Skip to content

യാത്ര പോകുമ്പോഴുള്ള ദുആ എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٧: ما دعاء السفر؟

ചോദ്യം 27: യാത്ര പോകുമ്പോഴുള്ള ദുആ എന്താണ്?

الجواب

ج:«الله أكبر، الله أكبر، الله أكبر ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ 13 وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ 14﴾ [الزخرف: 13-14]، اللهم إنا نسألك في سفرنا هذا البر والتقوى ومن العمل ما ترضى، اللهم هون علينا سفرنا هذا، واطو عنا بعده، اللهم أنت الصاحب في السفر، والخليفة في الأهل، اللهم إني أعوذ بك من وعثاء السفر، وكآبة المنظر، وسوء المنقلب، في المال والأهل».

وإذا رجع قالهن، وزاد:

«آيبون، تائبون، عابدون، لربنا حامدون»

رواه مسلم.

ഉത്തരം: "അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ. ഞങ്ങൾക്ക് ഇതിനെ (വാഹനത്തെ) കീഴ്പ്പെടുത്തിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്ക് ഇതിനെ വരുതിയിലാക്കാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുന്നവരാണ്. [സുഖ്റുഫ്: 13-14]. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയിൽ നന്മയും സൂക്ഷ്മതയും നീ തൃപ്തിപ്പെടുന്ന പ്രവർത്തനങ്ങളും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്ര നീ ഞങ്ങൾക്ക് എളുപ്പമാക്കിത്തരികയും ഇതിൻ്റെ ദൂരം ചുരുക്കിത്തരികയും ചെയ്യേണമേ! അല്ലാഹുവേ! നീയാണ് യാത്രയിൽ കൂടെയുള്ളവനും കുടുംബത്തിൽ പകരമായുള്ളവനും. അല്ലാഹുവേ! യാത്രയുടെ ക്ലേശങ്ങളിൽ നിന്നും ദുഃഖകരമായ കാഴ്ചകൾ കാണേണ്ടിവരുന്നതിൽ നിന്നും, തിരിച്ചു ചെല്ലുമ്പോൾ കുടുംബത്തിലും സമ്പത്തിലും മോശമായത് സംഭവിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു."

മടക്കയാത്രയിൽ ഇതുതന്നെ ചൊല്ലുകയും ഒപ്പം ഇങ്ങനെ പറയുകയും ചെയ്യുക.

"(ഞങ്ങൾ) മടങ്ങിപ്പോകുന്നവരും, ഖേദിച്ചുമടങ്ങുകയും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നവരു മാകുന്നു."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)