ഏറ്റവും കൂടുതൽ തിരഞ്ഞവ
ستون سؤالا في أحكام الحيض والنفاس
*
These files are generated automatically from the book's text; their layout may differ from the printed edition.
*
*
ചോദ്യം 1:
ഉത്തരം:
ചോദ്യം 2:
ഉത്തരം:
ചോദ്യം 3:
ഉത്തരം:
ചോദ്യം 4:
ഉത്തരം:
ചോദ്യം 5:
ഉത്തരം:
ചോദ്യം 6:
ഉത്തരം:
ചോദ്യം 7:
ഉത്തരം:
ചോദ്യം 8:
ഉത്തരം:
ചോദ്യം 9:
ഉത്തരം:
ചോദ്യം 10:
ഉത്തരം:
ചോദ്യം 11:
ഉത്തരം:
ചോദ്യം 12:
ഉത്തരം:
ചോദ്യം 13:
ഉത്തരം 13:
ചോദ്യം 14:
ഉത്തരം:
ചോദ്യം 15:
ഉത്തരം:
ചോദ്യം 16:
ഉത്തരം:
ചോദ്യം 17:
ഉത്തരം:
ചോദ്യം 18:
ഉത്തരം:
ചോദ്യം 19:
ഉത്തരം:
ചോദ്യം 20:
ഉത്തരം:
ചോദ്യം 21:
ഉത്തരം:
ചോദ്യം 22:
ഉത്തരം:
ചോദ്യം 23:
ഉത്തരം:
ചോദ്യം 24:
ഉത്തരം:
ചോദ്യം 25:
ഉത്തരം:
ചോദ്യം 26:
ഉത്തരം:
ചോദ്യം 27:
ഉത്തരം:
ചോദ്യം 28:
ഉത്തരം:
ചോദ്യം 29:
ഉത്തരം:
ചോദ്യം 30:
ഉത്തരം:
ചോദ്യം 31:
ഉത്തരം:
ചോദ്യം 32:
ഉത്തരം:
ചോദ്യം 33:
ഉത്തരം:
ചോദ്യം 34:
ഉത്തരം:
ചോദ്യം 35:
ഉത്തരം:
ചോദ്യം 36:
ഉത്തരം:
ചോദ്യം 37:
ഉത്തരം:
ചോദ്യം 38:
ഉത്തരം:
ചോദ്യം 39:
ഉത്തരം:
ചോദ്യം 40:
ഉത്തരം:
ചോദ്യം 41:
ഉത്തരം:
ചോദ്യം 42
ഉത്തരം:
ചോദ്യം 43:
ഉത്തരം:
ചോദ്യം 44:
ഉത്തരം:
ചോദ്യം 45:
ഉത്തരം:
ചോദ്യം 46:
ഉത്തരം:
ചോദ്യം 47:
ഉത്തരം:
കാരണം നബി -ﷺ- അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഭാര്യയായ അസ്മാഉ ബിൻത് ഉമൈസ് -رَضِيَ اللَّهُ عَنْهَا- യോട് ദുൽ ഹുലൈഫയിൽ വെച്ച് അവർക്ക് നിഫാസ് (പ്രസവാനന്തര രക്തം) ബാധിച്ചപ്പോൾ കുളിക്കുകയും, ശേഷം വസ്ത്രം കൊണ്ട് (ഗുഹ്യസ്ഥാനത്ത് നിന്ന് രക്തം വരുന്നത് തടയുന്നതിനായി) കെട്ടിവെക്കാനും കൽപ്പിച്ചു. ഇതേ വിധി തന്നെയാണ് ആർത്തവകാരികളുടെ കാര്യത്തിലുമുള്ളത്. അവർ ശുദ്ധി വരുന്നത് വരെ ഇഹ്റാമിൽ തന്നെ തുടരുകയും, ശുദ്ധിയായതിന് ശേഷം ത്വവാഫും ഉംറയും നിർവ്വഹിക്കുകയും ചെയ്യുകയാണ് വേണ്ടത്.
ചോദ്യം 48:
ഉത്തരം:
ചോദ്യം 49:
ഉത്തരം:
ചോദ്യം 50:
ഉത്തരം:
ചോദ്യം 51:
ഉത്തരം:
ചോദ്യം 52:
ഉത്തരം:
ചോദ്യം 53:
ഉത്തരം:
ചോദ്യം 54:
ഉത്തരം:
ചോദ്യം 55:
ഉത്തരം:
ചോദ്യം 56:
ഉത്തരം:
ചോദ്യം 57:
ഉത്തരം:
ചോദ്യം 58:
ഉത്തരം:
ചോദ്യം 59:
ഉത്തരം:
ചോദ്യം 60:
ഉത്തരം:
കാരണം നബി -ﷺ- ആർത്തവകാരികളായ സ്ത്രീകൾ കഅ്ബ ത്വവാഫ് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഇതേ വിധി തന്നെയാണ് പ്രസവാനന്തരം വരുന്ന നിഫാസിൻ്റെ രക്തത്തിനുമുള്ളത്.
(1) നിസ്കരിക്കുന്ന വ്യക്തി ഉപയോഗിക്കുന്ന നിസ്കാരപ്പടത്തിന് അറബിയിൽ ഖുംറ എന്നാണ് പറയുക.
ആർത്തവ കാലവും പ്രസവാനന്തര കാലവും; അറുപത് ചോദ്യങ്ങൾ
*
പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ.
ആമുഖം
അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അല്ലാഹുവിൻറെ തിരുദൂതരുടെ -ﷺ- മേൽ അവൻറെ സ്വലാത്തും സലാമും ഉണ്ടാകട്ടെ. നബി-ﷺ-യുടെ കുടുംബത്തിനും സഹാബികൾക്കും അന്ത്യനാൾ വരെ അവിടുത്തെ പിൻപറ്റിയവർക്ക് മേലും. (സ്വലാത്ത് എന്നാൽ അല്ലാഹു അവൻറെയരികിലുള്ള ഉന്നതരായ മലക്കുകൾക്കരികിൽ നബി-ﷺ-യെ പുകഴ്ത്തിപ്പറയലാണ്. സലാം എന്നാൽ സമാധാനവും രക്ഷയുമാണ്.)
മുസ്ലിം സഹോദരികളേ!
ആർത്തവവുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളാണ് പണ്ഡിതന്മാർക്ക് മുൻപിൽ വന്നെത്താറുള്ളത്. ഈ വിഷയത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ചില ചോദ്യങ്ങൾ സ്വരുക്കൂട്ടാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഇക്കാര്യമാണ്.
മുസ്ലിം സഹോദരികളേ!
ഈ പുസ്തകം എപ്പോഴും നിങ്ങളുടെ കൈകളിൽ ഉണ്ടാകട്ടെ; കാരണം അല്ലാഹുവിൻ്റെ മതവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ പഠിച്ചിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തമായ അറിവോടെയും ബോധ്യത്തോടെയും അല്ലാഹുവിനെ ആരാധിക്കാൻ പഠനം നിങ്ങളെ സഹായിക്കുന്നതാണ്.
പുസ്തകത്തിലുള്ള ചില ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയം ആദ്യമായി വായിക്കുന്ന ചിലർക്ക് തോന്നിയേക്കാം; എന്നാൽ രണ്ട് ചോദ്യങ്ങളുടെയും ഉത്തരങ്ങളിൽ ഒന്നിലുള്ളതിനേക്കാൾ കൂടുതൽ വിശദീകരണമോ പാഠങ്ങളോ ഉള്ളത് കൊണ്ടാണ് ഇവ പുസ്തകത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ഇവിടെ പ്രത്യേകം ഉണർത്തട്ടെ. ശ്രദ്ധാപൂർവ്വം വായിച്ചാൽ അക്കാര്യം മനസ്സിലാകും.
നമ്മുടെ റസൂലായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
ആർത്തവം; നിസ്കാരവും നോമ്പുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ
ഫജ്ർ ബാങ്ക് കൊടുത്തതിന് തൊട്ടുടനെ സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ അവൾ അന്നേ ദിവസം നോമ്പെടുക്കുകയും, ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമോ? ഈ ദിവസം നോമ്പ് ലഭിച്ചതായാണോ, അല്ല നഷ്ടമായതായാണോ കണക്കു കൂട്ടേണ്ടത്?
ഫജ്ർ ബാങ്ക് കൊടുത്തതിന് തൊട്ടുടനെ സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ പ്രസ്തുത ദിവസം നോമ്പു നോറ്റവരെ പോലെ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കണമോ എന്നതിൽ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്:
1- ആ ദിവസം ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷമുള്ള സമയം നോമ്പുകാരെ പോലെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കൽ അവളുടെ മേൽ നിർബന്ധമാണ്. എന്നാൽ ഈ ദിവസം നോമ്പ് ലഭിച്ചതായി കണക്കു കൂട്ടപ്പെടുകയില്ല. മറിച്ച്, അന്നേ ദിവസം നഷ്ടമായ നോമ്പ് പിന്നീട് നിർബന്ധമായും നോറ്റുവീട്ടേണ്ടതുണ്ട്. ഇമാം അഹ്മദിൻ്റെ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.
2- ഇത്തരം സാഹചര്യങ്ങളിൽ നോമ്പുകാരെ പോലെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് അവളുടെ മേൽ നിർബന്ധമില്ല. കാരണം പകലിൻ്റെ ആരംഭത്തിൽ (ഫജ്ർ ബാങ്കിന് ശേഷം) ആർത്തവമുണ്ടായിരുന്നു എന്നതിനാൽ അന്നേ ദിവസത്തെ അവളുടെ നോമ്പ് ശരിയാവുകയില്ല. അതിനാൽ അവൾ നോമ്പ് നോൽക്കേണ്ടവരിൽ ഉൾപ്പെടുകയില്ല. അവളുടെ നോമ്പ് ശരിയാവില്ല എന്നതിനാൽ അന്നേ ദിവസം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഫലമോ പ്രയോജനമോ ഇല്ല. അവളെ സംബന്ധിച്ചിടത്തോളം ആ ദിവസത്തിന് മറ്റുള്ളവർക്ക് ഉള്ളതു പോലുള്ള പരിശുദ്ധി ഇല്ല. കാരണം പകലിൻ്റെ ആരംഭത്തിൽ നോമ്പ് ഒഴിവാക്കാൻ അവൾക്ക് അനുവാദം ഉണ്ടായിരുന്നു. അല്ല! പകലിൻ്റെ ആരംഭത്തിൽ (ആർത്തവകാരിയാണ് എന്നതിനാൽ) നോമ്പ് നോൽക്കുക എന്നത് അവളുടെ മേൽ നിഷിദ്ധമായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഇസ്ലാമിന്റെ ഭാഷയിൽ നോമ്പ് എന്ന് പറഞ്ഞാൽ 'ഫജ്ർ (പുലരി) ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനെ ആരാധിക്കുക എന്ന ഉദ്ദേശ്യത്തോടെ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെക്കലാണ്'.
അതിനാൽ ആർത്തവകാരി നോമ്പിൻ്റെ പകലിൽ ശുദ്ധിയായാൽ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കണം എന്ന അഭിപ്രായത്തേക്കാൾ കൂടുതൽ ശരിയായിട്ടുള്ളത് രണ്ടാമത് നാമീ പറഞ്ഞ അഭിപ്രായമാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; രണ്ട് അഭിപ്രായക്കാരും അവൾ നോമ്പ് നിർബന്ധമായും പിന്നീട് നോറ്റു വീട്ടണമെന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലാണുള്ളത്.
ഫജ്ർ നിസ്കാരത്തിന് ശേഷം ഒരു സ്ത്രീ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും, നിസ്കരിക്കുകയും, അന്നേ ദിവസത്തെ നോമ്പ് പൂർത്തീകരിക്കുകയും ചെയ്താൽ അവളുടെ മേൽ പ്രസ്തുത നോമ്പ് നോറ്റുവീട്ടുക എന്നത് നിർബന്ധമുണ്ടോ?
ഫജ്ർ (പുലരി) ഉദിക്കുന്നതിന് ഒരു മിനിട്ട് മുൻപെങ്കിലും ആർത്തവകാരിക്ക് താൻ ശുദ്ധിയായിട്ടുണ്ട് എന്ന് ഉറപ്പ് ലഭിച്ചു കഴിഞ്ഞാൽ -റമദാൻ മാസത്തിലാണെങ്കിൽ- അന്നേ ദിവസം നോമ്പെടുക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. പ്രസ്തുത ദിവസം അവൾ എടുത്ത നോമ്പ് സാധുവാണ്; അത് പിന്നീട് അവൾ നോറ്റുവീട്ടേണ്ടതില്ല. കാരണം ശുദ്ധിയുള്ള അവസ്ഥയിലാണ് അവൾ തൻ്റെ നോമ്പ് ആരംഭിച്ചതും, തുടർന്നതും. ഫജ്ർ ഉദിച്ചതിന് ശേഷമാണ് അവൾ ആർത്തവത്തിൽ നിന്ന് കുളിച്ചത് എങ്കിലും അവളുടെ നോമ്പ് ശരിയായിട്ടുണ്ട്. ഇക്കാര്യത്തിൽ ആർത്തവകാരിയുടെ സ്ഥിതി സ്വപ്ന സ്ഖലനമോ ലൈംഗികബന്ധമോ കാരണത്താൽ വലിയ അശുദ്ധി ബാധിച്ച പുരുഷനെ പോലെയാണ്. അയാൾ അത്താഴം കഴിക്കുകയും, പുലരി ഉദിച്ചതിന് ശേഷം കുളിക്കുകയും ചെയ്താൽ അയാളുടെ നോമ്പ് ശരിയാണ് (എന്നതു പോലെ ആർത്തവകാരിയുടെ നോമ്പും ശരിയാകും).
ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി ഉണർത്താൻ ഞാൻ ആഗ്രഹിക്കുന്നു; ചില സ്ത്രീകൾ ധരിച്ചിരിക്കുന്നത് നോമ്പ് തുറന്നതിന് ശേഷം ഇശാ നിസ്കരിക്കുന്നതിന് മുൻപ് ആർത്തവം വന്നാൽ അന്നേ ദിവസം എടുത്ത നോമ്പ് അസാധുവാകുമെന്നാണ്. ഈ ധാരണക്ക് യാതൊരു അടിത്തറയുമില്ല. സൂര്യൻ അസ്തമിച്ചതിന് ശേഷം ഒരു നിമിഷം കഴിഞ്ഞ ഉടനെ ആർത്തവം ആരംഭിച്ചാൽ പോലും അവളുടെ നോമ്പ് പൂർണ്ണവും സാധുവുമാണ് എന്നതാണ് ശരി.
പ്രസവത്തിന് ശേഷം നാൽപ്പത് ദിവസങ്ങൾക്ക് മുൻപ് (നിഫാസിൽ നിന്ന്) ശുദ്ധി വന്നാൽ നോമ്പ് നോൽക്കുകയും നിസ്കരിക്കുകയും ചെയ്യുന്നത് നിർബന്ധമാകുമോ?
അതെ. പ്രസവാനന്തരം നാൽപ്പത് ദിവസമാകുന്നതിന് മുൻപ് ഒരുവൾ ശുദ്ധിയായാൽ അന്ന് മുതൽ നിസ്കാരം നിർവ്വഹിക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. റമദാൻ മാസത്തിലാണെങ്കിൽ നോമ്പ് നോൽക്കുക എന്നതും ഇത് പോലെ നിർബന്ധമാണ്. അവളുടെ ഭർത്താവിനെ സംബന്ധിച്ചിടത്തോളം, അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നത് അതു മുതൽ അനുവദനീയവുമാണ്. കാരണം നോമ്പ് നോൽക്കുന്നതോ, നിസ്കാരം നിർബന്ധമാവുക എന്നതോ, ലൈംഗികബന്ധം അനുവദനീയമാവുക എന്നതോ തടയുന്ന ഒന്നും അവളിലില്ല; (പ്രസവശേഷമുള്ള രക്തമായ) നിഫാസ് നിലച്ചു എന്നതിനാൽ അവൾ ശുദ്ധിയുള്ളവളാണ്.
ഒരു സ്ത്രീയുടെ മാസമുറ (Menstrual Period) എട്ട് ദിവസമോ ഏഴ് ദിവസമോ ആണെന്ന് കരുതുക; പിന്നീട് ഒന്നോ രണ്ടോ തവണ അവൾക്ക് ആർത്തവം നീണ്ടുപോയി എങ്കിൽ എന്താണ് അവൾ ചെയ്യേണ്ടത്?
മാസമുറ ആറോ ഏഴോ ദിവസമുള്ള ഒരു സ്ത്രീക്ക് എപ്പോഴെങ്കിലും ഈ പരിധി കടന്നു പോവുകയും, എട്ടോ ഒൻപതോ പതിനൊന്നോ ദിവസം ആർത്തവം നിലനിൽക്കുകയും ചെയ്തുവെങ്കിൽ അവൾ ശുദ്ധിയാകുന്നത് വരെ നിസ്കരിക്കരുത്. കാരണം നബി -ﷺ- ആർത്തവത്തിന് ഇത്ര ദിവസം എന്ന പരിധി നിശ്ചയിച്ചതായി ഹദീഥുകളിൽ കാണാൻ കഴിയില്ല. അല്ലാഹു ഖുർആനിൽ പറഞ്ഞതാകട്ടെ, ഇപ്രകാരമാണ്: "അവർ താങ്കളോട് ആർത്തവത്തെ കുറിച്ച് ചോദിക്കുന്നു. പറയുക: അതൊരു മ്ലേഛതയാകുന്നു." (ബഖറ: 222) അതിനാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരിൽ ഈ ആർത്തവത്തിൻ്റെ രക്തം ബാക്കിയുള്ളിടത്തോളം അവർ തദ്സ്ഥിതിയിൽ തുടരേണ്ടതാണ്. ശുദ്ധിയാവുകയും കുളിക്കുകയും ചെയ്ത ശേഷമേ അവൾ നിസ്കരിക്കാൻ പാടുള്ളൂ. ഇതു പോലെ, അവളുടെ സ്ഥിരം മാസമുറയേക്കാൾ കുറഞ്ഞ ദിവസങ്ങൾ മാത്രമേ അവൾക്ക് മാസമുറ വന്നിട്ടുള്ളൂവെങ്കിൽ അവൾ (രക്തം നിലക്കുകയും) ശുദ്ധിയാവുകയും ചെയ്താൽ നിസ്കാരം ആരംഭിക്കേണ്ടതാണ്.
ചുരുക്കത്തിൽ, ആർത്തവരക്തം കാണപ്പെടുന്ന സന്ദർഭത്തിൽ സ്ത്രീകൾ നിസ്കരിക്കരുത്; അത് മാസമുറയുടെ കണക്കിന് യോജിച്ചു വന്നാലും ഇല്ലെങ്കിലും, അതിൻ്റെ ദിവസങ്ങളേക്കാൾ കൂടുകയോ കുറയുകയോ ചെയ്താൽ. മറിച്ച്, രക്തം നിലച്ച് അവൾ ശുദ്ധിയായാൽ നിസ്കരിക്കുക എന്നതാണ് വേണ്ടത്.
പ്രസവശേഷം നിഫാസിൻ്റെ രക്തം വരുന്ന സ്ത്രീ നിസ്കരിക്കാതെയും നോമ്പെടുക്കാതെയും നാൽപ്പത് ദിവസം മുഴുവനും ഇരിക്കേണ്ടതുണ്ടോ? അതല്ല, പ്രസവരക്തം നിലക്കുന്നുണ്ടോ ഇല്ലേ എന്നത് മാത്രമാണോ പരിഗണിക്കേണ്ടത്; അത് ശുദ്ധിയുടെ സമയപരിധിയിൽ കുറവാണെങ്കിലും?
പ്രസവശേഷം വരുന്ന നിഫാസിൻ്റെ രക്തത്തിന് നിശ്ചിത സമയപരിധിയില്ല. മറിച്ച് രക്തം കാണുന്നിടത്തോളം അവൾ നിസ്കരിക്കാതെയും നോമ്പ് നോൽക്കാതെയും മാറിനിൽക്കണം. ഈ സമയം ഭർത്താവ് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതും പാടില്ല.
എന്നാൽ ശുദ്ധി കണ്ടുകഴിഞ്ഞാൽ -അത് നാൽപ്പത് ദിവസത്തിന് മുൻപാണെങ്കിലും- അവൾ നിസ്കാരം ആരംഭിക്കുകയും (റമദാനാണെങ്കിൽ) നോമ്പ് നോൽക്കുകയും വേണം. ഭർത്താവിന് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദവും ഇതോടെ ആരംഭിക്കും. പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ അവൾ ശുദ്ധിയാവുകയാണെങ്കിലും ഈ പറഞ്ഞത് പോലെയാണ് വിധി.
