ഫജ്ർ ബാങ്ക് കൊടുത്തതിന് തൊട്ടുടനെ സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ അവൾ അന്നേ ദിവസം നോമ്പെടുക്കുകയും, ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമോ? ഈ ദിവസം നോമ്പ് ലഭിച്ചതായാണോ, അല്ല നഷ്ടമായതായാണോ കണക്കു കൂട്ടേണ്ടത്?
السؤال
ചോദ്യം 1:
ഫജ്ർ ബാങ്ക് കൊടുത്തതിന് തൊട്ടുടനെ സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ അവൾ അന്നേ ദിവസം നോമ്പെടുക്കുകയും, ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമോ? ഈ ദിവസം നോമ്പ് ലഭിച്ചതായാണോ, അല്ല നഷ്ടമായതായാണോ കണക്കു കൂട്ടേണ്ടത്?
س1: إذا طهرت الـمرأة بعد الفجر مباشرةً فهل تمسك وتصوم هذا اليوم، ويكون يومها لها، أو عليها قضاء ذلك اليوم؟
الجواب
ഉത്തരം:
ഫജ്ർ ബാങ്ക് കൊടുത്തതിന് തൊട്ടുടനെ സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ പ്രസ്തുത ദിവസം നോമ്പു നോറ്റവരെ പോലെ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കണമോ എന്നതിൽ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്:
- ആ ദിവസം ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷമുള്ള സമയം നോമ്പുകാരെ പോലെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കൽ അവളുടെ മേൽ നിർബന്ധമാണ്. എന്നാൽ ഈ ദിവസം നോമ്പ് ലഭിച്ചതായി കണക്കു കൂട്ടപ്പെടുകയില്ല. മറിച്ച്, അന്നേ ദിവസം നഷ്ടമായ നോമ്പ് പിന്നീട് നിർബന്ധമായും നോറ്റുവീട്ടേണ്ടതുണ്ട്. ഇമാം അഹ്മദിൻ്റെ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.
- ഇത്തരം സാഹചര്യങ്ങളിൽ നോമ്പുകാരെ പോലെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് അവളുടെ മേൽ നിർബന്ധമില്ല. കാരണം പകലിൻ്റെ ആരംഭത്തിൽ (ഫജ്ർ ബാങ്കിന് ശേഷം) ആർത്തവമുണ്ടായിരുന്നു എന്നതിനാൽ അന്നേ ദിവസത്തെ അവളുടെ നോമ്പ് ശരിയാവുകയില്ല. അതിനാൽ അവൾ നോമ്പ് നോൽക്കേണ്ടവരിൽ ഉൾപ്പെടുകയില്ല. അവളുടെ നോമ്പ് ശരിയാവില്ല എന്നതിനാൽ അന്നേ ദിവസം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഫലമോ പ്രയോജനമോ ഇല്ല. അവളെ സംബന്ധിച്ചിടത്തോളം ആ ദിവസത്തിന് മറ്റുള്ളവർക്ക് ഉള്ളതു പോലുള്ള പരിശുദ്ധി ഇല്ല. കാരണം പകലിൻ്റെ ആരംഭത്തിൽ നോമ്പ് ഒഴിവാക്കാൻ അവൾക്ക് അനുവാദം ഉണ്ടായിരുന്നു. അല്ല! പകലിൻ്റെ ആരംഭത്തിൽ (ആർത്തവകാരിയാണ് എന്നതിനാൽ) നോമ്പ് നോൽക്കുക എന്നത് അവളുടെ മേൽ നിഷിദ്ധമായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി.
ഇസ്ലാമിന്റെ ഭാഷയിൽ നോമ്പ് എന്ന് പറഞ്ഞാൽ 'ഫജ്ർ (പുലരി) ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനെ ആരാധിക്കുക എന്ന ഉദ്ദേശ്യത്തോടെ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെക്കലാണ്'.
അതിനാൽ ആർത്തവകാരി നോമ്പിൻ്റെ പകലിൽ ശുദ്ധിയായാൽ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കണം എന്ന അഭിപ്രായത്തേക്കാൾ കൂടുതൽ ശരിയായിട്ടുള്ളത് രണ്ടാമത് നാമീ പറഞ്ഞ അഭിപ്രായമാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; രണ്ട് അഭിപ്രായക്കാരും അവൾ നോമ്പ് നിർബന്ധമായും പിന്നീട് നോറ്റു വീട്ടണമെന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലാണുള്ളത്.
ﺟ1: إذا طهرت المرأة بعد طلوع الفجر فللعلماء في إمساكها ذلك اليوم قولان:
القول الأول: أنه يلزمها الإمساك بقية ذلك اليوم، ولكنه لا يحسب لها، بل يجب عليها القضاء، وهذا هو المشهور من مذهب الإمام أحمد رحمه الله.
والقول الثاني: أنه لا يلزمها أن تمسك بقية ذلك اليوم؛ لأنه يومٌ لا يصحّ صومها فيه؛ لكونها في أوله حائضًا ليست من أهل الصّيام، وإذا لم يصح لم يبق للإمساك فائدةٌ، وهذا الزمن زمنٌ غير محترمٍ بالنّسبة لها؛ لأنها مأمورةٌ بفطره في أول النهار، بل محرمٌ عليها صومه في أول النهار،
والصوم الشرعيّ: هو الإمساك عن المفطّرات تعبّدًا لله عز وجل من طلوع الفجر إلى غروب الشمس.
وهذا القول -كما تراه- أرجح من القول بلزوم الإمساك، وعلى كلا القولين يلزمها قضاء هذا اليوم.