ഞാനും എൻ്റെ കുടുംബവും (സഊദിയിലെ ഒരു പ്രദേശമായ) യൻബൂഇൽ നിന്ന് ഉംറക്ക് വേണ്ടി വന്നെത്തിയതാണ്. എന്നാൽ ജിദ്ദയിലേക്ക് എത്തിയതോടെ എൻ്റെ ഭാര്യക്ക് ആർത്തവം ആരംഭിച്ചു. ഞാൻ എൻ്റെ ഭാര്യയെ കൂടാതെ ഒറ്റക്ക് ഉംറ നിർവ്വഹിക്കുകയും ചെയ്തു. ഇനി എൻ്റെ ഭാര്യ എന്താണ് ചെയ്യേണ്ടത്?
السؤال
ചോദ്യം 1:
ഞാനും എൻ്റെ കുടുംബവും (സഊദിയിലെ ഒരു പ്രദേശമായ) യൻബൂഇൽ നിന്ന് ഉംറക്ക് വേണ്ടി വന്നെത്തിയതാണ്. എന്നാൽ ജിദ്ദയിലേക്ക് എത്തിയതോടെ എൻ്റെ ഭാര്യക്ക് ആർത്തവം ആരംഭിച്ചു. ഞാൻ എൻ്റെ ഭാര്യയെ കൂടാതെ ഒറ്റക്ക് ഉംറ നിർവ്വഹിക്കുകയും ചെയ്തു. ഇനി എൻ്റെ ഭാര്യ എന്താണ് ചെയ്യേണ്ടത്?
س55: لقد قدمت من ينبع للعمرة أنا وأهلي، ولكن حين وصولي إلى جدة أصبحت زوجتي حائضًا، ولكنّي أكملت العمرة بمفردي دون زوجتي، فما الحكم بالنّسبة لزوجتي؟
الجواب
ഉത്തരം:
താങ്കളുടെ ഭാര്യ ശുദ്ധിയാകുന്നത് വരെ കാത്തുനിൽക്കുകയും, ശുദ്ധിയായതിന് ശേഷം ഉംറ നിർവ്വഹിക്കുകയും ചെയ്യുകയാണ് വേണ്ടത്.
നബി -ﷺ- സ്വഫിയ്യഃ -رَضِيَ اللَّهُ عَنْهَا- ക്ക് ആർത്തവം ആരംഭിച്ചപ്പോൾ പറയുകയുണ്ടായി: "അവൾ കാരണം നമ്മൾ കാത്തുനിൽക്കേണ്ടി വരുമോ?" അവർ പറഞ്ഞു: "(നബിയേ!) സ്വഫിയ്യഃ ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ അവൾ മടങ്ങിക്കൊള്ളട്ടെ."
ഇഫാദ്വത്തിൻ്റെ ത്വവാഫിന് മുൻപായി സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ ശുദ്ധിയാകുന്നത് വരെ അവൾ കാത്തുനിൽക്കണമെന്നതിന് ഈ ഹദീഥ് തെളിവാണ്. ശുദ്ധിയായതിന് ശേഷമാണ് അവൾ ത്വവാഫ് നിർവ്വഹിക്കേണ്ടത്.
ഇഫാദ്വത്തിൻ്റെ ത്വവാഫിൻ്റെ അതേ വിധി തന്നെയാണ് ഉംറയുടെ ത്വവാഫിലുമുള്ളത്. കാരണം അത് ഉംറയുടെ ഒഴിച്ചുകൂടാൻ പാടില്ലാത്ത സ്തംഭങ്ങളിൽ പെട്ട, അതിൻ്റെ റുക്നാണ്. അതിനാൽ ഉംറ ചെയ്യുന്ന സ്ത്രീക്ക് ത്വവാഫ് ചെയ്യുന്നതിന് മുൻപ് ആർത്തവം ആരംഭിച്ചാൽ അവൾ ശുദ്ധിയാകുന്നത് വരെ കാത്തിരിക്കുകയും, ശുദ്ധിയായതിന് ശേഷം ത്വവാഫ് നിർവ്വഹിക്കുകയും ചെയ്യണം.
ﺟ55: الحكم بالنّسبة لزوجتك: أن تبقى حتى تطهر، ثم تقضي عمرتها؛ لأن النبي ﷺ لـما حاضت صفية رضي الله عنها قال:
«أَحَابِسَتُنَا هِيَ؟» قَالُوا: إِنَّهَا قَدْ أَفَاضَتْ. قَالَ: «فَلْتَنْفِرْ إِذًا» [1]،
فقوله ﷺ: «أحابستنا هي؟» دليلٌ على أنه يجب على المرأة أن تبقى -إذا حاضت قبل طواف الإفاضة- حتى تطهر، ثمّ تطوف.
[27] تقدم تخريجه.
وكذلك طواف العمرة مثل طواف الإفاضة؛ لأنه ركنٌ من العمرة، فإذا حاضت المعتمرة قبل الطواف انتظرت حتى تطهر، ثم تطوف.