السؤال
س٢٨: ما هو الجبن؟ وما هي الشجاعة؟
ചോദ്യം 28: ധീരതയും ഭീരുത്വവും എങ്ങനെ വിവരിക്കാം?
الجواب
ج:الجبن: أن يخاف مما لا ينبغي أن يخاف منه.
مثل الخوف من قول الحق وإنكار المنكر.
الشجاعة: وهي الإقدام على الحق، وذلك مثل الإقدام في ساحات الجهاد للدفاع عن الإسلام والمسلمين.
- وكان النبي ﷺ في دعائه يقول:
«اللَّهُمَّ إنِّي أعوذُ بكَ من الجُبنِ...».
- وقال رسولُ اللهِ ﷺ:
«المؤمنُ القويُّ خيرٌ وأحبُّ إلى اللهِ مِن المؤمنِ الضَّعيفِ، وفي كُلٍّ خيرٌ»
رواه مسلم.
ഉത്തരം: ഭയപ്പെടാൻ പാടില്ലാത്ത കാര്യങ്ങളെ വരെ ഭയപ്പെടുന്നതാണ് ഭീരുത്വം.
സത്യം തുറന്നു പറയാനും, തിന്മകളെ എതിർക്കാനുമുള്ള ഭയം ഉദാഹരണം.
ധീരതയെന്നാൽ സത്യത്തിന് വേണ്ടി മുന്നോട്ടു കുതിക്കലാണ്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനും, ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും പ്രതിരോധിക്കുന്നതിനും വേണ്ടി നിലകൊള്ളുന്നത് ഉദാഹരണം.
നബി -ﷺ- യുടെ പ്രാർത്ഥനയിൽ ഇപ്രകാരം വന്നിട്ടുണ്ട്:
"അല്ലാഹുവേ! ഞാൻ നിന്നോട് ഭീരുത്വത്തിൽ നിന്ന് രക്ഷതേടുന്നു."
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:
"ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനേക്കാൾ ഉൽകൃഷ്ടനും അല്ലാഹുവിന് പ്രിയങ്കരനും. എല്ലാ മുഅ്മിനിലും നന്മയുണ്ട്."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)