Skip to content

ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്

മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

"ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്." ഞാൻ വീതം വെച്ചു നൽകുന്നവൻ മാത്രമാണ്. അല്ലാഹുവാകുന്നു നൽകുന്നത്. ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവൻ്റെ വിധിപ്രകാരം നിലകൊള്ളുന്നവരായിരിക്കും; അവരെ എതിർക്കുന്നവർ അവർക്ക് ഉപദ്രവം ചെയ്യുകയില്ല."

«مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ، وَإِنَّمَا أَنَا قَاسِمٌ، وَاللهُ يُعْطِي، وَلَنْ تَزَالَ هَذِهِ الْأُمَّةُ قَائِمَةً عَلَى أَمْرِ اللهِ، لَا يَضُرُّهُمْ مَنْ خَالَفَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ».

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു തൻ്റെ ദീനിൽ അവഗാഹം നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- അല്ലാഹുവിൽ നിന്ന് ലഭിച്ച ഉപജീവനവും വിജ്ഞാനവും മറ്റുമെല്ലാം വിഭജിക്കുന്നവൻ മാത്രമാണെന്നും, യഥാർത്ഥത്തിൽ അവയെല്ലാം നൽകുന്നവൻ അല്ലാഹുവാണെന്നും അവിടുന്ന് അതോടൊപ്പം ഓർമ്മപ്പെടുത്തി. അല്ലാഹുവിന് പുറമെയുള്ളതെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്; അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അന്ത്യനാൾ സംഭവിക്കുന്നത് വരെ ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പനയിൽ നിലകൊള്ളുന്നവരായി ഉണ്ടാകുമെന്നും, അവർക്ക് എതിരാകുന്നവർ അവരെ യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ലെന്നും അതോടൊപ്പം അവിടുന്ന് അറിയിച്ചു.

പദാർത്ഥങ്ങൾ

.....:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

മതവിജ്ഞാനം തേടുന്നതിൻ്റെ മഹത്വവും ശ്രേഷ്ഠതയും, അതിനുള്ള പ്രോത്സാഹനവും.

സത്യമാർഗത്തിൽ നിലകൊള്ളുന്ന ഒരു ചെറുവിഭാഗമെങ്കിലും ഈ ഉമ്മത്തിൽ നിർബന്ധമായും ഉണ്ടായിരിക്കും. ഏതെങ്കിലുമൊരു കൂട്ടർ അതൊഴിവാക്കിയാൽ മറ്റൊരു വിഭാഗം അതേറ്റെടുക്കും.

അല്ലാഹുവിൻ്റെ ദീനിൽ അവഗാഹം നേടാൻ സാധിക്കുക എന്നത് അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിക്കുമ്പോഴാണ്.

അല്ലാഹുവിൻ്റെ കൽപ്പനപ്രകാരവും ഉദ്ദേശപ്രകാരവും നൽകുക മാത്രമാണ് നബി -ﷺ- ചെയ്യുന്നത്. അവിടുത്തേക്ക് യാതൊന്നും ഉടമപ്പെടുത്തുക സാധ്യമല്ല.

പരിശോധകൻ

സ്വഹീഹുൽ ബുഖാരി (1/ 25) (71).

സ്വഹീഹ് മുസ്ലിം (2/ 718) (1037).

കൂടുതൽ (8)

توضيح الأحكام من بلوغ المرام.

للبسام (7/ 485).

منحة العلام في شرح بلوغ المرام.

لعبد الله الفوزان (10/ 324).

فتح ذي الجلال والإكرام.

لابن عثيمين (6/ 424).

سبل السلام بشرح بلوغ المرام.

للصنعاني (2/ 688).