മുഖപ്രസന്നത എന്ന സ്വഭാവം കൊണ്ട് ഉദ്ദേശ്യം എന്താണ്?
- الباب / الفصل
- قسم الأخلاق
السؤال
س١٦: ما هي البشاشة؟
ചോദ്യം 16: മുഖപ്രസന്നത എന്ന സ്വഭാവം കൊണ്ട് ഉദ്ദേശ്യം എന്താണ്?
الجواب
ج:هي طلاقةُ الوَجهِ، مع الفَرحِ والتَّبسُّمِ واللطف وإظهار السرور عند لقاء الناس.
وهي بعكس العبوس في وجه الناس مما ينفرهم.
- وفي فضل ذلك جاءت الأحاديث، فعن أبي ذَرٍّ رَضِيَ اللَّهُ عَنْهُ، قال: قال ليَ النَّبيُّ ﷺ:
«لا تَحْقِرَنَّ مِنَ المَعرُوفِ شَيْئًا، ولو أَنْ تَلْقَى أخاكَ بِوَجْهٍ طَلْقٍ»
رواه مسلم.
- وقالَ رَسولُ اللهِ ﷺ:
«تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ»
رواه الترمذي.
ഉത്തരം: മുഖം എപ്പോഴും പ്രസന്നമായിരിക്കണം; സന്തോഷവും പുഞ്ചിരിയും അനുകമ്പയും ജനങ്ങളെ കാണുമ്പോഴുള്ള ആഹ്ളാദവും കാത്തുസൂക്ഷിക്കുമ്പോൾ മുഖം പ്രസന്നമാകും.
എന്നാൽ മുഖം ചുളിക്കുകയോ ജനങ്ങൾ അകന്നു പോകുന്ന തരത്തിൽ മുഖത്ത് നീരസം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഈ സ്വഭാവത്തിൻ്റെ നേർവിപരീതമാണ്.
സൽസ്വഭാവങ്ങൾ പഠിപ്പിക്കുന്ന അനേകം ഹദീഥുകളുണ്ട്. അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറഞ്ഞു:
"നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:
"നിൻ്റെ സഹോദരൻ്റെ മുഖത്ത് നോക്കി നീ പുഞ്ചിരിക്കുക എന്നത് ഒരു ദാനധർമ്മമാണ്."
(തിർമിദി)