Skip to content

പ്രാർത്ഥനയുടെ മര്യാദകൾ ഏതെല്ലാമാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س٢٦: ما آداب الدعاء؟

ചോദ്യം 26: പ്രാർത്ഥനയുടെ മര്യാദകൾ ഏതെല്ലാമാണ്?

الجواب

ج:١. البدء بحمد الله والثناء عليه.

  1. الصلاة على النبي صلى الله عليه وسلم.
  • في الحديث عن النبي صلى الله عليه وسلم:

«إذا صليت، فقعدت، فاحمد الله بما هو أهله، وصل عليَّ ثم ادعه»

رواه الترمذي.

  1. رفع اليدين أثناء الدعاء.
  • قال رسول الله صلى الله عليه وسلم:

«إن ربكم تبارك وتعالى حيي كريم يستحيي من عبده إذا رفع يديه إليه أن يردهما صفرًا»

رواه الترمذي وأبو داود.

  1. التوبة والاعتراف بالذنب.
  • في دعاء موسى عليه السلام:

﴿قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ﴾

[القصص ١٦].

  1. الإلحاح في الدعاء، يعني إكثاره وتكراره.
  2. عدم استعجال الإجابة.
  3. لا تدع بإثم أو قطيعة رحم.
  • في الحديث:

«لا يزال يستجاب للعبد ما لم يدع بإثم أو قطيعة رحم، ما لم يستعجل. قيل: يا رسول الله، ما الاستعجال؟ قال: يقول: قد دعوت، وقد دعوت، فلم أر يستجيب لي. فيستحسر عند ذلك، ويدع الدعاء»

رواه البخاري ومسلم.

  1. خفض الصوت في الدعاء.
  • قال تعالى:

﴿ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ﴾

[الأعراف: ٥٥].

  1. حضور القلب أثناء الدعاء.

«ادعوا الله وأنتم موقنون بالإجابة، واعلموا أن الله لا يستجيب دعاء من قلب غافل لاه»

  1. الإخلاص لله تعالى، وسؤال الله وحده في الشدّة والرخاء.

﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا﴾

[الجن: ١٨].

  1. التوسّل إلى الله بأسمائه الحسنى وصفاته.

﴿وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ﴾

[الأعراف: ١٨٠].

  1. استقبال القبلة.

في الحديث:

«فما زال يهتف بربه مادًّا يديه مستقبل القبلة، حتى سقط رداؤه عن منكبيه»

رواه مسلم.

  1. إطابة المأكل والملبس.

«ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء: يا رب يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغذي بالحرام، فأنى يستجاب لذلك»

ഉത്തരം: 1- അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആരംഭിക്കുക.

നബി -ﷺ- യുടെ മേലുള്ള സ്വലാത്ത്.

നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം:

"നീ നിസ്കരിച്ച് ഇരുന്നാൽ, അല്ലാഹുവിനെ അവൻ അർഹിക്കുന്ന പ്രകാരം സ്തുതിക്കുകയും, എൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും, ശേഷം അവനോട് പ്രാർത്ഥിക്കുകയും ചെയ്യുക."

(തിർമിദി)

  1. പ്രാർത്ഥനയിൽ കൈകൾ ഉയർത്തൽ.

നബി -ﷺ- പറഞ്ഞു:

"നിങ്ങളുടെ രക്ഷിതാവ് അങ്ങേയറ്റം ലജ്ജയുള്ളവനും അത്യുദാരനുമാണ്. തൻ്റെ അടിമ അവനിലേക്ക് ഇരുകരങ്ങൾ ഉയർത്തിയാൽ അവ ശൂന്യമായി തിരിച്ചയക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു."

(തിർമിദി, അബൂദാവൂദ്)

  1. തൗബയും കുറ്റം ഏറ്റു സമ്മതിക്കലും.
  • മൂസാ -عَلَيْهِ السَّلَامُ- യുടെ പ്രാർത്ഥനയിൽ കാണാം:

"അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു."

(ഖസ്വസ്: 16)

  1. ഹദീഥിൽ വന്നിട്ടുള്ള 'ഇൽഹാഹ്' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ദുആ അധികരിപ്പിക്കലും ആവർത്തിക്കലുമാണ്.
  2. ഉത്തരം കിട്ടാൻ ധൃതി കാണിക്കാതിരിക്കുക.
  3. കുറ്റകരമായ കാര്യത്തിനോ, കുടുംബ ബന്ധം വിച്ഛേദിക്കുന്നതിനോ വേണ്ടി പ്രാര്‍ത്ഥിക്കരുത്.

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"അല്ലാഹുവിൻ്റെ ദാസൻ ഒരു തിന്മക്ക് വേണ്ടിയോ കുടുംബ ബന്ധം മുറിക്കുന്നതിനോ അല്ലാതെ പ്രാർത്ഥിക്കുന്നിടത്തോളം അവന് ഉത്തരം നൽകപ്പെടും; അവൻ ധൃതി കൂട്ടുന്നത് വരെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ധൃതികൂട്ടൽ?" നബി -ﷺ- പറഞ്ഞു: "അവർ പറയും: ഞാൻ പ്രാർത്ഥിച്ചു. വീണ്ടും വീണ്ടും പ്രാർത്ഥിച്ചു. എന്നാൽ എനിക്ക് ഉത്തരം നൽകപ്പെടുന്നത് കാണുന്നില്ല. അങ്ങനെ അവൻ മടുപ്പ് കാണിക്കുകയും പ്രാർത്ഥന ഉപേക്ഷിക്കുകയും ചെയ്യും."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു

  1. പതിഞ്ഞ ശബ്ദത്തിൽ പ്രാർത്ഥിക്കുക.

അല്ലാഹു പറഞ്ഞു:

"താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക."

(അഅ്റാഫ്: 31)

  1. മനഃ സാന്നിധ്യത്തോടുകൂടി പ്രാർത്ഥിക്കുക.

"ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക, ശ്രദ്ധയില്ലാത്തതും അലക്ഷ്യവുമായ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയില്ലെന്ന് നിങ്ങൾ അറിയുകയും ചെയ്യുക."

  1. അല്ലാഹുവിനോട് നിഷ്കളങ്കത പുലർത്തുകയും, പ്രയാസത്തിലും സുഖത്തിലും അവനോട് മാത്രം ചോദിക്കുകയും ചെയ്യുക.

"മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും."

[സൂറത്തുൽ ജിന്ന്:18]

  1. വിശിഷ്ടമായ അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് തവസ്സുൽ ചെയ്യൽ.

"അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക."

  1. ഖിബ്'ലക്ക് നേരെ തിരിയുക.

"അവിടുന്ന് ഖിബ്‌ലക്ക് നേരെ തിരിഞ്ഞ്, തൻ്റെ കൈകൾ നീട്ടിക്കൊണ്ട് റബ്ബിനോട് വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു; തൻ്റെ മേൽ തട്ടം ചുമലുകളിൽ നിന്ന് താഴെ വീഴുന്നതുവരെ."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

  1. ഭക്ഷണവും വസ്ത്രവും വിശുദ്ധമാക്കുക.

ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടി പുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ റബ്ബേ! എൻ്റെ റബ്ബേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധത്തിൽ മുങ്ങി കുളിച്ചിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?