ചുരുക്കത്തിൽ നിഫാസ് (പ്രസവശേഷമുള്ള രക്തം) എന്നത് കണ്ടുമനസ്സിലാക്കാവുന്ന ശാരീരിക പ്രതിഭാസമാണ്. അത് കാണപ്പെടുമ്പോൾ അതിൻ്റെ വിധികൾ ബാധകമാവുകയും, അത് അവസാനിക്കുന്നതോടെ ആ വിധികൾ മാറുകയും ചെയ്യും. നിഫാസിൻ്റെ രക്തം കണ്ടാൽ അതിൻ്റെ വിധികൾ ബാധകമാക്കുകയും, അത് കാണാതാവുകയും ശുദ്ധി വരുകയും ചെയ്താൽ ആ വിധികൾ ഒഴിവാക്കുകയും ചെയ്യുക.
എന്നാൽ നിഫാസിൻ്റെ രക്തം അറുപത് ദിവസത്തിനപ്പുറം പോകുന്നുണ്ട് എങ്കിൽ അത് ഇസ്തിഹാദ്വത്ത് (രക്തസ്രാവം) ആയി കണക്കാക്കണം. ഈ സന്ദർഭത്തിൽ ആർത്തവമുറയുടെ ദിവസങ്ങളിൽ നിസ്കാരം ഉപേക്ഷിക്കുകയും, അത് കഴിഞ്ഞാൽ കുളിക്കുകയും നിസ്കാരം ആരംഭിക്കുകയും വേണം.
റമദാനിൻ്റെ പകലിൽ രക്തം വളരെ കുറഞ്ഞ തുള്ളികൾ മാത്രം പുറത്തു വന്നതായി കണ്ടു. ഈ അവസ്ഥ റമദാൻ മാസം മുഴുവൻ തുടരുകയും ചെയ്തു. ഈ സ്ഥിതിയിൽ അവൾ നോമ്പെടുത്താൽ അവളുടെ നോമ്പ് ശരിയാകുമോ?
അതെ. അവളുടെ നോമ്പ് ഈ അവസ്ഥയിൽ ശരിയാകും. ഇങ്ങനെ കാണപ്പെടുന്ന രക്തത്തുള്ളികൾ കാര്യമാക്കേണ്ടതില്ല; അത് ശാരീരികമായ രോഗവുമായി ബന്ധപ്പെട്ടതാണ്. അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: "മൂക്കിൽ നിന്ന് വരുന്ന രക്തം പോലെ കാണപ്പെടുന്ന രക്തത്തുള്ളികൾ ആർത്തവമല്ല." ഇത് അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർത്തവകാരിയോ പ്രസവശേഷം നിഫാസിൻ്റെ രക്തം വരുന്ന സ്ത്രീയോ ഫജ്റിന് മുൻപ് ശുദ്ധിയാവുകയും, ഫജ്ർ ബാങ്ക് വിളിച്ചതിന് ശേഷം കുളിക്കുകയും ചെയ്താൽ അവളുടെ നോമ്പ് ശരിയാകുമോ?
അതെ. നോമ്പ് ശരിയാകും. ഫജ്റിന് മുൻപ് ശുദ്ധിയാവുകയും, ഫജ്റിന് ശേഷം മാത്രം കുളിക്കുകയും ചെയ്യുന്ന ആർത്തവമോ പ്രസവരക്തമോ ഉണ്ടായിരുന്ന സ്ത്രീയുടെ നോമ്പ് സാധുവാണ്. അവൾ നോമ്പ് നോൽക്കൽ ബാധകമായവരുടെ കൂട്ടത്തിലാണ് എണ്ണപ്പെടുക. ജനാബത്ത് (വലിയ അശുദ്ധി) ഉള്ള പുരുഷൻ്റെ അവസ്ഥക്ക് സമാനമാണ് അവളുടെ സ്ഥിതി; ജനാബത്തുകാരനായി ഒരാൾ ഫജ്റിന് ശേഷം ഉണർന്നാലും അയാളുടെ നോമ്പ് ശരിയാണ്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: "അതിനാൽ ഇനി മേൽ നിങ്ങൾ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തിൽ) അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകൾ കറുത്ത ഇഴകളിൽ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ." (ബഖറ: 187) ഫജ്റിൻ്റെ സമയം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അല്ലാഹു ഈ വചനത്തിൽ അനുവാദം നൽകിയിരിക്കുന്നു. ഒരാൾ ഫജ്റിൻ്റെ തൊട്ടുമുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഫജ്റിന് ശേഷമേ അവന് കുളിക്കാൻ സാധിക്കൂ എന്നത് വ്യക്തമാണല്ലോ?! ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥും ഈ പറഞ്ഞതിനോട് കൂട്ടിവായിക്കാവുന്നതാണ്; അവർ പറഞ്ഞു: "നബി -ﷺ- തൻ്റെ പത്നിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും, ജനാബത്തുകാരനായി നേരം പുലരുകയും, നോമ്പെടുക്കുകയും ചെയ്യാറുണ്ടായിരുന്നു." ഫജ്ർ പുലർന്നതിന് ശേഷമായിരുന്നു നബി -ﷺ- കുളിക്കാറുണ്ടായിരുന്നത് എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
ഒരു സ്ത്രീക്ക് ആർത്തവം ആരംഭിക്കുന്നതായി അനുഭവപ്പെട്ടു; അല്ലെങ്കിൽ ആർത്തവ സന്ദർഭത്തിൽ ഉണ്ടാകാറുള്ള വേദന ആരംഭിച്ചു. പക്ഷേ സൂര്യൻ അസ്തമിച്ചതിന് ശേഷം മാത്രമേ അവൾക്ക് രക്തം പുറത്തു വന്നുള്ളൂ. ഈ അവസ്ഥയിൽ അവളുടെ അന്നേ ദിവസത്തെ നോമ്പ് ശരിയായതായി പരിഗണിക്കപ്പെടുമോ? അതല്ല, അവൾ തൻ്റെ നോമ്പ് പിന്നീട് കടം (ഖദാഅ്) വീട്ടേണ്ടതുണ്ടോ?
ശുദ്ധിയുള്ള അവസ്ഥയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് നോമ്പുകാരിയായിരിക്കെ -സൂര്യൻ അസ്തമിക്കുന്നതിന് മുൻപ്- ആർത്തവം ആരംഭിക്കുന്നതിൻ്റെ അടയാളങ്ങൾ അനുഭവപ്പെടുകയോ, ആർത്തവത്തിൻ്റെ വേദന ആരംഭിക്കുകയോ ചെയ്തു; പക്ഷേ ആർത്തവരക്തം സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് പുറത്തു വന്നത് എങ്കിൽ അവളുടെ നോമ്പ് ശരിയാണ്. ഈ നോമ്പ് നിർബന്ധനോമ്പായിരുന്നെങ്കിൽ അവൾ നോറ്റുവീട്ടേണ്ടതില്ല. സുന്നത്തായ നോമ്പായിരുന്നെങ്കിൽ അതിൻ്റെ പ്രതിഫലം നഷ്ടമായി എന്ന് അവൾ ധരിക്കേണ്ടതുമില്ല.
ഒരു സ്ത്രീ രക്തം കാണുകയും, അത് ആർത്തവ രക്തമാണെന്ന് അവൾക്ക് ഉറപ്പു വരാതിരിക്കുകയും ചെയ്താൽ അവളുടെ അന്നേ ദിവസത്തെ നോമ്പിൻ്റെ വിധിയെന്താണ്?
അന്നേ ദിവസത്തെ അവളുടെ നോമ്പ് സാധുവാണ്. കാരണം ആർത്തവം വന്നിട്ടുണ്ട് എന്ന് ഉറപ്പാകാത്തിടത്തോളം ഇതു വരെ ഉണ്ടായിരുന്ന ശുദ്ധി നിലനിൽക്കുന്നുണ്ട് എന്ന അടിത്തറയിൽ നിന്ന് മാറേണ്ടതില്ല.
ചിലപ്പോൾ ആർത്തവ രക്തത്തിൻ്റെ വളരെ ചെറിയ അടയാളമോ, ഒരു ദിവസം മണിക്കൂറുകൾ ഇടവിട്ട് രക്തത്തിൻ്റെ കുറഞ്ഞ തുള്ളികളോ കാണപ്പെടാറുണ്ട്. ഇത് ചിലപ്പോൾ മാസമുറയുടെ ദിവസങ്ങളിൽ ആർത്തവം തുടങ്ങാതെ തന്നെ കാണപ്പെടാറുണ്ട്. മറ്റു ചിലപ്പോൾ മാസമുറയുടേതല്ലാത്ത ദിവസങ്ങളിലും കാണപ്പെടാറുണ്ട്. ഈ രണ്ട് സന്ദർഭങ്ങളിലും അവളുടെ നോമ്പിൻ്റെ വിധി എന്താണ്?
സമാനമായ ചോദ്യങ്ങൾക്കുള്ള ഉത്തരം മുൻപ് പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്നാൽ മാസമുറയുടെ ദിവസങ്ങളിൽ രക്തത്തിൻ്റെ തുള്ളികൾ കാണപ്പെട്ടാൽ അവൾ അത് ആർത്തവരക്തത്തിൻ്റെ ഭാഗമായാണ് പരിഗണിക്കേണ്ടത്.
ആർത്തവകാരിയും, പ്രസവശേഷമുള്ള രക്തംവരുന്നവളും നോമ്പിൻ്റെ പകലിൽ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?
അതെ. റമദാനിൻ്റെ പകലിൽ ആർത്തവകാരികൾക്കും പ്രസവശേഷമുള്ള രക്തംവരുന്നവൾക്കും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യാം. എന്നാൽ വീട്ടിലുള്ള കുട്ടികളും മറ്റും കാണാത്ത വിധത്തിൽ രഹസ്യമായി അവ ചെയ്യുന്നതാണ് കൂടുതൽ നല്ലത്; അതല്ലായെങ്കിൽ കുട്ടികൾക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട്.
ആർത്തവകാരിയോ പ്രസവശേഷമുള്ള നിഫാസിൻ്റെ രക്തംവരുന്ന സ്ത്രീയോ അസ്വർ നിസ്കാരത്തിൻ്റെ സമയത്ത് ശുദ്ധിയായെങ്കിൽ അവൾ അസ്വറിനോടൊപ്പം ദ്വുഹർ നിസ്കാരം കൂടി നിർവ്വഹിക്കേണ്ടതുണ്ടോ? അതല്ലായെങ്കിൽ അവൾ അസ്വർ മാത്രം നിസ്കരിച്ചാൽ മതിയോ?
ഈ വിഷയത്തിൽ ഏറ്റവും ശരിയായ അഭിപ്രായം അവൾ അസ്വർ മാത്രം നിസ്കരിച്ചാൽ മതിയെന്നതാണ്. കാരണം ഇത്തരം സാഹചര്യങ്ങളിൽ ദ്വുഹർ കൂടി നിസ്കരിക്കണം എന്ന് വ്യക്തമാക്കുന്ന പ്രത്യേക തെളിവുകളില്ല. ഒരു മുസ്ലിമിന്റെ മേൽ ആരാധനാപരമായ യാതൊരു ബാധ്യതയും തെളിവുകളില്ലാതെ സ്ഥിരപ്പെടുത്തുക സാധ്യമല്ല എന്നതാണ് ഇസ്ലാമിലെ അടിസ്ഥാന നിയമം. മാത്രമല്ല, നബി -ﷺ- ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ആരെങ്കിലും സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അസ്വർ നിസ്കാരത്തിൻ്റെ ഒരു റക്അത്തെങ്കിലും നേടിയാൽ അവൻ അസ്വർ നേടിയിരിക്കുന്നു." ഇവിടെ, അവന് ദ്വുഹർ കൂടി ലഭിച്ചിരിക്കുന്നു എന്ന് നബി -ﷺ- പറഞ്ഞിട്ടില്ല. അത് കൂടെ അവൻ്റെ മേൽ നിർബന്ധമാകുമായിരുന്നു എങ്കിൽ നബി -ﷺ- ഒരിക്കലും അക്കാര്യം പറയാതെ വിടില്ലായിരുന്നു. ഇതോടൊപ്പം ചേർത്തു പറയാവുന്ന മറ്റൊരു ന്യായം കൂടിയുണ്ട്; ഒരു സ്ത്രീക്ക് ദ്വുഹ്ർ നിസ്കാര സമയത്താണ് ആർത്തവം ആരംഭിച്ചത് എങ്കിൽ അവൾ പിന്നീട് ദ്വുഹ്ർ നിസ്കാരം മാത്രമേ മടക്കി (ഖദ്വാ വീട്ടി) നിസ്കരിക്കേണ്ടതുള്ളൂ; അതല്ലാതെ അതിനൊപ്പം അസ്വർ കൂടെ നിസ്കരിക്കേണ്ടതില്ല. ദ്വുഹർ അസ്വറിനോടൊപ്പം ചേർത്ത് (ജംആക്കി) നിസ്കരിക്കപ്പെടുന്നതാണ് എന്ന കാര്യം ഏവർക്കും അറിയാം. ഈ സാഹചര്യത്തിൽ ദ്വുഹറിനോടൊപ്പം അസ്വർ കൂടി കടംവീട്ടേണ്ടതില്ലെങ്കിൽ, ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ അസ്വറിനോടൊപ്പം ദ്വുഹ്റും കൂട്ടിച്ചേർക്കേണ്ടതില്ല.
അതിനാൽ അസ്വർ മാത്രം നിസ്കരിച്ചാൽ മതി എന്ന അഭിപ്രായമാണ് ശരിയായ വീക്ഷണം. ഇസ്ലാമിക പ്രമാണവും, മതപരമായ മറ്റു വിധിവിലക്കുകളോടുള്ള താരതമ്യവും അറിയിക്കുന്നത് അക്കാര്യമാണ്. ഇതു പോലെത്തന്നെയാണ് ഇശാഅ് നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് ഒരു സ്ത്രീ ശുദ്ധി പ്രാപിച്ചാലുള്ള സ്ഥിതിയും; അവളുടെ മേൽ ഇശാഅ് നിസ്കാരമല്ലാതെ നിർബന്ധമില്ല. മഗ്രിബ് നിസ്കാരം കൂടെ അതിനൊപ്പം നിർവ്വഹിക്കേണ്ടതില്ല.
ഗർഭം അലസിപ്പോകുന്ന സന്ദർഭങ്ങൾ സ്ത്രീകളിൽ ചിലർക്ക് ഉണ്ടാകാറുണ്ടല്ലോ? ഗർഭസ്ഥ ശിശുവിന് രൂപം നൽകപ്പെടുന്നതിന് മുൻപ് ഗർഭം അലസിപ്പോകുന്നവരും, ഗർഭസ്ഥശിശുവിന് രൂപവും ശാരീരിക അളവുകളും പ്രകടമായതിന് ശേഷം ഇങ്ങനെ സംഭവിക്കുന്നവരുമുണ്ട്. ഗർഭം അലസിപ്പോയ ദിവസത്തിലെ അവരുടെ നോമ്പിൻ്റെ വിധിയെന്താണ്? പിന്നീട് രക്തം കാണുന്ന ദിവസങ്ങളിലെ നോമ്പിൻ്റെ വിധിയും എന്താണ്?
ഗർഭസ്ഥശിശുവിന് രൂപം നൽകപ്പെടുന്നതിന് മുൻപ് ഗർഭം അലസിയാൽ പിന്നീട് വരുന്ന രക്തം നിഫാസിൻ്റെ രക്തമായി പരിഗണിക്കപ്പെടുകയില്ല. അതിനാൽ ഇത്തരം അവസ്ഥകളിൽ അവൾ നോമ്പെടുക്കുകയും നിസ്കരിക്കുകയും വേണം. നോമ്പെടുത്ത ദിവസം ഇങ്ങനെ ഗർഭം അലസിയാൽ അന്നേ ദിവസത്തെ അവളുടെ നോമ്പ് സാധുവാണ്.
എന്നാൽ ഗർഭസ്ഥശിശുവിൻ്റെ സൃഷ്ടിപ്പ് പ്രകടമാവുകയാണെങ്കിൽ പിന്നീട് വരുന്ന രക്തം നിഫാസിൻ്റെ രക്തമാണ്; ഈ അവസ്ഥയിൽ നിസ്കരിക്കുന്നതോ നോമ്പെടുക്കുന്നതോ അവൾക്ക് അനുവദനീയമല്ല.
ഈ വിഷയത്തിലുള്ള അടിസ്ഥാനം ഇപ്രകാരമാണ്: ഗർഭസ്ഥശിശുവിന് രൂപം നൽകപ്പെടുന്ന കാലയളവ് ആയിട്ടുണ്ട് എങ്കിൽ അത് നിഫാസിൻ്റെ പ്രസവരക്തമാണ്. സൃഷ്ടിപ്പ് നൽകപ്പെടുന്നതിന് മുൻപാണെങ്കിൽ അത് നിഫാസിൻ്റെ രക്തമല്ല. നിഫാസിൻ്റെ രക്തം വരുന്ന സന്ദർഭത്തിൽ പ്രസവരക്തം വരുന്നവർക്ക് നിഷിദ്ധമായതെല്ലാം അവൾക്കും നിഷിദ്ധമാകും. അതല്ലാത്ത സന്ദർഭങ്ങളിൽ ഇവയൊന്നും അവളുടെ മേൽ നിഷിദ്ധമാവുകയുമില്ല.
റമദാനിൻ്റെ പകലിൽ ഗർഭിണിയായ സ്ത്രീക്ക് രക്തം കാണപ്പെട്ടു; ഇത് അവളുടെ നോമ്പിനെ ബാധിക്കുമോ?
നോമ്പുകാരിയായിരിക്കെ ആർത്തവ രക്തം പുറപ്പെട്ടാൽ അതോടെ നോമ്പ് മുറിയും; നബി -ﷺ- യുടെ ഹദീഥിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. അവിടുന്ന് പറഞ്ഞു: "സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ അവൾ നിസ്കരിക്കാതിരിക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യാറുണ്ട്?" ഇതു കൊണ്ടാണ് ആർത്തവ രക്തം പുറപ്പെടുക എന്നതും, അതു പോലെ പ്രസവരക്തമായ നിഫാസ് പുറപ്പെടുക എന്നതും നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നാം എണ്ണുന്നത്.
ഇനി ഗർഭിണിയുടെ കാര്യത്തിലേക്ക് വരാം; ഗർഭിണികൾക്ക് രക്തം വരുന്നത് ആർത്തവത്തിൻ്റെ ഭാഗമായിട്ടാണെങ്കിൽ അത് ഗർഭിണിയല്ലാത്തവരുടെ ആർത്തവം പോലെത്തന്നെ പരിഗണിക്കേണ്ടതുണ്ട്. അവളുടെ നോമ്പ് മുറിയാൻ അത് കാരണമാകും എന്നർത്ഥം. എന്നാൽ ആർത്തവത്തിൻ്റെ ഭാഗമായുള്ള രക്തമല്ല വന്നിട്ടുള്ളത് എങ്കിൽ അത് നോമ്പിനെ ബാധിക്കുന്നതല്ല.
ഗർഭിണിക്ക് വരാൻ സാധ്യതയുള്ള ആർത്തവം ഗർഭം ആരംഭിച്ചതു മുതൽ വന്നു കൊണ്ടിരിക്കുന്ന ആർത്തവം മാത്രമാണ്. അതായത്, സാധാരണ മാസമുറയിൽ വരാറുണ്ടായിരുന്നത് പോലെ അവൾക്ക് ഗർഭം വഹിച്ചതിന് ശേഷവും കൃത്യമായ ഇടവേളകളിൽ ആർത്തവരക്തം വരുന്നുണ്ട് എങ്കിൽ അത് ആർത്തവം തന്നെയാണ് എന്നതാണ് ശരിയായ അഭിപ്രായം. ഈ അവസ്ഥയിൽ ആർത്തവവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ അവൾക്ക് ബാധകവുമായിരിക്കും.
എന്നാൽ ഗർഭം ധരിച്ചതിന് ശേഷം ആർത്തവം നിലക്കുകയും, പിന്നീട് സാധാരണ വരാറുള്ളതിൽ നിന്ന് വ്യത്യസ്തമായി രക്തം കാണപ്പെടുകയും ചെയ്താൽ അത് ആർത്തവമായി പരിഗണിക്കപ്പെടുകയില്ല. ഈ അവസ്ഥ നോമ്പിൽ യാതൊരു മാറ്റവുമുണ്ടാക്കുകയുമില്ല.
മാസമുറയുടെ ദിവസങ്ങളിൽ ഒന്നിൽ രക്തം കാണപ്പെട്ടു; പിന്നീട് അതിന് ശേഷം പകൽ മുഴുവൻ രക്തം കാണപ്പെട്ടില്ല. ഈ സന്ദർഭത്തിൽ എന്താണ് ചെയ്യേണ്ടത്?
ആർത്തവം സാധാരണയായി സംഭവിക്കാറുള്ള ദിവസങ്ങളിൽ രക്തം കണ്ടതിന് ശേഷം പിന്നീട് കാണപ്പെടുന്ന ശുദ്ധിയുടെ അവസ്ഥയോ ഉണക്കമോ ആർത്തവത്തിൻ്റെ ഭാഗമായാണ് പരിഗണിക്കേണ്ടത്. അത് ശുദ്ധിയുടെ അടയാളമായി കണക്കാക്കുക സാധ്യമല്ല. അതിനാൽ ആർത്തവകാരികൾ ഒഴിവാക്കുന്ന കാര്യങ്ങളെല്ലാം ഈ സന്ദർഭത്തിൽ അവൾ ഒഴിവാക്കേണ്ടതുണ്ട്.
