Skip to content

എന്താണ് ഖുഫ്ഫകളും ജൗറബുകളും? വുദൂഇൻ്റെ സന്ദർഭത്തിൽ അവയുടെ മേൽ തടവാൻ അനുവാദമുണ്ടോ?

الباب / الفصل
قسم الفقه

السؤال

س١١: ما الخُفَّان والجَوْربان، وهل يمسح عليهما؟

ചോദ്യം 11: എന്താണ് ഖുഫ്ഫകളും ജൗറബുകളും? വുദൂഇൻ്റെ സന്ദർഭത്തിൽ അവയുടെ മേൽ തടവാൻ അനുവാദമുണ്ടോ?

الجواب

ج:- الخفان: ما يلبس في الرِّجلِ من الجلد.

  • الجوربان: ما يلبس في الرِّجلِ من غير الجلد.

ويشرع المسح عليهما بدل غسل الرجلين.

  • لحديث المغيرة بن شعبة رضي الله عنه، أن رسول الله صلى الله عليه وسلم توضأ، ومسح على الجوربين.

رواه أبو داود والترمذي وغيرهما.

  • وفي البخاري ومسلم:

فتوضأ، ومسح على الخفين.

ഉത്തരം: തോല് കൊണ്ടും മറ്റും നിർമിക്കുന്ന കാൽ മുഴുവനായി മൂടുന്ന പാദരക്ഷയാണ് ഖുഫ്ഫ എന്നത്.

തോല് കൊണ്ടല്ലാത്ത എല്ലാ കാലുറകളും. (സോക്സ് പോലുള്ളവ.)

കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫകളുടെ മുകളിൽ തടവുക എന്നത് അനുവദനീയമാണ്.

മുഗീറതു ബ്നു ശുഅ്ബ (رضي الله عنه) നിവേദനം: നബി ﷺ വുദൂഅ് ചെയ്യുകയും, തൻ്റെ കാലുറക്ക് മേൽ തടവുകയും ചെയ്തു.

(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)

സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും ഉള്ളത് ഇപ്രകാരമാണ്:

"അവിടുന്ന് വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളുടെ മേൽ തടവുകയും ചെയ്തു."