നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു
അബൂ ഹുമൈദ് -അല്ലെങ്കിൽ അബൂ ഉസൈദ്- -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു:
"നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു."
«إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلْيَقُلِ: اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ فَلْيَقُلِ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ».
മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ചൊല്ലേണ്ട പ്രാർത്ഥന നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു അവനായി കാരുണ്യത്തിൻ്റെ വാതിലുകൾ തുറന്നു നൽകാൻ മസ്ജിദിൽ പ്രവേശിക്കുമ്പോൾ അവൻ തേടണം. മസ്ജിദിൽ നിന്ന് പുറത്തിറങ്ങാൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും, ഹലാലായ (അനുവദനീയമായ) ഉപജീവനവും അവൻ അല്ലാഹുവിനോട് തേടണം.
മസ്ജിദിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഈ പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്.
മസ്ജിദിൽ പ്രവേശിക്കുമ്പോൽ അല്ലാഹുവിൻ്റെ കാരുണ്യവും, പുറത്തിറങ്ങുമ്പോൾ അവൻ്റെ ഔദാര്യവും ചോദിച്ചതിൽ മനോഹരമായ ചേർച്ചയുണ്ട്. കാരണം മസ്ജിദിൽ പ്രവേശിക്കുന്ന വ്യക്തി അല്ലാഹുവിലേക്ക് തന്നെ അടുപ്പിക്കുന്നതും, സ്വർഗപ്രവേശനത്തിന് വഴിയൊരുക്കുന്നതുമായ കാര്യമാണ് ചെയ്യാൻ പോകുന്നത്; അതിനാൽ കാരുണ്യമാണ് അവിടെ ചോദിക്കപ്പെടാൻ അനുയോജ്യമായുള്ളത്. എന്നാൽ മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാൽ തൻ്റെ ജോലികളിലും, അല്ലാഹുവിൻ്റെ ഔദാര്യമായ ഉപജീവനം തേടുന്നതിലുമാണ് അവൻ വ്യാപൃതനാവുക. ഈ സന്ദർഭത്തിന് അനുയോജ്യം ഔദാര്യം തേടലാണ്.
മസ്ജിദിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വേളയിലും പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്ന വേളയിലുമാണ് ഈ ദിക്റുകൾ ചൊല്ലേണ്ടത്.
സ്വഹീഹ് മുസ്ലിം (1/ 494) (713).
കൂടുതൽ (3)
الكاشف عن حقائق السُّنن (3/935).
فيض القدير (1/ 336).
ذخيرة العقبى (9/153).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
10 ഗ്രന്ഥങ്ങൾകൂടുതൽ (9)
- الذكر والدعاء والعلاج بالرقي من الكتاب والسنة"إذا دخل أحدكم المسجد فليقل: اللهم افتح لي أبواب رحمتك. وإذا خرج فليقل: اللهم إني أسألك من فضلك".
- المختصر في آداب السفر وصفة الحج والعمرة وآداب الزيارة والأدعية الجامعة مع ملحق بالفتاوى والمخالفات2- المختصر في صفة الحج وأحكامه (للحرمين)«اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ»[2]،
- المختصر في صفة الحج وأحكامهالمختصر في صفة الحج والعمرة«اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ»[2]،
- حصن المسلم من أذكار الكتاب والسنةحصن المسلماللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِك
- رسالة في الأذكار1«إِذَا دَخَلَ أَحَدُكُمُ المَسْجِدَ فَلْيَقُلِ: اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ فَلْيَقُلِ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ».
- ما لا يسع أطفال المسلمين جهله«اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ»[150].
- ما لا يسع أطفال المسلمين جهلهج: «اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ»[221].
- ما لا يسع أطفال المسلمين جهلهج: «اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ»[222].
- مجموعة زاد التربية الإسلامية (3)، والسيرة النبوية (3)التربية الإٍسلامية -3- «اللهم إني أسألك من فضلك»