Skip to content

ഒരു വർഷം മുൻപ്, മൂന്ന് മാസം ഗർഭിണിയായിരിക്കെ എൻ്റെ ഗർഭം അലസുകയുണ്ടായി. പിന്നീടുണ്ടായ രക്തസ്രാവം നിലച്ച് ശുദ്ധിയാകുന്നത് വരെ ഞാൻ നിസ്കരിച്ചിരുന്നില്ല. എന്നാൽ അന്ന് നിസ്കരിക്കേണ്ടതുണ്ടായിരുന്നു എന്നാണ് ചിലർ എന്നോട് പറയുന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? എത്ര ദിവസമാണ് നിസ്കാരങ്ങൾ നഷ്ടമായിട്ടുള്ളത് എന്ന കാര്യം എനിക്ക് ഓർമ്മയുമില്ല.

السؤال

ചോദ്യം 1:

ഒരു വർഷം മുൻപ്, മൂന്ന് മാസം ഗർഭിണിയായിരിക്കെ എൻ്റെ ഗർഭം അലസുകയുണ്ടായി. പിന്നീടുണ്ടായ രക്തസ്രാവം നിലച്ച് ശുദ്ധിയാകുന്നത് വരെ ഞാൻ നിസ്കരിച്ചിരുന്നില്ല. എന്നാൽ അന്ന് നിസ്കരിക്കേണ്ടതുണ്ടായിരുന്നു എന്നാണ് ചിലർ എന്നോട് പറയുന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? എത്ര ദിവസമാണ് നിസ്കാരങ്ങൾ നഷ്ടമായിട്ടുള്ളത് എന്ന കാര്യം എനിക്ക് ഓർമ്മയുമില്ല.

س29: أنا امرأةٌ أسقطت في الشهر الثالث منذ عامٍ، ولم أصلّ حتى طهرت، وقد قيل لي: كان عليك أن تصلّي. فماذا أفعل، وأنا لا أعرف عدد الأيام بالتحديد؟

الجواب

ഉത്തരം:

മൂന്ന് മാസം കഴിഞ്ഞ അവസ്ഥയിൽ ഗർഭം അലസിയാൽ അവൾ നിസ്കരിക്കേണ്ടതില്ല എന്നതാണ് പണ്ഡിതന്മാരുടെ അടുക്കൽ അറിയപ്പെട്ട അഭിപ്രായം. കാരണം ഗർഭസ്ഥശിശുവിൻ്റെ രൂപം വ്യക്തമാകുന്ന സമയം എത്തിയതിന് ശേഷമാണ് ഗർഭം അലസിയത് എങ്കിൽ പിന്നീട് കാണപ്പെടുന്ന രക്തം പ്രസവാനന്തരമുള്ള നിഫാസിൻ്റെ രക്തമായാണ് പരിഗണിക്കേണ്ടത്. ഈ സന്ദർഭത്തിൽ അവൾ നിസ്കരിക്കേണ്ടതില്ല എന്നർത്ഥം.

ഗർഭസ്ഥ ശിശുവിന് എൺപത്തിഒന്ന് ദിവസം പ്രായമുണ്ടെങ്കിൽ അതിൻ്റെ രൂപം പ്രകടമാകാൻ സാധ്യതയുണ്ട്. മൂന്ന് മാസത്തിൽ താഴെയാണല്ലോ എൺപത് ദിവസം? അതിനാൽ മൂന്ന് മാസം ആകുന്നതിന് മുൻപാണ് ഗർഭം അലസിയത് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ട് എങ്കിൽ അത് ഇസ്ലാമിക വിധിവിലക്കുകൾ ബാധകമാകാത്ത വിധത്തിലുള്ള 'ഫസാദായ രക്തമാണ്'. അതിൻ്റെ പേരിൽ നിസ്കാരം ഉപേക്ഷിക്കാൻ പാടില്ല. '

ചുരുക്കത്തിൽ, എൺപത് ദിവസം ആകുന്നതിന് മുൻപാണോ ഗർഭം അലസിയിട്ടുള്ളത് എന്ന കാര്യം ചോദ്യകർത്താവ് ഓർത്തെടുക്കാൻ ശ്രമിക്കട്ടെ. എൺപത് ദിവസത്തിന് മുൻപായിരുന്നു എങ്കിൽ അവർ നിസ്കാരം നോറ്റുവീട്ടേണ്ടതുണ്ട്. എത്ര നിസ്കാരങ്ങൾ നഷ്ടമായി എന്ന കാര്യം അറിയില്ലെങ്കിൽ എന്തു ചെയ്യണമെന്നതാണ് അടുത്ത ചോദ്യം.

അവൾ പരമാവധി ഓർത്തെടുക്കാൻ ശ്രമിക്കുകയും, സ്വയം കണക്കു കൂട്ടാൻ പരിശ്രമിക്കുകയും ചെയ്യുക. അവളുടെ ഏകദേശ ധാരണയിൽ ലഭിക്കുന്ന എണ്ണം നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കുകയും ചെയ്യുക.

ﺟ29: المعروف عند أهل العلم: أن المرأة إذا أسقطت لثلاثة أشهرٍ فإنها لا تصلّي؛ لأن المرأة إذا أسقطت جنينًا قد تبين فيه خلق إنسانٍ فإن الدم الّذي يخرج منها يكون دم نفاسٍ لا تصلّي فيه.

قال العلماء: ويمكن أن يتبين خلق الجنين إذا تم له واحدٌ وثمانون يومًا، وهذه أقلّ من ثلاثة أشهرٍ، فإذا تيقنت أنه سقط الجنين لثلاثة أشهرٍ فإن الذي أصابها يكون دم فسادٍ، لا تترك الصلاة من أجله.

وهذه السائلة عليها أن تتذكر في نفسها، فإذا كان الجنين سقط قبل الثمانين يومًا فإنها تقضي الصلاة، وإذا كانت لا تدري كم تركت؟

فإنها تقدّر، وتتحرى، وتقضي على ما يغلب عليه ظنّها أنها لم تصلّه.