ചില പണ്ഡിതന്മാരുടെ അഭിപ്രായം ഇപ്രകാരമാണ്: ഒരു സ്ത്രീ ഒരു ദിവസം രക്തം കാണുകയും അടുത്ത ദിവസം ശുദ്ധി കാണുകയും ചെയ്യുന്നുണ്ട് എങ്കിൽ രക്തം കാണുന്ന ദിവസം ആർത്തവമായും, ശുദ്ധിയുള്ള ദിവസം ശുദ്ധിയുള്ള സ്ഥിതിയിലും കണക്കാക്കണം. ഇപ്രകാരം പതിനഞ്ച് ദിവസം വരെ തുടരാം. പതിനഞ്ച് ദിവസം ആയിക്കഴിഞ്ഞാൽ പിന്നീട് അതിന് ശേഷമുള്ളത് രക്തസ്രാവത്തിൻ്റെ ഭാഗമായി പരിഗണിക്കുകയാണ് വേണ്ടത്. ഇമാം അഹ്മദിൻ്റെ മദ്ഹബിലെ കൂടുതൽ പ്രചാരമുള്ള അഭിപ്രായം ഇതാണ്.
ആർത്തവമുറയുടെ അവസാനദിനങ്ങളിൽ, ശുദ്ധിയാകുന്നതിന് മുൻപ് ആർത്തവ രക്തത്തിൻ്റെ ഒരു അടയാളവും കാണപ്പെടാത്ത ചില ദിവസങ്ങൾ ഉണ്ടാകാറുണ്ട്. ഈ സന്ദർഭത്തിൽ വെള്ളപോക്ക് (White discharge) കാണുന്നതിന് മുൻപ് തന്നെ അവൾക്ക് നോമ്പ് എടുക്കാമോ? ഇല്ലായെങ്കിൽ എന്തു ചെയ്യണം?
ചില സ്ത്രീകൾക്ക് പൊതുവെ വെള്ളപോക്ക് കാണപ്പെടാറില്ല. ഇങ്ങനെയുള്ളവർക്ക് ആർത്തവരക്തം നിലച്ചാൽ -വെള്ളപോക്ക് കാണാതെ തന്നെ- നോമ്പ് ആരംഭിക്കാവുന്നതാണ്. എന്നാൽ സാധാരണയായി വെള്ളപോക്ക് കാണുന്നവരാണെങ്കിൽ അവർക്ക് അത് കാണുന്നത് വരെ നോമ്പ് നോൽക്കാൻ പാടില്ല.
ആർത്തവരക്തമായ ഹയ്ദ്വോ പ്രസവശേഷമുള്ള രക്തമായ നിഫാസമോ വരുന്ന സ്ഥിതിയിൽ -അനിവാര്യ സാഹചര്യമുണ്ടെങ്കിൽ- ഖുർആൻ മുസ്ഹഫിൽ നോക്കിക്കൊണ്ടോ, മനഃപാഠമുള്ളതിൽ നിന്നോ പാരായണം ചെയ്യാൻ അനുവാദമുണ്ടോ? പ്രത്യേകിച്ചും, സ്ത്രീകൾ ഖുർആൻ പഠിതാക്കളോ അദ്ധ്യാപകരോ ആണെങ്കിൽ?
ആവശ്യസന്ദർഭത്തിൽ ആർത്തവകാരികളും നിഫാസുള്ളവരുമായ സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നതിൽ തെറ്റില്ല. ഖുർആൻ പഠിപ്പിക്കുന്ന അദ്ധ്യാപകരും, നിത്യവും പഠിക്കേണ്ട ഭാഗം ഓതിത്തീർക്കുന്ന വിദ്യാർത്ഥികളും ഉദാഹരണം.
എന്നാൽ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടും, ഖുർആൻ പാരായണത്തിൻ്റെ പുണ്യം ലഭിക്കുന്നതിന് വേണ്ടിയും ആർത്തവ സമയത്ത് ഖുർആൻ പാരായണം ചെയ്യാതിരിക്കലാണ് ഏറ്റവും നല്ലത്. കാരണം പണ്ഡിതന്മാരിൽ അനേകം പേർ -അല്ല! അവരിൽ ബഹുഭൂരിപക്ഷവും- ആർത്തവകാരികളായ സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്.
ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം ധരിച്ചിരുന്ന വസ്ത്രം മാറ്റുക എന്നത് നിർബന്ധമുണ്ടോ? വസ്ത്രത്തിൽ ആർത്തവ രക്തമോ മറ്റെന്തെങ്കിലും മാലിന്യമോ ആയിട്ടില്ലെങ്കിലും അത് മാറ്റേണ്ടതുണ്ടോ?
ആർത്തവ ശേഷം വസ്ത്രം നിർബന്ധമായും മാറ്റേണ്ടതില്ല. കാരണം ആർത്തവം സ്ത്രീയുടെ ശരീരം നജസാക്കുന്നില്ല. മറിച്ച്, ആർത്തവരക്തം ബാധിച്ച സ്ഥലങ്ങൾ മാത്രമേ നജസാവുന്നുള്ളൂ. അതു കൊണ്ടാണ് നബി -ﷺ- ആർത്തവ രക്തം വസ്ത്രത്തിൽ ആയാൽ ആ ഭാഗം കഴുകിയതിന് ശേഷം അതിൽ നിസ്കരിക്കണമെന്ന് സ്ത്രീകളോട് കൽപ്പിച്ചത്.
പ്രസവാനന്തരമുള്ള രക്തമായ നിഫാസ് വന്നു കൊണ്ടിരിക്കുന്നതിനാൽ ഒരു സ്ത്രീ റമദാൻ മാസത്തിൽ ഏഴു ദിവസം നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ഈ നഷ്ടപ്പെട്ട നോമ്പുകൾ അവൾ നോറ്റുവീട്ടുന്നതിന് മുൻപ് അടുത്ത റമദാൻ വന്നെത്തി. രണ്ടാമത്തെ വർഷം റമദാൻ പ്രവേശിച്ചപ്പോൾ അവൾ കുട്ടിക്ക് മുലപ്പാൽ നൽകുന്ന അവസ്ഥയിലായിരുന്നു; അതിനാൽ പ്രസ്തുത മാസത്തിലും ഏഴു ദിവസങ്ങൾ അവൾക്ക് നോമ്പ് നഷ്ടമായി. ഈ നോമ്പുകളും അവൾ നോറ്റുവീട്ടിയിട്ടില്ല; നോമ്പ് നോറ്റുവീടാൻ സാധിക്കാത്ത വിധം രോഗം ബാധിച്ചിരുന്നു എന്നാണ് അവൾ പറയുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ റമദാൻ വന്നെത്താനായിരിക്കുന്നു; ഈ സന്ദർഭത്തിൽ അവൾ ചെയ്യേണ്ടതെന്താണ്? ഞങ്ങൾക്ക് ഉത്തരം നൽകിയാലും; അല്ലാഹു താങ്കൾക്ക് പ്രതിഫലം നൽകട്ടെ!
ചോദ്യത്തിൽ പറഞ്ഞതു പോലെ, നോമ്പ് നോറ്റുവീട്ടാൻ സാധിക്കാത്ത വിധമുള്ള രോഗമുള്ളത് കൊണ്ടാണ് അവൾ നഷ്ടമായ നോമ്പുകൾ കടംവീട്ടാതെ നീട്ടിവെച്ചത് എങ്കിൽ അവൾക്ക് ഇനിയെപ്പോഴാണോ നോമ്പ് നോൽക്കാൻ സാധിക്കുക അപ്പോൾ അവയെല്ലാം അവൾ നോറ്റുവീട്ടട്ടെ. കാരണം രോഗമുണ്ട് എന്ന ഇളവുള്ളതിനാലാണ് അവൾ നോമ്പിൻ്റെ കടംവീട്ടുന്നത് നീട്ടിവെച്ചത്; ഒരു റമദാനിലെ നോമ്പ് നഷ്ടമായി അടുത്ത റമദാൻ വന്നെത്തിയാൽ പോലും ഈ അവസ്ഥയിൽ അവൾ തെറ്റുകാരിയല്ല.
എന്നാൽ അവൾക്ക് നോമ്പ് നോറ്റുവീട്ടാതിരിക്കാൻ അർഹമായ ഒഴിവുകഴിവോ പ്രയാസമോ ഇല്ലെങ്കിൽ -കേവലം ഒരു ന്യായം പറഞ്ഞു കൊണ്ട് ഈ വിഷയത്തിൽ അലസത കാണിക്കുകയാണ് അവൾ ചെയ്തത് എങ്കിൽ- അടുത്ത റമദാൻ വരെ നോമ്പ് നോറ്റുവീട്ടാൻ വേണ്ടി കാത്തിരിക്കുന്നത് അവൾക്ക് അനുവദനീയമല്ല. ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞതായി കാണാം: എൻ്റെ മേൽ നോറ്റുവീട്ടാനുള്ള നോമ്പുകൾ ഉണ്ടാകാറുണ്ടായിരുന്നു; ശഅ്ബാൻ വന്നെത്തിയാലല്ലാതെ എനിക്ക് അത് നോറ്റുവീട്ടാൻ സാധിക്കാറുണ്ടായിരുന്നില്ല.
അതിനാൽ ചോദ്യത്തിൽ പരാമർശിക്കപ്പെട്ട സ്ത്രീ തൻ്റെ സ്വന്തം കാര്യം ശരിയാംവണ്ണം വിലയിരുത്തട്ടെ; ഒരു ഒഴിവുകഴിവുമില്ലാതെയാണ് അവൾ നോമ്പ് നോറ്റുവീട്ടാതെ വൈകിച്ചത് എങ്കിൽ അവൾ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും, തൻ്റെ മേൽ ബാധ്യതയുള്ള നോമ്പുകൾ ഉടനടി നോറ്റുവീട്ടുകയും വേണം. ഇനി അവൾക്ക് രോഗമോ മറ്റോ കാരണമുള്ള ഒഴിവുകഴിവ് ഉണ്ട് എങ്കിൽ അവൾ കടംവീട്ടുന്നത് വൈകിപ്പിക്കുന്നതിൽ തെറ്റില്ല. ഒന്നോ രണ്ടോ വർഷം ഈ രൂപത്തിൽ നോമ്പ് കടംവീട്ടുന്നത് വൈകിപ്പോയാലും കുഴപ്പമില്ല.
കഴിഞ്ഞ വർഷത്തെ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടാതെ അടുത്ത റമദാനിലേക്ക് പ്രവേശിക്കുന്ന ചില സ്ത്രീകളുണ്ട്; അവരുടെ മേലുള്ള ബാധ്യത എന്താണ്?
അവർ അല്ലാഹുവിനോട് നിർബന്ധമായും പശ്ചാത്തപിച്ചു മടങ്ങേണ്ടതുണ്ട്. കാരണം റമദാനിലെ നഷ്ടമായ നോമ്പുകൾ -പ്രത്യേകിച്ചൊരു ഒഴിവുകഴിവുമില്ലാതെ- നോറ്റുവീട്ടാതിരിക്കുകയും, അടുത്ത റമദാൻ വരെ അത് വൈകിപ്പിക്കുകയും ചെയ്യുക എന്നത് അനുവദനീയമല്ല. കാരണം ആഇശാ -رَضِيَ اللَّهُ عَنْهَا- പറഞ്ഞതായി കാണാം: "എൻ്റെ മേൽ നോറ്റുവീട്ടാനുള്ള നോമ്പുകൾ ഉണ്ടാകാറുണ്ടായിരുന്നു; ശഅ്ബാൻ വന്നെത്തിയാലല്ലാതെ എനിക്ക് അത് നോറ്റുവീട്ടാൻ സാധിക്കാറുണ്ടായിരുന്നില്ല."
(റമദാനിന് തൊട്ടുമുൻപുള്ള മാസമായ ശഅ്ബാനിൽ നോമ്പ് നോറ്റുവീട്ടാൻ ആഇശ -رَضِيَ اللَّهُ عَنْهَا- ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞതിൽ നിന്ന്) ഒരു വർഷത്തെ റമദാനിൽ നഷ്ടമായ നോമ്പുകൾ അടുത്ത റമദാൻ വന്നെത്തുന്നത് വരെ വൈകിപ്പിക്കാൻ പാടില്ല എന്ന് മനസ്സിലാക്കാം. അതിനാൽ താൻ ചെയ്ത തെറ്റിൽ നിന്ന് അവൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങട്ടെ. കഴിഞ്ഞ റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ (റമദാൻ പ്രവേശിച്ചു കഴിഞ്ഞതിനാൽ) അടുത്ത റമദാനിന് ശേഷം അവൾ നോറ്റുവീട്ടുകയും ചെയ്യട്ടെ.
ദ്വുഹ്ർ ബാങ്ക് വിളിച്ചതിന് ശേഷം ഏതാണ്ട് ഉച്ചക്ക് ഒരു മണിക്ക് ആർത്തവം ആരംഭിച്ചു; അതു വരെയായി ദ്വുഹ്ർ നിസ്കരിച്ചിട്ടില്ലാത്ത സ്ത്രീ പിന്നീട് ആർത്തവം ശുദ്ധിയായാൽ ഈ നിസ്കാരം ഖദ്വാ (കടം) വീട്ടേണ്ടതുണ്ടോ?
ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഖദ്വാ വീട്ടേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുണ്ട്; ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീയുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ല; അതിനാൽ അവൾ തെറ്റുകാരിയല്ല എന്നതാണ് അവരുടെ അഭിപ്രായം. കാരണം ദ്വുഹ്ർ അതിൻ്റെ അവസാന സമയം വരെ നീട്ടിവെക്കാൻ അല്ലാഹു അവൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
രണ്ടാമത്തെ അഭിപ്രായം ഇത്തരം സന്ദർഭങ്ങളിൽ നിസ്കാരം ഖദ്വാ വീട്ടണമെന്നാണ്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആർക്കെങ്കിലും നിസ്കാരത്തിൽ നിന്ന് ഒരു റക്അത്ത് ലഭിച്ചാൽ അവന് പ്രസ്തുത നിസ്കാരം ലഭിച്ചിരിക്കുന്നു."
അതിനാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൂടുതൽ സൂക്ഷ്മമായിട്ടുള്ളത്; ഇങ്ങനെ നഷ്ടപ്പെടുന്ന നിസ്കാരം ഖദ്വാ വീട്ടുക എന്നതാണ്. കാരണം ഒരൊറ്റ നിസ്കാരം മാത്രമേ നിർവ്വഹിക്കേണ്ടതുള്ളൂ എന്നതിനാൽ അതിൽ ഒരു പ്രയാസമുണ്ട് എന്ന് പറയുക സാധ്യമല്ല.
പ്രസവത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപ് രക്തം പുറപ്പെട്ടതായി കണ്ടാൽ ഗർഭിണികൾ നിസ്കാരവും നോമ്പും അതിൻ്റെ പേരിൽ ഉപേക്ഷിക്കേണ്ടതുണ്ടോ?
പ്രസവത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപ് രക്തം കാണപ്പെടുകയും, അതിനോടൊപ്പം പ്രസവവേദന ഉണ്ടായിരിക്കുകയും ചെയ്താൽ അത് പ്രസവാനന്തരം കാണപ്പെടുന്ന നിഫാസിൻ്റെ രക്തമായാണ് പരിഗണിക്കേണ്ടത്. ഈ സാഹചര്യത്തിൽ നിസ്കാരവും നോമ്പും അവൾ ഉപേക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ പ്രസവവേദന ഇല്ലാത്ത രൂപത്തിലാണ് രക്തം കാണുന്നത് എങ്കിൽ ഈ രക്തം പരിഗണിക്കേണ്ടതില്ല; മതപരമായ വിധികൾ പ്രത്യേകിച്ചൊന്നും ബാധകമാവാത്ത 'ഫസാദിൻ്റെ രക്തം' എന്നാണ് അതിനെ വിശേഷിപ്പിക്കാറുള്ളത്. ഇത് നിസ്കാരമോ നോമ്പോ തടയുകയില്ല.
ജനങ്ങളോടൊപ്പം നോമ്പ് അനുഷ്ഠിക്കുന്നതിന് വേണ്ടി മാസമുറ തടയാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
ഈ രീതി അകറ്റി നിർത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഇത്തരം മരുന്നുകൾ കൊണ്ട് അനേകം ഉപദ്രവങ്ങളുണ്ട്. ഇക്കാര്യം ഡോക്ടർമാരിൽ നിന്ന് നേരിട്ട് എനിക്ക് അറിയാൻ സാധിച്ചിട്ടുണ്ട്. അതിനാൽ സ്ത്രീകളോട് ഞാൻ പറയട്ടെ: ആർത്തവമെന്നത് അല്ലാഹു ആദമിൻ്റെ പെൺസന്തതികൾക്ക് മേൽ നിശ്ചയിച്ച ഒരു പ്രകൃതിപ്രതിഭാസമാണ്. അല്ലാഹു നിനക്ക് വിധിച്ചതിൽ നീ തൃപ്തിയടയുക. നിനക്ക് തടസ്സമില്ലാത്ത ദിവസങ്ങളിൽ നോമ്പെടുക്കുക; നോമ്പ് എടുക്കാൻ തടസ്സം നേരിട്ടാൽ അന്ന് നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ വിധിയിലുള്ള തൃപ്തിയുടെ ഭാഗമാണത്.
പ്രസവരക്തം ആരംഭിച്ചിട്ട് രണ്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ശുദ്ധിയായതിന് ശേഷവും വളരെ കുറച്ച് രക്തത്തുള്ളികൾ കാണപ്പെടുന്നു. ഇക്കാരണത്താൽ നോമ്പും നിസ്കാരവും ഉപേക്ഷിക്കേണ്ടതുണ്ടോ?
ആർത്തവവും പ്രസവാനന്തര രക്തവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ കരയില്ലാകടൽ പോലെ വിശാലമാണ്. അതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഗർഭനിരോധനത്തിനും ആർത്തവം വൈകിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ കഴിക്കുന്നതാണ്. പണ്ടുള്ള സ്ത്രീകൾക്ക് ഇത്രയധികം പ്രശ്നങ്ങൾ ഈ വിഷയങ്ങളിൽ നേരിടാറുണ്ടായിരുന്നില്ല. നബി -ﷺ- യുടെ കാലഘട്ടം മുതൽ തന്നെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു എന്നത് നേരാണ്. അല്ല! സ്ത്രീകളുടെ കാലം മുതലേ അത് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ രൂപത്തിൽ മനുഷ്യരെ പരിഭ്രാന്തരാക്കുന്ന ചോദ്യങ്ങളും പ്രശ്നങ്ങളും ആരംഭിച്ചത് ഇക്കാലഘട്ടത്തിലാണ്. ഇതാകട്ടെ, വളരെ വേദനാജനകവുമാണ്.
എന്നാൽ പൊതുവായ ഒരു അടിത്തറ ഈ സന്ദർഭത്തിൽ ഏവരെയും ഓർമ്മപ്പെടുത്തട്ടെ; സ്ത്രീ ശുദ്ധിയാവുകയും, ആർത്തവത്തിൽ നിന്നോ നിഫാസിൽ നിന്നോ അവൾ ശുദ്ധിയായിട്ടുണ്ട് എന്ന് അവൾക്ക് ദൃഢബോധ്യം വരികയും ചെയ്താൽ പിന്നീട് അതിന് ശേഷം കാണപ്പെടുന്ന അഴുക്കിൻ്റെ നിറത്തിലോ മഞ്ഞ നിറത്തിലോ ഉള്ളവ പരിഗണിക്കേണ്ട കാര്യമേയില്ല. ആർത്തവത്തിൽ നിന്ന് ശുദ്ധിയായി എന്ന് ഉറപ്പ് വരിക വെള്ള ദ്രാവകം കണ്ടാലാണ്. അതിനുശേഷം കാണപ്പെടുന്ന നനവോ കുറഞ്ഞ രക്തത്തുള്ളികളോ പരിഗണിക്കേണ്ടതില്ല. ഇതൊന്നും ഹയ്ദ്വിലോ നിഫാസിലോ പെടുകയില്ല. അവയൊന്നും നിസ്കാരമോ നോമ്പോ തടയുകയുമില്ല. ഭർത്താവിന് തൻ്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ഇതൊന്നും തടസ്സമല്ല. സ്വഹാബി വനിതയായ ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "മഞ്ഞ നിറത്തിലോ കാപ്പി നിറത്തിലോ ഉള്ള (ദ്രാവകം) ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറുണ്ടായിരുന്നില്ല." ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം കാണപ്പെടുന്നവയാണ് ഇവിടെ ഉദ്ദേശ്യം എന്ന് അബൂദാവൂദിൻ്റെ നിവേദനത്തിൽ കൂടുതലായി വന്നിട്ടുണ്ട്.
