Skip to content

സൂറതുൽ നസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الباب / الفصل
قسم التفسير

السؤال

س١٣: اقرأ سورة النصر وفسرها.

ചോദ്യം 2: സൂറതുൽ നസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الجواب

ج:سورة النصر وتفسيرها:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

﴿إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ 1

وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا 2

فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا 3﴾

[النصر: ١-٣].

التفسير:

  1. ﴿إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ1﴾:

إذا جاء نصر الله لدينك - أيها الرسول - وإعزازه له، وحدث فتح مكة.

  1. ﴿وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا2﴾:

ورأيت الناس يدخلون في الإسلام وفدًا بعد وفدٍ.

  1. ﴿فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا3﴾:

فاعلم أن ذلك علامة على قرب انتهاء المهمة التي بُعِثْتَ بها، وعلى قرب انتهاء أجلك ولقائك بربك، فسبِّح بحمد ربك، شكرًا له على نعمة النصر والفتح، واطلب منه المغفرة، إنه كان توابًا يقبل توبة عباده، ويغفر لهم.

ഉത്തരം: സൂറത്തുൽ നസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍

അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നു കിട്ടിയാല്‍.

ജനങ്ങള്‍ അല്ലാഹുവിൻ്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍.

നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവൻ്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

(നസ്വ് ർ: 1-3)

വിശദീകരണം:

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നൽകപ്പെട്ട ദീനിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ.

ജനങ്ങൾ ഇസ്ലാമിലേക്ക് നിവേദകസംഘങ്ങളായി -കൂട്ടംകൂട്ടമായി- പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താൽ.

നിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിൻ്റെയും, നിൻ്റെ വിയോഗം അടുക്കുകയും രക്ഷിതാവിനെ കണ്ടുമുട്ടുകയും ചെയ്യാറായി എന്നതിൻ്റെയും അടയാളമാണതെന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തൻ്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന 'തവ്വാബ്' ആണവൻ.