Skip to content
സൂറത്തുകളുടെ പട്ടിക /

الانشِقَاق

الانشِقَاق is chapter 84 of the Quran and has 25 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

25 ആയത്തുകൾ സൂറത്ത് നമ്പർ 84
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِذَا ٱلسَّمَآءُ ٱنشَقَّتۡ

ആകാശം പിളരുമ്പോള്‍,

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ

അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍ - അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

وَإِذَا ٱلۡأَرۡضُ مُدَّتۡ

ഭൂമി നീട്ടപ്പെടുമ്പോള്‍.

وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ

അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ

അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍ - അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.

Explanation & meanings · 1
  1. അന്ത്യദിനത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒന്നുമുതല്‍ അഞ്ച് കൂടി വചനങ്ങളില്‍ പറയപ്പെട്ടതെല്ലാം.