അതിനാൽ ശുദ്ധി വന്നു എന്ന് ഉറപ്പായതിന് ശേഷം കാണപ്പെടുന്ന ഇത്തരം കാര്യങ്ങളൊന്നും നിങ്ങളെ പ്രയാസപ്പെടുത്തേണ്ടതില്ല. അവളുടെ നിസ്കാരമോ നോമ്പോ ഭർത്താവുമായുള്ള ലൈംഗികബന്ധമോ അത് മൂലം തടയപ്പെടുകയുമില്ല. എന്നാൽ അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയാനുണ്ട്; സ്ത്രീകൾ ശുദ്ധി വന്നുവോ എന്ന കാര്യം മനസ്സിലാക്കുന്നതിന് വേണ്ടി തിരക്ക് കൂട്ടേണ്ടതില്ല. കാരണം ചില സ്ത്രീകൾ രക്തം ഉണങ്ങിയെന്ന് കണ്ടാൽ ഉടനെ കുളിക്കുകയും നിസ്കാരം ആരംഭിക്കുകയും ചെയ്യും; യഥാർത്ഥത്തിൽ ശുദ്ധിയാകുന്നതിന് മുൻപാണ് അവൾ കുളിച്ചിരിക്കുന്നത്. ഉമ്മുൽ മുഅ്മിനീൻ ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അരികിലേക്ക് സ്വഹാബീ വനിതകളിൽ ചിലർ തങ്ങളുടെ ആർത്തവ രക്തം പുരണ്ട കോട്ടൺ തുണി കൊടുത്തു വിടുകയും അവരോട് ആർത്തവം കഴിഞ്ഞോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആഇശാ -رَضِيَ اللَّهُ عَنْهَا- അവരോട് പറയുമായിരുന്നു: "നിങ്ങൾ വെള്ളപോക്ക് (white discharge) കാണുന്നത് വരെ ധൃതി കൂട്ടാതിരിക്കുക."
ചില സ്ത്രീകൾക്ക് തുടർച്ചയായി രക്തം വരുന്നത് കാണാറുണ്ട്; അതിനിടയിൽ ഒന്നോ രണ്ടോ ദിവസം ചിലപ്പോൾ അത് നിലച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ നോമ്പ്, നിസ്കാരം പോലുള്ള ഇബാദത്തുകളുടെ കാര്യം എങ്ങനെയാണ് ശരിയാക്കേണ്ടത്?
ഒരു സ്ത്രീക്ക് തൻ്റെ മാസമുറ കൃത്യമായി അറിയുമെങ്കിൽ മാസമുറയുടെ കാലാവധി കഴിഞ്ഞാൽ അവൾ കുളിക്കുകയും, നിസ്കാരവും നോമ്പും മറ്റുമെല്ലാം നിർവ്വഹിക്കുകയും വേണമെന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ആർത്തവം അവസാനിച്ചതിന് ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞാൽ പിന്നീട് കാണുന്നത് ആർത്തവമല്ല; കാരണം പതിമൂന്ന് ദിവസം ചുരുങ്ങിയത് ശുദ്ധികാലം ഉണ്ടായിരിക്കും എന്നതാണ് പണ്ഡിതവീക്ഷണം.
മറ്റു ചില പണ്ഡിതന്മാർ പറയുന്നു: എപ്പോഴെല്ലാം രക്തം കാണപ്പെടുന്നോ, അപ്പോഴെല്ലാം ആർത്തവമായി പരിഗണിക്കുകയും, രക്തം നിലച്ച് ശുദ്ധി കാണപ്പെട്ടാൽ അത് ശുദ്ധിയായി പരിഗണിക്കുകയും ചെയ്യണമെന്നാണ്. രണ്ട് ആർത്തവങ്ങൾക്കിടയിൽ പതിമൂന്ന് ദിവസമെങ്കിലും ചുരുങ്ങിയത് ഉണ്ടായിരിക്കണം എന്ന് അവർക്ക് അഭിപ്രായമില്ല.
ഏതാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്തമം; റമദാനിലെ രാത്രികളിൽ തൻ്റെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതോ, അതല്ലെങ്കിൽ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതോ? പ്രത്യേകിച്ചും മസ്ജിദുകളിൽ ദീനീ പ്രഭാഷണങ്ങളും സദസ്സുകളും ഉണ്ടെങ്കിൽ... മസ്ജിദിൽ വെച്ച് നിസ്കരിക്കുന്ന സ്ത്രീകളോട് അങ്ങേക്ക് നൽകാനുള്ള നിർദേശങ്ങൾ എന്താണ്?
സ്ത്രീകൾ അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠകരം. കാരണം നബി -ﷺ- യുടെ ഹദീഥിലെ പൊതുവായ പ്രയോഗം അതാണ് അറിയിക്കുന്നത്: "(സ്ത്രീകൾക്ക്) അവരുടെ വീടുകളാണ് ഏറ്റവും നല്ലത്," മാത്രമല്ല, സ്ത്രീകൾ പുറത്തിറങ്ങുന്നത് മിക്ക സന്ദർഭങ്ങളിലും ഫിത്നകളിലേക്കും മറ്റും വഴിനയിച്ചേക്കാം. അതിനാൽ മസ്ജിദിലേക്ക് നിസ്കരിക്കാൻ പോകുന്നതിനേക്കാൾ സ്ത്രീകൾക്ക് നല്ലത് അവരവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്. ഇക്കാലഘട്ടത്തിൽ, മതപരമായ പ്രഭാഷണങ്ങളും മറ്റും റെക്കോർഡിംഗുകളിലൂടെയും കേൾക്കാവുന്നതാണല്ലോ?
എന്നാൽ മസ്ജിദുകളിലേക്ക് വരുന്ന സ്ത്രീകളോട് പറയാനുള്ളത്; അവർ തങ്ങളുടെ അലങ്കാരങ്ങൾ പ്രകടിപ്പിച്ചു കൊണ്ടോ, സുഗന്ധം പുരട്ടി കൊണ്ടോ മസ്ജിദിലേക്ക് വരാൻ പാടില്ല എന്നാണ്.
റമദാനിൻ്റെ പകലിൽ നോമ്പുകാരിയായ സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം രുചിച്ചു നോക്കുന്നതിൻ്റെ വിധിയെന്താണ്?
ഭക്ഷണം രുചിച്ചു നോക്കുക എന്നത് ആവശ്യകരമായ കാര്യമായതിനാൽ അതിൽ തെറ്റില്ല. എന്നാൽ (നാവിൽ വെച്ച്) രുചിച്ച ശേഷം അത് പുറത്തേക്ക് തുപ്പിക്കളയാൻ ശ്രദ്ധിക്കണം.
ഗർഭധാരണത്തിൻ്റെ ആദ്യനാളുകളിൽ ഒരു അപകടം ബാധിച്ചു. അത് മൂലം ഗർഭം അലസിപ്പോവുകയും, പിന്നീട് ശക്തിയായ രക്തസ്രാവം കാണപ്പെടുകയും ചെയ്തു. ഈ അവസ്ഥയിലുള്ള സ്ത്രീ നോമ്പ് മുറിക്കുകയാണോ വേണ്ടത്, അതല്ല തൻ്റെ നോമ്പ് തുടരുകയാണോ വേണ്ടത്? അവൾ നോമ്പ് ഒഴിവാക്കിയാൽ അതിൻ്റെ പേരിൽ അവൾക്ക് മേൽ തെറ്റുണ്ടോ?
ഗർഭിണികൾക്ക് ആർത്തവമുണ്ടാവുകയില്ല എന്ന് ഇമാം അഹ്മദ് (റഹി) പറഞ്ഞിട്ടുണ്ട്. ആർത്തവം നിലക്കുന്നതോടെയാണല്ലോ സ്ത്രീക്ക് ഗർഭധാരണം ആരംഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാവുക. ഗർഭത്തിലുള്ള കുട്ടിക്ക് പോഷകം എത്തിക്കുക എന്ന ലക്ഷ്യത്തി സ്ത്രീകളിൽ ആർത്തവം ഉണ്ടാകുന്നത്. അതിനാൽ ഗർഭം ആരംഭിച്ചാൽ അതോടെ ആർത്തവം നിലക്കുന്നതാണ്.
എന്നാൽ ചില സ്ത്രീകൾക്ക് ഗർഭകാലത്തും ആർത്തവം പഴയതു പോലെ ആവർത്തിക്കാറുണ്ട്. ഇത്തരം പ്രത്യേക അവസ്ഥകളുള്ളവർക്ക് അവരുടെ ഗർഭകാലത്ത് ഉണ്ടാകുന്ന രക്തസ്രാവവും ആർത്തവത്തിൻ്റെ ഭാഗമായി പരിഗണിക്കാം. ഗർഭധാരണം കൊണ്ട് ആർത്തവം നിലച്ചു പോകാത്ത ഇത്തരക്കാർ ഗർഭിണികളല്ലാത്ത ആർത്തവകാരികൾ ചെയ്യാതെ ഉപേക്ഷിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യാതെ മാറിനിൽക്കണം.
ചുരുക്കത്തിൽ, ഗർഭിണികളിൽ കാണപ്പെടുന്ന രക്തസ്രാവം രണ്ട് രൂപത്തിലുണ്ട്.
ഒന്ന്: ആർത്തവമാണെന്ന് വിധിക്കപ്പെടാവുന്നവ. ഗർഭധാരണത്തിന് മുൻപ് സംഭവിക്കാറുണ്ടായിരുന്ന അതേ രൂപത്തിൽ ഗർഭകാലത്തും ആർത്തവം ഉണ്ടാകുന്ന സ്ത്രീകളാണ് ഇക്കൂട്ടർ. ഇവരുടെ ആർത്തവത്തിൽ ഗർഭധാരണം സ്വാധീനം ചെലുത്തിയിട്ടില്ല എന്നതിനാൽ, അവരുടെ രക്തം ആർത്തവരക്തമായി തന്നെ പരിഗണിക്കണം.
രണ്ട്: ഗർഭധാരണത്തിനിടയിൽ ഇടക്കെപ്പോഴെങ്കിലും സംഭവിക്കുന്ന രക്തസ്രാവം. അത് ചിലപ്പോൾ അപകടം സംഭവിച്ചതിനാലോ, എവിടെ നിന്നെങ്കിലും വീണതിനാലോ മറ്റോ സംഭവിക്കുന്നതാണ്. ഇത് ആർത്തവമായി കണക്കാക്കുക സാധ്യമല്ല; മറിച്ച് അത് ശരീരത്തിലെ ആന്തരിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. ഇതിൻ്റെ പേരിൽ നിസ്കാരമോ നോമ്പോ ഒഴിവാക്കരുത്; മറിച്ച് ഇത്തരക്കാർ ശുദ്ധിയുള്ള സ്ത്രീകളുടെ കൂട്ടത്തിലാണ് എണ്ണപ്പെടുക.
എന്നാൽ അപകടത്തിൻ്റെ ഫലമായി ഗർഭം അലസിയിട്ടുണ്ട് എങ്കിൽ അവൾ ശ്രദ്ധിക്കേണ്ടതുണ്ട്; കുട്ടിയുടെ ശാരീരിക രൂപം പ്രകടമായതിന് ശേഷമാണ് ഗർഭം അലസിയിട്ടുള്ളത് എങ്കിൽ അത് നിഫാസിൻ്റെ (പ്രസവരക്തം) രക്തമായി പരിഗണിക്കപ്പെടും. അതിൻ്റെ പേരിൽ നിസ്കാരവും നോമ്പും ഉപേക്ഷിക്കേണ്ടതുണ്ട്. ഭർത്താവുമായുള്ള ലൈംഗികബന്ധവും ഈ കാലയളവിൽ പാടില്ല.
ഗർഭസ്ഥശിശുവിന് രൂപം നൽകപ്പെടുന്നതിന് മുൻപാണ് ഗർഭം അലസിയിട്ടുള്ളത് എങ്കിൽ അത് പ്രസവരക്തമായി പരിഗണിക്കാൻ പാടില്ല. മറിച്ച്, പ്രത്യേക മതവിധികൾ ബാധകമല്ലാത്ത 'ഫസാദായ രക്തമാണത്'. ഇതിൻ്റെ പേരിൽ നിസ്കാരമോ നോമ്പോ മറ്റോ ഉപേക്ഷിക്കാൻ പാടില്ല.
ഗർഭസ്ഥ ശിശുവിന് രൂപം നൽകപ്പെടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവ് എൺപത്തി ഒന്ന് ദിവസമാണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു മസ്ഊദിൻ്റെ ഹദീഥിൽ വന്ന വാക്കുകളാണ് അതിനുള്ള തെളിവ്. അദ്ദേഹം പറഞ്ഞു: "സത്യവാനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ മുഹമ്മദ് നബി -ﷺ- ഞങ്ങളോട് പറഞ്ഞു: "നിങ്ങളിൽ ഓരോരുത്തരും തൻ്റെ മാതാവിൻ്റെ ഗർഭപാത്രത്തിൽ നാൽപ്പത് ദിവസം ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. ശേഷം അതു പോലെ (മറ്റൊരു നാൽപ്പത് ദിവസം) അണ്ഡമാകുന്നതാണ്. ശേഷം മറ്റൊരു നാല്ലത് ദിവസം 'മുദ്ഗഃ' ആകുന്നതാണ്. പിന്നീട് അവനിലേക്ക് മലക്കിനെ നിയോഗിക്കുകയും നാല് കാര്യങ്ങൾ അതിനോട് കൽപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ ഉപജീവനവും, ആയുസ്സും, പ്രവർത്തനങ്ങളും, അവൻ ഭാഗ്യവാനാണോ സൗഭാഗ്യവാനാണോ എന്നതും രേഖപ്പെടുത്തപ്പെടുന്നതാണ്." ഈ പറഞ്ഞ കാലയളവിന് മുൻപ് ഗർഭസ്ഥശിശുവിന് രൂപം നൽകപ്പെടുക എന്നത് ഉണ്ടാവുകയില്ല. തൊണ്ണൂറ് ദിവസത്തിന് മുൻപ് ഗർഭസ്ഥശിശുവിൻ്റെ രൂപം പൊതുവെ പ്രകടമാകില്ല എന്നതാണ് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഒരു വർഷം മുൻപ്, മൂന്ന് മാസം ഗർഭിണിയായിരിക്കെ എൻ്റെ ഗർഭം അലസുകയുണ്ടായി. പിന്നീടുണ്ടായ രക്തസ്രാവം നിലച്ച് ശുദ്ധിയാകുന്നത് വരെ ഞാൻ നിസ്കരിച്ചിരുന്നില്ല. എന്നാൽ അന്ന് നിസ്കരിക്കേണ്ടതുണ്ടായിരുന്നു എന്നാണ് ചിലർ എന്നോട് പറയുന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? എത്ര ദിവസമാണ് നിസ്കാരങ്ങൾ നഷ്ടമായിട്ടുള്ളത് എന്ന കാര്യം എനിക്ക് ഓർമ്മയുമില്ല.
മൂന്ന് മാസം കഴിഞ്ഞ അവസ്ഥയിൽ ഗർഭം അലസിയാൽ അവൾ നിസ്കരിക്കേണ്ടതില്ല എന്നതാണ് പണ്ഡിതന്മാരുടെ അടുക്കൽ അറിയപ്പെട്ട അഭിപ്രായം. കാരണം ഗർഭസ്ഥശിശുവിൻ്റെ രൂപം വ്യക്തമാകുന്ന സമയം എത്തിയതിന് ശേഷമാണ് ഗർഭം അലസിയത് എങ്കിൽ പിന്നീട് കാണപ്പെടുന്ന രക്തം പ്രസവാനന്തരമുള്ള നിഫാസിൻ്റെ രക്തമായാണ് പരിഗണിക്കേണ്ടത്. ഈ സന്ദർഭത്തിൽ അവൾ നിസ്കരിക്കേണ്ടതില്ല എന്നർത്ഥം.
ഗർഭസ്ഥ ശിശുവിന് എൺപത്തിഒന്ന് ദിവസം പ്രായമുണ്ടെങ്കിൽ അതിൻ്റെ രൂപം പ്രകടമാകാൻ സാധ്യതയുണ്ട്. മൂന്ന് മാസത്തിൽ താഴെയാണല്ലോ എൺപത് ദിവസം? അതിനാൽ മൂന്ന് മാസം ആകുന്നതിന് മുൻപാണ് ഗർഭം അലസിയത് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ട് എങ്കിൽ അത് ഇസ്ലാമിക വിധിവിലക്കുകൾ ബാധകമാകാത്ത വിധത്തിലുള്ള 'ഫസാദായ രക്തമാണ്'. അതിൻ്റെ പേരിൽ നിസ്കാരം ഉപേക്ഷിക്കാൻ പാടില്ല. '
ചുരുക്കത്തിൽ, എൺപത് ദിവസം ആകുന്നതിന് മുൻപാണോ ഗർഭം അലസിയിട്ടുള്ളത് എന്ന കാര്യം ചോദ്യകർത്താവ് ഓർത്തെടുക്കാൻ ശ്രമിക്കട്ടെ. എൺപത് ദിവസത്തിന് മുൻപായിരുന്നു എങ്കിൽ അവർ നിസ്കാരം നോറ്റുവീട്ടേണ്ടതുണ്ട്. എത്ര നിസ്കാരങ്ങൾ നഷ്ടമായി എന്ന കാര്യം അറിയില്ലെങ്കിൽ എന്തു ചെയ്യണമെന്നതാണ് അടുത്ത ചോദ്യം. അവൾ പരമാവധി ഓർത്തെടുക്കാൻ ശ്രമിക്കുകയും, സ്വയം കണക്കു കൂട്ടാൻ പരിശ്രമിക്കുകയും ചെയ്യുക. അവളുടെ ഏകദേശ ധാരണയിൽ ലഭിക്കുന്ന എണ്ണം നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കുകയും ചെയ്യുക.
നോമ്പ് നിർബന്ധമായ പ്രായം മുതൽ നോമ്പ് നോൽക്കുന്ന ഒരു സ്ത്രീ; തനിക്ക് മാസമുറ ഉണ്ടാകുമ്പോൾ നഷ്ടമാകാറുണ്ടായിരുന്ന നോമ്പുകൾ ഇത്രയും കാലമായിട്ടും അവർ നോറ്റുവീട്ടാറില്ല. ഇപ്പോൾ (ഇവ നോറ്റുവീട്ടേണ്ടതുണ്ട് എന്ന് മനസ്സിലായി എങ്കിലും) എത്ര ദിവസങ്ങൾ നോമ്പ് നഷ്ടമായി എന്ന കാര്യം അവർക്ക് വ്യക്തമായി അറിയില്ല. ഇനിയെന്താണ് അവർ ചെയ്യേണ്ടതായുള്ളത്?
മുസ്ലിം സ്ത്രീകൾക്ക് ഇതു പോലുള്ള അബദ്ധങ്ങൾ പിണയുക എന്നത് ഏറെ സങ്കടകരമായ കാര്യം തന്നെ. മാസമുറ കാരണം നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടേണ്ടതുണ്ട് എന്ന് അറിവില്ലാത്തത് കൊണ്ടോ, ഈ വിഷയത്തിൽ അലസത കാണിച്ചതു കൊണ്ടോ ആയിരിക്കണം ഇത് സംഭവിച്ചത്; രണ്ടാണെങ്കിലും വലിയ വിപത്ത് തന്നെ. അറിവില്ലായ്മക്കുള്ള മരുന്ന് ചോദിച്ചറിയലും പഠിച്ചു മനസ്സിലാക്കലുമാണ്. അലസതയും അശ്രദ്ധയുമാണ് പ്രശ്നമെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുകയും, അവൻ നമ്മെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യം കാത്തുസൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയെ പേടിക്കുകയും, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാൻ ധൃതികൂട്ടുകയും ചെയ്യലാണ് അതിനുള്ള മരുന്ന്.
അതിനാൽ സംഭവിച്ചു പോയ തെറ്റിൽ നിന്ന് ചോദ്യകർത്താവ് പശ്ചാത്തപിച്ചു മടങ്ങട്ടെ. അല്ലാഹുവിനോട് പാപമോചനം തേടുന്നതിനൊപ്പം, തനിക്ക് നഷ്ടമായ നോമ്പുകളുടെ ഏകദേശ എണ്ണം കണ്ടെത്താൻ ശ്രമിക്കുകയും, അവ നോറ്റുവീട്ടുകയും ചെയ്യട്ടെ. ഇങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ ബാധ്യത അവസാനിക്കുന്നതാണ്. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കട്ടെ എന്ന് നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
നിസ്കാര സമയം പ്രവേശിച്ചതിന് ശേഷം ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ എന്താണ് ചെയ്യേണ്ടത്? പിന്നീട് ശുദ്ധിവന്നാൽ പ്രസ്തുത നിസ്കാരം അവൾ മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ? ഇതു പോലെ, നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് ശുദ്ധിയായാൽ എന്താണ് ചെയ്യേണ്ടത് എന്നും പറയാമോ?
