നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ എന്നോട് പറഞ്ഞു:
"നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും."
«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ».
നന്മകൾ പ്രവർത്തിക്കാൻ നബി ﷺ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു. ഒരു നന്മയെയും -അതെത്ര ചെറുതാണെങ്കിലും- നിസ്സാരമായി കണ്ടുകൂടാ. ജനങ്ങളെ കണ്ടുമുട്ടുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി അവരെ സ്വീകരിക്കുന്നത് പോലും അതിൽ പെടുന്നതാണ്. അതിനാൽ ഓരോ മുസ്‌ലിമും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തൻ്റെ സഹോദരനായ മുസ്‌ലിമിന് ഇണക്കം പകരുകയും, അവന് സന്തോഷം നൽകുകയും ചെയ്യുന്ന കാര്യമാണത്.
...:
മുഅ്മിനുകൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും, പുഞ്ചിരിക്കുകയും, കണ്ടുമുട്ടുമ്പോൾ പ്രസന്നമായ മുഖം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
അല്ലാഹുവിൻ്റെ ദീനിലെ മതനിയമങ്ങളുടെ പൂർണ്ണതയും സമഗ്രതയും. മുസ്‌ലിംകളെ നന്മയിലേക്ക് നടത്തുകയും, അവരുടെ ഐക്യം സാധ്യമാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈ ദീൻ പഠിപ്പിച്ചിരിക്കുന്നു.
നന്മ പ്രവർത്തിക്കുന്നതിനുള്ള പ്രോത്സാഹനവും പ്രേരണയും; അത് എത്ര ചെറുതാണെങ്കിലും.
മുസ്‌ലിംകൾക്ക് സന്തോഷം പകരുന്നത് പുണ്യകരമായ പ്രവർത്തിയാണ്; അവർക്കിടയിലെ ഇണക്കവും അടുപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണത്.
സ്വഹീഹ് മുസ്ലിം (4/ 2026) (2626).
(1/ 572).
കൂടുതൽ (7)
منحة العلام في شرح بلوغ المرام.
لعبد الله الفوزان (10/ 119).
توضيح الأحكام من بلوغ المرام.
للبسام (7/ 341).
نزهة المتقين شرح رياض الصالحين.
بهجة الناظرين شرح رياض الصالحين.
لسليم الهلالي (2/ 20).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
14 ഗ്രന്ഥങ്ങൾകൂടുതൽ (14)
- رياض الصالحينرياض الصالحين مع فوائد وهدايات - 4«لا تحْقِرَنَّ مِنَ المَعْرُوفِ شَيْئاً، وَلَوْ أَنْ تَلْقَىٰ أَخَاكَ بِوَجْهٍ طَلِيقٍ».
- رياض الصالحينرياض الصالحين مع فوائد وهدايات - 5«لاتَحْقِرَنَّ منَ المعْرُوف شَيئاً، ولو أنْ تَلْقىٰ أخَاكَ بوَجْه طليق».
- ما لا يسع أطفال المسلمين جهله«لَا تَحْقِرَنَّ مِنَ المَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ»[151].
- ما لا يسع أطفال المسلمين جهله«لَا تَحْقِرَنَّ مِنَ المَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ»[197].
- مجموعة زاد السيرة النبوية (2)1«لا تحقرن من المعروف شيئًا، ولو أن تلقى أخاك بوجه طَلِقٍ»
- مشروع المنهج التعليميمادة الحديث مستوى 1«لَا تَحْقِرَنّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَىَ أَخَاكَ بِوَجْهٍ طَلْقٍ»
- مشروع المنهج التعليميمادة الحديث مستوى 1«لَا تَحْقِرَنّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَىَ أَخَاكَ…».
- مشروع المنهج التعليميمادة الحديث مستوى 1«لَا تَحْقِرَنّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَىَ أَخَاكَ بِوَجْهٍ طَلْقٍ».
- مشروع المنهج التعليميمادة الحديث مستوى 1«لَا تَحْقِرَنّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَىَ أَخَاكَ بِوَجْهٍ طَلْقٍ».
- مشروع المنهج التعليميمادة الدعوة«لاَ تَحْقِرَنّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَىَ أَخَاكَ بِوَجْهٍ طَلْقٍ».
- مشروع المنهج التعليميمادة الدعوة«لاَ تَحْقِرَنّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَىَ أَخَاكَ بِوَجْهٍ طَلْقٍ».
- نبراس طالب (1)1«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ»
- نبراس طالب (1)1«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا».
- نبراس طالب (1)1«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ»