21: നിസ്കാരത്തിൻ്റെ നിബന്ധനകൾ (ശർത്വുകൾ) ഏതെല്ലാമാണ്?
الجواب
ج:1. الإسلام؛ فلا تصح من كافر؛ لحبوط العمل بالشرك.
قال تعالى:
﴿لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ﴾
[الزمر: ٦٥].
- العقل؛ فلا تصح من مجنون.
- التمييز؛ فلا تصح من صغير غير مميز.
لقول النبي صلى الله عليه وسلم:
«رفع القلم عن ثلاث: عن النائم حتى يستيقظ، وعن الصغير حتى يكبر، وعن المجنون حتى يعقل أو يفيق»
رواه أهل السنن.
- النية.
في الحديث:
«إنما الأعمال بالنيات، وإنما لكل امرئ ما نوى»
رواه البخاري.
- دخول الوقت.
﴿إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾
[النساء: ١٠٣].
- الطهارة في رفع الحدث.
لحديث:
«لا يقبل الله صلاة أحدكم إذا أحدث حتى يتوضأ»
متفق عليه.
- التطهر من النجاسة.
لقوله تعالى:
﴿وَثِيَابَكَ فَطَهِّرۡ﴾
[المدثر: ٤].
- ستر العورة.
﴿يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ﴾
[الأعراف: ٣١].
- استقبال القبلة.
﴿فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُ﴾
[البقرة: ١٤٤].
ഉത്തരം: 1- മുസ്ലിമാവുക; കാഫിറിൻ്റെ നിസ്കാരവും (മറ്റു ആരാധനകളും) സ്വീകരിക്കപ്പെടുകയില്ല. കാരണം ശിർക്ക് ചെയ്തവരുടെ പ്രവർത്തനം നിഷ്ഫലമാണ്.
അല്ലാഹു പറഞ്ഞു:
"നീ അല്ലാഹുവിൽ പങ്കുചേർത്താൽ തീർച്ചയായും നിന്‍റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകും"
(സുമർ: 65)
- ബുദ്ധിയുണ്ടാവുക; ഭ്രാന്തൻ്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.
- വകതിരിവുണ്ടായിരിക്കുക; കാര്യങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ചെറിയ കുട്ടികളുടെ നിസ്കാരം ശരിയാവുകയില്ല.
നബി ﷺ പറഞ്ഞു:
"മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."
അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നുമാജ.
- നിയ്യത്ത് (ഉദ്ദേശ്യം).
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"പ്രവർത്തനങ്ങൾ നിയ്യത്തുകളുടെ (ഉദ്ദേശ്യങ്ങളുടെ) അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുള്ളത്."
(ബുഖാരി)
- നിസ്കാര സമയം ആവുക.
"തീര്‍ച്ചയായും നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധബാധ്യതയാകുന്നു."
നിസാഅ്: 80
- അശുദ്ധി നീക്കം ചെയ്യുക (വുദൂഅ് / തയമ്മും)
ഹദീഥ് കാണുക:
"ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല."
(ബുഖാരി, മുസ്ലിം)
- നജസുകളിൽ നിന്ന് വൃത്തിയാവുക.
അല്ലാഹു പറയുന്നു:
"നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക."
(മുദ്ദഥിർ: 4)
- ഔറത്ത് മറക്കുക.
"ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക"
(അഅ്റാഫ്: 31)
- ഖിബ്'ലക്ക് നേരെ തിരിയുക.
"മസ്ജിദുല്‍ ഹറാമിൻ്റെ നേര്‍ക്ക് നിൻ്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിൻ്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്."
(ബഖറ: 285)