ഒന്ന്: നിസ്കാര സമയം പ്രവേശിച്ചതിന് ശേഷം -അവൾ പ്രസ്തുത നിസ്കാരം നിർവ്വഹിക്കുന്നതിന് മുൻപ്- ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ ശുദ്ധിയായാൽ ആ നിസ്കാരം പിന്നീട് മടക്കി നിസ്കരിക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആർക്കെങ്കിലും നിസ്കാരത്തിൽ നിന്ന് ഒരു റക്അത്ത് ലഭിച്ചാൽ അവന് പ്രസ്തുത നിസ്കാരം ലഭിച്ചിരിക്കുന്നു." ചുരുക്കത്തിൽ, നിസ്കാരത്തിൻ്റെ ഒരു റക്അത്ത് നിർവ്വഹിക്കാനുള്ള സമയമെങ്കിലും ബാക്കിയുള്ള അവസ്ഥയിലാണ് അവൾക്ക് ആർത്തവം ബാധിച്ചത് എങ്കിൽ ശുദ്ധിയായതിന് ശേഷം ആ നിസ്കാരം നിർബന്ധമായും അവൾ ഖദ്വാ വീട്ടിക്കൊണ്ട് മടക്കി നിർവ്വഹിക്കേണ്ടതുണ്ട്.
രണ്ട്: നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് തൊട്ട് മുൻപ് ശുദ്ധിയായാൽ ആ നിസ്കാരവും ഖദ്വാ വീട്ടിക്കൊണ്ട് മടക്കി നിസ്കരിക്കുക എന്നത് നിർബന്ധമാണ്. ഉദാഹരണത്തിന് സൂര്യൻ ഉദിക്കുന്നതിന് മുൻപ് -ഒരു റക്അത്ത് മാത്രം നിസ്കരിക്കാനുള്ള സമയം ബാക്കി നിൽക്കെ- അവൾ ശുദ്ധിയായാൽ ആ നേരത്ത് നിർവ്വഹിക്കേണ്ട സുബ്ഹി നിസ്കാരം ഖദ്വാ വീട്ടുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് -ഒരു റക്അത്ത് മാത്രം നിസ്കരിക്കാൻ സമയം ബാക്കിയുള്ളപ്പോൾ- അവൾ ശുദ്ധിയായാൽ ആ നേരത്തുള്ള നിസ്കാരം -അസ്വർ- ഖദ്വാ വീട്ടുക എന്നതും അവളുടെ മേൽ നിർബന്ധമാണ്. രാത്രിയുടെ പകുതി സമയം പിന്നിടുന്നതിന് മുൻപ് -ഒരു റക്അത്ത് മാത്രം നിസ്കരിക്കാൻ സമയം ബാക്കിയുള്ളപ്പോൾ- ശുദ്ധിയായാൽ ഇശാ നിസ്കാരം ഖദ്വാ വീട്ടുക എന്നത് അവളുടെ മേൽ നിർബന്ധമാകും. രാത്രിയുടെ പകുതി സമയം പിന്നിട്ടതിന് ശേഷം, സുബ്ഹ് ബാങ്ക് കൊടുക്കുന്നതിന് മുൻപ് ശുദ്ധിയായാൽ ഇശാ നിസ്കാരം നിർവ്വഹിക്കേണ്ടതില്ല. മറിച്ച്, അവൾ സുബ്ഹ് നിസ്കാരം മുതൽ നിർവ്വഹിച്ചു തുടങ്ങിയാൽ മതി. അല്ലാഹു പറഞ്ഞിരിക്കുന്നു: "(ഭയം നീങ്ങി) സമാധാനാവസ്ഥയിലായാൽ നിങ്ങൾ നിസ്കാരം മുറപ്രകാരം തന്നെ നിർവഹിക്കുക. തീർച്ചയായും നിസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു." (നിസാഅ്: 103) അതായത് കൃത്യമായ സമയം നിശ്ചയിക്കപ്പെട്ട നിർബന്ധമായ ബാധ്യതയാകുന്നു എന്നർത്ഥം. അതിനാൽ നിസ്കാരം അതിൻ്റെ സമയത്തിന് അപ്പുറത്തേക്ക് വൈകിപ്പിക്കുക എന്നത് ഒരാൾക്കും അനുവദനീയമല്ല.
നിസ്കാരത്തിന് ഇടയിൽ എനിക്ക് ആർത്തവം ആരംഭിച്ചു എങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഈ നിസ്കാരം പിന്നീട് ഞാൻ മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ?
നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം ആർത്തവം ആരംഭിച്ചാൽ -ഉദാഹരണത്തിന് സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റി ദ്വുഹർ നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ- ഒരു സ്ത്രീക്ക് ആർത്തവം ആരംഭിച്ചു എങ്കിൽ ഈ ദ്വുഹർ നിസ്കാരം പിന്നീട് ശുദ്ധിയായാൽ അവർ മടക്കി നിർവ്വഹിക്കേണ്ടതുണ്ട്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: "തീർച്ചയായും നിസ്കാരം വിശ്വാസികളുടെ മേൽ സമയബന്ധിതമായ നിർബന്ധകർമ്മമാണ്." [നിസാഅ്: 103]
എന്നാൽ ആർത്തവം നീണ്ടുനിന്ന ദിവസങ്ങളിലുള്ള എല്ലാ നിസ്കാരവും അവർ മടക്കി നിർവ്വഹിക്കേണ്ടതില്ല. സുദീർഘമായ ഒരു ഹദീഥിൽ നബി -ﷺ- പറഞ്ഞതു പോലെ: "സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ അവൾ നിസ്കരിക്കാതിരിക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യാറുണ്ട്?" ആർത്തവമുറ നീണ്ടുനിൽക്കുന്ന ദിവസങ്ങളിൽ നഷ്ടമായ നിസ്കാരം പിന്നീട് മടക്കിനിർവ്വഹിക്കേണ്ടതില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുണ്ട്.
എന്നാൽ അവൾ ശുദ്ധിയായാൽ -ഒരു റക്അത്ത് നിസ്കരിക്കാനുള്ള സമയമെങ്കിലും ബാക്കിയുണ്ടെങ്കിൽ- പ്രസ്തുത നിസ്കാരം അവൾ (കുളിച്ചതിന് ശേഷം) നിർവ്വഹിക്കേണ്ടതുണ്ട്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അസ്വർ നിസ്കാരത്തിൻ്റെ ഒരു റക്അത്തെങ്കിലും നേടിയാൽ അവൻ അസ്വർ നേടിയിരിക്കുന്നു." അസ്വർ നിസ്കാരത്തിൻ്റെ സമയത്ത് അവൾ ശുദ്ധിയായാൽ, അതല്ലെങ്കിൽ സൂര്യൻ ഉദിക്കുന്നതിന് മുൻപ് -സുബ്ഹി നിസ്കാരത്തിൻ്റെ സമയത്ത്- ശുദ്ധിയായാൽ ഒരു റക്അത്തെങ്കിലും നിസ്കരിക്കാനുള്ള സമയം ബാക്കിയുണ്ടെങ്കിൽ ആ നിസ്കാരം അവൾ നിർവ്വഹിക്കേണ്ടതുണ്ട്.
എൻ്റെ മാതാവിന് അറുപത്തിഅഞ്ച് വയസ്സ് പ്രായമായി. പത്തൊൻപത് വർഷമായി അവർ പ്രസവിച്ചിട്ടില്ല. ഇപ്പോൾ മൂന്നു വർഷമായി അവർക്ക് രക്തസ്രാവം കാണപ്പെടുന്നുണ്ട്. ഈ കാലയളവിൽ ബാധിച്ച ഒരു രോഗത്തിൻ്റെ ഭാഗമാണിത് എന്നാണ് മനസ്സിലാവുന്നത്. ഇപ്പോൾ റമദാൻ മാസം വന്നെത്താനായിരിക്കുന്നു. എന്താണ് അങ്ങേക്ക് അവരോട് നൽകാനുള്ള ഉപദേശം? ഇതു പോലുള്ള അവസ്ഥ ബാധിച്ചവർ എന്താണ് ചെയ്യേണ്ടത്?
ഈ അവസ്ഥയിലുള്ള സ്ത്രീകൾ; അവർക്ക് രക്തസ്രാവം കാണുന്നുണ്ടെങ്കിൽ മുൻപ് അവർക്കുണ്ടായിരുന്ന മാസമുറയുടെ കണക്കനുസരിച്ച് നിസ്കാരവും നോമ്പും ഉപേക്ഷിക്കുകയാണ് വേണ്ടത്. എല്ലാ മാസത്തിലെയും ആദ്യത്തെ ആറു ദിവസങ്ങളാണ് അവർക്ക് ആർത്തവം വരാറുണ്ടായിരുന്നത് എങ്കിൽ എല്ലാ മാസത്തിലെയും ആദ്യത്തെ ആറു ദിവസം അവർ നിസ്കാരവും നോമ്പും ഒഴിവാക്കുക; അത് കഴിഞ്ഞാൽ കുളിക്കുകയും നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുക.
നിസ്കരിക്കുമ്പോൾ ഇത്തരക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്: നിർബന്ധ നിസ്കാരത്തിൻ്റെ സമയം (ബാങ്ക് വിളിച്ചതിന് ശേഷം) പ്രവേശിച്ചാൽ ഗുഹ്യസ്ഥാനം പൂർണ്ണമായും കഴുകുകയും, രക്തം പൂർണ്ണമായും നീങ്ങുന്ന വിധത്തിൽ വൃത്തിയാക്കുകയും, പിന്നീട് വുദൂഅ് ചെയ്യുകയും നിസ്കരിക്കുകയും ചെയ്യുക. ഫർദ് നിസ്കാരത്തിൻ്റെ സമയത്തല്ലാതെ സുന്നത്തുകൾ നിർവ്വഹിക്കാൻ ഉദ്ദേശിച്ചാലും ഇതു പോലെത്തന്നെ ചെയ്യുക.
ഈ പറഞ്ഞതെല്ലാം ചെയ്യുന്നത് പ്രയാസകരമാണെങ്കിൽ അവർക്ക് ദ്വുഹർ നിസ്കാരം അസ്വർ നിസ്കാരത്തോടൊപ്പവും, മഗ്'രിബ് നിസ്കാരം ഇശാ നിസ്കാരത്തോടൊപ്പവും നിർവ്വഹിക്കാവുന്നതാണ്. ഇതോടെ രക്തം ശുദ്ധീകരിക്കുന്ന കാര്യം ഇവയിൽ ഏതെങ്കിലും ഒരു നിസ്കാരത്തിൻ്റെ സമയത്ത് ചെയ്താൽ മതിയാകും. അസ്വറിൻ്റെയും ദ്വുഹറിൻ്റെയും ശുദ്ധീകരണം അതിൽ ഏതെങ്കിലും ഒന്നിൻ്റെ സമയത്തും, മഗ്'രിബിൻ്റെയും ഇശാഇൻ്റെയും ശുദ്ധീകരണം അവയിൽ ഏതെങ്കിലും ഒന്നിൻ്റെ സമയത്തും. ഫജ്ർ നിസ്കാരത്തിന് വേറെത്തന്നെ ശുദ്ധീകരണം നിർവ്വഹിക്കേണ്ടതുണ്ട്. ഇതോടെ അഞ്ച് നിസ്കാരങ്ങൾക്കും ശുദ്ധീകരിക്കുന്നതിന് പകരം മൂന്ന് നിസ്കാരത്തിൻ്റെ സമയങ്ങളിൽ ശുദ്ധീകരിച്ചാൽ മതിയാകും.
ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കട്ടെ; ശുദ്ധീകരണം ഉദ്ദേശിച്ചാൽ ഗുഹ്യസ്ഥാനം കഴുകുകയും, തുണിയോ മറ്റോ കൊണ്ട് രക്തം വരുന്നത് കുറയുന്ന വിധത്തിൽ തുടച്ചെടുക്കുകയും, ശേഷം വുദൂഅ് നിർവ്വഹിക്കുകയും, നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക. ദ്വുഹർ നാല് റക്അത്തുകൾ, അസ്വർ നാല് റക്അത്തുകൾ, മഗ്'രിബ് മൂന്ന് റക്അത്തുകൾ, ഇശാഅ് നാല് റക്അത്തുകൾ എന്നിങ്ങനെ നിസ്കാരങ്ങൾ ചുരുക്കാതെ തന്നെ നിർവ്വഹിക്കണം. സാധാരണക്കാരിൽ ചിലർ ധരിച്ചു വെച്ചിരിക്കുന്നത് പോലെ, ഈ നിസ്കാരങ്ങൾ ഖസ്വർ ആക്കാം എന്ന ധാരണ തെറ്റാണ്. എന്നാൽ ദ്വുഹ്റും അസ്വറും അവർക്ക് ജംആക്കി -അവയിൽ ഒന്നിൻ്റെ സമയത്ത് രണ്ടു നിസ്കാരങ്ങളും ഒരുമിപ്പിച്ചു കൊണ്ട്- നിർവ്വഹിക്കാവുന്നതാണ്. ഇതു പോലെ, മഗ്രിബും ഇശാഉം ജംആക്കാവുന്നതാണ്. ദ്വുഹ്ർ അസ്വറിൻ്റെ സമയത്തേക്ക് പിന്തിച്ചു കൊണ്ടോ, അസ്വർ ദ്വുഹ്റിൻ്റെ സമയത്തേക്ക് മുന്തിച്ചു കൊണ്ടോ നിർവ്വഹിക്കാം. ഇതു പോലെ മഗ്'രിബ് ഇശാഇലേക്ക് നീട്ടിവെച്ചു കൊണ്ടോ, ഇശാഅ് മഗ്രിബിൻ്റെ സമയത്തേക്ക് നേരത്തെയാക്കി കൊണ്ടോ നിർവ്വഹിക്കാം. ഓരോ ഫർദ്വിൻ്റെയും സമയത്തുള്ള സുന്നത്ത് നിസ്കാരങ്ങളും ഇതേ വുദൂഅ് കൊണ്ട് തന്നെ നിർവ്വഹിക്കാവുന്നതുമാണ്.
ആർത്തവകാരിയായിരിക്കെ മസ്ജിദുൽ ഹറമിൽ ഇരുന്ന് കൊണ്ട് പ്രസംഗങ്ങളും മതപഠന സദസ്സുകളും ശ്രവിക്കുന്നതിൻ്റെ വിധിയെന്താണ്?
ആർത്തവകാരികളായ സ്ത്രീകൾ മസ്ജിദുൽ ഹറമിലോ മറ്റേതെങ്കിലും മസ്ജിദിലോ ഇരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുക എന്നത് അനുവദനീയമല്ല. എന്നാൽ മസ്ജിദിലൂടെ കടന്നു പോവുകയും, അവൾക്ക് ആവശ്യമുള്ള എന്തെങ്കിലും മസ്ജിദിൽ നിന്ന് എടുക്കുകയോ മറ്റോ ചെയ്യാനും അവൾക്ക് അനുവാദമുണ്ട്. നബി -ﷺ- യുടെ ഹദീഥിൽ അതിനുള്ള തെളിവുണ്ട്. അവിടുന്ന് തൻ്റെ നിസ്കാരവിരി (1) എടുത്തു കൊണ്ടുവരാൻ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് കൽപ്പിച്ചപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "അത് മസ്ജിദിലാണ്; ഞാനാകട്ടെ ആർത്തവകാരിയും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിൻ്റെ ആർത്തവം നിൻ്റെ കയ്യിലല്ല." മസ്ജിദിൽ ആർത്തവരക്തം വീഴുകയില്ലെന്ന ഉറപ്പുണ്ടെങ്കിൽ മസ്ജിദിലൂടെ നടന്നു പോകുന്നതിൽ ആർത്തവകാരിക്ക് തെറ്റില്ലെന്ന് ചുരുക്കം.
എന്നാൽ ആർത്തവകാരി മസ്ജിദിൽ പ്രവേശിക്കുകയും അവിടെ ഇരിക്കുകയും ചെയ്യുക എന്നത് അനുവദനീയമല്ല.
ഈ പറഞ്ഞതിനുള്ള തെളിവും നബി -ﷺ- യുടെ ഹദീഥാണ്. അവിടുന്ന് പെരുന്നാൾ നിസ്കാരത്തിന് ആർത്തവകാരികളും കന്യകകളുമായ സ്ത്രീകളോട് വരാൻ കൽപ്പിച്ചതിനോടൊപ്പം ആർത്തവകാരികൾ നിസ്കാരത്തിൻ്റെ മുസ്വല്ലയിൽ നിന്ന് മാറിയിരിക്കണമെന്ന് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖുത്ബ കേൾക്കുക എന്ന ഉദ്ദേശ്യത്തിലോ, മതപഠന സദസ്സുകളോ ഹദീഥുകളോ ശ്രവിക്കുക എന്ന ഉദ്ദേശ്യത്തിലോ മസ്ജിദിൽ ആർത്തവകാരികളായ സ്ത്രീകൾ ഇരിക്കുന്നത് അനുവദനീയമല്ല എന്നതിന് ഈ പറഞ്ഞതിൽ തെളിവുണ്ട്.
*
നിസ്കാരവുമായി ബന്ധപ്പെട്ട ശുദ്ധീകരണ വിധികൾ
സ്ത്രീകളിൽ കാണപ്പെടുന്ന വെള്ളനിറത്തിലോ മഞ്ഞ നിറത്തിലോ ഉള്ള സ്രവം ശുദ്ധിയുള്ളതാണോ അതല്ല നജിസാണോ? ഇത് പുറത്തു വന്നാൽ വുദൂഅ് ചെയ്യേണ്ടതുണ്ടോ? ഈ സ്രവം എപ്പോഴും പുറത്തു വരുന്നുണ്ട് എന്നതാണ് നിലവിലെ സ്ഥിതി. ഇങ്ങനെ തുടർച്ചയായോ ഇടമുറിഞ്ഞു കൊണ്ടോ ഈ സ്രവം വരുമ്പോൾ എന്താണ് ചെയ്യേണ്ടത്? സ്ത്രീകളിൽ പലരും -പ്രത്യേകിച്ച് വിദ്യാർത്ഥികളും മറ്റും- ഇത് പ്രകൃതിപരമായ ഒരു കാര്യമായി കണക്കാക്കുകയും, അതിനാൽ വുദൂഅ് ചെയ്യേണ്ടതില്ല എന്ന് ധരിക്കുകയും ചെയ്യുന്നവരാണ്.
ഈ വിഷയത്തിൽ പഠനം നടത്തിയ ശേഷം എനിക്ക് മനസ്സിലാകുന്നത് സ്ത്രീകളിൽ കാണപ്പെടുന്ന ഇത്തരം സ്രവങ്ങൾ -മൂത്രനാളിയിൽ നിന്ന് പുറത്തു വരാതെ- ഗർഭപാത്രത്തിൽ നിന്നാണ് പുറത്ത് വരുന്നത് എങ്കിൽ അത് നജസല്ല എന്നാണ്. എന്നാൽ ഈ ദ്രാവകം ശുദ്ധിയുള്ളതാണെങ്കിലും അത് പുറത്തു വന്നാൽ വുദൂഅ് മുറിയുന്നതാണ്. കാരണം വുദൂഅ് മുറിക്കുന്ന വസ്തുക്കൾ നജസായിരിക്കണം എന്ന നിബന്ധനയില്ല. ഉദാഹരണത്തിന് കീഴ്ശ്വാസം; പറയപ്പെടാവുന്ന ഒരു വസ്തു പോലുമല്ല അധോവായു എന്നിരിക്കെ അത് വുദൂഅ് മുറിക്കുന്നു എന്ന കാര്യം സ്ഥിരപ്പെട്ടതാണ്.
അതിനാൽ സ്ത്രീകളിൽ നിന്ന് ഇത്തരം സ്രവങ്ങൾ പുറത്തു വന്നാൽ അവരുടെ വുദൂഅ് മുറിയുന്നതാണ്; അവർ (നിസ്കാരം ഉദ്ദേശിച്ചാലും മറ്റും) വുദൂഅ് പുതുക്കേണ്ടതാണ്.
എന്നാൽ ഇത്തരം സ്രവങ്ങൾ തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത് എങ്കിൽ അത് വുദൂഅ് മുറിക്കുകയില്ല. മറിച്ച്, ഓരോ നിസ്കാരത്തിൻ്റെയും സമയം ആകുമ്പോൾ അവർ നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്താൽ മതിയാകും. ഓരോ നിസ്കാരത്തിൻ്റെ വഖ്തിലെയും നിസ്കാരങ്ങൾ -ഫർദും സുന്നത്തുമടക്കം- ഈ വുദൂഅ് കൊണ്ട് നിർവ്വഹിക്കാവുന്നതാണ്. അതോടൊപ്പം ഖുർആൻ പാരായണവും, വുദൂഅ് കൊണ്ട് അനുവദിക്കപ്പെടുന്ന മറ്റു കാര്യങ്ങളും അവൾക്ക് നിർവ്വഹിക്കാവുന്നതാണ്. മൂത്രവാർച്ചയുള്ളവരുടെ കാര്യത്തിലും പണ്ഡിതന്മാർ സമാനമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്. ചുരുക്കത്തിൽ, ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ഇത്തരം സ്രവങ്ങളുടെ കാര്യത്തിൽ പറയാനുള്ളത് ഇതാണ്. അവ ശുദ്ധിയുള്ളതാണ്; എന്നാൽ അതേ സമയം അവ വുദൂഅ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നതാണ്. ഈ സ്രവം തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നുണ്ട് എങ്കിൽ അത് വുദൂഅ് മുറിയാൻ കാരണമാവുകയുമില്ല. എന്നാൽ നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ അവർ വുദൂഅ് ചെയ്യാൻ പാടുള്ളൂ.
