ഞാൻ ഹജ്ജ് നിർവ്വഹിക്കുന്നതിനിടയിൽ എനിക്ക് മാസമുറ ആരംഭിച്ചു. ലജ്ജ കാരണത്താൽ ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. അങ്ങനെ ഞാൻ ഹറമിൽ പ്രവേശിക്കുകയും, നിസ്കരിക്കുകയും ത്വവാഫ് ചെയ്യുകയും, സഅ്'യ് നിർവ്വഹിക്കുകയുമെല്ലാം ചെയ്തു. പ്രസവശേഷമുള്ള നിഫാസിൻ്റെ സമയത്തിന് ശേഷമായിരുന്നു ഇക്കാര്യം ഉണ്ടായത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്?
السؤال
ചോദ്യം 1:
ഞാൻ ഹജ്ജ് നിർവ്വഹിക്കുന്നതിനിടയിൽ എനിക്ക് മാസമുറ ആരംഭിച്ചു. ലജ്ജ കാരണത്താൽ ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. അങ്ങനെ ഞാൻ ഹറമിൽ പ്രവേശിക്കുകയും, നിസ്കരിക്കുകയും ത്വവാഫ് ചെയ്യുകയും, സഅ്'യ് നിർവ്വഹിക്കുകയുമെല്ലാം ചെയ്തു. പ്രസവശേഷമുള്ള നിഫാസിൻ്റെ സമയത്തിന് ശേഷമായിരുന്നു ഇക്കാര്യം ഉണ്ടായത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്?
س57: حججت، وجاءتني الدورة الشهرية، فاستحييت أن أخبر أحدًا، ودخلت الحرم، فصليت، وطفت، وسعيت، فماذا علي، علمًا بأنها جاءت بعد النّفاس؟
الجواب
ഉത്തരം:
ആർത്തവകാരികളോ പ്രസവാനന്തര രക്തമായ നിഫാസ് വന്നുകൊണ്ടിരിക്കുന്നവരോ ആയ സ്ത്രീകൾ നിസ്കരിക്കുക എന്നത് അനുവദനീയമല്ല. അത് മക്കയിലോ മറ്റേതു നാട്ടിലോ സ്ഥലത്തോ ആണെങ്കിലും അനുവദനീയമല്ല.
കാരണം നബി -ﷺ- ചോദ്യരൂപത്തിൽ സ്ത്രീകളോട് അറിയിച്ചതു പോലെ: "സ്ത്രീകൾ ആർത്തവമുണ്ടായാൽ നിസ്കരിക്കാതിരിക്കുകയും, നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ?"
അതിനാൽ ആർത്തവകാരികൾക്ക് നിസ്കരിക്കാനും നോമ്പ് നോൽക്കാനും പാടില്ല എന്നതിൽ മുസ്ലിം സമൂഹം ഏകോപിച്ചിരിക്കുന്നു.
അതിനാൽ ചോദ്യത്തിൽ പറഞ്ഞതു പോലെ പ്രവർത്തിച്ചു പോയ സ്ത്രീയുടെ മേലുള്ള ഒന്നാമത്തെ ബാധ്യത അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്. അവളിൽ നിന്ന് സംഭവിച്ചു പോയ തെറ്റ് പൊറുത്തു നൽകാൻ അവൾ അല്ലാഹുവിനോട് പ്രാർത്ഥിക്കട്ടെ.
ആർത്തവമുള്ള സന്ദർഭത്തിൽ അവൾ നിർവ്വഹിച്ച ത്വവാഫിൻ്റെ കാര്യമാകട്ടെ, അത് അസാധുവാണ്. എന്നാൽ സഅ്'യ് സാധുവാണ് എന്നതാണ് ശരിയായ അഭിപ്രായം. ഹജ്ജിൻ്റെ സന്ദർഭത്തിൽ ത്വവാഫിന് മുൻപോ ശേഷമോ സഅ്'യ് ചെയ്യാം എന്ന അഭിപ്രായമാണ് കൂടുതൽ പ്രബലം എന്നതിനാൽ അവളെ സംബന്ധിച്ചിടത്തോളം ചെയ്തു കഴിഞ്ഞ സഅ്'യ് സ്വീകാര്യമാണ്. എന്നാൽ അവളുടെ ത്വവാഫ് ശരിയായിട്ടില്ല എന്നതിനാൽ അത് അവൾ നിർബന്ധമായും മടക്കി ചെയ്യേണ്ടതുണ്ട്. ഹജ്ജിൻ്റെ ഉപേക്ഷിക്കാൻ പാടില്ലാത്ത നിർബന്ധകർമ്മമാണ് ഇഫാദ്വത്തിൻ്റെ തവാഫ്; ഹജ്ജിൽ നിന്നുള്ള രണ്ടാമത്തെ വിരമിക്കൽ അതില്ലാതെ ശരിയാവുകയില്ല.
അതിനാൽ ഈ സ്ത്രീ വിവാഹിതയാണെങ്കിൽ അവൾ തൻ്റെ ഭർത്താവുമായി ലൈംഗികബന്ധത്തിലോ ബാഹ്യകേളികളിലോ ഏർപ്പെടരുത്. വിവാഹിതയല്ലെങ്കിൽ അവളുടെ വിവാഹവും ഈ അവസ്ഥയിൽ നിർവ്വഹിക്കരുത്. കാരണം ത്വവാഫ് നിർവ്വഹിക്കുന്നത് വരെ ഇഹ്റാമിൽ നിന്ന് അവൾ പുറത്തു കടന്നിട്ടില്ല. അല്ലാഹുവിനാണ് കൂടുതൽ അറിയുക.
ﺟ57: لا يحلّ للمرأة إذا كانت حائضًا أو نفساء أن تصلّي، سواء في مكة أو في بلدها أو في أيّ مكانٍ؛ لقول النبيّ ﷺ في المرأة:
«أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ؟» [1]،
وقد أجمع المسلمون على أنه لا يحلّ لحائضٍ أن تصوم، ولا يحلّ لها أن تصلّي.
[28] تقدم تخريجه.
وعلى هذه المرأة التي فعلت ذلك، عليها أن تتوب إلى الله، وأن تستغفر ممّا وقع منها.
وأما طوافها حال الحيض فهو غير صحيحٍ، وأما سعيها فصحيحٌ؛ لأن القول الراجح جواز تقديم السعي على الطواف في الحجّ، وعلى هذا فيجب عليها أن تعيد الطواف؛ لأن طواف الإفاضة ركنٌ من أركان الحجّ، ولا يتمّ التحلّل الثاني إلا به.
وبناءً عليه فإن هذه المرأة لا يباشرها زوجها -إن كانت متزوّجةً- حتى تطوف، ولا يعقد عليها النّكاح -إن كانت غير متزوّجةٍ- حتى تطوف، والله تعالى أعلم.