Skip to content

ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:

"ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."

«مَن تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ».

(അബൂ ദാവൂദ്, അഹ്മദ്)
ഹസൻ(നല്ലത്)
വിശദീകരണം

അവിശ്വാസിയോ അധർമ്മകാരിയോ സച്ചരിതരോ ആയ ഏതൊരു വിഭാഗത്തോട് ആര് - അവർക്ക് മാത്രം പ്രത്യേകമായ വിശ്വാസങ്ങളോ ആരാധനകളോ ആചാരങ്ങളോ സ്വീകരിച്ച് - സാദൃശ്യം പുലർത്തിയാലും അവൻ അവരിൽ പെട്ടവനാണ് എന്ന് നബി ﷺ അറിയിക്കുന്നു. കാരണം ബാഹ്യമായ സാദൃശ്യം മനസ്സും അവരോട് യോജിക്കുന്നതിലേക്ക് നയിക്കുന്നതാണ്. മാത്രമല്ല, ഒരു വിഭാഗത്തോടുള്ള ഇഷ്ടത്തിൽ നിന്നും താൽപ്പര്യത്തിൽ നിന്നുമാണല്ലോ അവരോട് സാദൃശ്യപ്പെടാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ അവരോട് സ്നേഹവും ആദരവും ഉണ്ടാകുന്നതിലേക്കും, അവരിലേക്ക് ക്രമേണ ചാഞ്ഞുപോകുന്നതിലേക്കും എത്തിച്ചേക്കാം. പിന്നീട് മനസ്സിനുള്ളിലും ഈ സദൃശ്യത സംഭവിക്കാനും, ആരാധനകളിൽ വരെ അത് സംഭവിക്കാനും വഴിയൊരുങ്ങിയേക്കാം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

അല്ലാഹുവിനെ നിഷേധിച്ചവരോടും അധർമ്മികളോടും സദൃശ്യത പുലർത്തുന്നതിൽ നിന്നുള്ള താക്കീത്.

സൽകർമ്മികളും സച്ചരിതരുമായ ജനങ്ങളോട് സദൃശ്യപ്പെടാനും അവരെ മാതൃകയാക്കാനുമുള്ള പ്രോത്സാഹനം.

പുറമേക്കുള്ള സദൃശ്യത മനസ്സിൽ ഇഷ്ടവും സ്നേഹവുമുണ്ടാകാൻ വഴിയൊരുക്കും.

മുസ്‌ലിംകളല്ലാത്തവരോടുള്ള സദൃശ്യത്തിൻ്റെ രൂപവും തോതുമനുസരിച്ച് ഈ ഹദീഥിലുള്ള താക്കീത് ബാധകമാകുന്നതാണ്.

മറ്റു മതസ്ഥരുടെ മതപരമോ ആചാരപരമോ ആയ സവിശേഷതകൾ സ്വീകരിക്കുന്നതിൽ നിന്നുള്ള വിലക്ക്. എന്നാൽ ഒരു ജനതയുടെ പ്രത്യേക സവിശേഷതയിൽ പെടാത്ത ഭൗതിക വിജ്ഞാനങ്ങളോ മറ്റോ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.

പരിശോധകൻ

സുനനു അബീദാവൂദ് (6/ 144) (4031).

മുസ്നദ് അഹ്മദ് (9/ 126) (5115).

കൂടുതൽ (8)

توضيح الأحكام من بلوغ المرام.

للبسام (7/ 363).

منحة العلام في شرح بلوغ المرام.

لعبد الله الفوزان (10/ 157).

فتح ذي الجلال والاكرام بشرح بلوغ المرام.

لابن عثيمين (6/ 335).

مشكاة المصابيح.

للتبريزي (2/ 1246).