Skip to content

ക്ഷമയോട് വിരുദ്ധമാകുന്ന കാര്യം എന്താണ്?

الباب / الفصل
قسم الأخلاق

السؤال

س١١: ما ضد الصبر؟

ചോദ്യം 11: ക്ഷമയോട് വിരുദ്ധമാകുന്ന കാര്യം എന്താണ്?

الجواب

ج:- وهو عدم الصبر على الطاعة، وعدم الصبر عن المعصية، والتسخط على الأقدار بالقول أو الفعل.

من صوره:

  • تَمنِّي الموتِ.
  • قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:

«لَا يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ مِنْ ضُرٍّ أَصَابَهُ، فَإِنْ كَانَ لَا بُدَّ فَاعِلًا فَلْيَقُلِ: اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي»

متفق عليه.

  • ضرْبُ الخُدودِ.
  • شَقُّ الثِّيابِ.
  • نَشْرُ الشُّعورِ.
  • الدُّعاءُ على النفس بالهلاك.
  • قال عليه الصلاة والسلام:

«لَيْسَ مِنَّا مَنْ لَطَمَ الْخُدُودَ، وَشَقَّ الْجُيُوبَ، وَدَعَا بِدَعْوَى الْجَاهِلِيَّةِ»

رواه البخاري.

  • قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلَاءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلَاهُمْ، فَمَنْ رَضِيَ فَلَهُ الرضا، وَمَنْ سَخِطَ فَلَهُ السَّخَطُ»

رواه الترمذي وابن ماجة.

ഉത്തരം: അല്ലാഹുവിനെ അനുസരിക്കുന്നതിലോ, അവൻ വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലോ ക്ഷമ കൈവെടിയുന്നതും, അല്ലാഹുവിൻ്റെ വിധിയിൽ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ അക്ഷമ കാണിക്കുന്നതും ക്ഷമയുടെ നേർവിപരീതമാണ്.

അതിൻ്റെ രൂപങ്ങളിൽ പെട്ടതാണ്:

  • മരണം ആഗ്രഹിക്കൽ.

നബി (ﷺ) പറഞ്ഞു:

"തനിക്ക് ബാധിച്ച ദുരിതത്തിൻ്റെ പേരിൽ നിങ്ങളിലൊരാളും മരണത്തെ ആഗ്രഹിക്കരുത്. ഇനി അനിവാര്യമായും അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ജീവിതം എത്രയാണോ എനിക്ക് ഉത്തമം, അത്രയും നീ എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് ഉത്തമമെങ്കിൽ നീ എന്നെ മരിപ്പിക്കേണമേ'."

(ബുഖാരി, മുസ്ലിം)

  • കവിളത്തടിക്കൽ.
  • വസ്ത്രം വലിച്ചു കീറൽ.
  • മുടി പരത്തിയിടൽ.
  • സ്വന്തത്തിനെതിരെ നാശത്തിനായി പ്രാർത്ഥിക്കൽ.

നബി(ﷺ) പറഞ്ഞു:

"കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല."

(ബുഖാരി)

നബി -ﷺ- പറഞ്ഞു:

"പ്രതിഫലത്തിൻ്റെ വലുപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."

(തിർമിദി, ഇബ്നു മാജഃ)