Skip to content
النور /

ആയത്ത് 27

24 : 27

ആയത്ത് 27 of النور (24 : 27). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

النور ആയത്തുകൾ 64
സൂറത്ത് · النور
മലയാളം · Kunhi
24 : 27

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ

ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്‌) .

Explanation & meanings · 1
  1. അന്യരുടെ വ്യക്തിജീവിതത്തിലോ, കുടുംബജീവിതത്തിലോ അവിഹിതമായി ഇടപെടാതിരിക്കുകയും, സമ്പര്‍ക്കങ്ങളില്‍ പരമാവധി മാന്യത പുലര്‍ത്തുകയും ചെയ്യുന്നത് വ്യക്തിക്കും സമൂഹത്തിന്നും ഒരുപോലെ ഗുണകരമത്രെ.