എന്നാൽ ഈ സ്രവം മുറിഞ്ഞു മുറിഞ്ഞു കൊണ്ടാണ് വരുന്നത് എങ്കിൽ... നിസ്കാരത്തിൻ്റെ സമയത്ത് ഇത് നിലക്കുകയും ചെയ്യാറുണ്ട് എങ്കിൽ ഈ സ്രവം നിലക്കുന്നത് വരെ അവർ കാത്തുനിൽക്കണം. എന്നാൽ നിസ്കാരസമയം നഷ്ടമാകും എന്ന് ഭയക്കുന്നെങ്കിൽ അവർക്ക് വുദൂഅ് ചെയ്യുകയും, അവിടം വൃത്തിയാക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യാവുന്നതാണ്.
ഗുഹ്യസ്ഥാനത്ത് നിന്നും മറ്റും വരുന്ന ഇത്തരം സ്രവങ്ങളുടെ കാര്യത്തിൽ അവ കൂടുതലുണ്ട് എന്നതോ കുറവാണ് എന്നതോ വിധിയിൽ മാറ്റമുണ്ടാക്കുകയില്ല. രക്തവും ചലവും വളരെ കുറച്ചാണെങ്കിൽ അതിൻ്റെ കാര്യത്തിൽ ഇളവുണ്ട് എന്നതു പോലെ ഈ വിഷയത്തിലും ഇളവുണ്ട് എന്ന് ആരും ധരിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം പ്രത്യേകം പറയുന്നത്. രക്തവും ചലവും കുറച്ചോ കൂടുതലോ പുറത്തു വന്നാലും അത് കൊണ്ട് വുദൂഅ് മുറിയുന്നതല്ല.
ചോദ്യത്തിൽ സൂചിപ്പിച്ച മറ്റൊരു കാര്യം; സ്ത്രീകളിൽ ചിലർ ഇത്തരം സ്രവം പുറത്ത് വരുന്നത് കൊണ്ട് വുദൂഅ് മുറിയില്ല എന്ന് വിശ്വസിക്കുന്നു എന്നതാണ്. അതിന് എന്തെങ്കിലും അടിസ്ഥാനമുള്ളതായി എനിക്ക് അറിയുകയില്ല. ഇബ്നു ഹസ്മ് (റഹി) ഇത്തരം സ്രവങ്ങൾ പുറത്തു വരുന്നത് കൊണ്ട് വുദൂഅ് മുറിയില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിന് അദ്ദേഹം പ്രത്യേകിച്ചൊരു തെളിവും കൊണ്ടുവന്നിട്ടില്ല. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിന് ഖുർആനിലോ സുന്നത്തിലോ സ്വഹാബികളുടെ വാക്കുകളിലോ എന്തെങ്കിലും തെളിവ് ഉണ്ടായിരുന്നെങ്കിൽ അത് പ്രമാണമായി പരിഗണിക്കാമായിരുന്നു.
അതിനാൽ സ്ത്രീകൾ തങ്ങളുടെ ശുദ്ധീകരണത്തിൻ്റെ കാര്യം വളരെ ശ്രദ്ധിക്കുകയും, ഈ വിഷയത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. കാരണം നിസ്കാരം ശുദ്ധിയില്ലാതെ -അവൾ നൂറു തവണ നിസ്കരിച്ചാലും- സ്വീകരിക്കപ്പെടുന്നതല്ല. അല്ല! ശുദ്ധിയില്ലാതെ നിസ്കരിച്ചാൽ അവർ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള കുഫ്റാണ് പ്രവർത്തിച്ചിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടവർ വരെ പണ്ഡിതന്മാരിലുണ്ട്. കാരണം അല്ലാഹുവിൻ്റെ വചനങ്ങളെ പരിഹസിക്കുന്നതിലാണ് ഇത്തരം പ്രവർത്തനങ്ങൾ ഉൾപ്പെടുക.
തുടർച്ചയായി ഗുഹ്യസ്ഥാനത്ത് നിന്ന് സ്രവം പുറത്തു വരുന്ന ഒരു സ്ത്രീ ഫർദ്വായ നിസ്കാരം നിർവ്വഹിക്കുന്നതിന് വേണ്ടി വുദൂഅ് ചെയ്തു; അവൾക്ക് അതേ വുദൂഅ് കൊണ്ട് -അടുത്ത നിസ്കാരത്തിൻ്റെ സമയം ആകുന്നത് വരെ- സുന്നത്തായ നിസ്കാരം നിർവ്വഹിക്കാനും, ഖുർആൻ പാരായണം ചെയ്യാനും അനുവാദമുണ്ടോ?
ഫർദ്വ് നിസ്കാരത്തിന് വേണ്ടി നിസ്കാരസമയത്തിൻ്റെ ആരംഭത്തിൽ തന്നെ വുദൂഅ് ചെയ്താലും അവൾക്ക് ആ നിസ്കാരസമയത്തിനുള്ളിലെ ഫർദ്വും സുന്നത്തും ഖുർആൻ പാരായണവും അതേ വുദൂഅ് കൊണ്ട് തന്നെ നിർവ്വഹിക്കാം.
സുബ്ഹ് നിസ്കാരത്തിന് വേണ്ടി എടുത്ത വുദൂഅ് കൊണ്ട് ദ്വുഹാ നിസ്കാരം നിർവ്വഹിച്ചാൽ അത് ശരിയാകുമോ?
ഇല്ല. കാരണം ദ്വുഹാ നിസ്കാരത്തിന് അതിൻ്റേതായ സമയമുണ്ട്. അതിനാൽ ദ്വുഹാ നിസ്കാരത്തിൻ്റെ സമയം ആരംഭിച്ചതിന് ശേഷം അവർ വുദൂഅ് ചെയ്യേണ്ടതുണ്ട്. രക്തസ്രാവം ബാധിച്ച സ്ത്രീയുടെ അതേ വിധിയാണ് അവർക്കുള്ളത്. നബി -ﷺ- അത്തരക്കാരികളോട് ഓരോ നിസ്കാരത്തിനും വേണ്ടി പ്രത്യേകം വുദൂഅ് ചെയ്യാൻ കൽപ്പിച്ചിട്ടുണ്ട്.
ദ്വുഹ്റിൻ്റെ സമയം: മദ്ധ്യാഹ്നത്തിൽ നിന്ന് സൂര്യൻ തെറ്റിയത് മുതൽ അസ്വറിൻ്റെ സമയം വരെയാണ്.
അസ്വറിൻ്റെ സമയം: ദ്വുഹ്റിൻ്റെ സമയം അവസാനിച്ചത് മുതൽ സൂര്യന് മഞ്ഞനിറം ബാധിക്കുന്നത് വരെയാണ്. അതിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയുള്ള സമയം അനിവാര്യ സാഹചര്യത്തിലുള്ളവർക്ക് നിസ്കരിക്കാനുള്ള സമയമാണ്.
മഗ്രിബിൻ്റെ സമയം: സൂര്യൻ അസ്തമിച്ചത് മുതൽ ചക്രവാളത്തിലെ ചുവന്ന നിറം മായുന്നത് വരെയാണ്.
ഇശാഇൻ്റെ സമയം: ചക്രവാളത്തിലെ ചുവന്ന നിറം മാഞ്ഞത് മുതൽ രാത്രിയുടെ പകുതി വരെയാണ്.
ഇശാഅ് നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്ത സ്ത്രീക്ക് ഇതേ വുദൂഅ് കൊണ്ട് രാത്രി നിസ്കാരം നിർവ്വഹിക്കാമോ?
രാത്രിയുടെ പകുതി കടന്നു കഴിഞ്ഞാൽ പിന്നീട് വുദൂഅ് പുതുക്കുക എന്നത് നിർബന്ധമാണ് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വുദൂഅ് പുതുക്കുന്നത് നിർബന്ധമില്ല എന്നും ചിലർക്ക് അഭിപ്രായമുണ്ട്. അതാണ് കൂടുതൽ ശരിയായ വീക്ഷണം.
ഇശാഅ് നിസ്കാരത്തിൻ്റെ അവസാന സമയം ഏതാണ്? എങ്ങനെയാണ് അത് മനസ്സിലാക്കാൻ സാധിക്കുക?
ഇശാഇൻ്റെ അവസാന സമയം രാത്രിയുടെ പകുതിയാണ്. സൂര്യൻ അസ്തമിക്കുന്നതിൻ്റെയും പുലരി ഉദിക്കുന്നതിൻ്റെയും സമയം എടുക്കുകയും, അതിൻ്റെ നേർപകുതി കണക്ക് കൂട്ടുകയും ചെയ്താൽ അക്കാര്യം മനസ്സിലാകും. രാത്രിയുടെ ആദ്യപകുതി എത്തുന്നതോടെ ഇശാഇൻ്റെ സമയം അവസാനിക്കും. രാത്രിയുടെ രണ്ടാം പകുതി നിസ്കാരത്തിൻ്റെ സമയമായല്ല, മറിച്ച് സുബ്ഹിനും ഇശാഇനുമിടയിലുള്ള മറയായാണ് നിലകൊള്ളുക.
ഒരു സ്ത്രീക്ക് നേരത്തെ വിവരിച്ച വിധത്തിലുള്ള സ്രവം പുറത്തു വരുന്നുണ്ട്; എന്നാൽ ഇടവിട്ട സമയങ്ങളിലാണ് ഇത് സംഭവിക്കുന്നത്. അവൾ വുദൂഅ് ചെയ്യുകയും നിസ്കാരം ആരംഭിക്കുകയും ചെയ്യുന്നതിനിടയിൽ വീണ്ടും ഈ സ്രവം പുറത്തു വന്നാൽ എന്താണ് ചെയ്യേണ്ടത്?
ഗുഹ്യസ്ഥാനത്ത് നിന്നുള്ള സ്രവം ഇടവിട്ടാണ് വരുന്നത് എങ്കിൽ അത് നിലക്കുന്നത് വരെ അവൾ കാത്തിരിക്കുകയാണ് വേണ്ടത്. എന്നാൽ നിശ്ചിത സമയത്ത് വരുമെന്നോ നിലക്കുമെന്നോ പറയാൻ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത് എങ്കിൽ അവൾ നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം വുദുവെടുക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ മതി. (വുദുവിനും നിസ്കാരത്തിനുമിടയിൽ വീണ്ടും സ്രവം വന്നാൽ) അവൾ യാതൊന്നും ചെയ്യേണ്ടതില്ല.
സ്രവം വസ്ത്രത്തിലോ ശരീരത്തിലോ ആയാൽ എന്താണ് ചെയ്യേണ്ടത്?
ഗർഭപാത്രത്തിനുള്ളിൽ നിന്ന് പുറത്തു വരുന്ന സ്രവമാണെങ്കിൽ അത് ശുദ്ധിയുള്ളതാണ്; അത് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അവൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. എന്നാൽ മൂത്രനാളിയിൽ നിന്നാണ് സ്രവം വരുന്നത് എങ്കിൽ അത് നജസാണ്; വസ്ത്രത്തിലോ ശരീരത്തിലോ അത് ബാധിച്ചാൽ നിർബന്ധമായും അത് കഴുകിക്കളയണം.
ഈ സ്രവം പുറത്തു വന്നാൽ വുദൂഅ് ചെയ്യണമെന്ന് പറഞ്ഞല്ലോ? വുദുവിൻ്റെ അവയവങ്ങൾ മാത്രമാണോ അങ്ങനെയാണെങ്കിൽ കഴുകേണ്ടത്?
അതെ. (മുൻപ് പറഞ്ഞതു പോലെ) ശുദ്ധമായ സ്രവമാണെങ്കിൽ -ഗർഭപാത്രത്തിൽ നിന്ന് പുറത്തു വന്നതാണെങ്കിൽ; മൂത്രനാളിയിൽ നിന്നുള്ളതല്ലെങ്കിൽ- വുദൂഅ് മാത്രം മതിയാകും.
ഈ സ്രവം പുറത്തു വന്നാൽ അതിൻ്റെ കാരണമായി വുദൂഅ് മുറിയും എന്ന് അറിയിക്കുന്ന ഹദീഥ് നബി -ﷺ- യിൽ നിന്ന് നിവേദനം ചെയ്യപ്പെടാത്തതിൻ്റെ കാരണം എന്തായിരിക്കും? തങ്ങളുടെ ദീനുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വഹാബീ വനിതകൾ ചോദിച്ചറിയാൻ ശ്രദ്ധിക്കാറുണ്ടായിരുന്നല്ലോ?
കാരണം ഈ സ്രവം എല്ലാ സ്ത്രീകളെയും ബാധിക്കുന്ന കാര്യമായിരുന്നില്ല.
(സ്രവം പുറപ്പെട്ടതിൻ്റെ പേരിൽ) വുദൂഅ് ചെയ്യേണ്ടതുണ്ട് എന്ന വിധി അറിയാത്തത് കൊണ്ട് വുദൂഅ് ചെയ്യാറുണ്ടായിരുന്നില്ല; അവൾ എന്താണ് ചെയ്യേണ്ടത്?
അവൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, ഇത്തരം വിഷയങ്ങൾ പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യണം.
ഈ സ്രവം പുറത്തു വന്നതിൻ്റെ പേരിൽ വുദൂഅ് ചെയ്യേണ്ടതില്ല എന്നതാണ് ശൈഖ് ഇബ്നു ഉഥൈമീൻ്റെ അഭിപ്രായം എന്ന് ചിലർ പറയുന്നുണ്ട്; അതിനെ കുറിച്ച്?
എനിക്ക് അങ്ങനെയൊരു അഭിപ്രായമുണ്ട് എന്ന് പറയുന്നവൻ സത്യമല്ല പറയുന്നത്. ചിലപ്പോൾ ഈ സ്രവം ശുദ്ധിയുള്ളതാണ് എന്ന എൻ്റെ വിശദീകരണം കേട്ടതിൽ നിന്ന് അത് മൂലം വുദൂഅ് മുറിയുകയില്ല എന്ന് അവൻ ധരിച്ചു പോയതായിരിക്കാം.
ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപ് കാണപ്പെടുന്ന കാപ്പി നിറത്തിലുള്ള സ്രവം കാണപ്പെട്ടാൽ എന്തു ചെയ്യണം? ചിലപ്പോൾ നേർത്ത കറുത്ത നിറത്തിലുള്ള, ഒരു നൂലിൻ്റെ രൂപത്തിൽ, വളരെ നേരിയ വിധത്തിലാണ് ഇത് കാണപ്പെടാറുള്ളത്? ഇത് ആർത്തവത്തിന് ശേഷം കാണപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി വിവരിക്കാമോ?
ആർത്തവത്തിൻ്റെ ആരംഭം സൂചിപ്പിക്കുന്ന ആമുഖമായിട്ടാണ് ഈ സ്രവം പുറത്തു വരുന്നത് എങ്കിൽ അത് ആർത്തവമായി തന്നെ പരിഗണിക്കണം. ആർത്തവകാരികൾക്ക് പൊതുവെ അനുഭവപ്പെടാറുള്ള വേദനയും കടച്ചിലും കൊണ്ട് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കും.
ആർത്തവത്തിന് ശേഷം കാണപ്പെടുന്ന കാപ്പി നിറത്തിലുള്ള സ്രവത്തിൻ്റെ കാര്യമാണ് ഇനിയുള്ളത്; അത് പൂർണ്ണമായും അവസാനിക്കുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടത്. കാരണം ആർത്തവത്തിനോട് ചേർന്നു കൊണ്ട് വരുന്ന കാപ്പി നിറത്തിലുള്ള സ്രവം ആർത്തവത്തിൻ്റെ ബാക്കിയാണ്. ഇതു കൊണ്ടാണ് ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞത്: "നിങ്ങൾ വെള്ളപോക്ക് (white discharge) കാണുന്നത് വരെ (ശുദ്ധിയായി എന്നു പറഞ്ഞു കൊണ്ട്) ധൃതികൂട്ടരുത്." അല്ലാഹുവിനാണ് കൂടുതൽ അറിയുക.
*
ആർത്തവം; ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ
ആർത്തവകാരികൾ ഇഹ്റാമിൻ്റെ രണ്ട് റക്അത്തുകൾ എങ്ങനെയാണ് നിസ്കരിക്കുക? ആർത്തവകാരികളായ സ്ത്രീകൾക്ക് ഖുർആനിലെ ആയത്തുകൾ പതുക്കെ ഉരുവിടാൻ പാടുണ്ടോ?
ഒന്ന്: ഇഹ്റാമിൽ പ്രവേശിച്ചതിന്റെ പേരിൽ ഒരു നിസ്കാരവും പഠിപ്പിക്കപ്പെട്ടിട്ടില്ല. ഇഹ്റാം ധരിച്ചതിന് ശേഷം നിസ്കരിക്കാൻ നബി -ﷺ- അവിടുത്തെ വാക്കാലോ പ്രവർത്തിയാലോ അംഗീകാരത്താലോ ഈ ഉമ്മത്തിനെ പഠിപ്പിച്ചിട്ടില്ല.
രണ്ട്: ഇഹ്റാം കെട്ടുന്നതിന് മുൻപ് ആർത്തവം ബാധിച്ച സ്ത്രീകൾക്ക് ആർത്തവകാരിയായിരിക്കെ ഇഹ്റാമിൽ പ്രവേശിക്കാം
അടുത്ത ചോദ്യം ഖുർആൻ പാരായണം ഈ സന്ദർഭത്തിൽ അനുവദനീയമാണോ എന്നാണ്? അതെ എന്നാണ് ഉത്തരം. ആവശ്യസന്ദർഭങ്ങളിലും പ്രത്യേക പ്രയോജനങ്ങളുള്ള സന്ദർഭങ്ങളിലും ഖുർആൻ പാരായണം ചെയ്യുന്നത് സ്ത്രീകൾക്ക് അനുവദനീയമാണ്. എന്നാൽ പ്രത്യേകം ആവശ്യമോ എന്തെങ്കിലും പ്രത്യേക പ്രയോജനമോ ഇല്ലെങ്കിൽ -കേവലം ആരാധനയുടെയും പ്രതിഫലേഛയുടെയും ഉദ്ദേശ്യത്തോടെയുള്ള പാരായണമാണെങ്കിൽ- അവൾ ഖുർആൻ -ആ സന്ദർഭത്തിൽ- ഓതാതിരിക്കുന്നതാണ് നല്ലത്.
ഒരു സ്ത്രീ ഹജ്ജിന് വേണ്ടി പുറപ്പെട്ടു; യാത്ര തുടങ്ങിയതിൻ്റെ അഞ്ചാമത്തെ ദിവസം മുതൽ അവർക്ക് ആർത്തവം ആരംഭിച്ചു. ഇഹ്റാം ധരിക്കേണ്ട സ്ഥലമായ മീഖാത്തിൽ എത്തിയപ്പോൾ അവർ കുളിക്കുകയും ഇഹ്റാം ധരിക്കുകയും ചെയ്തു. എന്നാൽ ഈ സമയത്തൊന്നും അവരുടെ ആർത്തവം അവസാനിച്ചിരുന്നില്ല. മക്കയിലേക്ക് എത്തിയതിന് ശേഷം അവർ ഹറമിൻ്റെ പുറത്താണ് സമയം കഴിച്ചു കൂട്ടിയത്. ഹജ്ജിൻ്റെയോ ഉംറയുടെയോ ഒരു പ്രവർത്തിയും ഈ സന്ദർഭത്തിൽ അവർ ചെയ്തിട്ടില്ല. രണ്ട് ദിവസം മിനായിൽ കഴിഞ്ഞതിന് ശേഷമാണ് അവർക്ക് ശുദ്ധി വന്നത്. അപ്പോൾ അവർ കുളിക്കുകയും ശുദ്ധിയോടെ ഉംറയുടെ എല്ലാ കർമ്മങ്ങളും നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവ്വഹിച്ചു കൊണ്ടിരിക്കവെ അവർക്ക് വീണ്ടും ആർത്തവം വന്നു; എന്നാൽ ലജ്ജ കാരണത്താൽ -വീട്ടിൽ തിരിച്ചെത്തുന്നത് വരെ- അവർ ഇക്കാര്യം തൻ്റെ ഒപ്പമുള്ളവരെ അറിയിച്ചില്ല. ഹജ്ജ് പൂർണ്ണമായി അവർ നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അവർ എന്താണ് ചെയ്യേണ്ടത്?
ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവ്വഹിച്ചു കൊണ്ടിരിക്കവെ ആർത്തവം തന്നെയാണ് തന്നെ ബാധിച്ചത് എന്ന് അവർക്ക് ഉറപ്പുണ്ടെങ്കിൽ അവരുടെ ത്വവാഫ് ശരിയായിട്ടില്ല. ആർത്തവ രക്തം അതിൻ്റെ പ്രകൃതത്തിൽ നിന്നും, അതിനോടൊപ്പം ഉണ്ടാകാറുള്ള വേദനയിൽ നിന്നും തിരിച്ചറിയാൻ കഴിയുന്നതാണ്. മക്കയിലേക്ക് തിരിച്ചു വരികയും, വീണ്ടും ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവ്വഹിക്കുകയും ചെയ്യുക എന്നത് അവരുടെ മേൽ ബാധ്യതയാണ്. മീഖാത്തിൽ നിന്ന് ഉംറക്കായി ഇഹ്റാം കെട്ടുകയും, ശേഷം ത്വവാഫും സഅ്'യുമടക്കം ഉംറ പൂർണ്ണമായി നിർവ്വഹിക്കുകയും, മുടി എടുക്കുകയും ചെയ്ത ശേഷം അവൾ ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവ്വഹിക്കുകയാണ് വേണ്ടത്.
എന്നാൽ ഈ രക്തം ആർത്തവ രക്തമല്ല എങ്കിൽ... പ്രകൃതിപരമായ കാരണങ്ങളാൽ ഉണ്ടാകുന്ന, കടുത്ത തിരക്കിൻ്റെയോ പേടിയുടെയോ മറ്റോ കാരണത്താൽ സംഭവിച്ചതാണെങ്കിൽ -ത്വവാഫ് ചെയ്യുന്നതിന് ശുദ്ധി നിർബന്ധമില്ല എന്ന അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ- അവരുടെ ത്വവാഫ് സാധുവാണ്.
അതല്ല, അവർക്ക് ആർത്തവം തന്നെയാണെന്ന് ഉറപ്പുണ്ട് എന്നാണെങ്കിൽ... മക്കയിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത വിധം വിദൂരമായ പ്രദേശത്താണ് അവരുള്ളത് എങ്കിൽ അവളുടെ ഹജ്ജ് സാധുവായിട്ടുണ്ട്. കാരണം ഇപ്പോൾ ചെയ്തതിലപ്പുറം ഇനി അവൾക്ക് ഒന്നും ചെയ്യാൻ സാധ്യമല്ല.
ഉംറ ഉദ്ദേശിച്ച് കൊണ്ട് ഒരു സ്ത്രീ ഇഹ്റാം കെട്ടി; മക്കയിലേക്ക് എത്തിയതിന് ശേഷം അവർക്ക് ആർത്തവം ആരംഭിച്ചു. അവളോടൊപ്പമുള്ള പുരുഷനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു പോവുക എന്നത് വളരെ അനിവാര്യമാണ്. മക്കയിൽ അവൾക്ക് ബന്ധുക്കളാരുമില്ല താനും. ഈ സന്ദർഭത്തിലുള്ള വിധി എന്താണ്?
അവൾ തൻ്റെ ഒപ്പമുള്ള മഹ്റമായ പുരുഷനോടൊപ്പം യാത്ര ചെയ്യുകയും, അവളുടെ ഇഹ്റാമിൽ തന്നെ തുടരുകയും, ശുദ്ധിയായതിന് ശേഷം മക്കയിലേക്ക് തിരിച്ചു വന്ന് ഉംറ നിർവ്വഹിക്കുകയും ചെയ്യട്ടെ. ചോദ്യകർത്താവ് സഊദി അറേബ്യയിലാണ് എങ്കിൽ ഈ പറഞ്ഞ രൂപത്തിലാണ് ചെയ്യേണ്ടത്. കാരണം മക്കയിലേക്ക് മടങ്ങി വരുക എന്നത് അവർക്ക് പ്രയാസകരമായ കാര്യമല്ല. അതിനായി പ്രത്യേകം വിസയോ മറ്റോ എടുക്കേണ്ടതുമില്ല.
എന്നാൽ വിദേശത്ത് നിന്നുള്ള വനിതയാണ് ചോദ്യകർത്താവ് എങ്കിൽ... അവർക്ക് മക്കയിലേക്ക് തിരിച്ചെത്തുക എന്നത് പ്രയാസകരമാണെങ്കിൽ... അവർ ആർത്തവ രക്തം പുറത്തു വരാത്ത വിധം (വസ്ത്രമോ പാഡോ കൊണ്ട്) ശരിയായി സൂക്ഷിക്കുകയും, ത്വവാഫും സഅ്'യും ചെയ്ത ശേഷം മുടി അൽപം മുറിക്കുകയും, അങ്ങനെ ഈ യാത്രയിൽ തന്നെ ഉംറ പൂർത്തീകരിക്കുകയും ചെയ്യട്ടെ. കാരണം അനിവാര്യമായ ഒരു സാഹചര്യമാണ് അവളെ സംബന്ധിച്ചിടത്തോളം മുന്നിലുള്ളത്; നിഷിദ്ധമായ കാര്യങ്ങൾ അനിവാര്യ സാഹചര്യങ്ങളിൽ അനുവദിക്കപ്പെടാറുണ്ട്.
ഹജ്ജിൻ്റെ ദിവസങ്ങളിൽ ആർത്തവം ആരംഭിച്ചാൽ സ്ത്രീകൾ എന്താണ് ചെയ്യേണ്ടത്? പ്രസ്തുത ഹജ്ജ് സാധുവാകുമോ?
ഹജ്ജിൻ്റെ ഏതു സമയം മുതലാണ് ആർത്തവം ആരംഭിച്ചത് എന്ന കാര്യം അറിയാതെ ഈ ചോദ്യത്തിന് ഉത്തരം നൽകുക സാധ്യമല്ല. കാരണം ഹജ്ജിൻ്റെ പ്രവർത്തനങ്ങളിൽ ചിലത് ചെയ്യാൻ ആർത്തവം തടസ്സമല്ല. എന്നാൽ മറ്റു ചിലതിന് ആർത്തവം തടസ്സമാണ് താനും. ശുദ്ധിയില്ലാത്ത അവസ്ഥയിൽ ത്വവാഫ് ചെയ്യുക എന്നത് സാധ്യമല്ല. എന്നാൽ ഹജ്ജിൻ്റെ മറ്റു പ്രവർത്തനങ്ങളെല്ലാം ആർത്തവമുള്ള സ്ഥിതിയിൽ തന്നെ നിർവ്വഹിക്കാവുന്നതാണ്.
കഴിഞ്ഞ വർഷമാണ് ഞാൻ ഹജ്ജ് നിർവ്വഹിച്ചത്. ഇഫാദ്വത്തിൻ്റെ ത്വവാഫും, വിടവാങ്ങൽ ത്വവാഫും ഒഴികെ ഹജ്ജിൻ്റെ മറ്റെല്ലാ കർമ്മങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. ഇവ രണ്ടും ചെയ്യാൻ കഴിയാത്തവിധമുള്ള മതപരമായ ഒരു കാരണം കൊണ്ടായിരുന്നു അത്. അങ്ങനെ ഞാൻ മദീനയിലേക്ക് തിരിച്ചു പോവുകയും, ഈ രണ്ട് ത്വവാഫുകളും നിർവ്വഹിക്കുന്നതിന് വേണ്ടി പിന്നീടൊരു ദിവസം തിരിച്ചുവരാം എന്ന് മനസ്സിൽ കരുതുകയും ചെയ്തു. എന്നാൽ മതപരമായ വിഷയങ്ങളിലുള്ള അറിവുകുറവ് നിമിത്തം ഇഹ്റാമിൻ്റെ സന്ദർഭത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഞാൻ ചെയ്തു പോയി. പിന്നീട് ത്വവാഫ് ചെയ്യാൻ വേണ്ടി തിരിക്കാൻ ഉദ്ദേശിച്ചപ്പോൾ ചിലർ എന്നോട് പറഞ്ഞു: നിങ്ങളുടെ ത്വവാഫ് ശരിയാവുകയില്ല. ഇഹ്റാമിൽ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനങ്ങൾ കാരണങ്ങൾ ഇഹ്റാം നഷ്ടമായിരിക്കുന്നു. അതിനാൽ അടുത്ത വർഷം ഇനിയൊരിക്കൽ കൂടി ഹജ്ജ് ആവർത്തിക്കുകയും, അതോടൊപ്പം ഒരു പശുവിനെയോ ഒട്ടകത്തിനെയോ പ്രായശ്ചിത്തമായി ബലിയർപ്പിക്കുകയും വേണം. ഈ പറഞ്ഞത് ശരിയാണോ? ഇതല്ലാതെ മറ്റൊരു പരിഹാരമുണ്ടോ? ഞാൻ ചെയ്തു കഴിഞ്ഞ ഹജ്ജ് അസാധുവായിട്ടുണ്ടോ? ഹജ്ജ് ഇനിയും ഞാൻ മുഴുവനായി മടക്കി ചെയ്യേണ്ടതുണ്ടോ? ഈ സന്ദർഭത്തിൽ എൻ്റെ മേലുള്ള നിർബന്ധബാധ്യതകൾ വിവരിക്കാമോ?
അറിവില്ലാതെ ആളുകൾ ഫത്'വ നൽകുന്നത് കൊണ്ട് സംഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉദാഹരണമാണ് ഈ ചോദ്യം. നിങ്ങൾ ഇപ്പോൾ തന്നെ മക്കയിലേക്ക് തിരിച്ചു പോവുകയും, ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവഹിക്കുകയും ചെയ്താൽ മതിയാകും.
മക്കയിൽ നിന്ന് തിരിച്ചു മടങ്ങുന്ന സന്ദർഭത്തിൽ നിങ്ങൾ ആർത്തവകാരിയായിരുന്നു എന്നതിനാൽ വിടവാങ്ങൽ ത്വവാഫ് നിങ്ങൾക്ക് മേൽ നിർബന്ധമായിരുന്നില്ല. കാരണം ആർത്തവകാരികൾക്ക് ഈ ത്വവാഫ് നിർബന്ധമില്ല. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: "ജനങ്ങൾക്ക് ഹജ്ജിൻ്റെ അവസാന കാര്യം കഅ്ബയുമായിരിക്കണം എന്ന് കൽപ്പിക്കപ്പെട്ടിരുന്നു; എന്നാൽ ആർത്തവകാരികൾക്ക് ഇക്കാര്യത്തിൽ ഇളവ് നൽകപ്പെട്ടിരുന്നു." "ത്വവാഫ് ചെയ്യലായിരിക്കണം അവരുടെ കഅ്ബയുമായുള്ള അവസാനത്തെ കാര്യം" എന്നാണ് അബൂ ദാവൂദിൻ്റെ നിവേദനത്തിൽ ഉള്ളത്. സ്വഫിയ്യഃ -رَضِيَ اللَّهُ عَنْهَا- ഇഫാദ്വത്തിൻ്റെ തവാഫ് ചെയ്തു കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ നബി -ﷺ- അവരോട് കൽപ്പിച്ചു: "എങ്കിൽ അവർ തിരിച്ചു മടങ്ങട്ടെ." ആർത്തവകാരിയായ സ്വഫിയ്യയോട് വിടവാങ്ങൽ ത്വവാഫില്ലാതെ തിരിച്ചു മടങ്ങാൻ കൽപ്പിച്ചതിൽ നിന്ന് ഇക്കാര്യത്തിൽ ആർത്തവകാരികൾക്ക് ഇളവുണ്ട് എന്ന് മനസ്സിലാക്കാം.
അതിനാൽ ഇഫാദ്വത്തിൻ്റെ ത്വവാഫ് നിങ്ങൾ നിർബന്ധമായും നിർവ്വഹിക്കണം. ഇഹ്റാമിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് (ഇഹ്റാമിൽ ചെയ്യാൻ പാടില്ലാത്ത നിഷിദ്ധങ്ങളായ) മഹ്ദ്വൂറാത്തുകൾ പ്രവർത്തിച്ചതിൽ നിങ്ങൾക്ക് തെറ്റില്ല; കാരണം അറിവില്ലാതെയാണല്ലോ അക്കാര്യങ്ങൾ സംഭവിച്ചത്. അറിവില്ലാതെ മഹ്ദ്വൂറാത്തുകൾ പ്രവർത്തിച്ചവർ യാതൊരു പ്രായശ്ചിത്തവും ചെയ്യേണ്ടതില്ല. അല്ലാഹു ഖുർആനിൽ പഠിപ്പിച്ച പ്രാർത്ഥന നിങ്ങൾ കേട്ടിരിക്കുമല്ലോ? "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മറന്നു പോവുകയോ അബദ്ധം കാണിക്കുകയോ ചെയ്താൽ നീ ഞങ്ങളെ (അതിൻ്റെ പേരിൽ) പിടികൂടരുതേ!" ഈ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകിയിട്ടുണ്ട് എന്ന് ഹദീഥുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: "അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.)" (അഹ്സാബ്: 5) അതിനാൽ ഇഹ്റാമിൻ്റെ വേളയിൽ അറിവില്ലാതെയോ മറന്നു കൊണ്ടോ ഭീഷണിയുടെ മുൻപിലോ ഇഹ്റാമിൽ പാടില്ലാത്ത ഏതൊരു പ്രവർത്തനം ചെയ്താലും അതിൻ്റെ പേരിൽ അവർക്ക് മേൽ തെറ്റില്ല. എന്നാൽ അയാളുടെ ഒഴിവുകഴിവ് നീങ്ങിയാൽ ഉടൻതന്നെ ഈ തെറ്റിൽ നിന്ന് അയാൾ മാറിനിൽക്കേണ്ടതുണ്ട്.
ഹജ്ജിൽ പ്രവേശിച്ച ഒരു സ്ത്രീക്ക് ദുൽഹിജ്ജ എട്ടാം ദിവസമായ 'തർവിയ്യഃയുടെ ദിവസം' പ്രസവാനന്തരമുള്ള രക്തം (നിഫാസ്) വരാൻ ആരംഭിച്ചു. ഹജ്ജിൻ്റെ സ്തംഭങ്ങളായ എല്ലാ അർകാനുകളും അവർ നിർവ്വഹിച്ചു; ത്വവാഫും സഅ്-യും ഒഴികെ. എന്നാൽ പത്തു ദിവസത്തിന് ശേഷം അവരുടെ ശുദ്ധികാലം ആരംഭിക്കുന്നതിൻ്റെ തുടക്കങ്ങൾ കാണാൻ തുടങ്ങി; ഈ അവസ്ഥയിൽ അവൾ ശുദ്ധി വരുത്തുകയും, കുളിക്കുകയും, ഹജ്ജിൻ്റെ സ്തംഭങ്ങളിൽ ഇനി ചെയ്യാൻ ബാക്കിയുള്ള ത്വവാഫ് നിർവ്വഹിക്കുകയും ചെയ്യാമോ?
ശുദ്ധികാലം ആരംഭിച്ചു എന്ന് ഉറപ്പാകുന്നത് വരെ സ്ത്രീക്ക് കുളിക്കാനും ത്വവാഫ് ചെയ്യാനും അനുവാദമില്ല. ശുദ്ധികാലത്തിൻ്റെ ആരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്നാണല്ലോ ചോദ്യകർത്താവ് പറഞ്ഞത്; അതിൽ നിന്ന് പൂർണ്ണമായ ശുദ്ധി അവർക്ക് ആരംഭിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. അതിനാൽ ശുദ്ധി പൂർണ്ണമായി എന്ന് മനസ്സിലാകുന്നത് വരെ അവർ നിർബന്ധമായും കാത്തുനിൽക്കണം; എപ്പോഴാണ് ശുദ്ധിയാകുന്നത് അപ്പോൾ അവൾക്ക് കുളിക്കുകയും, ശേഷം ത്വവാഫും സഅ്'യും നിർവ്വഹിക്കുകയും ചെയ്യാം.
ത്വവാഫിന് മുൻപ് സഅ്'യ് ചെയ്താലും തെറ്റില്ല. കാരണം നബി -ﷺ- യോട് ത്വവാഫിന് മുൻപ് സഅ്'യ് ചെയ്തവരെ കുറിച്ച് ചോദിച്ചപ്പോൾ 'അതിൽ കുഴപ്പമില്ല' എന്നാണ് അവിടുന്ന് പറഞ്ഞത്.
ഒരു സ്ത്രീ ആർത്തവകാരിയായിരിക്കെ സൈലുൽ കബീറിൽ വെച്ച് ഹജ്ജിനു വേണ്ടി ഇഹ്റാം കെട്ടി. അങ്ങനെ മക്കയിലേക്ക് എത്തിയതിന് ശേഷം തൻ്റെ ഒരു ആവശ്യത്തിന് വേണ്ടി അവർ ജിദ്ദയിലേക്ക് പോയി. ജിദ്ദയിൽ വെച്ച് അവർ ശുദ്ധിയാവുകയും, പിന്നീട് കുളിക്കുകയും, മുടിചീകുകയും ശേഷം തൻ്റെ ഹജ്ജ് പൂർത്തീകരിക്കുകയും ചെയ്തു. അവരുടെ ഹജ്ജ് ശരിയാണോ? അല്ല, മറ്റെന്തെങ്കിലും അവർ ചെയ്യേണ്ടതുണ്ടോ?
അവരുടെ ഹജ്ജ് സാധുവാണ്. യാതൊന്നും അവർ പ്രത്യേകം ചെയ്യേണ്ടതില്ല.
ഞാൻ ഉംറക്ക് പുറപ്പെട്ടപ്പോൾ (ഇഹ്റാം കെട്ടേണ്ട) മീഖാത്തിൻ്റെ സ്ഥലം എത്തുമ്പോൾ ആർത്തവമുള്ള സ്ഥിതിയിലായിരുന്നു. അങ്ങനെ ഇഹ്റാം കെട്ടാതെ ഞാൻ മക്കയിലേക്ക് യാത്ര തിരിക്കുകയും, മക്കയിൽ വെച്ച് ശുദ്ധിയായതിന് ശേഷം അവിടെ വെച്ച് ഇഹ്റാം ധരിക്കുകയും ചെയ്തു. ഇത് അനുവദനീയമാണോ? അതല്ലെങ്കിൽ ഞാൻ എങ്ങനെയാണ് ചെയ്യേണ്ടത്? എൻ്റെ മേൽ വല്ലതും പ്രായശ്ചിത്തമായി ബാധ്യതയുണ്ടോ?
ഇങ്ങനെ ചെയ്യുന്നത് അനുവദനീയമല്ല. ഉംറ ഉദ്ദേശിക്കുന്ന സ്ത്രീകൾ മീഖാത്ത് കടന്നു പോകുമ്പോൾ അവിടെ വെച്ച് ഇഹ്റാം കെട്ടാതെ പോകാൻ പാടില്ല; അത് അവൾ ആർത്തവകാരിയാണെങ്കിലും മാറ്റമില്ലാത്ത കാര്യമാണ്. ആർത്തവകാരിയായിരിക്കെ തന്നെ അവർക്ക് ഇഹ്റാം കെട്ടാവുന്നതാണ്; പ്രസ്തുത ഇഹ്റാം സാധുവാകുന്നതുമാണ്. ഈ പറഞ്ഞതിനുള്ള തെളിവ് നബി -ﷺ- യുടെ കാലത്ത് നടന്ന സംഭവമാണ്. അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ പത്നിയായ അസ്മാഅ് ബിൻത് ഉമൈസ് -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യുടെ വിടവാങ്ങൽ ഹജ്ജിൽ (ഹജ്ജതുൽ വദാഇൽ) പങ്കെടുത്തിരുന്നു. അവിടുന്ന് (ഇഹ്റാം കെട്ടേണ്ട സ്ഥലമായ) ദുൽ ഹുലൈഫയിൽ എത്തിയപ്പോൾ അസ്മാഅ് പ്രസവിച്ചു. താൻ എന്താണ് ചെയ്യേണ്ടത് എന്ന് നബി -ﷺ- യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "നീ കുളിക്കുകയും, വസ്ത്രം കൊണ്ട് (രക്തം പുറത്തു വരാത്ത വിധം) കെട്ടുകയും, ഇഹ്റാം ധരിക്കുകയും ചെയ്യുക." ആർത്തവ രക്തത്തിൻ്റെ വിധി നിഫാസിൻ്റെ വിധിയുടേത് തന്നെയാണ്.
