السؤال
س۸: ما هي أعياد المسلمين؟
ചോദ്യം 7: ഏതെല്ലാമാണ് മുസ്ലിംകളുടെ ആഘോഷങ്ങൾ?
الجواب
ج:عيد الفطر وعيد الأضحى.
لما جاء في حديث أَنَسٍ رضي الله عنه، قَالَ:
قَدِمَ رَسُولُ اللَّهِ ﷺ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا، فَقَالَ: «مَا هَذَانِ الْيَوْمَانِ؟»، قَالُوا: كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ، فَقَالَ رَسُولُ اللَّهِ ﷺ:«إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى، وَيَوْمَ الْفِطْرِ»
رواه أبوداود.
وما سواهما من الأعياد فمن البدع.
ഉത്തരം:ഈദുൽ ഫിത്റും ഈദുൽ അദ്ഹായും
അനസ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീസിൽ വന്നതുപ്രകാരം:
നബി (ﷺ) മദീനയിൽ എത്തുന്ന കാലഘട്ടത്തിൽ അവിടെയുള്ളവർ ആഘോഷമായി കൊണ്ടാടിയിരുന്ന രണ്ട് പെരുന്നാളുകൾ ഉണ്ടായിരുന്നു. നബി (ﷺ) ചോദിച്ചു: "എന്താണ് ഈ രണ്ട് ദിവസങ്ങൾ?!" അവർ പറഞ്ഞു: "ജാഹിലിയ്യഃ കാലഘട്ടത്തിൽ ഞങ്ങൾ ഈ രണ്ട് ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടായിരുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ആ രണ്ട് ദിവസങ്ങൾക്ക് പകരം അവയേക്കാൾ ഉത്തമമായത് നൽകിയിരിക്കുന്നു: ബലിപെരുന്നാൾ ദിനവും, ഈദുൽ ഫിത്ർ ദിനവും."
(അബൂദാവൂദ്)
ഈ രണ്ട് പെരുന്നാളുകൾക്ക് പുറമെയുള്ളതെല്ലാം അകറ്റി നിർത്തപ്പെടേണ്ട ബിദ്അത്തുകളാണ്.