Skip to content

സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.

لعن رسول الله صلى الله عليه وسلم الرجل يلبس لِبْسَةَ المرأة، والمرأة تلبس لِبْسَةَ الرجل.

(നസാഈ സുനനുൽ കുബ്റായിൽ, പ്രസ്തുത ആശയത്തിൽ ഇബ്നു മാജ, അഹ്മദ് എന്നിവർ ഉദ്ധരിച്ചിരിക്കുന്നു)
സ്വീകാര്യയോഗ്യമായത്
വിശദീകരണം

സ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അവരോട് സാദൃശ്യരാകാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടുകയും അകലെയാക്കുകയും ചെയ്യട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വസ്ത്രത്തിൻ്റെ രൂപമോ നിറമോ രീതിയോ വസ്ത്രധാരണ ശൈലിയോ അലങ്കാരമോ മറ്റോ സ്വീകരിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. ഇതു പോലെ, പുരുഷന്മാർക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കെതിരെയും അവിടുന്ന് പ്രാർത്ഥിച്ചിരിക്കുന്നു. കബാഇറുകളിൽ പെട്ട, വൻപാപമായി എണ്ണപ്പെട്ട തിന്മയാണിത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

ശൗകാനീ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകൾ പുരുഷന്മാരോട് സദൃശ്യരാകുന്നതും പുരുഷന്മാർ സ്ത്രീകളോട് സദൃശ്യരാകുന്നതും ഹറാമാണ്. കാരണം നബി -ﷺ- ഹറാമായ ഒരു കാര്യത്തിനെതിരെയല്ലാതെ ശാപവാക്കുകൾ പറയുകയില്ല."

ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ധരിക്കാറുള്ള വസ്ത്രങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. ചില ബനിയനുകളും മറ്റും അതിന് ഉദാഹരണമാണ്. ഇവ ധരിക്കുന്നതിൽ തെറ്റില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അവ ധരിക്കാം; കാരണം അവ രണ്ടു പേർക്കും അനുയോജ്യമാണ്."

പരിശോധകൻ

സുനനു അബീദാവൂദ് (6/ 195) (4098).

സുനനുൽ കുബ്റാ - നസാഈ (8/ 297) (9209).

സുനനു ഇബ്നു മാജഃ (3/ 95) (1903).

മുസ്നദ് അഹ്മദ് (14/ 61) (8309).

കൂടുതൽ (8)

نزهة المتقين.

لمجموعة من الباحثين (2/ 1122).

كنوز رياض الصالحين.

لمجموعة من الباحثين (19/ 337).

بهجة الناظرين.

لسليم الهلالي (3/ 150).

شرح رياض الصالحين.

لابن عثيمين (6/ 370).