അതിനാൽ മീഖാത്തിലൂടെ കടന്നു പോകുന്ന ഏതൊരു ആർത്തവകാരിയായ സ്ത്രീയും ഉംറയോ ഹജ്ജോ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവരോട് നമുക്ക് പറയാനുള്ളത് (നബി -ﷺ- പറഞ്ഞ അതേ കാര്യമാണ്): നീ കുളിക്കുകയും, വസ്ത്രം കൊണ്ട് (രക്തം പുറത്തു വരാത്ത വിധം) കെട്ടുകയും, ഇഹ്റാം ധരിക്കുകയും ചെയ്യുക. രക്തം പുറത്തു വരാത്ത വിധം വസ്ത്രം കൊണ്ട് കെട്ടുക എന്നാൽ ഉദ്ദേശ്യം ഗുഹ്യസ്ഥാനത്ത് തുണി കൊണ്ടോ മറ്റോ കെട്ടുകയും, ശേഷം ഇഹ്റാം കെട്ടുകയും ചെയ്യുക എന്നാണ്. ഇത് ഹജ്ജിനും ഉംറക്കും ഒരു പോലെത്തന്നെയാണ്. എന്നാൽ ആർത്തവകാരി ഇഹ്റാം ചെയ്ത ശേഷം മക്കയിൽ എത്തിയാലും ആർത്തവം നിലച്ച് ശുദ്ധിയാകുന്നത് വരെ കഅ്ബയിലേക്ക് വരാനോ ത്വവാഫ് ചെയ്യാനോ പാടില്ല. ഇതു കൊണ്ടാണ് നബി -ﷺ- ഉംറക്ക് ഇടയിൽ ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് ആർത്തവം ആരംഭിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത്: "ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതെല്ലാം നീ ചെയ്യുക; എന്നാൽ ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുതെന്ന് മാത്രം." (ബുഖാരി, മുസ്ലിം) ശുദ്ധിയായതിന് ശേഷമാണ് താൻ പിന്നീട് ത്വവാഫും, സഅ്'യും ചെയ്തത് എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞതായി ബുഖാരിയുടെ നിവേദനത്തിൽ വന്നിട്ടുണ്ട്. ആർത്തവകാരിയായിരിക്കെ ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാം കെട്ടിയാൽ -അതല്ലെങ്കിൽ ത്വവാഫ് ചെയ്യുന്നതിന് മുൻപ് അവർക്ക് ആർത്തവം ആരംഭിച്ചാൽ- അവർ ശുദ്ധിയാവുകയും കുളിക്കുകയും ചെയ്യുന്നത് വരെ ത്വവാഫോ സഅ്'യോ നിർവ്വഹിക്കാൻ പാടില്ല എന്ന് ഈ ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം.
എന്നാൽ അവർ ശുദ്ധിയുള്ള അവസ്ഥയിൽ ത്വവാഫ് നിർവ്വഹിച്ചു കഴിഞ്ഞതിന് ശേഷമാണ് ആർത്തവം ആരംഭിച്ചത് എങ്കിൽ അവൾക്ക് ഉംറ തുടരാവുന്നതാണ്. കാരണം ആർത്തവം ഉള്ള അവസ്ഥയിൽ സഅ്-യ് ചെയ്യുന്നതിനും ശേഷം മുടിയിൽ നിന്ന് കുറച്ച് എടുക്കുന്നതിനും യാതൊരു തടസ്സവുമില്ല. കാരണം സ്വഫാ മർവക്കിടയിലുള്ള സഅ്'യിന് ശുദ്ധിയുണ്ടായിരിക്കണം എന്ന നിബന്ധനയില്ല. ഇതോടെ അവർക്ക് ഉംറ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്.
ഞാനും എൻ്റെ കുടുംബവും (സഊദിയിലെ ഒരു പ്രദേശമായ) യൻബൂഇൽ നിന്ന് ഉംറക്ക് വേണ്ടി വന്നെത്തിയതാണ്. എന്നാൽ ജിദ്ദയിലേക്ക് എത്തിയതോടെ എൻ്റെ ഭാര്യക്ക് ആർത്തവം ആരംഭിച്ചു. ഞാൻ എൻ്റെ ഭാര്യയെ കൂടാതെ ഒറ്റക്ക് ഉംറ നിർവ്വഹിക്കുകയും ചെയ്തു. ഇനി എൻ്റെ ഭാര്യ എന്താണ് ചെയ്യേണ്ടത്?
താങ്കളുടെ ഭാര്യ ശുദ്ധിയാകുന്നത് വരെ കാത്തുനിൽക്കുകയും, ശുദ്ധിയായതിന് ശേഷം ഉംറ നിർവ്വഹിക്കുകയും ചെയ്യുകയാണ് വേണ്ടത്. നബി -ﷺ- സ്വഫിയ്യഃ -رَضِيَ اللَّهُ عَنْهَا- ക്ക് ആർത്തവം ആരംഭിച്ചപ്പോൾ പറയുകയുണ്ടായി: "അവൾ കാരണം നമ്മൾ കാത്തുനിൽക്കേണ്ടി വരുമോ?" അവർ പറഞ്ഞു: "(നബിയേ!) സ്വഫിയ്യഃ ഇഫാദ്വത്തിൻ്റെ ത്വവാഫ് നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ അവൾ മടങ്ങിക്കൊള്ളട്ടെ." ഇഫാദ്വത്തിൻ്റെ ത്വവാഫിന് മുൻപായി സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ ശുദ്ധിയാകുന്നത് വരെ അവൾ കാത്തുനിൽക്കണമെന്നതിന് ഈ ഹദീഥ് തെളിവാണ്. ശുദ്ധിയായതിന് ശേഷമാണ് അവൾ ത്വവാഫ് നിർവ്വഹിക്കേണ്ടത്.
ഇഫാദ്വത്തിൻ്റെ ത്വവാഫിൻ്റെ അതേ വിധി തന്നെയാണ് ഉംറയുടെ ത്വവാഫിലുമുള്ളത്. കാരണം അത് ഉംറയുടെ ഒഴിച്ചുകൂടാൻ പാടില്ലാത്ത സ്തംഭങ്ങളിൽ പെട്ട, അതിൻ്റെ റുക്നാണ്. അതിനാൽ ഉംറ ചെയ്യുന്ന സ്ത്രീക്ക് ത്വവാഫ് ചെയ്യുന്നതിന് മുൻപ് ആർത്തവം ആരംഭിച്ചാൽ അവൾ ശുദ്ധിയാകുന്നത് വരെ കാത്തിരിക്കുകയും, ശുദ്ധിയായതിന് ശേഷം ത്വവാഫ് നിർവ്വഹിക്കുകയും ചെയ്യണം.
(സ്വഫാ മർവക്കിടയിലുള്ള സ്ഥലമായ) മസ്ആ ഹറമിൻ്റെ പരിധിയിലാണോ ഉൾപ്പെടുക? അവിടേക്ക് ആർത്തവകാരികൾക്ക് പ്രവേശിക്കാമോ? മസ്അയുടെ ഭാഗത്തു കൂടെ മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നവർ മസ്ജിദിൽ കയറിയാൽ നിസ്കരിക്കേണ്ട രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കാരം നിർവ്വഹിക്കണമോ?
(സ്വഫാ മർവക്കിടയിലുള്ള സ്ഥലമായ) മസ്ആ മസ്ജിദുൽ ഹറമിൻ്റെ പരിധിയിൽ പെടില്ല എന്നാണ് മനസ്സിലാകുന്നത്. അത് കൊണ്ടാണ് മസ്ജിദുൽ ഹറമിൻ്റെയും മസ്ആയുടെയും ഇടയിൽ വേർതിരിക്കാൻ വേണ്ടി ഒരു മതിൽ പണിതിരിക്കുന്നത്. ഈ മതിൽ ചെറുതാണെങ്കിൽ കൂടിയും അത് കൊണ്ട് ജനങ്ങൾക്ക് പ്രയോജനമുണ്ട്. കാരണം അത് മസ്ജിദുൽ ഹറമിൻ്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ത്വവാഫിനും സഅ്'യിനും ഇടയിൽ സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ സഅ്'യ് ചെയ്യാൻ സാധിക്കാതെ വരുമായിരുന്നു.
അതിനാൽ ത്വവാഫ് കഴിഞ്ഞതിന് ശേഷം സഅ്'യ് ചെയ്യുന്നതിന് മുൻപായി സ്ത്രീകൾക്ക് ആർത്തവം ആരംഭിച്ചാൽ അവർക്ക് സഅ്'യ് ചെയ്യുന്നതിന് വിരോധമില്ല എന്നതാണ് ഞാൻ ഈ വിഷയത്തിൽ നൽകാറുള്ള ഫത്വാ (മതവിധി). കാരണം സഅ്'യ് മസ്ജിദുൽ ഹറമിൻ്റെ ഉള്ളിലാണ് നടക്കുന്നത് എന്ന് പറയുക സാധ്യമല്ല.
മസ്ജിദിൽ കയറിയാലുള്ള തഹിയ്യത്ത് നിസ്കാരമാണ് രണ്ടാമത്തെ വിഷയം; ഒരാൾ സഅ്'യ് പൂർത്തീകരിച്ചതിന് ശേഷം മസ്ജിദിലേക്ക് തന്നെ തിരിച്ചു കയറുകയാണെങ്കിൽ അയാൾ രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കാം എന്ന് പറയുന്നതിൽ തെറ്റില്ല. ഇനി ഒരാൾ തഹിയ്യത്ത് ഈ സന്ദർഭത്തിൽ ഉപേക്ഷിച്ചാൽ കുഴപ്പവുമില്ല. എന്തായാലും ലഭിച്ച അവസരം മുതലെടുക്കുക എന്നതാണ് അയാൾക്ക് ഏറ്റവും നല്ലത്; കാരണം രണ്ട് റക്അത്ത് നിസ്കാരമാണെങ്കിലും അതിന് ഹറമിൽ നൽകപ്പെടുന്ന പ്രതിഫലം വളരെ വലുതാണ്.
ഞാൻ ഹജ്ജ് നിർവ്വഹിക്കുന്നതിനിടയിൽ എനിക്ക് മാസമുറ ആരംഭിച്ചു. ലജ്ജ കാരണത്താൽ ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. അങ്ങനെ ഞാൻ ഹറമിൽ പ്രവേശിക്കുകയും, നിസ്കരിക്കുകയും ത്വവാഫ് ചെയ്യുകയും, സഅ്'യ് നിർവ്വഹിക്കുകയുമെല്ലാം ചെയ്തു. പ്രസവശേഷമുള്ള നിഫാസിൻ്റെ സമയത്തിന് ശേഷമായിരുന്നു ഇക്കാര്യം ഉണ്ടായത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്?
ആർത്തവകാരികളോ പ്രസവാനന്തര രക്തമായ നിഫാസ് വന്നുകൊണ്ടിരിക്കുന്നവരോ ആയ സ്ത്രീകൾ നിസ്കരിക്കുക എന്നത് അനുവദനീയമല്ല. അത് മക്കയിലോ മറ്റേതു നാട്ടിലോ സ്ഥലത്തോ ആണെങ്കിലും അനുവദനീയമല്ല. കാരണം നബി -ﷺ- ചോദ്യരൂപത്തിൽ സ്ത്രീകളോട് അറിയിച്ചതു പോലെ: "സ്ത്രീകൾ ആർത്തവമുണ്ടായാൽ നിസ്കരിക്കാതിരിക്കുകയും, നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ?" അതിനാൽ ആർത്തവകാരികൾക്ക് നിസ്കരിക്കാനും നോമ്പ് നോൽക്കാനും പാടില്ല എന്നതിൽ മുസ്ലിം സമൂഹം ഏകോപിച്ചിരിക്കുന്നു.
അതിനാൽ ചോദ്യത്തിൽ പറഞ്ഞതു പോലെ പ്രവർത്തിച്ചു പോയ സ്ത്രീയുടെ മേലുള്ള ഒന്നാമത്തെ ബാധ്യത അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്. അവളിൽ നിന്ന് സംഭവിച്ചു പോയ തെറ്റ് പൊറുത്തു നൽകാൻ അവൾ അല്ലാഹുവിനോട് പ്രാർത്ഥിക്കട്ടെ.
ആർത്തവമുള്ള സന്ദർഭത്തിൽ അവൾ നിർവ്വഹിച്ച ത്വവാഫിൻ്റെ കാര്യമാകട്ടെ, അത് അസാധുവാണ്. എന്നാൽ സഅ്'യ് സാധുവാണ് എന്നതാണ് ശരിയായ അഭിപ്രായം. ഹജ്ജിൻ്റെ സന്ദർഭത്തിൽ ത്വവാഫിന് മുൻപോ ശേഷമോ സഅ്'യ് ചെയ്യാം എന്ന അഭിപ്രായമാണ് കൂടുതൽ പ്രബലം എന്നതിനാൽ അവളെ സംബന്ധിച്ചിടത്തോളം ചെയ്തു കഴിഞ്ഞ സഅ്'യ് സ്വീകാര്യമാണ്. എന്നാൽ അവളുടെ ത്വവാഫ് ശരിയായിട്ടില്ല എന്നതിനാൽ അത് അവൾ നിർബന്ധമായും മടക്കി ചെയ്യേണ്ടതുണ്ട്. ഹജ്ജിൻ്റെ ഉപേക്ഷിക്കാൻ പാടില്ലാത്ത നിർബന്ധകർമ്മമാണ് ഇഫാദ്വത്തിൻ്റെ തവാഫ്; ഹജ്ജിൽ നിന്നുള്ള രണ്ടാമത്തെ വിരമിക്കൽ അതില്ലാതെ ശരിയാവുകയില്ല.
അതിനാൽ ഈ സ്ത്രീ വിവാഹിതയാണെങ്കിൽ അവൾ തൻ്റെ ഭർത്താവുമായി ലൈംഗികബന്ധത്തിലോ ബാഹ്യകേളികളിലോ ഏർപ്പെടരുത്. വിവാഹിതയല്ലെങ്കിൽ അവളുടെ വിവാഹവും ഈ അവസ്ഥയിൽ നിർവ്വഹിക്കരുത്. കാരണം ത്വവാഫ് നിർവ്വഹിക്കുന്നത് വരെ ഇഹ്റാമിൽ നിന്ന് അവൾ പുറത്തു കടന്നിട്ടില്ല. അല്ലാഹുവിനാണ് കൂടുതൽ അറിയുക.
അറഫാ ദിവസം ആർത്തവം ആരംഭിച്ചാൽ (ഹജ്ജ് നിർവ്വഹിക്കുന്ന സ്ത്രീകൾ) എന്തു ചെയ്യണം?
അറഫയുടെ ദിവസത്തിൽ ആർത്തവം ആരംഭിച്ചാൽ സ്ത്രീകൾക്ക് ഹജ്ജിൽ തന്നെ തുടരാവുന്നതാണ്. മറ്റുള്ളവർ ചെയ്യുന്നതെല്ലാം അവൾക്കും അനുവദനീയം തന്നെ. എന്നാൽ ശുദ്ധിയാകുന്നത് വരെ ത്വവാഫ് നിർവ്വഹിക്കാൻ പാടില്ല എന്ന് മാത്രം.
ജംറത്തുൽ അഖബയിൽ എറിഞ്ഞതിന് ശേഷം ത്വവാഫുൽ ഇഫാദ്വ നടത്തുന്നതിന് മുൻപ് ഒരുവൾക്ക് ആർത്തവം ആരംഭിച്ചു; ഈ സ്ത്രീയും അവളുടെ ഭർത്താവും മറ്റൊരു സംഘത്തോടൊപ്പമാണ് വന്നിട്ടുള്ളത്. മക്കയിൽ നിന്ന് തിരിച്ചു പോയതിന് ശേഷം അവൾക്ക് ഇനിയൊരിക്കൽ കൂടി തിരിച്ചു വരാൻ സാധിക്കില്ലെങ്കിൽ എന്താണ് അവൾ ചെയ്യേണ്ടത്?
മക്കയിലേക്ക് ഇനി മടങ്ങി വരാൻ കഴിയാത്ത സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ രക്തം പുറത്തു പോകാത്ത വിധം വസ്ത്രം നന്നായി കെട്ടുകയും, ശേഷം ത്വവാഫ് നിർവ്വഹിക്കുകയും ചെയ്യണം. കാരണം ഈ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ ഒരു അനിവാര്യ സാഹചര്യത്തിലാണ് അകപ്പെട്ടിട്ടുള്ളത്. (അത്തരം സന്ദർഭങ്ങളിൽ ഇസ്ലാമിൽ വിധിവിലക്കുകളിൽ ഇളവുകൾ നൽകപ്പെടും). അതിന് ശേഷം ഹജ്ജിൻ്റെ മറ്റു കർമ്മങ്ങൾ അവൾക്ക് പൂർത്തീകരിക്കുകയും ചെയ്യാവുന്നതാണ്.
പ്രസവാനന്തരമുള്ള നിഫാസിൻ്റെ രക്തം വന്നു കൊണ്ടിരിക്കുന്ന സ്ത്രീകൾ നാൽപ്പത് ദിവസത്തിന് മുൻപ് ശുദ്ധിയായാൽ അവളുടെ ഹജ്ജ് ശരിയാകുമോ? ഇനി അവൾ ശുദ്ധിയാകുന്നത് കാണുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്; അവളാകട്ടെ ഹജ്ജ് നിർവ്വഹിക്കണമെന്ന ഉദ്ദേശ്യത്തിലാണുള്ളത്?
ആർത്തവാനന്തരമുള്ള രക്തം വന്നു കൊണ്ടിരിക്കുന്ന സ്ത്രീകൾ ശുദ്ധിയായാൽ അവൾ കുളിക്കുകയും, നിസ്കരിക്കുകയും ചെയ്യണം. അതിന് ശേഷം ശുദ്ധിയുള്ള സ്ത്രീകൾക്ക് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും -ത്വവാഫ് ഉൾപ്പടെ- അവൾക്ക് നിർവ്വഹിക്കാവുന്നതാണ്. കാരണം പ്രസവാനന്തരം വരുന്ന രക്തം ഏറ്റവും ചുരുങ്ങിയത് ഇത്ര ദിവസം വന്നിരിക്കണം എന്ന കണക്കില്ല.
എന്നാൽ അവൾ ശുദ്ധി വരുന്നത് കണ്ടിട്ടില്ലെങ്കിൽ അവളുടെ ഹജ്ജ് സാധുവാണ്. പക്ഷേ ശുദ്ധി വരുന്നത് വരെ അവൾ ത്വവാഫ് എന്ന കർമ്മം മാത്രം ചെയ്യരുത്.
*
Related books
All books
മുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; ഇസ്ലാമിക വിധിവിലക്കുകൾ സംക്ഷിപ്തമായി47 ഭാഷകൾമുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; ഇസ്ലാമിക വിധിവിലക്കുകൾ സംക്ഷിപ്തമായി
ബാങ്ക്, ഇഖാമത്ത്, നിസ്കാരത്തിലെ ഇമാമത്ത്, ജുമുഅ ഖുതുബ, മസ്ജിദിലെ മര്യാദകൾ എന്നിവയുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ സമഗ്രമായി വിവരിക്കുന്ന ഒരു ഗ്രന്ഥമാണിത്. മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും ഖത്തീബുമാരുടെയും ഉത്തരവാദിത്തങ്ങളെ കുറിച്ചും, അവരുടെ ദൗത്യങ്ങൾ ശരിയായ രൂപത്തിൽ നിർവഹിക്കുന്നതിന് ആവശ്യമായ ശറഇയ്യായ വിധി വിലക്കുകൾ പഠിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്ന ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നു. ഈ വിഷയത്തിൽ നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥുകളും അവയുടെ വിശദീകരണങ്ങളും അതോടൊപ്പം ഈ ഗ്രന്ഥത്തിൽ വായിക്കാം.
من أحكام الصيام
أحكام الهدي والأضاحي والتذكية26 ഭാഷകൾأحكامأحكام الهدي والأضاحي والتذكية
ഗ്രന്ഥത്തിന്റെ വിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക.
ആരാണെന്നെ സൃഷ്ടിച്ചത്? എന്തിനു വേണ്ടി?75 ഭാഷകൾആരാണെന്നെ സൃഷ്ടിച്ചത്? എന്തിനു വേണ്ടി?
എല്ലാ വസ്തുവും ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്ന സത്യം അറിയിക്കുന്നു. ആകാശ ഭൂമികളെയും അവയുൾക്കൊള്ളുന്ന ഈ മഹാ പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ്!? ആകാശ ഭൂമികളിലെ സൂക്ഷ്മവും കൃത്യവുമായ ഈ വ്യവസ്ഥയുടെ നിർമാതാവ് ആരാണ്!? മനുഷ്യനെ സൃഷ്ടിക്കുകയും കാഴ്ചയും കേൾവിയും ബുദ്ധിശക്തിയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ചിന്താശേഷിയുമെല്ലാം അവന് നൽകുകയും ചെയ്തതാരാണ്!? നിൻ്റെ ശരീരത്തിൻ്റെ അതിസൂക്ഷ്മമായ ഘടനയും മറ്റു ജീവജാലങ്ങളുടെ ജൈവിക രഹസ്യങ്ങളുമെല്ലാം നീയെങ്ങനെ വ്യാഖ്യാനിക്കുന്നു? ആരാണിതെല്ലാം ഒരു മുൻമാതൃകയുമില്ലാതെ സംവിധാനിച്ചത്!? യുഗ-യുഗാന്തരങ്ങളായി വ്യവസ്ഥാപിതവും…