Skip to content

(സ്വഫാ മർവക്കിടയിലുള്ള സ്ഥലമായ) മസ്ആ ഹറമിൻ്റെ പരിധിയിലാണോ ഉൾപ്പെടുക? അവിടേക്ക് ആർത്തവകാരികൾക്ക് പ്രവേശിക്കാമോ? മസ്അയുടെ ഭാഗത്തു കൂടെ മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നവർ മസ്ജിദിൽ കയറിയാൽ നിസ്കരിക്കേണ്ട രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കാരം നിർവ്വഹിക്കണമോ?

السؤال

ചോദ്യം 1:

(സ്വഫാ മർവക്കിടയിലുള്ള സ്ഥലമായ) മസ്ആ ഹറമിൻ്റെ പരിധിയിലാണോ ഉൾപ്പെടുക? അവിടേക്ക് ആർത്തവകാരികൾക്ക് പ്രവേശിക്കാമോ? മസ്അയുടെ ഭാഗത്തു കൂടെ മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നവർ മസ്ജിദിൽ കയറിയാൽ നിസ്കരിക്കേണ്ട രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കാരം നിർവ്വഹിക്കണമോ?

س56: هل المسعى من الحرم؟ وهل تقربه الحائض؟ وهل يجب على من دخل الحرم من المسعى أن يصلّي تحية المسجد؟

الجواب

ഉത്തരം:

(സ്വഫാ മർവക്കിടയിലുള്ള സ്ഥലമായ) മസ്ആ മസ്ജിദുൽ ഹറമിൻ്റെ പരിധിയിൽ പെടില്ല എന്നാണ് മനസ്സിലാകുന്നത്. അത് കൊണ്ടാണ് മസ്ജിദുൽ ഹറമിൻ്റെയും മസ്ആയുടെയും ഇടയിൽ വേർതിരിക്കാൻ വേണ്ടി ഒരു മതിൽ പണിതിരിക്കുന്നത്. ഈ മതിൽ ചെറുതാണെങ്കിൽ കൂടിയും അത് കൊണ്ട് ജനങ്ങൾക്ക് പ്രയോജനമുണ്ട്. കാരണം അത് മസ്ജിദുൽ ഹറമിൻ്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ത്വവാഫിനും സഅ്'യിനും ഇടയിൽ സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ സഅ്'യ് ചെയ്യാൻ സാധിക്കാതെ വരുമായിരുന്നു.

അതിനാൽ ത്വവാഫ് കഴിഞ്ഞതിന് ശേഷം സഅ്'യ് ചെയ്യുന്നതിന് മുൻപായി സ്ത്രീകൾക്ക് ആർത്തവം ആരംഭിച്ചാൽ അവർക്ക് സഅ്'യ് ചെയ്യുന്നതിന് വിരോധമില്ല എന്നതാണ് ഞാൻ ഈ വിഷയത്തിൽ നൽകാറുള്ള ഫത്വാ (മതവിധി). കാരണം സഅ്'യ് മസ്ജിദുൽ ഹറമിൻ്റെ ഉള്ളിലാണ് നടക്കുന്നത് എന്ന് പറയുക സാധ്യമല്ല.

മസ്ജിദിൽ കയറിയാലുള്ള തഹിയ്യത്ത് നിസ്കാരമാണ് രണ്ടാമത്തെ വിഷയം; ഒരാൾ സഅ്'യ് പൂർത്തീകരിച്ചതിന് ശേഷം മസ്ജിദിലേക്ക് തന്നെ തിരിച്ചു കയറുകയാണെങ്കിൽ അയാൾ രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കാം എന്ന് പറയുന്നതിൽ തെറ്റില്ല. ഇനി ഒരാൾ തഹിയ്യത്ത് ഈ സന്ദർഭത്തിൽ ഉപേക്ഷിച്ചാൽ കുഴപ്പവുമില്ല.

എന്തായാലും ലഭിച്ച അവസരം മുതലെടുക്കുക എന്നതാണ് അയാൾക്ക് ഏറ്റവും നല്ലത്; കാരണം രണ്ട് റക്അത്ത് നിസ്കാരമാണെങ്കിലും അതിന് ഹറമിൽ നൽകപ്പെടുന്ന പ്രതിഫലം വളരെ വലുതാണ്.

ﺟ56: الّذي يظهر أن المسعى ليس من المسجد، ولذلك جعلوا جدارًا فاصلًا بينهما، لكنه جدارٌ قصيرٌ، ولا شك أن هذا خيرٌ للناس؛ لأنه لو أدخل في المسجد وجعل منه، لكانت المرأة إذا حاضت بين الطواف والسعي امتنع عليها أن تسعى.

والّذي أفتي به: أنها إذا حاضت بعد الطواف وقبل السعي فإنها تسعى؛ لأن المسعى لا يعتبر من المسجد.

وأما تحية المسجد فقد يقال: إن الإنسان إذا سعى بعد الطواف، ثم عاد إلى المسجد، فإنه يصلّيها، ولو ترك تحية المسجد فلا شيء عليه،

والأفضل أن ينتهز الفرصة، ويصلّي ركعتين؛ لـما في الصلاة في هذا المكان من الفضل.