Skip to content

ഫജ്ർ നിസ്കാരത്തിന് ശേഷം ഒരു സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും, നിസ്കരിക്കുകയും, അന്നേ ദിവസത്തെ നോമ്പ് പൂർത്തീകരിക്കുകയും ചെയ്താൽ അവളുടെ മേൽ പ്രസ്തുത നോമ്പ് നോറ്റുവീട്ടുക എന്നത് നിർബന്ധമുണ്ടോ?

السؤال

ചോദ്യം 1:

ഫജ്ർ നിസ്കാരത്തിന് ശേഷം ഒരു സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും, നിസ്കരിക്കുകയും, അന്നേ ദിവസത്തെ നോമ്പ് പൂർത്തീകരിക്കുകയും ചെയ്താൽ അവളുടെ മേൽ പ്രസ്തുത നോമ്പ് നോറ്റുവീട്ടുക എന്നത് നിർബന്ധമുണ്ടോ?

س2: إذا طهرت الحائض، واغتسلت بعد صلاة الفجر، وصلت، وكملت صوم يومها، فهل يجب عليها قضاؤه؟

الجواب

ഉത്തരം:

ഫജ്ർ (പുലരി) ഉദിക്കുന്നതിന് ഒരു മിനിട്ട് മുൻപെങ്കിലും ആർത്തവകാരിക്ക് താൻ ശുദ്ധിയായിട്ടുണ്ട് എന്ന് ഉറപ്പ് ലഭിച്ചു കഴിഞ്ഞാൽ -റമദാൻ മാസത്തിലാണെങ്കിൽ- അന്നേ ദിവസം നോമ്പെടുക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. പ്രസ്തുത ദിവസം അവൾ എടുത്ത നോമ്പ് സാധുവാണ്; അത് പിന്നീട് അവൾ നോറ്റുവീട്ടേണ്ടതില്ല. കാരണം ശുദ്ധിയുള്ള അവസ്ഥയിലാണ് അവൾ തൻ്റെ നോമ്പ് ആരംഭിച്ചതും, തുടർന്നതും. ഫജ്ർ ഉദിച്ചതിന് ശേഷമാണ് അവൾ ആർത്തവത്തിൽ നിന്ന് കുളിച്ചത് എങ്കിലും അവളുടെ നോമ്പ് ശരിയായിട്ടുണ്ട്.

ഇക്കാര്യത്തിൽ ആർത്തവകാരിയുടെ സ്ഥിതി സ്വപ്ന സ്ഖലനമോ ലൈംഗികബന്ധമോ കാരണത്താൽ വലിയ അശുദ്ധി ബാധിച്ച പുരുഷനെ പോലെയാണ്. അയാൾ അത്താഴം കഴിക്കുകയും, പുലരി ഉദിച്ചതിന് ശേഷം കുളിക്കുകയും ചെയ്താൽ അയാളുടെ നോമ്പ് ശരിയാണ് (എന്നതു പോലെ ആർത്തവകാരിയുടെ നോമ്പും ശരിയാകും).

ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി ഉണർത്താൻ ഞാൻ ആഗ്രഹിക്കുന്നു; ചില സ്ത്രീകൾ ധരിച്ചിരിക്കുന്നത് നോമ്പ് തുറന്നതിന് ശേഷം ഇശാ നിസ്കരിക്കുന്നതിന് മുൻപ് ആർത്തവം വന്നാൽ അന്നേ ദിവസം എടുത്ത നോമ്പ് അസാധുവാകുമെന്നാണ്.

ഈ ധാരണക്ക് യാതൊരു അടിത്തറയുമില്ല. സൂര്യൻ അസ്തമിച്ചതിന് ശേഷം ഒരു നിമിഷം കഴിഞ്ഞ ഉടനെ ആർത്തവം ആരംഭിച്ചാൽ പോലും അവളുടെ നോമ്പ് പൂർണ്ണവും സാധുവുമാണ് എന്നതാണ് ശരി.

ﺟ2: إذا طهرت الحائض قبل طلوع الفجر ولو بدقيقةٍ واحدةٍ، ولكن تيقنت الطّهر، فإنه إذا كان في رمضان فإنه يلزمها الصوم، ويكون صومها ذلك اليوم صحيحًا، ولا يلزمها قضاؤه؛ لأنها صامت وهي طاهرٌ، وإن لم تغتسل إلا بعد طلوع الفجر فلا حرج،

كما أن الرجل لو كان جنبًا من جماعٍ أو احتلامٍ، وتسحر، ولم يغتسل إلا بعد طلوع الفجر، كان صومه صحيحًا.

وبهذه المناسبة أودّ أن أنبّه إلى أمرٍ آخر عند النّساء إذا أتاها الحيض وهي قد صامت ذلك اليوم، فإن بعض النّساء تظنّ أن الحيض إذا أتاها بعد فطرها قبل أن تصلّي العشاء فسد صوم ذلك اليوم،

وهذا لا أصل له، بل إن الحيض إذا أتاها بعد الغروب ولو بلحظةٍ فإن صومها تامٌّ وصحيحٌ.