Skip to content

നിസ്കാര സമയം പ്രവേശിച്ചതിന് ശേഷം ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ എന്താണ് ചെയ്യേണ്ടത്? പിന്നീട് ശുദ്ധിവന്നാൽ പ്രസ്തുത നിസ്കാരം അവൾ മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ? ഇതു പോലെ, നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് ശുദ്ധിയായാൽ എന്താണ് ചെയ്യേണ്ടത് എന്നും പറയാമോ?

السؤال

ചോദ്യം 1:

നിസ്കാര സമയം പ്രവേശിച്ചതിന് ശേഷം ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ എന്താണ് ചെയ്യേണ്ടത്? പിന്നീട് ശുദ്ധിവന്നാൽ പ്രസ്തുത നിസ്കാരം അവൾ മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ? ഇതു പോലെ, നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് ശുദ്ധിയായാൽ എന്താണ് ചെയ്യേണ്ടത് എന്നും പറയാമോ?

س31: ما الحكم إذا حاضت المرأة بعد دخول وقت الصلاة؟ وهل يجب عليها أن تقضيها إذا طهرت؟ وكذلك إذا طهرت قبل خروج وقت الصلاة؟

الجواب

ഉത്തരം:

ഒന്ന്: നിസ്കാര സമയം പ്രവേശിച്ചതിന് ശേഷം -അവൾ പ്രസ്തുത നിസ്കാരം നിർവ്വഹിക്കുന്നതിന് മുൻപ്- ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ ശുദ്ധിയായാൽ ആ നിസ്കാരം പിന്നീട് മടക്കി നിസ്കരിക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്.

കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

"ആർക്കെങ്കിലും നിസ്കാരത്തിൽ നിന്ന് ഒരു റക്അത്ത് ലഭിച്ചാൽ അവന് പ്രസ്തുത നിസ്കാരം ലഭിച്ചിരിക്കുന്നു."

ചുരുക്കത്തിൽ, നിസ്കാരത്തിൻ്റെ ഒരു റക്അത്ത് നിർവ്വഹിക്കാനുള്ള സമയമെങ്കിലും ബാക്കിയുള്ള അവസ്ഥയിലാണ് അവൾക്ക് ആർത്തവം ബാധിച്ചത് എങ്കിൽ ശുദ്ധിയായതിന് ശേഷം ആ നിസ്കാരം നിർബന്ധമായും അവൾ ഖദ്വാ വീട്ടിക്കൊണ്ട് മടക്കി നിർവ്വഹിക്കേണ്ടതുണ്ട്.

രണ്ട്: നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് തൊട്ട് മുൻപ് ശുദ്ധിയായാൽ ആ നിസ്കാരവും ഖദ്വാ വീട്ടിക്കൊണ്ട് മടക്കി നിസ്കരിക്കുക എന്നത് നിർബന്ധമാണ്. ഉദാഹരണത്തിന് സൂര്യൻ ഉദിക്കുന്നതിന് മുൻപ് -ഒരു റക്അത്ത് മാത്രം നിസ്കരിക്കാനുള്ള സമയം ബാക്കി നിൽക്കെ- അവൾ ശുദ്ധിയായാൽ ആ നേരത്ത് നിർവ്വഹിക്കേണ്ട സുബ്ഹി നിസ്കാരം ഖദ്വാ വീട്ടുക എന്നത് അവളുടെ മേൽ നിർബന്ധമാണ്.

സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് -ഒരു റക്അത്ത് മാത്രം നിസ്കരിക്കാൻ സമയം ബാക്കിയുള്ളപ്പോൾ- അവൾ ശുദ്ധിയായാൽ ആ നേരത്തുള്ള നിസ്കാരം -അസ്വർ- ഖദ്വാ വീട്ടുക എന്നതും അവളുടെ മേൽ നിർബന്ധമാണ്.

രാത്രിയുടെ പകുതി സമയം പിന്നിടുന്നതിന് മുൻപ് -ഒരു റക്അത്ത് മാത്രം നിസ്കരിക്കാൻ സമയം ബാക്കിയുള്ളപ്പോൾ- ശുദ്ധിയായാൽ ഇശാ നിസ്കാരം ഖദ്വാ വീട്ടുക എന്നത് അവളുടെ മേൽ നിർബന്ധമാകും.

രാത്രിയുടെ പകുതി സമയം പിന്നിട്ടതിന് ശേഷം, സുബ്ഹ് ബാങ്ക് കൊടുക്കുന്നതിന് മുൻപ് ശുദ്ധിയായാൽ ഇശാ നിസ്കാരം നിർവ്വഹിക്കേണ്ടതില്ല. മറിച്ച്, അവൾ സുബ്ഹ് നിസ്കാരം മുതൽ നിർവ്വഹിച്ചു തുടങ്ങിയാൽ മതി.

അല്ലാഹു പറഞ്ഞിരിക്കുന്നു: "(ഭയം നീങ്ങി) സമാധാനാവസ്ഥയിലായാൽ നിങ്ങൾ നിസ്കാരം മുറപ്രകാരം തന്നെ നിർവഹിക്കുക. തീർച്ചയായും നിസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു." (നിസാഅ്: 103)

അതായത് കൃത്യമായ സമയം നിശ്ചയിക്കപ്പെട്ട നിർബന്ധമായ ബാധ്യതയാകുന്നു എന്നർത്ഥം. അതിനാൽ നിസ്കാരം അതിൻ്റെ സമയത്തിന് അപ്പുറത്തേക്ക് വൈകിപ്പിക്കുക എന്നത് ഒരാൾക്കും അനുവദനീയമല്ല.

ﺟ31: أولًا: المرأة إذا حاضت بعد دخول الوقت -أي: بعد دخول وقت الصلاة- فإنه يجب عليها إذا طهرت أن تقضي تلك الصلاة الّتي حاضت في وقتها، إذا لم تصلّها قبل أن يأتيها الحيض،

وذلك لقول الرسول ﷺ:

«مَنْ أَدْرَكَ رَكْعَةً مِنَ الصَّلَاةِ فَقَدْ أَدْرَكَ الصَّلَاةَ» [1]،

فإذا أدركت المرأة من وقت الصلاة مقدار ركعةٍ، ثم حاضت قبل أن تصلّي، فإنها إذا طهرت يلزمها القضاء.

[11] تقدم تخريجه.

ثانيًا: إذا طهرت من الحيض قبل خروج وقت الصلاة فإنه يجب عليها قضاء تلك الصلاة، فلو طهرت قبل أن تطلع الشمس بمقدار ركعةٍ وجب عليها قضاء صلاة الفجر،

ولو طهرت قبل غروب الشمس بمقدار ركعةٍ وجبت عليها صلاة العصر،

ولو طهرت قبل منتصف الليل بمقدار ركعةٍ وجب عليها قضاء صلاة العشاء،

فإن طهرت بعد منتصف الليل لم يجب عليها صلاة العشاء، وعليها أن تصلّي الفجر إذا جاء وقتها، قال الله سبحانه وتعالى:

﴿...فَإِذَا ٱطۡمَأۡنَنتُمۡ فَأَقِيمُواْ ٱلصَّلَوٰةَۚ إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾

[النساء:103]،

أي: فرضًا مؤقتًا بوقتٍ محدودٍ، لا يجوز للإنسان أن يخرج الصلاة عن وقتها، ولا أن يبدأ بها قبل وقتها.