നോമ്പ് നിർബന്ധമായ പ്രായം മുതൽ നോമ്പ് നോൽക്കുന്ന ഒരു സ്ത്രീ; തനിക്ക് മാസമുറ ഉണ്ടാകുമ്പോൾ നഷ്ടമാകാറുണ്ടായിരുന്ന നോമ്പുകൾ ഇത്രയും കാലമായിട്ടും അവർ നോറ്റുവീട്ടാറില്ല. ഇപ്പോൾ (ഇവ നോറ്റുവീട്ടേണ്ടതുണ്ട് എന്ന് മനസ്സിലായി എങ്കിലും) എത്ര ദിവസങ്ങൾ നോമ്പ് നഷ്ടമായി എന്ന കാര്യം അവർക്ക് വ്യക്തമായി അറിയില്ല. ഇനിയെന്താണ് അവർ ചെയ്യേണ്ടതായുള്ളത്?
- الموضوعات
- الصياممفسدات الصومالصياموقت القضاء وحكم تأخيرهالطهارةأحكام الحيض والنفاسالصلاةمبطلات الصلاة
السؤال
ചോദ്യം 1:
നോമ്പ് നിർബന്ധമായ പ്രായം മുതൽ നോമ്പ് നോൽക്കുന്ന ഒരു സ്ത്രീ; തനിക്ക് മാസമുറ ഉണ്ടാകുമ്പോൾ നഷ്ടമാകാറുണ്ടായിരുന്ന നോമ്പുകൾ ഇത്രയും കാലമായിട്ടും അവർ നോറ്റുവീട്ടാറില്ല. ഇപ്പോൾ (ഇവ നോറ്റുവീട്ടേണ്ടതുണ്ട് എന്ന് മനസ്സിലായി എങ്കിലും) എത്ര ദിവസങ്ങൾ നോമ്പ് നഷ്ടമായി എന്ന കാര്യം അവർക്ക് വ്യക്തമായി അറിയില്ല. ഇനിയെന്താണ് അവർ ചെയ്യേണ്ടതായുള്ളത്?
س30: سائلةٌ تقول: إنها منذ وجب عليها الصّيام وهي تصوم رمضان، ولكنها لا تقضي صيام الأيام التي تفطرها بسبب الدورة الشهرية، ولجهلها بعدد الأيام التي أفطرتها، فهي تطلب إرشادها إلى ما يجب عليها فعله الآن.
الجواب
ഉത്തരം:
മുസ്ലിം സ്ത്രീകൾക്ക് ഇതു പോലുള്ള അബദ്ധങ്ങൾ പിണയുക എന്നത് ഏറെ സങ്കടകരമായ കാര്യം തന്നെ. മാസമുറ കാരണം നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടേണ്ടതുണ്ട് എന്ന് അറിവില്ലാത്തത് കൊണ്ടോ, ഈ വിഷയത്തിൽ അലസത കാണിച്ചതു കൊണ്ടോ ആയിരിക്കണം ഇത് സംഭവിച്ചത്; രണ്ടാണെങ്കിലും വലിയ വിപത്ത് തന്നെ. അറിവില്ലായ്മക്കുള്ള മരുന്ന് ചോദിച്ചറിയലും പഠിച്ചു മനസ്സിലാക്കലുമാണ്.
അലസതയും അശ്രദ്ധയുമാണ് പ്രശ്നമെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുകയും, അവൻ നമ്മെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യം കാത്തുസൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയെ പേടിക്കുകയും, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാൻ ധൃതികൂട്ടുകയും ചെയ്യലാണ് അതിനുള്ള മരുന്ന്.
അതിനാൽ സംഭവിച്ചു പോയ തെറ്റിൽ നിന്ന് ചോദ്യകർത്താവ് പശ്ചാത്തപിച്ചു മടങ്ങട്ടെ. അല്ലാഹുവിനോട് പാപമോചനം തേടുന്നതിനൊപ്പം, തനിക്ക് നഷ്ടമായ നോമ്പുകളുടെ ഏകദേശ എണ്ണം കണ്ടെത്താൻ ശ്രമിക്കുകയും, അവ നോറ്റുവീട്ടുകയും ചെയ്യട്ടെ. ഇങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ ബാധ്യത അവസാനിക്കുന്നതാണ്. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കട്ടെ എന്ന് നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ﺟ30: يؤسفنا أن يقع مثل هذا بين نساء المؤمنين، فإن هذا الترك -أعني: ترك قضاء ما يجب عليها من الصّيام- إما أن يكون جهلًا، وإما أن يكون تهاونًا، وكلاهما مصيبةٌ؛ لأن الجهل دواؤه العلم والسّؤال،
وأما التهاون فإن دواءه تقوى الله عز وجل، ومراقبته، والخوف من عقابه، والمبادرة إلى ما فيه رضاه.
فعلى هذه المرأة أن تتوب إلى الله مما صنعت، وأن تستغفر، وأن تتحرى الأيام التي تركتها بقدر استطاعتها فتقضيها، وبهذا تبرأ ذمتها، ونرجو أن يقبل الله توبتها.