Skip to content

നിസ്കാരത്തിന് ഇടയിൽ എനിക്ക് ആർത്തവം ആരംഭിച്ചു എങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഈ നിസ്കാരം പിന്നീട് ഞാൻ മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ?

السؤال

ചോദ്യം 1:

നിസ്കാരത്തിന് ഇടയിൽ എനിക്ക് ആർത്തവം ആരംഭിച്ചു എങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഈ നിസ്കാരം പിന്നീട് ഞാൻ മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ?

س32: دخلت عليّ العادة الشهرية أثناء الصلاة، ماذا أفعل؟ وهل أقضي الصلاة عن مدة الحيض؟

الجواب

ഉത്തരം:

നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം ആർത്തവം ആരംഭിച്ചാൽ -ഉദാഹരണത്തിന് സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റി ദ്വുഹർ നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ- ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചു എങ്കിൽ ഈ ദ്വുഹർ നിസ്കാരം പിന്നീട് ശുദ്ധിയായാൽ അവർ മടക്കി നിർവ്വഹിക്കേണ്ടതുണ്ട്.

കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: "തീർച്ചയായും നിസ്കാരം വിശ്വാസികളുടെ മേൽ സമയബന്ധിതമായ നിർബന്ധകർമ്മമാണ്." [നിസാഅ്: 103]

എന്നാൽ ആർത്തവം നീണ്ടുനിന്ന ദിവസങ്ങളിലുള്ള എല്ലാ നിസ്കാരവും അവർ മടക്കി നിർവ്വഹിക്കേണ്ടതില്ല. സുദീർഘമായ ഒരു ഹദീഥിൽ നബി -ﷺ- പറഞ്ഞതു പോലെ:

"സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ അവൾ നിസ്കരിക്കാതിരിക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യാറുണ്ട്?"

ആർത്തവമുറ നീണ്ടുനിൽക്കുന്ന ദിവസങ്ങളിൽ നഷ്ടമായ നിസ്കാരം പിന്നീട് മടക്കിനിർവ്വഹിക്കേണ്ടതില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുണ്ട്.

എന്നാൽ അവൾ ശുദ്ധിയായാൽ -ഒരു റക്അത്ത് നിസ്കരിക്കാനുള്ള സമയമെങ്കിലും ബാക്കിയുണ്ടെങ്കിൽ- പ്രസ്തുത നിസ്കാരം അവൾ (കുളിച്ചതിന് ശേഷം) നിർവ്വഹിക്കേണ്ടതുണ്ട്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

"ആരെങ്കിലും സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അസ്വർ നിസ്കാരത്തിൻ്റെ ഒരു റക്അത്തെങ്കിലും നേടിയാൽ അവൻ അസ്വർ നേടിയിരിക്കുന്നു."

അസ്വർ നിസ്കാരത്തിൻ്റെ സമയത്ത് അവൾ ശുദ്ധിയായാൽ, അതല്ലെങ്കിൽ സൂര്യൻ ഉദിക്കുന്നതിന് മുൻപ് -സുബ്ഹി നിസ്കാരത്തിൻ്റെ സമയത്ത്- ശുദ്ധിയായാൽ ഒരു റക്അത്തെങ്കിലും നിസ്കരിക്കാനുള്ള സമയം ബാക്കിയുണ്ടെങ്കിൽ ആ നിസ്കാരം അവൾ നിർവ്വഹിക്കേണ്ടതുണ്ട്.

ﺟ32: إذا حدث الحيض بعد دخول وقت الصلاة -كأن حاضت بعد الزوال بنصف ساعةٍ مثلًا- فإنها بعد أن تطهر من الحيض تقضي هذه الصلاة التي دخل وقتها وهي طاهرٌ؛ لقوله تعالى:

﴿...إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾

[النساء:103].

ولا تقضي الصلاة عن وقت الحيض؛ لقوله ﷺ في الحديث الطويل:

«أَلَيْسَتْ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ؟» [1]،

وأجمع أهل العلم أنها لا تقضي الصلاة التي فاتتها أثناء مدة الحيض.

[12] تقدم تخريجه.

أما إذا طهرت، وكان باقيًا من الوقت مقدار ركعةٍ فأكثر، فإنها تصلّي ذلك الوقت الذي طهرت فيه؛ لقوله ﷺ:

«مَنْ أَدْرَكَ رَكْعَةً مِنَ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ، فَقَدْ أَدْرَكَ الْعَصْرَ» [2]،

فإذا طهرت وقت العصر، أو قبل طلوع الشمس، وكان باقيًا على غروب الشمس أو طلوعها مقدار ركعةٍ، فإنها تصلّي العصر في المسألة الأولى، والفجر في المسألة الثانية.

[13] تقدم تخريجه.