ഖുഫ്ഫകളുടെ മേൽ തടവുന്നത് ശരിയാകണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഏതെല്ലാമാണ്?
- التصنيف الشرعي
- الفقهالطهارةالمسح على الخفين ونحوهما
- الباب / الفصل
- قسم الفقه
السؤال
س١٣: ما هي شروط صحة المسح على الخفين؟
ചോദ്യം 13: ഖുഫ്ഫകളുടെ മേൽ തടവുന്നത് ശരിയാകണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഏതെല്ലാമാണ്?
الجواب
ج:١. أن يلبس الخفين على طهارة، أي بعد وضوء.
لحديث المغيرة رضي الله عنه قال: كنت مع النبي صلى الله عليه وسلم في سفر، فأهويت لأنزع خفيه، فقال:
«دعهما فإني أدخلتهما طاهرتين». فمسح عليهما.
متفق عليه.
- أن يكون الخف طاهرًا، فلا يجوز المسح على النجس.
- أن يكون الخف ساترًا للمحل المفروض غسله في الوضوء.
- أن يكون المسح خلال المدة المحددة، للمقيم غير المسافر: يوم وليلة، وللمسافر: ثلاثة أيام ولياليهن.
لحديث علي رضي الله عنه:
جعل رسول الله صلى الله عليه وسلم ثلاثة أيام ولياليهن للمسافر، ويومًا وليلة للمقيم.
رواه مسلم.
ഉത്തരം: 1- ശുദ്ധിയോടു കൂടിയായിരിക്കണം ഖുഫ്ഫകൾ ധരിക്കേണ്ടത്; അതായത് പൂർണ്ണമായും വുദൂഅ് എടുത്ത ശേഷമായിരിക്കണം.
മുഗീറത്ത് ഇബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഞാൻ നബിയോടൊപ്പം-ﷺ- ഒരു യാത്രയിലായിരുന്നു.(അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
(ബുഖാരി, മുസ്ലിം)
- ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കണം. നജസായ ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമല്ല.
- വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും കഴുകേണ്ട കാലിൻ്റെ ഭാഗം പൂർണ്ണമായും മറക്കുന്ന തരത്തിലുള്ളതായിരിക്കണം ഖുഫ്ഫകൾ; (ചെരിപ്പുകൾ പോലുള്ളവ പറ്റില്ല).
- നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ മാത്രമേ ഖുഫ്ഫ തടവാൻ അനുവാദമുള്ളൂ. നാട്ടിൽ താമസിക്കുന്നവർക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്ന് പകലും മൂന്ന് രാത്രികളുമെന്നാണ് കണക്ക്.
അലിയ്യു ബ്നു അബീ ത്വാലിബ് -رضي الله عنه- നിവേദനം:
"നബി ﷺ യാത്രക്കാരന് മൂന്ന് പകലും രാത്രികളും, നാട്ടിൽ താമസിക്കുന്നവന് ഒരു രാത്രിയും പകലും (ഖുഫ്ഫയുടെ മേൽ തടവാനുള്ള സമയപരിധി) നിശ്ചയിച്ചിരിക്കുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)