സഹകരണം എന്ന സൽസ്വഭാവത്തെ കുറിച്ച് വിവരിക്കുക.
- الباب / الفصل
- قسم الأخلاق
السؤال
س١٢: ما هو خلق التعاون؟
ചോദ്യം 12: സഹകരണം എന്ന സൽസ്വഭാവത്തെ കുറിച്ച് വിവരിക്കുക.
الجواب
ج:هو تعاون الناس فيما بينهم على الحق والخير.
صور التعاون:
- التعاون في رد الحقوق.
- التعاون في رد الظالم.
- التعاون في سد حاجات الناس والمساكين.
- التعاون على كل خير.
- عدم التعاون على الإثم والأذى والعدوان.
- قال تَعَالَى:
﴿وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ﴾
[المائدة: ٢].
- قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«المُؤْمِنُ لِلْمُؤْمِنِ كالْبُنْيانِ؛ يَشُدُّ بَعْضُه بَعْضًا»
متفق عليه.
- وقال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«المُسْلِمُ أَخُو المُسْلِمِ، لا يَظلِمُه، ولا يُسْلِمُه، ومَن كان في حاجةِ أَخِيهِ، كان اللهُ في حاجَتِه، ومَن فَرَّجَ عن مُسْلِمٍ كُرْبَةً، فَرَّجَ اللهُ عَنهُ كُرْبَةً مِن كُرُباتِ يَومِ القِيامةِ، ومَن سَتَرَ مُسْلِمًا، سَتَرَهُ اللهُ يَومَ القِيامةِ»
ഉത്തരം: സത്യത്തിനു വേണ്ടിയും നന്മകൾക്ക് വേണ്ടിയും മനുഷ്യർ പരസ്പരം സഹകരിക്കണം.
സഹകരണത്തിന്റെ രൂപങ്ങൾ:
- മനുഷ്യരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.
- അതിക്രമിയുടെ കയ്യിൽ നിന്ന് അന്യായമായി നേടിയത് തിരിച്ചെടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.
- മനുഷ്യരുടെ ആവശ്യങ്ങളും ദരിദ്രരുടെ പ്രയാസങ്ങളും നീക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.
- എല്ലാ നന്മകളിലും പുലർത്തേണ്ട പരസ്പര സഹകരണം.
- തിന്മകളിലും ഉപദ്രവങ്ങളിലും ശത്രുതയിലും പരസ്പരം സഹകരണം നടത്താതിരിക്കൽ.
അല്ലാഹു പറഞ്ഞു:
"പുണ്യത്തിലും ധര്‍മ്മ നിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു."
(മാഇദ: 6)
നബി -ﷺ- പറഞ്ഞു:
"ഒരു മുഅ്മിനും മറ്റൊരു മുഅ്മിനുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്; അവ പരസ്പരം ബലം പകരുന്നു."
(ബുഖാരി, മുസ്ലിം)
"ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനെ അക്രമിക്കുകയോ അവനെ (ശത്രുവിൻ്റെ കയ്യിൽ) വിട്ടുകളയുകയോ ഇല്ല. ആരെങ്കിലും തൻ്റെ സഹോദരൻ്റെ ആവശ്യം നിർവ്വഹിക്കുന്നെങ്കിൽ അല്ലാഹു അവൻ്റെ ആവശ്യം നിറവേറ്റുന്നതായിരിക്കും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ പ്രയാസം നീക്കിക്കൊടുത്താൽ അല്ലാഹു അവൻ്റെ അന്ത്യനാളിലെ പ്രയാസം എടുത്തു നീക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ തിന്മകൾ മറച്ചു പിടിച്ചാൽ അല്ലാഹു അന്ത്യനാളിൽ (അവൻ്റെ തിന്മകളെ) മറച്ചു പിടിക്കുന്നതാണ്."